ശിവനന്ദ: ഭാഗം 22

shivanantha

എഴുത്തുകാരി: ശീതൾ

🎼ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളി......🎼 🎼എന്റെ ബാലഗോപാലനെ എണ്ണതേപ്പിക്കുമ്പോൾ പാടടീ.....🎼 അടുക്കള വാതിൽക്കൽ ഇരുന്ന് നന്ദുവിന്റെ തലയിൽ എണ്ണ തേച്ച് മസാജ് ചെയ്തുകൊണ്ട് പാടുകയാണ് ശിവ.. "ബാലഗോപാലനോ..നിന്റെ കെട്ട്യോളാടാ അത്..." അടുക്കളയിൽ സ്ലാബിന്റെ മുകളിൽ ഇരുന്നുകൊണ്ട് കുഴലപ്പം കേറ്റുന്ന ഉണ്ണിയുടെ കമന്റ്‌... "നിന്നോട് ചോദിച്ചോ..എണീറ്റ് പോടാ..തീറ്റപണ്ടാരമേ...തെണ്ടി നശിപ്പിച്ചു.." "നന്ദൂ നിനക്ക് ഞാൻ വേറെ പാട്ട് പാടി തരാട്ടോ..കുഞ്ഞൂസേ..അച്ചേടെ പാട്ട് കേട്ടോ ട്ടൊ.." ശിവ ഇരിക്കുന്ന സ്റ്റെപ്പിന് താഴെയുള്ള സ്റ്റെപ്പിൽ ഇരിക്കുന്ന നന്ദു ചിരിച്ചുകൊണ്ട് തലയാട്ടി.. "എടാ ഇനി ഞാൻ പാടാം.. നിങ്ങൾ എന്റെ പാട്ട് കേട്ടിട്ടില്ലല്ലോ..ഞാൻ ആയതുകൊണ്ട് പറയല്ല..എന്റെ അത്രയും സ്വരമാധുരി യേശുദാസിന് പോലുമില്ല..." "മ്മ് ഉവ്വാ..യേശുദാസ് കേട്ടാൽ നിന്നേ പച്ചക്ക് കത്തിക്കും..." അടുത്ത് നിന്ന സാവിത്രി കമെന്റ് പറഞ്ഞു... "ഈ തള്ള ചത്തില്ലേ....??? "ഇല്ലടാ ശവമേ...മിക്കവാറും നിന്നെ കൊന്നിട്ടെ ഞാൻ ചാകൂ...എന്റെ മോൾക്ക് ഉണ്ടാക്കി വച്ച കുഴലപ്പം ആണ് അലവലാതി കേറ്റുന്നത്..." "ഹും....ദാ കിടക്കുന്നു നിങ്ങടെ ഒണക്ക കുഴലപ്പം.. " അവൻ കഴിച്ചുകൊണ്ടിരുന്നത് പ്ലേറ്റിൽ തിരിച്ചുവച്ചു.. "എടാ..അതെന്തിനാ ഇവിടെ വച്ചത്..എടുത്ത് കഴിക്കടാ..."

"അയ്യടി...ഒരാള് തിന്നതിന്റെ ബാക്കി ഞാൻ തിന്നില്ല..ഞാനേ തറവാട്ടിൽ പിറന്നവനാ.." "അതേ കണ്ടാലും പറയും..." നന്ദു പറഞ്ഞതുകേട്ട് ഉണ്ണി അവളെ മിഴിച്ചുനോക്കി.. "പെങ്ങളെ...യൂ ടൂ..." "ഛീ സബ്ജെക്ട് മാറിപ്പോയി..എന്റെ പാട്ട്..ഞാൻ ഇപ്പൊ പാടാമേ..." ഉണ്ണി തൊണ്ടയൊക്കെ അനക്കി സൗണ്ട് ശെരിയാക്കി..എന്താകുമോ എന്തോ..നന്ദുവും ശിവയും സാവിത്രിയും കൂടി അവന്റെ പാട്ട് കേൾക്കാനായി കാതോർത്തു... "🎼മ്മ് മ്മ് മ്മ്..എന്തരവട്ടം ഹായ് എന്തരവട്ടം..ഗുജറാത്തി...കാൽതള കെട്ടിയ...മലയാളി...പ്പെ..ണ്ണാണു ഞാൻ....പഞ്ചാബി....🎼 "എങ്ങനുണ്ട്....😎 "🎼ഒരു മുറൈ വന്ത് പാർത്തായാ... എൻ മനം നീ അറിന്തായോ...തോം തോം തോം...ഹൈ ഹൈ..🎼 എന്നുതുടങ്ങി ചെക്കൻ വായിൽതോന്നിയതൊക്കെ വിളിച്ചുകൂവുകയാണ്...നന്ദു ആണെങ്കിൽ പൊരിഞ്ഞ ചിരിയാണ്..ശിവയും സാവിത്രിയും ആണെങ്കിൽ ഇതിനെ തല്ലിക്കോല്ലാൻ ആരുമില്ലേ എന്ന അർഥത്തിൽ ദയനീയമായി നോക്കുകയാണ്.. അവസാനം ഉണ്ണിയുടെ ഗാനാലാപനം കേട്ട് കൂട്ടിൽ കിടക്കുന്ന പട്ടി വരെ ഓരിയിടാൻ തുടങ്ങിയപ്പോൾ..ശിവ അവനെ തല്ലിയോടിച്ചു... 

ഇവിടെ നടന്നതെല്ലാം ചിറ്റയെ വിളിച്ചറിയിക്കണം എന്ന് കരുതിയാണ് നന്ദു ഫോൺ എടുത്ത് ചിറ്റയെ വിളിക്കാൻ തുടങ്ങിയത്.. പെട്ടെന്ന് പിന്നിൽ ഒരു കാൽപ്പെരുമാറ്റം കേട്ടപ്പോൾ നന്ദു ഞെട്ടി തിരിഞ്ഞുനോക്കി..അനിതയെ കണ്ട് അവൾ ഒന്ന് പതറി... "എ....എന്താ അനിതേ...?? നന്ദു ചെറിയൊരു ഉൾഭയത്തോടെ ചോദിച്ചു.. പക്ഷെ നന്ദുവിനെ ഞെട്ടിച്ചുകൊണ്ട് അനിത അവളുടെ കാലിലേക്ക് വീണു.... "തെറ്റ് പറ്റിപ്പോയി..പൊറുക്കാൻ കഴിയില്ല എന്നറിയാം എങ്കിലും എന്നോട് ക്ഷമിച്ചൂടെ ചേച്ചി.." അനിത കരഞ്ഞുകൊണ്ട് നന്ദുവിന്റെ കാലുകൾ ചുറ്റിപ്പിടിച്ചു..നന്ദു അപ്പോഴും ഷോക്ക് ആയി നിൽക്കുകയാണ്...പിന്നെ ഞെട്ടി അനിതയെ പിടിച്ചെഴുന്നേൽപ്പിച്ചു... "ഏയ്...എന്താ മോളെ ഇത്..ഞാൻ ഇതുവരെ അനിതയോട് ദേഷ്യം കാണിച്ചിട്ടുണ്ടോ ഇല്ലല്ലോ..ഒരു കുട്ടിക്കളി ആയിട്ടേ ഞാൻ അതിനെ കണ്ടോള്ളൂ.. സാരമില്ല പോട്ടെ..." നന്ദു അവളുടെ കണ്ണൊക്കെ തുടച്ചുകൊടുത്തു... "അല്ല ഞാൻ ചെയ്തത് വലിയ തെറ്റുതന്നെയാ..കുട്ടേട്ടനോടുള്ള ഇഷ്ടംകൊണ്ട് ഞാൻ എല്ലാം ഭ്രാന്തമായി ചെയ്യുകയായിരുന്നു..ഞാൻ കാരണം കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ.... അവൾ വീണ്ടും വിങ്ങിപ്പൊട്ടി..നന്ദു അവളെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു... "അയ്യേ എന്താടാ ഇത്....ഇത്രേ ഉണ്ടായിരുന്നൊള്ളോ ഈ പെണ്ണ്...അതൊക്കെ വിട് മോളെ..ഒന്നും മനപ്പൂർവം അല്ലല്ലോ...ശിവയോടുള്ള ഇഷ്ടംകൊണ്ടല്ലേ അനിത അങ്ങനെയൊക്കെ ചെയ്തത്...

അതിന് തെറ്റുപറയാൻ കഴിയില്ല കുട്ടി..സാരമില്ല പോട്ടെ.. കുഞ്ഞിന് ഒന്നും പറ്റിയില്ല ട്ടൊ..നീ എനിക്കെന്റെ അനിയത്തിക്കുട്ടി തന്നെയാ...മോള് ചെല്ല്.ഇനി അതിനെപ്പറ്റി ഒന്നും ആലോചിക്കേണ്ട.." അത് കേട്ടപ്പോൾ അനിതയുടെ മുഖത്ത് ഒരു ആശ്വാസം നിഴലിച്ചു..അവൾ തിരിഞ്ഞുനടക്കാൻ തുടങ്ങി..വീണ്ടും എന്തോ ഓർത്തപോലെ നന്ദുവിന് നേരെ തിരിഞ്ഞു.. "ചേച്ചി സൂക്ഷിക്കണം എന്നെപ്പോലെയല്ല അച്ഛനും വലിയമ്മാമയും..എന്നെക്കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യിപ്പിക്കണം എങ്കിൽ അവർക്ക് കാര്യമായ എന്തോ ലക്ഷ്യമുണ്ട്.." അതുകേട്ടതും നന്ദു ഞെട്ടി..വീണ്ടും ഭയം അവളെ പിടികൂടി... "ചേച്ചി പേടിക്കണ്ട...കുട്ടേട്ടൻ ഉള്ളപ്പോൾ അവർ ചേച്ചിയെ ഒന്നും ചെയ്യില്ല..പിന്നെ ഇപ്പൊ ഞങ്ങളൊക്കെ ഇല്ലേ..പിന്നെ അരുണേട്ടനും ചേച്ചിയോട് ദേഷ്യമൊന്നും ഇല്ലാട്ടോ..എനിക്ക് വേണ്ടി അന്ന് ഓരോന്ന് ചെയ്തതാണ്.." നന്ദു ഒരു വിളറിയ ചിരി ചിരിച്ചു... "എന്നാ ചേച്ചി റസ്റ്റ്‌ എടുത്തോ..എന്നിട്ട് ഒരു കുഴപ്പവും കൂടാതെ എന്റെ തക്കുടൂനെ ഇങ്ങ് തന്നേക്കണം.." അനിത അതുംപറഞ്ഞ് പോയി...നന്ദു ഒരു തളർച്ചയോടെ ബെഡിലേക്ക് ഇരുന്നു... 

"എനിക്കിപ്പോഴും അതങ്ങോട്ട് വിശ്വസിക്കാൻ കഴിയുന്നില്ല..അന്ന് ആ ആക്‌സിഡന്റിൽ അരവിന്ദനും ചിത്രയും കുഞ്ഞും മരിച്ചു എന്നല്ലേ നമ്മൾ അറിഞ്ഞത്...പിന്നെങ്ങനെ നീ പറഞ്ഞത് ശെരിയാകും.??? സുധാകരൻ ഇപ്പോഴും സംശയത്തിലാണ്... "ഞാൻ പറഞ്ഞത് സത്യമാണ് അളിയാ..ശെരിക്കും അന്വേഷിച്ചിട്ട് തന്നെയാണ് ഞാൻ പറയുന്നത്..ആ ചിത്രയുടെ വകയിലെ ഒരനിയത്തിയില്ലേ ലത അവളാണ് ആ പെണ്ണിനെ നോക്കിയത്..." "അങ്ങനെയെങ്കിൽ അവളെത്തന്നെ പോയി കാണണം..സത്യം പറയിപ്പിക്കണം..." "അതേ...അവള് ഒരു അനാധാലയം നടത്തുകയാണ്...അവിടെ പോയി കാണാം..."  നന്ദു ഇപ്പൊ ഒടുക്കത്തെ ബിസി ആണ്..കംപ്ലീറ്റ് ബെഡ് റസ്റ്റ്‌ പറഞ്ഞിരിക്കുകയാണ് ഡോക്ടർ..അതുകൊണ്ട് ശിവ അവളെ ഒന്ന് അനങ്ങാൻ പോലും സമ്മതിക്കില്ല..പ്യാവം.. അനിതയും ഉണ്ണിയും നന്ദുവിനെ ചുറ്റിപ്പറ്റിത്തന്നെയാണ് നിൽപ്പ്..കാരണം വേറൊന്നും അല്ല..വാർത്തയറിഞ് അയൽവാസികളും ബന്ധുക്കളും ഓക്കെ ഓരോ പലഹാരങ്ങളും ഒക്കെയായി വരുന്നുണ്ട്.. വീട്ടിൽ ഉണ്ടാക്കുന്നത് വേറെയും... എന്തെങ്കിലും കഴിച്ചാൽ ഉടനെയുള്ള ഛർദി കാരണം നന്ദു ഒന്നും കഴിക്കില്ല..അത് അവളെക്കൊണ്ട് ഇടംവലം നിന്ന് കഴിപ്പിക്കുന്ന ജോലിയാണ് രണ്ടിനും..ഇടയ്ക്ക് കുറച്ചൊക്കെ അവരുടെ വായിലേക്കും പോകും കേട്ടോ..സ്വാഭാവികം..

അരുൺ പിന്നേ ഇടക്കിടക്ക് ആമിയെ വെറുപ്പിക്കാൻ നടക്കുവാ..അതെന്താകുമോ എന്തോ.. ശിവയെ ആണെങ്കിൽ ഓരോ വഴിപാട് ഒക്കെയായി മുത്തശ്ശി അമ്പലങ്ങളായ അമ്പലങ്ങൾ മുഴുവൻ നടത്തുകയാണ്..മിക്കവാറും ചെക്കൻ വല്ല സായിബാബയും ആകും..  ജനലിലൂടെ പുറത്തേക്ക് നോക്കി നിൽക്കുമ്പോഴാണ് നന്ദുവിന്റെ ഇടുപ്പിലൂടെ രണ്ട് കൈകൾ ചുറ്റിവരിഞ്ഞത്...അത് ആരെന്ന് മനസിലായതും അവൾ അനങ്ങാതെ നിന്നു... "എന്താണ് നന്ദൂട്ടി...ഒരു ആലോചന....?? നന്ദുവിന്റെ വയറിൽ കുസൃതികാണിച്ചുകൊണ്ട് ശിവ ചോദിച്ചു... "മ്മ്ഹ് ഒന്നുല്ല....." "പിന്നെന്താ എന്റെ പെണ്ണിന് പറ്റിയത്...മുഖത്തൊരു വാട്ടം..ഹേ..?? ശിവ അവളെ തനിക്കുനേരെ തിരിച്ചുനിർത്തി..നന്ദുവിന്റെ മുഖം അവന്റെ കൈക്കുമ്പിളിൽ ആക്കി ആ വിരിനെറ്റിയിൽ ചുംബിച്ചു... "എന്താ എന്റെ പെണ്ണിന് പറ്റിയത്....എല്ലാം വളരെ പെട്ടെന്നായി എന്ന് തോന്നുന്നുണ്ടോ...?? "എന്ത്....??? നന്ദു നെറ്റി ചുളിച്ചുകൊണ്ട് അവനെ നോക്കി... "അല്ല...നമ്മുടെ കുഞ്ഞ്..ഇത്ര പെട്ടെന്ന് വേണ്ടാ എന്ന് തോന്നുന്നുണ്ടോ...?? നന്ദു അവനെ ചുണ്ട് കൂർപ്പിച്ച് നോക്കി..അവന്റെ മീശ പിടിച്ചുവലിച്ചു... "ആഹ് ടി..കോപ്പേ...വേദനയുണ്ട് ട്ടൊ..." "വേദനിക്കണം...എന്തിനാ ഇങ്ങനെയൊക്കെ പറയുന്നത്...

ഒരു അമ്മയാകാൻ പോകുവാണെന്ന് അറിഞ്ഞപ്പോൾ എനിക്ക് എന്തുമാത്രം സന്തോഷമായി എന്ന് ശിവക്ക് അറിയോ..അതിന്റെകൂടെ എല്ലാവരുടെയും സ്നേഹം.. ഞാൻ ശെരിക്കു ലക്കി ആണ്..അല്ലേ ശിവ...!!! "പിന്നേ...എന്റെ പെണ്ണ് ഒരുപാട് ലക്കി ആണ്..നിന്നെ കിട്ടിയ ഞാൻ അതിലേറെ ലക്കിയാണ് നന്ദു..." അവൻ അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു... "ശിവ വേറൊരു കാര്യം അറിഞ്ഞോ..അനിതക്ക് എന്നോടുള്ള ദേഷ്യം മാറി..അവൾ എന്നോട് സോറി പറഞ്ഞു..അരുണിനും എന്നോട് ഒരു ദേഷ്യവും ഇല്ല..." നന്ദു സന്തോഷത്തോടെ പറയുന്നത് ശിവ പുഞ്ചിരിയോടെ കേട്ടുനിന്നു... "ആഹാ അപ്പൊ നന്ദൂട്ടിക്ക് ഇരട്ടിമധുരം ആയല്ലോ.." അവനത് പറഞ്ഞപ്പോൾ നന്ദുവിന്റെ മുഖത്തെ ചിരി മാഞ്ഞു... "ശിവ ഞാനൊരു കാര്യം ചോദിക്കട്ടെ...???? "മ്മ്....എന്തെ....??? "അമ്മക്ക് ഒരനിയൻ ഉണ്ടായിരുന്നില്ലേ...?? "ആഹാ അതൊക്കെ അറിഞ്ഞോ..ഉണ്ടായിരുന്നു..അരവിന്ദൻ എന്നായിരുന്നു പേര്.. അപ്പുറത്തെ വീട്ടിലെ മകൾ ചിത്രയുമായി ഇഷ്ടത്തിലായി അതിന്റെപേരിൽ രണ്ടുപേരെയും വീട്ടിൽനിന്ന് ഇറക്കി വിട്ടു.. " "എന്നിട്ട്....?? "എന്നിട്ടെന്താ...അവര് വിവാഹം കഴിച്ചു..ഒരു കുഞ്ഞും ആയിരുന്നു എന്നാ അറിഞ്ഞത്..വർഷങ്ങൾക് മുൻപ് ഒരു ആക്‌സിഡന്റിൽ അവര് മൂന്നുപേരും മരിച്ചു എന്നാണ് അറിഞ്ഞത്..

മുത്തശ്ശൻ അവരെ തിരിച്ചുവിളിക്കാൻ ഒരുങ്ങിയതായിരുന്നു..അപ്പോഴാണ്...അല്ല എന്താ ഇപ്പൊ ഇത് ചോദിക്കാൻ..??? "എന്തിനാ ശിവ അവരെ ഇറക്കിവിട്ടത്...സ്നേഹിക്കുന്നത് അത്രവലിയ തെറ്റാണോ..??? പറയുമ്പോൾ നന്ദുവിന്റെ ശബ്ദം ഇടറിയിരുന്നു... "അന്നത്തെ കാലമല്ലേ നന്ദൂട്ടി..ആർക്കും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല....ഇതൊക്ക അമ്മ പറഞ്ഞ അറിവാണ്.. അല്ല നിനക്ക് എന്തുപറ്റി.." നന്ദുവിന്റെ കവിളിൽ തലോടിക്കൊണ്ട് ശിവ ചോദിച്ചു.. "അവർക്ക് ഒരു മകളാണ് ശിവ ഉണ്ടായത്..ആ ആക്‌സിഡന്റിൽ പക്ഷെ ആ കുട്ടി മരിച്ചില്ല..ദൈവം അവളെ ബാക്കിവച്ചു..വിധിയുടെ വിളയാട്ടം.. " "എന്ത്..നിനക്കെങ്ങനെ അറിയാം...എന്തൊക്കെയാ നന്ദു നീയീ പറയുന്നത്...?? "അതേ ശിവ...അരവിന്ദന്റെയും ചിത്രയുടെയും മകളാണ് ഞാൻ...ഈ വീട്ടിലെ പേരക്കുട്ടി..അനിതയെപ്പോലെ തന്നെ ബന്ധംകൊണ്ട് നിന്റെമേൽ അവകാശമുള്ളവൾ.." വിതുമ്പിക്കൊണ്ട് നന്ദു പറഞ്ഞതുകേട്ട് ശിവ ഞെട്ടി അവളെത്തന്നെ നോക്കി......... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story