ശിവനന്ദ: ഭാഗം 23

shivanantha

എഴുത്തുകാരി: ശീതൾ

നന്ദു പറഞ്ഞ കാര്യങ്ങൾകേട്ട് ശിവ ഞെട്ടി... "നന്ദൂ നീ..........." "അതേ ശിവ....ഞാൻ പറഞ്ഞതൊക്കെ സത്യമാണ്...എന്റെ നാലാമത്തെ വയസ്സിൽ എന്നെ ഒറ്റക്കാക്കി അവർ പോയി...അവസാനമായി അവരെ ഒരുനോക്ക് കാണാൻ പോലും കഴിഞ്ഞില്ല..." "എല്ലാവരും അവരുടെ അച്ഛന്റെയും അമ്മയെയും കൂടെ സന്തോഷത്തോടെ ജീവിക്കുമ്പോൾ ഞാൻ മാത്രം ആരുമില്ലാതെ.... "മുത്തശ്ശി പറഞ്ഞു... ഒരുപക്ഷെ അച്ഛനെയും അമ്മയെയും ഇറക്കി വിട്ടില്ലായിരുന്നെങ്കിൽ ഇന്നവർ ഇവിടെ ജീവനോടെ ഉണ്ടാകുമായിരുന്നു എന്ന്...എല്ലാവരും കൂടി എന്റെ അച്ഛനെയും അമ്മയെയും അറിഞ്ഞുകൊണ്ട് മരണത്തിലേക്ക് തള്ളിവിട്ടതാണോ ശിവ..മനപ്പൂർവം എന്നെ ഒറ്റക്കാക്കിയതാണോ..പറ..പറ.." ശിവയുടെ ഷിർട്ടിന്റെ കോളറിൽ പിടിച്ചുകൊണ്ട് നന്ദു പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു...ശിവ എന്തുപറയണം എന്നറിയാതെ തറഞ്ഞുനിന്നുപോയി...

നന്ദു ഒരുതേങ്ങലോടെ അവന്റെ മാറിലെക്ക് തളർന്നുവീണു... "നന്ദൂ..നന്ദൂ...എന്തുപറ്റി..?? അവൻ അവളെ ഇരുകയ്യാൽ കോരിയെടുത്ത് ബെഡിൽ കിടത്തി.. "നന്ദു....കണ്ണുതുറക്ക് പെണ്ണേ..നിനക്ക് ആരുമില്ലന്ന് ആരാ പറഞ്ഞത്..ഇവിടെയുള്ളവർ ഒക്കെ നിന്റെ സ്വന്തം അല്ലേ..." നന്ദുവിൽനിന്ന് ഒരു തേങ്ങൽ മാത്രം ഉണ്ടായി.. "സഹിക്കാൻ പറ്റണില്ല ശിവ..ഞാൻ ആരാണെന്ന് a അവർക്കിതുവരെ അറിയില്ലല്ലോ....ഇപ്പോഴും അവരുടെ മുൻപിൽ ഞാൻ ആരുമില്ലാത്തവൾ അല്ലേ.." ശിവ അവളെ തന്റെ നെഞ്ചോട് ചേർത്തുപിടിച്ചു..നന്ദുവിന്റെ കരച്ചിൽ കേട്ടപ്പോൾ അവന്റെ ഉള്ളം പിടഞ്ഞു.. "നീ ഇങ്ങനെ കരഞ്ഞ് എന്റെ കൊച്ചിന് ഒന്നും വരുത്തിവയ്ക്കല്ലേ നന്ദു...നീ വിഷമിച്ചാൽ അവനും വിഷമാകൂല്ലേ.." അത് കേട്ടപ്പോൾ നന്ദു കണ്ണൊക്കെ തുടച്ച് മുഖത്തൊരു ചിരി വരുത്താൻ ശ്രമിച്ചു...

"ചിരിക്ക് വോൾട്ട് പോരല്ലോ നന്ദൂട്ടിയെ..ഞാൻ എന്റെ നന്ദു ആരാണെന്ന് എല്ലാവരോടും പറയാൻ പോകുവാ..എല്ലാവരും അറിയട്ടെ.." അതുകേട്ട് നന്ദു ഞെട്ടി..അവന്റെ കയ്യിൽ പിടുത്തമിട്ടു... "ശിവാ അത് ആരോടും പറയരുത്..." "എന്ത്...എല്ലാവരും അറിയട്ടെ നന്ദു..നീ പേടിക്കണ്ട..ഇതറിഞ്ഞുകഴിയുമ്പോൾ മുത്തശ്ശിക്ക് സന്തോഷമാകുകയേ ഒള്ളു.." "ശിവ...ഇത്രയും വർഷം എനിക്ക് ഇങ്ങനെയൊരു ബന്ധുക്കൾ ഉണ്ടെന്നുപോലും പറയാതെയാണ് ചിറ്റ എന്നെവളർത്തിയത്.." "എന്നോട് ഒരിക്കൽപ്പോലും നിങ്ങളെപ്പറ്റി പറഞ്ഞിട്ടില്ല..നിന്റെ കൂടെ ഞാൻ ഇവിടേയ്ക്ക് വന്നു എന്നറിഞ്ഞപ്പോൾതന്നെ ചിറ്റ പറഞ്ഞത് എന്നെക്കുറിച്ച് ഇവിടെ ആരോടും പറയരുത് എന്നാണ്...അങ്ങനെ പറയണമെങ്കിൽ എന്തോ ഒന്നുണ്ട്...എനിക്ക് പേടിയാ ശിവ..എല്ലാം തുറന്നുപറയാൻ എനിക്ക് പേടിയാ.." നന്ദു ശിവയെ ഇറുക്കിപിടിച്ചു..ശിവ അവളുടെ നെറുകയിൽ ചുംബിച്ചു...

"എന്തിനാ എന്റെ നന്ദൂട്ടി പേടിക്കുന്നത്...ഞാൻ ഇല്ലേ എന്റെ പെണ്ണിന്.. ഹേ..ഒക്കെ മനസ്സിൽനിന്ന് കളഞ്ഞേ...എന്നിട്ട് നല്ല ചുന്ദരിവാവയായിട്ട് ഇരിക്ക് ട്ടോ..ഞാനൊന്ന് പുറത്ത് പോയിട്ട് വരാം.." "എവടെ പോകുവാ....?? "ഒന്നുമില്ലടാ..ഒരു ചെറിയ ആവശ്യമുണ്ട്...പെട്ടെന്ന് വരാം.." "വേണ്ടാ...എനിക്ക് പേടിയാ..എങ്ങോട്ടും പോകണ്ട..എന്റെ കൂടെ ഇരിക്ക് പ്ലീസ് ശിവ.." "ഇങ്ങനെ പേടിക്കാതെ നന്ദൂട്ടി...നിന്നെയാരും ഒന്നും ചെയ്യില്ല...എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ട്..അതൊക്കെ നീക്കം ചെയ്തില്ലെങ്കിൽ നാളെ നമുക്കത് വിനയായി മാറും.." "വേണ്ടാ ശിവ നമുക്കൊന്നും വേണ്ടാ...ഇവിടുന്ന് പോകാം നമുക്ക്..എനിക്ക് നീയും പിന്നേ നമ്മുടെ കുഞ്ഞും മാത്രം മതി..വേറൊന്നും വേണ്ടാ.." "അത് നീ പ്രത്യേകിച്ച് പറയണ്ട...ഞാനും എന്റെ കൊച്ചും നിന്നെ മാക്സിമം ശല്യം ചെയ്ത് നിന്റെ കൂടെത്തന്നെ കാണും..

അതിന് നോ കോംപ്രമൈസ്..ഇപ്പൊ മോള് തല്ക്കാലം റസ്റ്റ്‌ എടുത്തിരിക്ക് ട്ടോ..ഞാൻ പോയി വരുമ്പോൾ എന്താ കൊണ്ടുവരെണ്ടത്.." "ഒന്നും വേണ്ടായേ..ഇപ്പൊതന്നെ വയർ ഫുൾ ആണ്..അതെപ്പോഴാ പുറത്തേക്ക് പോകുന്നതെന്ന് പറയാൻ പറ്റില്ല..ശിവ പോയിട്ട് വേഗം വന്നാൽ മതി..." "മ്മ് ശെരി വേഗം വരാട്ടോ.." അവൻ കുനിഞ്ഞ് സാരി വകഞ്ഞുമാറ്റി ആ കുഞ്ഞുവയറിൽ ഒന്ന് മുത്തി.. "വാവേ...അച്ഛ വേഗം വരാട്ടോ..അമ്മയെ വിഷമിപ്പിക്കല്ലേ..." അതുംപറഞ്ഞ് നന്ദുവിന് ഒരു ഉമ്മയും കൊടുത്ത് അവൻ പോയി..  "ഹൂ...ഒന്ന് പതുക്കെ തിരുമ്മ് പെണ്ണേ..ചെറിയ വേദനയെ ഒള്ളു..നീയത് വലുതാക്കല്ലേ..." നന്ദുവിന്റെ കാല് ഉഴിഞ്ഞു കൊടുക്കുകയാണ് ആമി..അനിത നന്ദുവിന്റെ അടുത്തിരുന്ന് അവൾക്ക് ഭക്ഷണം കൊടുക്കുകയാണ്.. "സോറി സോറി..ഇതിപ്പോ ശെരിയാക്കിത്തരാം..

" ആമി "ദേ..ഈ ഓറഞ്ച് കഴിക്ക് ചേച്ചി..ഇതിൽ വിറ്റാമിൻ എബിസിഡി ഉണ്ട്..." അനിത "എബിസിഡിയോ...അതെന്ത് വിറ്റാമിനാ...??? ആമി "ആ പുതിയ വിറ്റാമിൻ ആണ്..ഇപ്പൊ കണ്ടുപിടിച്ചേ ഒള്ളു...ബൈ അനിത..." "ഓഹോ..എബിസിഡിയിൽ നിർത്തിയത് നന്നായി..." ആമി "എനിക്ക് മതി അനിതേ..ഇപ്പൊത്തന്നെ എന്തൊക്കെയോ അസ്വസ്ഥത തോന്നുന്നുണ്ട്.." പറഞ്ഞുതീർന്നില്ല..അപ്പോഴേക്കും നന്ദു ഓരോട്ടമായിരുന്നു ബാത്റൂമിലേക്ക്...വാട്ട്‌ ആൻ അവസ്ഥ..പ്യാവം കുട്ടി 😢 പുറം തടവിക്കൊടുക്കാൻ ബാക്കി രണ്ടും പിന്നാലെയും പോയി... പിറകിൽ ഒരു കാൽപ്പെരുമാറ്റം കേട്ടപ്പോഴാണ് നന്ദു തിരിഞ്ഞുനോക്കിയത്..മുന്നിൽ നിൽക്കുന്ന ആളെക്കണ്ട് നന്ദു ഞെട്ടി..സുധാകരൻ..അവൾ പേടിച്ച് ഒരു മൂലയിലേക്ക് മാറി... "ഹാ മോളെന്തിനാ പേടിക്കുന്നത്..ഞാൻ മോളെ ഇപ്പൊ ഒന്നും ചെയ്യില്ല..

ഒരു സന്തോഷവാർത്ത അറിഞ്ഞിട്ട് മോളെയൊന്നു കാണാൻ പറ്റിയില്ലല്ലോ..അപ്പൊ ഒന്ന് കാണാൻ വന്നതാ.." അയാളുടെ നിഗൂഢമായ ചിരി അവളിലെ ഭയം കൂട്ടി.. "അ...അമ്മാവനെന്താ വേണ്ടത്...??? "ഹഹഹ വളരെനല്ല ചോദ്യം..എനിക്കുവേണ്ടത് ശിവയെ ആണ്..എന്റെ മോൾക് വേണ്ടി..പക്ഷെ അതിനൊരു തടസ്സമായി നിൽക്കുന്നത് നീയാണ്.. " അയാൾ പറയുന്നത്കേട്ട് നന്ദു ഞെട്ടി... "നീയായിട്ട് ഒഴിഞ്ഞു പോകുകയാണെങ്കിൽ അത്രയും നല്ലത്..അതല്ല ഇനി ഞാൻ ബലമായി ഒഴിപ്പിക്കണം എന്നാണെങ്കിൽ അങ്ങനെ..പിന്നേ വേറെ വല്ല ബന്ധവും പറഞ്ഞിങ്ങോട്ട് വന്നേക്കരുത്...വേരോടെ പിഴുതെറിയും ഞാൻ.." "പിന്നെ എന്തിനും ഏതിനും ശിവ കൂടെയുണ്ടാകും എന്ന് വിചാരിച്ച് നിൽക്കല്ലേ...നിന്റെ എല്ലാമെല്ലാമായ ശിവ തന്നെ നിന്നെ തള്ളിപ്പറയും മോളെ..അധികം വൈകാതെ...അപ്പൊ നല്ലോണം ഇരുന്ന് ആലോചിക്ക് ട്ടോ.."

അത്രയുംപറഞ്ഞ് അയാൾ മുറിവിട്ട് പോയി...നന്ദുവിന്റെ മനസ്സാകെ കലങ്ങി മറിഞ്ഞു...ശിവയെ എന്നന്നെക്കുമായി നഷ്ടപ്പെടുമോ എന്നഭയം അവളെ പിടികൂടി... ടെറസിൽനിന്ന് ഉണങ്ങിയെടുത്ത തുണിയുമായി മുറിയിലേക്ക് പോകുംവഴിയാണ് ആരോ നന്ദുവിന്റെ കയ്യിൽപിടിച്ച് ഒരു മുറിയിലേക്ക് വലിച്ചത്.... പെട്ടെന്നുള്ള ആക്രമണത്തിൽ നന്ദു മുറിയിലേക്ക് വേച്ചു വീണു..പിന്നിൽ ഡോർ ലോക്ക് ആകുന്ന ശബ്ദം കേട്ടപ്പോൾ അവൾ ഞെട്ടി തിരിഞ്ഞുനോക്കി... "അരുൺ............" അവളുടെ ചുണ്ടുകൾ മന്ത്രിച്ചു....അവൻ ഒരു വശ്യമായ ചിരിയോടെ നന്ദുവിന്റെ അടുത്തേക്ക് നീങ്ങി.. "അരുൺ...എ...എന്താ....വഴി മാറ്.. എ..എനിക്ക് പോണം...." നന്ദു വിക്കിവിക്കി പറഞ്ഞുകൊണ്ട് പിന്നിലേക്ക് നീങ്ങി... അരുൺ താടി തടവിക്കൊണ്ട് നന്ദുവിനെ അടിമുടി നോക്കി...

"നിന്നെ ആദ്യമായി കണ്ടപ്പോൾത്തന്നെ എനിക്കങ്ങോട്ട് ബോധിച്ചു നന്ദു...നീ ശെരിക്കും ഒരു സുന്ദരിയാണ്..." അവൻ പറയുന്നതുകേട്ട് അവൾ അറപ്പൊടെ മുഖം തിരിച്ചു...ശിവ ഒന്ന് വേഗം വന്നിരുന്നെങ്കിൽ എന്നവൾ ആഗ്രഹിച്ചു.... "അരുൺ...ഞാൻ..ഞാൻ നിന്റെ പെങ്ങളാണ്...ശിവയുടെ ഭാര്യ..ആ ചിന്തയോടെ എന്നോട് പെരുമാറണം... മര്യാദക്ക് വഴി മാറ്..." "ഹഹ...എന്തോ എനിക്ക് നിന്നെ അങ്ങോട്ട് പെങ്ങളായി കാണാൻ കഴിയുന്നില്ല നന്ദു...ശിവ എന്തായാലും ഇപ്പൊ വരില്ല..അവൻ പോകുന്നത് ഞാൻ കണ്ടിരുന്നു...അവൻ വരുന്ന ആ സമയം മതി നന്ദു എനിക്ക് നിന്നെ സ്വന്തമാക്കാൻ..." അവൻ പറയുന്നത്കേട്ട് നന്ദുവിന് കയ്യും കാലുമൊക്കെ തളരുന്നതുപോലെ തോന്നി..അവൻ അടുത്തേക്ക് വരുന്നതിന് അനുസരിച്ച് അവൾ പിറകിലെക്ക് പൊയ്ക്കോണ്ടിരുന്നു.. അവസാനം ഭിത്തിയിൽതട്ടി നിന്നു..

അരുൺ നന്ദുവിനെ തൊടാനായി കൈനീട്ടിയതും അവൾ സർവശക്തിയും എടുത്ത് അവനെ തള്ളിമാറ്റി ഓടാൻ തുടങ്ങി... പക്ഷെ അപ്പോഴേക്കും അവൻ അവളെ വലിച്ച് ബെഡിലേക്ക് ഇട്ടു.. "പ്ലീസ് അരുൺ...എന്നെ...എന്നെയൊന്നും ചെയ്യരുത്..എന്റെ എന്റെ കുഞ്ഞ്..ശിവ..പ്ലീസ് അരുൺ എന്നെ വെറുതെ വിടണം.." "സോറി മൈ ഡിയർ..അങ്ങനെ വെറുതെ വിടാനല്ല ഞാൻ ഇത്രയും കഷ്ടപ്പെട്ടത്.." നന്ദു കരഞ്ഞ് കൈകൂപ്പി പറഞ്ഞിട്ടും അവന് യാതൊരു കുലുക്കവും ഉണ്ടായില്ല.. പെട്ടെന്നാണ് ആരോ ഡോറിൽ മുട്ടിയത്.. അത് കേട്ടപാടെ അവൾ ബെഡിൽനിന്ന് ചാടിയെഴുന്നേറ്റ് ഓടി ഡോർ തുറന്നു... മുന്നിൽ ആ വീട്ടിലുള്ള ആൾക്കാർ മുഴുവൻ നന്ദു ഒരു നിമിഷം പതറി..ആ കൂട്ടത്തിൽ ശിവയെ കണ്ടതും അവൾ ഓടി അവന്റെ നെഞ്ചിൽ വീണു പൊട്ടിക്കരഞ്ഞു...

ശിവ അവളെ അടർത്തിമാറ്റി അവരെക്കണ്ട് ഞെട്ടി നിൽക്കുന്ന അരുണിന്റെ അടുത്തേക്ക് ചെന്ന് അവന്റെ മുഖത്ത് ആഞ്ഞടിച്ചു....അവന്റെ കോളറിൽ കുത്തിപ്പിടിച്ചു.. "പ്പാ .........മോനെ....നിന്നോട് പലതവണ ഞാൻ പറഞ്ഞില്ലേടാ എന്റെ പെണ്ണിനെ തൊട്ട് കളിക്കരുത് എന്ന്..." ശിവ കോപംകൊണ്ട് ജ്വലിച്ചു..വീണ്ടും അവന്റെ കരണത്ത് ആഞ്ഞടിക്കാൻ തുടങ്ങിയപ്പോഴേക്കും അരുൺ അവനെ തള്ളിമാറ്റി... "കണ്ടപാടെ എന്റെ ദേഹത്തു കൈ വക്കാതെ..പോയി നിന്റെ ഭാര്യയോട് ചോദിച്ചുനോക്കടാ..അവൾ എങ്ങനെ ഈ മുറിയിൽ വന്നു എന്ന്..." "ഞാനല്ല നിന്റെ ഭാര്യയാണ് ഇങ്ങോട്ട് കയറി വന്നത്..പോയി ചോദിച്ചു നോക്കടാ..." ഒരുനിമിഷം ശിവ അവിടെ തറഞ്ഞുനിന്നു...അവൻ മാത്രമല്ല ബാക്കി എല്ലാവരും അരുൺ പറഞ്ഞതുകേട്ട് ഞെട്ടി... ശിവ ഇതെല്ലാം കേട്ട് മിഴിച്ചു നിൽക്കുന്ന നന്ദുവിന്റെ അടുത്തേക്ക് ചെന്ന് അവളുടെ കവിളിൽ അമർത്തി... "നീയെന്താടി ഇവന്റെ മുറിയിൽ...ഹേ..പറയെടി...!!!!!

ശിവ അലറി....നന്ദു ഞെട്ടി അവന്റെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കി..കണ്ണുനീർ വന്ന് അവളുടെ കാഴ്ച മങ്ങി.. "എന്താടി നിന്റെ നാവിറങ്ങി പ്പോയോ..നിന്നോട് മുറിയിൽത്തന്നെ ഇരിക്കാൻ അല്ലേടി ഞാൻ പറഞ്ഞത്..ആ നീ എന്തിനാടി ഇവിടേക്ക് വന്നത്...??? ശിവയുടെ ഓരോ വാക്കുകളും അമ്പുകൾപ്പോലെ നന്ദുവിന്റെ നെഞ്ചിലെക്ക് ആഴ്ന്നിറങ്ങി.. "ശിവ ഞാൻ......." "നീ...നീയെന്നെ ചതിക്കുകയായിരുന്നു അല്ലേടി.......??????? "ശിവ നീ എന്തൊക്കെയാടാ ഈ പറയുന്നത്..??? "ഡാഡി ഇതിൽ ഇടപെടേണ്ട...ഞാൻ ഇത്രയും ചോദിച്ചിട്ടും ഇവളെന്താ ഒരക്ഷരം മിണ്ടാത്തത്..അപ്പൊ അതിനർത്ഥം തെറ്റ് ഇവളുടെ ഭാഗത്താണ് എന്നല്ലേ.." അതുകേട്ട് നന്ദു തറഞ്ഞുനിന്നു..അവളുടെ കണ്ണുകൾ യാന്ത്രികമായി അവിടെ നിന്ന സുധാകരന്റെ നേരെ ചെന്നു...അയാൾ ഒരു തരം പുച്ഛത്തോടെ അവളെ നോക്കി ചിരിച്ചു... അയാൾ പറഞ്ഞ വാക്കുകൾ അവളുടെ ചെവിയിൽ മുഴങ്ങികേട്ടു.. "നിന്റെ എല്ലാമെല്ലാമായ ശിവതന്നെ നിന്നെ തള്ളിപ്പറയും..അതിന് അധികം താമസമില്ല.." ...... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story