ശിവനന്ദ: ഭാഗം 24

shivanantha

എഴുത്തുകാരി: ശീതൾ

ഒന്നും പറയാൻ കഴിയാതെ നന്ദു അവിടെ തറഞ്ഞുനിന്നു...ഒരിക്കലും ശിവയിൽനിന്ന് ഇങ്ങനെയൊന്ന് അവൾ പ്രതീക്ഷിച്ചില്ല... "ശിവ ഞാൻ..ഞാൻ പറയുന്നതോന്ന് കേൾക്ക്..." നന്ദു വിതുമ്പിക്കൊണ്ട് പറഞ്ഞു...അവന്റെ കയ്യിൽപ്പിടിച്ചു...ശരവേഗത്തിൽ അവനത് തട്ടിമാറ്റി... "ഇനി എന്താടി...എന്താടി നിനക്ക് പറയാനുള്ളത്..ഹേ...ദേ ഇനി എനിക്ക് നിന്നോട് ഒരു കാര്യം മാത്രമേ പറയാനുള്ളു..ഒരു കുഴപ്പവും കൂടാതെ എന്റെ കുഞ്ഞിനെ എനിക്ക് തരണം...നീ പിന്നെ എങ്ങനെ ജീവിച്ചാലും എനിക്കൊന്നും ഇല്ലാ.." "ശിവ...നീ അതിരുകടക്കുന്നു...കാര്യം അറിയാതെ വെറുതെ മോളെ കുറ്റം പറയരുത്.." "ഹോ നിങ്ങൾക്കൊക്കെ ഇവളെ വലിയ വിശ്വാസം ആയിരിക്കും അല്ലേ..എന്നാലേ പല കാര്യങ്ങളും അറിഞ്ഞപ്പോൾ എനിക്ക് ഇവളിലുള്ള വിശ്വാസമൊക്കെ പോയി..ഇവൾ പലതും എന്നോട് മറച്ചുവയ്ക്കുകയായിരുന്നു.." അത് പറഞ്ഞുതീരുംമുൻപ് സുമിത്രയുടെ കരം ശിവയുടെ കവിളത്ത് പതിച്ചു.... "അമ്മേ........" നന്ദു കരഞ്ഞുകൊണ്ട് വിളിച്ചതും ശിവ അവളെയൊന്ന് രൂക്ഷമായി നോക്കിയിട്ട് മുറിവിട്ട് പോയി...നന്ദു ഇതെല്ലാം കണ്ട് ഭിത്തിയോട് ചേർന്ന് ഊർന്ന് നിലത്തേക്കിരുന്ന് മുഖം പൊത്തിക്കരഞ്ഞു... അരുണും സുധാകരനും ഒരു നിഗൂഢമായ ചിരിയോടെ അവിടെനിന്നും പോയി..

ഡാഡിയും അമ്മയും അമ്മായിമാരും നന്ദുവിന്റെ അടുത്തേക്ക് ചെന്നു... "മോളെ........" സുമിത്ര വിളച്ചപ്പോൾ നന്ദു മുഖമുയർത്തി നോക്കി..കരഞ്ഞ് കൺപോളകൾ ഒക്കെ ചീർത്തു..അവൾ സുമിത്രയെ കെട്ടിപ്പിടിച്ചു കരഞ്ഞു... "അമ്മേ....ശിവ...എന്നെ എന്നെ വേണ്ടന്നല്ലേ അമ്മേ പറഞ്ഞത്...അപ്പൊ എനിക്ക്...എനിക്കിനി ആരുമില്ലേ...!!! അവളുടെ കരച്ചിലിന്റെ ആക്കം കൂടുന്നതിനനുസരിച്ച് അവരുടെയുള്ളിലെ പിടച്ചിലും കൂടി... "ഏയ്‌....എന്താ മോളെ ഇത്..അവനൊരു തമാശ കാണിച്ചതല്ലേ മോളെ പേടിപ്പിക്കാൻ...അതിന് അമ്മ നല്ല ചുട്ട അടിയും കൊടുത്തിട്ടുണ്ട്..നോക്കിക്കോ അവനിപ്പോ വരും നന്ദൂട്ടി എന്ന് വിളിച്ചോണ്ട്.." "ഇല്ലമ്മേ...ശിവ...ശിവ ആദ്യമായിട്ടാ ഇങ്ങനെയെന്നോട് പറയുന്നത്.. എനിക്ക് താങ്ങാൻ പറ്റുന്നില്ല അമ്മേ..." "മോളെ വിഷമിക്കാതിരിക്ക്...ദേ ഈ വയറ്റിൽ ഒരു കുഞ്ഞുള്ളതാ..മോളിങ്ങനെ കരഞ്ഞ് കുഞ്ഞിനൊന്നും വരുത്തി വയ്ക്കല്ലേ മോളെ..അമ്മായിയല്ലേ പറയുന്നത്...ഞങ്ങൾ ചോദിക്കാം അവനോട്...മോള് വാ വന്നു ഭക്ഷണം കഴിക്ക്..." സാവിത്രിയും ജാനകിയും ഒരുപോലെ പറഞ്ഞു... "എനിക്കൊന്നും വേണ്ടാ....ഒന്നും കഴിച്ചാൽ ഇറങ്ങില്ല..." "അയ്യോ അങ്ങനെ പറയല്ലേ മോളെ...ഈ സമയത്ത് ഭക്ഷണം കഴിക്കാതെ ഇരിക്കല്ലേ..ഡോക്ടർ പറഞ്ഞത് ഓർമ്മയില്ലേ..വാ വന്നു കഴിക്ക്...."

"പ്ലീസ് അമ്മേ....എനിക്ക് എനിക്കൊന്ന് കിടന്നാൽ മതി...ഇപ്പൊ ഒന്നും വേണ്ടാ.. ഞാൻ ഞാൻ പിന്നെ കഴിച്ചോളാം.." നന്ദുവിന്റെ അവസ്ഥ മനസ്സിലായതുകൊണ്ട് അവർക്ക് പിന്നൊന്നും പറയാൻ കഴിഞ്ഞില്ല...അവർ അവളെ മുറിയിൽ കൊണ്ടുപോയി കിടത്തി...  "ഇതെനിക്കെന്തായാലും അങ്ങോട്ട് ഇഷ്ടപ്പെട്ടു...ഇത്ര പെട്ടെന്ന് വിചാരിച്ചപോലെ നടക്കും എന്ന് ഞാൻ വിചാരിച്ചില്ല.." ഗ്ലാസിലെ മദ്യം നുണഞ്ഞുകൊണ്ട് സുധാകരൻ പറഞ്ഞു..ജയചന്ദ്രനും അരുണും അടുത്തുതന്നെയുണ്ട്.. "എന്നാലും എന്റെ ഒരൊറ്റ ഡയലോഗിൽ അവൻ വീഴുമെന്ന് ഞാനും വിചാരിച്ചില്ല.." അരുൺ "അത് നമ്മുക്ക് ഗുണം ചെയ്തല്ലോ...ഇനി എത്രയും പെട്ടെന്ന് ശിവയുടെ മനസ്സിൽനിന്നും ജീവിതത്തിൽനിന്നും ആ പെണ്ണിനെ പുകച്ചു പുറത്തുചാടിക്കണം...പിന്നെ എത്രയുംപെട്ടെന്ന് അനിതയുമായി അവന്റെ വിവാഹം നടത്തണം..." "അച്ഛാ പക്ഷെ അതത്ര...ശിവയുടെ കുഞ്ഞാണ് അവളുടെ വയറ്റിൽ ഉള്ളത്..." "ഹും...അവളുടെ തന്തയെയും തള്ളയേയും ഒതുക്കിയ എനിക്കണോ പുറംലോകംപോലും കാണാത്ത ഒരു കൊച്ചിനെ തീർക്കാൻ പാട്.." സുധാകരൻ ഒരു ക്രൂരമായ ചിരിയോടെ പറഞ്ഞതും അരുൺ ഒരു പതർച്ചയോടെ അയാളെ നോക്കി..ജയചന്ദ്രന്റെ മുഖത്തും ഒരു ചിരി വിടർന്നു... "അച്ഛനെന്താ പറഞ്ഞത്.....?????

"എന്ത്...അതൊന്നും നീ അറിയണ്ട....ചെല്ല്..പോയി അനിതയോട് കാര്യം പറ.." അരുൺ നിർവികാരമായി പുറത്തേക്ക് കടന്നു..  "ശിവ...നീ എന്തൊക്കെയാ ആ കുട്ടിയോട് പറഞ്ഞതെന്ന് വല്ല ബോധവും ഉണ്ടോ...??? ഡാഡി "നിന്നെ തല്ലുകയല്ല വേണ്ടത്..കാലേ വാരി നിലത്തടിക്കണം..പാവം എന്റെ കുട്ടിയെ നീ എന്തുമാത്രം വിഷമിപ്പിച്ചു.." അമ്മ "എടാ...നിന്റെ ഭാര്യയല്ലേടാ നിനക്കവളെ ഇത്രയും ആയിട്ടും വിശ്വാസം ആയില്ലേ..." മുത്തശ്ശി എല്ലാവരുംകൂടി ശിവയുടെ ഇടവുംവലവും നിന്ന് ഉപദേശമോടുപദേശം ആണ്...എല്ലാംകൂടി കേട്ടിട്ട് അവന്റെ തല പെരുത്തു... "ഹോ..ഒന്ന് നിർത്തുന്നുണ്ടോ എല്ലാവരും...ഇങ്ങനെ ചെവി തിന്നാൻ ഞാൻ അവളെ ദേഹോപദ്രവം ഒന്നും ചെയ്തില്ലല്ലോ..പിന്നെ അവള് കാണിച്ചത് നിങ്ങള് കണ്ടതല്ലേ.." "ഇതിലും ഭേദം ദേഹോഉപദ്രവം തന്നെയായിരുന്നു..മോൾടെ മനസ്സിനെറ്റ അത്രയും മുറിവ് ഏൽക്കില്ല.." ജാനകി "മോള് എന്ത് ചെയ്തൂന്നാ ശിവ നീ പറയുന്നത്...പാവം ആ കുട്ടിയെ ഇങ്ങനെ വിഷമിപ്പിച്ചാൽ നിനക്ക് ദൈവകോപം കിട്ടും കേട്ടോ ശിവ..ചെല്ല് പോയി മോളെ സമാധാനിപ്പിക്ക്.." "എനിക്ക് വയ്യാ...നിങ്ങളോട് ഞാനിപ്പോ എന്ത് പറഞ്ഞാലും കുറ്റം എനിക്കാകും എന്നെനിക്ക് അറിയാം..അതുകൊണ്ട് തല്ക്കാലം എനിക്കൊന്നും പറയാനില്ല..." അത്രയുംപറഞ്ഞ് ശിവ പുറത്തേക്ക് ഇറങ്ങിപ്പോയി...

"ശിവാ...നീ വിചാരിച്ചപോലെയൊക്കെ നടക്കുമോ...പാവം ഒരുപാട് വിഷമിക്കുന്നുണ്ട്.." "അറിയില്ല ഉണ്ണി..പക്ഷെ ജീവിതകാലം മുഴുവൻ എന്റെ നന്ദു വിഷമിക്കാതെയിരിക്കാനാണ് ഞാനിതൊക്കെ ചെയ്യുന്നത്...ദൈവം എന്നൊന്ന് ഉണ്ടെങ്കിൽ എല്ലാം കലങ്ങിത്തെളിയും.. "  ഉച്ചക്ക് നന്ദു ഒന്നും കഴിക്കാൻ കൂട്ടാക്കിയില്ല..ബെഡിൽ കിടന്ന് ഒരേ കരച്ചിൽ തന്നെ... അമ്മ നിർബന്ധിച്ചു കുറച്ച് കഴിപ്പിച്ചെങ്കിലും അതേപടി ഛർദിച്ചു കളഞ്ഞു... രാത്രിയിൽ നന്ദു ബെഡിൽ കരഞ്ഞുകൊണ്ട് കിടക്കുകയായിരുന്നു... എന്നാലും ശിവയെന്നോട് അങ്ങനെ പറയുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല..ഞാൻ..ഞാനൊരു തെറ്റും ചെയ്തിട്ടില്ല ശിവ..എന്നെയൊന്ന് മനസ്സിലാക്ക്..എനിക്ക് നീയില്ലാതെ പറ്റില്ല..(നന്ദുവിന്റെ ആത്മ) നന്ദുവിന്റെ കണ്ണുനീർ വീണ് അവൾ കെട്ടിപ്പിടിച്ചിരുന്ന തലയിണ കുതിർന്നു.. പെട്ടെന്നാണ് ഒരു കൈ ചെരിഞ്ഞുകിടക്കുന്ന നന്ദുവിന്റെ ഇടുപ്പിനെ ചുറ്റിവരിഞ്ഞത്...ശിവയുടെ ചുടുനിശ്വാസം അവളുടെ പിൻകഴുത്തിൽ പതിഞ്ഞതും നന്ദു ഞെട്ടി തിരിഞ്ഞുനോക്കി... തന്നെനോക്കി പുഞ്ചിരിച്ചു കിടക്കുന്ന ശിവയെ കണ്ടതും നന്ദു പൊട്ടിക്കരഞ്ഞുകൊണ്ട് അവനെ കെട്ടിപ്പിടിച്ച് ആ മുഖം ചുംബനങ്ങൾ കൊണ്ടുമൂടി..അവൻ ഒരു പുഞ്ചിരിയോടെ അവ സ്വീകരിച്ചുകൊണ്ട് അവളെ ഇറുകെപ്പുണർന്നു..

പിന്നെ എന്തോ ഓർത്തപോലെ നന്ദു അവനെ അടർത്തിമാറ്റി അവനെ തല്ലാനും ഇടിക്കാനും മാന്താനും ഒക്കെ തുടങ്ങി.... "ഹാ...ഡീീ....നന്ദു എനിക്ക് വേദനിക്കുന്നുണ്ട് ട്ടോ...വിടടി..." ശിവ വേദനകൊണ്ട് പുളഞ്ഞു..അവസാനം എങ്ങനെയോ നന്ദുവിന്റെ കൈരണ്ടും പിടിച്ചുവച്ച് അവൻ അവൾക്ക് മുകളിലായി കൈകുത്തി നിന്നു... നന്ദുവിന്റെ കണ്ണുകൾ അനുസരണയില്ലാതെ വീണ്ടും നിറഞ്ഞൊഴുകി.. "ഇനിയും എന്തിനാ നന്ദൂട്ടി കരയണേ....എന്തെങ്കിലും ഒന്ന് കണ്ടെന്നു വച്ച് ഞാൻ എന്റെ നന്ദൂട്ടിയെ സംശയിക്കൊ...അങ്ങനെയാണോ നീ കരുതിയെ..??? "എന്തിനാ എന്തിനാ എന്നെ വിഷമിപ്പിച്ചത്..നീയില്ലാതെ എനിക്ക് പറ്റില്ലാന്ന് അറിയില്ലേ...ഒരു നിമിഷം പോലും എനിക്ക് നിന്നെ പിരിയാൻ പറ്റില്ലാന്ന് അറിയില്ലേ ശിവ നിനക്ക്...പറ...." അവന്റെ കോളറിൽ പിടിച്ചുവലിച്ചുകൊണ്ട് അവൾ ചോദിച്ചു..ചുണ്ടുകൾ വിതുമ്പിക്കൊണ്ടിരുന്നു.. "എന്റെ നന്ദൂ....ഞാൻ വന്നില്ലേ..ഇനിയീ കരച്ചിലൊന്നു നിർത്ത്...കണ്ടിട്ട് സഹിക്കുന്നില്ല.. നേരത്തെതന്നെ ഞാൻ എങ്ങനെ പിടിച്ചുനിന്നതെന്ന് എനിക്കെ അറിയൂ.." അവൻ അങ്ങനെ പറഞ്ഞപ്പോൾ അവൾ കണ്ണൊക്കെ തുടക്കാൻ കൈ ഉയർത്തിയപ്പോൾ അവനത് പിടിച്ചുവച്ചു.. അവൻ അവന്റെ അധരങ്ങൾക്കൊണ്ട് ആ കണ്ണുനീർ ഒപ്പിയെടുത്തു..അവന്റെ ചുണ്ടുകൾ അവളുടെ മുഖമാകെ സ്നേഹമുദ്രണം ചാർത്തി..അവൾ അനങ്ങാതെ അതെല്ലാം സ്വീകരിച്ചുകൊണ്ട് കിടന്നു.. "Are you okay baby...."😘😘😘

അവൻ അവളുടെ കാതോരം പതിയെ ചോദിച്ചപ്പോൾ അവൾ ചുണ്ട് കൂർപ്പിച്ചുകൊണ്ട് അവനെ നോക്കി... "പോടാ പട്ടീ...."😠😠 "ഏഹ് പട്ടിന്നോ...എടി അങ്ങനല്ല...നീ കരയണം ആ സിനിമയിൽ(ഇമൈക്ക നോടികൾ ആണ് ട്ടോ )അങ്ങനെയാണ്..ഛീ നശിപ്പിച്ചു..ദേ എന്റെ കൊച്ച് ഇതെങ്ങാനും കേട്ട് വിളി തുടങ്ങിയാൽ നിന്നെ ഞാൻ തൂക്കിയെറിയും.." "പിന്നേ ഇനി കരയാൻ എനിക്ക് ഒരുതുള്ളി കണ്ണുനീർ ഇല്ല..ഒക്കെ തീർന്നു.." "ഓഹ് അങ്ങനെയാണോ..ശെരി വെറുതെ വിട്ടിരിക്കുന്നു.." അവൻ അതുംപറഞ്ഞ് താഴേക്ക് തെന്നിനീങ്ങി അവളുടെ സാരി വകഞ്ഞുമാറ്റി വയറിൽ ചുംബിച്ചു... "കുഞ്ഞൂസേ...വിഷമായോ ടാ...അച്ഛ വന്നുട്ടോ...എന്താ വാവേ..ഒന്നും കഴിച്ചില്ലന്നോ..ഹേ ഈ അമ്മ ഒന്നും തന്നില്ലേ..ങാഹാ..അച്ഛ മാമു തരാല്ലോ എന്റെ വാവാച്ചിക്ക്..."😘😘 നന്ദു ഒരുതരം അത്ഭുതത്തോടെ ശിവയെ നോക്കിക്കൊണ്ടിരുന്നു..ഓരോ ദിവസം കഴിയുന്തോറും അവന്റെയുള്ളിലെ അച്ഛൻ വളരുകയാണ്.. ശിവ ഒരു കള്ളച്ചിരിയോടെ നന്ദുവിനെനോക്കി സൈറ്റ് അടിച്ചിട്ട് അവൻ ടേബിളിൽ വച്ചിരുന്ന പൊതിയെടുത്ത് തിരിച്ചുവന്നു... മസാലദോശയുടെ കൊതിയൂറും ഗന്ധം അവളുടെ നാസികയിലേക്ക് തുളച്ചുകയറിയതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിട്ടു..

ഇത് വാങ്ങിത്തരണമെന്ന് നേരത്തെ വിചാരിച്ചതാ അതിനിടയിൽ ഡാഡി സെഞ്ച്വറി അടിക്കുമെന്ന് വിചാരിച്ചില്ല.." അവൻ അതുംപറഞ്ഞ് പൊതിയഴിച്ച് അതിൽനിന്നും ഒരു കഷ്ണം കീറിയെടുത്ത് നന്ദുവിന് നേരെ നീട്ടി.. അവൾ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ വാ തുറന്നു..അവൻ ഒരു പുഞ്ചിരിയോടെ അവൾക്ക് വാരിക്കൊടുത്തു.. കുറച്ച് കഴിച്ചിട്ട് നന്ദു അതിൽനിന്ന് കുറച്ചെടുത്ത് ശിവയ്ക്കുനേരെ നീട്ടി..അവൻ അവളുടെ മുഖത്തേക്ക് നോക്കി... "ഒന്നും കഴിച്ചിട്ടുണ്ടാകില്ലന്ന് അറിയാം..." അവൾ പുഞ്ചിരിയോടെ പറയുന്നതുകേട്ട് അവനിലേക്കും ആ പുഞ്ചിരി പടർന്നു..അവൻ വാ തുറന്ന് അവൾ നീട്ടിയത് നുണഞ്ഞു..അവന്റെ കണ്ണുകളും ഈറനണിഞ്ഞു... ഭക്ഷണം കഴിക്കലൊക്കെ കഴിഞ്ഞ് അവർ കൈകഴുകി ബെഡിൽ വന്നു കിടന്നു..നന്ദു ശിവയുടെ നെഞ്ചിൽ തലചായ്ച്ച് കിടന്നു...അവൻ അവളുടെ മുടിയിൽ തലോടിക്കൊണ്ടിരുന്നു.. "ശിവ...എന്തിനാ ഇങ്ങനെയൊരു നാടകം കളിച്ചത്...എനിക്കെന്ത്‌ വിഷമായി എന്നറിയോ..!!! "ഒരു കാര്യമുണ്ടെന്നു കൂട്ടിക്കോ നന്ദു...അഭിനയത്തിൽ നീ എന്റെ അത്രയും എക്സ്പേർട്ട് അല്ലാത്തകൊണ്ടാണ് ഞാൻ നേരത്തെ പറയാതിരുന്നത്..എന്തായാലും സംഭവം ഏറ്റു.." "എന്ത്......????? "അതൊക്കെ നമുക്ക് വഴിയേ അറിയാം..കുറച്ചു ദിവസം എല്ലാവരുടെയും മുൻപിൽ ഈ നാടകം കളിച്ചേ പറ്റൂ..നീയെന്റെ കൂടെ നിൽക്കില്ലേ നന്ദൂ..??? അവൻ ചോദിച്ചതുകേട്ട് അവൾ മുഖമുയർത്തി അവന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു..

"ഒരുനിമിഷംപോലും നിന്നെ പിരിഞ്ഞിരിക്കാൻ എനിക്ക് വയ്യ ശിവ..പക്ഷെ നിനക്കുവേണ്ടി ഹൃദയത്തിന്റെ ഏതോ ഒരു കോണിൽ നിന്നോടുള്ള അടങ്ങാത്ത സ്നേഹം ഞാൻ പൂട്ടിവയ്ക്കും...ആർക്കും പകുത്തുനൽകാൻ കഴിയാത്ത എന്റെ മാത്രം പ്രിയപ്പെട്ട നിധിയായി.." ശിവ അവളുടെ വിരിനെറ്റിയിൽ ചുണ്ടുകൾ ചേർത്തു...പതിയെ അവിടെനിന്നും തെന്നി മിഴികളിലൂടെ നാസികത്തുമ്പിലൂടെ ഒഴുകി അവളുടെ അധരങ്ങളിലേക്ക് അടുത്തു..അത് മനസ്സിലാക്കി അവൾ അവനെ തള്ളിമാറ്റി... "അതേ എന്താ മോനെ ഉദ്ദേശം...already ഇവിടെയൊരാൾ ഉണ്ടെന്ന കാര്യം മറക്കണ്ട.." വയറിൽ തൊട്ടുകാണിച്ചുകൊണ്ട് നന്ദു പറഞ്ഞു..അവനൊന്ന് ഇളിച്ചുകൊടുത്തു.... "ഹാ..ഒരേയൊരു കിസ്സ് അല്ലേ നന്ദു..നിനക്കറിയോ ടെൻഷനും വിഷമവും ഒക്കെ കുറയാൻ കിസ്സ് നല്ലതാ..പിന്നെ ശരീരത്തിൽ രക്തയോട്ടം കൂടും..കലോറി കൂടും..അങ്ങനെ ഒരുപാട് ഗുണങ്ങൾ ഉണ്ട്.." "മ്മ് ഉവ്വുവ്വേ....കിസ്സോക്കെ തരാം..അതിൽ നിർത്തിക്കോണേ.." "ഓഫ് കോഴ്സ്...."😁😁 അവൻ പതിയെ അവളിലേക്ക് അടുത്ത് അവളുടെ പനിനീർ അധരങ്ങൾ കവർന്നെടുത്തു..അവളുടെ ഇടുപ്പിലൂടെ അവന്റെ കൈ ചുറ്റിവരിഞ്ഞു.. അവന്റെ കരവലയത്തിനുള്ളിൽ അവൾ ഇഴുകിച്ചേർന്നു........ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story