ശിവനന്ദ: ഭാഗം 25

shivanantha

എഴുത്തുകാരി: ശീതൾ

രാവിലേ കണ്ണുതുറന്നപ്പോൾ ശിവ കണ്ടത് തന്റെ നെഞ്ചോട് ചേർന്നുറങ്ങുന്ന നന്ദുവിനെയാണ്..പെണ്ണിന്റെ സാരിയുടെ സ്ഥാനം ഒക്കെ തെറ്റി ആ ആലില വയറും ബ്ലൗസ് കൊണ്ട് മറഞ്ഞിരിക്കുന്ന മാറിടവും ഒക്കെ കാണുമ്പോൾ ശിവക്ക് എന്തൊക്കെയോ ഫീലിംഗ്സ് വന്നു... പെട്ടെന്ന് അവൻ എന്തോ ഓർത്തപോലെ ഞെട്ടി ചാടിയെഴുന്നേറ്റു..അതുകണ്ടുകൊണ്ടാണ് നന്ദുവും ഉറക്കത്തിൽനിന്ന് ഉണർന്നത്.... "എന്താ ശിവ....എന്തുപറ്റി...??? "എടി കഴുതേ...സമയം ഒരുപാടായി...നമ്മൾ തെറ്റിലല്ലേ...ഇപ്പൊ ആരെങ്കിലും വന്നാൽ അതോടെ തീർന്നു..." "ഹാ സ്വയം ഓരോന്ന് വരുത്തിവച്ചതല്ലേ അനുഭവിച്ചോ.." അതുംപറഞ്ഞ് നന്ദു സാരിയൊക്കെ നേരെയാക്കി മുടിയും വാരിക്കെട്ടി ബാത്‌റൂമിലേക്ക് കയറി.. ശിവ വേഗം ബെഡിൽനിന്ന് എഴുന്നേറ്റ് ഒളിച്ചും പാത്തും ഡോർ തുറന്ന് പുറത്ത് ആരുമില്ലന്ന് ഉറപ്പുവരുത്തി നേരെ തൊട്ടടുത്തുള്ള അവന്റെ റൂമിലേക്ക് വച്ചുപിടിച്ചു....😎😎

നന്ദു ഫ്രഷ് ആയി താഴേക്ക് ചെന്നപ്പോൾ അമ്മയും അമ്മായിമാരും അടുക്കളയിൽ പിടിപ്പത് പണിയിലായിരുന്നു... പെട്ടെന്ന് അവൾക്ക് ഇന്നലെ ശിവ പറഞ്ഞ കാര്യങ്ങൾ ഓർമ്മ വന്നപ്പോൾ അവൾ പെട്ടെന്ന് മുഖത്ത് കുറച്ച് സങ്കടമൊക്കെ ഫിറ്റ്‌ ചെയ്ത് അവരുടെ അടുത്തേക്ക് ചെന്നു... "അയ്യോ മോളെന്തിനാ ഇത്ര നേരത്തെ എഴുന്നേറ്റത്...കുറച്ചുനേരം കൂടി കിടന്നൂടായിരുന്നോ..?? അമ്മ "സാരല്ല അമ്മേ...എനിക്ക് ക്ഷീണമൊന്നും ഇല്ലാ.." "എന്താ മോളെ മുഖമൊക്കെ വല്ലാതെ..ഇന്നലെ ഉറങ്ങിയില്ലേ... " ജാനകി "ശിവ ഇന്നലെ പറഞ്ഞതൊന്നും ആലോചിച്ച് മോള് വെറുതെ അസുഖം വരുത്തി വയ്ക്കണ്ടാ..അവനെന്തോ ബാധ കൂടിയതാ..അത് പോകുമ്പോൾ താനേ വന്നോളും.."

മ്മ് അതേയതെ ആ ബാധ കൂടിയവനാ ഇന്നലെ മുറിയിൽവന്ന് ഒടുക്കത്തെ റൊമാൻസ് കളിച്ചത്..ദുഷ്ടൻ ഇന്നലെ കഴുത്തിൽ കടിച്ച വേദന ഇപ്പോഴും മാറിയിട്ടില്ല..(നന്ദുവിന്റെ ആത്മ) "ദാ മോള് ഈ ചായ കുടിക്ക്..ഇന്നലെ രാത്രി ഒന്നും കഴിച്ചില്ലല്ലോ.." അത് പറഞ്ഞതും ഇന്നലെ കഴിച്ച മസാലദോശയുടെ രുചി അവളുടെ നാവിൽ വന്നു...അവൾ പെട്ടെന്ന് അമ്മ കൊടുത്ത ചായ വാങ്ങി കുടിക്കാൻ തുടങ്ങി.. "മോള് ഒരുകാര്യം ചെയ്യ് ദേ ഈ ചായ ശിവക്ക് കൊണ്ടുപോയി കൊടുക്ക്.." "അതേ ആ ശിവന്റെ തപസ്സിളക്കാൻ പറ്റുമോന്ന് ഞങ്ങളൊന്ന് നോക്കട്ടെ.." മൂന്നുപേരും പറഞ്ഞതുകേട്ട് നന്ദു ഞെട്ടി...കാര്യം ഇവരുടെ മുൻപിൽ നൈസ് ആയിട്ട് അഭിനയിക്കാം എങ്കിലും ശിവയുടെ മുൻപിൽചെന്നാൽ നന്ദു ചളമാക്കും..🤦‍♀️

"അയ്യോ...അത്...അത് വേണ്ടാ..എനിക്ക് പേടിയാ..ശിവ ഇനിയും ചീത്ത പറഞ്ഞാലോ.." നന്ദു അങ്ങനെ പറഞ്ഞിട്ടും കാര്യമൊന്നും ഉണ്ടായില്ല..അവർ അവളെ ചായയുമായി ഉന്തിത്തള്ളി ശിവയുടെ അടുത്തേക്ക് പറഞ്ഞയച്ചു.. അവൾ മുകളിലേക്ക് കയറാൻ തുടങ്ങിയതും ശിവ സ്റ്റെപ്പിറങ്ങി താഴേക്ക് വരുന്നതുകണ്ട് അവൾ അവിടെത്തന്നെ നിന്നു... അവന്റെ ചുണ്ടിൽ ഒരു കള്ളച്ചിരി വിടർന്നു എങ്കിലും പെട്ടെന്നുതന്നെ അത് മാറ്റി നന്ദുവിനെ നോക്കി പുച്ഛിച്ചിട്ട് അവൻ പോയി സോഫയിൽ ഇരുന്നു.. ഓഹോ കള്ളക്കെട്ട്യോൻ ആക്ടിങ് തുടങ്ങി..(നന്ദു കാ ആത്മ) നന്ദു നേരെ അവന്റെ അടുത്തേക്ക് ചെന്നു.... അവൾ തിരിഞ്ഞുനോക്കിയപ്പോൾ മൂന്നുപേർ അടുക്കളവാതിലിന്റെ മറവിൽ ഒളിഞ്ഞുനിന്ന് ചായ കൊടുക്ക് കൊടുക്ക് എന്നൊക്കെ പറഞ്ഞ് ആംഗ്യം കാണിക്കുന്നുണ്ട്..

"ചാ...യ......" നന്ദു കയ്യിലിരുന്ന ചായകപ്പ് സോഫയിലിരുന്ന് ഫോണിൽ തോണ്ടിക്കളിക്കുന്ന ശിവയുടെ നേരെ നീട്ടി... അവൻ മുഖമുയർത്തി നന്ദുവിനെ നോക്കിയപ്പോൾ അവൾ അടുക്കളയുടെ അങ്ങോട്ട് നോക്കെന്ന് ആംഗ്യം കാണിച്ചു... അവൻ ഇടംകണ്ണിട്ട് നോക്കിയപ്പോൾ മൂന്ന്തലകൾ അട്ടി അടുക്കിയത് പോലെ ഒളിഞ്ഞുനോക്കുന്നു... ഓഹോ.. ശെരിയാക്കിത്തരാം(ശിവ കാ ആത്മ) "നിന്നോടാരാടി എനിക്ക് ചായ കൊണ്ടുവരാൻ പറഞ്ഞത്...??? 😠😠 ശിവയുടെ പെട്ടെന്നുള്ള അലർച്ചയിൽ നന്ദു ചെറുതായിട്ടൊന്ന് ഞെട്ടി..കാലമാടൻ.. "അത്...അമ്മ...അമ്മായി...ത...തരാൻ പറഞ്ഞു..." പെണ്ണ് പൊളിച്ചടുക്കാണ്..ഹോ എന്താ അഭിനയം... "ഞാൻ പറഞ്ഞോ എനിക്ക് ചായ തരാൻ...നിന്നെ എനിക്ക് കാണുകയേ വേണ്ടാ....പോടീ എന്റെ മുന്നിൽനിന്ന്..."

ശിവ രണ്ട് ഡയലോഗ് അടിച്ചെതും നന്ദു വേഗം അവിടുന്ന് സ്കൂട്ടായി.. "എന്താ മോളെ...എന്തായി അവൻ മിണ്ടിയോ..??? "മ്മ് മിണ്ടി എന്ന് പറയാൻ പറ്റില്ല...അലറി എന്നുവേണം പറയാൻ.." അടുക്കളയിൽ എത്തിയപ്പോൾ അമ്മ ചോദിച്ച ചോദ്യത്തിന് നന്ദു മറുപടി പറഞ്ഞു... "എന്താ അവന്റെ ഉദ്ദേശം...ഹാ വരുന്നിടത്തു വച്ച് കാണാം..എന്നാലും ഇനി ഈ കൊച്ചിനെ വേദനിപ്പിക്കാൻ ആണ് ഭാവമെങ്കിൽ അവനെ ഞങ്ങൾ ശെരിയാക്കും.." മൂന്നുപേരും ഒരേപോലെ പറയുന്നതുകേട്ട് നന്ദു എന്താകുമോ എന്തോ എന്ന അർഥത്തിൽ തലയാട്ടി...  ദിവസങ്ങൾ കഴിഞ്ഞു...നന്ദുവും ശിവയും എല്ലാവരുടെയും മുൻപിൽ തകർത്തഭിനയിക്കുകയാണ്... പകൽ ശിവ നന്ദൂനെ ചീത്ത പറയുന്നതിന് നന്ദു രാത്രി പ്രതികാരം ചെയ്യും...

അവളുടെ കാല് ഉഴിഞ്ഞുകൊടുക്കലാണ് ചെക്കന്റെ നൈറ്റ് ഡ്യൂട്ടി... പിന്നെ നന്ദുവിന് ഇപ്പൊ മൂന്നാം മാസം ആയതുകൊണ്ട് ഛർദിയും തലകറക്കവും കുറഞ്ഞു...എങ്കിലും ഡോക്ടർ റസ്റ്റ്‌ പറഞ്ഞിട്ടുണ്ട്... സുധാകരനും ജയചന്ദ്രനും ആണെങ്കിൽ അവരുടെ ജോലി വളരെ ഭംഗിയായി ചെയ്യുന്നുണ്ട്...ശിവയെ അവര് നല്ലോണം പിരികയറ്റുന്നുണ്ട്..അവൻ അതിന് അനുസരിച്ച് നിൽക്കുന്നത്കൊണ്ട് അവർക്ക് ധൈര്യം കുറച്ച് കൂടുതലാണ്... പിന്നെ നന്ദുവിനെ അവർക്കങ്ങനെ ഒറ്റക്ക് കിട്ടുന്നില്ല...സൊ നന്ദൂട്ടി സേഫ് ആണ്.. ഇനി ഇബടെ കാമോൺ..  🎼ഒന്നു കാണുവാൻ എന്തുരസം.....🎼 🎼ഒന്നു മിണ്ടുവാനെന്തു രസം...തൊട്ടു നോക്കുവാനെന്തു രസം..കട്ടെടുക്കുവാനെന്തു രസം..🎼 🎼

കവിളിൽ നുള്ളുവാനെന്തു രസം...ഉമ്മ വയ്ക്കുവാനെന്തു രസം...🎼 ടെറസിന്റെ മുകളിൽ നിന്ന് താഴെ മൂവാണ്ടൻ മാവിൽ കെട്ടിയ ഊഞ്ഞാൽ ആടുന്ന നന്ദുവിനെ നോക്കി പാടുകയാണ് ശിവ.. ഇടയ്ക്കിടയ്ക്ക് നന്ദു ആരെങ്കിലും നോക്കുന്നുണ്ടോ എന്ന് നോക്കും..പിന്നെ ഒരു കള്ളച്ചിരിയോടെ അവളെ തന്നെ നോക്കുന്ന ശിവയെ നോക്കും... "ദേവു മോളേ................!!!!!! പെട്ടെന്ന് അമ്മ വിളിച്ചപ്പോൾ രണ്ടുപേരും ഒരുപോലെ ഞെട്ടി...ശിവ മുകളിൽ ആയതുകൊണ്ട് അവനെ കാണില്ല..നന്ദു വേഗം അവിടുന്ന് എഴുന്നേറ്റ് അകത്തേക്ക് പോയി... "ച്ചെ.. നശിപ്പിച്ചു...ഈ അമ്മക്ക് വിളിക്കാൻ കണ്ട നേരം..." ശിവ അതുംപറഞ്ഞ് തിരിഞ്ഞതും മുന്നിൽ മാറിൽ കയ്യുംകെട്ടി അവനെ അടിമുടി നോക്കി നിൽക്കുന്ന ഉണ്ണിയെക്കണ്ട് ശിവയൊന്ന് ഇളിച്ചുകൊടുത്തു... "മ്മ്മ്...എന്തുവാ മോനൂസ് ഇപ്പൊ പാടിയത്...???? 🤨 "ഈൗ.....എന്തേയ്......"😁😁

"എടാ അലവലാതി..നീ ആദ്യം അവളെ കണ്ടു..പിന്നെ മിണ്ടി..എന്നിട്ട് വളച്ചു...സോറി കെട്ടി...അതിനുശേഷം വളച്ചു...ഇപ്പൊ ദാ ഒരു ട്രോഫിയും കൊടുത്തു...എന്നിട്ടും എന്തുവാടേ ഈ പാടുന്നേ...?? "ഒന്നു പോടാ പട്ടി..ഞാൻ എന്റെ കെട്യോളോടല്ലേ പാടുന്നത്...നിന്നോടാരാ ഒളിഞ്ഞുകേൾക്കാൻ പറഞ്ഞത്....??? "മ്മ് ഉവ്വാ....ലേശം ഉളുപ്പ്...?? "ഇല്യാ...തീരെയില്ലാ...." "ഞഞായി........"  "ശിവ ഒന്നവിടെ നിന്നേ......!!!! മുറിയിലേക്ക് പോകാൻനിന്ന ശിവയെ മഹാദേവൻ വിളിച്ചു.. അവൻ നോക്കുമ്പോൾ ഫുൾ ഫാമിലി ഹാജർ ആണ്... "മ്മ്...എന്താ....??? "അതുതന്നെയാ ഞങ്ങൾക്കും നിന്നോട് ചോദിക്കാനുള്ളത്...എന്താ..എന്താ നിന്റെ ഉദ്ദേശം...?? അമ്മ "മനസ്സിലായില്ല....!!! "

ചെയ്യാത്ത തെറ്റിന് മോളോട് ദേഷ്യം കാണിച്ച് ഒടുക്കം ഇതെന്താകും...??? മുത്തശ്ശി "അതേ...മോൾടെ ഭാഗത്ത്‌ ഒരു തെറ്റും ഇല്ലന്ന് ഞങ്ങൾക്ക് എല്ലാവർക്കും നൂറുശതമാനം ഉറപ്പാണ്..പിന്നെ നിനക്കുമാത്രം എന്താ..?? മഹാദേവൻ എല്ലാവരും കൂടി പറയുന്നതുകേട്ട് ശിവ നടുവിന് കയ്യും കൊടുത്ത് ശ്വാസം നീട്ടിയെടുത്ത് അവരുടെ നേരെ തിരിഞ്ഞു..നന്ദു ഇതെല്ലാം കണ്ട് ചിരിക്കണോ കരയണോ എന്ന അവസ്ഥയിൽ നിൽക്കുകയാണ്... "ഓക്കേ...അപ്പൊ എന്താണ് എന്റെ ഉദ്ദേശം എന്ന് നിങ്ങൾക്ക് അറിയണം അല്ലേ...???

"അതേ........" എല്ലാവരും ഒരുപോലെ കോറസ് പാടി.. "എന്നാ കേട്ടോ..." "ഞാൻ അനിതയെ വിവാഹം കഴിക്കാൻ തീരുമാനിച്ചു..." കാതിൽ തുളച്ചുകയറിയ ശിവയുടെ വാക്കുകൾ കേട്ട് എല്ലാവരും ഒരുനിമിഷം ഞെട്ടിത്തരിച്ചുപോയി.. നന്ദുവിന്റെ അവസ്ഥയും അതുതന്നെ ആയിരുന്നു..ഒന്നുംതന്നെ മനസ്സിലാകുന്നില്ല.. നന്ദു വർധിച്ച ഹൃദയമിടിപ്പോടെ അടുത്ത് നിൽക്കുന്ന അനിതയെ നോക്കി... അപ്പോൾ അനിതയുടെ ചുണ്ടിൽ ഒരു നിഗൂഢമായ ചിരി വിടർന്നു...... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story