ശിവനന്ദ: ഭാഗം 26

shivanantha

എഴുത്തുകാരി: ശീതൾ

ശിവ പറഞ്ഞതുകേട്ട് എല്ലാവരും ഞെട്ടി അവനെത്തന്നെ ഉറ്റുനോക്കി..അവൻ പ്രത്യേക ഭാവമൊന്നും ഇല്ലാതെ കയ്യുംകെട്ടി നിൽക്കുകയാണ്... നന്ദു അവനെത്തന്നെ നോക്കി നിൽക്കുകയാണ്..അവളുടെ കണ്ണൊക്കെ നിറഞ്ഞു വരുന്നുണ്ട്..ശിവ നന്ദുവിനെയൊന്ന് നോക്കുകകൂടി ചെയ്തില്ല.. "ശിവാ...നീ എന്താ ഈ പറയുന്നത്....??? "എന്താ ഞാൻ പറഞ്ഞത് ഡാഡി കേട്ടില്ലേ..ഞാനും അനിതയും വിവാഹം കഴിക്കാൻ തീരുമാനിച്ചു എന്ന്..." "നീയെന്താടാ തമാശ പറയാ...ഇതൊക്കെ വെറും കുട്ടിക്കളി ആണെന്നാണോ നീ വിചാരിച്ചത്...???? അമ്മ "ഹാ...ഇതൊക്കെ തമാശയാണെന്ന് നിന്നോട് ആരാ പറഞ്ഞത് സുമിത്രേ..ശിവ എന്നോട് നേരത്തെ പറഞ്ഞിരുന്നു..ഞാൻ സമ്മതിക്കുകയും ചെയ്തു.." ഉള്ളിലടക്കിയ സന്തോഷവുമായി സുധാകരൻ പറഞ്ഞു... "അളിയൻ ഇപ്പൊ ഒന്നും പറയണ്ട...ഈ നിൽക്കുന്നവന്റെ തന്തയാണ് ഞാൻ..അപ്പൊ ഇവന്റെ കാര്യത്തിൽ തീരുമാനം എടുക്കാൻ എനിക്ക് അവകാശമുണ്ട്.." "ഡാഡി കൂടുതലൊന്നും പറയണ്ട...എന്റെ തീരുമാനത്തിൽ മാറ്റമൊന്നും ഇല്ലാ..." അത്രയുംപറഞ്ഞ് ശിവ അകത്തേക്ക് പോയി...നന്ദു ഒരു തളർച്ചയോടെ അടുത്തുള്ള ചെയറിൽ ഇരുന്നു...അപ്പോൾ അനിതാ ഒരു പുഞ്ചിരിയുമായി അവളുടെ അടുത്തേക്ക് വന്നു....

"ചേച്ചി എന്നോട് ക്ഷമിക്കണം....കുട്ടേട്ടൻ ആണ് എന്നോട് ഇങ്ങോട്ട് വന്ന് എന്നെ വിവാഹം കഴിക്കാം എന്ന് സമ്മതിച്ചത്...ഒരിക്കൽ നഷ്ടപ്പെട്ടു എന്ന് കരുതിയ നിധി വീണ്ടും എന്റെ അടുത്തേക്ക് തന്നെ വന്നപ്പോൾ ഞാൻ വേണ്ടാന്നു വച്ചില്ല ചേച്ചി.." "ചേച്ചി പേടിക്കണ്ട....കുട്ടേട്ടൻ ഡിവോഴ്സ് ചെയ്താലും ചേച്ചിയെയും കുഞ്ഞിനെയും ഇവിടുന്ന് ആരും ഇറക്കിവിടാൻ പോകുന്നില്ല..എന്റെ സ്വന്തം ചേച്ചിയായി ഇവിടെ നിൽക്കാം കേട്ടോ.." അനിതയുടെ വാക്കുകൾ..അമ്പുകൾപ്പോലെ നന്ദുവിന്റെ ശരീരത്തിൽ തുളച്ചുകയറി..ചുറ്റും എന്താ നടക്കുന്നത് എന്നുപോലും അവൾക്ക് മനസ്സിലായില്ല.. അനിത അവിടുന്ന് പോയതും നന്ദുവിന്റെ കൈ ചെറുതായി വീർത്തുവന്ന അവളുടെ വയറിൽ ചെന്ന് തൊട്ടു...ഒപ്പം അനുസരണയില്ലാതെ ആ കണ്ണുകളും നിറഞ്ഞൊഴുകി...."ശിവ എന്തൊക്കെയാ ഈ ചെയ്തുകൂട്ടുന്നത്... എനിക്ക് ഇതൊന്നും സഹിക്കാൻ കഴിയുന്നില്ല..." ശിവയുടെ നെഞ്ചിൽവീണ് പൊട്ടിക്കരഞ്ഞുകൊണ്ട് നന്ദു പറഞ്ഞു...അവൻ അവളെ ചേർത്തുപിടിച്ചു.. "അയ്യേ..എടി പൊട്ടിക്കാളി നിന്നോട് ഞാൻ എല്ലാം നേരത്തെ പറഞ്ഞതല്ലേ..പിന്നെയും എന്തിനാടി കരയുന്നത്... " "എന്നാലും അനിതയെന്നോട് അങ്ങനൊക്കെ പറഞ്ഞില്ലേ...എനിക്ക് സഹിക്കുന്നില്ല..നിങ്ങള് ഇനി ശെരിക്കും അവളെ കെട്ടുവോ...???

നന്ദു തലയുയർത്തി അവനെ നോക്കി ചോദിച്ചു.. "പിന്നെ കെട്ടാതെ..അതിനുവേണ്ടിയല്ലേ ഞാൻ ഇത്രയും കഷ്ടപ്പെട്ടത്.."" ചിരി അടക്കിപ്പിടിച്ച് അവൻ പറയുന്നതുകേട്ട് അവിടെ ദേഷ്യത്തിൽ അവന്റെ നെഞ്ചിനിട്ട് ഒരു കുത്തും കൊടുത്ത് അവിടുന്ന് പോയി.. ശിവ അവള് പോകുന്നതും നോക്കി ചിരിച്ചുകൊണ്ട് പോയി.. അവൻ നേരെപോയത് സുധാകരന്റെയും ജയചന്ദ്രന്റെയും അടുത്തേക്കാണ്.. "ആഹ് മോനെ വാ..നീ പറഞ്ഞതുപോലെ ഒരുക്കങ്ങൾ എല്ലാം ചെയ്യാനുള്ള പണിയിലായിരുന്നു ഞാൻ.." അവനെക്കണ്ട് സുധാകരൻ പറഞ്ഞു... "എല്ലാവരും കലിപ്പിലാണല്ലോ അമ്മാവാ...ഇത് നടത്താൻ പറ്റുമോ..എന്റെ ഭാര്യ എന്ന് പറയുന്നവൾ സമ്മതിക്കുമോ...??? "അതും ഒരു ചോദ്യമാണ്..പോരാത്തതിന് ഗർഭിണിയും.." ജയചന്ദ്രൻ "അതിന് ആ പെണ്ണിന്റെ സമ്മതം ആർക്കുവേണം..കൂടുതൽ പ്രശ്നം ഉണ്ടാക്കാനാണ് ഭാവം എങ്കിൽ അവളെ ഒഴിവാക്കാൻ എനിക്കറിയാം.." "പക്ഷെ എങ്ങനെ....??? "അവളുടെ തന്തയെയും തള്ളയേയും ഞാൻ ഒഴിവാക്കി...പിന്നെയാ അവരുടെ മോള്..." അയാൾ പറഞ്ഞതുകേട്ട് ശിവ ഞെട്ടിയെങ്കിലും അത് പുറത്ത് കാണിക്കാതെ അയാൾ പറയുന്നതുകേൾക്കാനായി കാതോർത്തു...

ദിവസങ്ങൾ പിന്നെയും കഴിഞ്ഞു...ആരുടേയും സമ്മതത്തിനു കാത്തുനിൽക്കാതെ ശിവയും സുധാകരനും ജയചന്ദ്രനും കൂടി ശിവയുടെയും അനിതയുടെയും വിവാഹം നിശ്ചയിച്ചു.. അമ്പലത്തിൽ വച്ചുനടത്താം എന്ന് തീരുമാനിച്ചു എങ്കിലും ശിവയുടെ നിർബന്ധം മൂലം വീട്ടിൽ വച്ചുമതി എന്ന് തീരുമാനിച്ചു.. നാട്ടുകാരെയും വീട്ടുകാരെയും ബന്ധുക്കളെയും ഒക്കെ വിളിച്ചു... ശിവ ആണെങ്കിൽ എല്ലാവരുടെയും മുൻപിൽ നന്ദുവിനെ ഒന്ന് മൈൻഡ് പോലും ചെയ്യുന്നില്ല..ബട്ട്‌ ആരും കാണാതെ അവൻ അവന്റെ നന്ദുവിനെ നല്ലോണം നോക്കുന്നുണ്ട്..പക്ഷെ എത്ര ചോദിച്ചിട്ടും അവൻ നന്ദുവിനോട്‌ ഈ കല്യാണത്തിന്റെ കാരണം പറയുന്നില്ല... ഉണ്ണി പിന്നെ എന്തൊക്കെവന്നാലും ശിവയുടെ കൂടെത്തന്നെയാണ്..  "ഏട്ടാ...എന്തൊക്കെയാ ഇവിടെ നടക്കുന്നത്...ദേ പന്തൽ ഇടാൻവരെ തുടങ്ങി..എനിക്കെന്തോ പേടിയാകുന്നു.." "നീയൊന്ന് സമാധാനപ്പെട് സുമേ .എനിക്കെന്തോ നമ്മടെ ചെക്കന്റെ ഭാവത്തിൽ എന്തോ പന്തികേട് തോന്നുന്നു..അവൻ എന്തായാലും അങ്ങനെ നന്ദുവിനെ ഉപേക്ഷിക്കാൻ പറ്റില്ല..നിനക്കറിയില്ലേ അവളോടുള്ള സ്നേഹം.." "അതൊക്കെ അതേ...പക്ഷെ സുധാകരൻ..അവൻ ഇങ്ങനൊക്കെ ചെയ്യുമ്പോൾ എനിക്കെന്തോ ഒരു വല്ലായ്മ പോലെ....""

"പിന്നേ...അവന്റെ ഒരു കളിയും ശിവയുടെ അടുത്ത് നടക്കില്ല...ശിവ എന്തെങ്കിലും പ്ലാൻ ചെയ്തിട്ടുണ്ടെങ്കിൽ അത് നടന്നിരിക്കും...നമുക്ക് കാണാം..."  നാളെയാണ് വിവാഹം...അതിന്റെ ഒരുക്കങ്ങൾ ഒക്കെ വളരെ ഭംഗിയായി നടക്കുകയാണ്..ആരും വലിയ താല്പര്യം കാണിക്കാത്തതുകൊണ്ട് ഹാൽദിയൊക്കെ വളരെ പെട്ടെന്ന് തീർത്തു... നന്ദുവിനാണെങ്കിൽ ഇതെല്ലാം കണ്ടിട്ട് ആകെപ്പാടെ ഒരു വെപ്രാളവും പരവേശവും..ശിവ ആണെങ്കിൽ ഫുൾ ഹാപ്പി.. പരിപാടി ഏകദേശം അവസാനിച്ചപ്പോൾ നന്ദു വേഗം റൂമിലേക്ക് പോയി.. "ഹേയ് നന്ദു........." പിന്നിൽനിന്ന് വിളി കേട്ടപ്പോൾ അവൾ തിരിഞ്ഞുനോക്കി..ശിവ ഒരു കവറുമായി അവൾക്ക് അരികിലേക്ക് വന്നു.... "മ്മ്...എന്താ....?? 😡😡 "ഏയ്...എന്തിനാടോ ഇങ്ങനെ ദേഷ്യം കാണിക്കുന്നത്....?? "എനിക്ക് ആരോടും ഒരു ദേഷ്യവും ഇല്ലാ.." "ഓ അങ്ങനെയാണോ..പിനെന്തിനാ മുഖം ഇങ്ങനെ വീർപ്പിച്ചു വച്ചിരിക്കുന്നെ..?? "അതേ മണവാള ചെക്കനോട് കൂടുതലൊന്നും സംസാരിക്കാൻ സമയമില്ല..വയറ്റിലൊരു കുഞ്ഞുള്ളതാ നേരത്തിനും കാലത്തിനും കിടന്നുറങ്ങണം.." വയറിൽ കൈവച്ചുകൊണ്ട് പറഞ്ഞ നന്ദുവിനെ ശിവ ഒരു പുഞ്ചിരിയോടെ നോക്കി... "എന്നാ മൈ ഡിയർ ഫസ്റ്റ് പൊണ്ടാട്ടി..പോയി കിടന്നോ..ഗുഡ്‌ നൈറ്റ്.."😜😜

അവൻ അങ്ങനെ പറഞ്ഞതും നന്ദുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി..ശിവ ആണെങ്കിൽ അത് പ്രതീക്ഷിച്ച മട്ടിൽ നിൽക്കുകയായിരുന്നു.. "ആഹാ...മുല്ലപ്പെരിയാർ പൊട്ടിയല്ലോ...ദേ നന്ദു എന്റെ വായിൽ ഇരിക്കുന്നത് കേൾക്കണ്ടേങ്കിൽ വേഗം കരച്ചില് നിർത്തിക്കോ.." ശിവ കലിപ്പായതും നന്ദു വേഗം കണ്ണൊക്കെ തുടച്ചു... "ദാ ഇത് പിടിക്ക്......" ശിവ അവൾക്കുനേരെ ഒരു കവർ നീട്ടി...അവൾ അത് വാങ്ങിച്ചു തുറന്നുനോക്കി...ഒരു സാരി ആയിരുന്നു അത്... "നാളെ നീ ഈ സാരി ഉടുത്തുവേണം നിൽക്കാൻ..കേട്ടല്ലോ..പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ എന്റെ കയ്യിന്ന് നീ വാങ്ങിക്കും.." അവൻ ഒരു ഭീഷണിപോലെ പറഞ്ഞിട്ട് അവിടുന്ന് പോയി.. നന്ദുവിന് തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് ഉറക്കം വരുന്നതേയില്ല...അവൾ എഴുനേറ്റ് ബാക്ക്ബോർഡിലേക്ക് ചാരി ഇരുന്നു.. നാളെ എന്തൊക്കെയോ നടക്കാൻ പോകുന്നതുപോലെ അവൾക്ക് തോന്നി...വല്ലാത്തൊരു വെപ്രാളം... ഇനി ശിവ അനിതയെ കെട്ടുമോ..എന്നാപ്പിന്നെ ഞാൻ ജീവിച്ചിരിക്കില്ല..(നന്ദുവിന്റെ ആത്മ) ഒടുക്കം ആലോചിച്ചാലോചിച്ച് അവൾ ഉറക്കത്തിലേക്ക് വഴുതി വീണു... രാവിലേ ഉറക്കം ഉണർന്നപ്പോൾ നന്ദു ബെഡിൽ കിടക്കുന്നു..അവളുടെ മേലെ ഒരു ബ്ലാങ്കെറ്റ് പുതപ്പിച്ചിട്ടുണ്ട്..

അത് ശിവ ആയിരിക്കും എന്ന് ഊഹിക്കാൻ നന്ദുവിന് അധികം സമയം വേണ്ടിവന്നില്ല... "മോളേ.......!!!! പെട്ടെന്ന് വാതിൽക്കൽ നിന്ന് ഒരു വിളി കേട്ടപ്പോൾ നന്ദു അങ്ങോട്ട് നോക്കി...ലത ആയിരുന്നു അത്...അവളുടെ കണ്ണുകൾ വിടർന്നു... "ചിറ്റേ.........!!!!!! അവൾ ബെഡിൽനിന്ന് എഴുന്നേറ്റപ്പൊഴേക്കും ചിറ്റ അവൾക്കരികിലേക്ക് വന്നു.... "എങ്ങോട്ടാ ഈ എഴുന്നേറ്റ് ഓടാൻ തുടങ്ങുന്നേ..ഓട്ടവും ചാട്ടവും ഓക്കെ എന്റെ കുട്ടി കുറച്ചോളൂ ട്ടോ.." ലത അവളുടെ തലയിൽ തലോടി നെറുകയിൽ ചുംബിച്ചു..അവൾ പിടിച്ചുവച്ച സങ്കടത്തിന്റെ കെട്ടഴിച്ചു...അവൾ അവരെ കെട്ടിപിടിച്ചു കരഞ്ഞു.. "അയ്യേ....എന്താ കുട്ടി...എന്തിനാ കരയണേ...ദേ ഇങ്ങനെ കരയാനോന്നും പാടില്ല ട്ടോ..എന്താ ഇപ്പൊ ഇണ്ടായെ..??? "എനിക്കറിയില്ല ചിറ്റേ...ഇവിടെ എന്തൊക്കെയാ നടക്കുന്നത് എന്ന് എനിക്കൊരു നിശ്ചയവും ഇല്ല...എനിക്കെന്തോ പേടിയാകുന്നു..ശിവയും എന്നെവിട്ട് പോകുമോ ചിറ്റേ...??? "അയ്യേ...ഇത്രേയുള്ളോ ശിവയുടെ നന്ദു...അങ്ങനെയാണോ കുട്ടി ധരിച്ചു വച്ചിരിക്കണേ..?? "അല്ല...എന്നാലും....." "ഒരെന്നാലും ഇല്ലാ..ശിവ മോൻ അങ്ങനെയൊക്കെ ചെയ്യണമെങ്കിൽ അതിനുപിന്നിൽ ഒരു വലിയ കാരണം ഉണ്ടെന്ന് കൂട്ടിക്കോ..പല സത്യങ്ങളും ഇന്ന് വെളിയിൽ വരും.."

"ഹാ മോള് പോയി കുളിച്ച് വേഷം മാറി വാ...ഞാൻ വന്നപ്പോൾ ആരെയും കണ്ടില്ല..ശിവയാണ് പറഞ്ഞത് മോൾ ഇവിടെ ഉണ്ടെന്ന്.." "ആരുടെയും മുൻപിൽ പെടേണ്ട ചിറ്റയെ കണ്ടാൽ എല്ലാവർക്കും മനസ്സിലാകില്ലേ..." ""മനസ്സിലാകും..അതോർത്ത് മോൾ ടെൻഷൻ ആകണ്ട...ഞാൻ അമ്മയുടെ വീട്ടിൽ പോയിട്ടാ വരുന്നത്..അവരൊക്കെ ഇപ്പൊ എത്തും..മോള് പോയി റെഡി ആയി വാ.." നന്ദുവിനെ റെഡി ആകാൻ പറഞ്ഞുവിട്ട് അവർ താഴേക്ക് ചെന്നു..അപ്പോഴാണ് സുമിത്രയെ കണ്ടത്.. ലതയെക്കണ്ട് സുമിത്ര ഞെട്ടി..അവർ ഒരുനിമിഷം അവിടെ തറഞ്ഞുനിന്നു.. "എന്താ സുമിത്രേ...എന്നെയിവിടെ തീരെ പ്രതീക്ഷിച്ചില്ല അല്ലേ..?? ലതയുടെ വാക്കുകൾകേട്ട് സുമിത്ര ഒന്ന് പതറി...പിന്നേ മുഖത്തൊരു ചിരി വരുത്തി.. "അ..അതെന്താ ലത അങ്ങനെ പറഞ്ഞത്..പിന്നെ ഇവിടെ എങ്ങനെ..??? "എന്നെ ശിവയാണ് ഇവിടേക്ക് വിളിച്ചത്..." ഒരു പുഞ്ചിരിയോടെ തന്നെ അവർ മറുപടി പറഞ്ഞു..സുമിത്രയുടെ മനസ്സിൽ വീണ്ടും സംശയങ്ങൾ വന്നു.. "ശിവയോ..അവനെങ്ങനെ ലതയെ അറിയാം..???? "എല്ലാവരുടെയും എല്ലാ സംശയങ്ങൾക്കും ഉള്ള ഉത്തരം ഇന്ന് കിട്ടും സുമിത്ര..കുറച്ചുനേരം വെയിറ്റ് ചെയ്യൂ.." ലത എന്തോ അർഥംവച്ച് പറയുന്നതുപോലെ സുമിത്രക്ക് തോന്നി..

നന്ദു സാരിയുടെ ഞൊറി ശെരിയാക്കിക്കൊണ്ടിരിക്കുമ്പോഴാണ് പിന്നിൽ ഡോർ ലോക്ക് ആകുന്ന ശബ്ദം കേട്ടത്.. അവൾ ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോൾ ശിവ ഒരു ക്രീം കളർ ഷർട്ടും വൈറ്റ് മുണ്ടും ഓക്കെ ഉടുത്ത് നല്ല സെറ്റ് ആയി അവളെ നോക്കി ഇളിച്ചോണ്ട് നിൽക്കുന്നു.. നന്ദു അവനെ തുറിച്ചുനോക്കി..അവൾക്ക് ഒരേസമയം സങ്കടവും ദേഷ്യവും വന്നു.. "മ്മ് എന്താ...എന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നത്..?? 😡 "മൈ സ്വീറ്റ് ഫസ്റ്റ് പൊണ്ടാട്ടിയെ ഒന്ന് കാണാൻ.."😁😁 അവളെ ചൂടാക്കാൻ അവൻ പറഞ്ഞു.. "എന്നെ കാണാൻ ആരും വരണ്ടാ...പോയി പുതിയ ഭാര്യയെ കണ്ടാൽ മതി.."😏 അവനെ തള്ളിമാറ്റി അവൾ പോകാൻ നിന്നപ്പോൾ അവൻ നന്ദുവിനെ വലിച്ച് അവന്റെ നെഞ്ചിലേക്ക് ഇട്ടു..നന്ദു കുതറിമാറാൻ നോക്കിയെങ്കിലും ശിവ വിട്ടില്ല.. "ഹാ അടങ്ങിനിൽക്ക് നന്ദൂട്ടി..ദേ ഈ വീർപ്പിച്ച മുഖവുമായി താഴേക്ക് വരണ്ട..ഇപ്പൊ നന്നായി ചിരിക്ക്..ചിലപ്പോൾ കുറച്ചു കഴിയുമ്പോൾ ചിരിക്കാൻ പറ്റിയെന്നു വരില്ല.." നന്ദു ഒന്നും മനസ്സിലാകാതെ അവനെ നോക്കി.. "എന്ത്....???? "ഒന്നുമില്ല..വേഗം താഴേക്ക് വരാൻ..." ശിവ അവളുടെ കവിളിൽ അമർത്തി ഒരു ഉമ്മ കൊടുത്ത് ഡോർ തുറന്ന് പുറത്തേക്ക് പോയി..  "അങ്ങനെ ഇന്നത്തോടെ തെ വെൽ ബിസിനസ് ഐക്കൺ മഹാദേവന്റെയും സ്വത്തുക്കളിൽ നമുക്ക് അവകാശം വരാൻ പോകുകയാണ്.." സുധാകരൻ പറഞ്ഞതുകേട്ട് ജയചന്ദ്രനും ഒന്ന് ഊറി ചിരിച്ചു.... "എന്തായാലും ശിവ ഇത്ര പെട്ടെന്ന് നമ്മുടെ പരിധിയിൽ വരുമെന്ന് ഞാൻ വിചാരിച്ചതെ ഇല്ല.."

"ഈ താലികെട്ട് ഒന്ന് കഴിഞ്ഞോട്ടെ...അവന്റെ നന്ദുവിനെയും പുറംലോകം കാണാത്ത ആ കൊച്ചിനെയും പരലോകത്തെക്ക് ഞാൻ തന്നെ പറഞ്ഞയക്കും.. അവൾ ജീവനോടെ ഉണ്ടായാൽ ഈ സ്വത്തുക്കളും നമ്മുടെ കൈവിട്ട് പോകും..അന്ന് ലത പറഞ്ഞത് നീ കേട്ടതല്ലേ ജയാ.." "ശെരിയാ അളിയാ..അവളെ ജീവനോടെ വച്ചാൽ നമ്മൾ ഇത്രയും കഷ്ടപ്പെട്ടത് വെറുതെയാകും..." സമയം വളരെ പെട്ടെന്ന് നീങ്ങി..ക്ഷണിച്ച അതിഥികൾ എല്ലാം മുറ്റത്ത് അലങ്കരിച്ച പന്തലിന് മുൻപിൽ നിരത്തിയ കസേരകളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.. ദിവ്യയും ശ്രുതിയും നന്ദുവിന്റെ കൂടെത്തന്നെ നിന്നു..കൂടെ ചിപ്പിയും.. കുറച്ച് കഴിഞ്ഞപ്പോൾ ശിവ പുറത്തെക്കിറങ്ങി വന്നു..സുധാകരൻ അവനെ മണ്ഡപത്തിലേക്ക് ഇരുത്തി...ക്ഷണിച്ച അതിഥികൾ ഒഴികെ ബാക്കി കുടുംബത്തിൽ ഉള്ള എല്ലാവരുടെയും മുഖം മങ്ങിയാണ് ഇരിക്കുന്നത്..സുധാകരൻ വിജയഭാവത്തിൽ മഹാദേവനെ നോക്കി..അയാൾ ആ നോട്ടത്തെ പുച്ഛിച്ചു തള്ളി.. നന്ദു ദയനീയമായി ശിവയെ നോക്കിയപ്പോൾ അവൻ അവൾക്കൊരു പുഞ്ചിരി സമ്മാനിച്ചു.. കുറച്ചു കഴിഞ്ഞപ്പോൾ അനിതയും പുറത്തേക്ക് വന്നു...ഒരു മെറൂൺ കളർ പട്ടുസാരി ചുറ്റി നിറയെ ആഭരണങ്ങളും അണിഞ്ഞു തലയിൽ മുല്ലപ്പൂ ചൂടി..അവൾ സുന്ദരി ആയിട്ടുണ്ട്.. മണ്ഡപത്തിലേക്ക് കയറുന്നതിനു മുൻപ് നന്ദുവിനെ നോക്കി ഒന്ന് ചിരിക്കാനും അനിത മറന്നില്ല... "മുഹൂർത്തമായി ഇനി വരൻ താലി ചാർത്തിക്കോളൂ..." മണ്ഡപത്തിൽ ഇരുന്ന പൂജാരി പറയുന്നതുകേട്ട് ഭൂമി കീഴ്മേൽ മറിയുന്നതുപോലെ നന്ദുവിന് തോന്നി.. പൂജാരി താലിയെടുത്ത് ശിവയുടെ കൈലേക്ക് കൊടുത്തു.. നന്ദു സാരിത്തലപ്പിൽ പിടിമുറുക്കി കണ്ണുകൾ ഇറുക്കി അടച്ചു........ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story