ശിവനന്ദ: ഭാഗം 27

shivanantha

എഴുത്തുകാരി: ശീതൾ

കൊട്ടും കുരവയും ഉയർന്നപ്പോൾ നന്ദു ഓടി സുമിത്രയുടെയും മഹാദേവന്റെയും അടുത്തേക്ക് ചെന്നു.. "അച്ഛാ..ശി..ശിവ....." നന്ദു മഹാദേവനോട്‌ പറയാൻ തുടങ്ങിയതും അയാൾ ഒന്നും മിണ്ടാതെ മണ്ഡപത്തിൽ തന്നെ നോക്കി ഇരിക്കുന്ന ശിവയെത്തന്നെ നോക്കി അവരുടെ രണ്ടുപേരുടെയും ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.. ശിവ പൂജാരി നീട്ടിയ താലിയെടുത്ത് അനിതയുടെ കഴുത്തിൽ ചാർത്താൻ ഒരുങ്ങി.. "എക്സ്ക്യൂസ് മീ......" പെട്ടെന്ന് പിന്നിൽനിന്ന് ഒരു ശബ്ദം ഉയർന്നതും എല്ലാവരും ഞെട്ടി പിന്നിലേക്ക് നോക്കി..എല്ലാവരുടെയും മുഖത്ത് ഒരു തരം പരിഭ്രമം നിറഞ്ഞു... അയാളുടെ തോളിൽ നക്ഷത്രങ്ങൾ പതിഞ്ഞുകിടക്കുന്നത് കണ്ടപ്പോൾ സുധാകരൻ വെപ്രാളപ്പെട്ട് അയാളുടെ അടുത്തേക്ക് ചെന്നു "എന്താ സർ..എന്താ പ്രശ്നം.

.ഇന്ന് ഇവിടെ വച്ച് എന്റെ മകളുടെ വിവാഹം ആണ് സർ..." പന്തലിന്റെ നടുഭാഗത്തായി വന്നു നിൽക്കുന്ന പോലീസുകാരനോട്‌ സുധാകരൻ പറഞ്ഞു... "കല്യാണമോ അടിയന്തരമോ എന്തായാലും ഞങ്ങൾ വന്നത് രണ്ടുപേരെ അറസ്റ്റ് ചെയ്യാനാണ്..." "ആ...ആരെ....???? "മിസ്റ്റർ സുധാകരൻ ആൻഡ് ജയചന്ദ്രൻ ബോത്ത്‌ ഓഫ് യൂ ആർ അണ്ടർ അറസ്റ്റ്.." പെട്ടെന്നുണ്ടായ നിശബ്ദതയിൽ അയാൾ പറഞ്ഞതുകേട്ട് എല്ലാവരും ഞെട്ടി..വന്നവരുടെ ഇടയിൽനിന്ന് അടക്കം പറച്ചില് ഉയർന്നു.. "സർ...എന്താ...ഞങ്ങൾ എന്ത് ചെയ്തിട്ടാ....??? "അത് ഞാൻ പറഞ്ഞുതരാം അമ്മാവാ...!!!! ശിവ പറഞ്ഞതുകേട്ട് എല്ലാവരും അങ്ങോട്ട് തന്നെ ഉറ്റുനോക്കി..നന്ദു അടക്കം എല്ലാവരും അവനെത്തന്നെ ഉറ്റുനോക്കി.... "എന്താ അമ്മാവാ ഒന്നും ഓർമ്മയില്ലേ..ജയമ്മാവന് ഓർമയില്ലേ...???

ജയനും സുധാകരനും വിളറി വെളുത്തു..ശിവ മണ്ഡപത്തിൽനിന്ന് ഇറങ്ങി സുമിത്രയുടെ അടുത്ത് നിന്ന നന്ദുവിനെ പിടിച്ചു അവന്റെ മുന്നിലേക്ക് നിർത്തി..അവൾ കാര്യമറിയാതെ അവനെ മിഴിച്ചു നോക്കി... "ഇവളാരാണെന്നുള്ള സത്യം നിങ്ങള് മാത്രം അങ്ങ് മനസ്സിലാക്കിയാൽ ശെരിയാകില്ലലോ..ആദ്യം അതു പറയാം..എന്നിട്ട് നമുക്ക് കാര്യത്തിലേക്ക് കടക്കാം.." "ഈ നിൽക്കുന്ന എന്റെ നന്ദു വേറാരുമല്ല ഈ വീട്ടിലെ ഇളയമകൻ അരവിന്ദന്റെയും ദാ തൊട്ടപ്പുറത്തെ വീട്ടിലെ ചിത്രയുടെയും ഒരേയൊരു മകൾ...ദേവനന്ദ.." സുമിത്രയും ജാനകിയും സാവിത്രിയും എന്തിന് ആമി വരെ ഞെട്ടി പണ്ടാരമടങ്ങിപ്പോയി.. അപ്പോഴേക്കും നമ്മുടെ അരുണും ഉണ്ണിയും രംഗത്തേക്ക് വന്നു..അനിതയും മണ്ഡപത്തിൽനിന്ന് ഇറങ്ങി വന്നു...

ശിവ വീണ്ടും പറയാൻ തുടങ്ങി.... "നിങ്ങൾ എന്താ അമ്മാവൻമാരെ വിചാരിച്ചത്...നിങ്ങടെ ഈ പൊറോട്ട നാടകം കണ്ട് ഞാൻ എന്റെ പെണ്ണിനെ സംശയിക്കും എന്നോ..ശോ നിങ്ങള് ഇത്ര ബുദ്ധിയില്ലാത്തവർ ആയിപ്പോയല്ലൊ.." "അല്ല അമ്മാവാ... ഞാനൊരു സംശയം ചോദിക്കട്ടെ...ഈ രണ്ടുപേർ സ്നേഹിച്ചു വിവാഹം കഴിക്കുന്നത് അത്ര വലിയ തെറ്റാണോ..?? "അല്ല നന്ദുവിന്റെ അമ്മയും അച്ഛനും സ്നേഹിച്ചു വിവാഹം കഴിച്ചവർ ആണല്ലോ...നന്ദുവിന്റെ അമ്മ വീട്ടുകാർ അത്ര മോശം കുടുംബക്കാരും അല്ല..പിന്നെ എന്തിനാ അവരെ ഇവിടുന്ന് ഇറക്കിവിട്ടത്..??? "നീ...നീയിത് എന്തൊക്കെയാ ശിവ ഈ പറയണേ..അതൊക്കെ അതൊക്കെ വർഷങ്ങൾക്ക് മുൻപ് നടന്ന കാര്യങ്ങൾ അല്ലേ..അതൊക്കെ എന്തിനാ ഇപ്പൊ പറയുന്നത്...????

ഉള്ളിലെ വെപ്രാളം പുറത്തുകാണിക്കാതെ സുധാകരൻ പറഞ്ഞു.. ജയചന്ദ്രൻ ആണെങ്കിൽ വെട്ടിവിയർത്തു നിൽക്കാണ്.... "അയ്യോ അമ്മാവാ...തോക്കിൽ കയറി വെടി വെക്കല്ലേ..ഞാനൊന്ന് പറഞ്ഞോട്ടെ..അല്ല ഈ പോലീസുകരോക്കെ എന്തിനാ ഇവിടെ വന്നതെന്ന് അറിയണ്ടേ നിങ്ങൾക്..??? "അപ്പൊ ഞാൻ പറഞ്ഞുവന്നത്...അവരെ ഇറക്കിവിട്ടു...ആ വാർത്ത കേട്ട ആ ഒരു ഷോക്കിൽ ആയിരിക്കും മുത്തശ്ശൻ അന്ന് അത് ചെയ്തത്..അത് പോട്ടെ...പിന്നെ അവർ വിവാഹം കഴിച്ച് സന്തോഷകരമായ ഒരു ജീവിതം ആരംഭിച്ചിരുന്നു..." "അതൊക്കെ ഇവിടെ എല്ലാവർക്കും അറിയാല്ലോ അല്ലേ...അപ്പൊ ഞാൻ ബാക്കി കാര്യം പറയാം.." "പിന്നീട് അവർക്കൊരു മോളുണ്ടായി..

ആർക്കും അസൂയ തോന്നുന്ന തരത്തിലുള്ള അവരുടെ ജീവിതം തകർത്തത് ഒരു ആക്‌സിഡന്റ് ആണ്..അവർ പോയ കാർ ഒരു ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം..." ശിവ പറയുന്നതുകേട്ട് നന്ദുവിന് പഴയ കാര്യങ്ങളെല്ലാം വീണ്ടും ഓർമ്മ വന്നു.. "അല്ല മുത്തശ്ശി...മുത്തശ്ശൻ അവരെ തിരികെ വിളിക്കാൻ തുടങ്ങിയതല്ലായിരുന്നോ..??? ഇതെല്ലാം കണ്ടു നിന്ന രാജേശ്വരിയോട് ശിവ ചോദിച്ചു..അവർ അതേ എന്ന് തലയാട്ടി... "ആഹ്..അവരെ തിരികെ വിളിക്കാൻ പോകാനിരുന്നതിന്റെ തലേദിവസം ആയിരുന്നു ആ ആക്‌സിഡന്റ് അല്ലേ ചിറ്റേ...?? ശിവ അവിടെനിന്ന ലതയോട് ചോദിച്ചപ്പോൾ അവർ അതേ എന്ന് തലയാട്ടി സുധാകരനെ ഒരു പുച്ഛത്തോടെ നോക്കി.. "ആ ആക്‌സിഡന്റ് വെറുമൊരു ആക്‌സിഡന്റ് ആയിരുന്നോ അമ്മാവാ..അതോ കരുതിക്കൂട്ടി ആരെങ്കിലും ആസൂത്രണം ചെയ്തതാണോ...???

"അത്..അതെനിക്കെങ്ങനെ അറിയാം...???? സുധാകരന്റെ ശബ്ദം ദുർബലമായി...അപ്പോഴേക്കും മഹാദേവൻ അങ്ങോട്ടേക്ക് വന്ന് അയാളുടെ മുഖത്തേക്ക് ആഞ്ഞടിച്ചു.... "പ്പാ....പറയെടാ ചെറ്റേ....നീയാണ് അവരെ കൊന്നതെന്ന്....!!!!!!! മഹാദേവൻ പറഞ്ഞ വാക്കുകൾ കേട്ട് നന്ദു ഒരുനിമിഷം തറഞ്ഞുനിന്നു പോയി...കണ്ണിൽനിന്ന് കണ്ണുനീർ അനുസരണയില്ലാതെ ഒഴുകി... ശിവ ജയചന്ദ്രനെ മുന്നിലേക്ക് വലിച്ചിട്ട് അയാളുടെ കോളറിൽ കൂട്ടി കഴുത്തിന് കുത്തിപ്പിടിച്ചു.. "ദേ അമ്മാവാ എന്ന് വിളിച്ച നാവുകൊണ്ട് എന്നെ വേറൊന്നും വിളിക്കാതെ മര്യാദക്ക് സത്യം പറയെടോ..പന്ന......." ശിവ അയാളുടെ മൂക്കിനിട്ട് നോക്കി ഇടിക്കാൻ തുടങ്ങിയതും... "വേണ്ടാ...ഞാൻ....ഞാനെല്ലാം പറയാം.....!!!! അതുകേട്ട് ശിവ ഊറി ചിരിച്ചു... "പിന്നെ അന്ന് എന്നോട് പറഞ്ഞതുപോലെ ഉള്ളത് ഉള്ളതുപോലെ പറഞ്ഞോണം..നിങ്ങൾ പറഞ്ഞതെല്ലാം എന്റെ ഫോണിൽ ഫുൾ റെക്കോർഡ് ആണ്.."

സുധാകരന്റെ മുഖം വലിഞ്ഞുമുറുകി..അയാൾ ശിവയുടെ ഷർട്ടിൽ കയറിപ്പിടിച്ചു... "കൂടെനിന്ന് പണിയുവായിരുന്നല്ലേടാ പന്ന *&%$#......!!!!😡😡 ശിവ ഒരുതരം ചിരിയോടെ അയാളുടെ കൈലേക്കും മുഖത്തേക്കും മാറി മാറി നോക്കി... "കയ്യേടുക്ക് അമ്മാവാ....ഛീ കയ്യെടുക്കടോ.....!!!!😡😡😡 പെട്ടെന്ന് ശിവയുടെ അലർച്ച കേട്ട് അയാളുടെ കൈ പതിയെ അയഞ്ഞു... "താൻ എന്താടോ വിചാരിച്ചേ സ്വന്തം മക്കളെ വച്ചു തന്നെ എനിക്കിട്ട് പണിത് ഞങ്ങടെ സ്വത്തുക്കളും കൂടി കൈവശപ്പെടുത്താമെന്നോ..!!! "താൻ ജനിപ്പിച്ച മക്കൾ ആണെങ്കിലും തന്നെപ്പോലെ കണ്ണിൽച്ചോരയില്ലാത്തവർ അല്ലടോ അവർ..." "അരുൺ ആമിയുടെ പുറകെ നടക്കുന്നത് കണ്ടപ്പോൾ അതും തന്റെ കളി ആയിരിക്കും എന്നാണ് ഞാൻ വിചാരിച്ചത്.

..പക്ഷെ അവന് തന്റെ നെറികെട്ട സ്വഭാവം കിട്ടിയിട്ടില്ലന്ന് മനസ്സിലാക്കിയപ്പോൾ കൂടെ കൂട്ടി.." "നന്ദുവിനെ എന്നിൽനിന്ന് അകറ്റാൻ താൻ അരുണിനെ കരുവാക്കിയപ്പോൾ ഞങ്ങൾ തന്നെ പൂട്ടാനുള്ള പ്ലാൻ തയ്യാറാക്കുകയായിരുന്നെടോ.." "ഓ സോറി ഞങ്ങൾ എന്ന് പറഞ്ഞത് മനസ്സിലായോ ആവോ..അനിത മോളേ നിന്റെ അഭിനയം കിടു ആയിരുന്നു കേട്ടോ..!! ശിവ അനിതയെ നോക്കി പറഞ്ഞു.. "അതുപിന്നെ കുട്ടേട്ടന്റെയല്ലേ അനിയത്തി അപ്പൊ മോശമാകാൻ പാടില്ലല്ലോ.."" അനിത അതുംപറഞ്ഞോണ്ട് നന്ദുവിന്റെ അടുത്തേക്ക് വന്ന് അവളെ ചേർത്തുപിടിച്ചു... "സോറി ചേച്ചി...ഞാൻ ചേച്ചിയെ ഒരുപാട് സങ്കടപ്പെടുത്തി..എല്ലാം ഏട്ടൻ പറഞ്ഞിട്ടാ ഒന്ന് ക്ഷമിക്കണേ..." നന്ദു അന്തംവിട്ട് തന്നെ നിൽക്കുകയാണ്... "

നിങ്ങൾ എന്താ കരുതിയത് എന്നും നിങ്ങടെ വാക്കുംകേട്ട് ഞാനും എന്റെ പെങ്ങളും എന്തും ചെയ്യുമെന്നോ..ആ കാലമൊക്കെ കഴിഞ്ഞു അച്ഛാ..." അരുൺ "എന്നാലും നിങ്ങളിൽനിന്ന് ഞാനിത് പ്രതീക്ഷിച്ചില്ല..എന്റെ അച്ഛനാണ് എന്ന് പറയാൻ പോലും അറപ്പ് തോന്നുന്നു." ഉണ്ണി ""നിർത്തടാ എല്ലാം....അതേ ഞാനാ ഞാനും ഇവനും കൂടിയാ എല്ലാം ചെയ്തത്..."" സുധാകരൻ കോപം കൊണ്ട് പറയുന്നതുകേട്ട് എല്ലാവരും അയാളെത്തന്നെ ഉറ്റുനോക്കി... "ഹ് എല്ലാവർക്കും അവനെ ആയിരുന്നല്ലോ പ്രിയം..ആ അരവിന്ദനെ...സമ്മാനങ്ങൾ അവന് പാതിയിൽ കൂടുതൽ സ്വത്തുക്കൾ അവന്..അപ്പൊപ്പിന്നെ ഞാൻ ആരാ...ഓ ഞാൻ വെറും തെമ്മാടി അല്ലേ..." "അതെല്ലാം പോരാത്തതിന് ഞാൻ സ്നേഹിച്ച പെണ്ണിനെയും അവന് വേണം...അതേ ചിത്രയെ എനിക്ക് ഇഷ്ടമായിരുന്നു...ഒരുപാട്.."

"അവിടെയും തടസ്സമായി അവൻ വന്നു...അവനെ വളരെ ഭംഗിയായി ഈ വീട്ടിൽനിന്ന് പുറത്താക്കാൻ എനിക്ക് സാധിച്ചു...അങ്ങനെ ഈ കാണുന്ന സ്വത്തുക്കളുടെ മുഴുവൻ അവകാശി ഞാനായി..ഇയാൾ വന്നപ്പോൾ ഇയാളെയും കൂട്ടി.." "പക്ഷെ അവർക്കൊരു കുഞ്ഞുണ്ടായി എന്നറിഞ്ഞപ്പോൾ എന്റെ തന്തയുടെയും തള്ളയുടെയും മനസ്സലിഞ്ഞു..അവരെ തിരിച്ചുവിളിക്കാൻ ഒരുങ്ങി.." "അതും എനിക്ക് വലിയൊരു തിരിച്ചടി ആയിരുന്നു..അവൻ തിരിച്ചു വന്നാൽ എനിക്ക് കിട്ടിയ ഈ സ്വത്തുമുഴുവൻ നഷ്ടമാകും..ഈ വീട്ടിൽനിന്ന് തന്നെ ഞാൻ പോകേണ്ടി വരും.." "ഞാനാ ഞാനാ അവരെ കൊന്നത്..

.ആ ലോറി മനപ്പൂർവം അവരുടെ കാറിൽ ഇടിച്ചതാ...ഞാനാണ് ആ ലോറി ഓടിച്ചത്..അവസാനമായി എന്റെ മുഖം കണ്ടിട്ടാണ് അവർ പരലോകത്തേക്ക് പോയത്..." സുധാകരൻ ഒരു ഭ്രാന്തനെപ്പോലെ വിളിച്ചുകൂവി.. "മതി മതി...ബാക്കി ഞാൻ പറയാം..ആ ആക്‌സിഡന്റിൽ മൂന്നുപേരും മരിച്ചു എന്ന് താൻ കരുതി...പക്ഷെ അവരുടെ മകൾ എന്റെ നന്ദു മരിച്ചില്ല..." "പക്ഷെ എങ്ങനെ...മൂന്നുപേരുടെയും മൃതദേഹം തിരിച്ചറിഞ്ഞത് ഞാനാണ്.." "മൂന്നുപേർ മരിച്ചു എന്നുള്ളത് സത്യമാണ്.. പക്ഷെ അന്ന് അവരുടെ കൂടെ ആ കാറിൽ ഉണ്ടായിരുന്നത് നന്ദു ആയിരുന്നില്ല...ഈ നിൽക്കുന്ന ലത ആന്റിയുടെ മകൾ ആയിരുന്നു..."

"നന്ദുവിനെ ലതയാന്റിയുടെ അടുത്ത് ആക്കിയാണ് അവർ പോയത്...ഇപ്പൊ മനസ്സിലായോ അമ്മാവാ.." "വേറൊന്നുകൂടി പറഞ്ഞുതരാം..ആക്‌സിഡന്റ് നടന്ന ഓൺ തെ സ്പോട്ടിൽ നന്ദുവിന്റെ അച്ഛൻ മരിച്ചു..പക്ഷെ അമ്മക്ക് കുറച്ചു ജീവൻ ബാക്കി ഉണ്ടായിരുന്നു..." "സ്വന്തം ജീവൻ പോകുന്നതിന് മുൻപ് തന്റെ കണ്ണിൽപ്പെടാതെ എന്റെ നന്ദുവിനെ നോക്കണം എന്ന് പറഞ്ഞ് ലത ആന്റിയെ പറഞ്ഞേൽപ്പിച്ചിട്ടാടോ അവർ പോയത്..." ഇതെല്ലാം കേട്ട് നന്ദു പൊട്ടിക്കരഞ്ഞുപോയി..ശിവ പോയി അവളെ ചേർത്തുപിടിച്ചു.. അവർക്കുനേരെ തിരിഞ്ഞു... "ഇതേ...എന്റെ പെണ്ണാണ് ഞാൻ താലികെട്ടിയ എന്റെ കുഞ്ഞിനെ ഉദരത്തിൽ ചുമക്കുന്നവൾ....

ഇവളുടെ ഒരു രോമത്തിൽപോലും തൊടുന്നവനെ ഞാൻ വെറുതെ വിടില്ല..അതിനി ഏത് അമ്മാവൻ ആയാലും.." സുധാകരനെ ഒന്ന് അർഥംവച്ചു നോക്കിക്കൊണ്ട് ശിവ പറഞ്ഞു... "അപ്പൊ എല്ലാവരുടെയും ഡൌട്ട് ക്ലിയർ ആയി എന്ന് കരുതുന്നു..." ശിവ തൊട്ടടുത്ത് കയ്യുംകെട്ടി ഇതെല്ലാം നോക്കി നിന്ന പോലീസിന്റെ അടുത്തേക്ക് ചെന്നു... "എന്താണ് ചങ്കെ...സുഖമല്ലേ...ഡാഡി ഡാഡിക്ക് ഇവനെ ഓർമ്മയില്ലേ..എന്റെ കൂടെ പ്ലസ് ടൂ വരെ പഠിച്ച വിഷ്ണു.." "പിന്നെ ഓർമ്മയില്ലാതെ രണ്ടിന്റെയും അടിപിടി കേസ് ഒതുക്കൽ ആയിരുന്നല്ലോ എന്റെ മെയിൻ പണി.." "എന്നാലും മോനെ ശിവ നിന്റെ കല്യാണം കൂടാൻ പറ്റിയില്ല..എന്തു ചെയ്യാൻ ട്രെയിനിങ്ങിൽ ആയിപ്പോയി..സാരമില്ല ഇങ്ങോട്ട് ഫസ്റ്റ് പോസ്റ്റിങ്ങ്‌ കിട്ടിയപ്പോഴേ നീ എനിക്ക് നല്ലൊരു പണി തന്നല്ലോ..

അപ്പൊ നിൻറെയീ സ്നേഹനിധിയായ അമ്മാവൻമാരെ ഞാൻ കൊണ്ടുപൊയ്ക്കോട്ടെ മോനെ...?? "ഓഫ് കോഴ്സ് ബ്രോ..പിന്നെ ഞാൻ പറഞ്ഞതൊന്നും മറക്കണ്ട ട്ടോ..." വിഷ്ണു മാത്രം കേൾക്കാൻ പാകത്തിന് ശിവ പറഞ്ഞു..അവൻ അതിന് തലയാട്ടി.. "അപ്പൊ അമ്മാവൻമാരെ രണ്ടുപേരും ഇവരുടെ കൂടെ ചെന്നാട്ടെ..ഇപ്പൊ ഈ കേസ് എവിടുന്ന് പൊട്ടിമുളച്ചു എന്ന് ഓർത്ത് ടെൻഷൻ ആകണ്ട..നന്ദു എന്നോട് എല്ലാം പറഞ്ഞ അന്ന് തന്നെ ഞാൻ ലത ആന്റിയെ പോയി കണ്ടിരുന്നു..അവർ എന്നോട് എല്ലാ സത്യവും പറഞ്ഞു..ഞാൻ തന്നെയാണ് ആന്റിയെക്കൊണ്ട് ഈ കേസ് റീയോപ്പൺ ചെയ്യിപ്പിച്ചത്...അപ്പൊ ചെല്ല്..പിന്നെ ജയിലിലേക്ക് പോകുന്നതിന് മുൻപ് ഞാൻ ഒന്നുകൂടി കാണാൻ വരുന്നുണ്ട് രണ്ടിനെയും.." ശിവ അവരെനോക്കി മീശപിരിച്ചുകൊണ്ട് പറഞ്ഞു..

"അല്ല ലതയാന്റി ആന്റിക്ക് എന്തെങ്കിലും ഇവരോട് പറയാനുണ്ടോ..?? ശിവ ചോദിക്കേണ്ട താമസം അവർ വന്ന് സുധാകരന്റെ കരണത്ത് ആഞ്ഞടിച്ചു.. '"ഒരു കുടുംബം താൻ തകർത്തില്ലേടോ..വിധി നന്ദുവിനെ ബാക്കി വച്ചപ്പോൾ താൻ താൻ എടുത്ത ജീവൻ എന്റെ സ്വന്തം കുഞ്ഞിന്റെയാടോ.." "ചിത്ര പറഞ്ഞതുപോലെ അവളുടെ മോളേ ഞാൻ നല്ലതുപോലെ വളർത്തി..അവരുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനോ അവർക്കൊരു ബലി ഇടാനോ ഞാൻ എന്റെ കുഞ്ഞിനെ അനുവതിച്ചില്ല..അവസാനം വിധി തന്നെ എന്റെ മോളേ സുരക്ഷിതമായ കരങ്ങളിൽ ഏൽപ്പിച്ചു..എല്ലാം വെട്ടിപ്പിടിച്ചപ്പോൾ അതെല്ലാം ഒറ്റ ദിവസംകൊണ്ട് ഇല്ലാതാക്കാൻ മുകളിൽ ഒരാൾക്ക് കഴിയും എന്ന് താൻ ഓർത്തില്ല അല്ലെടോ.." അവർ അയാളെ നോക്കി പുച്ഛിച്ചു..

"മതി ആന്റി..പോത്തിന്റെ ചെവിയിൽ വേദം ഓതിയിട്ട് കാര്യമില്ല..ഇവരെ കൊണ്ടുപോയിക്കോ വിഷ്ണു.." അപ്പൊത്തന്നെ വിഷ്ണുവിന്റെ നിർദ്ദേശം അനുസരിച്ച് രണ്ട് പോലീസുകാർ സുധാകരന്റെയും ജയചന്ദ്രന്റെയും കയ്യിൽ വിലങ്ങു വച്ച് കൊണ്ടുപോയി.. നന്ദുവിനെ പരിചയപ്പെട്ട് അവരോട് യാത്രയും പറഞ്ഞ് വിഷ്ണുവും പോയി... ജാനകിയും സാവിത്രിയും ഒരു ശില കണക്കെ നിന്നു..സ്വന്തം ഭർത്താക്കന്മാരുടെ തനി കൊണം നേരത്തേ വെളിവായി തുടങ്ങിയതുകൊണ്ട് അവർക്ക് ഇത് അല്പം പോലും വിഷമം ഉണ്ടാക്കിയില്ല.. സുമിത്ര ആകെ മരവിച്ച അവസ്ഥ ആയിരുന്നു.. കൈവിട്ടുപോയി എന്ന് കരുതിയ സ്വന്തം അനിയന്റെ ചോര ഇപ്പൊ തന്റെ മകളായി വന്നിരിക്കുന്നു..അവർ നന്ദുവിന്റെ അടുത്തേക്ക് ചെന്നു അവളുടെ കൈരണ്ടും ചേർത്തുപിടിച്ചു...

"മോള്...മോള് ഈ അമ്മയോട് പൊറുക്കണം..മോൾടെ അച്ഛനെ ന്യായീകരിക്കാൻ ഞങ്ങൾ ആരും അന്ന് ശ്രമിച്ചില്ല..അതിന് കഴിഞ്ഞില്ല..മോള് ഞങ്ങളെ ശപിക്കരുത്.." അവർ പൊട്ടിക്കരഞ്ഞുകൊണ്ട് നന്ദുവിനെ ചേർത്തുപിടിച്ചു..നന്ദുവും എന്ത് പറയണം എന്ന് അറിയാത്ത അവസ്ഥയിൽ ആയിരുന്നു..കണ്ണുകൾ നിറഞ്ഞൊഴുകി...അവൾ ദയനീയമായി ശിവയെ നോക്കി... ശിവ ഒരു പുഞ്ചിരിയോടെ സുമിത്രയെ അടർത്തി മാറ്റി..മുത്തശ്ശിയും അവരുടെ അടുത്തേക്ക് വന്നിരുന്നു.. പിന്നെ എല്ലാവരും കെട്ടിപ്പിടിക്കൽ ആയി..സങ്കടം പറച്ചില് ആയി..ജഗ പോക.. ലതയോട് എല്ലാവരും നന്ദിയൊക്കെ പറച്ചിലും ഫുൾ സീൻ ഡാർക്ക്‌..

"ഹലോ...ബാക്കി പ്രകടനം ഒക്കെ പിന്നെ..നമ്മൾ ശെരിക്കും ഉദ്ദേശിച്ചത് ഇതല്ലല്ലോ..." ശിവ പറഞ്ഞതുകേട്ട് എല്ലാവരും അവനെ മിഴിച്ചു നോക്കി... "ഇത്രയും ടെൻഷൻ അടിപ്പിച്ചത് പോരെടാ നിനക്ക് ഇനി എന്താ...??? "ഹലോ ഡാഡി..ഇവിടെ ഇമ്മാതിരി സെറ്റ് അപ്പ്‌ ഒക്കെ ഞാൻ ഉണ്ടാക്കി വച്ചത് അവരെ പറഞ്ഞയക്കാൻ മാത്രമല്ല..ഒരു പെണ്ണ് ഇവിടെ വിവാഹം കഴിക്കാൻ ഒരുങ്ങി നിൽക്കുന്ന നിങ്ങൾ കണ്ടില്ലേ...??? "അതിന്.....????? എല്ലാവരും അനിതയെയും ശിവയെയും നോക്കി കോറസ് പാടി ചോദിച്ചു.. "തീരുമാനിച്ചത് പോലെതന്നെ വിവാഹം നടക്കും..."...... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story