ശിവനന്ദ: ഭാഗം 28

shivanantha

എഴുത്തുകാരി: ശീതൾ

എല്ലാവരും ശിവ പറയുന്നത് കാതോർത്ത് അവനെത്തന്നെ മിഴിച്ചുനോക്കി... നന്ദു ആണെങ്കിൽ ഇങ്ങേര് ശെരിക്കും അനിതയെ കെട്ടുമോ എന്ന അർഥത്തിൽ നോക്കുന്നുണ്ട്... "നീ എന്താടാ ഉദ്ദേശിച്ചത്..?? മുത്തശ്ശി അവനോട് ചോദിച്ചു..അവൻ ഒന്ന് ഇളിച്ചുകൊടുത്തു.. "അല്ല...സുന്ദരനും സുശീലനും സൽഗുണസമ്പന്നനും ആയ ഒരാൾ അനിതയെ വിവാഹം കഴിക്കാൻ തയ്യാറാണെങ്കിൽ....!!!! "അതാരാണാവോ ആ സകലകലാവല്ലഭൻ....???? ഇത്തവണ ചോദിച്ചത് സാവിത്രിയാണ്... പുള്ളിക്കാരിക്ക് എന്തോ ഡൌട്ട് ഉണ്ട്.. 🤔 അപ്പൊ ശിവ ഒരു വളിച്ച ഇളി പാസ്സാക്കിക്കൊണ്ട് സൈഡിലേക്ക് നോക്കി വിളിച്ചു... "ബാ...മോനെ..ബാ...നമ്മക്ക് കല്യാണം കഴിക്കാം..." അവൻ വിളിച്ചതും എല്ലാവരും ഒരുപോലെ അങ്ങോട്ട് നോക്കി..

ദേ വരുന്നു നമ്മടെ കല്യാണ ചെക്കൻ വിത്ത്‌ എ ഓഞ്ഞ സ്മൈൽ...നമ്മടെ ഉണ്ണി 😆😆 "നിയോ...........??????? എല്ലാവരും ഒരുപോലെ അന്തംവിട്ട് ചോദിച്ചു...പിന്നെ അനിതയുടെ മുഖത്തേക്ക് നോക്കി...അവളും ഒന്ന് ഇളിച്ചു കൊടുത്തു.. "എല്ലാവരും ഞങ്ങളെ അനുഗ്രഹിക്കണം.."😁😁 അനിത "യാ യാ...ഞാനും ഒന്ന് സെറ്റിൽ ആകാൻ തീരുമാനിച്ചു..." ഉണ്ണി "എന്തോ എങ്ങനെ...ജോലിയും കൂലിയും ഇല്ലാത്ത നീ എങ്ങനെ സെറ്റിൽ ആകും..മോനെ ഉണ്ണി..?? സാവിത്രി "അതോർത്ത് അമ്മായി പേടിക്കണ്ട...ഇവനെ ഞാൻ എന്റെ കമ്പനിയിലെ ഒരു സ്റ്റാഫ്‌ ആയി പണി കൊടുത്തു...ചെക്കൻ ഇനി നന്നായിക്കോളും..." "ഈ...😁😁യാ യാ...ഏറ്റെടുക്കേണ്ടി വന്നു.. "

ശിവയെ അടിമുടി നോക്കിക്കൊണ്ട് ഉണ്ണി പറഞ്ഞു...അങ്ങനെ ആ ശുഭമുഹൂർത്തത്തിൽ നമ്മടെ ഉണ്ണി അനിതയുടെ കഴുത്തിൽ താലി കെട്ടി...അവളുടെ സീമന്തരേഖയിൽ സിന്ദൂരം ചാർത്തി.. മ്മടെ ചെക്കനല്ലേ അതുകൊണ്ട് ആർക്കും വലിയ എതിർപ്പൊന്നും ഇല്ലായിരുന്നു...അങ്ങനെ ഒരു കപ്പിൾസ് കൂടി സെറ്റ് ആയി...  വീടിന് പിറകിൽ ആയി ഉറങ്ങുന്ന അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് പോകുമ്പോൾ നന്ദുവിന്റെ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു.. അവൾ ശിവയുടെ നെഞ്ചോരം ചേർന്നുകൊണ്ട് അങ്ങോട്ട് നടന്നു...അവൻ അവളെ തന്നോട് അടക്കിപ്പിടിച്ചു.. രണ്ട് കൂടീരങ്ങളുടെ തൊട്ടുമുൻപിലായി അവർ വന്നു നിന്നു..അതിലേക്ക് ഒരു നോക്ക് അവൾ നോക്കിയതും ആ കണ്ണുകൾ നിറഞ്ഞൊഴുകി...

അവൾ ശിവയെ ഇറുക്കെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു.. "അയ്യേ...എന്റെ നന്ദൂട്ടി കരയാ..ദേ ഞാൻ പറഞ്ഞതല്ലേ ഇങ്ങോട്ട് വരുമ്പോൾ ഇവരുടെ മുൻപിൽ വച്ചു കരഞ്ഞാൽ ഇവർക്ക് വിഷമം ആകുമെന്ന്..കരയല്ലേ നന്ദു..ദേ മോള് കരയുന്നതുകണ്ടിട്ട് അവർക്കും സങ്കടം വരുന്നുണ്ട് ട്ടോ...അവര് മാത്രമല്ല നമ്മുടെ ബേബിയും വിഷമിക്കില്ലേ.." നന്ദുവിന്റെ തലയിൽ തലോടിക്കൊണ്ട് ശിവ പറഞ്ഞു അവൾ നിറഞ്ഞ കണ്ണുകളോടെ ശിവയെ നോക്കി.. "എ...ന്നാലും...എന്റെ...എന്റെ അച്ഛനെയും അമ്മയെയും ഒരു നോക്ക് വന്നു കാണാൻ എനിക്ക്...എനിക്കിതുവരെ കഴിഞ്ഞില്ലല്ലോ..ശിവാ.." നന്ദു വിതുമ്പിക്കൊണ്ട് പറയുന്നതുകേട്ട് അവന്റെ നെഞ്ച് പിടഞ്ഞു..

.അവൻ അവളുടെ നെറ്റിയിൽ മൃദുവായി ചുംബിച്ചു... "സാരമില്ല നന്ദൂട്ടി..കണ്ടില്ലെങ്കിൽ എന്താ അവരുടെ അനുഗ്രഹം എന്റെ പെണ്ണിന്റെ കൂടെ എപ്പോഴും ഉണ്ടായിരുന്നല്ലോ..അതുകൊണ്ടല്ലേ ഈ ചുന്ദരിക്കുട്ടിയെ എനിക്കുതന്നെ കിട്ടിയത്..മ്മ്.." അവനത് പറഞ്ഞുകൊണ്ടിരുന്നപ്പോൾ ആകാശത്ത് കാർമേഘങ്ങൾ ഉരുണ്ടുകൂടി...പൊടുന്നനെ ചെറിയൊരു ഇടിമുഴക്കത്തോടെ അവ ജലത്തുള്ളികളായി ഭൂമിയുടെ മാറിലെക്ക് പെയ്തിറങ്ങി.... "നന്ദു...വാ പോകാം മഴ നനയണ്ടാ..." ശിവ അവളെ കൂട്ടികൊണ്ടുപോകാൻ തുടങ്ങിയെങ്കിലും നന്ദു അവനെ അവിടെ പിടിച്ചുനിർത്തി... "ഇത് വെറുമൊരു മഴയല്ല ശിവ..അച്ഛനും അമ്മയും നമ്മളെ..നമ്മളെ അനുഗ്രഹിക്കണതാ...."

"ഇപ്പൊ അവര് ശെരിക്കും സന്തോഷിക്കുന്നുണ്ടാവും അല്ലേ ശിവ..??? "പിന്നെ...അവരുടെ സന്തോഷമല്ലേ നന്ദു മഴയായി ഈ ശിവനന്ദ യിലേക്ക് പെയ്തിറങ്ങുന്നത്..." ശിവ അവളുടെ വയറിൽ കൈചേർത്ത് പൊതിഞ്ഞു പിടിച്ചു...നന്ദു അവന്റെ നെഞ്ചിലെക്ക് ചേർന്ന് ആ മഴയെ തന്നിലെക്ക് സ്വീകരിച്ചു.. "ഡീീ.....മര്യാദക്ക് അവിടെ നിന്നോ...എന്താടി നിനക്കിത്ര ജാഡ...." "ഹയ്യട...ഒരു കെട്ട്യോൻ വന്നിരിക്കുന്നു...നാണമില്ലല്ലോ മനുഷ്യാ നിങ്ങൾക്ക്..ഇഷ്ടം തുറന്നുപറയാതെ വായുംപൊളിച്ച് നടക്കാൻ.." റൂമിൽ ബെഡിന് ചുറ്റും പാവം ഉണ്ണിയെ ഇട്ട് ഓടിക്കുകയാണ് നമ്മടെ അനിത...ഫസ്റ്റ് നൈറ്റ് ആണ് പോലും ഫസ്റ്റ് നൈറ്റ്.. "അത് ഞാൻ നിന്നോട് അല്ലേടി പോത്തേ ചോദിക്കേണ്ടത്..നിനക്ക് നാണമില്ലേടി നിന്നെ ഇഷ്ടമല്ലാത്ത ഒരുത്തന്റെ പുറകെ നടക്കാൻ.." "ഓ പിന്നെ...ഞാൻ എനിക്ക് ഇഷ്ടമുള്ളത് ചെയ്യും..നീ പോടാ.."

"ഇല്ലാ..ഞാൻ പോവൂല്ല..ഇന്ന് നമ്മടെ ഫസ്റ്റ് നൈറ്റ് ആടി..ബാ മുത്തേ..ബാ.." "അയ്യാ..ഇപ്പൊ കിട്ടും നോക്കി ഇരുന്നോ..!! "കിട്ടുമെടി കിട്ടും..നിന്നോട് ഞാൻ പ്രതികാരം ചെയ്തിരിക്കും..." "എന്ത് പ്രതികാരം.....???? "നിനക്ക് ഓർമയില്ല അല്ലേടി വടയക്ഷി...ശിവയോടും നന്ദു..അല്ല ദേവൂനോടും ഉള്ള ദേഷ്യം മുഴുവൻ നീ എന്നോട് തീർത്തില്ലേടി.."😠 "ഈഈ....".😁😁😁 "ഇളിക്കല്ലേ....നീ വരുന്നോ ഇല്ലയോ...." "ഇല്ലെങ്കിൽ......???? "ഇല്ലെങ്കിൽ വേണ്ടാ....എന്റെ കൂടെ പഠിച്ച ശ്വേത ഇന്നലെയും വിളിച്ചിരുന്നു..പെണ്ണിന് എന്നോട് മുടിഞ്ഞ പ്രേമം ആടി...ഒന്ന് തിരിച്ചു വിളിച്ചുനോക്കാം അല്ലേ.." ഉണ്ണി ഫോൺ എടുക്കാൻ തുടങ്ങിയതും അനിത അവനെ വലിച്ച് ബെഡിലേക്ക് ഇട്ടു... "എന്നെയല്ലാതെ വേറെ വല്ല പെണ്ണുങ്ങടെയും പിറകെ പോയാൽ കൊന്നുകളയും ഞാൻ.."

അനിത പറഞ്ഞതുകേട്ട് ഉണ്ണി ഒന്ന് ഇളിച്ചുകൊടുത്തു..അവളെ വലിച്ച് ബെഡിലേക്ക് ഇട്ട് അവളുടെ അരയിലൂടെ കയ്യിട്ട് ലോക്ക് ആക്കി... "അപ്പൊ എങ്ങനെയാ കാര്യങ്ങൾ....??? കാര്യം മനസ്സിലായി എങ്കിലും അനിത ഒന്നും അറിയാത്തപോലെ ഉണ്ണിയോട് ചോദിച്ചു.. "നിന്നെ ഞാൻ എന്റേത് മാത്രം ആക്കിക്കോട്ടേ പെണ്ണേ...?? ഉണ്ണി അവളുടെ കതോരം പതിയെ ചോദിച്ചു..അനിതയുടെ മുഖം നാണംകൊണ്ട് ചുവന്നു..അവൾ സമ്മതമെന്നോണം അവന്റെ നെഞ്ചിൽ ഒളിച്ചു.. അങ്ങനെ ആ രാത്രി അവളുടെ കാര്യത്തിൽ തീരുമാനം ആയി..😜  "എന്റെ പൊന്ന് ആമി...ഞാൻ പറയുന്നത് ഒന്ന് കേൾക്ക്...ഞങ്ങടെ ഡ്രാമ ആയിരുന്നെടി അത്.. ശിവയുടെ പെണ്ണ് എനിക്കെന്റെ സ്വന്തം പെങ്ങളാണ്.." "വേണ്ടാ എനിക്കൊന്നും കേൾക്കണ്ട...ചതിയൻ വഞ്ചകൻ കാമപ്രാന്തൻ.."

ആമി അരുണിനോട്‌ ഉറഞ്ഞുതുള്ളി..ലാസ്റ്റ് വിളിച്ച വാക്ക് കേട്ട് അരുണിന് കലിച്ചു കയറി.. "എന്താടി വിളിച്ചത്....??? 😡😡😡😡 അവളുടെ കവിളിൽ വിരലുകൾ അമർത്തിക്കൊണ്ട് അരുൺ ചോദിച്ചു... "അ...അത്..പിന്നെ....." "എന്താടി...നിന്റെ നാവിറങ്ങിപ്പോയോ...?? ആമി പേടിച്ച് പണ്ടാരമടങ്ങി നില്കാ... "നീ ആ വിളിച്ച പേരുണ്ടല്ലോ...അത് ഞാൻ ആയിരുന്നെങ്കിൽ നീ എന്നോ ഇതിലൂടെ വയറും വീർപ്പിച്ചുകൊണ്ട് നടന്നേനെ..കേട്ടോടി പുല്ലേ.."" ആമി പേടിച്ച് വേഗം തലയാട്ടി..അരുണിനെ ഇമ്മാതിരി കോലത്തിൽ അവൾ ആദ്യം കാണുകയാ... "ഇത്രയൊക്കെ ഞാൻ പറഞ്ഞിട്ടും നിനക്കെന്നെ വിശ്വാസമില്ലെങ്കിൽ പോടീ..നിന്റെ ഡാഡി കാണിച്ചുതരുന്ന ഏതെങ്കിലും ഒരു കോന്തനെ കെട്ടി നീ ജീവിച്ചോ.."

അരുൺ അത്രയും പറഞ്ഞ് തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയതും ആമി അവന്റെ ഷിർട്ടിൽ പിടിച്ചു വലിച്ചു.. ബട്ട്‌ ആ വലിക്ക് ഇത്തിരി സ്ട്രോങ്ങ്‌ കൂടിപ്പോയി..അരുണിന്റെ ചുണ്ട് കറക്റ്റ് ആയിട്ട് ആമിയുടെ ചുണ്ടിലേക്ക് ചെന്നുപതിഞ്ഞു.. അരുൺ ഞെട്ടി അകന്നുമാറാൻ തുടങ്ങിയതും ആമി അവന്റെ ഷിർട്ടിൽ പിടിമുറുക്കി അവനിലേക്ക് കൂടുതൽ അടുത്തു... അങ്ങനെ അവരുടെ കാര്യത്തിലും തീരുമാനം ആയി... ഇനി നമ്മടെ ബഡാ കപ്പിൾസിന്റെ അടുത്തേക്ക് പോകുന്നതിന് മുൻപ് ഒരു ചിന്ന കാര്യംകൂടി ഉണ്ട്.. മുഖത്തേക്ക് വെള്ളം തളിച്ചപ്പോഴാണ് സുധാകരനും ജയചന്ദ്രനും ബോധം വന്നത്...അവർ പ്രയാസപ്പെട്ട് കണ്ണുതുറന്നു...ചെയറിൽ കെട്ടിവച്ചിരിക്കുന്നത്കൊണ്ട് അവർക്ക് അനങ്ങാൻ വയ്യാ.. മുന്നിൽ ഒരു ബോട്ടിൽ വെള്ളവുമായി നിൽക്കുന്ന വിഷ്ണു അവരെനോക്കി പുച്ഛിച്ചു..

"ആഹാ ചെറിയ ഒന്നുരണ്ട് ഇടി കിട്ടിയപ്പോഴേക്കും രണ്ടും തളർന്നോ.. ജയിലിലേക്ക് രണ്ടിനെയും കൊണ്ടുപോകുന്നതിന് മുൻപ് ഒരാൾക്ക് നിങ്ങളെ വളരെ പ്രത്യേകമായി കാണണം എന്ന് പറഞ്ഞിരുന്നു.. " വിഷ്ണു പറഞ്ഞതുകേട്ട് രണ്ടുപേരും പരസ്പരം നോക്കി... "വിഷ്ണു........!!!!! പിന്നിൽനിന്ന് ഒരു വിളി കേട്ടപ്പോൾ വിഷ്ണു തിരിഞ്ഞുനോക്കി പുഞ്ചിരിച്ചു.. സുധാകരനും ജയചന്ദ്രനും അങ്ങോട്ട് നോക്കി..കണ്ണിലേക്ക് വെളിച്ചം തുളച്ചുകയറുന്നത് കൊണ്ട് അവർ നോക്കാൻ പ്രയാസപ്പെട്ടു.. ആ വെളിച്ചത്തെ മറച്ചുകൊണ്ട് അവരിലെക്ക് നടന്നടുത്ത രൂപത്തെ കണ്ടതും അവർക്ക് ഒരേസമയം ഭയവും ദേഷ്യവും വന്നു.. "എന്താണ് അമ്മാവൻമാരെ വല്ലാണ്ട് ക്ഷീണിച്ചുപോയല്ലോ..ഇവർക്കൊന്നും കഴിക്കാൻ കൊടുത്തില്ലേ വിഷ്ണു നീ..??

അവരുടെ മുന്നിലുള്ള ചെയറിൽ ഇരുന്നുകൊണ്ട് ശിവ ചോദിച്ചു.. "പിന്നെ കൊടുക്കാതെ..അത് കഴിഞ്ഞിട്ടായിരുന്നു മോനെ എന്റെ കൈവപ്പ്.. അതിന്റെ ക്ഷീണമാ.." "ഓഹ്..അപ്പൊ കുഴപ്പമില്ല.. എന്താ രണ്ടിന്റെയും മുഖം വല്ലാതെ ഇരിക്കുന്നത്..?? "ഓ ഇപ്പൊ ഇങ്ങോട്ടുള്ള എന്റെ വരവിന്റെ ഉദ്ദേശം മനസ്സിലായില്ല..അല്ലേ..പറഞ്ഞുതരാം.." "ഈ കൂടിക്കാഴ്ച്ച ഞാൻ നേരത്തെ തീരുമാനിച്ചതാ..നേരത്തെ എന്നുപറഞ്ഞാൽ താൻ എന്റെ നന്ദുവിനെ വേദനിപ്പിച്ച അന്ന്.." സുധാകരന്റെ കവിളിൽ കൈ അമർത്തിക്കൊണ്ട് ശിവ പറഞ്ഞു...ദേഷ്യം കൊണ്ട് അവന്റെ മുഖം വലിഞ്ഞുമുറുകി.. "പന്ന*&%$#@മോനെ..എന്ത് ധൈര്യം ഉണ്ടായിട്ടാടാ എന്റെ പെണ്ണിനെ കൊല്ലാൻ നോക്കിയത്...

അന്ന് നിന്നെ ഞാൻ ഒന്നും ചെയ്യാതിരുന്നത് നിന്റെയൊക്കെ ഉദ്ദേശം എന്താണെന്ന് അറിയാൻ വേണ്ടിയായിരുന്നു..." "നീയൊക്കെ ഒരു കുടുംബം തന്നെ തകർത്തില്ലേടാ..ജീവന്റെ വില അറിയാത്ത..*&%$#@.." "മോ....മോനെ.. ഞങ്ങളെ...ഞങ്ങളെ ഒന്നും ചെയ്യരുത്..." ജയചന്ദ്രൻ ശിവയോട് കെഞ്ചി.. "പ്പാ...വായടക്കടോ...നിങ്ങളെ വിലങ്ങുവച്ച് കൊണ്ടുപോയപ്പോൾ നിങ്ങടെ ഭാര്യമാർ ഒരുതുള്ളി കണ്ണുനീർ പോലും വീഴ്ത്തിയില്ല..സ്വന്തം മക്കൾക്ക് പോലും വേണ്ടാത്ത നിങ്ങളൊക്കെ എന്തിനാടോ ഭൂമിക്ക് ഭാരമായി ജീവിക്കുന്നത്..അവരെങ്കിലും സമാധാനത്തോടെ ജീവിച്ചോട്ടെ.. " അവരുടെ മുഖത്ത് ഒരു ഭയം നിഴലിച്ചു... "മരണം എന്താണെന്ന് നിങ്ങൾ ശെരിക്കും അറിയണം....വിഷ്ണു അതിങ്ങ് എടുക്ക്.."

ശിവ പറഞ്ഞതും വിഷ്ണു ഒരു പാക്കറ്റ് അവന്റെ കയ്യിൽ കൊടുത്തു... "ഇതെന്താണെന്ന് അറിയോ അമ്മാവൻമാരെ..ഇത് വളരെ വീര്യം കൂടിയ ഒരു drugs ആണ്..ചെറിയൊരു ഡോസ് ശരീരത്തിൽ ചെന്നാൽ തന്നെ പണി കിട്ടും..അപ്പൊ കുറച്ച് ഡോസ് കൂട്ടിയാൽ...."" "ശിവ...നോ...ഞങ്ങളെ...ഞങ്ങളെ ഒന്നും ചെയ്യരുത്...പ്ലീസ്..." "എന്റെ പെണ്ണ് അവിടെ ചോരയിൽ കുളിച്ചുകിടന്നിട്ടും നീയൊന്നും തിരിഞ്ഞുനോക്കിയില്ലല്ലൊ..ആ നിന്റെയൊക്കെ വിധി ഇതുതന്നെ ആടാ..എന്റെ നന്ദുവിന്റെ അച്ഛനും അമ്മയും എങ്കിലും സന്തോഷിക്കട്ടെ.." ശിവ അതിൽ ഉണ്ടായിരുന്ന സിറിഞ്ച് എടുത്ത് അതിൽ ആ മരുന്ന് നിറച്ച് അവരുടെ കയ്യിലേക്ക് ഇൻജെക്ട് ചെയ്തു... മരുന്ന് ഉള്ളിലേക്ക് കടന്നതും അവർ വേദനകൊണ്ട് അലറി..ശിവ ഒരു പകയോടെ അവരെ നോക്കി..അവരിലെ ജീവന്റെ അവസാന കണ്ണിയും പോകുന്നതുവരെ ശിവ അവരിൽനിന്ന് നോട്ടം മാറ്റിയില്ല..

ശിവ റൂമിലേക്ക് ചെന്നപ്പോൾ നന്ദു ജനൽവഴി ആകാശത്ത് നോക്കി നിൽക്കുന്നതാണ് കണ്ടത്... ശിവ ശബ്ദമുണ്ടക്കാതെ ഡോർ ലോക്ക് ചെയ്ത് നന്ദുവിന്റെ പുറകിലൂടെ പോയി കെട്ടിപ്പിടിച്ചു..പെട്ടെന്നായത്കൊണ്ട് നന്ദു ഒന്ന് പേടിച്ച് എങ്കിലും പിന്നെ അവന് വിദേയയായി നിന്നു... "എന്താണ് നന്ദൂട്ടി ഇവിടെ വന്ന് നിൽക്കുന്നത്..നേരം ഒരുപാടായല്ലൊ ഉറങ്ങിക്കൂടായിരുന്നോ..?? "മ്മ്ഹ്...ഒന്നുമില്ല...കിടന്നിട്ട് ഉറക്കം വരുന്നില്ല...ശിവ എന്താ വരാൻ വൈകിയത്..എവിടെ പോയതാ..?? "ഞാനൊന്ന് വിഷ്ണുനെ കാണാൻ പോയതാ നന്ദു.. കൊറേ ആയില്ലേ കണ്ടിട്ട്..അപ്പൊ സംസാരിച്ചിരുന്ന് സമയം പോയി.. " "അവരെ.. അവരെ കണ്ടോ...??? "മ്മ്... കണ്ടു...തീരുമാനം ആക്കുകയും ചെയ്തു..." "എന്ത് തീരുമാനം...???? "

നന്ദൂട്ടി ഇനി അതിനെക്കുറിച്ച് ആലോചിക്കേണ്ട..നമ്മുടെ സ്വപ്നങ്ങളിൽ ഇനി നമ്മുടെ ബേബി മാത്രം മതി... " അവൻ അവളെ ഇരുകയ്യാൽ കോരിയെടുത്ത് ബെഡിൽ കിടത്തി..വീർത്തുവന്ന ആ വയറിൽ ഒരു ചുടുചുംബനം നൽകി.. "ശിവ ഞാനൊരു കാര്യം ചോദിക്കട്ടെ...?? "മ്മ്..എന്തെ...??? "ശിവക്ക് എന്നെയാണോ അതോ നമ്മുടെ ബേബിയെ ആണോ ഏറ്റവും ഇഷ്ടം...?? "അതെന്താ ഇപ്പൊ അങ്ങനെ ചോദിക്കാൻ..?? "മ്മ്....പറ....!! അവൾ വാശിപിടിച്ചു... "പ്രണയത്തിന്റെ നിർവചനം എനിക്ക് നീയാണ്...കാരണം നിന്നിലൂടെയാണ് എന്റെ പ്രണയം തുടങ്ങിയത്..അതിന്റ അവസാനവും നിന്നിലൂടെ മാത്രമാണ്...ആ പ്രണയത്തിന്റെ മാധുര്യം കൂട്ടാൻ എന്നിലൂടെ നീ തരുന്ന സമ്മാനമാണ് നമ്മുടെ ബേബി..രണ്ടുപേരും ദാ ഈ ഹൃദയത്തിൽ ഉണ്ട്... " അവന്റെ വാക്കുകൾകേട്ട് നന്ദു ഒരു പുഞ്ചിരിയോടെ അവനിലേക്ക് പറ്റിച്ചേർന്നു....... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story