ശിവനന്ദ: ഭാഗം 3

shivanantha

എഴുത്തുകാരി: ശീതൾ

"ഡീീ.................." പെട്ടെന്ന് അങ്ങനെയൊരു വിളി കേട്ടപ്പോഴാണ് ഞാൻ തിരിഞ്ഞുനോക്കിയത്..ഒരുത്തി വാതിൽക്കൽ നിന്ന് എന്നെ തന്നെ രൂക്ഷമായി നോക്കുന്നു.. "ഡീ... നിനക്കെന്റെ കുട്ടേട്ടനെ തന്നെ വേണമല്ലേടി കെട്ടി കൂടെ പൊറുക്കാൻ....!!!! അവൾ അതും പറഞ്ഞ് എന്റെ നേരെ പാഞ്ഞു വന്നു..ഞാൻ പേടിച്ച് രണ്ടടി പിറകോട്ട് പോയി.. "എന്താടി നിന്റെ നാവിറങ്ങി പോയോ..എന്താടി നിന്റെ പേര്..?? "ദേ...ദേവനന്ദ....." "ഓഹ്...അപ്പൊ നീതന്നെ ആണല്ലേ എല്ലാവരും പറയുന്ന ദേവു മോള്.." അവൾ എന്നെ നോക്കി പുച്ഛിച്ചു.. "ദേ..എന്റെ കുട്ടേട്ടന്റെ ഭാര്യ ആയി ഇവിടെ സുഗിച്ച് വാഴാം എന്ന് നീ വിചാരിക്കേണ്ട..നിന്നെ ഓടിച്ച് മടക്കി വന്നിടത്തേക്ക് തന്നെ ഞാൻ പായ്ക്ക് ചെയ്തിരിക്കും..ഇത് ഈ അനിതയാടി പറയുന്നത്..അല്ലെങ്കിലും തന്തയും തള്ളയും ഇല്ലാത്ത നിന്നെയൊക്കെ കൊന്ന് തള്ളിയാലും ആരും ചോദിയ്ക്കാൻ വരില്ല.." പെട്ടെന്ന് അവൾ എന്നെ ആരുമില്ലാത്തവൾ എന്ന് പറഞ്ഞപ്പോൾ ഞാൻ തകർന്ന് പോയി..കണ്ണിൽനിന്ന് കണ്ണുനീർ ഒഴുകി..എനിക്ക് എല്ലാവരും ഉണ്ടെന്ന് പറയാൻ തോന്നിയെങ്കിലും നാവ് പുറത്തേക്ക് വന്നില്ല.. "അനിതേ..............!!!!

പെട്ടെന്ന് ഒരലർച്ച കേട്ടപ്പോൾ ഞങ്ങൾ രണ്ടുപേരും ഞെട്ടി അത് കേട്ട ഭാഗത്തേക്ക് നോക്കി..ശിവ ആയിരുന്നു അത്..അവനെ കണ്ട് അനിതയുടെ മുഖം മാറി ചെറിയ പേടി വന്നിട്ടുണ്ട്.. അവൻ ഞങ്ങളുടെ അടുത്തേക്ക് വന്ന് എന്നെ വലിച്ച് മാറ്റി നിർത്തി അനിതയുടെ കരണം നോക്കി ഒന്ന് പൊട്ടിച്ചു.. "പ്പാ..........മോളെ...നീ എന്ത് ധൈര്യം ഉണ്ടയിട്ടാടി എന്റെ പെണ്ണിനെ ചോദ്യം ചെയ്യാൻ വന്നത്....??? "കുട്ടേട്ടാ ഞാൻ............." "നിർത്തടി.... അവളുടെ ഒരു ഒലിപ്പീര് നീ എന്താടി വിചാരിച്ചത് നിന്റെ ഒലിപ്പീരും തൊലിവെളുപ്പും കണ്ട് ഞാൻ അങ്ങ് മയങ്ങും എന്നോ..മോളെ ഇത് ശിവയാണ്.." "കുട്ടേട്ടാ...നിങ്ങൾ എന്തൊക്കെ പറഞ്ഞാലും ഈ വീട്ടിലെ മരുമകൾ ആകാനുള്ള അവകാശം എനിക്കാണ് എനിക്ക് മാത്രം..ഞാൻ അല്ലെ കുട്ടേട്ടന്റെ മുറപെണ്ണ്..!!! "ഛി.. പോടീ..ഒരു മുറപ്പെണ്ണ് വന്നിരിക്കുന്നു...എനിക്ക് നിന്നെ ഇഷ്ടമല്ല.." ഇതെല്ലം നോക്കി നിന്ന എന്നെ ശിവ ചേർത്ത് പിടിച്ച് അവളോട് പറഞ്ഞും. "ദേ ഇതാണ് എന്റെ പെണ്ണ്.. എന്റെ ഭാര്യ..മിസ്സിസ് ശിവദേവ്..ഇവളോട് മോശമായി പെരുമാറിയത്തിന് നിന്നെ കൊല്ലാതെ വിടുന്നത് നീ ഒരു പെണ്ണായി പോയതുകൊണ്ട് മാത്രമാണ്..

ഇനി ഇവളെ നീ വല്ലതും പറഞ്ഞാൽ ആ നാക്ക് ഞാൻ പിഴുതെറിയും.. കേട്ടോടി.." അനിതയോട് അത്രയും പറഞ്ഞിട്ട് അവൻ എന്റെ നേരെ തിരിഞ്ഞു.. "ഒരുത്തി മുന്നിൽ വന്ന് നിന്ന് കുരച്ചുകൊണ്ട് തന്തേനേം തള്ളേനേം വിളിക്കുമ്പോൾ തിരിച്ച് നാലെണ്ണം പറയാൻ നീ എന്താടി പഠിക്കാ...??? അവൻ എന്റെ നേരെ കുരച്ചുചാടിയതും ഞാൻ പേടിച്ച് രണ്ടടി പിറകോട്ട് പോയി..അപ്പോഴേക്കും അമ്മയും അമ്മായിമാരും മുറിയിലേക്ക് വന്നു.. "എന്താ...എന്തായിവിടെ പ്രശ്നം....എന്താ ദേവു മോളെ...???? അമ്മ എന്നോട് ചോദിച്ചപ്പോൾ ഞാൻ കണ്ണ് നിറച്ചോണ്ട് ശിവയെയും അനിതയെയും നോക്കി.. അപ്പൊ ജാനകി അമ്മായി അനിതയെ രൂക്ഷമായി നോക്കിക്കൊണ്ട് ചോദിച്ചു.. "അനിതേ...നിനക്കെന്താ ഇവരുടെ മുറിയിൽ കാര്യം...??? "അമ്മായിയുടെ മോൾക്ക് ഇതുവരെ നേരം വെളുത്തിട്ടില്ല..ഈ നിൽക്കുന്നത് ഞാൻ താലി കെട്ടിയ പെണ്ണാണെന്ന് പറഞ്ഞുകൊടുക്ക് അമ്മായി.." ശിവ പറഞ്ഞത് കേട്ട് അനിത ചവിട്ടിത്തുള്ളിക്കൊണ്ട് പുറത്തേക്ക് പോയി..

അപ്പൊ ജാനകി അമ്മായിയും അമ്മയും എന്റെ അടുത്തേക്ക് വന്നു..ശിവ പുറത്തേക്കും പോയി.. "മോള് ഇതൊന്നും കാര്യമാക്കണ്ട..അനിതയുടെ അച്ഛനാണ് അവളെ ഓരോന്ന് പറഞ്ഞ് പിരി കയറ്റുന്നത്..കുട്ടി അത് വിട്ടേക്കൂ.." അമ്മായി "അതെ..കുട്ടൂന്റെ മനസ്സിൽ അങ്ങനെയൊന്നും ഇല്ലന്ന് എല്ലാവര്ക്കും അറിയുന്നത് കൊണ്ട് ഞങ്ങൾ അതൊന്നും കാര്യമാക്കിയില്ല..അതുകൊണ്ട് മോള് വിഷമിക്കണ്ട...ചെല്ലൂ പോയി കുളിച്ച് വേഷം മാറി വാ.." അമ്മ  "എന്നാലും അളിയൻ ഈ ചെയ്തത് കുറച്ച് കടന്ന കയ്യായി പോയി..." അളിയൻ സുധാകരൻ പറഞ്ഞത് കേട്ട് മഹാദേവൻ ചോദ്യഭാവത്തിൽ സുധാകരനെ നോക്കി.. "ഞാൻ എന്ത് ചെയ്തൂന്നാ അളിയൻ പറയുന്നത്...??? "ഹ.. അനിതയെ കുട്ടൂന് വിവാഹം കഴിപ്പിച്ച് കൊടുക്കാം എന്നല്ലേ നമ്മൾ തീരുമാനിച്ചിരുന്നത്..!!! "എന്നാര് തീരുമാനിച്ചു...??? മഹാദേവന്റെ ചോദ്യം കേട്ട് സുധാകരൻ അന്ധാളിച്ച് പോയി.. "ഹാ..അതെന്ത് വർത്തമാനമാണ് മഹി ഈ പറയുന്നത്..മുറപ്രകാരം അനിത കുട്ടൂന്റെ ഭാര്യ ആകേണ്ടവൾ ആണല്ലോ..എന്നിട്ട് ഇപ്പൊ അത് നടത്താതെ എവിടെ നിന്നോ ഒരുത്തിയെ കൊണ്ടുവന്നിരിക്കുന്നു.." സാവിത്രിയുടെ ഭർത്താവ് ജയചന്ദ്രനും സുധാകരന്റെ കൂടെ കൂടി..

"ജയാ..സൂക്ഷിച്ച് സംസാരിക്കണം..എവിടെ നിന്നോ വന്ന ഒരുത്തി അല്ല ദേവു മോള്..അവൾ കുട്ടൂന്റെ ഭാര്യ ആണ്..എന്റെയും സുമയുടെയും മകൾ ആണ്..പിന്നെ ഞാൻ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ അനിത മോളെ എന്റെ കുട്ടൂന്റെ ഭാര്യ ആകാമെന്ന്...?? "അനിത എനിക്ക് മോളെ പോലെ തന്നെയാണ്..അവളെ ഇഷ്ടം അല്ലാത്തത് കൊണ്ടല്ല..പക്ഷെ കുട്ടൂന്റെ ഇഷ്ടത്തിന് ഞാൻ എതിര് നിൽക്കില്ല.." മഹാദേവൻ അതും പറഞ്ഞ് പോയി..സുധാകരനും ജയദേവനും മഹാദേവനെ നോക്കി പല്ലിറുമ്മി.. അനിത...അവളെ കൊല്ലാനുള്ള ദേഷ്യം ഉണ്ടെനിക്ക്...എന്ത് ധൈര്യത്തിലാണ് അവള് എന്റെ പെണ്ണിനോട് അങ്ങനെ പറഞ്ഞത്... എല്ലാം കൂടി കലി കയറി ഞാൻ ഗാർഡനിൽ ഉള്ള ബെഞ്ചും ടേബിളും എല്ലാം ചവിട്ടി മറിച്ചിട്ടു.. "ഡാ...ചെക്കാ.....!!! പിറകിൽനിന്ന് വിളി കേട്ടപ്പോഴാണ് ഞാൻ തിരിഞ്ഞുനോക്കിയത്..ഡാഡിയാണ്.. "എന്താടാ കുട്ടു ഇത്..നീ പിന്നെയും ഇതൊക്കെ കുളമാക്കിയോ.. നിന്റെ കാട്ടിക്കൂട്ടൽ കണ്ടാൽ തോന്നും ഈ ഗാർഡൻ നിന്റെ ദേഷ്യം തീർക്കാൻ വേണ്ടി ഉണ്ടാക്കിയത് ആണെന്ന്..ഇതിപ്പോ എത്രാമത്തെ തവണയാണ് ഞാൻ ഇത് റീസെറ്റ് ചെയ്യുന്നത് എന്ന് നിനക്ക് അറിയോ..??

ആ കുട്ടു എന്നുള്ള വിളി കേട്ടപ്പോഴേ..എനിക്ക് ഒന്നുകൂടി ദേഷ്യം നുരഞ്ഞുപൊന്തി..ഒരു ഉണക്ക പേരും.. "ഡാഡിയോട് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട്..എന്നെ ആ പേര് വിളിക്കരുത് എന്ന്.. " "ഓ..സോറി സോറി..മിസ്റ്റർ ശിവാ.. ഒന്ന് റെഡി ആയി വന്നിരുന്നെങ്കിൽ നമ്മുക്ക് ഫങ്‌ഷന് തുടങ്ങാമായിരുന്നു.." ഡാഡി ഇളിച്ചോണ്ട് അത് പറഞ്ഞപ്പോൾ എനിക്കും ചിരി വന്നു..ഞാൻ റെഡി ആകാൻ വേണ്ടി റൂമിലേക്ക് പോകാൻ നിന്നതും നന്ദു സ്റ്റെയർ ഇറങ്ങി വരുന്നത് കണ്ട് ഞാൻ അന്തം വിട്ട് അവളെ തന്നെ നോക്കി നിന്നു...എന്ത് വേഷം ധരിച്ചാലും പെണ്ണ് അടാർ ലുക്ക് ആണ്..നേവി ബ്ലൂ കളർ ഫ്രോക്ക് ആണ് നന്ദുവിന്റെ വേഷം..പെണ്ണിന് പിന്നെ പണ്ടേ പൂട്ടി ഇട്ട് ശീലം ഇല്ലാത്തതുകൊണ്ട് ആകെ കണ്ണ് മാത്രമേ എഴുതിയിട്ടുള്ളൂ..പിന്നെ നെറ്റിയിൽ ചെറിയ ഒരു വട്ട പൊട്ടും.. എന്റെ നോട്ടം കണ്ട് നന്ദു എന്നെതന്നെ തുറിച്ചുനോക്കി..എന്നിട്ട് താഴേക്ക് ഇറങ്ങി വന്നതും അവള് സ്ലിപ് ആയി വീഴാൻ പോയി...അപ്പോഴേക്കും ഞാൻ പോയി അവളുടെ അരയിലൂടെ കൈയിട്ട് താങ്ങിപ്പിടിച്ചു പെട്ടെന്ന ബാലൻസ് കിട്ടാതെ ഞങ്ങൾ രണ്ടും ദേ കിടക്കുന്നു നിലത്ത്... പെണ്ണ് ഞെട്ടി എന്റെ മുഖത്തേക്ക് നോക്കി.. "നീ നോക്കണ്ട നന്ദൂട്ടി ഒന്ന് വീഴാൻ പോലും ഞാൻ നിന്നെ ഒറ്റയ്ക്ക് വിടില്ല..ഞാനും ഉണ്ടാകും കൂടെ.." അവൾ എന്റെ മേലെന്ന് എണീക്കാൻ നോക്കുന്നുണ്ട്..

അപ്പൊ ഞാൻ അവളുടെ അരയിലെ പിടി ഒന്നുകൂടി മുറുക്കി.. " ഹലോ മക്കളെ...ഇത് ബെഡ്‌റൂം അല്ല...." പെട്ടെന്ന് അങ്ങനെയൊരു അപശബ്ദം കേട്ടപ്പോഴാണ് ഞങ്ങൾ തിരിഞ്ഞുനോക്കിയത്...അപ്പൊ ഡാഡിയും അമ്മയും അടക്കം എല്ലാവരും ഞങ്ങളെ ഫോക്കസ് ചെയ്ത് നിൽക്കാണ്..അയ്യേ പോയി പോയി എന്റെ ഇമേജ് ഫുൾ പോയി..ഞങ്ങൾ അപ്പോ തന്നെ കൊട്ടിപ്പിടഞ്ഞ് എഴുന്നേറ്റു.. "എന്താണ് ബ്രോ വന്ന് വന്ന് റൊമാൻസ് ഹാളിൽ വച്ചാണോ..?? ആമി ഇളിച്ചോണ്ട് എന്നോട് ചോദിച്ചതും അവളുടെ തലയ്ക്ക് ഒരു കൊട്ട് കൊടുത്തിട്ട് ഞാൻ വേഗം അവിടുന്ന് എസ്കേപ്പ് ആയിഅയ്യേ ആകെ നാണംകെട്ടു.. ദുഷ്ടൻ ഞാൻ വീണാൽ ഇവനെന്താ അല്ലെങ്കിൽ തന്നെ ചുരിദാറും ധാവണിയും ഒക്കെ ധരിച്ചേ ശീലമൊള്ളൂ..അപ്പോഴാ ഒരു ഫ്രോക്ക്.. കുറച്ച് കഴിഞ്ഞപ്പോൾ ശവയും ഇറങ്ങി വന്നു..ചെക്കനെ കാണാൻ ഒരു ലുക്ക് ഒക്കെ ഉണ്ട്..ഞാൻ പിന്നെ അധികം വായ്നോക്കി നിൽക്കാതെ നോട്ടം മാറ്റി.. അവൻ വന്ന് എന്റെ കൈ കോർത്ത് പിടിച്ചു..എന്നെയുംകൊണ്ട് മുറ്റത്ത് സെറ്റ് ആക്കി വച്ച സ്റ്റേജിലേക്ക് കൊണ്ടുപോയി..ഗസ്റ്റ് ഒക്കെ കൊറേ ഉണ്ട്..ഒറ്റ ഒന്നിനെയും പിന്നെ എനിക്ക് അറിയാത്തതുകൊണ്ട് പ്രശ്‌ന് നഹി ഹേ...പിന്നെ ഒരു ആശ്വാസം അമ്മായിമാരാണ്..അവര് നല്ല കമ്പനി ആണെങ്കിലും അവരുടെ ഭർത്താക്കന്മാരുടെ നോട്ടം ശേരിയല്ല..

ഞാൻ എന്തോ അപരാധം ചെയ്ത പോലെയാണ് അവരുടെ നോട്ടം കണ്ടാൽ..എന്റെ ശിവനെ നീ തന്നെ തുണ.. "ഗുഡ് ഈവനിംഗ് എവെരിവൺ........." ആമി മൈക്കെടുത്ത് പറയാൻ തുടങ്ങിയപ്പോൾ ഞാൻ അങ്ങോട്ട് നോട്ടം തെറ്റിച്ചു.. " ഗയ്‌സ് ടുഡേ ഈസ് എ വണ്ടർഫുൾ ഡേ...എന്റെ ബ്രോ നിങ്ങളുടെ കുട്ടു..സോറി ശിവ..." ശിവ നോക്കി പേടിപ്പിച്ചപ്പോൾ അവൾ ഒന്ന് ഇളിച്ച് കൊടുത്തു..എനിക്ക് അത് കണ്ട് ചിരി വന്നു.. "ഹാ..ശിവ തന്റെ ജീവന്റെ പാതിയെ സ്വന്തമാക്കിയ ദിവസം..യെസ്.. ഐ ഇൻട്രൊഡ്യുസ് മൈ വൺ ആൻഡ് ഒൺലി എട്ടത്തി മിസ്സ് ദേവനന്ദ....." ആമി അത് പറഞ്ഞതും എല്ലാവരും എന്നെ നോക്കി ചിരിച്ചുകൊണ്ട് കയ്യടിക്കാൻ തുടങ്ങി.. "ഒക്കെ ഒക്കെ..ശിവയുടെ കല്യാണം കൂടാൻ കഴിയാത്തതിൽ എല്ലാവർക്കും അതിയായ വിഷമം ഉണ്ടെന്ന് അറിയാം..അതൊക്കെ നമുക്ക് ഈ ഫങ്‌ഷൻ അടിച്ച് പൊളിച്ച് അങ്ങോട്ട് തീർക്കാം.." ഇവൾ എന്താ ഉദ്ദേശിക്കുന്നത് വല്ല ഉടയിപ്പും ആണോ ആവൊ.. "ഏതായാലും താലികെട്ട് ഇനി ഒന്നും കൂടി നടത്താൻ ഉദ്ദേശിക്കുന്നില്ല..അതുകൊണ്ട് ഞങ്ങൾ ഒരു റിങ് എക്സ്ചേഞ്ച് നടത്താൻ ആണ് പ്ലാൻ ചെയ്തിരിക്കുന്നത്..."

ഹാ ഇനി അതിന്റെ കുറവുംകൂടിയേ ഒള്ളു..ആമി പിന്നെ ഞങ്ങളെ നേരെ തിരിഞ്ഞു.. "ബ്രോ...പ്രൊപോസ് ഹെർ...എന്നിട്ട് ഈ റിങ് ചേച്ചിയുടെ കയ്യിൽ ഇട്ട് കൊടുക്ക്.." ആമി അത് പറഞ്ഞതും എനിക്ക് സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നി...അവൻ എന്നെ പ്രൊപോസ് ചെയ്യുന്നു..ഞാൻ നോ പറയുന്നു..ആകെ ബഹളം..ഫുൾ കച്ചറ.. വൗ..എനിക്ക് തിരിച്ച് എന്റെ ഹോസ്റ്റലിലേക്കും പോകാം..ഹയ്യമ്മ.. ശിവ ആണെങ്കിൽ ഞാനോ എന്ന അർഥത്തിൽ അവളെ നോക്കി കണ്ണുകൊണ്ട് എന്തൊക്കെയോ ആക്ഷൻ കാണിക്കുന്നുണ്ട് .. എന്റെ ഊഹം ശേരിയാണെങ്കിൽ അത് എനിക്കുള്ള പാരയാണ്..പറഞ്ഞ് തീർന്നില്ല പിന്നെ ആമി പറഞ്ഞ കാര്യം കേട്ട് എന്റെ കിളികൾ മുഴുവൻ പറന്നുപോയി... അവൾ എന്താ പറഞ്ഞത് എന്ന് അറിയോ..ഞാൻ അവനെ പ്രൊപോസ് ചെയ്യണം എന്ന്...ഒറ്റ നിമിഷം കൊണ്ട് എന്റെ ചീട്ടുകൊട്ടാരം തകർന്ന് തരിപ്പണം ആയി.. ഞാൻ ഇതുവരെ എന്നെപ്പോലും പ്രൊപോസ് ചെയ്തിട്ടില്ല പിന്നെയാ അവനെ..നോ ഐ ക്യാണ്ട്.. "ചേച്ചി..ഇതാ റിങ്..നല്ല സ്റ്റൈലിൽ മുട്ടുകുത്തി നിന്നൊക്കെ പ്രൊപോസ് ചെയ്യണം ട്ടോ.. അതല്ലേ ട്രെൻഡ്.." ഞാൻ ആമിയുടെ കയ്യിൽനിന്ന് റിങ് വാങ്ങിയിട്ട് ശിവയെ ദയനീയമായി ഒന്ന് നോക്കി..അപ്പൊ തെണ്ടി വിജയിഭാവത്തിൽ എന്നെ നോക്കി ഇളിക്കാ.. 

ആമി ആദ്യം പറഞ്ഞത് നടക്കില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു..ഞാൻ പ്രൊപോസ് ചെയ്യും പക്ഷെ യെസ് പറയുന്ന കാര്യത്തിൽ കുരുപ്പിനെ വിശ്വസിക്കാൻ പറ്റില്ല..അതുകൊണ്ടാണ് ഞാൻ ടാസ്‌ക് ഒന്ന് ചേഞ്ച് ആക്കിയത്.. ഇപ്പൊ പെണ്ണിന്റെ മുഖം ഒക്കെ മാറിയിട്ടുണ്ട്..എല്ലാവരും പ്രൊപോസ് ചെയ്യ് ദേവൂ എന്നൊക്കെ പറഞ്ഞ് കാറൽ ആണ്..എന്റെ ഡാഡിയുടെ ഫ്രണ്ട്സ് ആണ് അതിൽ മുൻപിൽ..അവർ യൂത്തന്മാരെക്കാൾ കഷ്ടം ആണ്..പിന്നെ ഉള്ളത് എന്റെ ചങ്ക്സ് ആണ്..അവര് പിന്നെ ബഡാ കച്ചറാസ് ആണ്.. പെണ്ണ് മടിച്ച് മടിച്ഛ് എന്റെ അടുത്തേക്ക് വന്നു..അങ്ങനെ നിൽക്കാണ്..ആമി അവളുടെ അടുത്തേക്ക് വന്ന് പറ ചേച്ചി എന്നൊക്കെ പറഞ്ഞ് പിരി കയറ്റുവാണ്..അപ്പൊ നന്ദു ഒരുകാൽ മുട്ടുകുത്തി നിന്ന് ആ റിങ് എനിക്ക് നേരെ നീട്ടി.. എന്നിട്ട് പറഞ്ഞു.. വിൽ യൂ ബി മൈ ബെറ്റർ ഹാഫ്?? അപ്പോഴേക്കും എല്ലാംകൂടി ഒച്ചയിടാൻ തുടങ്ങി..ഇത് പോരാ നല്ല കിടുക്കാച്ചി പ്രൊപോസിങ് വേണം എന്നൊക്കെ പറഞ്ഞ്..നന്ദു ഇപ്പൊ കരയും എന്ന അവസ്ഥ ആയിട്ടുണ്ട്..അവസാനം അവള് വേറെ നിവർത്തി ഇല്ലാതെ വീണ്ടും പറയാൻ തുടങ്ങി.. "ശി.. ശിവാ...നിന്നെ ആദ്യം കണ്ടപ്പോൾ മുതൽ എനിക്ക് ഇഷ്ടമായിരുന്നു..ഈ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നൊക്കെ പറയില്ലേ അത് തന്നെ..നീ ഇല്ലാതെ എനിക്ക് ഒരു നിമിഷം പോലും പറ്റില്ല ശിവ...നീ എന്ന് വച്ചാൽ എനിക്ക് ഭ്രാന്ത് ആണ്.

.വിൽ യൂ ബി മൈ ബെറ്റർ ഹാഫ് ഫോറെവർ?? കുറച്ച് നേരം ഞാൻ അവളെ തന്നെ നോക്കി നിന്നു.. ഇതൊക്കെ അവള് ഉള്ളിൽതട്ടി എന്നോട് പറഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ഇപ്പൊ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്..ആമി തട്ടി വിളിച്ചപ്പോൾ ആണ് എനിക്ക് ബോധം വന്നത്.. "യെസ്.........." ഞാൻ നന്ദുവിനോട് പറഞ്ഞതും കയ്യടിയും കൂക്കിവിളിയും ആയിട്ട് എല്ലാംകൂടി ഞങ്ങളെ പൊങ്കാല ഇട്ടു.. ഞാൻ ചിരിച്ചോണ്ട് അവൾക്ക് കൈ നീട്ടികൊടുത്തു..അവൾ എനിക്ക് റിങ് ഇട്ട് തന്നു..പിന്നെ ഞാൻ എന്റെ കയ്യിലുള്ള റിങ് നന്ദൂന് ഇട്ട് കൊടുത്തു.. പിന്നെ പൊരിഞ്ഞ ഫോട്ടോ പോസിങ് ആയിരുന്നു..ഡാഡിയും അമ്മയും നന്ദൂന്റെ ഇടവും വലവും നിന്ന് എല്ലാവരെയും പരിചയപ്പെടുത്തി കൊടുക്കുന്നുണ്ട്.. തിരുപ്പതിയായി..എന്നെക്കൊണ്ട് ഉള്ള കോപ്രായം മൊത്തം ചെയ്യിച്ചപ്പോൾ എല്ലാവര്ക്കും സമാധാനമായല്ലോ..ഫങ്‌ഷൻ ഒക്കെ കഴിഞ്ഞ് ഞാൻ അകത്ത് വന്ന് ഇവിടുന്ന് എങ്ങനെ ചാടാം എന്നാലോചിച്ച് നിൽക്കുമ്പോഴാണ് അമ്മ വന്നത്..

"മോളെ..പോയി ഈ വേഷം ഒക്കെ മാറ്റി ഈ സാരി ഉടുത്ത് വാ..." അമ്മ ഒരു സെറ്റ് സാരി എനിക്ക് നേരെ നീട്ടി..സാരി കണ്ടതും എന്റെ ഫ്രണ്ട് ഇന്ദുവിന്റെ കല്യാണത്തിന് സാരി ഉടുത്ത് വന്നതിന് ശിവ പറഞ്ഞത് ഞാൻ ഒന്ന് റീവൈൻഡ് ചെയ്തുനോക്കി.. "ഡീീ.....ആരാടി നിന്നോട് സാരി ഉടുക്കാൻ പറഞ്ഞത്...ദേ ഒരു കാര്യം ഞാൻ പറഞ്ഞേക്കാം ഇനി മേലാൽ സാരി ഉടുത്ത് എങ്ങാനും നിന്നെ കണ്ടാൽ ചവിട്ടി എല്ലൊടിക്കും ഞാൻ..ഠോ.." ലാസ്റ്റ് കേട്ട ഠോ ശബ്ദം വേറെയൊന്നും അല്ല എന്റെ കരണം അവൻ പുകച്ചതാ..ഹോ ഹോറിബിൾ.. "അത് അമ്മെ..എനിക്ക് സാരി ഉടുക്കാൻ അറിയില്ല.." "അതിനെന്താ മോളെ..വാ ഞാൻ ഉടുപ്പിച്ച് തരാം.." അമ്മയോട് കൂടുതൽ പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസ്സിലായപ്പോൾ ഞാൻ അമ്മയുടെ കൂടെ വിട്ടു..ഇനി എന്താകുമോ എന്തോ............. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story