ശിവനന്ദ: ഭാഗം 4

shivanantha

എഴുത്തുകാരി: ശീതൾ

സാരി ഒക്കെ ഉടുപ്പിച്ച് തന്ന് അമ്മ തന്നെ എന്റെ മുടിയൊക്കെ ചീകിയൊതുക്കി റെഡി ആക്കി തന്നു.. "ഹാ..ഇപ്പൊ എന്റെ മോള് സുന്ദരിക്കുട്ടി ആയല്ലോ.." അമ്മ കണ്ണാടിയിലൂടെ എന്നെ നോക്കി പറഞ്ഞു..ഞാൻ ഒന്ന് ഇളിച്ച് കൊടുത്തു.. അമ്മ എന്നെ എണീപ്പിച്ച് അമ്മയുടെ നേരെ തിരിച്ച് നിർത്തി.. "മോളെ...ഒട്ടും പ്രതീക്ഷിക്കാതെ ആണ് മോള് ഇപ്പൊ ഒരു ഭാര്യ ആയിരിക്കുന്നത്..എനിക്കറിയാം മോൾക്ക് ഇത് അത്ര പെട്ടെന്ന് അംഗീകരിക്കാൻ കഴിയില്ലന്ന്.. പക്ഷെ മോള് എന്റെ കുട്ടൂനെ സ്നേഹിക്കണം..അവൻ ഉള്ളുകൊണ്ട് പാവം ആണ്..കുറച്ച് കുരുത്തക്കേട് ഒക്കെ ഉണ്ട്..മോള് വേണം ഇനി അതൊക്കെ മാറ്റിയെടുക്കാൻ..." അമ്മ എന്റെ കവിളിൽ തട്ടി ഗുഡ് നൈറ്റും പറഞ്ഞ് പോയി..ഹും ഗുഡ് നൈറ്റ് ആണോ ബാഡ് നൈറ്റ് ആണോ എന്ന് അമ്മയുടെ കുട്ടു വരുമ്പോൾ അറിയാം..പറഞ്ഞുതീർന്നില്ല വരുന്നുണ്ട് അമ്മ പറഞ്ഞ പൂച്ചക്കുഞ്ഞ് കുട്ടു.. വന്നപ്പോഴെ എന്നെ അടിമുടി നോക്കിക്കൊണ്ട് അവൻ ഡോർ ലോക്ക് ചെയ്തു..എന്റെ വയറിലൂടെ ഒരു കാളൽ പോയി...ദേവിയേ സാരി..അവൻ മീശയൊക്കെ പിരിച്ചോണ്ട് എന്റെ അടുത്തേക്ക് വരാൻ തുടങ്ങി..

ഞാൻ അതിന് അനുസരിച്ച് ബാക്കിലേക്കും.. "ശി.. ശിവാ... അത്...ഞാൻ അമ്മ നിർബന്ധിച്ചപ്പോൾ സാ.. സാരി ഉടുത്തതാ... ഇനി ഞാൻ ഉടുക്കില്ല...സ..സത്യം..എന്നെ അടിക്കല്ലേ..." ഞാൻ പേടിച്ച് പേടിച്ച് എങ്ങനൊക്കെയോ പറഞ്ഞൊപ്പിച്ചു..അപ്പൊ അവൻ എന്നെ ഒന്ന് നോക്കിയിട്ട് പിന്നെ ഒരു പൊട്ടിച്ചിരിയായിരുന്നു..അവന്റെ ആ ഒടുക്കത്തെ ചിരി കണ്ട് ഞാൻ കിളി പോയ പോലെ അവനെ നോക്കി നിന്നു.. "ഹഹഹ...എന്റെ നന്ദൂട്ടി..നിനക്ക് എന്നെ ഇത്രക്ക് പേടിയുണ്ടോ..ഹാ അത് നല്ലതാ..പിന്നെ ഞാൻ നിന്നോട് അന്ന് സാരി ഉടുക്കണ്ട എന്ന് പറഞ്ഞത് വേറൊന്നും കൊണ്ടല്ല..സാരി ഉടുത്ത് നീ ഒടുക്കത്തെ ലുക്ക് ആണ് കുരിപ്പേ... അങ്ങനെ ഇപ്പൊ നിന്റെ ഗ്ലാമർ കണ്ട് വേറെ ഒരുത്തനും വെള്ളമിറക്കണ്ട..അത് എനിക്ക് മാത്രം കാണാനുള്ളതാ.." അയ്യേ പ്രാന്തൻ...വെറുതെ ഞാൻ പേടിച്ചു.. "പിന്നെ..നന്ദു..ഇനി നീ സാരി തന്നെ ഉടുത്താൽ മതി ട്ടോ.. കാരണം ഇപ്പൊ നീ എന്റേത് മാത്രം ആണല്ലോ..ഈ ശിവയുടെ പെണ്ണിനെ ഇനി ആരും വേറെ അർഥത്തിൽ നോക്കില്ല.." പിന്നെ ഇവന് തോന്നുമ്പോൾ സാരി ചുരിദാർ എന്നൊക്കെ പറയുമ്പോൾ അത് ഇടാൻ ഞാൻ പെട്ടിയും കിടക്കയും ആയിട്ടാണല്ലോ വന്നത്..

എന്റെ ഫോൺ പോലും എവിടെയാണെന്ന് എനിക്ക് ഓർമയില്ല.. ഞാൻ മനസ്സിൽ വിചാരിച്ചത് അറിഞ്ഞിട്ടെന്ന പോലെ അവൻ പറഞ്ഞു.. "നീ പേടിക്കണ്ട..നിനക്ക് ഇടാനുള്ള ഡ്രസ്സ് ഒക്കെ ദാ ആ ഷെൽഫിൽ ഉണ്ട്...ചുരിദാർ ഒന്നും അല്ല..സാരി ആണ്..." ഞാൻ അവനെ നോക്കി തലയാട്ടിയിട്ട് നോട്ടം തെറ്റിച്ചു.. ഫസ്റ്റ് നൈറ്റ് ആണെന്ന് ഒരു ചിന്തയും ഇല്ല എന്റെ പട്ടിക്കുട്ടിക്ക്...കുറച്ച് നാണം ഒക്കെ മുഖത്ത് ഫിറ്റ് ചെയ്തൂടെ.. പകരം പെണ്ണിന്റെ മുഖത്ത് പേടിയാണ്.... ഞാൻ പതിയെ അവളുടെ അടുത്തേക്ക് ചെന്നു.. ഇനി ബാക്കിലേക്ക് പോകാൻ സ്ഥലം ഇല്ലാത്തത് കൊണ്ട് നന്ദു ഭിത്തിയിൽ സ്റ്റിക്കർ ആയത് പോലെ നിൽക്കുന്നുണ്ട്.. ഞാൻ അവളുടെ അടുത്ത് ചെന്ന് അവളുടെ അരയിലൂടെ കയ്യിട്ട് പിടിച്ചു..അവള് ഞെട്ടി എന്റെ മുഖത്തേക്ക് നോക്കി..ഞാൻ ഒരു കള്ളച്ചിരി പാസ്സ് ആക്കി കൊടുത്തു..അവൾ ഇങ്ങനെ അടുത്ത് നിൽക്കുമ്പോൾ തന്നെ വല്ലാത്ത ഫീൽ..ഞാൻ അവളുടെ കാതോരം പോയി പതിയെ പറഞ്ഞു.. "പെണ്ണെ എനിക്ക് ഒരു ചിന്ന ആഗ്രഹം ഉണ്ട്..നീ ഒച്ച വയ്ക്കല്ലേ..." "എ.. എന്ത്..ആ...ആഗ്രഹം..??? പെണ്ണ് വിക്കി വിക്കി ചോദിക്കുന്നത് കേട്ട് ഞാൻ അവളെ നോക്കി സൈറ്റ് അടിച്ചു..

എന്നിട്ട് കുനിഞ്ഞ് അവളുടെ തുടുത്ത വയറിനെ മൂടിയ സാരി വകഞ്ഞുമാറ്റി അവിടെ ഞാൻ അമർത്തി കടിച്ചു.. "സ്സ്സ്സ്........." നന്ദു എരിവ് വലിച്ചുകൊണ്ട് കാറാൻ തുടങ്ങിയതും ഞാൻ എണീറ്റ് അവളുടെ വായ പൊത്തിപ്പിടിച്ചു..വേദനിച്ചിട്ടാണോ അതോ ഇഷ്ടമല്ലാഞ്ഞിട്ടാണോ എന്നറിയില്ല അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.... "സോറി നന്ദൂട്ടി...എന്റെ ഇഷ്ടം കൊണ്ടല്ലേ...വേണേൽ ആ വേദന മാറാൻ ഞാൻ അവിടെ ഒരു ഉമ്മ തരാം.." ഞാൻ വീണ്ടും കുനിയാൻ തുടങ്ങിയതും അവൾ എന്നെ തള്ളിമാറ്റി... "നിനക്ക് എന്റെ ശരീരം അല്ലെ വേണ്ടത്...എടുത്തോളൂ...അതിന് വേണ്ടിയാണല്ലോ എന്റെ സമ്മതം പോലും ചോദിക്കാതെ നീ എന്റെ കഴുത്തിൽ താലി കെട്ടിയത്..അല്ലെങ്കിലും ആണിന്റെ ഇഷ്ടങ്ങൾക്ക് മുൻപിൽ പെണ്ണിന്റെ ആഗ്രഹത്തിന് ഒരു വിലയും ഇല്ലല്ലോ..പക്ഷെ നീ ഒന്ന് ഓർത്തോ..എന്റെ ശരീരം മാത്രമേ നിനക്ക് നിനക്ക് ബലമായി കീഴ്പ്പെടുത്താൻ കഴിയൂ..മനസ്സ് അതൊരിക്കലും നിനക്ക് കിട്ടില്ല.." അവൾ പറഞ്ഞതിന് അപ്പൊ തന്നെ മറുപടി എന്റെ കരം അവളുടെ കവിളിൽ പതിപ്പിച്ചിരുന്നു.. ഒരു നിമിഷം എനിക്ക് എന്നെത്തന്നെ കണ്ട്രോൾ ചെയ്യാൻ പറ്റാത്തതുപോലെ...

ദേഷ്യം തീരും വരെ മുറിയിലെ എല്ലാ സാധനങ്ങളും അടിച്ച് തകർത്തു.. അവൾ പറഞ്ഞ വാക്കുകൾ ഒരേ സമയം എന്നിൽ ദേഷ്യവും സങ്കടവും ഉണ്ടാക്കി.. നന്ദു എന്റെ പെട്ടെന്നുള്ള മാറ്റം കണ്ട് പേടിച്ച് മുറിയുടെ ഒരു മൂലയിൽ പോയി നിന്നു..പെട്ടെന്നാണ് ഡോറിൽ മുട്ട് കേട്ടത്.. "ബ്രോ...വാതിൽ തുറക്ക് എന്താ ഇവിടെ ഒരു ശബ്ദം..ദേവേച്ചി..വാതിൽ തുറക്ക്..." ആമി ആണ്...എനിക്ക് എല്ലാം കൂടി കലി കയറി..ഞാൻ നന്ദുവിനെ രൂക്ഷമായി ഒന്ന് നോക്കിയിട്ട് ബാൽക്കണിയിലേക്ക് പോയി..  എന്റെ ദേവിയെ....എന്താ ഇപ്പൊ ഇവിടെ ഉണ്ടായേ..ഞാൻ അവൻ പെട്ടെന്ന് അങ്ങനെയൊക്കെ ചെയ്ത ദേഷ്യത്തിന് പറഞ്ഞതാ..എന്റെ കൈ അവൻ കടിച്ച ഭാഗത്ത് തടവി..ചെറുതായിട്ട് ചോര പൊടിഞ്ഞിട്ടുണ്ട്..തെണ്ടി എന്ത് കടിയാ കടിച്ചത് കണ്ണിൽക്കൂടി പൊന്നീച്ച പാറി....അതൊക്കെ സഹിക്കാം..പക്ഷെ അവന്റെ അടി.. എന്റെ സിവനെ..അണപ്പല്ല് മുഴുവൻ ആടുന്നുണ്ട്..അതിനി ഞാൻ എന്ത് ചെയ്യും..ആമി വീണ്ടും വിളിക്കാൻ തുടങ്ങിയപ്പോൾ ആണ് എനിക്ക് പിന്നെയും ബോധം വന്നത്..വിളി നിർത്തുന്നില്ല..തുറക്കണോ..ഈ മുറിയുടെ കോലം കണ്ടാൽ അവൾ എന്ത് വിചാരിക്കും..

അവസാനം രണ്ടും കൽപ്പിച്ച് ഞാൻ പോയി വാതിൽ തുറന്നു.. "എന്താ ചേച്ചി..എന്താ ഇവിടെ ഒരു ശബ്ദം കേട്ടത്..എന്താ ഉണ്ടായേ.." അവൾ മുറിയിലേക്ക് ഇടിച്ച് കയറിക്കൊണ്ട് ചോദിച്ചു...ഞാൻ ഇപ്പൊ എന്താ പറയാ..ഈ കൊച്ചിനോട് കാര്യം പറയാൻ പറ്റുമോ.. "അത് ആമി..ഞാൻ അറിയാതെ നിന്റെ ഏട്ടനെ ഇഷ്ടമല്ല എന്ന് പറഞ്ഞുപോയി..അതാണ്..." അത് കേട്ടപ്പോൾ അവള് നിന്ന് ചിരിക്കാ... "എനിക്ക് അപ്പോളെ തോന്നി..ഇന്ന് ഇവിടെ എന്തെങ്കിലും നടക്കും എന്ന് അതുകൊണ്ട് ഞാൻ കാതോർത്ത് ഇരിക്കുവായിരുന്നു.." അവളെ പറച്ചിൽ കേട്ട് ഞാൻ അന്തം വിട്ടു.. "അതെന്താ...??? "ചേച്ചി...അവന് ദേഷ്യം വന്നാൽ ഈ റൂമിന്റെ കോലം തന്നെ മാറി പോകും..അതാണ് അവന്റെ സ്വഭാവം..പിന്നെ ഡാഡിയും അമ്മയും ഒന്നും കേട്ടിട്ടില്ല..സൊ വാ..വേഗം റൂം ക്ലീൻ ചെയ്യാം.." പിന്നെ ഒന്നും നോക്കിയില്ല..ഞങ്ങൾ രണ്ടും കൂടി റൂം ഒക്കെ ക്ലീൻ ആക്കി..ഈ പ്രാന്തന്റെ കൂടെയൊക്കെ ഞാൻ എങ്ങനെയാ ശിവനെ കഴിയാ... റൂം ക്ലീൻ ആക്കിയിട്ട് ആമി സൂക്ഷിച്ചോളാൻ പറഞ്ഞിട്ട് പോയി..ഉടനെ തന്നെ ഒരു ലൈഫ് ഇൻഷുറൻസ് എടുക്കണം എന്നാണ് ഞാനും ചിന്തിക്കുന്നത്..ഛെ..

അപ്പൊ ആ പൈസയും അവന് കിട്ടില്ലേ..അങ്ങനെ ഇപ്പൊ എന്റെ കാശ് അവൻ മുണുങ്ങണ്ട.. ഞാൻ പിന്നെ വേറെയൊന്നും ആലോചിക്കാതെ ബെഡിൽ കയറി കിടന്നു..ആ ചിമ്പാൻസി എന്നെ കൊല്ലാതെ കാത്തോണേ ദേവീ..(ആത്മ) രാവിലെ തന്നെ ശിവയെ സ്വപ്നം കണ്ടാണ് ഞാൻ ഞെട്ടി ഉണർന്നത്...ഉറങ്ങുമ്പോൾ പോലും സ്വസ്ഥത തരൂല്ലേ ഈ തെണ്ടി..ഞാൻ പതിയെ എണീറ്റ് ബാൽക്കണിയിൽ പോയി നോക്കി..കക്ഷി ഇന്നലെ അവിടെ ആയിരുന്നല്ലോ പള്ളിയുറക്കം..നോക്കുമ്പോൾ അവിടെയുള്ള സോഫയിൽ മലർന്ന് കിടന്ന് ഉറങ്ങുന്നുണ്ട്..കുറച്ച് വെള്ളം കോരി ഒഴിച്ചാലോ..അല്ലെങ്കിൽ വേണ്ടാ രാവിലെ തന്നെ എന്തിനാ വെറുതെ അവനിൽ റൊമാന്റിഫിക്കേഷൻ ഉണ്ടാക്കുന്നത് 😌 സമയം നോക്കിയപ്പോൾ ആറ് മണി കഴിഞ്ഞു..സാധാരണ ചാരുവിന്റെ തെറി കേട്ടാണ് ഉണരുന്നത്..ഇന്ന് അത് ഇല്ലാഞ്ഞിട്ട് ആകെയൊരു മൂഡ് ഓഫ്..അവളെ വിളിക്കാൻ ഫോൺ പോലും എന്റെ കയ്യിൽ ഇല്ല..ഞാൻ പോയി ഫ്രഷ് ആയി താഴേക്ക് ചെന്നു.. അമ്മ അടുക്കളയിൽ പണിയിലാണ്.. "ആഹാ..മോള്..എണീറ്റോ..എന്തിനാ നേരത്തെ എണീറ്റെ.. കുറച്ച് നേരം കൂടി കിടക്കമായിരുന്നില്ലേ..??

"ഞാൻ എന്നും ഈ നേരത്ത് തന്നെയാണ് അമ്മെ എണീക്കാറ്..." ചുമ്മാ അങ്ങ് തട്ടി വിട്ടു..രാവിലെ തന്നെ ഒരു ഗുഡ് ഇമ്പ്രഷൻ ഉണ്ടാക്കിയേക്കാം.. "ഹാ..അങ്ങനെയാണ് നല്ല കുട്ടികൾ..ഇവിടെ ഒരുത്തി ഉണ്ട്..വല്ല വീട്ടിലും കയറി ചെല്ലണ്ട പെണ്ണാണ്..ഇപ്പോളും മൂട്ടിൽ വെയിൽ തെളിഞ്ഞാലെ എണീക്കൂ.." ആഹാ..അങ്ങനെ ആമിക്ക് ഉള്ളതായി..എന്നെക്കൊണ്ട് ഇത്രേയൊക്കെ പറ്റൂ.. '"ഇതാ മോളെ ഈ ചായ കുട്ടൂന് കൊടുക്ക്..അവന് അങ്ങനെ ഒരു ശീലം ഇല്ല..എന്നാലും ഇന്ന് മോളെ തന്നെ കൊടുത്തേക്ക്.." അമ്മ എനിക്ക് പണി പാർസൽ മേടിച്ച് തരാനുള്ള പ്ലാൻ ആണോ..ആ ജന്തുവിന്റെ അടുത്തേക്ക് എങ്ങനെ പോകാതിരിക്കാം എന്നതിനെപ്പറ്റി റിസർച്ച് ചെയ്യുന്ന എന്നോടൊ ബാലാ.. "ആഹ്..പിന്നെ മോളെ..ഇന്ന് നിങ്ങൾ രണ്ടുപേരും അമ്പലത്തിൽ ഒന്ന് പോയിട്ട് പോരെ ട്ടോ.." "ശെരി അമ്മെ..." അമ്മയോട് ഓക്കേ പറഞ്ഞ് അവനുള്ള ചായയും ആയിട്ട് ഞാൻ റൂമിലേക്ക് ചെന്നു..ഓടി ചാടി പോകുന്നത് തടിക്ക് കേടാണ് ദേവു..

ഓരോ ചുവടും സൂക്ഷിച്ച് വയ്ക്കണം.. ഞാൻ പതിയെ റൂമിന്റെ അകത്തേക്ക് തലയിട്ട് എത്തിനോക്കി..അപ്പോഴേക്കും രണ്ട് കൈകൾ എന്നെ വലിച്ച് അകത്തേക്ക് ഇട്ടു...രാവിലെ കണ്ണുതുറന്നപ്പോൾ ഞാൻ സോഫയിൽ കിടപ്പുണ്ട്..ഇന്നലെ ബാൽക്കണിയിൽ തന്നെ കിടന്ന് ഉറങ്ങിപോയി..ഞാൻ പതിയെ ഇന്നലെ നടന്ന കാര്യം ഒന്ന് റീവൈൻഡ് ചെയ്തു നോക്കി.. ഛെ...ശിവാ... നീ ഇത് എന്തൊക്കെയാ ചെയ്തത്..നീ അവളെ അടിച്ചു..ശോ വേണ്ടായിരുന്നു..പാവം നന്ദു..ആ പോയി സോറി പറഞ്ഞേക്കാം.. ഞാൻ റൂമിലേക്ക് ചെന്നപ്പോൾ പെണ്ണ് പുറത്തുനിന്ന് അകത്തേക്ക് തലയിട്ട് നോക്കുന്നത് ഞാൻ മിററിൽക്കൂടി കണ്ടു..ഞാൻ പതിയെ ഡോറിന്റെ അടുത്തേക്ക് പോയി..അവളെ വലിച്ച് അകത്തേക്ക് ഇട്ട് ഡോർ ലോക്ക് ചെയ്തു.. എന്നെ കണ്ട് പേടിച്ചിട്ടാണെങ്കിൽ അവളുടെ കയ്യിൽ ഉള്ള ചായ തുളുമ്പിക്കൊണ്ട് ഇരിക്കുവാണ്..ഞാൻ പോയി ആ ചായ മേടിച്ച് ടേബിളിൽ വച്ചു..എന്നിട്ട് അവളുടെ അരയിലൂടെ കയ്യിട്ട് എന്നോട് ചേർത്ത് പിടിച്ചു.. അപ്പൊ പെണ്ണ് എരിവ് വലിച്ചോണ്ട് എന്നെ നോക്കിയതും എനിക്ക് ഒന്നും മനസ്സിലായില്ല..

പിന്നെ ഞാൻ കൈ വച്ച അവളുടെ വയറിൽ നോക്കിയപ്പോൾ ഇന്നലെ കടിച്ച ഭാഗത്ത് നല്ലോണം കല്ലിച്ച് കിടപ്പുണ്ട്..ഞാൻ അവളെ നോക്കി ഒന്ന് ഇളിച്ച് കൊടുത്തു..എന്നിട്ട് അവളെ പൊക്കിയെടുത്ത് ടേബിളിൽ ഇരുത്തി... "എ... എന്താ...എന്നെ..എന്നെ...താഴെ ഇറക്ക്..." നന്ദു വിക്കി വിക്കി പറഞ്ഞതും ഞാൻ അവളെ നോക്കി പേടിപ്പിച്ചു.. അപ്പൊ അവള് മിണ്ടാതെ തല താഴ്ത്തി.. "ഞാൻ നിന്നെ പിടിച്ച് തിന്നത്തൊന്നും ഇല്ല...കേട്ടോടി..കുരിപ്പേ...!! ഞാൻ പോയി..ഫസ്റ്റ് എയ്ഡ് ബോക്സ് എടുത്തുകൊണ്ട് വന്നു..അതിൽനിന്ന് ഓയിൽമെന്റ് എടുത്ത് കയ്യിൽ ആക്കി..പിന്നെ നന്ദുവിന്റെ സാരി മാറ്റി വയറിൽ തേയ്ക്കാൻ നിന്നതും അവള് എന്റെ കയ്യിൽ കയറി പിടിച്ചു.. ഞാൻ അവളെ നോക്കി.. "വേണ്ടാ... ഞാൻ..ഞാൻ... തേച്ചോളാം..." എന്റെ ദൈവമേ...ആരെങ്കിലും ഉണ്ടോ ഇതിനെ വല്ല പൊട്ടക്കിണറ്റിലും കൊണ്ടുപോയി ഇടാൻ..അല്ലെങ്കിൽ വേണ്ടാ എനിക്ക് പിന്നെ ആരാ ഉള്ളത്..😁 "ഡീ... മിണ്ടാതെ അവിടെ ഇരുന്നോ..ഇല്ലെങ്കിൽ വലിച്ച് കീറി ഭിത്തിയിൽ ഒട്ടിക്കും ഞാൻ..." പിന്നെ അവളൊന്നും മിണ്ടിയില്ല...ഞാൻ കല്ലിച്ച ഭാഗത്ത് ഓയിൽമെന്റ് തേച്ചു കൊടുത്തു.

.മരുന്ന് ചെന്നപ്പോൾ നീറി എന്ന് തോന്നുന്നു..അവള് എരിവ് വലിച്ചോണ്ട് എന്റെ ഷർട്ടിൽ പിടി മുറുക്കി..ഇന്നലെ കുറച്ച് ആക്രാന്തം കൂടി പോയോ...ഏയ്....ഞാൻ പതിയെ മുറിവ് ആയിടത്ത് ഒന്ന് ഊതി കൊടുത്തു.. ഞാൻ നോക്കിയപ്പോൾ നന്ദു എന്നെത്തന്നെ കണ്ണും മിഴിച്ച് നോക്കി ഇരിക്കാണ്..ഞാൻ അവളുടെ മുഖം എന്റെ കൈകളിൽ കോരിയെടുത്തു.. "നീ എന്താ നന്ദു എന്നെ മനസ്സിലാക്കാത്തത്...എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ് പെണ്ണേ... ഐ ലവ് യൂ സൊ മച്ച്...പക്ഷെ നിനക്ക് ഇപ്പോഴും എന്നോട് ദേഷ്യം ആണ്..സാരമില്ല..ഇതൊക്കെ മാറും എന്ന് എനിക്ക് ഉറപ്പുണ്ട്..ഒരു ദിവസം നീ എന്നോട് പറയും..ഐ ലവ് യൂ ശിവാ..എന്ന്.. ഐ ആം വെയ്റ്റിംഗ് ഫോർ ദാറ്റ് മൊമെന്റ് മൈ ഡിയർ ബേബി.. അത്രയും പറഞ്ഞ് അവളുടെ നെറ്റിയിൽ ഒരു കിസ്സും കൊടുത്ത് ഞാൻ പോകാൻ തുടങ്ങി..അപ്പൊ അവൾ എന്നെ വലിച്ച് അവിടെ തന്നെ നിർത്തി..മ്മ് ഏറ്റു മോനെ ശിവ..ഇപ്പൊ പറയും..ഐ ലവ് യൂ എന്ന്...😌

"അതേ... എന്നെ ഇവിടെ കയറ്റി ഇരുത്തിയിട്ട് അങ്ങനെ പോയാൽ ഞാൻ എങ്ങനെ ഇറങ്ങും..എന്നെ താഴെ ഇറക്കിയിട്ട് പോ..." അത്രയും നേരം ട്യൂബ് ലൈറ്റ് പോലെ പ്രകാശിച്ച് നിന്ന എന്റെ മുഖം ഫ്യൂസ് അടിച്ച് പോയ ബൾബ് പോലെ ആയി...ഇതെന്തിന്റെ കുഞ്ഞാണോ എന്തോ..വികാരം ഇല്ലാത്ത പണിച്ചി...ഞാൻ കലിപ്പിൽ അവളെ എടുത്ത് താഴെ ഇറക്കി എന്റെ പാട്ടിനു പോയി..  ഹോ..കാലന് ഒന്ന് പതുക്കെ ഇറക്കികൂടെ...നിങ്ങള് ഇങ്ങനെ നോക്കണ്ട..ടേബിളിന് ഭയങ്കര ഹൈറ്റ് ആണ്..അല്ലാതെ എനിക്ക് ഹൈറ്റ് ഇല്ലാഞ്ഞിട്ട് അല്ലാട്ടോ..😎 ഹും... അവൻ എന്താ വിചാരിച്ചത്..ഇമ്മാതിരി ഉണക്ക ഡയലോഗ് അടിച്ചാൽ ഞാൻ മയങ്ങി വീഴും എന്നോ..നോ വേ.. ദിസ് ഈസ് ദേവു..അത്ര പെട്ടെന്ന് വീഴുന്ന ടൈപ്പ് അല്ല.. അയ്യോ അമ്മ അമ്പലത്തിൽ പോകണം എന്ന് പറഞ്ഞിരുന്നല്ലോ...അതിനി ആ കാട്ടുമാക്കാനോട് എങ്ങനെ പറയും............. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story