ശിവനന്ദ: ഭാഗം 5

shivanantha

എഴുത്തുകാരി: ശീതൾ

ഞാൻ റൂമിന് പുറത്തേക്ക് ഇറങ്ങിയപ്പോൾ ഉണ്ട്..ആമി കണ്ണും തിരുമ്മി എണീറ്റ് വരുന്നു.. "ഡീ.... നീ എപ്പോഴാണോ എണീക്കുന്നത്...നിനക്ക് ഇന്ന് ക്ലാസ്സിൽ പോകണ്ടേ..." കക്ഷി ഇപ്പൊ ഡിഗ്രി ഫസ്റ്റ് ഇയർ ആണ്... "ഓ പിന്നെ...പിഎസ്സി ക്ലാസ് ഒന്നും അല്ലല്ലോ..ഒരു ദിവസം പോയില്ല എന്ന് വച്ച് ഒന്നും സംഭവിക്കില്ല..." "മ്മ് പിന്നെ...നീ ഇന്നലെയും പോയില്ലല്ലോ..നീ വേഗം റെഡി ആക്.. നിന്നെ അമ്പലത്തിൽ കൊണ്ടുപോയിട്ട് നേരെ കോളജിലേക്ക് ഞാനും ശിവയും വിടണം എന്ന് അമ്മ പറഞ്ഞു..." "ഓഹോ...അതാണ് കാര്യം..ബ്രോയുടെ കൂടെ ഒറ്റയ്ക്ക് പോകാൻ പേടിയാണല്ലേ എന്റെ ചേച്ചിക്കുട്ടിക്ക്..?? "പേ...പേടിയോ..എനിക്കോ..പേടിക്കാൻ അവനാരാ..എനിക്ക് ആരെയും പേടിയില്ല.." "എന്നാ പിന്നെ രണ്ടുംകൂടി ഒറ്റക്ക് അങ്ങോട്ട് പോയാൽ മതി..."

"അപ്പൊ അമ്മ പറഞ്ഞതോ..?? "ഹഹഹ...എക്സാമിന്റെ അന്ന് മാത്രം അമ്പലത്തിന്റെ പടി കയറുന്ന എന്നോട് അമ്മ അമ്പലത്തിൽ പോകാൻ പറഞ്ഞു അല്ലെ...നല്ലതാ..." നൈസ് പണി ചെറുതായിട്ട് ഒന്ന് പാളി..ആ കാലന്റെ കൂടെ ഒറ്റക്ക് പോകണ്ടല്ലോ എന്ന് വിചാരിച്ചാണ് ആമിയെ കൂടെ കൂട്ടാം എന്ന് വിചാരിച്ചത്..കുരിപ്പ് അതും കുളമാക്കി... ഞാൻ തിരിച്ച് മുറിയിൽ ചെന്നു... എങ്ങനെ പോകാതിരിക്കാം എന്നാലോചിച്ച് അകത്തേക്ക് കയറിയപ്പോൾ മുന്നിൽ ഉള്ള കാഴ്ച കണ്ട് ഞാൻ അലറി... വേറൊന്നും അല്ല നമ്മടെ ചെക്കൻ ഷർട്ട് ഒന്നും ഇടാതെ സിക്സ് പായ്ക്ക് ബോഡി ഒക്കെ കാണിച്ചോണ്ട് നിൽക്കുന്നു..

എന്റെ അലർച്ച കേട്ട് അവൻ ഞെട്ടി തിരിഞ്ഞ് നോക്കി..ഞാൻ അപ്പൊ തന്നെ തിരിഞ്ഞ് നിന്നു.. "എന്താടി... മനുഷ്യനെ പേടിപ്പിച്ച് കൊല്ലാൻ നോക്കുവാണോ...?? ഞാൻ പതിയെ ഇടംകണ്ണിട്ട് നോക്കിയപ്പോൾ അവൻ ഷർട്ട് എടുത്ത് ഇട്ടു..ഹോ ആശ്വാസം..ഈ ജന്തു എന്റെ കണ്ട്രോൾ കളയും.. "പിന്നല്ലാതെ...എട്ടും പൊട്ടും തിരിയാത്ത പിള്ളേരുടെ മുൻപിൽ ആണോ ഇങ്ങനെ ഷർട്ട് ഒന്നും ഇടാതെ നിൽക്കുന്നത്...!!!! അപ്പൊ അവൻ എല്ലായിടത്തും ഭയങ്കര സെർച്ചിങ് ആണ്... "എന്താ തപ്പുന്നത്..എന്തേലും കളഞ്ഞുപോയോ..?? "അല്ല എട്ടും പൊട്ടും തിരിയാത്ത കുട്ടി എവിടേലും ഉണ്ടോ എന്ന് നോക്കിയതാ..ഞാൻ കാണുന്നില്ലലോ..നീ കണ്ടോ..??

"അതാണോ..അത് ദേ ഇവിടെ ഇവിടെ നോക്ക്..ഞാൻ തന്നെ..." അപ്പൊ അവൻ എന്നെ അടിമുടി നോക്കിയിട്ട് ഒരു ഒറ്റ അലർച്ച ആയിരുന്നു.. ''പ്പാ..........." ഞാൻ ഞെട്ടി റൂമിന്റെ ഒരു മൂലയിൽ പോയി നിന്നു.. അപ്പോ അവൻ എന്റെ അടുത്തേക്ക് പാഞ്ഞുവന്നു..നീ തീർന്നു ദേവു നീ തീർന്നു..അവൻ വന്ന് എന്നെ തൊട്ടു തൊട്ടില്ല എന്നപോലെ നിന്നു... ഞാൻ ഉമിനീരിറക്കി അവനെ നോക്കി... "നീ ആണോടി എട്ടും പൊട്ടും തിരിയാത്ത കുട്ടി...ഹേ???? അവൻ കലിപ്പിൽ എന്നോട് ചോദിച്ചു.. ഞാൻ പേടിച്ച് അതെന്നും അല്ലെന്നും തലയാട്ടി.. അപ്പൊ അവൻ കലിപ്പ് ഒക്കെ മാറ്റി പുഞ്ചിരിച്ചു..ഞാൻ അന്തം വിട്ട് അവനെ തന്നെ നോക്കി.. "എന്നാ എട്ടും പൊട്ടും തിരിയാത്ത എന്റെ ചക്കരക്കുട്ടി പോയി റെഡി ആയിട്ട് വാട്ടോ..

നമുക്ക് അമ്പലത്തിൽ പോണ്ടേ...ഞാൻ താഴെ വെയിറ്റ് ചെയ്യാം.." അവൻ എന്റെ കവിളിൽ തട്ടിയിട്ട് റെഡി ആയി പുറത്തേക്ക് പോകാൻ ഒരുങ്ങി പിന്നെ എന്തോ ഓർത്തപ്പോലെ എന്റെ അടുത്തേക്ക് വന്ന് എന്റെ നെറ്റിയിൽ ഒരു കിസ്സും തന്ന് അവൻ പോയി..ഞാൻ ഷോക്ക് അടിച്ച പോലെ നിന്നു... ഞാൻ റെഡി ആയി ഇറങ്ങിയപ്പോൾ ശിവ ഫോണിൽ തോണ്ടിക്കൊണ്ട് അവന്റെ ബുള്ളറ്റിൽ ഇരിക്കാണ്..അപ്പോഴാണ് ഞാൻ അവനെ ശ്രദ്ധിക്കുന്നത്..ഒരു ബ്ലാക്ക് ഷർട്ടും വൈറ്റ് മുണ്ടും ആണ് വേഷം...ഈ ഡ്രെസ്സിൽ പൊളി ലുക്ക് ആണ് ചെക്കൻ..കൂടെ ആ ബുള്ളറ്റിൽ ഉള്ള ഇരുത്തവും ആഹാ അന്തസ്സ്.. എന്റെ നോട്ടം കണ്ട് അവൻ എന്തെ എന്ന് പുരികം പൊന്തിച്ചു ചോദിച്ചു..ഞാൻ ഒന്നുമില്ലെന്ന് ചുമൽ കൂച്ചി കാണിച്ചു..അപ്പോഴാണ് ഞാൻ ഒരു കാര്യം ഓർത്തത്...

ഈ സാരി ഉടുത്ത് ഞാൻ എങ്ങനെ ഇരിക്കും...എനിക്ക് പേടിയാ.. "എന്ത് വായ്നോക്കി നിക്കാടി.. വാ...വന്ന് കേറ്..??? ഞാൻ പേടിച്ച് പേടിച്ച് അവന്റെ അടുത്തേക്ക് ചെന്നു... "അ... അത്..നമുക്ക് കാർ എടുത്താൽ പോരെ..എനിക്ക് ഇതിൽ ഇരിക്കാൻ പേടിയാ.." അപ്പൊ അവൻ എന്നെ നോക്കി കിണിക്കാണ്...എന്താ ഇപ്പോ ഇത്ര ചിരിക്കാൻ.. "എന്റെ നന്ദൂട്ടി...കുട്ടി ആണെന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല.." അതുംപറഞ്ഞ് അവൻ വണ്ടിയിൽ നിന്ന് ഇറങ്ങി..എന്നിട്ട് എന്നെ അവൻ കൈകളിൽ കോരിയെടുത്ത് ബുള്ളെറ്റിന്റെ ഫ്രണ്ടിൽ ഇരുത്തി...ഞാൻ ഞെട്ടി അവനെ നോക്കി.. "എ.. എന്താ...എനിക്ക് ഇത് ഓടിക്കാൻ അറിയില്ല...."

"അയ്യാ...അതിന് നമുക്ക് പോകേണ്ടത് അമ്പലത്തിലേക്ക് ആണ് അല്ലാതെ പരലോകത്തേക് അല്ല..പിന്നെ നിനക്ക് പേടിയാണെന്നല്ലേ പറഞ്ഞത്..നീ ഇവിടെ ഇരുന്നോ..അപ്പൊ പേടിക്കണ്ട ആവശ്യം ഇല്ല..." അയ്യേ...ഇവൻ എന്താ ഈ കാണിക്കുന്നത്...എല്ലാവരും കണ്ടാൽ എന്ത് വിചാരിക്കും..ഛെ..നാണക്കേട്.. അവൻ വണ്ടിയിൽ കയറി എന്നോട് ചേർന്ന് ഇരുന്നു..ഹോ ഉള്ളിൽകൂടി ഒരു മിസൈൽ പോയപോലെ.. ഞാൻ അവനോട് ഞാൻ പുറകിൽ ഇരുന്നോളം എന്ന് പറയാൻ തുടങ്ങിയതും അവന്റെ ദഹിപ്പിക്കുന്ന നോട്ടം കണ്ട് ഞാൻ അത് വിഴുങ്ങി..പിന്നെ മിണ്ടാതെ ഇരുന്നു.. അമ്പലത്തിൽ എത്തിയതും ഞാൻ ചാടി ഇറങ്ങി..എന്നിട്ട് ശ്വാസം വലിച്ചുവിട്ടു..ഹോ ഇത്രയും നേരം എങ്ങനെയാ ഇരുന്നത് എന്ന് എനിക്കേ അറിയൂ..

ആ ആമി കുരിപ്പിന് ഒന്ന് വന്നാൽ എന്തായിരുന്നു..തെണ്ടി.. ശിവ എന്റെ കയ്യുംപിടിച്ച് അമ്പലത്തിന്റെ അകത്തേക്ക് കയറി..ക്ഷേത്രം ആയതുകൊണ്ട് ഞാൻ ഒരു ബലപ്രയോഗം നടത്താൻ നിന്നില്ല..ഇന്നലെ ഞങ്ങളെ വിവാഹം നടന്ന അതെ അമ്പലം ആണ്..ഒരു നിമിഷം ഇന്നലെ നടന്നതൊക്കെ എന്റെ മനസ്സിൽ മിന്നി മാഞ്ഞു.. ഒരു ചെറുപുഞ്ചിരിയുമായി നിൽക്കുന്ന ഉണ്ണിക്കണ്ണന്റെ അടുത്ത് പോയി ഞങ്ങൾ നിന്നു.. ആ ചിരി എന്നെ ആക്കുന്നപോലെയില്ലേ..ആ ചിരിച്ചോ ചിരിച്ചോ..എന്നെ ഈ കാലന്റെ അടുത്തേക്ക് ഇട്ട് കൊടുത്തില്ലേ നീ..ഞാൻ ഇടംകണ്ണിട്ട് ശിവയെ നോക്കിയപ്പോൾ ഒടുക്കത്തെ പ്രാർത്ഥന ആണ്..എന്നെ മാക്സിമം ശല്യം ചെയ്ത് വെറുപ്പിക്കാൻ കഴിയണെ എന്നായിരിക്കും പ്രാർത്ഥന..

എന്റെ കണ്ണാ ഈ കാര്യത്തിൽ എങ്കിലും നീ എന്റെ പ്രാർത്ഥന കേൾക്കണേ.. ഞാനും മനമുരുകി പ്രാർത്ഥിച്ചു..അരുതാത്തത് ഒന്നും നടക്കല്ലേ എന്ന്.. തൊഴുത് മേല്ശാന്തിയുടെ അടുത്ത് നിന്ന് പ്രസാദവും മേടിച്ചു..ചന്ദനക്കുറി എടുത്ത് നെറ്റിയിൽ തൊട്ടു..അപ്പൊ ഉണ്ട് ഒരുത്തൻ തലയും നീട്ടി എന്റെ അടുത്ത് നിൽക്കുന്നു..ഞാൻ പിന്നെ പണി മേടിച്ച് കൂട്ടാതെ കുറി തൊട്ടു കൊടുത്തു.. പുറത്തേക്കിറങ്ങിയപ്പോൾ ആണ് എന്നെ നോക്കി പുഞ്ചിരിക്കുന്ന ആ മുഖം ഞാൻ കണ്ടത്...എന്നെ കണ്ണുകൾ വിടർന്നു.. "ചിറ്റേ..........." ഞാൻ നേരെ ചിറ്റയുടെ അടുത്തേക്ക് ഓടി..  അമ്മ പറഞ്ഞാൽ പോലും അമ്പലത്തിൽ പോകാത്ത ഞാനാണ്..പക്ഷെ ഇപ്പൊ നന്ദുവിന്റെ കൂടെ ഏത് പാതാളത്തിലേക്ക് പോലും ഞാൻ പോകും..

അവളുടെ സാമീപ്യം എന്നെ അത്രക്ക് സ്വാധീനിച്ചിട്ടുണ്ട്...അതുകൊണ്ട് തന്നെ മരണം വരെ അവൾ എന്റെ കൂടെ ഉണ്ടാകണേ എന്നാണ് ഞാൻ പ്രാർഥിച്ചത്.. തൊഴുത് ഇറങ്ങിയപ്പോൾ ആണ്..നന്ദു ചിരിച്ചോണ്ട് എങ്ങോട്ടോ ഓടി പോകുന്നത് കണ്ടത്..നോക്കിയപ്പോൾ ഒരു സ്ത്രീയുടെ അടുത്തേക്കാണ് പോയത്..ഞാനും അങ്ങോട്ട് ചെന്നു... "ചിറ്റേ..എത്ര നാളായി കണ്ടിട്ട്...ക്ലാസ്സ് കഴിഞ്ഞ് അങ്ങോട്ട് വരണം എന്നൊക്കെ ഞാൻ വിചാരിച്ചതാ.." എന്നൊക്കെ പറഞ്ഞ് പെണ്ണ് ഭയങ്കര കത്തിയടി..സത്യത്തിൽ ഇതുപോലെ നന്ദുവിന്റെ മുഖം തിളങ്ങുന്നത് ഞാൻ കണ്ടിട്ടില്ല...അത് കണ്ടപ്പോൾ തന്നെ വല്ലാത്തൊരു സന്തോഷം.. "ഞാൻ എല്ലാം അറിഞ്ഞു മോളെ...ചാരു എന്നോട് എല്ലാം പറഞ്ഞു..ഞാൻ മോളെ ഒന്ന് കാണാൻ വന്നതാ.."

ആ സ്ത്രീ നന്ദുവിനോട് അങ്ങനെ പറഞ്ഞിട്ട് എന്റെ മുഖത്തേക്ക് നോക്കി...എന്നെ തന്നെ ഒരുനിമിഷം നോക്കി നിന്നു.. "ചിറ്റേ...ഇതാണ് ശിവാ.. ശിവാ.. ഇതെന്റെ അമ്മയുടെ അനിയത്തി ആണ്...ഇന്ദിര..." ഞാൻ അവരെ നോക്കി ചിരിച്ചു..പക്ഷെ അവർ എന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കാണ്..എന്തിനാ ഇങ്ങനെ നോക്കുന്നത് ആവൊ.. "അറിയാം...സുമിത്രയുടെയും മഹാദേവന്റെയും ഒരേ ഒരു ആൺതരി..കാളിദാസന്റെ കൊച്ചുമോൻ..ശിവദേവ്..അല്ലെ..!!! ഞാൻ അത്ഭുതപ്പെട്ടുപോയി..എനിക്ക് ഒരു പരിചയവും ഇല്ലാത്ത ആൾക്ക് എന്നെപ്പറ്റി എല്ലാം അറിയാം..ഏതായാലും നന്ദുവിന്റെ ബന്ധു അല്ലെ..ഞാൻ വീട്ടിലേക്ക് ക്ഷണിച്ചു.. "വരാം മോനെ...പക്ഷെ ഇന്നല്ല.. സമയം ആകുമ്പോൾ ഞാൻ വരും..ഇപ്പൊ നിങ്ങൾ ചെല്ലൂ...'"

"എന്റെ കുട്ടി ഭാഗ്യം ഉള്ളവാണ്.. മോള് പേടിക്കണ്ട..എത്തേണ്ട സ്ഥലത്ത് തന്നെയാണ് കുട്ടി എത്തിയിരിക്കുന്നത്..ഇനി ഒന്നും പേടിക്കാനില്ല.." അവർ നന്ദുവിന്റെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു..ഇവർ എന്തോ അർഥം വച്ച് സംസാരിക്കുന്നത് പോലെയുണ്ടല്ലോ നന്ദുവിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾക്കും ഒന്നും മനസിലായിട്ടില്ല എന്ന് എനിക്ക് മനസ്സിലായി..അപ്പൊ പിന്നെ ആർക്കാ മനസ്സിലാകുന്നത്..നിങ്ങൾക്ക് മനസ്സിലായോ..ഛെ..കോപ്പ്... തിരിച്ച് വീട്ടിൽ ചെന്നപ്പോൾ പെണ്ണ് നമ്മളെ ഒരു മൈൻഡും ചെയ്യാതെ അകത്തേക്ക് കയറി പോയി..ഭർത്താവിനെ ഒരു ബഹുമാനവും ഇല്ലാത്ത ജന്തു.. ഞാൻ അകത്തേക്ക് കയറിയപ്പോൾ ഡാഡിയും അമ്മയും സോഫയിൽ ഇരുന്ന് ഒടുക്കത്തെ റൊമാൻസ്..

ആഹാ സ്വന്തം മോൻ ഇവിടെ ഫസ്റ്റ് നൈറ്റ് പോലും കഴിയാതെ കന്യകൻ ആയി നിൽക്കുമ്പോൾ ആണ് ഡാഡി മമ്മിയുടെ റൊമാൻസ്..ഞാൻ നേരെ അവരുടെ ഇടയിൽ കയറി അമ്മയുടെ മടിയിൽ കിടന്നു.. "ഹോ...ഈ കുട്ടിപിശാച് ഇതെവിടുന്ന് വന്നു ദൈവമേ..നിനക്ക് നാണം ഇല്ലടാ ചെക്കാ..സ്വന്തം അച്ഛന്റെയും അമ്മയുടെയും റൊമാൻസ് കൊളമാക്കാൻ..." ഡാഡി "എന്തോ..എങ്ങനെ..മോൻ ഇവിടെ പ്രാണവേദന അപ്പൊ ഡാഡി മമ്മിക്ക് വീണ വായന അല്ലെ..സമ്മതിക്കില്ല ഞാൻ..." "എന്തുപറ്റി രമണാ....???? ഡാഡി "..എന്തുപറ്റി പോലും..ദേ എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കണ്ട.."

"ഹഹഹ...സാരമില്ല മൈ ബോയ്..എല്ലാം ശേരിയാകും..വെയിറ്റ് പണ്ണ്ങ്കെ..." ഡാഡി "ആഹാ..നല്ല ബെസ്റ്റ് ഡാഡിയും മോനും.."അമ്മ ഞങ്ങൾ അങ്ങനെ ചിരിയും കളിയും ഒക്കെ ആയിട്ട് ഇരിക്കുമ്പോൾ ആണ്..ആമി കോളജിലേക്ക് പോകാൻ റെഡി ആയി വന്നത്..ഞങ്ങളെ കണ്ടപ്പോൾ പെണ്ണ് എന്നെ ചവിട്ടി താഴെ ഇട്ട് ഡാഡിയുടെ മടിയിൽ തലവച്ച് കിടന്നു..കുശുമ്പി പാറു..പിന്നെ ഞാനും അതിന്റെ ഇടയിൽ നുഴഞ്ഞുകയറി..നന്ദുവിനെ ഈ വഴിക്ക് കാണുന്നില്ലല്ലോ.. ഞാൻ പോയി വേഷം ഒക്കെ മാറി താഴെ ഇറങ്ങി വന്നപ്പോൾ കണ്ടത് സോഫയിൽ കളിച്ച് ചിരിച്ച് ഇരിക്കുന്ന അച്ഛനെയും അമ്മയെയും ശിവയെയും ആമിയെയും ആണ്..നാലുപേരും എന്ത് സന്തോഷത്തിൽ ആണ്..എനിക്ക് ഇതുപോലെയുള്ള ഒരു ഭാഗ്യം ഉണ്ടായിട്ടില്ലല്ലോ..

ശിവയോട് ശേരിക്ക് എനിക്കിപ്പൊ അസൂയ തോന്നുന്നു..എന്തുകൊണ്ടോ കണ്ണുകൾ നിറഞ്ഞു.. "അല്ല മോളെന്താ അവിടെ തന്നെ നിൽക്കുന്നത്..ഇവിടെ വാ.." അച്ഛൻ എന്നെ നോക്കി ചിരിച്ചുകൊണ്ട് കൈ മാടി വിളിച്ചു..അപ്പോഴാണ് ശിവ എന്നെ കണ്ടത്.. "ഓ..അവളൊന്നും വരില്ല ഡാഡി..അവൾക്ക് നമ്മളെ ഒന്നും മൈൻഡ് ഇല്ല..ജാഡ ടീം ആണ്.." അവൻ അങ്ങനെ പറഞ്ഞതും എന്റെ മുഖത്ത് ഉണ്ടായിരുന്ന ചിരി മാഞ്ഞു..ഒരു അച്ഛന്റെയും അമ്മയുടെയും സ്നേഹം കിട്ടാൻ ഞാൻ എത്ര ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്ക് മാത്രേ അറിയൂ.. "ദേ..ചെക്കാ എന്റെ മോളെപ്പറ്റി എന്തെങ്കിലും പറഞ്ഞാൽ ഉണ്ടല്ലോ..

തലമണ്ട അടിച്ച് പൊട്ടിക്കും ഞാൻ..മോള് ഇങ്ങോട്ട് വാ.." "അത് തന്നെ..ഈ പൊട്ടന് പ്രാന്താണ്.. ചേച്ചി ഇങ്ങോട്ട് വാ.." "പ്രാന്ത് നിന്റെ മാറ്റവന്...കഴുത തെണ്ടി..." പിന്നെ രണ്ടും കൂടി നിലത്ത് കിടന്ന് അടി ആയിരുന്നു..ഞാൻ അതൊക്കെ നോക്കി ചിരിച്ചോണ്ട് അമ്മയുടെയും അച്ഛന്റെയും അടുത്ത് പോയി ഇരുന്നു..പിന്നെ അവരുടെ അടി ഒക്കെ തീർത്ത് ഞങ്ങൾ കളിയും ചിരിയും ഒക്കെ ആയിട്ട് അങ്ങോട്ട് സെറ്റ് ആക്കി..  ഉച്ചക്ക് ഫുഡ് ഒക്കെ അടിച്ച് നന്ദുവിനോട് റൂമിലേക്ക് വരാൻ പറഞ്ഞിട്ട് ഞാൻ അവളെ വെയിറ്റ് ചെയ്ത് ഇരിക്കാൻ തുടങ്ങിയിട്ട് നേരം കൊറേ ആയി..അവസാനം ദേഷ്യം വന്ന് ഞാൻ അലറി.. "ഡീ.... നന്ദു................" എന്റെ അലർച്ച കേട്ടപ്പോൾ പെണ്ണ് ഓടി കിതച്ച് റൂമിലേക്ക് വന്നു..അന്ത ഭയം ഇറുക്കണം..

"നിന്നെ ഞാൻ എത്ര നേരമായെടി വിളിച്ചിട്ട്..നിനക്ക് എന്താ വരാൻ ഇത്ര താമസം...ഹേ??? വീണ്ടും ഒരു അലർച്ച..അത് കണ്ട് അവൾ പേടിച്ച് രണ്ടടി പിറകോട്ട് പോയി.. "അ... അത്...ഞാൻ...അ.. അടുക്കളയിൽ...സഹായിക്കാൻ...." "അവിടെ ജോലിക്കാരി ഇല്ലേ.......??????😡 "ഉ...ഉണ്ട്........" "പിന്നെ നീ എന്ത് തേങ്ങ ഉണ്ടാക്കാനാടി അങ്ങോട്ട് പോയത്...??? ഞാൻ വീണ്ടും അലറിയപ്പോൾ നന്ദു പേടിച്ച് നിന്നു.. കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്..അപ്പൊ ഞാൻ ഒന്ന് ശ്വാസം നീട്ടി വിട്ട് അവളുടെ അടുത്തേക്ക് ചെന്ന് അവളെ താടിയിൽ പിടിച്ച് മുഖം എനിക്ക് നേരെ ആക്കി.... "പേടിച്ചുപോയോ.....???? "മ്മ്..."..😥 "പോട്ടെ...സാരമില്ല...ഞാൻ പെട്ടെന്ന് ആ ദേഷ്യത്തിൽ പറഞ്ഞുപോയതാ..

സോറി..പിന്നെ എന്റെ നന്ദൂട്ടിയെ ഞാൻ ഇങ്ങോട്ട് കൊണ്ടുവന്നത് ജോലിക്ക് അല്ല..നീ എന്റെ ഭാര്യ ആണ്..അപ്പൊ എന്റെ അടുത്ത് നീ ഉണ്ടാകണം..കേട്ടോ..?? ഞാൻ അവളുടെ കവിളിൽ പതിയെ തട്ടിക്കൊണ്ട് ചോദിച്ചു..അവൾ കണ്ണ് നിറച്ചോണ്ട് തലയാട്ടി.. "ഇങ്ങനെ നിന്ന് മോങ്ങാൻ ഞാൻ നിന്നെ എന്തേലും ചെയ്തോ..കരച്ചില് നിർത്തടി....!!!!!!!! ഞാൻ വീണ്ടും ഒച്ചയിട്ടപ്പോൾ അവൾ വേഗം കണ്ണൊക്കെ തുടച്ചു..ഞാൻ ചിരിച്ചുകൊണ്ട് അവളുടെ നെറ്റിയിൽ ഒരു കിസ്സും കൊടുത്ത് പോകാൻ തുടങ്ങി..പിന്നെ തിരിച്ച് വന്ന് എന്റെ കയ്യിൽ ഉള്ള അവളുടെ ഫോൺ അവൾക്ക് കൊടുത്തു..

"ഇതാ നിന്റെ ഫോൺ...ഇന്നലെ തരാൻ മറന്ന് പോയതാ...ചാരുവിന്റെ മിസ്സ് കോൾ ഉണ്ട്..പിന്നെ നന്ദൂട്ടി ഞാൻ ഒന്ന് പുറത്ത് പോകുവാ..നല്ല കുട്ടി ആയിട്ട് ഇവിടെ ഇരുന്നോണെ..."  ശിവ ഫോൺ എന്റെ കയ്യിൽ തന്നിട്ട് പോകുന്നതും നോക്കി ഞാൻ നിന്നു.. ഇങ്ങനെ പോയാൽ ബിപി കൂടി തന്നെ ഞാൻ ചാവും തീർച്ച..ഞാൻ ഒന്ന് നേടുവീർപ്പ് ഇട്ടുകൊണ്ട് ഫോണിലേക്കും പിന്നെ ടേബിളിൽ ഇരുന്ന ശിവയുടെ ഫോട്ടോയിലേക്കും നോക്കി.. അവന്റെ ആ മുഖം കണ്ടതും അറിയാതെ എന്റെ ചുണ്ടുകൾ മന്ത്രിച്ചു.. രാവണൻ........... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story