ശിവനന്ദ: ഭാഗം 6

shivanantha

എഴുത്തുകാരി: ശീതൾ

വീട്ടിൽനിന്ന് ഇറങ്ങി നേരെ പോയത് ബീച്ചിലേക്ക് ആണ്...എന്റെ ചങ്ക്സ് ഒക്കെ അവിടെ വെയ്റ്റിംഗ് ആണ്..കൊറേ നേരം അവരുമായി കത്തിയടിച്ച് ഇരുന്നു.. കുറച്ച് കഴിഞ്ഞപ്പോൾ അമ്മ വിളിച്ചു വീട്ടിലേക്ക് വരനായില്ലേ എന്ന് ചോദിച്ച്.. അപ്പോഴാണ് സമയം പോയതുപോലും അറിഞ്ഞത്..ഇത്ര നേരമായിട്ടും നന്ദു ഒന്ന് വിളിച്ച് പോലും ഇല്ലല്ലോ..ആലോചിച്ചപ്പോൾ ഒരേ സമയം സങ്കടവും ദേഷ്യവും വന്നു..ഞാൻ ഫോൺ എടുത്ത് അവളുടെ നമ്പറിലേക്ക് ഡയൽ ചെയ്തു..ബിസി ആണ്..എന്നെ ഒന്ന് വിളിക്കുക പോലും ചെയ്യാതെ ഇവൾ ഏത് ..............മോന് വിളിച്ചോണ്ടിരിക്കാ... ഞാൻ അവരോട് പോകുവാണെന്ന് പറഞ്ഞ് വേഗം വണ്ടിയെടുത്ത് വീട്ടിലേക്ക് വിട്ടു..കുറച്ച് എത്തി കഴിഞ്ഞപ്പോൾ ആണ്..ഒരു കാർ എന്റെ മുന്നിൽ തടസ്സമായി വന്ന് നിന്നത്.. "ഏത്............മോനാടാ....വണ്ടി എടുത്ത് മാറ്റടാ......."😡 വണ്ടിയിൽ നിന്ന് ഇറങ്ങി വന്ന ആളെ കണ്ടതും എന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു...വിവേക്..കോളേജിൽ എന്റെ ശത്രു..ഞാനും ഇവനും എന്ന് നേരിൽ കണ്ടാലും അന്ന് അടി ഉറപ്പാണ്..ലാസ്റ്റ് ഞങ്ങൾ പിരിഞ്ഞതും ഒരു മുട്ടൻ അടി ഉണ്ടാക്കിയിട്ടാണ്.. "എന്താണ് മിസ്റ്റർ ശിവ...കല്യാണം ഒക്കെ കഴിഞ്ഞതിന്റെ ഹാങ്ങ് ഓവറിൽ ആണോ..??? വിവേക് "നിന്നോട് കൊഞ്ചാൻ എനിക്ക് തീരെ ടൈം ഇല്ല..വഴിന്ന് മാറടാ പട്ടി..."

"ഹാ..അതെന്നാ പോക്കാടാ നവവരന് ഞാൻ ഗിഫ്റ് ഒന്നും തന്നില്ലല്ലോ..അത് തരാൻ വേണ്ടിയാണ് ഞാൻ ദേ ഇവരെ കൂട്ടി വന്നത്.." അവൻ അത് പറഞ്ഞതും കാറിൽ നിന്ന് കുറച്ച് ഗുണ്ടകൾ ഇറങ്ങി വന്നു..ഹോ അപ്പൊ മച്ചാൻ രണ്ടും കല്പിച്ചാണ്.. "നിന്നെ ഞാൻ ഇനി ശല്യപ്പെടുത്തില്ല എന്ന് കരുതിയതായിരുന്നു ശിവ..പക്ഷെ ദേവു..അവളെ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു..അവിടെയും നീ എനിക്ക് തടസ്സമായി വന്നു..അപ്പൊ പിന്നെ ആ തടസ്സം ഞാൻ മാറ്റണ്ടേ...???? അവൻ പറഞ്ഞതുകേട്ട് എനിക്കങ്ങോട്ട് കലിപ്പ് നുരഞ്ഞു കയറി... "ഡാ......എന്റെ പെണ്ണിനെപ്പറ്റി വല്ലതും പറഞ്ഞാലുണ്ടല്ലോ.....!!!!! "ഹഹഹ...നിന്റെ പെണ്ണ്...നീ ബലം പ്രയോഗിച്ച് അവളെ കഴുത്തിൽ താലി കെട്ടി എന്ന് പറഞ്ഞ് അവളെങ്ങനെയാട നിന്റെ പെണ്ണാകുന്നത്..?? ഒരിക്കലെങ്കിലും അവൾ നിന്നോട് ഇഷ്ടമാണെന്ന് പറഞ്ഞിട്ടുണ്ടോ..ഒക്കെ പോട്ടെ..നിന്നെ ഇഷ്ടത്തോടെ ഒന്ന് നോക്കിയിട്ടുണ്ടോ..??? അവൻ പറയുന്ന ഓരോ വാക്കുകളും എന്നിലെ ദേഷ്യം കൂട്ടിക്കൊണ്ടിരുന്നു..ദേഷ്യവും സങ്കടവും കൂടിക്കലർന്ന ഒരവസ്ഥ.. "എന്താ ശിവാ..നിനക്ക് പറയാൻ ഒരു ഉത്തരം ഇല്ലല്ലേ...

അതിനർത്ഥം അവൾ ഇപ്പോഴുണ് നിന്നോട് ഇഷ്ടം പറഞ്ഞിട്ടില്ല..മതിയെടാ എനിക്ക് ഇത് മതി..അവളെ ഞാൻ കൊണ്ടുപോകും.." അല്ലെങ്കിൽ തന്നെ നന്ദു വിളിക്കാത്തതിന്റെ ദേഷ്യത്തിൽ നിൽക്കുന്ന ഞാൻ അവൻ പറഞ്ഞത് കൂടി കേട്ടപ്പോൾ ബുള്ളറ്റ് സ്റ്റാൻഡിൽ ഇട്ട് അവന്മാരുടെ അടുത്തേക്ക് പാഞ്ഞു.. "റോങ്ങ് ടൈമിലാ മോനെ വിവേകമില്ലാത്തവനെ നീ വന്നത്.....അതിന്റെകൂടെ നീ നല്ലോണം എന്നെ പിരി കയറ്റുകയും ചെയ്തു..ഇനി നിനക്ക് രക്ഷയില്ല..." "നോക്കി നിൽക്കാതെ അടിച്ച് അവന്റെ കയ്യും കാലും ഒടിക്കടാ പട്ടികളെ.." വിവേക് കൂടെയുള്ളവന്മാരോട് പറഞ്ഞതും അവന്മാർ എന്റെ നേരെ വന്നു..പിന്നെ അവിടെ പൊരിഞ്ഞ അടി ആയിരുന്നു...എന്റെ തല്ലുകൊണ്ട് അവശരായി ഗുണ്ടകൾ എല്ലാം നിലത്തേക്ക് വീണു..അത് കണ്ട് ഇതെല്ലാം നോക്കി കാറിന്റെ ബോണറ്റിൽ ഇരുന്ന വിവേക് നിരങ്ങി മുകളിലേക്ക് കയറാൻ തുടങ്ങി..ഞാൻ പോയി അവനെ വലിച്ച് താഴെയിട്ട് ചവിട്ടിക്കൂട്ടാൻ തുടങ്ങി..വീണ്ടും അവന്റെ തല നോക്കി ചവിട്ടാൻ നിന്നതും അവൻ കൈകൊണ്ട് തടഞ്ഞു.. "ശിവാ...............പ്ലീസ്....... ഇനി....ഇനിയെന്നെ തല്ലരുത്..ഞ...ഞാൻ ചത്തുപോകും...." അവൻ എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു..വായിൽകൂടി ചോര ഒലിക്കുന്നുണ്ട്... ഞാൻ അവനെ നോക്കി പുച്ഛിച്ചു..

"അല്ലെങ്കിലും നിന്നെ കൊന്ന് ജയിലിൽ പോയി കിടക്കാൻ എനിക്ക് തലയ്ക്ക് ഓളം ഒന്നുമില്ല..'" ഞാൻ അവന്റെ അടുത്ത് മുട്ടുകുത്തി ഇരുന്നു.. "ഒരു കാര്യം ഞാൻ പറഞ്ഞേക്കാം...നന്ദു എന്റെയാ... ഞാൻ താലി കെട്ടിയ എന്റെ പെണ്ണ്.. അവളെ മോഹിച്ച നിന്നെ കൊന്ന് തള്ളാൻ എനിക്ക് അറിയാഞ്ഞിട്ടല്ല..വേണ്ടന്ന് വക്കാ...ഇവിടംകൊണ്ട് എല്ലാം നിർത്തിക്കോണം...ഇനി നിന്റെ നിഴൽ പോലും അവളുടെ അടുത്ത് എത്തി എന്ന് ഞാൻ അറിഞ്ഞാൽ കൊന്ന് കളയും ഞാൻ പന്നി...." അത്രയുംപറഞ്ഞ് ഞാൻ വീട്ടിലേക്ക് പോയി..ആരെയും മൈൻഡ് ചെയ്യാതെ നേരെ റൂമിലേക്ക് പോയി..അവിടെ ചെന്നപ്പോൾ നന്ദു ഫോണിൽ ആരോടോ കുറുകിക്കൊണ്ട് ഇരിക്കുവാണ്..അതുംകൂടി ആയപ്പോൾ എന്റെ കണ്ട്രോൾ മുഴുവൻ പോയി..അവളുടെ അടുത്ത് ചെന്ന് ഫോൺ മേടിച്ച് എറിഞ്ഞുപൊട്ടിച്ചു..കൂടാതെ അവളുടെ മോന്തക്കും പൊട്ടിച്ചു ഒരെണ്ണം..ഫോൺ കിട്ടിയപ്പോൾ തന്നെ ചാരുവിനെ വിളിച്ചു..രണ്ട് ദിവസം ആയപ്പോൾ തന്നെ ഞങ്ങൾക്ക് അങ്ങോട്ടും ഇങ്ങോട്ടും ഒരുപാട് വിശേഷങ്ങൾ പറയാനുണ്ടായിരുന്നു..

അപ്പൊ സമയം പോയത് അറിഞ്ഞതേയില്ല.. അപ്പോഴാണ് ശിവ കയറിവന്ന് ഇങ്ങനെയൊക്കെ ചെയ്തത്...ഞാൻ അവൻ അടിച്ച കവിളിൽ കൈ വച്ച് കണ്ണും നിറച്ച് അവനെ നോക്കി.. "ഞാൻ വിളിച്ചിട്ട് ഫോൺ എടുക്കാതെ നീ ആരെ വിളിച്ചോണ്ട് ഇരിക്കാഡീ....???????? അവൻ അലറി..വല്ലാത്തൊരു മുഖം ആയിരുന്നു അപ്പോൾ ശിവക്ക്..അത് കണ്ട് ഞാൻ വിറക്കാൻ തുടങ്ങി... "അ.. അത്..ഞാൻ....ചാ..ചാരുവിനെ...." ഞാൻ വിക്കി വിക്കി പറഞ്ഞു.. "അവളുടെ ഒരു ചാരു...ഞാൻ ആണോ അതോ അവളാണോ നിന്നെ കെട്ടിയത്...പറയെടി....ഇത്ര ലേറ്റ് ആയിട്ടും ഞാൻ എന്താ വരാത്തെ എന്ന് പോലും നീ അന്വേഷിച്ചില്ലല്ലോ.." ഞാൻ ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു... അപ്പോഴേക്കും സൗണ്ട് കേട്ട് അച്ഛനും അമ്മയും ആമിയും ഓടി വന്നു.. "എന്താ..എന്താടാ..ഇവിടെ..എന്താ മോളെ പ്രശ്നം...??? അമ്മ ഞാനും ശിവയും ഒന്നും മിണ്ടിയില്ല..എന്റെ കവിൾ തിണർത്തു വന്നിരുന്നു.. "അയ്യോ..ദേ ചേച്ചിയുടെ കവിളിൽ പാട്..." ആമി അത് പറഞ്ഞപ്പോൾ അച്ഛനും അമ്മയും ഇനി അടുത്തേക്ക് ഓടി വന്നു..അവർ എന്നെ നോക്കിയിട്ട് പിന്നെ ശിവയെ രൂക്ഷമായി നോക്കി.. "ശിവാ... നിനക്ക് കുറച്ച് കൂടുന്നുണ്ട്...തൊട്ടതിനും പിടിച്ചതിനും നീ എന്തിനാ ഇങ്ങനെ ദേഷ്യം പിടിച്ച് മോളെ അടിക്കുന്നത്..??? അച്ഛൻ "അതെ..പാവം എന്റെ കുട്ടി..

.നിന്റെ തോന്യവാസം കുറച്ച് കൂടുന്നുണ്ട്.." "ഓ....നിങ്ങൾക്ക് ഇപ്പൊ എന്താ വേണ്ടത്...അടി കിട്ടിയ അവൾക്ക് കുഴപ്പമില്ല..പിന്നെ നിങ്ങൾക്ക് എന്താ..ഒന്ന് ഇറങ്ങി പൊയ്‌ക്കെ എല്ലാവരും.." അവൻ എല്ലാവരെയും നിർബന്ധിച്ച് പറഞ്ഞയച്ചു..എന്നിട്ട് എന്നെ ഒന്ന് മൈൻഡ് പോലും ചെയ്യാതെ ഫ്രഷ് ആകാൻ പോയി..എനിക്ക് എന്തോ വല്ലാത്ത കുറ്റബോധം തോന്നി..അവനെ വിളിച്ച് നോക്കാൻ അമ്മ എന്നോട് പറഞ്ഞിരുന്നു..ഞാൻ അവനോടുള്ള ദേഷ്യത്തിന് മനഃപൂർവം വിളിക്കാതിരുന്നതാണ്.. ഫുഡ് കഴിക്കുമ്പോഴും ശിവയുടെ മുഖം വീർത്ത് തന്നെ ആയിരുന്നു... ഫുഡ് കഴിച്ച് ശിവ പോയപുറകെ തന്നെ ഞാൻ റൂമിലേക്ക് പോയി..ഇനി അതിനും കൂടി അടി മേടിക്കാൻ ഉള്ള ത്രാണി എനിക്കില്ല.. റൂമിൽ ചെന്നപ്പോൾ ശിവ ഫസ്റ്റ് എയ്ഡ് ബോക്സ് ഒക്കെ എടുത്ത് ബെഡിൽ ഇരിപ്പുണ്ട്..സൂക്ഷിച്ചുനോക്കിയപ്പോൾ ആണ് കണ്ടത് അവന്റെ കയ്യിൽ ഒരു മുറിവ്....അത് കണ്ടതും എനിക്ക് എന്തോ പോലെ ആയി..ഞാൻ അവന്റെ അടുത്തേക്ക് പോകാൻ നിന്നു.. "വേണ്ടാ.... ഞാൻ ഒറ്റയ്ക്ക് ചെയ്തോളാം..." ഞാൻ സ്റ്റക്ക് ആയി നിന്നു..ശിവ എന്നെ ആദ്യമായി അവോയ്ഡ് ചെയ്തു..അത് എനിക്ക് ഒരുപാട് വിഷമമായി..ഇത്രനാളും എനിക്ക് അവൻ എന്നെ നോക്കിയില്ലെങ്കിലും ഒരു പ്രശ്നവും ഇല്ലായിരുന്നു..

അങ്ങനെ ഒരു അവസ്ഥ ഉണ്ടായിട്ടില്ല എന്നതാണ് സത്യം.. പക്ഷെ ഇപ്പൊ...എനിക്കെന്താ സംഭവിക്കുന്നത് എന്ന് എനിക്ക് തന്നെ മനസ്സിലാകുന്നില്ല..ഞാൻ പിന്നെ ഒന്നും ആലോചിച്ചില്ല..എന്തും വരട്ടെ എന്ന് കരുതി അവന്റെ അടുത്തേക്ക് ചെന്നു... അവൻ എന്നെ തലയുയർത്തി നോക്കി..ഞാൻ അവനെ നോക്കാതെ ആ ഫസ്റ്റ് എയ്ഡ് ബോക്സിൽ നിന്ന് മരുന്നെടുത്ത് അവന്റെ കയ്യിൽ മുറിവ് ആയ ഇടത്ത് തേക്കാൻ നിന്നു.. അപ്പൊ അവൻ എന്റെ കയ്യിൽ പിടിച്ചു... "ഇതൊക്കെ വെറും ഫോമാലിറ്റിക്ക് വേണ്ടിയല്ലേ നന്ദു നീ ചെയ്യുന്നത്..അല്ലാതെ എന്നോടുള്ള കരുതലും ഇഷ്ടവും കൊണ്ടല്ലല്ലോ..??? ഞാൻ അവന്റെ മുഖത്തേക്ക് നോക്കി പിന്നെ ഒന്നും മിണ്ടാതെ അവന്റെ കൈ വിടുവിച്ച് മുറിവിൽ മരുന്ന് വച്ചു.. "ആ...." അവൻ എരിവ് വലിച്ചോണ്ട് കൈ കുടയാൻ നോക്കി..ഞാൻ അപ്പൊ തന്നെ കൈ പിടിച്ച് ഊതാൻ തുടങ്ങി..അവൻ എന്നെത്തന്നെ കണ്ണിമവെട്ടാതെ നോക്കുന്നുണ്ട്..പക്ഷെ ഞാൻ അത് മൈൻഡ് ആക്കാതെ ഊതിക്കൊണ്ടിരുന്നു.ആദ്യമായിട്ടാണ് നന്ദു ഇങ്ങനെയൊക്കെ...

അല്ലെങ്കിൽ പേടിയോടെയോ ദേഷ്യത്തോടെയോ ഒരു നോട്ടം അതാണ് പതിവ്..മഞ്ഞുമല ഉരുകാൻ തുടങ്ങിയോ..എന്തായാലും കുറച്ച് സെന്റി അടിച്ചപ്പോൾ പെണ്ണ് ഇങ്ങനെയൊക്കെ ചെയ്യുമല്ലേ..ഹോ ഇക്കാര്യത്തിൽ വിവേകിനോട് വളരെ നന്ദിയുണ്ട്..അവനുമായി അടി ഉണ്ടാക്കിയപ്പോൾ ആണല്ലോ ഈ മുറിവ് ഉണ്ടായത്..ഫ്രഷ് ആകാൻ പോയപ്പോൾ ആണ് മുറിവ് കണ്ടത്..അപ്പൊ തന്നെ നന്ദുവിനെ വിളിക്കാൻ തുടങ്ങിയതാ..പിന്നെ അവൾ പറ്റില്ലെന്ന് പറഞ്ഞാൽ എനിക്ക് ദേഷ്യം വരും..അപ്പൊ പിന്നെ ഞാൻ അടിക്കും..അത് വേണ്ടന്ന് വച്ചിട്ടാണ് വിളിക്കാതിരുന്നത്..ഇപ്പൊ ഇതാ കക്ഷി ഞാൻ ആവശ്യപ്പെടാതെ ഇതൊക്കെ ചെയ്യുന്നു..ശോ എനിക്ക് വയ്യാ... അതൊക്കെ ആലോചിച്ച് ഞാൻ അവളെ നോക്കി ചിരിച്ചപ്പോൾ പെണ്ണ് എന്റെ കയ്യിലേക്കും മുഖത്തേക്കും നോക്കിയിട്ട് എന്റെ കൈ തട്ടി മാറ്റിയിട്ട് ബെഡിന്റെ ഒരു മൂലയിൽ പോയി കിടന്നു...ഔ...കുരിപ്പ് എന്റെ കൈ ഓടിക്കുമോ.. ഞാൻ അവളുടെ അടുത്ത് പോയി അവളുടെ അരയിലൂടെ കയ്യിട്ട് എന്നോട് ചേർത്ത് കിടത്തി..അപ്പൊ പെണ്ണ് കുതറി മാറാൻ ഒക്കെ നോക്കുന്നുണ്ട്..അപ്പൊ ഞാൻ ഒന്നൂടെ അവളെ എന്നോട് ചേർത്ത് കിടത്തി.. "അടങ്ങി കിടക്ക് നന്ദൂട്ടി..നിനക്ക് എന്നെ ഇഷ്ടമല്ലെങ്കിലും എനിക്ക് നിന്നെ ഒത്തിരി ഇഷ്ടമാണ്..

സൊ എന്റെ ശല്യം നിനക്ക് എപ്പോഴും ഉണ്ടാകും..മര്യാദക്ക് കിടന്നില്ലെങ്കിൽ നേരത്തെ തന്ന അടി ഓര്മയുണ്ടല്ലോ..അത് ഒന്നുകൂടി ഞാൻ തരും.." ഞാൻ അത് പറഞ്ഞപ്പോൾ പിന്നെ അവളെ അനക്കമൊന്നും കണ്ടില്ല...ഹോ..നന്ദു ഇങ്ങനെ അടുത്ത് കിടക്കുമ്പോൾ തന്നെ സ്വർഗം കിട്ടിയ ഫീൽ..ഞാൻ ഒന്നുകൂടി അവളെ ഇറുകെപ്പുണർന്നു കിടന്നു പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു..  രാവിലെ ഉറക്കം ഉണർന്നപ്പോൾ തന്നെ കണ്ടത് ശിവയെ ആണ്..ചെക്കൻ ഇപ്പോഴും എന്റെ അരയിലെ പിടി വിട്ടിട്ടില്ല..അവൻ ഉറങ്ങുന്നത് കാണുമ്പോൾ ഒരു ക്യൂട്ട്നെസ്സ് ഒക്കെ ഉണ്ട്..ബട്ട് എഴുന്നേൽക്കുമ്പോൾ ആണ് രാവണൻ..സത്യം പറഞ്ഞാൽ ഇന്നലെ സുഗമായിട്ട് ഉറങ്ങി...ശിവയുടെ അടുത്ത് ഇങ്ങനെ ചേർന്ന് കിടക്കുമ്പോൾ തന്നെ വല്ലാത്ത ഒരു സുരക്ഷിതത്വം ഫീൽ ചെയ്യുന്നുണ്ട്..കുറച്ച് നേരം അവന്റെ മുഖത്തേക്ക് തന്നെ നോക്കി കിടന്നു..പിന്നെ പതിയെ എന്റെ അരയിലുള്ള അവന്റെ കൈ വിടുവിച്ചിട്ട് ഫ്രഷ് ആയി താഴേക്ക് പോയി.. അടുക്കളയിൽ നിന്ന് ആരൊക്കെയോ സംസാരിക്കുന്നത് കേൾക്കുന്നുണ്ട്..അച്ഛൻ രാവിലെ നേരത്തെ ഓഫീസിൽ പോയി കാണും ജോലിക്കാരി വരാനാകുന്നെ ഒള്ളു..ആമിയും ശിവയും എണീറ്റിട്ട് പോലുമില്ല..പിന്നെ അമ്മ ഇതാരോടാ സൊള്ളുന്നത്..

ഞാൻ അടുക്കളയുടെ പുറത്തുനിന്ന് അകത്തേക്ക് എത്തി നോക്കി..അവിടെ നിൽക്കുന്ന ആൾക്കാരെ കണ്ട് എന്റെ കണ്ണുകൾ വിടർന്നു..ജാനകി അമ്മായിയും സാവിത്രി അമ്മായിയും...ഞാൻ ഓടി രണ്ടുപേരുടെയും അടുത്തേക്ക് ചെന്നു.. "ആഹാ..ദേവൂട്ടി ഇത്ര നേരത്തെ എഴുന്നേറ്റോ..??ജാനകി അമ്മായി "പിന്നെ ദേവു മോള് ആമിയെപ്പോലെ ഒന്നുമല്ല മിടുക്കിയാണ്..." അമ്മ അതുംപറഞ്ഞ് എന്നെ ചേർത്ത് പിടിച്ചു.. "പിന്നല്ലാതെ കുട്ടൂന്റെ ഭാഗ്യം തന്നെയാണ് ദേവു.." സാവിത്രി അമ്മായി "മൂന്നുംകൂടി രാവിലെതന്നെ എന്നെ നല്ലോണം വാരുന്നുണ്ടല്ലോ..എന്തുപറ്റി എല്ലാർക്കും...?? "ഒന്ന് പോടീ..കുറുമ്പി..ഞങ്ങൾ സത്യം തന്നെയാണ് പറഞ്ഞത്.." അമ്മ "മ്മ് മ്മ്......." "അല്ല കുട്ടു എണീറ്റില്ലെ...??? ജാനകി അമ്മായി "അയ്യോ ഇല്ല...ഞാൻ പോയി വിളിച്ചിട്ട് വരാം അമ്മായി..." ഞാൻ ശിവയെ വിളിക്കാൻ വേണ്ടി മുകളിലേക്ക് പോകാൻ സ്റ്റെയർ കയറാൻ നിന്നതും ആരോ ആയിട്ട് കൂട്ടിമുട്ടിയതും ഒരുമിച്ചായിരുന്നു.......... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story