ശിവനന്ദ: ഭാഗം 8

shivanantha

എഴുത്തുകാരി: ശീതൾ

എന്റെ മുന്നിൽ പന പോലെ നിൽക്കുന്ന ശിവയെ കണ്ട് ഷോക്ക് അടിച്ച പോലെ നിന്നു.. "കഴിഞ്ഞോ ഷോ...??? ശിവ "കഴിഞ്ഞു....അഭിനയിച്ചത് ആണല്ലേ...??? "മ്മ് മ്മ്........" എന്നെ ഒന്ന് ആക്കിക്കൊണ്ട് അവൻ മൂളി...എന്റെ സിവനെ എന്നാലും എന്നോട് ഈ ചതി വേണ്ടായിരുന്നു..അപ്പോഴത്തെ ആവേശത്തിന് പറഞ്ഞുപോയതാ..ഈശ്വരാ ഇവന് അതൊന്നും ഓർമ്മയുണ്ടാകല്ലേ..ഞാൻ നൈസ് ആയിട്ട് അവനെ നോക്കി ഒന്ന് ഇളിച്ച് കൊടുത്തു... "എടി സാമദ്രോഹി..നിനക്ക് എന്നോട് ഇത്തിരി എങ്കിലും ഇഷ്ടം ഉണ്ടോന്ന് ടെസ്റ്റ് ചെയ്യാനാണ് ഞാൻ ഇമ്മാതിരി ഷോ കാണിച്ചത്..എന്നാലും നിന്റെ വായിൽനിന്ന് ഇങ്ങനൊക്കെ വരുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല...അവളൊരു മിണ്ടാപൂച്ച..." "ആണല്ലേ.........."😁 "അല്ല പെണ്ണ്........ അപ്പൊ എങ്ങനെയാ....കാര്യങ്ങൾ..." നൈസ്..ഇന്നത്തെ പല്ലുവേദനക്ക് ഉള്ളതായി..ദിവസവും ഇവന്റെ കയ്യിൽ നിന്ന് ഒരടി..അത് നിർബന്ധാ...ഞാൻ കണ്ണുകൾ ഒക്കെ ഇറുക്കി അടച്ച് വിറച്ചോണ്ട് അവന് കവിൾ നീട്ടിക്കൊടുത്തു.. കുറച്ച് നേരമായിട്ടും അനക്കം ഒന്നും കാണാതിരുന്നപ്പോൾ ഞാൻ പതിയെ കണ്ണുതുറന്ന് നോക്കി..അപ്പൊ ചെക്കൻ എന്നെത്തന്നെ ഫോക്കസ് ചെയ്ത് നിക്കാ.. "അടിക്കുന്നില്ലേ....????

"മ്മ്...ഇല്ലാ........!!! "പിന്നെ.......???? അതിന് അവൻ ഒന്ന് സൈറ്റ് അടിച്ചിട്ട് എന്നെ അവന്റെ കൈകളിൽ കോരിയെടുത്തു..എന്റെ കളരിപരമ്പര ദൈവങ്ങളെ ഇവൻ എന്തിനുള്ള പുറപ്പാടാ..ഞാൻ കണ്ണും മിഴിച്ച് അവനെത്തന്നെ നോക്കി..പിന്നെ എന്തോ ബോധം വന്നതുപോലെ അവന്റെ കയ്യിൽ കിടന്ന് കുതറി ഇറങ്ങാൻ നോക്കി.. "ശിവാ... ഞാൻ ഇനി ഒരിക്കലും അങ്ങനെ പറയൂല്ല...എന്നെ ഒന്നും ചെയ്യല്ലേ..പ്ലീസ്....." ഞാൻ അവനോട് കെഞ്ചി പറഞ്ഞിട്ടും ചെക്കൻ നോ മൈൻഡ്..അവൻ എന്നെ കൊണ്ടുപോയി ബെഡിൽ കിടത്തി എന്റെ മേലെ അവനും കിടന്നു..എന്റെ ഹൃദയം ആണെങ്കിൽ ഇടിച്ച് ഇടിച്ച് ചാവും എന്നാ തോന്നുന്നത്..കയ്യും കാലും ഒക്കെ വിറക്കുന്നു..അനുഭവിച്ചോ ദേവു അനുഭവിച്ചോ വല്ല കാര്യവുമുണ്ടായിരുന്നോ.. ഞാൻ ഉമിനീരീരക്കി അവനെതന്നെ നോക്കി.. "ഇതിന് ഞാൻ നിന്നെ അടിക്കുന്നില്ല നന്ദൂട്ടി..എത്രയാ എന്ന് വെച്ചാ ഇങ്ങനെ അടിക്കാ.. കൊള്ളുന്ന നിനക്കില്ലെങ്കിലും തരുന്ന എനിക്കുണ്ട് ദണ്ണം.." "സൊ..ഇന്ന് ഞാൻ വേറെയൊരു ഡോസ് തരാം..." അവൻ ഒരു വശ്യമായ ചിരിയോടെ എന്റെ മാറിൽ കിടന്ന സാരി വലിച്ചുമാറ്റി..ഞാൻ ഞെട്ടിത്തരിച്ചുപോയി..

ഞാൻ അവനെ തള്ളിമാറ്റാൻ നോക്കിയതും അവൻ എന്റെ രണ്ടു കയ്യും പിടിച്ചുവച്ചു..തീർന്നു ദേവു എല്ലാം തീർന്നു..അവൻ എന്റെ വലതുതോളിലേക്ക് അവന്റെ മുഖം അടുപ്പിച്ചു..അവന്റെ കട്ടത്താടി എന്റെ തോളിലേക്ക് അമർന്നതും എനിക്ക് ശ്വാസം നില്ക്കുന്നത് പോലെ തോന്നി..ആ...തോളിൽ എന്തോ ഒന്ന് ആഴ്നിറങ്ങുന്നത് പോലെ..അസഹ്യമായ വേദന...പിന്നെയാണ് മനസ്സിലായത് അവന്റെ ദന്തങ്ങൾ എന്റെ തോളിലേക്ക് അമർന്നതാണെന്ന്.. വേദനിച്ചിട്ട് കണ്ണിൽകൂടി ഒക്കെ വെള്ളം വരാൻ തുടങ്ങി...തോളിൽനിന്ന് ചെറുതായിട്ട് ചോര പൊടിഞ്ഞപ്പോൾ അവൻ അവൻ എന്നെ വിട്ടു..പിന്നെ എന്റെ മുഖത്തേക്ക് അവന്റെ മുഖം അടുപ്പിച്ച് നിറഞ്ഞുവന്ന എന്റെ രണ്ടു കണ്ണിലും അവൻ ചുണ്ടുകൾ അമർത്തി..ഇനി ഞെട്ടാനുള്ള ത്രാണി ഇല്ലാത്തതുകൊണ്ട് ഞാൻ ഞെട്ടിയില്ല...പിടിച്ചുവച്ച എന്റെ കയ്യിൽനിന്നും അവന്റെ കൈ അയഞ്ഞു എന്ന് തോന്നിയപ്പോൾ ഞാൻ സർവശക്തിയും എടുത്ത് അവനെ ആഞ്ഞുതള്ളി..അവൻ ഉരുണ്ട് ബെഡിൽ നിന്ന് താഴെപ്പോയി.. ഞാൻ വേഗം മാറിൽനിന്ന് മാറികിടന്ന സാരി എടുത്തിട്ട് അവന് മുഖം കൊടുക്കാതെ ഇറങ്ങിയോടി..കള്ള പന്നി..അവൻ കടിച്ച ഭാഗത്ത്‌ ഞാൻ ഒന്ന് തടവി നോക്കി..

ഹൂ..നീറിയിട്ട് ഒരു രക്ഷയും ഇല്ല..കാലമാടാ...  ഒരു ചെറിയ ഡോസ്..അത്രെയെ വിചാരിച്ചൊള്ളു... പക്ഷേ അവളുടെ ശരീരത്തിന്റെ ഗന്ധം എന്റെ മൂക്കിലേക്ക് തുളച്ചുകയറിയപ്പോൾ എന്റെ മൈൻഡ് തന്നെ മാറിപ്പോയി..പെണ്ണിന്റെ ആ തുടുത്ത കവിളും അധരങ്ങളും കാണുമ്പോൾ തന്നെ മനുഷ്യന്റെ കണ്ട്രോൾ പോകും..ഇപ്പൊ ആ സാരി മാറ്റിയപ്പോൾ ഞാൻ ഒരു ബ്യുട്ടി പോയിന്റ് കൂടി കണ്ടുപിടിച്ചു..അവളുടെ കഴുത്തിന് താഴെ ഒരു കുഞ്ഞു കാക്കപ്പുള്ളി.. അവള് പിടിച്ച് തള്ളിയില്ലായിരുന്നെങ്കിൽ ഇന്ന് ഇവിടെ പലതും നടന്നേനെ..ഹോ..ഇല്ല നന്ദു നിന്റെ പൂർണസമ്മതം ഇല്ലാതെ ഞാൻ നിന്നെ ശരീരംകൊണ്ട് എന്റെ സ്വന്തമാക്കില്ല..പക്ഷെ ഇടയ്ക്കിടക്ക് ഇങ്ങനെ ഓരോ ഡോസ് തരും..😘 "ശിവാ............."" ഡാഡിയുടെ വിളിയാണല്ലോ അത്..ഇന്ന് ഓഫീസിൽ നിന്ന് നേരത്തെ വന്നോ..ഞാൻ താഴേക്ക് ഇറങ്ങി ചെന്നപ്പോൾ അമ്മയും നന്ദുവും ഹാളിൽ ഉണ്ട്..ഡാഡി സോഫയിലും ഇരിപ്പുണ്ട്..മുഖത്ത് ഗൗരവം ഉണ്ട്.. "എന്താ ഡാഡി....????

"നീ ഇന്നലെ ബീച്ച് റോഡിൽ വച്ച് വിവേകുമായി എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയോ..??? ഓഹോ അപ്പൊ അതാണ് കാര്യം ഞാൻ വിവേകിനെ തല്ലിയത് ഡാഡി അറിഞ്ഞു.. "ഡാഡി...ഞാനായിട്ട് തുടങ്ങിയതല്ല അവനാണ് ഓരോന്ന് പറഞ്ഞ് എന്നോട്.........." "നിന്നോട് ഞാൻ എക്സ്പ്ലനേഷൻ അല്ലല്ലോ ചോദിച്ചത്..സെ യെസ് ഓർ നോ..!!!! "യെസ്........." ഞാനും കുറച്ച് ഗൗരവത്തിൽ തന്നെ പറഞ്ഞു.. "നീ വീണ്ടും അടി ഉണ്ടാക്കിയോ ശിവാ.. നിന്നോട് എത്ര പ്രാവശ്യം പറഞ്ഞു ഇങ്ങനെ തെമ്മാടിത്തരം കാണിക്കരുതെന്ന്...." "ഹാ..അമ്മ ഇങ്ങനെ കാര്യമറിയാതെ ഓരോന്ന് പറയല്ലേ..ഞാൻ അല്ല അവനാണ് എന്നെ ചൊറിയാൻ വന്നത്...." "അപ്പൊ നീ കേറി അങ്ങോട്ട് മാന്തി അല്ലെ...??? ഡാഡി എന്നോട് ചോദിച്ചു..ഞാൻ ഒന്നും മിണ്ടാതെ കലിപ്പിൽ തന്നെ നിന്നു.. അപ്പൊ ഡാഡി ഒരു പൊട്ടിച്ചിരിയായിരുന്നു.. അത് പെട്ടെന്ന് തന്നെ എന്റെ മുഖത്തേക്കും പടർന്നു.. "സ്റ്റേഷനിൽ നിന്ന് എസ്ഐ വിളിച്ചിരുന്നു...ഇത് പിന്നെ സ്ഥിരം പരിപാടി ആയതുകൊണ്ട് കൂടുതൽ പറയേണ്ടി വന്നില്ല..

എന്നാലും നിനക്കവരെ ഒന്ന് ഹോസ്പിറ്റലിൽ എത്തിക്കാൻ നോക്കാമായിരുന്നില്ലേ കുട്ടു..അല്ല ശിവാ...പാവങ്ങൾ അവരെ നാട്ടുകാരാണ് ഹോസ്പിറ്റലിൽ എത്തിച്ചത്.." "മ്മ് പിന്നെ ഹോസ്പിറ്റൽ..അവന്മാരെ ഞാൻ കൊല്ലാതെ വിട്ടത് ഭാഗ്യം..പ്രത്യേകിച്ച് ആ വിവേകിനെ..." "ആഹാ ബെസ്റ്റ് ഡാഡി..ദേ മനുഷ്യ നിങ്ങള് തന്നെയാ ഇവനെ വഷളാക്കുന്നത്..ഇങ്ങനെ സപ്പോർട്ട് ചെയ്ത് അവസാനം ചെക്കൻ കൈവിട്ട് പോയല്ലോ സുമേ എന്നുംപറഞ്ഞ് വാട്ടോ..അപ്പൊ ഞാൻ ബാക്കി പറയാം..." അമ്മ അതുംപറഞ്ഞ് ചവിട്ടിത്തുള്ളിക്കൊണ്ട് പോയി..അതുകൊണ്ട് ഞാനും ഡാഡിയും പരസ്പരം നോക്കി ചിരിച്ചു..നന്ദു അവിടെ തന്നെ ചുറ്റിപ്പറ്റി നിൽപ്പുണ്ട്..ചിലപ്പോ കാരണം അറിയാനായിരിക്കും "അല്ല എന്തായിരുന്നു ഇപ്രാവ്ശ്യത്തെ പ്രശ്നം..അവന്മാർക്ക് കിട്ടിയ കിട്ട് കണ്ടിട്ട് പ്രശ്നം ഗുരുതരം ആണല്ലോ..ഞാൻ അവരെ ഹോസ്പിറ്റലിൽ പോയി കണ്ടിരുന്നു.." "അതെ പ്രശ്നം ഗുരുതരം തന്നെയാണ്..ഇന്നലത്തെ അടിക്ക് കാരണം ദേ ഈ നിൽക്കുന്ന മുതലാണ്..."

ഞാൻ നന്ദുവിനെ ചൂണ്ടിക്കൊണ്ട് പറഞ്ഞപ്പോൾ അവൾ ഞാനോ എന്ന അർഥത്തിൽ മിഴിച്ച് നോക്കുന്നുണ്ട്..ഞാൻ ഇന്നലെ വിവേക് പറഞ്ഞ കാര്യങ്ങൾ മുഴുവൻ പറഞ്ഞു..അതുകേട്ട് ഡാഡി വീണ്ടും ചിരിക്കാൻ തുടങ്ങി...നന്ദു ആണെങ്കിൽ ഇഞ്ചി കടിച്ച കുരങ്ങനെപ്പോലെ നിൽക്കാണ്.. "ഹഹഹ..വെൽ ഡൺ മൈ ബോയ്..വെൽ ഡൺ..." ഡാഡി അതുംപറഞ്ഞ് എണീറ്റ് പോയി..നന്ദു ആണെങ്കിൽ എന്തോ ഗഹനമായി ആലോചിച്ചുകൊണ്ട് കിച്ചനിലേക്ക് പോയി..ഇത് കേട്ടെങ്കിലും കുരിപ്പ് എന്റെ സ്നേഹം മനസ്സിലാക്കിയാൽ മതിയായിരുന്നു.. "മഹിയേട്ടാ ഞാൻ ഒരു കാര്യം പറയട്ടെ...?? റൂമിൽ ലാപ്പിൽ നോക്കി എന്തോ കാര്യമായി നോക്കുന്ന മഹാദേവനെ നോക്കി സുമിത്ര ചോദിച്ചു..അവൻ അവളെ ചോദ്യഭാവത്തിൽ നോക്കി.. "അതെന്താ സുമേ..ഇത്രനാളും ഇല്ലാത്ത ഒരു മുഖവുര..താൻ പറയെടോ..!! "അതല്ല മഹിയേട്ടാ..നമ്മുടെ ദേവുമോളില്ലേ..മോളെ കണ്ടിട്ട് എന്തെങ്കിലും സാമ്യത തോന്നുണ്ടോ...?? "എന്ത്...കാര്യം തെളിച്ചുപറ എന്റെ സുമകുട്ട്യേ.." അയാൾ സുമിത്രയെ പിടിച്ചു ബെഡിൽ ഇരുത്തി..എന്നിട്ട് ചോദിച്ചു.. "അല്ല ചിലപ്പോ ഇതൊക്കെ വെറുമെന്റെ സംശയം ആയിരിക്കും.

.എന്നാലും മോളെ കണ്ടിട്ട് എനിക്കെവിടെയൊക്കെയോ നമ്മുടെ അച്ചുവിന്റെയും നന്ദിനിയുടെയും സാമ്യത തോന്നുന്നു.." സുമിത്ര പറയുന്നത്കേട്ട് മഹാദേവൻ ആശ്ചര്യത്തോടെ അവരെ നോക്കി..അയാൾക്കും ഇടയ്ക്ക് അങ്ങനെയൊരു സാമ്യത തോന്നിയിരുന്നു.. "അങ്ങനെ തോന്നാൻ നീ എന്ത് സാമ്യതയാ കണ്ടത്..?? "അതില്ലേ..മോൾടെ ആ കണ്ണ് ശ്രദ്ധിച്ചോ..അച്ചുവിന്റെ കണ്ണുകൾ പോലെത്തന്നെ..പിന്നെ ആ മുടി..ഏട്ടനറിയില്ലേ നന്ദിനിയുടെ മുടി ചീകിയൊതുക്കി കൊടുത്തിരുന്നത് ഞാനാണ്...ആ മുടിയുടെ സ്പർശനം ഇപ്പോഴും എനിക്കറിയാം..അതെ മുടി തന്നെയാണ് ദേവൂന്റെയും.." സുമിത്ര ആവേശത്തോടെ പറയുന്നത് കേട്ട് മഹാദേവൻ അവരെ ചേർത്തുപിടിച്ചു.. "സുമേ...നീ പറയുന്നതൊക്കെ ശെരിയായിരിക്കാം ചിലപ്പോൾ തെറ്റുമായിരിക്കാം..എനിക്കറിയാം നിന്റെ അനിയൻ അച്ചുവിന്റെ ഓർമ്മകൾ ഇപ്പോഴും നിന്റെ മനസ്സിലുണ്ടെന്ന്..അയൽക്കാരി നന്ദിനിയെ വിവാഹം കഴിച്ചതിന് നിന്റെ അച്ഛൻ അവനെ പുറത്താക്കിയതുമാണ്..അതൊക്കെ മാറി അവരെ തിരിച്ചുവിളിക്കാൻ നിന്നപ്പോഴല്ലേ അച്ചുവും നന്ദിനിയും അവരുടെ മോളും ആ ആക്‌സിഡന്റിൽ..ആ മൂന്ന് ചേതനയറ്റ ശരീരങ്ങൾ നമ്മൾ കണ്ടതല്ലേ...

പിന്നെ എങ്ങനെ...!!! മഹാദേവൻ പറയുന്നത് കേട്ട് ആ ഓർമ്മകൾ വീണ്ടും സുമിത്രയുടെ മനസ്സിലേക്ക് വന്നു..കൂടെ കണ്ണീരും.. "ഹാ..സുമക്കുട്ടി കരയാൻ തുടങ്ങിയല്ലോ..എന്റെ കുട്ട്യേ ആ കാര്യമൊക്കെ വിടൂ..ഇനി അഥവാ ആണെങ്കിൽ തന്നെ മോൾ അവളുടെ സ്വന്തം വീട്ടിൽത്തന്നെ തിരിച്ചെത്തിയില്ലേ..നീ അവരോട് തറവാട്ടിൽ ഒക്കെ പോകാൻ പറ..മോള് അവിടെയൊക്കെ ഒന്ന് കാണട്ടെ...എന്റെ വീട്ടിലും പോകാൻ പറയാം.." "ഞാൻ പറയാം ഏട്ടാ..പക്ഷെ ആ അനിതയും അരുണും അവിടെയുള്ളതുകൊണ്ട് എനിക്കൊരു പേടി..അവർ മോളെ എന്തെങ്കിലും.... " സുമിത്ര പറയുന്നതുകേട്ട് അയാൾ പൊട്ടിച്ചിരിച്ചു.... "ഹഹഹ..എന്റെ കുട്ടൂന്റെ പെണ്ണിനെപ്പറ്റിയാണോ സുമേ നീ പറയുന്നത്...അവനെ എന്റെ മോനാണ്..അവന്റെ പെണ്ണിന്റെ ഒരു രോമത്തിൽ തൊടാൻപോലും എന്റെ ചെക്കൻ സമ്മതിക്കില്ല.." മഹാദേവൻ പറഞ്ഞതുകേട്ട് സുമിത്രയുടെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു..

വിവേക് കോളേജിൽ എന്റെ സീനിയർ അല്ലെ..അവന് അവനെന്നെ ഇഷ്ടമായിരുന്നോ...അതിനാണോ ശിവ വിവേകിനെ തല്ലിയത്.. കഴിഞ്ഞ ദിവസം എന്റെ പേരിൽ ആ അരുണുമായിട്ടും അടി ഉണ്ടാക്കി..ഇവനെന്താ പ്രാന്താണോ.. "യെസ് മൈ ഡിയർ..നീയെന്ന് വച്ചാൽ എനിക്ക് ഭ്രാന്താണ്.." പെട്ടെന്ന് ശിവ അങ്ങനെ പറയുന്നത് പോലെ തോന്നിയപ്പോൾ ഞാൻ ഞെട്ടി തിരിഞ്ഞുനോക്കി..ഇല്ല അവന്റെ പൊടി പോലുമില്ല...അറിയാതെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.. "എന്താണ് ചേച്ചിക്കുട്ടി ഒറ്റയ്ക്ക് നിന്ന് ചിരിക്കുന്നത്...??? പെട്ടെന്ന് അങ്ങനെയൊരു അപശബ്ദം കേട്ടപ്പോഴാണ് ഞാൻ ചിന്തയിൽ നിന്നുണർന്നത്..ആമി ആയിരുന്നു അത്..പുള്ളിക്കാരി ക്ലാസ് കഴിഞ്ഞുള്ള വരവാണ്.. ഞാൻ ഒന്ന് ഇളിച്ചു കൊടുത്തു.. "എന്താണ്...കാര്യമായിട്ട് എന്തോ സംഭവിച്ചിട്ടുണ്ടല്ലോ....??? ആമി "ആമി..ഞാനൊരു കാര്യം ചോദിക്കട്ടെ...??? "മ്മ് ചോദിക്ക്..." "ശിവക്കെന്താ അനിതയെ ഇഷ്ടമില്ലാത്തത്...??? "ഓ അതാണോ...അവന് അനിതയോടെന്നല്ല ആരോടും ഒരിഷ്ടവും ഉണ്ടായിരുന്നില്ല..ചേച്ചിയെ കണ്ടപ്പോളാണ് പുള്ളിക്കാരൻ മൊത്തത്തിൽ മാറിയത്..ചേച്ചിയെ ആദ്യമായി കണ്ട അന്ന് മുതൽ എല്ലാ കാര്യങ്ങളും അവൻ ദിവസവും അമ്മയോട് പറയാറുണ്ടായിരുന്നു.."

ആമി പറഞ്ഞപ്പോൾ അവനെ ആദ്യമായി കണ്ടതൊക്കെ എന്റെ മനസ്സിലേക്കും വന്നു..എന്റെ ആലോചന കണ്ട് ആമി എന്റെ തലാക്കിട്ട് ഒരു കൊട്ട് തന്നു..ഞാൻ എരിവ് വലിച്ചോണ്ട് അവളെ നോക്കി.. "ദിവാ സ്വപ്നം കാണൽ ഒക്കെ പിന്നെ..എനിക്ക് വിശക്കുന്നു തിന്നാൻ വല്ലതും താ.. എവിടെ നമ്മുടെ മാതാശ്രീ..?? അപ്പോഴാണ് ഞാൻ അമ്മയുടെ കാര്യം ഓർക്കുന്നത്..നേരത്തെ ദേഷ്യം വന്ന് നേരെ പോയത് റൂമിലേക്കാണ്.. ഞാൻ ഉണ്ടായ സംഭവം ഒക്കെ ആമിക്ക് പറഞ്ഞുകൊടുത്തു.. "മ്മ്..മ്മ്..എവിടെയോ ഒരു പ്രണയം മണക്കുന്നുണ്ടല്ലോ ചേച്ചിക്കുട്ടി..." അവൾ എന്നെ ആക്കുന്നത് കണ്ട് എനിക്ക് ചിരി വന്നു.. "അത് പ്രണയമല്ല ടി.. നീ കുളിക്കാത്തതിന്റെ നാറ്റം ആണ്...പോയി കുളിച്ചിട്ട് വാടി കുരിപ്പേ...." ഞാൻ അവളെ ഉന്തിത്തള്ളി റൂമിലേക്ക് പറഞ്ഞയച്ചു..എനിക്ക് എന്താ ഇപ്പൊ സംഭവിക്കുന്നത് എന്ന് എനിക്ക് തന്നെ മനസ്സിലാകുന്നില്ല...അറിയാതെ മനസ്സിലേക്ക് ശിവയുടെ മുഖം വന്നു..എന്റെ വിരലുകൾ അവന്റെ ദന്തങ്ങൾ അമർന്ന തോളിൽ പതിഞ്ഞു..

അവിടം തിണർത്തിട്ടുണ്ട്...അറിയാതെ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.. രാത്രി ഫുഡ് കഴിച്ചോണ്ട് ഇരുന്നപ്പോൾ ഞാൻ ഇടയ്ക്ക് ഇടയ്ക്ക് ശിവയെ പാളി നോക്കിക്കൊണ്ട് ഇരുന്നു..അവൻ നോക്കുമ്പോൾ ഞാൻ നോട്ടം മാറ്റും..എന്റെ നോട്ടം കാണുമ്പോൾ ആമി ചുമയ്ക്കാൻ തുടങ്ങും..മനുഷ്യനെ വായ്‌നോക്കാനും സമ്മതിക്കൂല്ലേ..അല്ലെങ്കിൽ തന്നെ പരിചയമില്ലാത്ത പരിപാടി ആണ്..അതിനിടയിൽ ആണ് കോൺസെൻട്രഷൻ കളയാൻ അവളുടെ ഒരു ചുമ.. ഞാൻ അവളെ നോക്കി കണ്ണുരുട്ടുമ്പോൾ പെണ്ണ് ഫുഡിൽ ശ്രദ്ധ ചെലുത്തും... "അല്ല..എന്താ ശിവാ നിന്റെ പ്ലാൻ...?? അച്ഛൻ ശിവയോട് ചോദിച്ചപ്പോൾ ഞങ്ങൾ മൂന്നും അങ്ങോട്ട് ഫോക്കസ് ചെയ്തു.. "പ്രത്യേകിച്ച് പ്ലാൻ ഒന്നുല്ല...." "മ്മ്....എന്തായാലും കോളേജിൽ പോക്ക് നീ ഉപേക്ഷിച്ചു എന്ന് മനസ്സിലായി..അപ്പൊ പിന്നെ........." ശിവ അടക്കം ഞങ്ങൾ എല്ലാവരും അച്ഛൻ പറയുന്നത് കേൾക്കാൻ കാതോർത്തു.. "നീ നാളെമുതൽ എന്റെ കൂടെ ഓഫിസിൽ വരണം...." "Whaat........!!!!!! ശിവ ഇരുന്നിടത്ത് നിന്ന് ചാടി എഴുന്നേറ്റു........... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story