ശിവനന്ദ: ഭാഗം 9

shivanantha

എഴുത്തുകാരി: ശീതൾ

ഡാഡി പറഞ്ഞതുകേട്ട് ഞാൻ ഇരുന്നിടത്ത് നിന്ന് ചാടി എഴുന്നേറ്റു... "വാട്ട്.... ഡാഡി എന്തായി പറയുന്നത്...ഓഫീസിലേക്കോ ഞാനോ....????? "അതെ...നീ തന്നെ..എന്താ പറ്റില്ലേ...??? "ഞാൻ വന്നിട്ട് എന്ത് ചെയ്യാനാ..എനിക്ക് ഒരു പരിചയവും ഇല്ലല്ലോ..." "ഇങ്ങനെയൊക്കെ അല്ലെ പഠിക്കുന്നത്...അതുകൊണ്ട് നീ നാളെത്തന്നെ ജോയിൻ ചെയ്യണം.." "ഡാഡി ഇത്ര പെട്ടെന്ന് എന്തിനാ ഞാൻ ഓഫീസിലേക്ക് വരുന്നത്..എനിക്ക് കുറച്ചുകൂടി സമയം വേണം..." "ഇനി നിനക്ക് സമയം തന്നാൽ നീ ഇനിയും എന്തെങ്കിലും കുരുത്തക്കേട് ഒപ്പിക്കും..ഇത്ര നാളും നിന്നെ ഞാൻ കയറൂരി വിട്ടില്ലേ..ഇനി ആ കയർ ഞാനിങ് തിരിച്ചെടുക്കുവാണ്..."

"അത് ശെരിയാ ശിവാ.. നീ ഓഫീസിൽ പോകാൻ തുടങ്ങണം..ദേ ഇപ്പൊ നീ ഒറ്റയ്ക്കല്ല നിന്റെ കൂടെ ഒരു പെണ്ണും ഉണ്ട്...അതുംകൂടി നീ ഓർക്കണം..മോളെ വെറുതെ വിഷമിപ്പിക്കരുത്.." യെസ് അമ്മ വീക്നെസ്സിൽ തന്നെ പിടിച്ചു...ഞാൻ നന്ദുവിനെ നോക്കിയപ്പോൾ അവളും അതെ എന്ന അർഥത്തിൽ തലയാട്ടുന്നുണ്ട്..ഹും എന്നെ പറഞ്ഞുവിട്ടാൽ അവൾക്ക് അത്രയും നേരം എന്നെ സഹിക്കണ്ടല്ലോ എന്നായിരിക്കും ഭവതി ചിന്തിക്കുന്നത്...നിനക്ക് ദിവസം മുഴുവൻ ഓർക്കാനുള്ളത് രാവിലേ തന്നിട്ടെ ഞാൻ പോകൂ മോളെ...അങ്ങനെ എന്റെ കാര്യത്തിലും തീരുമാനമായി...  അങ്ങനെ എന്റെ കേട്ട്യോൻ നാളെ മുതൽ ഓഫീസിൽ പോകാൻ തുടങ്ങുകയാണ്...ഉത്തമ ഭാര്യയായി അവനെ പറഞ്ഞയക്കണോ അതോ പേടിച്ച് മാറി നിൽക്കണോ..

ചെയ്താൽ കടി ചെയ്തില്ലെങ്കിൽ അടി.. ഹാവൂ രണ്ടിലൊന്ന് ഉറപ്പായി.. ഇപ്പോഴാണ് അമ്മ പറഞ്ഞത്..അമ്മായിമാരും അരുണും കൂടി വന്നത് എന്നെയും ശിവയെയും തറവാട്ടിലേക്ക് ക്ഷണിക്കാൻ ആണെന്ന്..ആ കാര്യം ഞാൻ ശിവയോട് പറഞ്ഞ് സമ്മതിപ്പിക്കണം പോലും...അമ്മ എന്നെ അറിഞ്ഞോണ്ട് പുലിമടയിലേക്ക് പറഞ്ഞുവിടുകയാണോ.. കാര്യം അവനോട് ഇഷ്ടമൊക്കെ ഉണ്ടായെങ്കിലും ഇപ്പോഴും അവന്റെ മുന്നിൽ നിൽക്കുമ്പോൾ ഞാൻ വിറക്കാൻ തുടങ്ങും...ഞാൻ പതിയെ അരിച്ചരിച്ച് റൂമിൽ ചെന്നു... ചെക്കന്റെ പൊടി പോലും കാണാനില്ല...പതിയെ ബാൽക്കണിയിലേക്ക് ഏന്തി വലിഞ്ഞുനോക്കി.. യാഹ്..കക്ഷി അവിടെ മാനത്തോട്ട് നോക്കി നിൽക്കുന്നുണ്ട്... അങ്ങോട്ട് പോണോ..

വേണ്ട എന്തിനാ വെറുതെ അടിമാലി എക്സ്സ്‌പ്രസിന് തല വയ്ക്കുന്നത്...പോയില്ലെങ്കിൽ കടിമാലി എക്സ്പ്രസ്സ് നിനക്ക് വേണ്ടി വരും മോളൂസേ..എന്തായാലും വേണ്ടില്ല പോയി നോക്കാം.. ഞാൻ ഓരോ ചുവടും പതിയെ വച്ച് അവന്റെ അടുത്തെത്തി..ഞാൻ വന്നു എന്ന് അറിഞ്ഞപ്പോൾ അവൻ എന്നെ തല ചെരിച്ച് നോക്കി..അപ്പൊ ഞാൻ വേണോ വേണ്ടയോ എന്ന അർഥത്തിൽ ഒന്ന് ഇളിച്ചു കൊടുത്തു..അപ്പൊ അവൻ എന്നെ അന്തം വിട്ട് നോക്കാണ്..അപ്പൊ പതിയെ എന്റെ ഇളി മാഞ്ഞു.. "വല്ലാണ്ട് എക്സ്പ്രഷൻ ഇട്ട് കളിക്കാതെ വല്ലതും പറയാൻ ഉണ്ടെങ്കിൽ പറയെടി...." എന്റെ സിവനെ ചെക്കൻ കലിപ്പിലാണല്ലോ...ഇപ്പൊ നീ ഇവിടെ നിൽക്കുന്നത് ഒട്ടും സേഫ് അല്ല ദേവു..സൊ എസ്കേപ്പ്..ഞാൻ ഒന്നുമില്ലെന്ന് ചുമൽ കൂച്ചിയിട്ട് പതിയെ തിരിഞ്ഞ് ഉള്ളിലേക്ക് വലിയാൻ നോക്കി..

അപ്പൊ അവൻ എന്റെ കൈ പിടിച്ചുവലിച്ചു..ഞാൻ പുറകോട്ട് വേച്ച് അവന്റെ ഞെഞ്ചിൽ തട്ടി നിന്നു.. എന്റെ ആഞ്ജനേയ സ്വാമി...പെട്ടെന്നുള്ള അറ്റാക്ക് ആയതുകൊണ്ട് ഞാൻ ഞെട്ടിത്തരിച്ചുപോയി..എന്റെ ഹൃദയമിടിപ്പിന്റെ വേഗത കുതിച്ചുയരാൻ തുടങ്ങി..രാത്രിയിലെ തണുപ്പിലും ഞാൻ വിയർക്കാൻ തുടങ്ങി... കയ്യും കാലും ഒന്നും അനങ്ങുന്നില്ല...അവന്റെ ചുടുനിശ്വാസം ഒക്കെ എന്റെ കഴുത്തിലേക്ക് അടിക്കുമ്പോൾ എന്റെ ശ്വാസം നില്ക്കുന്നത് പോലെയൊക്കെ തോന്നി..അവൻ പതിയെ എന്റെ മുടിയിഴകൾ വകഞ്ഞുമാറ്റി എന്റെ കഴുത്തിൽ അവന്റെ ചുണ്ടുകൾ അമർത്തി..നേരിയതിനിടയിലൂടെ അവന്റെ കൈ എന്റെ വയറിൽ അമർന്നു..എന്റെ ഉള്ളിലൂടെ കറന്റ്‌ പാസ്സ് ചെയ്തപോലെ തോന്നി..

ഞാൻ ഉയർന്നുപൊങ്ങി ശ്വാസം നീട്ടിയെടുത്തു... "നന്ദൂട്ടി............" അവൻ പതിയെ വിളിച്ചു.. വിളി കേൾക്കണം എന്നുണ്ടെങ്കിലും ശബ്ദം പുറത്തേക്ക് വരുന്നില്ല..ഞാൻ ഉമിനീരീറക്കി അങ്ങനെതന്നെ നിന്നു.. അപ്പൊ അവൻ എന്നെ അവന് അഭിമുഖമായി തിരിച്ചുനിർത്തി എന്റെ കൈകൾ അവന്റെ കഴുത്തിലേക്ക് എടുത്ത് വച്ചു.... അവന്റെ കാന്തക്കണ്ണുകൾ കൊണ്ടുള്ള നോട്ടം സഹിക്കാനാകാതെ ഞാൻ തല താഴ്ത്തി.. "ഐ ലവ് യൂ...നന്ദൂട്ടി......" അവന്റെ ചുണ്ടുകൾ എന്റെ കാതിലേക്ക് അടുപ്പിച്ചുകൊണ്ട് അവൻ പറഞ്ഞപ്പോൾ ഞാൻ ഒന്ന് പൊള്ളിപ്പിടഞ്ഞുകൊണ്ട് അവനെ നോക്കി..എന്റെ മുഖത്തേക്ക് തന്നെ കള്ളച്ചിരിയോടെ നോക്കുന്ന അവനെ കണ്ട് എനിക്കും ചിരി വന്നെങ്കിലും ഞാൻ അത് വിഴുങ്ങി..ചിരിച്ചാൽ ചിലപ്പോ എന്റെ കാര്യം പോക്കായിരിക്കും..🙈

"നീ എന്താ ഇപ്പൊ ഇങ്ങോട്ട് വന്നത്...എന്തെങ്കിലും പറയാനുണ്ടോ..മ്മ്...??? അവൻ എന്റെ സാരിത്തലപ്പ് എടുത്ത് അവന്റെ തോളിലൂടെ ഇട്ട് എന്നെ ഒന്നുകൂടി അവനോട് ചേർത്തുപിടിച്ചു..എന്നിട്ട് എന്നോട് ചോദിച്ചു.. "അ... അത്..അമ്മ..തറവാട്...പറയാൻ...." കോപ്പ്..ഞാൻ എന്താ ഈ പറയുന്നത്..ദേവു..കൂൾ..പറ്റുന്നില്ലടി കൊപ്പേ..ഞാൻ ഇപ്പൊ ഹൃദയം പൊട്ടി ചാവും..എന്റെ കളി കണ്ട് അവൻ ചിരിച്ചുകൊണ്ട് എന്നെ പൊതിഞ്ഞുപിടിച്ച അവന്റെ കൈ എടുത്തുമാറ്റി..എന്റെ സാരിത്തലപ്പ് ശേരിയാക്കി ഇട്ടതന്നു...ഞാൻ അവനിൽനിന്ന് അകന്നുമാറി ഞെഞ്ചിൽ കൈ വച്ച് ശ്വാസം നീട്ടിയെടുത്തു.. "ഇനി പറ നന്ദൂട്ടി...എന്താ കാര്യം....???? "അത് പിന്നെ...തറവാട്ടിൽ പോകണം എന്ന്.. എനിക്കല്ല... ഞാനല്ല അമ്മ പോകണം എന്ന് പറഞ്ഞു...

" ഞാൻ എങ്ങനൊക്കെയോ പറഞ്ഞൊപ്പിച്ചു...അപ്പൊ അത്രയും നേരം ശാന്തമായി ഇരുന്ന അവന്റെ മുഖം ദേഷ്യംകൊണ്ട് ചുവന്നു..ഈശ്വരാ പണി പാളിയോ..ഞാൻ വേഗം കിട്ടിയ ധൈര്യം വച്ച് ഒരു ഓട്ടമായിരുന്നു റൂമിലേക്ക്..നേരെ പോയി ബെഡിൽ കയറി മൂടിപ്പുതച്ച് കിടന്നു..കുറച്ചുകഴിഞ്ഞ് ശിവ ലൈറ്റ് ഓഫ് ചെയ്ത് എന്റെ അടുത്ത് വന്ന് എന്നെ കെട്ടിപ്പിടിച്ച് കിടന്നു..പാവല്ലേ കിടന്നോട്ടെ ഞാൻ എതിർക്കുന്നില്ല🙈 രാവിലെ എഴുന്നേറ്റപ്പോൾ നന്ദു ബെഡിൽ ഇല്ല...ഇപ്പൊ പെണ്ണിന് കാര്യമായിട്ട് എന്തോ സംഭവിച്ചിട്ടുണ്ട്..ഇന്നലെ ഞാൻ കെട്ടിപ്പിടിച്ചപ്പോൾ അവൾ എതിർത്തില്ല..എനിക്കറിയാം നന്ദു നീ എന്റെ അടുത്തേക്ക് തന്നെ വരും..ഞാൻ അതൊക്കെ ഓർത്തുകൊണ്ട് വീണ്ടും മൂടിപ്പുതച്ച് കിടന്നു..അപ്പോഴാണ് ഓർത്തത് ഇന്ന് ഓഫീസിൽ പോകണ്ടേ...കോപ്പ്..

ഞാൻ മനസ്സില്ലാ മനസ്സോടെ എഴുനേറ്റ് ഫ്രഷ് ആകാൻ പോയി.. തല തുവർത്തിക്കൊണ്ട് ഇരിക്കുമ്പോഴാണ് നമ്മടെ പെണ്ണ് അയൺ ചെയ്ത ഷർട്ടും പാന്റും ആയിട്ട് നിൽക്കുന്നത് കണ്ടത്..എത്രയും പെട്ടെന്ന് എന്നെ ഒരുക്കി വിടാനുള്ള പരിപാടി ആണല്ലേ..ശേരിയാക്കി തരാം..എന്നെ കണ്ടതും അവള് ഇളിച്ചുകൊണ്ട് കയ്യിൽ ഇരുന്ന ഡ്രസ്സ് എന്റെ നേരെ നീട്ടി.. ഞാൻ അവളുടെ അടുത്ത് ചെന്ന് കയ്യിൽ ഉള്ള ഡ്രസ്സ് മേടിച്ച് ബെഡിലേക്ക് ഇട്ടു..എന്നിട്ട് എന്റെ കയ്യിലുള്ള ടവൽ അവൾക്ക് കൊടുത്തു..അവൾ നെറ്റി ചുളിച്ചുകൊണ്ട് എന്നെ നോക്കിയപ്പോൾ ഞാൻ ഒന്ന് സൈറ്റ് അടിച്ച് കൊടുത്തു.. "എന്റെ തല ഒന്ന് തുവർത്തി താ നന്ദൂട്ടി...നന്നായിട്ട് തുവർത്തണേ ഇല്ലെങ്കിൽ ചേട്ടന് പനി പിടിക്കും..." ഞാൻ നിഷ്‌കു ഭാവത്തിൽ അവളോട് പറഞ്ഞപ്പോൾ അവള് ദയനീയമായി എന്നെ ഒന്ന് നോക്കിയിട്ട് ഏന്തി വലിഞ്ഞ് എന്റെ തല തുവർത്താൻ തുടങ്ങി.

.പാവം കുട്ടി ബുദ്ധിമുട്ടണ്ട എന്ന് പറഞ്ഞ് ഞാൻ അവളെ എടുത്ത് ഉയർത്തി പിടിച്ചു.. "ഹാ ഇപ്പൊ ഓക്കേ... ഇനി തുവർത്തിക്കൊ...." ഞാൻ അത് പറഞ്ഞപ്പോൾ പെണ്ണ് ഒരുമാതിരി എക്സ്‌പ്രഷൻ ഒക്കെ ഇട്ട് വേഗം അവളുടെ പണി തീർത്ത് എന്റെ കൈയിൽനിന്ന് ഊർന്നിറങ്ങി...എന്നിട്ടും ഞാൻ വിട്ടില്ല..അവളെക്കൊണ്ട് തന്നെ ഞാൻ എന്റെ ഷർട്ടും ഇടീപ്പിച്ചു.. ശിവയോടാ അവളുടെ കളി.. ഭർത്താവ് ഓഫീസിൽ പോകാൻ. നിൽക്കുമ്പോൾ ഇതൊക്കെ ചെയ്ത് തരേണ്ടത് ഭാര്യയുടെ കടമ അല്ലെ...നിങ്ങൾ തന്നെ പറ..അവൾ സ്വന്തമായി എന്തായാലും ചെയ്യില്ല..അപ്പൊ ഞാൻ അങ്ങോട്ട് ചെയ്യിപ്പിച്ചു.. അങ്ങനെ നല്ല കട്ട എക്സിക്യൂട്ടീവ് ലുക്കിൽ ഞാൻ റെഡി ആയി നിൽക്കുന്നത് കണ്ട് പെണ്ണ് എന്നെ വായുംപൊളിച്ച് നോക്കി നിൽക്കുന്നുണ്ട്..ശോ എനിക്ക് വയ്യാ..😛

ന്റെ കൃഷ്ണാ... ഇവന് ഇത്ര ഗ്ലാമർ ഉണ്ടായിരുന്നോ...ആദ്യമായിട്ടാണ് ഞാൻ ഒരു ചെക്കനെ ഇങ്ങനെ പരിസരം മറന്ന് വായ്നോക്കി നിൽക്കുന്നത്...അതും സ്വന്തം ഭർത്താവിനെ..സുഭാഷ്...എന്റെ നോട്ടം കണ്ട് അവൻ പുരികം പൊന്തിച്ച് എന്തെ എന്ന് ചോദിച്ചപ്പോൾ ഞാൻ കണ്ണിറുക്കി അടച്ചിട്ട് വേഗം നോട്ടം മാറ്റി.. എന്തായാലും അവൻ എന്നെക്കൊണ്ട് തല തുവർത്തിച്ചതും ഷർട്ട് ഇടീച്ചതും ഒക്കെ നിക്കിഷ്ടായി..ഇതൊക്കെ ചെയ്യണമെന്ന് ഞാൻ വിചാരിച്ചതാണ്..പിന്നെ ചെയ്താൽ അവാനെന്ത് വിചാരിക്കും എന്ന് ഓർത്തിട്ടാണ് വേണ്ടന്ന് വച്ചത്...ഇപ്പൊ ദാ അവൻ തന്നെ ചെയ്യിപ്പിച്ചു...😘 അവൻ റെഡിയായി താഴേക്ക് പോകാൻ തുടങ്ങിയിട്ട് പിന്നെയും എനിക്ക് നേരെ തിരിഞ്ഞ് എന്റെ നെറ്റിയിൽ അമർത്തി ഒരു കിസ്സ് അടിച്ചിട്ട് അവൻ പോയി..എനിക്ക് ആകെ ചടച്ചു..

ശിവ താഴെ ചെന്ന് അമ്മയോടും ആമിയോടും ബൈ പറഞ്ഞ് അച്ഛന്റെ കൂടെ ഇറങ്ങി..എന്നെ നോക്കി സൈറ്റ് അടിക്കാനും അവൻ മറന്നില്ല ട്ടൊ വിത്ത് കള്ളച്ചിരി..  ഓഫീസിൽ എനിക്ക് വൻ സ്വീകരണം ആണ് കിട്ടിയത്..എനിക്ക് വേണ്ടി ഡാഡി ക്യാബിൻ നേരത്തെ സെറ്റ് ആക്കിച്ചിരുന്നു..ഡാഡി എനിക്ക് എല്ലാവരെയും പരിചയപ്പെടുത്തി തന്നു.. ഫസ്റ്റ് ഡേ ആയതുകൊണ്ട് എനിക്ക് വലിയ ജോലി ഒന്നും കിട്ടിയില്ല... ഇപ്പൊ മൂന്നാഴ്ച കഴിഞ്ഞു ശിവ ഓഫീസിൽ പോകാൻ തുടങ്ങിയിട്ട്..അതോടെ ചെക്കൻ ബിസി ആയി..ഫുൾ ടൈം ഓഫീസ് വർക്ക്‌..ഇപ്പൊ ഞാൻ ആരായി..ആ അതന്നെ..എന്നാലും പതിവ് പരിപാടിക്ക് ഒരു കുറവും ഇല്ലാട്ടോ..ദേഷ്യം തീർക്കാനും തല തുവർത്തി കൊടുക്കാനും ഷർട്ട്‌ ഇട്ട് കൊടുക്കാനും ഒക്കെ ഞാൻ തന്നെ വേണം.. ഇന്ന് ചാരുവിന്റെ വിവാഹം ആണ്..ചെക്കന്റെ വീട് കുറച്ചു ദൂരെയാണ് വിവാഹം അവിടെ വച്ചാണ്..

അതുകൊണ്ട് അങ്ങോട്ട് പോകാൻ കഴിയില്ല..പക്ഷെ വൈകീട്ട് അവളുടെ വീട്ടിൽ വച്ച് വെഡിങ് റിസപ്ഷൻ ഉണ്ട്..അതിന് ഞാൻ എന്തായാലും ചെല്ലണം എന്ന് പറഞ്ഞതാ..പക്ഷെ ആ കാര്യം ശിവയോട് ചോദിക്കാൻ പോലും പറ്റിയില്ല...ഹാ ഓഫീസിൽ നിന്ന് വരട്ടെ നൈസ് ആയിട്ട് പറഞ്ഞു നോക്കാം.. അങ്ങനെ ഓരോന്ന് ആലോചിച്ച് റൂമിലേക്ക് കയറിയപ്പോൾ ആണ് ബാൽക്കണിയുടെ അവിടെ ഒരു നിഴൽ കണ്ടത്...അത് കണ്ട് എന്റെ കയ്യും കാലും ഒക്കെ വിറയ്ക്കാൻ തുടങ്ങി...ഞാൻ ഫ്യൂസ് അടിച്ചപോലെ അവിടെ നിന്നു..വല്ല കള്ളന്മാരും ആകുമോ എന്റെ ദേവി..എന്നെ കാത്തോണേ...സമയം ഇരുട്ടായി തുടങ്ങിയതുകൊണ്ട് മുറിയിൽ ഇരുട്ട് പടർന്നിരുന്നു..ആരാന്ന് മുഖമൊന്നും കാണുന്നില്ല..മൊത്തത്തിൽ ഒരു കറുത്ത രൂപം.. ആ കറുത്ത രൂപം അകത്തേക്ക് കടന്നു..ഞാൻ എങ്ങനൊക്കെയോ ധൈര്യം സംഭരിച്ച് അരിച്ചരിച് സ്വിച്ച് ബോർഡിന്റെ അടുത്ത് ചെന്ന് ലൈറ്റ് ഓൺ ചെയ്തു...അപ്പൊ എന്റെ മുന്നിൽ നിൽക്കുന്ന കറുത്ത രൂപത്തെ കണ്ട് ഞാൻ പകച്ച് പണ്ടാരമടങ്ങി പ്രേതം എന്നുപറഞ്ഞ് അലറി വിളിച്ചു.......... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story