ശിവാനന്ദം 💞: ഭാഗം 29

shivanantham

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"നീയെന്താ ശിവാ ഒന്നും പറയാത്തെ ....." തനിക്ക് മുന്നിൽ ഒന്നും മിണ്ടാതെ ഗൗരവത്തോടെ ഇരിക്കുന്ന ശിവയെ നോക്കി കാർത്തി ടെൻഷനോടെ ചോദിച്ചു "ഞാൻ എന്ത് പറയാനാടാ ..... ഇത് ..... ഇതില്പരം സന്തോഷം വേറെ എന്താ ഉള്ളത് ..... ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട് അതിഥിയെ നിന്നെക്കൊണ്ട് കെട്ടിച്ചാലോന്ന് ..... അപ്പൊ നമ്മൾ എല്ലാവരും എന്നും ഒരുമിച്ച് തന്നെ ഉണ്ടാവല്ലോ ഇതിപ്പോ നിങ്ങൾ ആയിട്ട് തന്നെ തീരുമാനിച്ച സ്ഥിതിക്ക് എന്റെ കട്ട സപ്പോർട് ഉണ്ടാകും .... സർനെയും അങ്കിൾനെയും ആന്റിയെയും ഞാനും അമ്മയും പപ്പയും കൂടി പറഞ്ഞു സമ്മതിപ്പിക്കാം ......." അവൾ സന്തോഷത്തോടെ പറയുന്നത് കേട്ടതും കാർത്തിയുടെ മുഖം വിടർന്നു "നീ തങ്കമ്മ അല്ലെടി പൊന്നമ്മയാ പൊന്നമ്മാ ......"

അവൻ സന്തോഷം കൊണ്ട് അവളെ കെട്ടിപ്പിടിച്ചതും ഡോർ തുറന്ന് ആനന്ദ് അകത്തേക്ക് വന്നതും ഒരുമിച്ചായിരുന്നു ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ അവർ കാണുന്നത് അവരെ രണ്ടിനെയും നോക്കി ദഹിപ്പിക്കുന്ന ആനന്ദിനെയാണ് അത് കണ്ടതും അവർ രണ്ടുപേരും പരസ്പരം ദയനീയമായി ഒന്ന് നോക്കി "ശിവാനി ..... തന്നെ അപ്പ അന്വേഷിക്കുന്നു .....അങ്ങോട്ട് ചെല്ല് ..." കടുത്ത സ്വരത്തോടെ അവൻ പറയുമ്പോഴും അവന്റെ നോട്ടം അവളോട് ചേർന്നിരിക്കുന്ന കാർത്തിയിൽ ആയിരുന്നു "പറഞ്ഞത് കേട്ടില്ലേ.... ചെല്ലാൻ ....." അവനൊന്ന് കൂടി തറപ്പിച്ചു പറഞ്ഞതും അവൾ കാർത്തിയെ ഒന്ന് നോക്കി അവിടെ നിന്നും പോയി അവൾക്ക് പിന്നാലെ പോകാൻ നിന്ന കാർത്തിയുടെ കൈയ്യിൽ അവൻ പിടുത്തമിട്ടു

"നിന്നോട് മലയാളത്തിൽ പറഞ്ഞാൽ നിനക്ക് മനസിലാവില്ലെന്നുണ്ടോ ......?" അവനെ നോക്കി അനിഷ്ടത്തോടെ ആനന്ദ് ചോദ്ച്ചതും കാർത്തി നെറ്റി ചുളിച്ചു "ശിവാനിയോട് അടുക്കരുതെന്ന് എത്ര തവണ ഞാൻ നിന്നെ warn ചെയ്തതാ പിന്നെയും പിന്നെയും അവളുമായി നീ ക്ലോസ്‌ ആകുന്നത് എന്തിനാ .... അവളിൽ എന്നേക്കാൾ അധികാരം കാണിക്കുന്നത് ന്തിനാ.....?" അവന്റെ വാക്കുകളിൽ കാർത്തിയോടുള്ള എല്ലാ ദേശ്യവും ഉണ്ടായിരുന്നു "എന്തിന് വേണ്ടിയാ അവളോട് ഇങ്ങനെ അടുത്തിടപെഴുകുന്നെ ...... എന്നെപ്പോലും അവോയ്ഡ് ചെയ്തു നിനക്കൊപ്പം ടൈം സ്പെൻഡ്‌ ചെയ്യാനും മാത്രം നിങ്ങൾ തമ്മിൽ എന്ത് ബന്ധമാ ഉള്ളത് .....? എന്റെ അറിവിൽ നിങ്ങൾ തമ്മിൽ ബ്ലഡ് റിലേഷൻ ഇല്ല ......

ഇനി വേറെ എന്തെങ്കിലും ......" ആനന്ദിന്റെ വാക്കുകളുടെ ഗതി മാറുന്നതിനനുസരിച് കാർത്തിയുടെ മുഖവും മാറി "എന്തൊക്കെയാ നീയീ പറയുന്നതെന്ന് നിനക്ക് വല്ല ബോധവുമുണ്ടോ ...... ഞങ്ങൾ തമ്മിൽ എന്ത് ബന്ധമുണ്ടെന്നാ.....? നീയൊരു അധ്യാപകനല്ലേ ആനന്ദ് ..... ഇത്രക്ക് ചീപ് ആയി ചിന്തിക്കാൻ എങ്ങനെ കഴിഞ്ഞു ....?" കാർത്തി മുഷ്ടി ചുരുട്ടി ദേശ്യം നിയന്ത്രിച്ചു "ഒഹ്ഹ്‌ ..... എന്റെ ചിന്തക്കാണ് കുഴപ്പം .... ഇതൊക്കെ കാണുമ്പോൾ ഇങ്ങനെയേ ചിന്തിക്കാൻ കഴിയൂ അല്ലെങ്കിൽ തന്നെ ഞാൻ ചിന്തിച്ചതിൽ എന്താ തെറ്റ് .....? അവൾ മൂന്ന് വര്ഷം പ്രണയിച്ചവനല്ലേ അർജുൻ ...... വളരെ ചുരുങ്ങിയ സമയം കൊണ്ട് അവൾക്ക് അവനെ മറന്ന് എന്നെ സ്നേഹിക്കാൻ കഴിഞ്ഞല്ലോ ....?

അതുപോലെ എന്നെയും മറന്ന് മറ്റൊരാളെ സ്നേഹിക്കില്ലന്ന് എന്താ ഉറപ്പ് .....? ഇപ്പോ എന്റെ കണ്മുന്നിൽ നീയും അവളും പരസ്പരം ....... 😡 ഇതിൽ നിന്നൊക്കെ ഞാൻ എന്താ മനസിലാക്കേണ്ടത് ......? " ദേശ്യത്താൽ അലറുകയായിരുന്നു അവൻ "ഹ്ഹ് 😏...... നീ നല്ലൊരു മനുഷ്യൻ ആണെന്ന് ഞാൻ കരുതി ...... ഒരു ആണാണ് എന്ന് കരുതി പക്ഷെ എന്റെ ചിന്തകൾ ഒക്കെ തെറ്റായിരുന്നു ..!! നീ ചോദിച്ചില്ലേ ശിവയുമായി എനിക്കുള്ള ബന്ധം എന്താണെന്ന് ....... എന്നാൽ കേട്ടോ എനിക്ക് അവളുമായി ബന്ധം ഉണ്ട് അതൊരിക്കലും നീ കരുതുന്ന ബന്ധം അല്ല ..... സഹോദരബന്ധം ...... കറ തീർന്ന സഹോദരി-സഹോദരബന്ധം കുഞ്ഞുനാള് തൊട്ടേ അവൾ വളർന്നത് എനിക്കൊപ്പമാ .....

എന്റെ ഈ കൈ പിടിച്ചാ അവൾ നടന്നത് ..... എന്റെ ഈ കയ്യിൽ തലവെച്ചാ അവൾ ഉറങ്ങിയത് എന്റെ ഈ കൈകൊണ്ടാ ഞാൻ അവളെ ഒരുക്കിയത് ...... അമ്മയില്ലാത്ത അവൾക്ക് ഞാനായിരുന്നു 'അമ്മ ബിസിനസ് തിരക്കുകളിൽപെട്ട അച്ഛന്റെ സ്നേഹലാളനകൾ കിട്ടാതെ വിഷമിച്ചപ്പോൾ ഒരു അച്ഛന്റെ സ്ഥാനവും ഞാൻ ഏറ്റെടുത്തു അച്ഛനും അമ്മയും ഏട്ടനും ഒക്കെ ആയി അവൾക്കൊപ്പം നടന്നപ്പോൾ വാത്സല്യം അല്ലാതെ അവളോട് മറ്റൊന്നും എനിക്ക് തോന്നിയിട്ടില്ല മറ്റുള്ളവർ പലതും പറഞ്ഞു നടന്നെങ്കിലും ഞാൻ അതിന് ചെവി കൊടുത്തിട്ടില്ല ഇപ്പോഴും അതെ അവൾ എന്റെ പെങ്ങളാടാ ......

കൂടെപ്പിറക്കാതെ പോയ കൂടെപ്പിറപ്പ് അവളെ പെങ്ങളെന്ന് അഭിസംബോധന ചെയ്യുന്നതിനേക്കാൾ എനിക്കിഷ്ടം അവളെന്റെ മകൾ ആണെന്ന് പറയാനാ ....., തനിക്ക് ഇതൊന്നും ഒരിക്കലും മനസ്സിലാവില്ലടോ ...... കാരണം തനിക്ക് ഒക്കെ ബന്ധം ബന്ധം ആകണമെങ്കിൽ അത് രക്തബന്ധം ആയിരിക്കണം ബന്ധങ്ങൾ ഉണ്ടാവാൻ രക്തബന്ധം ഒന്നും ആവശ്യമില്ലേടോ .....രക്തബന്ധങ്ങളേക്കാൾ പവിത്രമായ ആത്മബന്ധമാണ് ശെരിക്കും നമ്മെ സന്തോഷിപ്പിക്കുന്നത് ......തന്നോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല ......" കർത്തി പറഞ്ഞവസാനിപ്പിച്ചപ്പോഴേക്കും കുറ്റബോധം കൊണ്ട് ആനന്ദിന്റെ തല താഴ്ന്നിരുന്നു "അതിഥിയെ എനിക്ക് ഇഷ്ടാ .....

അത് നിങ്ങളെക്കൊണ്ട് സമ്മതിപ്പിക്കാമെന്ന് അവൾ പറഞ്ഞതിന്റെ സന്തോഷത്തിൽ ചെയ്തതാ ..... അല്ലാതെ താൻ കരുതുന്ന പോലെ ഞാനും അവളും തമ്മിൽ തെറ്റായിട്ട് ഒന്നുമില്ല ...." അത്രയും പറഞ്ഞുകൊണ്ട് കാർത്തി പുറത്തേക്ക് പോയതും ആനന്ദ് പറഞ്ഞു പോയതോർത്തു സ്വയം ലജ്ജിച്ചു അവൻ കുറ്റബോധത്താൽ മുറിക്ക് പുറത്തേക്ക് ഇറങ്ങിയതും കാണുന്നത് നിറകണ്ണുകളോടെ നിൽക്കുന്ന ശിവയേയും അവളെ ഞെട്ടലോടെ നോക്കി നിൽക്കുന്ന കാർത്തിയേം ആയിരുന്നു അവളുടെ നിൽപ്പിൽ നിന്നും അവൻ പറഞ്ഞത് എല്ലാം തന്നെ അവൾ കേട്ടു എന്ന് അവന് മനസ്സിലായി "ശിവാനി ....." അവൻ കുറ്റബോധത്തോടെ വിളിച്ചതും അവളത് കേൾക്കാൻ നിക്കാതെ കണ്ണും തുടച്ചു തിരിച്ചു നടന്നു

അവൻ പിന്നാലെ പോയെങ്കിലും അവൾ മുറിയിൽ കയറി ഡോർ ലോക്ക് ചെയ്തു ഒരു പൊട്ടിക്കരച്ചിലോടെ അവൾ നിലത്തേക്ക് ഊർന്നിരുന്നു "അവൾ മൂന്ന് വര്ഷം പ്രണയിച്ചവനല്ലേ അർജുൻ ...... വളരെ ചുരുങ്ങിയ സമയം കൊണ്ട് അവൾക്ക് അവനെ മറന്ന് എന്നെ സ്നേഹിക്കാൻ കഴിഞ്ഞല്ലോ ....? അതുപോലെ എന്നെയും മറന്ന് മറ്റൊരാളെ സ്നേഹിക്കില്ലന്ന് എന്താ ഉറപ്പ് .....?" മനസ്സിലേക്ക് അവന്റെ വാചകങ്ങൾ കടന്നു വരുംതോറും ഹൃദയം എന്തോ കൊത്തിവലിക്കുന്നത് പോലെ അവൾക്ക് തോന്നി ഇത്രയും ആയിട്ടും തന്നെ മനസ്സിലാക്കാൻ ആനന്ദിന് കഴിഞ്ഞില്ലല്ലോ എന്നുള്ളത് അവളെ തളർത്തി

ആനന്ദ് തുടരെ തുടരെ ഡോറിൽ മുട്ടിയെങ്കിലും അവൾ തുറന്നില്ല ഉള്ളിലെ ഭാരം ഇല്ലാതാക്കാൻ എന്ന പോലെ അവൾ ഒരുപാട് കരഞ്ഞു •••••••••••••••••••••••••••••••••••••••••••• "പറയുന്ന വാക്കുകൾക്ക് എത്രത്തോളം മൂർച്ചയുണ്ടാവുമെന്നും അത് കേൾക്കുന്നവർക്ക് വേദനിക്കുമെന്നും പറയുന്നവർ നോക്കാറില്ലല്ലോ ....? ഇന്ന് അവളുടെ മനസ്സ് ഒരുപാട് വിഷമിച്ചു ..... അതിന് കാരണം നീ മാത്രമാ ആനന്ദ് നീ ചോദ്യം ചെയ്തത് അവളുടെ ക്യാറക്റ്ററിനെയാണ് നീ പറഞ്ഞല്ലോ അർജുനെ മറന്ന് ചുരുങ്ങിയ സമയം കൊണ്ട് അവൾ നിന്നെ സ്നേഹിച്ചു എന്ന് അർജുന്റെ പ്രണയം ആത്മാർത്ഥമായിരുന്നോ ആനന്ദ് .....?

ചതിയനാണെന്ന് അറിഞ്ഞിട്ടും അവനെ സ്നേഹിക്കണമെന്നാണോ നീ പറയുന്നേ ....? സ്നേഹം അഭിനയിച്ചു അവളെ വഞ്ചിച്ച അവനെ വെറുത്തതിൽ എന്ത് തെറ്റാണുള്ളത് .....?? പിന്നെ നിന്നെ സ്നേഹിച്ചത് ..... അത് നീ ചാർത്തിയ താലിയെ ബഹുമാനിക്കുന്നത് കൊണ്ട് മാത്രമാ ...... ഇതൊക്കെ എനിക്ക് മനസ്സിലായി എന്നിട്ടും ഭർത്താവായ നിനക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ലല്ലോ .....?" അവനെ കുറ്റപ്പെടുത്തിയുള്ള കാർത്തിയുടെ വാക്കുകൾ അവനെ തളർത്തിക്കളഞ്ഞു...............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story