ശിവാനന്ദം 💞: ഭാഗം 33

shivanantham

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

എല്ലാവരും കൂടി അമ്പലത്തിലേക്ക് പോയി ദൈവസന്നിധിയിൽ വെച്ച് കൊട്ടും കൊരവയും ഒന്നുമില്ലാതെ റാം അരുന്ധതിയുടെ കഴുത്തിൽ വീണ്ടും താലി കെട്ടി താലി കൈക്കുള്ളിലാക്കി കണ്ണിൽ വെച്ചു പ്രാർത്ഥിക്കുന്ന അരുന്ധതിയെ നോക്കി റാം കണ്ണ് ചിമ്മി ചിരിച്ചതും അരുന്ധതി നാണത്തോടെ തല താഴ്ത്തി അച്ഛന്റെയും അമ്മയുടെയും വിവാഹത്തിൽ പങ്കെടുക്കവെ ശിവയുടെ കണ്ണുകൾ ആനന്താശ്രുക്കൾ പൊഴിച്ചു വിവാഹശേഷം എല്ലാപേരും കൂടി ഫോട്ടോ ഒക്കെ എടുത്ത് ഒരു ഹോട്ടലിലേക്ക് കയറി കാർത്തി അഥിതിയെയും വലിച്ചുകൊണ്ട് ഒരു ടേബിളിൽ പോയി ഇരുന്നത് കണ്ടതും വീട്ടുകാരെല്ലാം കൂടി തലയാട്ടി ചിരിച്ചു

കാരണം ശിവ കാർത്തിയുടെ കാര്യം അരുന്ധതി വഴി അതിഥിയുടെ അച്ഛനമ്മമാരെ അറിയിക്കുകയും വിവാഹത്തിനുള്ള സമ്മതം വാങ്ങുകയും ചെയ്തിരുന്നു ആനന്ദ് ശിവയേയും കൂട്ടി മാറി ഇരിക്കാൻ ഒരുങ്ങിയപ്പോഴേക്കും അവൾ റാമിനും അരുന്ധതിക്കും ഒപ്പം പോയിരുന്നു അത് അവനു ഇഷ്ടപ്പെട്ടില്ലെങ്കിലും ഒന്നും മിണ്ടാതെ അച്ഛനും അമ്മയ്ക്കും ഒപ്പം ഇരുന്നു ..... ഫുഡ് കഴിക്കവേ അവൻ അവളെ നോക്കി പേടിപ്പിക്കുന്നുണ്ടായിരുന്നെങ്കിലും അവളത് കാണാത്തതു പോലെ ഇരുന്നു ഫുഡ് കഴിഞ്ഞ്‌ നേരെ വീട്ടിലേക്കാണ് പോയത് ...... ആനന്ദും ശിവയും റാമും അരുന്ധതിയും ഒരു കാറിലും ബാക്കി ഉള്ളവർ മറ്റൊരു കാറിലും ആയിരുന്നു വീട്ടിലെത്തി ചടങ്ങുകൾ ഒക്കെ കഴിഞ്ഞു

അവർ എല്ലാപേരും കൂടി ഹാളിലിരിക്കുവായിരുന്നു " എന്നാൽ പിന്നെ നമുക്ക് അഥിതി മോൾടേം കാർത്തികിന്റെയും വിവാഹം കൂടി അങ് നടത്തിയേക്കാം .....exam നെക്സ്റ്റ് വീക്കോട് കൂടി തീരില്ലേ ..... എന്താ നിങ്ങടെ അഭിപ്രായം ......" എല്ലാവരോടും കൂടി അഥിതിയുടെ അച്ഛൻ പറഞ്ഞു "ഞങ്ങൾക്ക് എല്ലാവര്ക്കും സമ്മതം ...... ഞാൻ കാർത്തീടെ പാരന്റ്സുമയി എല്ലാം സംസാരിച്ചിട്ടുണ്ട് ..... മക്കളുടെ എക്സാം കഴിയുമ്പോഴേക്കും അവർ ഇങ്ങെത്തും ..... അവർ വന്നതിന് ശേഷം നമുക്ക് ബാക്കി ഒക്കെ തീരുമാനിക്കാം ..... " റാം പറഞ്ഞതിനെ ശെരി എല്ലാവരും പിന്താങ്ങി

വിവാഹക്കാര്യം പറഞ്ഞതും അഥിതി പതിയെ മുറിയിലേക്ക് വലിഞ്ഞു പിന്നാലെ കാർത്തിയും അവൾ മുറിക്കകത്തു കയറിയതും പിന്നാലെ കാർത്തിയും കയറി വാതിൽ ലോക്ക് ചെയ്തു ശബ്ദം കേട്ടവൾ ഞെട്ടി തിരിഞ്ഞു നോക്കുമ്പോഴേക്കും അവൻ അവളെ പിടിച്ചു വലിച്ചു കൈക്കുള്ളിലാക്കിയിരുന്നു അവൾ ഒരു വിറയലോടെ തലയുയർത്തി നോക്കിയതും അവളെ നോക്കി വഷളൻ ചിരിയോടെ നിൽക്കുന്ന അവനെക്കണ്ടു അവൾ വിയർക്കാൻ തുടങ്ങി അവൻ അവളെ വരിഞ്ഞു മുറുക്കിയതും അവൾ പെരുവിരലിൽ ഉയർന്നു പൊങ്ങി

ഹൃദയം വല്ലാതെ മിടിക്കുന്നത് അവളറിഞ്ഞു അവളുടെ നിൽപ്പ് കണ്ടിട്ടാവണം അവനൊന്ന് ചിരിച്ചുകൊണ്ട് അവളിൽ നിന്ന് വിട്ട് മാറി അവളെ നോക്കി സൈറ്റ് അടിച്ചു ഒരു ഫ്ലയിങ് കിസ്സും കൊടുത്തു അവൻ ഡോർ തുറന്ന് പുറത്തേക്ക് പോയി ••••••••••••••••••••••••••••••••••••••••••••••• "ഷിറ്റ് ......" അതിഥിയുടെ സ്റ്റാറ്റസിൽ വിവാഹത്തിൽ ആനന്ദിനൊപ്പം സന്തോഷത്തോടെ പങ്കെടുക്കുന്ന ശിവയുടെ ചിത്രം കണ്ടതും ധനു ഫോൺ എടുത്ത് നിലത്തേക്കെറിഞ്ഞുകൊണ്ട് നിലത്തു മുട്ട് കുത്തി ഇരുന്ന് അലറി "ശിവാനി ......

എന്നിൽ നിന്ന് ആനന്ദിനെ തട്ടിയെടുക്കാം എന്ന് നീ കരുതണ്ട ...... അവൻ എനിക്ക് മാത്രം അവകാശപ്പെട്ടതാ ..... അവനെ ആർക്ക് വേണ്ടിയും നഷ്ടപ്പെടുത്താൻ ഞാൻ ഒരുക്കമല്ല ഇത്രയും നാളും നീ സ്വസ്ഥമായി ജീവിച്ചില്ലേ ..... ഇനിയുള്ള ജീവിതത്തിൽ സ്വസ്ഥത എന്താണെന്ന് നീ അറിയില്ല വരുവാ ഞാൻ ..... ഈ ധനുവിന്റെ കളികൾ തുടങ്ങാൻ സമയമായി ...... ഒരുങ്ങിയിരുന്നോ നീ ...... " നിലത്തു മുട്ട് കുത്തി ഇരുന്നുകൊണ്ട് ഒരു ഭ്രാന്തിയെ പോലെ അവൾ അലറി തികച്ചും ഭ്രാന്തമായ ഒരു അവസ്ഥയിലേക്ക് നീങ്ങുവായിരുന്നു അവളുടെ മനസ്സ് ..... ഏത് വിധേനയും ആനന്ദിനെ പിടിച്ചടക്കുക എന്ന ലക്‌ഷ്യം മാത്രമായിരുന്നു അവളുടെ ഉള്ളിൽ.......തുടരും…………

സോറി സോറി ആയിരം സോറി ....... എഴുതാൻ ഒട്ടും പറ്റാത്ത അവസ്ഥ ആയിപ്പോയി ...... ലെങ്ത് വളരെ കുറവാണെന്ന് അറിയാം അടുത്ത പാർട്ട് നല്ല ലെങ്ങ്തിൽ postaan ശ്രമിക്കാം ..... ആർക്കും ദേശ്യം തോന്നല്ലേ ഫ്രണ്ട്സ് ...... Sorryy ☹️ തെറ്റുകൾ ഉണ്ടാവും പിന്നെ ഈ സ്റ്റോറി കാരണം എനിക്ക് എന്റെ പഴേ രണ്ട് ഫ്രണ്ട്സ്നെ തിരിച്ചു കിട്ടി 😇😇 അതിൽ ഒരുപാട് സന്തോഷമുണ്ട് ...... 😍😍

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story