ശിവാനന്ദം 💞: ഭാഗം 36

shivanantham

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"നിന്നെയാണ് ഞാൻ സ്നേഹിക്കുന്നത് ...... ധനുവിനെ അല്ല .....,ഞാനും അവളും തമ്മിൽ അരുതാത്ത ബന്ധമുണ്ടെന്നാണോ നീ കരുതുന്നത് ...... ആരുമില്ലാത്ത തക്കം നോക്കി അവൾ അപ്രതീക്ഷിതമായി വന്ന് കെട്ടിപ്പിടിച്ചപ്പോൾ ഞാനൊന്ന് ഞെട്ടിപ്പോയി ..... നിന്നെ കാണിക്കാനുള്ള അവളുടെ ചീപ്പ് പ്ലേയ് ആയിരുന്നു അതെന്ന് എനിക്കിപ്പോ മനസ്സിലായി ...... നിനക്ക് ഞാൻ പറയുന്നത് വിശ്വാസമാകില്ലെന്ന് അറിയാം പക്ഷെ ഒന്ന് ശാന്തമായി ചിന്തിച്ചു നോക്ക് ..... നീ വന്നപ്പോൾ അവളാണ് എന്നോട് ചേർന്ന് നിന്നത് അല്ലാതെ ഞാനല്ല ....."അവൻ അത്രയും പറഞ്ഞുകൊണ്ട് അവളുടെ നിറഞ്ഞ കണ്ണുകളിലേക്ക് നോക്കി "അവൾ മനഃപൂർവം create ചെയ്ത ഡ്രാമയാണ് അത് ......

നിനക്ക് വിശ്വസിക്കാൻ പറ്റുമെങ്കിൽ വിശ്വസിക്ക് ....." അത്രയും പറഞ്ഞുകൊണ്ട് അവൻ അവളെ തള്ളിമാറ്റി അവിടെ നിന്നും പോയതും അവൾ നിസ്സംഗമായി അവൻ പോകുന്നതും നോക്കി നിന്നു പിന്നീട് ഒന്ന് ഇരുത്തി ചിന്തിച്ചപ്പോൾ അവൻ പറഞ്ഞത് സത്യമാണെന്ന് അവൾക്ക് ബോധ്യമായി ••••••••••••••••••••••••••••••••••••••••••••• *അർജുൻ * ചെറുപ്പം തൊട്ട് കളിച്ചു വളർന്നവരാണ് ഞാനും ദച്ചുവും മറ്റൊരോടും ഉള്ളതിനേക്കാളും സ്നേഹവും കരുതലും അവൾക്ക് എന്നോടായിരുന്നു ..... അതുകൊണ്ട് തന്നെയാ എല്ലാവരും അവളെ ധനു എന്ന് വിളിച്ചപ്പോൾ അവൾ എനിക്ക് എന്റെ മാത്രം ദച്ചുവായി കൗമാരപ്രായം എത്തിയപ്പോൾ ഞങ്ങളുടെ ബന്ധത്തിന്റെ ഗതി മാറി സൗഹൃദത്തിൽ നിന്ന് അത് മനോഹരമായ പ്രണയത്തിലേക്ക് നീങ്ങി ......

എന്നെ കാണുമ്പോൾ നാണത്തോടെ മുഖം താഴ്ത്തുന്ന ആ കൊച്ചു സുന്ദരിയുടെ മുഖം ഇപ്പോഴും എന്റെ മനസ്സിലുണ്ട് ഇങ്ങനെ ഒന്നും ആയിരുന്നില്ല അവൾ ...... സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു പാവം നാട്ടുമ്പുറത്തുകാരി ആയിരുന്നു അവൾ പക്ഷെ അവളുടെ അച്ഛന് ഓർക്കാപുറത്തു വിദേശത്തു ജോലി ശെരിയായതും അവളെ അവർ എന്നിൽ നിന്നും പറിച്ചു മാറ്റി അവിടത്തെ ജീവിതത്തിലും സൗകര്യത്തിലും ഭ്രമിച്ചു പതിയെ പതിയെ എന്നെ തന്നെ അവൾ മറന്നു അവളുടെ അമ്മയെപ്പോലെ പണത്തിന് പിന്നാലെയായി അവളുടെ ജീവിതം അപ്പോഴും എന്റെ മനസ്സിൽ അവൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ ......

ശിവാനിയോട് പ്രണയനാടകം കളിക്കുമ്പോൾ പോലും എന്റെ മനസ്സിൽ എന്റെ ദച്ചുവായിരുന്നു പക്ഷെ ശിവാനിയെക്കുറിച്ചറിഞ്ഞപ്പോൾ അവളുടെ വേദനകൾ അറിഞ്ഞപ്പോൾ ചതിക്കാൻ എനിക്ക് മനസ്സ് വന്നില്ല ...... ദച്ചുവിനെ മനസ്സിലിട്ടുകൊണ്ട് മറ്റൊരാളെ സ്നേഹിക്കാൻ കഴിയില്ലെന്നറിഞ്ഞിട്ടും ഞാനവളെ വിവാഹം കഴിക്കാൻ തയ്യാറായി പക്ഷെ ജിതിന്റെ ഇടപെടൽ കൊണ്ട് അവൾക്ക് വിധിച്ചത് തന്നെ കിട്ടി ..... ആണൊരുത്തനെ തന്നെ ഭർത്താവായി അവൾക്ക് കിട്ടി അപ്പൊ ഞാൻ ഒരുപാട് സന്തോഷിച്ചു ......

ആ സന്തോഷങ്ങളൊക്കെ ദച്ചുവിനെ ഇവിടെ വെച്ചു കണ്ടതോടെ ഇല്ലാതായി അവളെ വീണ്ടും കണ്ടതിൽ എന്റെ മനസ്സ് ഒരുപാട് സന്തോഷിച്ചെങ്കിലും അവളുടെ സ്വഭാവത്തിൽ വന്ന മാറ്റങ്ങൾ എന്നെ തളർത്തിക്കളഞ്ഞു വര്ഷങ്ങളായി അവളെ മാത്രം ഓർത്തിരുന്ന എന്നെ തിരിച്ചറിയാൻ പോലും അവൾക്കായില്ല ...... അതേസമയം മറ്റൊരാൾക്ക് വേണ്ടി അവൾ കാത്തിരിക്കുന്നു എന്നറിഞ്ഞപ്പോൾ തകർന്നു പോയി ഞാൻ പിന്നീടുള്ള അവളുടെ ചെയ്തികൾ എന്റെ മനസ്സിൽ അവളോടുള്ള വെറുപ്പ് കൂട്ടി ..... ഇത്രയും തരം താഴാൻ അവൾക്ക് എങ്ങനെ കഴിഞ്ഞു പണത്തിന് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ഒരുവളായി അവൾ മാറിയിരിക്കുന്നു ഞാൻ സ്നേഹിച്ച മനസ്സ് ഇന്ന് അവളിൽ ഇല്ല .....

പക്ഷെ ശിവക്ക് സമാധാനമായി ജീവിക്കണമെങ്കിൽ എന്റെ താലി ദച്ചുവിന്റെ കഴുത്തിൽ ഉണ്ടായിരിക്കണം .......!!* അവൻ മനസ്സിൽ ചിന്തിച്ചുകൊണ്ട് തിരിഞ്ഞതും മുന്നിൽ നിറകണ്ണുകളോടെ നിൽക്കുന്ന ധനുവിനെ കാണാത്ത ഭാവത്തിൽ മുറിയിൽ നിന്ന് പുറത്തേക്കിറങ്ങി പോയി ••••••••••••••••••••••••••••••••••••••••••••• ശിവ വീട്ടിൽ എത്തിയതും ആദ്യം നോക്കിയത് ആനന്ദിനെയാണ് അവൻ മുറിയിലാണെന്ന് മനസ്സിലായതും അവൾ ബാഗ് ഊരി വെച്ചു മുറിയിലേക്ക് നടന്നു ബെഡിനടുത്തായി തിരിഞ്ഞു നിന്ന് എന്തോ ഫയൽ മറിച്ചു നോക്കുന്ന ആനന്ദിനെ കണ്ടതും അവൾ അവനടുത്തേക്ക് നടന്നുകൊണ്ട് പിന്നിലൂടെ അവനെ കെട്ടിപ്പിടിച്ചു

"sorry ...... ഞാൻ ..... പെട്ടെന്ന് കണ്ടപ്പോ ..... Sorry ..... Am really sorry ......" പറഞ്ഞു തുടങ്ങിയപ്പോഴേക്കും അവൾ കരഞ്ഞു പോയിരുന്നു ആനന്ദ് ഒന്നും മിണ്ടാതെ അവളെ തള്ളി മാറ്റി അവിടെ നിന്നും പോയതും അവൾ പൊട്ടിക്കരഞ്ഞുകൊണ്ട്‌ ബെഡിലേക്ക് വീണിരുന്നു അവൾ അവിടെ തന്നെ ഇരുന്ന് ഒരുപാട് നേരം കരഞ്ഞു ...... നേരം ഒരുപാട് വൈകിയെന്നു കണ്ടതും അവൾ കണ്ണ് തുടച്ചു ഡ്രെസ്സും എടുത്ത് ഫ്രഷ് ആകാൻ പോയി ഫ്രഷ് ആയി ഇറങ്ങിയപ്പോ ആനന്ദ് മുറിയിൽ ഉണ്ടായിരുന്നു ഒരു കയ്യിൽ കോഫിയും പിടിച്ചുകൊണ്ട് മറുകൈയിൽ ബുക്കും പിടിച്ചു വായിക്കുന്ന അവനെ കണ്ടതും ശിവ അവനടുത്തേക്ക് പോകാൻ തുനിഞ്ഞു അത് കണ്ടതും അവൻ അവിടെ നിന്നും എണീറ്റ് പുറത്തേക്ക് പോയി ...... ശിവയുടെ കണ്ണുകൾ നിറഞ്ഞു ...... ചുണ്ടുകൾ വിതുമ്പി അമ്മയോടൊപ്പം ഇരിക്കണമെന്ന് തോന്നിയതും അവൾ സ്റ്റെയർ ഇറങ്ങി താഴേക്ക് പോയി "അമ്മാ ......"

ഡോറിൽ മുട്ടി അവൾ വിതുമ്പലോടെ വിളിച്ചു "അമ്മാ ......" പ്രതികരണം ഒന്നും ഇല്ലെന്ന് കണ്ടതും അവൾ വീണ്ടും വിളിച്ചു "പപ്പേ ..... വാതിൽ തുറക്ക് ....." അവൾ കരച്ചിലിന്റെ വക്ക്‌ എത്തിയിരുന്നു ഡോർ തുറക്കുന്നില്ലെന്ന് കണ്ടതും അവളൊന്ന് വിതുമ്പിക്കൊണ്ട് അവിടെ നിന്നും തിരിഞ്ഞു നടന്നു..... വാതിൽ തുറന്ന് അവൾ സിറ്റ്ഔട്ടിലേക്ക് ഇറങ്ങി മനസ്സ് വല്ലാതെ നോവുന്നുണ്ടായിരുന്നു ..... മനസ്സിലെ സങ്കർഷങ്ങൾക്ക് തെളിവെന്നോണം കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു ആരുമില്ലാതായി പോയെന്ന തോന്നൽ അവളുടെ മനസ്സിനെ പല ചിന്തകളിലേക്കും കൊണ്ടുപോയി

മനസ്സിൽ കുമിഞ്ഞു കൂടിയ സങ്കടങ്ങളും അടക്കി നിർത്തിയ വിതുമ്പലും ഒരു പൊട്ടിക്കരച്ചിലോടെ പുറത്തേക്ക് വന്നതും അവൾ കൊച്ചു കുട്ടിയെ പോലെ ഏങ്ങിക്കരഞ്ഞു പെട്ടെന്നൊരു കൈ വന്ന് അവളെ പിടിച്ചു വലിച്ചു നെഞ്ചോട് ചേർത്തതും അവളുടെ വിതുമ്പലിന്റെ ആക്കം കൂടി വന്നു "എനിക്കാരൂല്യാ ...... ന്നെ ആർക്കും ഇഷ്ടല്ല്യ ......" അവൾ തന്നെ നെഞ്ചോട് ചേർത്ത് നിർത്തിയ ആനന്ദിന്റെ ഷർട്ടിൽ മുഖമർത്തി വിതുമ്പലോടെ പറഞ്ഞതും ആനന്ദിന്റെ ചുണ്ടിൽ ഒരു കുസൃതിച്ചിരി വിരിഞ്ഞു "അയ്യേ ..... എന്ത് കരച്ചിലാടി ഇത് ..... നാണമുണ്ടോ ..... പട്ടിയെ പോലെ കിടന്ന് മോങ്ങാൻ .......?" ആനന്ദ് അവളെ കളിയാക്കിയതും അവളുടെ വിതുമ്പൽ നേർത്തു വന്നു "ഞാ ..... ഞാൻ സോറി പറഞ്ഞിട്ടും ന്തിനാ ന്നോട് ദേശ്യം കാണിച്ചേ .....?" നേർത്തു വന്ന വിതുമ്പലോടെ ചോദിച്ചതും അവൻ അവളെ നോക്കി കണ്ണുരുട്ടി

"തൊട്ടതിനും പിടിച്ചതിനുമൊക്കെ നിനക്ക് ദേശ്യപ്പെടാം .... ന്യായമായ കാര്യത്തിന് ഞാനൊന്ന് ദേശ്യം കാണിച്ചാൽ അത് കുറ്റം 😠...." ആനന്ദ് ദേശ്യപ്പെട്ടതും അവൾ അവനു മുന്നിൽ നിന്ന് വിതുമ്പിയതും ആനന്ദ് തലക്കും കൈ കൊടുത്തു അവളെ നോക്കി "അയ്യോ ഞാൻ ഒന്നും പറഞ്ഞില്ല ..... ഇനി അതിന് കിടന്ന് മോങ്ങണ്ട ..... വാ എന്റെ കൂടെ ....." അവൻ അവളെ നോക്കി പറഞ്ഞുകൊണ്ട് അവളെയും കൊണ്ട് അകത്തേക്ക് പോയി "അല്ല ..... നിനക്ക് എന്നോട് ഇഷ്ടമൊന്നും ഇല്ലാന്നല്ലേ പറഞ്ഞെ ...... പിന്നെന്തിനാ ധനു എന്നോട് ചേർന്ന് നിന്നപ്പോ നീ കരഞ്ഞോണ്ട് പോയത് .....?" റൂമിന്റെ ഡോർ അടച്ചുകൊണ്ട് ആനന്ദ് ചോദിച്ചതും ശിവ എന്ത് പറയണമെന്നറിയാതെ കുഴഞ്ഞു ......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story