ശിവാഞ്ജലി: ഭാഗം 1

shivanjali

എഴുത്തുകാരി: സുൽഫിയ നൗഫൽ

" കണ്ണ് കണ്ടൂടെ ടീ നിനക്ക് " നീയെന്താ മറ്റുള്ളവരെ തള്ളിയിട്ടു കൊല്ലാൻ ഇറങ്ങിയേക്കുവാണോ...... അച്ഛൻ വിളിച്ചപ്പോൾ എന്താണെന്നറിയാൻ തിടുക്കപ്പെട്ട് ഓടുന്നതിനിടയിൽ എതിരെ വന്ന ആളിനെ ശ്രെദ്ധിച്ചില്ല...... എന്റെ ചേട്ടന്റെ ഉറ്റത്തൊഴാനാണ്.... ശിവപ്രസാദ്.... ആള് ഒരു കലിപ്പനാണ്... എന്നോട് മാത്രമല്ല എല്ലാവരോടും ഇങ്ങനെ തന്നെ ആണ്......ചേട്ടന് വല്യ കാര്യമാണ് പുള്ളിയെ..... ഞാൻ അങ്ങേരെ ഒന്ന് കുർപ്പിച്ചു നോക്കി... എന്താടി വന്നിടിച്ചതും പോരാ നോക്കി പേടിപ്പിക്കുന്നോ...... "എവിടേലും ഒക്കെ നോക്കി നടക്കും...... മനുഷ്യന്റെ മെക്കിട്ട് കേറാൻ.... അതും പറഞ്ഞു എന്നെ ഒന്ന് ദഹിപ്പിക്കുന്ന നോട്ടവും നോക്കി അങ്ങേരു പോയി...... ഹാവൂ... ഭാഗ്യം... രക്ഷപെട്ടു.... അങ്ങേര് കൊല്ലാതെ വിട്ടത് മഹാഭാഗ്യം ആണ്..... വേറെ ആരെങ്കിലും ആയിരുന്നേൽ കഥ കഴിഞ്ഞേനെ........ ഞാൻ അഞ്ജലി.....

ശിവരാമകൃഷ്ണന്റെയും അരുന്ധതിയുടെയും രണ്ടാമത്തെ മകൾ... എനിക്ക് ഒരു ചേട്ടൻ കൂടി ഉണ്ട് അശ്വിൻ... എനിക്ക് എന്തിനും കൂട്ട് നിൽക്കുന്ന ഒരു പാവം ചേട്ടൻ.... ചേട്ടന്റെ ഇന്റിമേറ്റ് ഫ്രണ്ട് ആണ് നേരത്തെ കണ്ട ആ കലിപ്പൻ...... ഇന്ന് എന്റെ വല്യച്ഛന്റെ മോന്റെ കല്യാണമാണ്.... തറവാട്ടിൽ വെച്ചാണ് കല്യാണം.... കുടുംബത്തിൽ ഏതൊരു പരിപാടിയും തറവാട്ടിൽ വെച്ചാണ് നടത്തുന്നത്... ഒരയച്ചയായി ഞങ്ങൾ ഇവിടെ അതിന്റെ ആഘോഷത്തിലാണ്.... ആദർഷേട്ടന്റെയും (വല്യച്ഛന്റെ മകൻ )എന്റെ ചേട്ടന്റെയും ഉറ്റ സുഹൃത്തായതു കൊണ്ട് പുള്ളിയാണ് എല്ലാ കാര്യങ്ങളും നോക്കുന്നത്..... അഞ്ജു.......നിന്നെ ഞാൻ എത്ര നേരായി വിളിച്ചിട്ട് നീ അവിടെ എന്തെടുക്കാ....... അച്ഛാ.. അത് ഞാൻ വരുന്ന വഴി ഒരു കടുവയുമായി അറിയാതെ ഒന്ന് കൂട്ടി മുട്ടി.... കടുവയോ അതാരാ........ അച്ഛന്റെ ഒരു പഴയ ശിഷ്യൻ ഇല്ലേ അങ്ങേര്.... ഭാഗ്യത്തിന് എന്നെ കൊന്നില്ലന്നെ ഉള്ളു.... ഡീ... മതി ശിവൻ നീ കടുവ എന്ന് വിളിച്ചത് കേൾക്കണ്ട.... ആ.... അത് പോട്ടെ.... അച്ഛനെന്തിനാ എന്നെ വിളിച്ചേ.....

മോളെ അത് അച്ഛന് നാളത്തേക്കുള്ള ഡ്രസ്സ്‌ വീട്ടിൽ നിന്ന് എടുക്കാൻ മറന്നു... മോളൊന്നു പോയി എടുത്തിട്ട് വരോ..... അച്ഛാ..... ഞാൻ.... എങ്ങനാ... ഈ രാത്രി ഒറ്റയ്ക്ക് അവിടെ വരെ...... അച്ഛൻ തന്നെ പോയി എടുക്ക്.... ഇല്ലേൽ ഏട്ടനെ വിട്.... ഞാൻ പോകൂല്ല..... അച്ഛന്റെ അഞ്ജു മോളല്ലേ അച്ഛൻ പറയുന്നത് കേൾക്ക് മോളെന്നു പോയിട്ട് വാ.... ഏട്ടനെ വല്യച്ഛൻ പുറത്തേക്ക് പറഞ്ഞു വിട്ടേക്കുവ.... ഞാൻ ഒറ്റയ്ക്ക് പോകൂല്ല എനിക്ക് പേടിയാ..... ഈ രാത്രി ഞാൻ അവിടെ വരെ എങ്ങനെ ആണ്.... ഞാൻ പോകൂല്ല...... നീ ഒറ്റയ്ക്ക് പോകണ്ട..... ഞാൻ ആരെങ്കിലും കൂടെ വിടാം എങ്കിൽ മോള് പോകോ..... ആ.... അത് വേണേൽ നോക്കാം....... ഇപ്പൊ ആരെയാ ഒന്ന് വിടുക..... ആ.... മോനെ.... ശിവാ.... നീ ഒന്ന് ഇങ്ങ് വന്നേ...... എന്റെ..... ദേവി...... വേറെ ആരേം കണ്ടില്ലേ അച്ഛാ..... ഇതിലും ഭേദം ഞാൻ ഒറ്റയ്ക്ക് പോകുന്നതായിരുന്നു...... അവൻ നിന്നെ ഒന്നും ചെയ്യില്ല.... ഈ രാത്രി നീ അവന്റെ കൂടെ പോകുന്നതാ നല്ലത്.... അവൻ കൂടെ ഉള്ളപ്പോൾ നീ പേടിക്കണ്ട...... എന്താ മാഷേ...... ശിവാ നീ...

ഒന്ന് ഇവള്ടെ കൂടെ വീട് വരെ പോകോ.... എനിക്ക് നാളെ മാറാനുള്ള ഡ്രസ്സ്‌ എടുക്കാൻ മറന്നു.... ഇവൾ ഒറ്റയ്ക്ക് പോകില്ല എന്ന് ആ പറയുന്നത്.... രാത്രി ആയില്ലേ.... എന്റെ.... ദേവി.... ഈ കടുവ സമ്മതിക്കരുതെ..... അതിനെന്താ മാഷേ ഞാൻ കൂടെ പോകാല്ലോ..... ഒരു മിനിറ്റ് ഞാൻ പോയി ബൈക്ക് എടുത്തിട്ട് വരാം...... ദേവി....... വേണ്ടായിരുന്നു.......... ഈ കടുവ എന്നെ കൊല്ലാതിരുന്നാൽ മതി....... ഡീ ...... നീ എന്ത് ആലോചിച്ചു നിൽക്ക വരുന്നേൽ വാ..... വേറെ വഴി ഇല്ലാത്തോണ്ട് ഞാൻ ആ കടുവയുടെ വണ്ടിയുടെ പുറകിൽ കയറി..... വീടെത്തുന്നത് വരെയും എന്റെ മനസ്സിൽ പെരുമ്പറ മുഴങ്ങുന്നത് കേൾക്കാമായിരുന്നു..... ഞങ്ങൾ നാഗകാവ് വഴി ആണ് പോയത്...രാത്രി ആയതു കൊണ്ട് ആ വഴി പോകുന്നത് ശ്രെധിച്ചു വേണം എന്ന് എല്ലാരും പറയുന്നത് കേട്ടിട്ടുണ്ട്.... കുറച്ചു വർഷങ്ങൾക്ക് മുൻപ് അവിടെ വെച്ച് തൂങ്ങി മരിച്ച സാവിത്രി ചേച്ചിയുടെ ആത്മാവിനെ പലരും കണ്ടിട്ടുണ്ടത്രേ.....

അത് കൊണ്ട് ഞാൻ ആ കൊടുവയെ മുറുക്കി പിടിച്ചു.... കാര്യമറിയാവുന്നത് കൊണ്ട് അങ്ങേര് ഒന്നും പറഞ്ഞില്ല...... ഡീ.... വീടെത്തി.... എന്തന്ന് വെച്ചാൽ വേഗം പോയി എടുക്കാൻ നോക്ക്..... എനിക്ക് വേറെ പണിയുണ്ട്....... അതിന് ഞാൻ ആരോടും പറഞ്ഞില്ലല്ലോ കൂടെ വരാൻ...... എന്താ...... നീ എന്തെങ്കിലും പറഞ്ഞോ..... ഞാൻ ഒന്നും പറഞ്ഞില്ലേ........... ഈ കടുവയുടെ മുഖം ഒരിക്കലും തെളിയില്ലേ....ഞാൻ പതിയെ പറഞ്ഞു.... ഞാൻ വേഗം തന്നെ വീട് തുറന്നു അച്ഛന്റെ മുറിയിൽ കയറി ഡ്രസ്സ്‌ വെച്ച കവർ എടുത്തു പുറത്തേക്ക് വന്നു...... നോക്കിയപ്പോൾ ദേ.... ആ... കടുവ.... വീടിനകത്തു നിൽക്കുന്നു.....ഞാൻ ഒന്ന് പേടിച്ചു..... . എന്താ..... എന്തെങ്കിലും വേണോ.... ഞാൻ ഒന്ന് പേടിച്ചെങ്കിലും എങ്ങനെയോ ഒന്ന് ചോദിച്ചു..... ആ വേണം...... എന്ത്...... എന്താ വേണ്ടത്....... ഞാൻ എടുത്തു തരാം........ എനിക്ക് വേണ്ടത് ഞാൻ തന്നെ എടുത്തോളം..... നീ ബുദ്ധിമുട്ടണ്ട...... എനിക്ക് എന്ത് ബുദ്ധിമുട്ട്..... അങ്ങനെ ഒന്നും ഇല്ല..... എന്താന്ന് പറഞ്ഞോ..... .

അല്ല നിനക്ക് അല്ലെ അറിയേണ്ടത് ഈ കടുവ എന്താ ഇങ്ങനെയൊക്കെ എന്ന്... ഞാൻ അത് പറഞ്ഞുതരാം..... എന്റെ ദേവി..... ഞാൻ പറഞ്ഞത് ഇങ്ങേര് കേട്ടോ...... . അത് ഞാൻ..... പെട്ടന്ന്...... അപ്പോഴത്തെ ദേഷ്യത്തിൽ...... അറിയാതെ..... പറയുന്നതിനൊപ്പം ഞാൻ പതിയെ പുറകിലേക്ക് നടക്കാൻ തുടങ്ങി........ ആയിക്കോട്ടെ ദേഷ്യത്തിലായാലും അല്ലേലും സാരില്യ... നിനക്ക് അറിഞ്ഞാൽപോരെ....... . അയ്യോ വേണ്ട...... എനിക്കൊന്നും..... അറിയണ്ട...... പറഞ്ഞു തീർന്നതും ഞാൻ ഭിത്തിയിൽ ചെന്നിടിച്ചു..... ഞാൻ മാറി പോകാൻ ശ്രെമിച്ചതും ആ കടുവ എന്റെ ഇരുവശങ്ങളിലും കൈ വെച്ച് നിന്ന്..... ഇനി പോകാൻ ഒരു വഴിയും ഇല്ല...... എന്റെ ദേവി ഞാൻ എന്ത് ചെയ്യും.......തുടരും

Share this story