ശിവാഞ്ജലി: ഭാഗം 10

shivanjali

എഴുത്തുകാരി: സുൽഫിയ നൗഫൽ

അമ്മ എന്താ എന്നോട് നേരത്തെ സീരിയസ് ആയിട്ട് സംസാരിക്കാനുണ്ടെന്നു പറഞ്ഞത്.... ശിവാ... അത്..... മോനെ ഞാൻ പറയുന്നത് മോൻ കുറച്ചു ഗൗരവത്തിൽ എടുക്കണം..... മോൻ എടുത്ത് ചാടി ഒരു തീരുമാനവും എടുക്കരുത്...... അമ്മേ.... അമ്മ.. ഈ മുഖവുര നിർത്തി കാര്യം എന്താന്ന് വെച്ചാൽ പറ... വെറുതെ മനുഷ്യനെ ടെൻഷൻ ആക്കാൻ....... മോനെ... എനിക്ക്.... അഞ്ജുനെ കുറിച്ചാണ് പറയാനുള്ളത്....... അമ്മേ... വേണ്ട.... അവളെ കുറിച്ചാണെങ്കിൽ നമുക്ക് ഈ സംസാരം ഇവിടെ നിർത്താം..... അത് എങ്ങും എത്തില്ല..... എനിക്ക് ഇപ്പൊ തത്കാലം അതിനെ പറ്റി സംസാരിക്കാൻ താല്പര്യം ഇല്ല...... മോനെ.. ശിവാ... നീ... അമ്മ പറയുന്നത് കേൾക്ക്.... മോനെ അഞ്ജു..... അമ്മേ.... അമ്മ എന്തിനാ അവളെ ഇങ്ങനെ ന്യായീകരിക്കുന്നത്.... ശെരിയാണ് അമ്മേ എന്റെ ഭാഗത്തു തെറ്റുണ്ട് അത് ഞാൻ സമ്മതിച്ചതുമാണ്.... അവൾക് പെട്ടന്ന് എന്നെ അംഗീകരിക്കാൻ ബുദ്ധിമുട്ട് ഉണ്ടാവും എന്നറിയാവുന്നത് കൊണ്ടാണ് ഞാൻ അവൾക്ക് ഒരുവർഷത്തെ സമയം കൊടുത്തത്... അവളെ എനിക്ക് അത്രയും ഇഷ്ടയത്കൊണ്ടാ ഞാൻ...

അവളെ വിട്ട് കളയാൻ എനിക്ക് തോന്നാത്തത് കൊണ്ടാണ് അവളുടെ മനസ്സ് മാറും എന്ന് കരുതിയാണ് ഞാൻ കഴിഞ്ഞ ഒന്നര വർഷം ഇങ്ങോട്ട് വരാതെ ഇരുന്നത്.....കുറച്ചു കൂടി സമയം അവൾക്ക് കിട്ടിക്കോട്ടെ എന്ന് കരുതി....അതിനിടയിൽ അവൾക്ക് ഒന്ന് വിളിക്കാൻ പോലും തോന്നിയിട്ടില്ല... പിന്നെ ഇനിയും അവൾക്ക് ഞാൻ സമയം കൊടുക്കണോ..... അവൾക്ക് ഡിവോഴ്സ് അല്ലെ ആവശ്യം അത് ഞാൻ കൊടുക്കാൻ തയ്യാറാണ്...... ശരി.... നിന്നെ ഞാൻ ഇനി നിർബന്ധിക്കില്ല... നിനക്ക് ബന്ധം വേർപെടുത്തണമെങ്കിൽ ചെയ്‌തോ... പക്ഷേ അതിനു അഞ്ജു സമ്മതിക്കില്ല...... ഹും.... അവള് സമ്മതിക്കാതിരിക്കില്ല അമ്മേ... അവൾക്ക് അല്ലെ അതിന്റെ ആവശ്യം..... ശിവാ... അവൾക്ക് അന്ന് അങ്ങനെ തോന്നി... പക്ഷേ ഇപ്പൊ അഞ്ചുന് ഡിവോഴ്സ് വേണ്ട..... നീ അതുമായി മുന്നോട്ട് പോയാൽ ആദ്യം എതിർക്കുന്നത് അഞ്ജു തന്നെ ആയിരിക്കും..... അമ്മ..... എന്തൊക്കെ ആണ് ഈ പറയുന്നത്.... എനിക്ക് ഒന്നും മനസ്സിലാകുന്നില്ല...... അവൾക്ക് ഡിവോഴ്സ് വേണ്ടെന്നു അമ്മയോട് ആര് പറഞ്ഞു.......

അഞ്ജുന് നിന്റെ കൂടെ ജീവിക്കാൻ താല്പര്യം ഇല്ലായിരുന്നു എങ്കിൽ നീ വരുന്നതറിഞ്ഞു അതിരാവിലെ അവൾ ഇങ്ങോട്ട് വരില്ലായിരുന്നു...... എ..... എന്താ...... അമ്മ..... പറഞ്ഞത്...... അഞ്ജു ഇങ്ങോട്ട് വന്നെന്നോ...... അവൾ അവളുടെ വീട്ടിൽ അല്ലെ...... എന്നാൽ നീ അഞ്ജുന്റെ വീട്ടിലേക്ക് വിളിക്ക് അവൾ അവിടെ ഉണ്ടോന്നു ചോദിക്ക്..... സാവിത്രി (ശിവന്റെ അമ്മ ) അത് പറഞ്ഞു തീർന്നതും ശിവന്റെ ഫോൺ ബെൽ അടിച്ചു..... ഹലോ...... എന്താ... അച്ചു......നിന്നെ എന്തിനാ അത്യാവശ്യം ആയിട്ട് അമ്മ വിളിച്ചത്............ എന്നിട്ട്........... അച്ചു... എടാ.. ഞാൻ നിന്നെ കുറച്ചു കഴിഞ്ഞു അങ്ങോട്ട്‌ വിളിക്കാം..... അമ്മേ.... അഞ്ജു ഇവിടെ ഉണ്ടെന്നു പറഞ്ഞത് നേരാണോ...... അച്ചുവാ വിളിച്ചത്... അഞ്ജുനെ അവിടെ കാണുന്നില്ലെന്നു... അവൻ എല്ലായിടത്തും നോക്കി..... അവൾ എപ്പോഴാ ഇങ്ങോട്ട് വന്നത്..... അവൾ വെളുപ്പിന് എത്തിയതാണ്... നീ വരുന്നുണ്ടെന്ന് ഇന്നലെ അച്ചു അവളോട് പറഞ്ഞു.... അതുകൊണ്ട് രാവിലെ തന്നെ ഇങ്ങോട്ട് വന്നു... ആരോടും പറയാതെ ആണ് വന്നത്......... അമ്മ എന്തിനാ.. അവളെ ഇവിടെ കേറ്റിയത്.... അവളോട് പോകാൻ പറയായിരുന്നില്ലേ..... ശിവാ...... നിങ്ങൾക്ക് രണ്ടുപേർക്കും ഇടയിൽ പല പ്രശ്നങ്ങളും കാണും എന്ന് വെച്ച് ഞാൻ അവളെ ഇറക്കി വിടണോ....

എന്ത് പറഞ്ഞാലും അഞ്ജു എന്റെ മരുമകൾ ആണ്.. ഇപ്പോഴും അവൾ നിന്റെ ഭാര്യ ആണ്.. നീ കെട്ടിയ താലി ആണ് അവളുടെ കഴുത്തിൽ കിടക്കുന്നത്..... ദേഷ്യത്തിന്റെ പേരിൽ എന്തും വിളിച്ചു പറയരുത്....... അമ്മേ.... ഞാൻ.........അത്.... പറയാൻ വന്നത് മുഴുവപ്പിക്കാതെ ശിവൻ മുകളിലേക്ക് കഴറി പോയി..... _________❤❤❤❤ അഞ്ജു.... മോളെ...... മോള് വന്നെന്തെങ്കിലും കഴിക്ക്.... രാവിലെ മുതൽ മോള് ഒന്നും കഴിച്ചില്ലല്ലോ..... വേണ്ട അമ്മേ..... എനിക്ക് വിശപ്പില്ല...... അമ്മ അങ്ങോട്ട്‌ പൊയ്ക്കോ.... അഞ്ജു... മോള് ശിവൻ പറഞ്ഞത് ഓർത്തു ഇങ്ങനെ ഒന്നും കഴിക്കാതിരുന്നിട്ട് എന്താ കാര്യം..... അവന്റെ സ്വഭാവം മോൾക്ക് അറിയാലോ..... എല്ലാം ശരിയാകും..... ശിവേട്ടന് ദേഷ്യം ഉണ്ടെന്നു എനിക്കറിയാം... അതുകൊണ്ടാ ഞാൻ അങ്ങോട്ട്‌ വരാഞ്ഞത്..... പക്ഷേ.... ശിവേട്ടന് ഞാൻ ഇങ്ങോട്ട് വന്നത് ഇഷ്ടായില്ലെന്നു മനസ്സിലായി..... ശിവേട്ടൻ പറഞ്ഞത് എല്ലാം ശരിയാണ്... ഒരിക്കൽ പോലും ഞാൻ ശിവേട്ടനെ വിളിച്ചില്ല.... എന്റെ തീരുമാനം എന്താണെന്നു പറഞ്ഞില്ല... എല്ലാം ഞാൻ സമ്മതിക്കുന്നു..... ശിവേട്ടൻ എന്ത് പറയും എന്നറിയാത്തത് കൊണ്ടാണ് ഞാൻ വിളിക്കാതെ ഇരുന്നത്..... പക്ഷേ.......ഞാൻ......ഞാൻ ഇങ്ങോട്ട് വന്നത് ശരിയായില്ല......... ശിവേട്ടന് ഇഷ്ടമില്ലാതെ ഞാൻ ഇവിടെ നിൽക്കുന്നത് ശരിയാവില്ല.....

അമ്മേ.... ഞാൻ.... ഞാൻ...പോകുവാ..... പോകാനോ...... എങ്ങോട്ട്..... അവൻ അങ്ങനെ പറഞ്ഞുന്നു വെച്ച്..... മോള് ഈ രാത്രി..... വേണ്ട... അഞ്ജു..... ഞാൻ അവനോട് സംസാരിക്കാം...... വേണ്ട... അമ്മേ...... ഞാൻ പോകുവാ.... എന്നെ തടയരുത്....... ഞാൻ പോകുവാ..... അതും പറഞ്ഞു അഞ്ജു ബാഗ് എടുത്ത് പോകാൻ ഇറങ്ങി..... മോളെ....അഞ്ജു.....അമ്മ പറയുന്നത് ഒന്ന് കേൾക്ക്..... മോളെ... പോകല്ലേ....... സാവിത്രി എത്ര പറഞ്ഞിട്ടും അതൊന്നും കേൾക്കാതെ അഞ്ജലി പുറത്തേക്കിറങ്ങി...... ഡീ..... നിക്കടി.... അവിടെ...... പെട്ടന്നുള്ള ശിവന്റെ ശബ്ദം കേട്ട് അഞ്ജു നിശ്ചലമായി നിന്നു.... നീ... എങ്ങോട്ടാ..... പോകുന്നത്......... ശിവന്റെ ചോദ്യം കേട്ടിട്ടും അഞ്ജു ഒന്നും മിണ്ടിയില്ല...... നിന്നോട് ചോദിച്ചത് കേട്ടില്ലേ.... ഈ രാത്രി നീ എങ്ങോട്ടാണെന്ന് പോകുന്നത്..... ശിവന്റെ ശബ്ദം വീണ്ടും ഉയർന്നു...... അത്..... ഞാൻ........ അത്...... അഞ്ജു എന്ത് പറയണം എന്നറിയിയാതെ നിന്ന് പരുങ്ങി....... അമ്മേ..... ഇവളോട് അകത്തേക്ക് കേറി പോകാൻ പറ...... അഞ്ജു കേൾക്കെ ശിവൻ സാവിത്രിയോട് പറഞ്ഞു....... അമ്മേ... ഞാൻ..... പോകുവാ....

ഞാൻ ആർക്കും അധികപറ്റായിട്ട് ഇവിടെ നിൽക്കുന്നില്ല... കഴുത്തിനു പിടിച്ചു പുറത്താക്കുന്നതിലും നല്ലത് ഞാൻ പോകുന്നതാ...... അതെ....നിങ്ങൾക്ക് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ അത് നേരെ പറഞ്ഞാൽ മതി അതിലേക്ക് വെറുതെ എന്നെ വലിച്ചിടണ്ട..... നിന്റെ ഭാര്യ അല്ലെ നിനക്ക് വേണോങ്കിൽ വിളിച്ചു അകത്തേക്ക് കയറ്റ്..... അതും പറഞ്ഞു സാവിത്രി അകത്തേക്ക് പോയി..... ശിവൻ പറഞ്ഞത് കേൾക്കാൻ നിൽക്കാതെ അഞ്ജു പോകാനായി കാലുകൾ മുന്നോട്ട് വെച്ചു...... പെട്ടന്ന് ശിവൻ അവളുടെ കൈക്കു കയറി പിടിച്ചു...... അഞ്ജു ഒരുപാട് ശ്രെമിച്ചെങ്കിലും ശിവന്റെ പിടിയിൽ നിന്ന് കൈ വിടുവിക്കാൻ ആയില്ല.......... ശിവൻ അവളുടെ കൈ പിടിച്ചു വലിച്ചു അകത്തേക്ക് കൊണ്ടുപോയി..... അമ്മേ..... അമ്മേ...... ആ വാതിലങ്ങു അടച്ചേക്കു... ഇവിടെ ഒരെണ്ണത്തിന് ഭ്രാന്ത് ഇളകി നിൽക്കുവാ... എപ്പോഴാ വട്ട് ഇളകി ഓടുന്നത് എന്ന് പറയാൻ പറ്റില്ല...... ശിവൻ പറഞ്ഞത് കേട്ട് അവനെ ഒന്ന് തുറുപ്പിച് നോക്കിയിട്ട് അഞ്ജു മുറിയിലേക്ക് പോയി..... ശിവാ....... മതി...... മതി..... ഇത്രയും വേണ്ട...... അകത്തു നിന്ന് സാവിത്രി പറഞ്ഞു.... ശിവാ... നീ പോയി കൈ കയുക്കിയിട്ട് വാ..... ഭക്ഷണം എടുത്ത് വെക്കാം...... അല്ല.... അഞ്ജു എവിടെ..... രാവിലെ വന്നിട്ട് ഈ നേരായിട്ടും ഒരു തുള്ളി വെള്ളം പോലും കുടിച്ചിട്ടില്ല.....

അമ്മ... എന്താ... ഇത്.. നേരത്തെ പറയാഞ്ഞത്..... അത് കൊള്ളാം എന്തേലും പറയാൻ വന്നാൽ അത് നീ കേൾക്കണ്ടേ.... നീ വന്നിട്ട് കഴിച്ചോളം എന്ന് പറഞ്ഞതാ... നിന്റെ സംസാരം കേട്ടപ്പോൾ അവളുടെ വാഴറു നിറഞ്ഞു...... ശിവാ... നീ പോയി.... വിളിച്ചിട്ട് വാ.... ഞാൻ വിളിച്ചിട്ട് കാര്യം ഇല്ല... അവൾ വരില്ല..... അതൊന്നും വേണ്ട... അവൾക്ക് വിശക്കുമ്പോൾ വന്നു കഴിച്ചോളും.... അമ്മ വന്നിരുന്നു കഴിക്കാൻ നോക്ക്...... പിന്നെ.. ഇനി തമ്പുരാട്ടിയെ തലപൊലി ആയി ചെന്നു ആനയിച്ചു വിളിക്കാം...... വേറെ പണി ഒന്നും ഇല്ലല്ലോ....... ശിവാ.... നീ ചെന്നു വിളിക്കുന്നുണ്ടോ... ഇല്ലെങ്കിൽ ഞാനും ഒന്നും കഴിക്കില്ല..... അമ്മേ...... ഇത് കഷ്ടം ആണട്ടോ..... ആ.... ഞാൻ പോയി വിളിക്കാം...... ഇനി അതിന്റെ പേരിൽ അമ്മ പട്ടിണി കിടക്കണ്ട...... അതും പറഞ്ഞു ശിവൻ എഴുന്നേറ്റു അഞ്ജുന്റെ മുറിയിലേക്ക് പോയി....... _______❤❤❤❤❤ ഡീ..... നീ എന്താ... ഇവിടെ നിരാഹാരം കിടക്കാൻ വന്നതാണോ...... മര്യാദക്ക് വന്നു ഭക്ഷണം കഴിക്കാൻ നോക്ക്...... എനിക്ക് വേണ്ട.......എനിക്ക് വിശപ്പില്ല...... നീ.. എന്താ.. വല്ല കരിങ്കല്ലും വിഴുങ്ങിയോ......

അഞ്ജു... നിന്നോട് എഴുന്നേറ്റ് വരാൻ ആണ് പറഞ്ഞത്....... ഇനിയും ചെന്നില്ലെങ്കിൽ കടുവ പഴയ സ്വഭാവം പുറത്തെടുത്താലോ എന്ന് കരുതി ഞാൻ എഴുന്നേറ്റു ചെന്നു...... ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ ശിവേട്ടൻ ഇടയ്ക്ക് ഒളികണ്ണിട്ട് നോക്കുന്നത് കണ്ടു.... ഞാൻ അത് കാണാത്ത പോലെ ഇരുന്നു..... ഭക്ഷണം കഴിച്ചു കഴിഞ്ഞു ഞാൻ മുറിയിലേക്ക് പോയി...... ചേച്ചി...... ചേച്ചി ഇവിടെയാണോ കിടക്കുന്നത്.... ഏട്ടന്റെ മുറിയിലേക്ക് പൊയ്ക്കൂടേ...... വേണ്ട.... അനു.... ഞാൻ ഇവിടെ കിടന്നോളം.....ഞാൻ ആ മുറിയിലേക്ക് ചെന്നിട്ട് വേണം ഇനി അതിനും വഴക്കുണ്ടാക്കാൻ.... അനു പോയി കിടന്നോ..... ചേച്ചി..... അത്...... സാരില്ല അനു.... മോള് പോയി കിടന്നോ.... നാളെ ക്ലാസ്സ്‌ ഉള്ളത് അല്ലെ..... എനിക്കും നാളെ ഓഫീസിൽ പോണം..... ചെല്ല് മോള് പോയി കിടന്നോ....... അനു പോയതും ഞാൻ ലൈറ്റ് ഓഫ് ചെയ്തു ഉറങ്ങാൻ കിടന്നു.... ഇടയ്ക്ക് എപ്പോഴോ കണ്ണ് തുറന്നപ്പോൾ എന്റെ അടുത്ത് കിടന്നുറങ്ങുന്ന ശിവേട്ടനെ ആണ് കണ്ടത്................................... തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story