ശിവാഞ്ജലി: ഭാഗം 14

shivanjali

എഴുത്തുകാരി: സുൽഫിയ നൗഫൽ

 അമ്മേ.... ഇവരെന്തിനാ ഇപ്പൊ ഇങ്ങോട്ട് വരുന്നത്..... അറിയില്ല ശിവാ.... ഇനി അടുത്ത എന്തെങ്കിലും പ്രശ്നവും ആയിട്ടായിരിക്കും വരുന്നത്...... ശിവന്റേം സാവിത്രിയുടെയും സംസാരം കേട്ട് ഒന്നും മനസ്സിലാകാതെ അഞ്ജു നിന്നു..... ശിവേട്ടാ.... എന്താ പ്രശ്നം.... ആരാ.... ആരാ അവര്......... ആ... ചേച്ചിക്ക് ഇവരെ മനസ്സിലായില്ലേ.... ഇവര് കാരണമാ ഏട്ടന്റേം ചേച്ചീടേം കല്യാണം നടന്നത്.... അമ്മേട ചേട്ടനും മോളും ആണ്..... എനിക്ക് ഇവരെ കുറിച്ച് ശിവേട്ടൻ പറഞ്ഞുള്ള അറിവുള്ളു ഞാൻ ഇപ്പോഴാ കാണുന്നത്....... ഇനി എന്താണാവോ ആ വരവിന്റെ ഉദ്ദേശം..... അഞ്ജു മനസ്സിലോർത്തു..... ഹും.... എന്ത് വേണം..... ശിവൻ ഗൗരവത്തിൽ ചോദിച്ചു..... മോനെ... ശിവാ......എന്നോട്....... മോനോ..... ആരുടെ മോൻ...... വിളിക്കരുത് അങ്ങനെ....... നിങ്ങളുടെ പഞ്ചാര വാക്കിൽ മയങ്ങുമെന്ന് കരുതിയോ നിങ്ങൾ ഈ കുടുമ്പത്തോടെ ചെയ്തതൊന്നും മറന്നിട്ടില്ല ഈ ശിവൻ മറക്കുകയും ഇല്ല....... മോനെ.. ശിവാ... എനിക്ക് തെറ്റ് പറ്റി പോയി..... മാപ്പ് പറഞ്ഞാലും പൊറുക്കാൻ ആവാത്ത തെറ്റാ....... നിർത്ത്...... നിങ്ങളുടെ പ്രസംഗം ഒന്നും കേൾക്കാൻ ഞങ്ങൾക്ക് താല്പര്യം ഇല്ല....

എന്തിനാ വന്നതെന്ന് പറ.... ഒന്നും പറയാൻ ഇല്ലെങ്കിൽ വേഗം പോകാൻ നോക്ക്...... കോപത്താൽ ശിവന്റെ കണ്ണുകൾ ചുവന്നിരുന്നു...... സാവിത്രി.... എനിക്ക് പറയാൻ ഉള്ളത്..... നീ...... എങ്കിലും ഒന്നു കേൾക്ക്..... എന്റെ മോൻ പറഞ്ഞതെ എനിക്ക് പറയാൻ ഉള്ളൂ അതിൽ കൂടുതൽ ഒന്നും എനിക്ക് പറയാൻ ഇല്ല..... അപ്പച്ചി..... ഞങ്ങൾ ഒരു പ്രശനത്തിനൊന്നും വന്നതല്ല.... ശിവേട്ടനോടും ഈ കുടുംബത്തിനോടും ചെയ്ത തെറ്റുകൾക്ക് എല്ലാത്തിനും ഞങ്ങൾക്ക് ശിക്ഷ കിട്ടി..... ഈ ചെറിയ സമയം കൊണ്ട് ഞാനും അച്ഛനും ഒരുപാട് അനുഭവിച്ചു...... ഇല്ല സിതാരെ നിങ്ങൾ ഇനിയും അനുഭവിക്കാൻ കിടക്കുന്നതെ ഉള്ളൂ..... നിന്റെ അച്ഛൻ ചെയ്തത് എല്ലാം ഞാൻ പൊറുത്തേനെ പക്ഷേ.. എന്റെ മാധവട്ടൻ...... നിന്റെ അച്ഛൻ എന്റെ താലി അറുത്തു എന്റെ മക്കൾക്ക് അച്ഛനില്ലാതാക്കി അതൊന്നും ഞാനോ എന്റെ മോനോ ഒരിക്കലും പൊറുക്കാൻ പോകുന്നില്ല...... അപ്പച്ചി എല്ലാം സമ്മതിക്കുന്നു... അച്ഛന്റെ ഭാഗത്തു നിന്നുണ്ടായത് പൊറുക്കാനാവാത്ത തെറ്റ് തന്നെയാ... അതിനുള്ള ശിക്ഷയ ഇപ്പൊ അനുഭവിക്കുന്നത്........

അച്ഛന് ഉണ്ടായിരുന്നത് എല്ലാം പോയി.....ഇപ്പൊ ഒന്നുമില്ല... ഞാനും അച്ഛനും തെരുവിലാണ്..... അച്ഛന്റെ പാർട്ണർ അച്ഛനെ ചതിച്ചു എല്ലാം അയാൾ തട്ടിയെടുത്തു സ്വത്തുക്കൾ മാത്രമല്ല എന്റെ അമ്മയെയും...... അമ്മയും അയാളുടെ കൂടെ പോയി...... കേറി കിടക്കാൻ ഇപ്പൊ ഒരു വീട് പോലും ഇല്ല..... ഇതെല്ലാം കേട്ട് സാവിത്രി ഒന്നു ഞെട്ടി...... സാവിത്രി...... എന്റെ കാര്യം.... അത് പ്രശ്നമല്ല.... പക്ഷേ... ഇവൾ..... കെട്ടിക്കാൻ പ്രായമായ എന്റെ മോളേം കൊണ്ട് ഞാൻ എവിടെ പോകാനാ.... ഞാൻ ഒറ്റയ്ക്ക് ആയിരുന്നേൽ വല്ല കടത്തിണ്ണയിലോ മറ്റോ കഴിച്ചു കൂട്ടിയേനെ.... എന്റെ മോളേം കൊണ്ട് ഞാൻ എങ്ങോട്ട് പോകാന..... സാവിത്രി നിനക്കും ഒരു മോളുള്ളതല്ലേ.... കുറച്ചു ദിവസം... കുറച്ചു ദിവസത്തേക്ക് മാത്രം ഞങ്ങൾക്ക് ഇവിടെ താമസിക്കാൻ......... അത്..... പറ്റില്ല........ ഇവിടെ ഒരു പെൺകുട്ടി ഉള്ള കാര്യം നിങ്ങൾക്ക് ഓർമ്മയുണ്ടോ... എന്നേം അമ്മയെയും അനുവിനെയും ഇവിടെ നിന്നിറക്കി വിടുമ്പോൾ ആലോചിച്ചില്ലേ അവിടേം അങ്ങനെ ഒരെണ്ണം ഉണ്ടെന്ന്........ ശിവാ..... നീ പറയുന്നത് എല്ലാം നേരാണ്.... ഞാൻ അന്നേരം അങ്ങനെ ഒന്നും ഓർത്തില്ല ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകുമെന്ന്.......

എനിക്ക് വേറെ ഒരു വഴിയും ഇല്ലാത്തത് കൊണ്ടാ ഇങ്ങോട്ട് വന്നത് വരണ്ടാന്നു ആദ്യം കരുതിയത് പക്ഷേ എനിക്ക്..... ഇവളെ...... അത് പറഞ്ഞപ്പോഴേക്കും അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു...... ശിവേട്ടാ...... ഞാൻ അവര് ചെയ്തത് മറന്നിട്ടു പറയുവല്ല..... ഒരു പെൺകുട്ടിയെ കൊണ്ട് ഒറ്റയ്ക്ക് വല്ല കടത്തിണ്ണയിലും കിടന്നാൽ നേരം വെളുക്കുമ്പോൾ അവളെ ജീവനോടെ കാണും എന്ന് പറയാൻ പറ്റില്ല... ഇപ്പൊ വരുന്ന വാർത്തകൾ ഒക്കെ നമ്മൾ കാണുന്നതല്ലേ..... അഞ്ജു...... നീ... ഒന്നും പറയണ്ട.....ഇതിൽ നീ ഇടപെടേണ്ട കാര്യം ഇല്ല..... എനിക്കറിയാം എന്ത് വേണമെന്ന്....... ശിവേട്ടാ.... ഞാൻ... പറയുന്നത്..... അഞ്ജു... നിന്നോട് മിണ്ടാതിരിക്കാൻ പറഞ്ഞു..... അനു നീ അഞ്ജുനേം കൊണ്ട് അകത്തേക്ക് പോ....... അമ്മേ..... എന്ത് വേണം..... എനിക്ക് അമ്മേട തീരുമാനം അറിയണം.... എത്രയൊക്കെ വന്നാലും ഈ നികുന്നത് അമ്മേട കൂടപ്പിറപ്പാലെ...... മ്..... കൂടപ്പിറപ്പ്.......എന്റെ മാധവട്ടൻ മരിക്കാൻ കാരണം ഇയാൾ ആണെന്ന് അറിഞ്ഞപ്പോൾ തന്നെ അതൊക്കെ ഇല്ലാതായി..... പിന്നെ നിങ്ങളുടെ ഈ പൂങ്കണ്ണീർ കണ്ടിട്ട് മനസ്സലിഞ്ഞിട്ടാണെന്നു കരുതണ്ട...... മോനെ.... ശിവാ... അഞ്ജു പറഞ്ഞതിലും കാര്യം ഉണ്ട്..... എത്രയൊക്കെ വന്നാലും ഞാൻ എന്റെ അനുനെ പോലെ ആണ് ഇവളേം കണ്ടത് അതുകൊണ്ട് മാത്രം......

കുറച്ചു ദിവസം.... കുറച്ചു ദിവസം മാത്രം നിങ്ങൾക്ക് ഇവിടെ താമസിക്കാം...... അമ്മേ...... അത് വേണോ...... ഒടുവിൽ ഒട്ടകത്തിനു സ്ഥലം കൊടുത്ത അവസ്ഥ വരരുത്...... ശിവാ..... അഞ്ജു പറഞ്ഞത് പോലെ വല്ല കടത്തിണ്ണയിലും കിടന്ന് വലതും പറ്റി എന്നറിഞ്ഞൽ....നമുക്ക് കുറ്റബോധം തോന്നരുത്... പിന്നെ ശത്രുക്കൾ ആയാലും വീട്ടുപടിക്കൽ വന്നു സഹായം ചോദിച്ചാൽ പറ്റില്ലെന്ന് പറയരുത് എന്നാ നിന്റെ അച്ഛൻ പറയാറ്..... അല്ലാതെ ഇവരോട് ഒരു തരത്തിലും ഞാൻ ക്ഷമിച്ചിട്ടില്ല....... കുറച്ചു ദിവസത്തേക്ക് ഇവിടെ കഴിയട്ടെ..... കുറച്ചു ദിവസത്തേക്ക് മതി അപ്പച്ചി..... കൂടിപ്പോയാൽ ഒരാഴ്ച.. എനിക്ക് ഒരു ജോലി ശരിയായിട്ടുണ്ട് അപ്പോയ്ന്റ്മെന്റ് ലെറ്റർ കിട്ടിയാൽ ഞാൻ അച്ഛനുമായി ഇവിടെ നിന്ന് പൊക്കോളം...... അനു...... അനു..... ഒന്നിങ് വാ...... സാവിത്രി അകത്തേക്ക് നോക്കി വിളിച്ചു....... എന്ത.... അമ്മേ........ വിളി കേട്ട് അനു അകത്തു നിന്ന് വന്നു...... അനു..... താഴത്തെ പൂട്ടി ഇട്ടിരിക്കുന്ന മുറി തുറന്ന് ഒന്ന് വൃത്തി ആക്കി കൊടുക്ക്..... ഇവര് അവിടെ കിടന്നോളും..... ശരി അമ്മേ...... അതും പറഞ്ഞു അനു അകത്തേക്ക് പോയി...... പിന്നെ..... മോളെ... സിതാരെ.... ഇതൊക്കെ പറഞ്ഞു ഈ വീട്ടിൽ കേറുന്നത് കൊള്ളാം എന്റെ മോനേം എങ്ങനെയെങ്കിലും കെട്ടണം എന്ന ആഗ്രഹവുമായി ആണ് കേറുന്നതെങ്കിൽ നീ അത് കളഞ്ഞേക്ക്....

അത് നടക്കാൻ പോകുന്നില്ല..... കുറച്ചു നേരത്തെ നിങ്ങൾക്ക് ഇവിടെ നിന്നു സംസാരിച്ചത് എന്റെ മരുമോൾ ആണ് എന്റെ മോന്റെ ഭാര്യ..... അങ്ങനെ എന്തെങ്കിലും ഉദ്ദേശം ഉണ്ടെങ്കിൽ അത് മനസ്സിൽ നിന്ന് കളഞ്ഞേക്ക്........ അതൊന്നും ഇപ്പൊ ഇല്ല അപ്പച്ചി.... അതൊക്കെ ഞാൻ മറന്നു.... ഇപ്പൊ എങ്ങനെയും ജീവിക്കണം അത് മാത്രമാണ് മനസ്സിൽ..... ഹും..... അങ്ങനെ ആണെങ്കിൽ നിനക്ക് കൊള്ളാം.... അതും പറഞ്ഞു ശിവൻ അകത്തേക്ക് പോയി...... മ്.... കേറി വാ.....മുറി അനു കാണിച്ചു തരും..... സാവിത്രി അകത്തേക്കു കേറിയത്തിന് പിന്നാലെ അവരും അകത്തേക്ക് കേറി....... _________❤❤❤❤ ശിവാ... മോനെ നീ അഞ്ജുനെ വിളിച്ചിട്ട് വാ.... ഭക്ഷണം കഴിക്കാം........ സാവിത്രി പറഞ്ഞത് കേട്ട് ശിവൻ മുകളിലേക്ക് പോയി.... കുറച്ചു കഴിഞ്ഞു അഞ്ജുനേം വിളിച്ചു കൊണ്ട് വന്നു...... അമ്മേ..... സിതാരയും അച്ഛനും എവിടെ.... അവരെ വിളിച്ചില്ലേ....... അഞ്ജു.... നീ ഇരുന്നു കഴിക്കാൻ നോക്ക് അവര് പിന്നെ കഴിച്ചോളും...... ശിവേട്ടാ.... അത് മര്യാദ അല്ല.... എന്ത് ദേഷ്യമായാലും കൊള്ളാം ഭക്ഷണം കഴിക്കാൻ നമ്മൾ ഇരിക്കുമ്പോൾ അവരെ ഒഴിവാക്കുന്നത് നല്ലതല്ല.... ശിവേട്ടാ അവരേം കൂടി വിളിക്ക്...... മ്.... അനു... നീ പോയി അവരെ വിളിച്ചിട്ട് വാ.....

ശിവൻ പറഞ്ഞത് കേട്ട് അനു അവരെ വിളിക്കാൻ പോയി...... ആ... അമ്മേ... ഞാൻ കുറച്ചു കഴിഞ്ഞു അഞ്ജുവുമായി പുറത്തേക്ക് പോകും. ഭക്ഷണം കഴിക്കുന്നതിനിടയിൽ ശിവൻ പറഞ്ഞു.... മോനെ.. അത് വേണോ... അഞ്ജു ഇങ്ങനെ ഇരിക്കുമ്പോൾ പുറത്തൊന്നും പോവണ്ട..... അമ്മേ കറങ്ങാൻ ഒന്നും പോകുന്നതല്ല... എന്റെ ഒരു ഫ്രണ്ടിന്റെ ക്ലിനിക് ഉണ്ട് അവിടെ പോയി ചെക്ക് അപ്പ് ചെയ്യാം എന്ന് കരുതി.... ഞാൻ അവനെ വിളിച്ചിരുന്നു അവൻ ഉച്ച കഴിഞ്ഞു ചെല്ലാൻ പറഞ്ഞു..... അങ്ങോട്ടാണോ.... എങ്കിൽ സൂക്ഷിച്ചു പോണം..... ആ.. പിന്നെ... തിരിച്ചു വരുമ്പോൾ വൈകിയില്ലെങ്കിൽ ചിലപ്പോൾ അഞ്ജുന്റെ വീട്ടിൽ ഒന്നു കേറും... അച്ചു കുറെ ആയി വിളിക്കുന്നു...... മ്..... പോയിട്ട് വാ........ ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞു ശിവനും അഞ്ജുവും പുറത്തേക്ക് പോയി...... അവര് പോകുന്നത് നിറമിഴിയാലേ രണ്ടു കണ്ണുകൾ നോക്കി നിന്നു........... ദിവസങ്ങൾ പോകെ കൃഷ്ണനോടും സിതാരയോടും ഉള്ള മനോഭാവത്തിൽ ആർക്കും ഒരു മാറ്റവും ഉണ്ടായില്ല..... അവര് അവിടെ നിൽക്കുന്നതിന്റെ നീരസം ശിവൻ കാണിച്ചുകൊണ്ടിരുന്നു.... ഒരു പക്ഷേ സിതാര അഞ്ജുവിനെ അപകടത്തിൽ പെടുത്തുമോ എന്ന് പോലും അവൻ ചിന്തിച്ചു... പ്രത്യേകിച്ച് അവന്റ കുഞ്ഞു അവളുടെ വഴറ്റിൽ ഉള്ളപ്പോൾ.....

ശിവന് അത്തെക്കുറിച്ചു ഓർത്തു ടെൻഷൻ ആയിരുന്നു........ _______❤❤❤❤❤ അപ്പച്ചി...... സിതാര മടിച്ചു മടിച്ചു സാവിത്രിയെ വിളിച്ചു...... മ്..... എന്താ...... സാവിത്രി ചോദിച്ചു...... അപ്പച്ചി ഞാനും അച്ഛനും നാളെ പോകുവാട്ടോ..ഒന്നും മിണ്ടിയില്ല.... എനിക്ക് അപ്പോയ്ന്റ്മെന്റ് ലെറ്റർ വന്നു... ബാംഗ്ലൂർ ആണ് ജോലി കിട്ടിയത്... നാളെ രാവിലത്തെ ട്രെയിനിൽ ഞങ്ങൾ പോകും....... അപ്പച്ചിക്ക് എന്നോട് ദേഷ്യം ഒന്നും തോന്നരുത്...... അച്ഛൻ അങ്ങനെ ഒക്കെ ചെയ്തത് ഞാൻ പിന്നെ ആണ് അറിഞ്ഞത്..... അച്ഛന് വേണ്ടി ഞാൻ അപ്പച്ചിയുടെ കാല് പിടിച്ചു മാപ്പ് ചോദിക്കുവാ... അതും പറഞ്ഞു സിതാര സാവിത്രിയുടെ കാലിൽ വീണു....... നീ... എന്താ ഈ കാണിക്കുന്നത് സാവിത്രി അവളെ പിടിച്ചെഴുന്നേൽപ്പിച്ചു...... എനിക്ക് നിന്നോട് ദേഷ്യം ഒന്നുമില്ല.... പക്ഷേ നിന്റെ അച്ഛൻ ചെയ്തത് ഞാൻ ഒരിക്കലും മറക്കില്ല അത് പൊറുക്കാനും ആവില്ല...... എന്തായാലും നിനക്ക് ജോലി കിട്ടിയല്ലോ.... ഇനി ഉള്ളത് കൊണ്ട് ജീവിക്കാൻ നോക്ക്....... ചെല്ല് പോകാൻ ഉള്ള കാര്യങ്ങൾ ഒക്കെ റെഡി ആക്കി വെക്ക്...... സാവിത്രി പറഞ്ഞത് കേട്ട് സിതാര മുറിയിലേക് പോയി........

പിറ്റേന്ന് രാവിലെ അവർ യാത്ര പറഞ്ഞിറങ്ങി.... അവര് പോയതോടെ ശിവന് സമാധാനം ആയി.... പിന്നീടുള്ള ദിവസങ്ങളിൽ അവൻ അഞ്ജുവിനെയും അവർക്ക് ജനിക്കാൻ ഇരിക്കുന്ന കുഞ്ഞിനെയും കുറിച്ച് ആയിരുന്നു ചിന്ത.. മാസം ഒന്ന് പോലും ആയിട്ടില്ല പക്ഷേ ശിവൻ ഇപ്പോൾ തന്നെ കുഞ്ഞിന് വേണ്ടതെല്ലാം ഒരുക്കിവെച്ചു... എന്തിന് കളിപ്പാട്ടങ്ങൾ വരെ വാങ്ങി വെച്ചു..... പിന്നെ അങ്ങോട്ട് പുതിയ അതിഥിക്ക് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു....... ശിവേട്ടാ.... ഇത് ആൺ കുഞ്ഞാണോ പെൺ കുഞ്ഞാണോ........ മ്..... നിനക്കെന്താ ഇപ്പൊ ഇങ്ങനെ ഒക്കെ ഒരു സംശയം........ അഞ്ജുവിന്റെ മടിയിൽ കിടന്നു ശിവൻ ചോദിച്ചു....... അല്ല..... ശിവേട്ടാ..... ഞാൻ ചോദിച്ചെന്നെ ഉള്ളൂ.... എനിക്ക് ശിവേട്ടനെ പോലെ ഒരു ആൺകുഞ്ഞിനെ മതി........ അയ്യടി..... ഇത് പെൺ കുഞ്ഞാ..... എനിക്ക് നിന്നെ പോലത്തെ വിടർന്ന കണ്ണുകൾ ഉള്ള ഒരു പെൺ കുഞ്ഞിനെ മതി.... അചേട മോൾ വേഗം വഞ്ഞൊട്ട..... അതും പറഞ്ഞു ശിവൻ അവളുടെ വയറിൽ ഉമ്മ വെച്ചു................................... തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story