ശിവാഞ്ജലി: ഭാഗം 2

shivanjali

എഴുത്തുകാരി: സുൽഫിയ നൗഫൽ

 "ശിവേട്ട.... ഞാൻ.... ഞാൻ..... അത് വെറുതെ..... അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞതാ...... ഇനി ഞാൻ അങ്ങനെ വിളിക്കില്ല....... പ്ലീസ്.... എന്നെ വിട്ടേക്ക്....... ആഹാ.... അപ്പൊ നിനക്ക് മര്യാദക്ക് സംസാരിക്കാൻ അറിയാം..... എന്തായിരുന്നു നീ നേരത്തെ കാണിച്ചത്....... ശിവേട്ട...... സോറി.... ഇനി ഞാൻ അങ്ങനെ വിളിക്കില്ല...... മുമ്പിൽ നിന്ന് മാറ്.... നമുക്ക് പോകാം....... മ്..... അന്ത ഭയം ഇറുക്കണം........ ഇനി എന്നെ നീ അങ്ങനെ എങ്ങാനും വിളിച്ചാൽ ഇപ്പൊ വിടുന്നത് പോലെ വിടും എന്ന് കരുതണ്ട.... ഈ ശിവ ആരെണെന്നു എന്റെ പൊന്നുമോൾ അറിയും...... അശ്വിനെ ഓർത്ത് തല്ക്കാലം ഞാൻ നിന്നെ വെറുതെ വിടുവാ......... മ്മ്..... വാ.... പോകാം...... പിന്നെ ഒന്നും പറയാൻ നിൽക്കാതെ ഞാൻ വീടും പൂട്ടി ഇറങ്ങി....... പോകുന്ന വഴിക്കും ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു.... തിരിച്ചു തറവാട്ടിൽ എത്തുന്നത് വരെയും ഞാൻ ആ കടുവയോട് ഒന്നും മിണ്ടാൻ നിന്നില്ല............... •••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••

ഇന്നാണ് ആദർഷേട്ടന്റ കല്യാണം.....എന്റെ അശ്വിൻ ചേട്ടനെ പോലെ തന്ന എനിക്ക് ആദി ചേട്ടനും....... ഞാൻ രാവിലെ തന്നെ കുളിച്ച് അമ്പലത്തിൽ പോയി..ആദിയേട്ടനും ഗൗരി ചേച്ചിക്കും വേണ്ടി പ്രാർത്ഥിച്ചു..... വേഗം തന്നെ അമ്പലത്തിൽ നിന്ന് ഇറങ്ങി...... അമ്പലത്തിൽ നിന്ന് ചെന്ന് കേറിയതും ഞാൻ എന്തിലോ തട്ടി താഴെ വീണു..... ഞാൻ പതിയെ തലയും തടവി എണീറ്റ്‌ നോക്കിയതും കണ്ടത് ആ കടുവയെ....... ഡി.... നീ... ഇത് എവിടെ നോക്കിയ നടക്കുന്നെ.... നിനക്ക് എല്ലാ ദിവസവും ആരെങ്കിലും ഇടിച്ചു താഴെ ഇട്ടില്ലേൽ ഉറക്കം വരില്ലേ....... അത് കൊള്ളാല്ലോ.... ഇങ്ങോട്ട് വന്നു എന്നെ ഇടിച്ചു താഴെ ഇട്ടിട്ട് ഇപ്പൊ എന്റെ മെക്കിട്ട് കേറണോ........ തനിക്കെന്താടോ കാണില്ലേ...... ഡീ.... ഡീ...... നിന്റെ നാക്കിന് പിന്നെ നീട്ടം വെച്ചോ..... ഇന്നലെ രാത്രി ഇതൊന്നും അല്ലായിരുന്നല്ലോ...... എന്താടാ....... ശിവ..... എന്താ... അവിടെ പ്രശ്നം....... നീ എന്തിനാ അവളുമായി തല്ലു പിടിക്കുന്നത്...... എടാ.....നിന്റെ..... പെങ്ങളെ ഒരു ഡോക്ടറെ കാണിക്കുന്നത് നല്ലതായിരിക്കും..... ഇല്ലെങ്കിൽ പിന്നെ നാളെ കെട്ടിച്ചുവിട്ടാലും തിരിച്ചു വീട്ടിൽ വന്നു നിൽക്കും...

ഡോക്ടറെ കാണിക്കാനോ.... എന്തിന്... നീ എന്താ ഈ പറയുന്നത്..... അത്... അച്ചു... നിന്റെ പെങ്ങൾക്ക് ബാലൻസ് തെറ്റുന്നുണ്ട് ഇടയ്ക്ക്... അത് ഏതേലും ഡോക്ടറെ കാണിക്കുന്നത് നല്ലതായിരിക്കും......ഇല്ലേൽ പിന്നെ കെട്ടിച്ചു വിട്ടാലും കെട്ടിയോൻ താങ് കൊടുക്കേണ്ടി വരും....... ഡാ...... ഡാ..... വേണ്ട.... നീ എന്തിനാ വെറുതെ അവളെ രാവിലെ തന്നെ ദേഷ്യം പിടിപ്പിക്കുന്നത്........ അച്ചുവേട്ട.... എന്നെ അല്ല... ഏട്ടന്റെ ഈ നിൽക്കുന്ന കൂട്ടുകാരനെ ഏതേലും ഡോക്ടറെ കാണിക്ക്..... ഏതെങ്കിലും വട്ടിന്റെ ഡോക്ടറെ കാണിക്കുന്നത് ആയിരിക്കും നല്ലത്...... അഞ്ചാറു പിരി ഇളകി കിടക്കുവാ...... അതൊന്നു മുറുക്കാൻ പറ..... അതും പറഞ്ഞു ഞാൻ വേഗം തന്നെ സ്ഥലം കാലിയാക്കി...... ഡാ.... ശിവ.... നീ അത് വിട്ടേക്ക്...... അവള് അത് വെറുതെ പറഞ്ഞതാ...... പിന്നെ അവള് പറഞ്ഞതിലും ചെറിയ കാര്യം ഉണ്ടുട്ടോ...... ഡാ.... ഡാ.... വേണ്ട.... നിന്റെ... പെങ്ങള് ട്രോളുന്നത് പോട്ടെ.... നീയും കൂടി തുടങ്ങിയോ...... ഞാൻ ചുമ്മാ പറഞ്ഞതാ..... നീ... അത്... വിട്ടേക്ക്....... മ്മ്...... നീ.......പറഞ്ഞത് കൊണ്ട് ഞാൻ വിടുവാ..... നിന്റെ പെങ്ങൾക്ക് ഉള്ളത് ഞാൻ കൊടുത്തോളം.......

••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••• അഞ്ജു...... എന്തായാലും കല്യാണത്തിന്റെ ആഘോഷങ്ങൾ എല്ലം കഴിഞ്ഞില്ലേ.... എന്റെ പൊന്നു മോള് പോയി കിടന്നുറങ്ങാൻ നോക്ക്.... ഒരയച്ചയായില്ലേ നീ കോളേജിൽ പോയിട്ട്.... നാളെ മുതൽ മര്യാദക്ക് ക്ലാസ്സിൽ പോകാൻ നോക്ക്........ അമ്മേ.....നാളെ..... ഒരു ദിവസം ഞാൻ ലീവെടുത്തോട്ടെ... എനിക്ക് നല്ല ഉറക്ക ക്ഷീണം ഉണ്ട്.... പ്ലീസ്.... അമ്മ.... ഞാൻ മറ്റന്നാൾ മുതൽ പൊയ്ക്കോളാം........ അയ്യടാ..... എന്റെ പൊന്നുമോൾ നാളെ ക്ലാസ്സിൽ പോകും..... ഇനി ഒരു ലീവും ഇല്ല...... പോയ്‌ കിടന്നുറങ്ങൻ നോക്ക്.......ചെല്ല് ചെന്ന് കിടക്ക്.... ഇനി നിന്റെ ഒരിടവും നടക്കില്ല....... ഇനി അമ്മേനോട് സംസാരിച്ചിട്ട് കാര്യമില്ലെന്നു മനസ്സിലായത് കൊണ്ട് ഞാൻ പിന്നെ ഒന്നും പറയാൻ പോയില്ല......... നല്ല ക്ഷീണം ഉള്ളത് കൊണ്ട് ചെന്ന് കിടന്നത് മാത്രമേ എനിക്ക് ഓർമ്മയുള്ളു....... അഞ്ജു..... ഡീ.... എണീറ്റെ......ഇപ്പൊ തന്നെ സമയം 8കഴിഞ്ഞു...എണീക്കാൻ നോക്ക്......എത്ര നേരായി വിളിക്കുന്നു....... ഡീ..... അഞ്ജു...... എടി നിന്നോടല്ലേ പറഞ്ഞത് എണീക്കാൻ........ ഹാ..... എന്താ.... അമ്മ.... ഇത്..... രാവിലെ തന്നെ എന്നെ എന്തിനാ ഇങ്ങനെ തല്ലുന്നത്.....

സമയക്കുമ്പോൾ ഞാൻ പൊയ്ക്കോളാം ഞാൻ കുറച്ചു നേരം കൂടി ഞാൻ കിടന്നോട്ടെ..... ഇനി കിടക്കാൻ ഒന്നും നേരില്ല.... ഇപ്പൊ തന്നെ സമയം 8കഴിഞ്ഞു വേഗം റെഡി ആവാൻ നോക്ക്...... . എന്റെ ദേവി.......8മണിയോ...... അമ്മയ്ക്ക് എന്നെ കുറച്ചു കൂടി നേരത്തെ വിളിക്കായിരുന്നില്ലേ...... ഇനി ഞാൻ എപ്പോ എത്താൻ ആണ്...... അതുകൊള്ളാലോ...... പോത്തു പോലെ കിടന്നുറങ്ങീട്ട് ഞാൻ വിളിച്ചില്ല പോലും.....6മണിയായപ്പോ തൊട്ട് നിന്നെ ഞാൻ വിളിക്കുവാ...... നിന്നെ വിളിക്കുന്നതും കുടം കമഴ്ത്തി വെച്ച് വെള്ളം ഒഴിക്കുന്നതും ഒരു പോലെ ആണ്........വേഗം റെഡി ആയി പോകാൻ നോക്ക്........ അമ്മേ ഞാൻ....... ഞാൻ ഇനി എപ്പോ എത്താൻ ആണ്....... ഞാൻ ഇന്ന് ലീവ് ആക്കിയല്ലോ....... അഞ്ജു..... രാവിലെ തന്നെ എന്റെ കൈയിൽ നിന്ന് അടി വാങ്ങാതെ പൊയ്ക്കോ...... നേരം വൈകിയത് എന്റെ കുഴപ്പം ആണോ..... എനിക്കൊന്നും അറിയണ്ട.... നീ... വേഗം റെഡി ആയി പോകാൻ നോക്ക്...... എന്നാ.... ഏട്ടനോട് പോകല്ലേന്ന് പറ.... ഞാൻ ഉണ്ട്.... എന്ന് പറ...... അതിനു അവൻ ഇപ്പൊ ഹോസ്പിറ്റലിൽ എത്തി കാണും........ അവനിന്ന് എന്തോ എമർജൻസി ഉണ്ട്.... ഹോസ്പിറ്റലിൽ നിന്ന് വിളിച്ചായിരുന്നു.... അതുകൊണ്ട് അവൻ നേരത്തെ പോയി........

കൊള്ളാം........ ദുഷ്ടൻ..... എന്നോട് പറയാതെ പോയി അല്ലെ....... ഇങ്ങ് വരട്ടെ........ ഞാൻ എങ്ങനേലും പൊയ്ക്കോളാം.... •••••••••••••••••••••••••••••••••••••••••••••••••••••••••••••••••••• ശോ..... എന്ത്... ചെയ്യും..... ബസ് ഒന്നും കാണുന്നില്ലല്ലോ...... ഇപ്പൊ തന്നെ വൈകി..... ഒരു ഓട്ടോ പോലും കാണുന്നില്ലല്ലോ...... ഡീ....... നീ....എന്താ... ഇവിടെ നിൽക്കുന്നെ.... നിനക്കിന്നു ക്ലാസ്സ്‌ ഇല്ലേ........ എന്റെ..... ദേവി...... കടുവ...... അത്.... ശിവേട്ട...... ഞാൻ കുറച്ചു ലേറ്റ് ആയി..... ബസ് പോയി...... അടുത്ത ബസ് അരമണിക്കൂർ കഴിഞ്ഞാണ്..... ഒരു ഓട്ടോ പോലും വരുന്നില്ല........ എന്നാ നീ തിരിച്ചു വീട്ടിലേക്ക് പൊയ്ക്കോ........ ഇന്ന് ലീവാക്ക്....... അയ്യോ...... അത് പറ്റില്ല.... ശിവേട്ട..... അമ്മ സമ്മതിക്കില്ല......ഇപ്പൊ തന്നെ എന്നെ ഉന്തി തള്ളി വിട്ടതാ...... എന്നാ നീ ഇവിടെ തന്നെ നിന്നോ...... ഏതേലും വണ്ടി വരുമ്പോൾ കേറി പൊയ്ക്കോ......... ഞാൻ പോവാ....... ഹും.... ദുഷ്ടൻ...... എന്നോട് വരുന്നോ എന്ന് ചോദിച്ചാൽ എന്താ.... ആകാശം ഒന്നും ഇടിഞ്ഞു വീഴില്ലല്ലോ..... ഡീ.....വാ...... ഞാൻ നിന്നെ കൊണ്ട് വിടാം...... വേണ്ട.... ശിവേട്ട.....ഞാൻ പൊയ്ക്കോളം..... അധികം ജാഡ കാണിക്കാതെ വന്നു കേറാൻ നോക്കടി.......

നേരത്തിനും കാലത്തും എണീക്കേം ഇല്ല..... എന്നിട്ട് ബസ്സ്റ്റോപ്പിൽ വന്നു ഇങ്ങനെ പോസ്റ്റ്‌ ആയി നിൽക്കും...... ഇനിയും കേറിയില്ലേൽ അങ്ങേര് എന്നെ കൊല്ലും എന്ന് തോന്നിയത് കൊണ്ട് ഞാൻ വണ്ടിയിൽ കയറി..... ശിവേട്ട...... ഇതെങ്ങോട്ടാ പോകുന്നത്...... എനിക്ക് അങ്ങോട്ടാ പോകേണ്ടത്...... വണ്ടി നിർത്തു....... മിണ്ടാണ്ടിരിയടി...... എനിക്ക് അറിയാം.... എന്ത് വേണോന്നും എങ്ങോട്ട് പോണൊന്നും...... നീ.... മിണ്ടാണ്ടിരുന്നോ........ ശിവേട്ടാ... വണ്ടി നിർത്ത്...... എനിക്ക് ഇവിടെ ഇറങ്ങണം........ നിർത്ത്........ ഡീ.....അതികം ബഹളം വെക്കേണ്ട.... എനിക്കറിയാം എവിടെ നിർത്താനൊന്നു...... ഇനി ഒച്ചയുണ്ടാക്കിയാൽ........ എന്റെ തനി സ്വഭാവം നീ അറിയും...... ഇത്രേം കേട്ടതും ഞാൻ പിന്നെ ഒന്നും മിണ്ടാൻ പോയില്ല.... എനിക്ക് ഉള്ളിൽ നല്ല പേടി ഉണ്ടായിരുന്നു.... കുറച്ചു കഴിഞ്ഞു വണ്ടി ഒരു കമ്പോണ്ടിൽ ചെന്ന് നിന്ന്...... മുന്നിൽ ഉള്ള കെട്ടിടത്തിന്റെ ബോർഡ്‌ കണ്ടതും ഞാൻ പകപ്പോടെ ശിവേട്ടനെ നോക്കി................ തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story