ശിവാഞ്ജലി: ഭാഗം 3

shivanjali

എഴുത്തുകാരി: സുൽഫിയ നൗഫൽ

 " രജിസ്റ്റർ ഓഫീസ് " ശിവേട്ടാ നമ്മളെന്താ ഇവിടെ..... എന്തിനാ ഇങ്ങോട്ട് എന്നെ കൊണ്ടുവന്നത്...... അത്.... അഞ്ചു.... ആ നിങ്ങൾ എത്തിയോ.... ഡാ... ശിവാ... ഒന്ന് വേഗം വാടാ.... ഇന്നെങ്കിലും നിനക്ക് ഒന്ന് നേരത്തെ എത്തിക്കൂടെ.... എല്ലാം എന്റെ തലക്കിട്ടിട്ട് നീ ഇങ്ങനെ മാറി നിന്നോ... ഡാ... രജിസ്ട്രാർ 11മണി വരെ ഉള്ളൂ... ഇപ്പൊ തന്നെ പത്തര മണിയായി... ഇത് ഹരിയേട്ടൻ ഈ കടുവടേം എന്റെ ചേട്ടന്റേം മനസാക്ഷി സൂക്ഷിപ്പുകാരൻ..... ശിവേട്ടാ.... എന്താ...എന്താ ഇവിടെ നടക്കുന്നത്.... എന്നെ എന്തിനാ ഇങ്ങോട്ട് കൊണ്ടുവന്നത്... ആരെങ്കിലും ഒന്ന് പറ.... എടാ... ശിവാ... ഇത് അഞ്ജു അല്ലെ..... നിനക്ക്.. വേറെ.. ആരേം കിട്ടില്ലേ.... ഇതെങ്ങാനും അശ്വിൻ അറിഞ്ഞാൽ അതോടെ തീരും എല്ലാം..... ഹരി..... എടാ.... അത് എനിക്കറിയാം... പക്ഷെ പെട്ടന്ന് നീ വേറെ ആരെങ്കിലും നോക്കെന്ന് പറഞ്ഞപ്പോൾ എന്റെ മുന്നിൽ ദേ.... ഇവൾ ഉണ്ടായിരുന്നു....

അതാ പിന്നെ... സമയം കളയണ്ട എന്ന് കരുതി.... അതാ... പിന്നെ... ഞാൻ..... നീ പറയുന്നത് എല്ലാം ശെരിയാണ്... ഇനി നമ്മുടെ മുന്നിൽ സമയം ഇല്ല... പിന്നെ ഉള്ള ഒരു വഴി ഇതൊന്നും അച്ചു അറിയരുത്..... പക്ഷേ അപ്പോഴും ഒരു പ്രശ്നം ഉണ്ട്.... എന്ത്.... പ്രശ്നം.... ശിവാ... നീ... ഇവളോട്... കാര്യങ്ങൾ പറഞ്ഞോ..... ഇല്ലടാ.... ഞാൻ ഒന്നും.. പറഞ്ഞിട്ടില്ല..... നീ തന്നെ.... ഒന്ന്....... അതെ.... നിങ്ങളിൽ ആരെങ്കിലും ഒന്ന് പറ..... അല്ലേൽ ഞാൻ എന്റെ പാട്ടിനു പോകും..... അയ്യോ... പെങ്ങളെ... ചതിക്കല്ലേ.... കാര്യം എന്താന്ന് ഞാൻ പറയാം... അത് അഞ്ജു ക്ഷമയോടെ കേൾക്കണം... അഞ്ജു താൻ ഒന്ന് അകത്തു വന്നു ഓരോപ്പിടണം.... ഓപ്പോ എന്തിന്... എന്റെ പൊന്നു ഹരിയേട്ടാ... നിങ്ങൾ ഇങ്ങനെ തലയും വാലും ഇല്ലാതെ കാര്യങ്ങൾ പറഞ്ഞാൽ എനിക്ക് മനസ്സിലാകില്ല.. എന്താന്ന് വെച്ചാൽ ഒന്ന് തെളിച്ചു പറ... മ്മ്.... ശരി.... എന്നാൽ കേട്ടോ.... ഇന്ന്... നിന്റെം ശിവന്റേം കല്യാണം ആണ്....

അതിനാണ് നിന്നെ ഇങ്ങോട്ട് കൊണ്ടുവന്നത്..... ഹരിയേട്ടൻ പറഞ്ഞത് കേട്ട് എന്റെ കിളി പോയി... കല്യാണം... അതും.. ആ കടുവയുമായിട്ട്..... വീട്ടിൽ എങ്ങാനും അറിഞ്ഞാൽ എന്റെ കഥ കഴിയും...... അഞ്ജു.... അഞ്ജു..... ഡീ...... ഹരിയേട്ടൻ തോളിൽ തട്ടി വിളിച്ചപ്പോൾ ആണ് എനിക്ക് ബോധം വന്നത്..... അഞ്ജു.... നീ... എന്താ... ഒന്നും മിണ്ടാത്തെ.... നീ ഒന്ന് അവനെ സഹായിക്ക്.... അവനു വേറെ വഴിയില്ലാഞ്ഞിട്ടാണ്... എന്നെ കൊണ്ട് പറ്റില്ല ഹരിയേട്ടാ.... മറുതൊന്നും ആലോചിക്കാതെ ഞാൻ അങ്ങനെ പറഞ്ഞു.... ഇതെങ്ങാനും എന്റെ വീട്ടിൽ അറിഞ്ഞാൽ പിന്നെ എന്താ ഉണ്ടാകാന്നു ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് അറിയാവുന്നത് അല്ലെ.... എന്നെ ജീവനോടെ കുഴിച്ചുമൂടും.... എന്നെ കൊണ്ട് പറ്റില്ല... അല്ലെങ്കിൽ തന്നെ എന്തിന്റെ പേരില നിങ്ങൾ എന്നെ ഇതിലേക്ക് വലിച്ചിടുന്നത്.... എനിക്ക് ഈ കടുവയെ കാണുന്നത് തന്നെ കലിയാണ്...

അപ്പോഴാ അങ്ങേരെ കെട്ടാൻ പറയുന്നത്..... അയ്യോ.. അഞ്ജു... നീ ഇങ്ങനെ പറയല്ലേ..... പിന്നെ നീ വിചാരിക്കും പോലെ ഇത് കൊണ്ട് നിനക്ക് ഒരു പ്രശ്നവും ഉണ്ടാകാതെ ഞങൾ നോക്കിക്കൊള്ളാം... ഇത് നിന്റെ വീട്ടിലൊന്നും അറിയാൻ പോണില്ല... ഇവിടെ ഒരു ഒപ്പിട്ടെന്ന് വെച്ച് നീ ഇവന്റെ കൂടെ ജീവിക്കെന്നും വേണ്ട.... ഒരു വർഷം അങ്ങേ അറ്റം പോയാൽ 2വർഷത്തിനുള്ളിൽ ഡിവോഴ്സ് ചെയ്യും... പിന്നെന്താ.... പ്ലീസ് അഞ്ജു.... നീ... ഒന്ന് സമ്മതിക്ക്..... അല്ല ഹരിയേട്ടാ.... ഇത് ആരുടെ ആവശ്യം ആണ്... അങ്ങേരു അവിടെ മിണ്ടാത്തെ നിൽക്കുന്നു.... എന്തോ ഇത് ഹരിയേട്ടന്റെ ആവശ്യം എന്ന പോലെ...... അത് അഞ്ജു.... അവൻ ആകെ ടെൻഷനിലാണ്... പ്ലീസ്.... ഒക്കെ....

ഹരിയേട്ടൻ ഇത്രേം പറഞ്ഞ സ്ഥിതിക്ക് ഞാൻ സമ്മതിക്കാം....... എന്നാ... നിങ്ങൾ രണ്ടുപേരും പെട്ടന്ന് അകത്തേക്ക് വാ.... സമയം ഇല്ല..... അതും പറഞ്ഞു ഹരിയേട്ടൻ അകത്തേക്ക് പോയി. ഞാൻ മനസ്സില്ലമനസ്സോടെ ആണ് ഇതിനു സമ്മതം മൂളിയത്..... അങ്ങനെ ഞാൻ പോലും പ്രതീക്ഷിക്കാത്ത നേരത്ത് എന്റെ കഴുത്തിൽ ഒരു താലി വീണു.... അതും ആ കടുവ...... ഓർക്കുമ്പോൾ തന്നെ എനിക്ക് ദേഷ്യം വന്നു................... തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story