ശിവാഞ്ജലി: ഭാഗം 4

shivanjali

എഴുത്തുകാരി: സുൽഫിയ നൗഫൽ

വീട്ടിലെത്തിയതും അമ്മ കാണാതെ ഞാൻ താലി ഒളിപ്പിച്ചു വെച്ചു...... അമ്മയെങ്ങാനും ഇതറിഞ്ഞാൽ...... അത് ഓർക്കാൻ തന്നെ വയ്യ..... ഒരു കാരണ വശാലും താലി അമ്മയുടെ കൈയിൽ കിട്ടരുത്..... അത് മാത്രമായിരുന്നു എന്റെ മനസ്സിൽ.... ഒരിക്കലും ആരും ഇതിനെ കുറിച്ച് ഒന്നും അറിയരുത്..... " നീ എന്തിനാ അഞ്ജു ഇങ്ങനൊരു കല്യാണത്തിന് സമ്മതിക്കാൻ പോയത്.... ഇതിനു പുറകിലുള്ള വരുവരായ്കയെ കുറിച്ച് നീ ആലോചിച്ചോ....ഇത് വീട്ടിൽ അറിഞ്ഞാലോ.... എങ്കിലും എന്തിനായിരിക്കും ശിവേട്ടൻ ഇപ്പൊ ഇങ്ങനെ ഒരു കല്യാണം...... " ഇങ്ങനെ ഒരു നൂറു ചോദ്യങ്ങൾ എന്റെ മനസ്സിൽ ഉണ്ടായിരുന്നു.... അഞ്ജു..... ഡി..... നീ ഇവിടെ എന്തെടുക്കാ...... അമ്മ വന്നു വിളിച്ചപ്പോൾ ആണ് ഞാൻ ചിന്തയിൽ നിന്നുണർന്നത്.... എന്താമ്മേ.... എന്തിനാ ഇങ്ങനെ കിടന്നു ബഹളം വെക്കുന്നത്.... നീ... ഇത്ര.. ഇവിടെ... എന്തെടുക്കാ... വന്നിട്ട് നേരം എത്രയായി... ഡ്രസ്സ്‌ പോലും മാറ്റിയിട്ടില്ല.... നീ ഇങ്ങനെ നിന്നോ... നേരം എന്തായിന്ന് അറിയോ.....പോയി കുളിച്ചിട്ട് ചെന്ന് കാവില് വിളക്ക് വെക്കാൻ നോക്ക്..... സോറി... അമ്മ.... ഞാൻ.. അത്... മറന്നു പോയി.... എന്റെ അമ്മക്കുട്ടി ചെല്ല്... ഞാൻ പോയി കുളിച്ചിട്ട് വരാം..... മ്മ്... ശരി... വേഗം വരാൻ നോക്ക് അച്ഛൻ ഇപ്പൊ വരും......

അതും പറഞ്ഞു അമ്മ പോയി.... അമ്മയെ സമാധാനിപ്പിച്ചു പറഞ്ഞു വിട്ടെങ്കിലും എന്റെ മനസ്സ് ആകെ ഇളകി മറിയുകയരുന്നു..... അപ്പോഴത്തെ സാഹചര്യത്തിൽ അതിന് സമ്മതിച്ചെങ്കിലും പിന്നീട് ആലോചിച്ചപ്പോൾ അത് വേണ്ടായിരുന്നു എന്ന് എനിക്ക് തോന്നി.... ഏട്ടനോട് പറഞ്ഞല്ലോ എന്ന് ആദ്യം കരുതിയെങ്കിലും pinne അത് വേണ്ടെന്നു വെച്ചു... ഇതിന്റെ പേരിൽ അവരുടെ സൗഹൃദം തകരാൻ പാടില്ല... പിന്നെ ഇങ്ങനൊരു കാര്യം ഏട്ടൻ അറിഞ്ഞാൽ ഉറപ്പായും വീട്ടിൽ പറയും.. അതുകൊണ്ട് തത്കാലം പറയണ്ടാന്നു ഉറപ്പിച്ചു..... എന്തായാലും നാളെ എനിക്ക് ശിവേട്ടനെ കാണണം... ഇങ്ങനെ ഒരു കുരുക്കിൽ പെടുടുത്തിയതിന്റെ കാരണം അറിയണം....  രാവിലെ നേരത്തെ തന്നെ എഴുന്നേറ്റ് റെഡിയായി.... പേരിനു എന്തോ കഴിച്ചെന്നു വരുത്തി വീട്ടിൽ നിന്നുമിറങ്ങി..... അമ്മയോട് സ്പെഷ്യൽ ക്ലാസ്സ്‌ ഉണ്ടെന്ന് പറഞ്ഞു..... എങ്ങനെയും ശിവേട്ടനെ കാണണം.... അത് മാത്രം ആയിരുന്നു എന്റെ മനസ്സിൽ..... ശിവവട്ടനെ വിളിച്ചു നോക്കിയെങ്കിലും ഫോൺ എടുത്തില്ല.....ശിവേട്ടനെ കാണാൻ എന്ത് ചെയ്യും എന്നാലോചിച്ചു ഞാൻ ബസ്സ്റ്റോപ്പിലേക്ക് നടന്നു... പെട്ടന്ന് എന്നെ ആരോ എന്റെ കൈക്ക് പിടിച്ചു വലിച്ചു....Ok. നീ..... എന്താടി....സ്വപ്നം കണ്ടോണ്ട് ആണോ റോഡിലൂടെ നടക്കുന്നത്.....

ഞാൻ വന്നില്ലായിരുന്നെങ്കിൽ കാണാമായിരുന്നു..... അത്..... പിന്നെ..... ശിവേട്ടാ.... ഞാൻ....... എനിക്ക്..... ശിവേട്ടനെ കാണാൻ ഇറങ്ങിയതാണ് അതിനിടയിൽ ആണ് ഈ സംഭവം.... അങ്ങേരു കലിപ്പിലാണെന്ന് മനസ്സിലായി... അത് കൊണ്ട് തന്നെ ഞാൻ എന്ത് പറയും എന്നറിയതെ നിന്നു.... എന്താ.... നീ എന്താ ഈ കിടന്ന് വിക്കുന്നത്..... നീ എന്തിനാ എന്നെ വിളിച്ചത്...... നിന്റെ call കണ്ടത് കൊണ്ട ഞാൻ ഈ വഴിക്ക് വന്നത്.... വരാൻ വൈകി ഇരുന്നേൽ നീ ആ ലോറിക്കടിയിൽ പോയെന്നെ...... നീ... ഇത് എന്താലോചിച്ചു ആണ് അഞ്ജു നടക്കുന്നത്..... മുമ്പോക്കെ എന്നോട് നല്ല കലിപ്പിൽ സംസാരിക്കുന്ന ആളാണ്... എന്നാൽ ഇപ്പൊ സംസാരത്തിൽ ആ ദേഷ്യ കണ്ടില്ല... അത് കൊണ്ട് ശിവേട്ടനോട് കാര്യം ചോദിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു...... ശിവേട്ടാ.... എനിക്കൊരു കാര്യം ചോദിക്കാൻ ഉണ്ട്..... ഞാൻ അതിനാ ശിവേട്ടനെ വിളിച്ചത്..... മ്മ്.... എന്താ കാര്യം.... അത്... ശിവേട്ടാ.... ഇന്നലെ..... ഇന്നലെ എന്തിനാ... അങ്ങനൊരു കല്യാണം....... നിനക്ക് അതിന്റ കാരണം അറിയണം... അതല്ലേ..... ഞാൻ പറയുന്നത് മുഴുവപ്പിക്കാൻ സമ്മതിക്കാതെ ശിവേട്ടൻ ഇടയ്ക്ക് കേറി.... ഞാൻ അതെ... എന്ന് തലയാട്ടി..... മ്മ്... നീ പതിവില്ലാതെ എന്നെ വിളിച്ചപ്പോൾ തന്നെ എനിക്ക് മനസ്സിലായി ഇതായിരിക്കും കാരണം എന്ന്..

അതാ ഞാൻ ഇങ്ങോട്ട് വന്നത്..... അതിരിക്കട്ടെ ഇന്നലെ ഞാൻ കെട്ടിയ താലി എവിടെ..... അത്... ശിവേട്ടാ... ഞാൻ ഊരി വെച്ചു.... കഴുത്തിൽ കിടക്കുന്നത് ആരെങ്കിലും കണ്ടാൽ പ്രശ്നം ആണ്.... അമ്മ കാണാതെ ഞാൻ അത് ഒളിപ്പിച്ചു വെച്ചിട്ടുണ്ട്...... ശിവേട്ടാ... എനിക്ക് അതിന്റെ കാരണം അറിയണം..... ഇന്നലെ രാത്രി ഞാൻ ഉറങ്ങിയിട്ടില്ല..... എന്റെ ഉള്ള സമാധാനം പോയി... ആരും അറിയാതെ എത്ര നാൾ ഇങ്ങനെ പോകും... ആരെങ്കിലും അറിഞ്ഞാൽ ശിവേട്ടന് ഒന്നുമില്ല ഞാൻ എന്ത് ചെയ്യും..... ഇന്നലെ ഹരിയേട്ടൻ അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ ഞാൻ ഒരവേശത്തിന് ചെയ്തതാണ്..... എത്ര നല്ല സുഹൃത്തുക്കൾ ആണെന്ന് പറഞ്ഞാലും ഇത് ഏട്ടൻ അറിഞ്ഞാൽ എന്താ ഇണ്ടാവാന്നു ഞാൻ പറയേണ്ടതില്ലല്ലോ..... അഞ്ജു... താൻ ഇങ്ങനെ ടെൻഷൻ ആവാതെ....നീ പറയുന്നത് എനിക്ക് മനസ്സിലായി.... എനിക്ക് ഇന്നലെ അങ്ങനെ ഒരു ആവശ്യം വന്നു.... എന്ന് പറഞ്ഞു അതിന്റെ പേരിൽ നിനക്ക് ഒരു പ്രശ്നവും ഉണ്ടാകില്ല... ഞാൻ അത് ഉറപ്പു തരികയാണ്..... ഒരു താലി കെട്ടിയതിന്റെ പേരിൽ ഞാൻ നിന്നെ ഒരിക്കലും ശല്യം ചെയ്യാൻ വരികയും ഇല്ല.... അത് പോരെ നിനക്ക്..... ശിവേട്ടൻ പറഞ്ഞത്.... ഞാൻ സമ്മതിക്കുന്നു..... പക്ഷേ എന്തിനു ഇങ്ങനെ ഒരു കല്യാണം നടത്തി.... അതും ആരും അറിയാതെ.... എനിക്ക് അതിന്റെ കാരണം അറിഞ്ഞേ തീരു.....

ഞാൻ എന്തോ തെറ്റ് ചെയ്ത പോലെ ആണ് എനിക്ക് തോന്നുന്നത്.... ഒരു പെണ്ണിനെ സംബന്ധിച്ചിടത്തോളം കല്യാണം എന്നത് വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്.... അതാണ് ഇന്നലെ കടന്നു പോയത്....അത് ഞാൻ പോലും പ്രതീക്ഷിക്കാത്ത സമയത്ത്....അതിനു മാത്രം എന്താ ഇത്ര വല്യ പ്രശ്നം അത് എനിക്കറിയണം..... ഇത്രയും ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി..... അഞ്ജു.... റിലാക്സ്.... താൻ... പറയുന്നത് എനിക്ക് മനസ്സിലാവുന്നുണ്ട്... Ok..... നിനക്കിപ്പോ കാരണം അറിഞ്ഞാൽ പോരെ... ശരി ഞാൻ പറയാം...പക്ഷേ ഇവിടെ വേണ്ട.... നിന്നേം എന്നേം അറിയുന്ന നാട്ടുകാരാണ് ചുറ്റും.... അതുകൊണ്ട് നീ... വാ... നമുക്ക് ഇവിടെ നിന്ന് പോകാം..... നിന്നോട് ഞാൻ എല്ലാം പറയാം..... നീ വാ.... ശിവേട്ടൻ.... അത്രയും പറഞ്ഞപ്പോൾ... ഞാൻ ശിവേട്ടനോടൊപ്പം ബൈക്കിൽ കയറി.... കുറച്ചു നേരത്തെ യാത്രയ്ക്ക് ശേഷം വണ്ടി ഒരു വീട്ടുമുറ്റത് ചെന്ന് നിന്നു.... ഞാൻ വണ്ടിയിൽ നിന്നിറങ്ങി...... ശിവേട്ടാ.... എന്താ.... ഇവിടെ...... നീ.... അകത്തേക്ക്... വാ.......ഇത് എന്റെ... വീടാണ്..... ശിവേട്ടാ..... അത്..... ഞാൻ..... നീ.... പേടിക്കണ്ട.....അകത്തു അമ്മയും അനിയത്തിയും ഉണ്ട്.......

എന്റെ പേടി മനസ്സിലായത് കൊണ്ടാവണം ശിവേട്ടൻ അങ്ങനെ പറഞ്ഞത്..... ഞാൻ ശിവേട്ടന്റെ കൂടെ അകത്തേക്ക് കയറി..... അമ്മേ.... അമ്മേ...... അനു...... രണ്ടാളും ഒന്നിങ് വന്നേ..... ഇവര് രണ്ടാളും ഇതെവിടെ പോയി.... അഞ്ജു.... താൻ ഇരിക്ക് ഞാൻ പോയി അമ്മേനെ വിളിച്ചിട്ട് വരാം...... അതും പറഞ്ഞു ശിവേട്ടൻ അകത്തേക്ക് പോയി.... എനിക്ക് ചെറിയ പേടി ഉണ്ടെങ്കിലും അത് മുഖത്ത് കാണിക്കാതെ ഞാൻ ഇരുന്നു..... വീടിന്റെ ചുമരിൽ ഒത്തിരി ഫോട്ടോസ് ഉണ്ട്... ഞാൻ അതെല്ലാം നോക്കി.... അതിൽ ഒരു ഫോട്ടോ മാല ഇട്ട് വെച്ചേക്കുന്നത് കണ്ടു അത് ശിവേട്ടന്റെ അച്ഛൻ ആണ്... ഞാൻ ഒരിക്കൽ മാത്രെ കണ്ടിട്ടുള്ളു..... പിന്നേം ഉണ്ട് കുറെ ഫോട്ടോസ്..... മോളെ...... അഞ്ജു..... പിന്നിൽ നിന്നുള്ള വിളി കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ എന്നെ നോക്കി നിൽക്കുന്ന 2പേരെ കണ്ടു.... ശിവേട്ടന്റെ അമ്മേം അനിയത്തിയും...... എന്നെ കണ്ടതും അനു ഓടി വന്നു എന്നെ കെട്ടിപിടിച്ചു..... അവൾ കരയുകയാണ്...... ചേച്ചി..... ഒരുപാട് നന്ദി ഉണ്ട്.... ചേച്ചി കാരണം ആണ് ഞാൻ...... കരച്ചിൽ കാരണം അവൾക്ക് പറയൻ വന്നത് മുഴുവപ്പിക്കാൻ ആയില്ല.....

എന്താണ് നടക്കുന്നതെന്നും മനസ്സിലായില്ല..... ശിവേട്ടാ..... എന്താ... ഇത്..... ഞാൻ എന്ത് ചെയ്തുന്ന.....എന്തിനാ അനു അങ്ങനെ പറഞ്ഞത്....... അവൾ പറഞ്ഞത്..... സത്യ.. മോളെ..... മോളോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല അത്രയും വല്യ സഹായ മോള് ചെയ്തത്....ഇല്ലെങ്കിൽ ഞാനും എന്റെ മോളും ഈ ജീവനൊടുക്കേണ്ടി വന്നേനെ...... മോൾക്ക് എന്റെ മോനോട് ദേഷ്യം ഒന്നും തോന്നേണ്ട..... അവൻ പാവാ..... ഞങ്ങൾക്ക് വേണ്ടിയ അവൻ ഇന്നലെ......മോളെ...... എന്റെ ചോദ്യത്തിന് മറുപടി തന്നത് അമ്മയായിരുന്നു..... നിങ്ങൾ എന്താ പറയുന്നത്.... എനിക്ക് ഒന്നും മനസ്സിലാകുന്നില്ല..... ഇന്നലത്തെ സംഭവവും ഇതും തമ്മിൽ എന്താ ബന്ധം...... ഞാൻ എന്ത് ചെയ്തിട്ട നിങ്ങൾ ഇങ്ങനെ എന്നോട് നന്ദി പറയുന്നത്.... ശിവേട്ടാ.... ഒന്ന് തെളിച്ചു പറ..... മോളെ ഞാൻ പറയാം....അവനു മോളോട് അങ്ങനെ ചെയ്തത്തിൽ നല്ല വിഷമം ഉണ്ട്.... ഇന്നലെ മോളെ കുറിച്ച് ആയിരുന്നു അവന്റെ സംസാരം......മോള് വാ....... അമ്മ.... എല്ലാം.... പറയാം...... എന്തോ കാര്യമായിട്ട് ഉണ്ട് എന്ന് എനിക്ക് മനസ്സിലായി....ശിവേട്ടന്റെ കണ്ണ് നനഞ്ഞിരിക്കുന്നത് കണ്ടു...... ആദ്യമായാണ് ഞാൻ അങ്ങനെ കാണുന്നത്... ഞാനമ്മയുടെ കൂടെ അകത്തേക്ക് പോയി......................... തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story