ശിവാഞ്ജലി: ഭാഗം 5

shivanjali

എഴുത്തുകാരി: സുൽഫിയ നൗഫൽ

 ശിവന്റെ അച്ഛനും എന്റെ സ്വന്തം കൂടപ്പിറപ്പും പണ്ട് മുതലേ നല്ല സൗഹൃദതിലായിരുന്നു.... അവര് തമ്മിലുള്ള ബന്ധത്തിന്റെ പേരിലാണ് മാധവട്ടൻ (ശിവന്റെ അച്ഛൻ ) ഞാനുമായുള്ള കല്യാണത്തിന് സമ്മതിച്ചത് ഈ വീട്ടിലെ ഏതൊരു കാര്യത്തിനും മാധവേട്ടനൊപ്പം കൃഷ്ണേട്ടനും (ശിവന്റെ അമ്മാവൻ )ഉണ്ടാകും.... ആ ബന്ധം എന്നും നിലനിൽക്കാൻ കൂടി ആണ് മാധവട്ടൻ ഒരു ബിസ്സിനെസ്സ് തുടങ്ങിയപ്പോൾ കൃഷ്ണേട്ടനേം അതിൽ പാർട്ണർ ആക്കി... ഏട്ടന്റെ എല്ലാ ബിസിനസ്സും തകർന്നിരിക്കുന്നത് കൊണ്ടാണ് മാധവട്ടൻ അന്ന് അങ്ങനെ ചെയ്തത്... പക്ഷെ അത് ഒരു നാശത്തിനായിരിക്കും എന്ന് ഞങ്ങൾ കരുതിയില്ല.... മാധവട്ടൻ അറിയാതെ കൃഷ്ണേട്ടൻ മറ്റുള്ള കമ്പനിക്ക് ഇവിടുത്തെ ഓർഡർ മറിച്ചു കൊടുക്കാൻ തുടങ്ങി... പക്ഷേ അതൊന്നും മാധവട്ടൻ അറിഞ്ഞിരുന്നില്ല... ശിവന് മാധവട്ടന്റെ കൂടെ നിൽക്കാൻ വല്യ താല്പര്യം ഇല്ലായിരുന്നു...ഒരിക്കൽ എന്റെ നിർബന്ധം കാരണം അവൻ ഗാർമെന്റ് ഫെക്റ്ററിയിൽ പോകാൻ തുടങ്ങി.. മാധവട്ടനെ കൊണ്ട് ഒറ്റയ്ക്ക് എല്ലാം നോക്കിനടത്താൻ ആവാത്തത് കൊണ്ടാണ് ഞാൻ ശിവനെ നിർബന്ധിച്ചത്.... കുറച്ചു നാള് കഴിഞ്ഞപ്പോൾ ശിവൻ മാധവട്ടനെ ചില ഫയലുകൾ കാണിച്ചു അതിൽ ഫാക്ടറിയിൽ നടക്കുന്ന തിരുമറികൾ ശിവൻ കണ്ടു പിടിച്ചു..

ഞങ്ങൾക്ക് കിട്ടുന്ന ഓർഡറിന്റ പകുതി മാത്രം ആണ് ഡെലിവറി ചെയ്യുന്നത്.... പക്ഷെ കണക്കിൽ അത് മുഴുവനും ഉണ്ടാകും....പിന്നീടുള്ള ഓർഡറുകൾ ശിവന്റെ നേതൃത്വത്തിൽ ആണ് ഡെലിവറി ചെയ്യാൻ തുടങ്ങിയത്...അപ്പോഴും ശിവൻ കാര്യങ്ങൾ മുഴുവൻ കണ്ടുപിടിക്കാൻ ഉള്ള അന്വേഷണത്തിൽ ആയിരുന്നു.. ആരാണ് കൂടെ നിന്ന് ചതിക്കുന്നത് എന്ന് കണ്ട് പിടിക്കും എന്ന് അവൻ മാധവട്ടന് വാക് കൊടുത്തു..... കുറച്ചു നാളുകൾക്കു ശേഷം ഒരു ഓർഡർ മറിച്ചു കൊടുക്കുന്നതിനിടയിൽ കൃഷ്ണേട്ടനെ ശിവൻ കയ്യോടെ പൊക്കി.... അതിന്റെ പേരിൽ മാധവട്ടനുമായി ഇവിടെ ഒരു പാട് പ്രശ്നങ്ങൾ ഉണ്ടായി... കൃഷ്ണേട്ടനോട് ഫാക്ടറിയിൽ ഇനി വരരുതെന്നും പാർട്ണർഷിപ് ഇതോടെ അവസാനിച്ചെന്നും മാധവട്ടൻ പറഞ്ഞു... പക്ഷേ കൃഷ്ണേട്ടന്റ മറുപടി ഞങ്ങളെ ഞെട്ടിചു... ഇനി ഇങ്ങനെ ഒന്നും ചെയ്യില്ലെന്നും ഫാക്ടറിയിലേക്ക് വരില്ലെന്നും പറഞ്ഞു കൃഷ്ണേട്ടൻ പോയി.... ഈ പ്രശ്നനങ്ങൾ എല്ലാം കഴിഞ്ഞു ഒരയച്ചക്ക് ശേഷം മാധവട്ടൻ ഒരു ഓർഡറിന്റ കാര്യത്തിനായി കോയമ്പത്തൂർ പോയി...

2ദിവസമെന്നു പറഞ്ഞിട്ട് പോയ ആള് 5ദിവസം കഴിഞ്ഞിട്ടും കാണാതായപ്പോൾ ഞങ്ങൾ വല്ലാതെ പേടിച്ചു.. ശിവൻ കുറെ വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ്‌ ആയിരുന്നു... ഒടുവിൽ ശിവൻ അന്വേഷിച്ചു പോയി.... അവൻ തിരിച്ചു വന്നത് മാധവട്ടനേം കൊണ്ടായിരിന്നു പക്ഷെ അത് ജീവനില്ലാത്ത ഒരു ശരീരം മാത്രമായിരുന്നു..... പരസ്യമായി ആരും പറഞ്ഞില്ലെങ്കിലും ഇതിന് പിന്നിൽ കൃഷ്ണേട്ടൻ ആണെന്ന് എനിക്ക് ഉറപ്പായിരുന്നു..പക്ഷേ എന്ത് തെളിവിന്റെ പേരിൽ കേസ് കൊടുക്കും വേറെ വഴിയില്ലാത്തത് കൊണ്ട് ഞങൾ അത് വിട്ട് കളഞ്ഞു.... മാധവട്ടന്റെ മരണശേഷം ഏതാണ്ട് രണ്ടാഴ്ചയ്ക്ക് ശേഷം കൃഷ്ണേട്ടൻ ഇങ്ങോട്ട് വന്നു... അത് സഹതാപം കാണിക്കാൻ ആയിരുന്നില്ല എന്നേം മക്കളെയും ഇവിടെ നിന്ന് ഇറക്കാൻ ആയിരുന്നു.... മാധവട്ടൻ ഫാക്ടറിയും ഈ വീടും കൃഷ്ണേട്ടന് എഴുതി കൊടുത്തെന്നു പറഞ്ഞണ് വന്നത്.... അത് ഞങ്ങൾക്ക് വിശ്വസിക്കാൻ ആയില്ല... ഒരിക്കലും മാധവട്ടൻ അങ്ങനെ ചെയ്യില്ല... എന്തോ ചതി നടന്നിട്ടുണ്ടെന്നു മനസ്സിലായി... വേറെ നിവർത്തി ഇല്ലാതെ ഞങ്ങൾ ഇവിടെ നിന്ന് ഇറങ്ങി....

ശിവന്റെ പരിചയത്തിൽ ഒരു വാടക വീടെടുത്തു.... എങ്ങനെയും നഷ്ടപ്പെട്ടതൊക്കെ തിരിച്ചു പിടിക്കണം എന്ന് മാത്രമായിരുന്നു എപ്പോഴും അവന്റെ മനസ്സിൽ.... അങ്ങനെയിരിക്കെ ഒരുദിവസം കൃഷ്ണേട്ടൻ ഞങ്ങളെ കാണാൻ വന്നു.... ചെയ്ത് പോയതിന് കുറെ മാപ്പ് പറഞ്ഞു. ഞങ്ങളോട് വീട്ടിലേക് തിരിച്ചു ചെല്ലണമെന്നും പറഞ്ഞു.. പക്ഷേ അതൊന്നും ശിവൻ സമ്മതിച്ചില്ല.. പക്ഷേ പിനീടാണ് മനസ്സിലായത് ഈ പറഞ്ഞതൊന്നും ഞങ്ങളോടുള്ള സ്നേഹം കൊണ്ടൊന്നും അല്ലായിരുന്നു...ഏട്ടന്റെ മകൾ സിതാരയ്ക്ക് പണ്ടുമുതലേ ശിവനെ ഇഷ്ടായിരുന്നു. കേട്ടുന്നെങ്കിൽ ശിവനെ കേട്ടു എന്ന് പറഞ്ഞു അവൾ വീട്ടിൽ പ്രശ്നം ഉണ്ടാക്കാൻ തുടങ്ങി.. ശിവനാണെങ്കിൽ അവളെ കാണുന്നത് പണ്ടേ ഇഷ്ടല്ല.. മോളുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ വേണ്ടിയാണു കൃഷ്ണേട്ടൻ ഞങ്ങളുടെ കാല് പിടിക്കാൻ വന്നത്... പക്ഷെ ശിവൻ അതിനു സമ്മതിച്ചില്ല അവനു മാത്രം അല്ല അതിനോട് എനിക്കും യോജിപ്പ് ഇല്ലായിരുന്നു...ഏട്ടൻ എത്രയൊക്കെ പറഞ്ഞു നോക്കിയെങ്കിലും ശിവൻ അതിനു സമ്മതിച്ചില്ല....

ശിവൻ എത്രയൊക്കെ പറഞ്ഞു നോക്കിയെങ്കിലും ഏട്ടൻ വിടുന്ന ലക്ഷണം കാണാതായപ്പോൾ ശിവൻ അതിനു സമ്മതിച്ചു... പക്ഷേ അവൻ ഒരു കണ്ടിഷൻ വെച്ചു... കല്യാണം നടക്കണമെങ്കിൽ മാധവട്ടൻ എഴുതി കൊടുത്തു എന്ന് പറയുന്ന എല്ലാ പ്രോപ്പർട്ടിസും തിരിച്ചു എഴുതി കൊടുക്കണം എന്ന് പറഞ്ഞു.... വേറെ വഴിയൊന്നും ഇല്ലാത്തത് കൊണ്ട് ഏട്ടൻ അത് സമ്മതിച്ചു... പക്ഷേ കല്യാണം കഴിഞ്ഞു മാത്രെ അങ്ങനെ ചെയ്യൂ എന്ന് പറഞ്ഞു... അത് ശിവൻ സമ്മതിച്ചില്ല.... കല്യാണത്തിന് മുന്നേ സ്വത്തുക്കൾ എല്ലാം തിരിച്ചു എഴുതണം എങ്കിൽ മാത്രെ കല്യാണത്തിന് സമ്മതിക്കു എന്ന് അവൻ വാശി പിടിച്ചു.. അവസാനം ഏട്ടൻ അതും സമ്മതിച്ചു... എത്രയും വേഗം എല്ലാത്തിനും ഉള്ള ഏർപ്പാട് ചെയ്യാം എന്ന് പറഞ്ഞു ഏട്ടൻ പോയി... സ്വത്തിന് വേണ്ടിയാണെങ്കിലും ഇങ്ങനെ ഒരു കല്യാണം വേണ്ടെന്നു ഞാൻ ശിവനോട് കുറെ പറഞ്ഞു നോക്കിയെങ്കിലും അവൻ അത് കേട്ടില്ല.. രണ്ട് ദിവസം കഴിഞ്ഞു ഏട്ടൻ വന്നു ശിവനെയും കൊണ്ട് പോയി... തിരിച്ചു വന്നത് എന്റെ മാധവട്ടന്റെ മുഴുവൻ സമ്പത്യവും കൊണ്ടാണ്... പക്ഷേ ഏട്ടൻ ആ എഗ്രീമെന്റിൽ ഒരു ക്ളോസ് കൂടി എഴുതി ചേർതു സ്വത്തുക്കൾ എല്ലാം ശിവന്റെയും സിതാരയുടെയും പേരിൽ എഴുതി.... കാരണം എല്ലാം കിട്ടി കഴിഞ്ഞാൽ ചിലപ്പോൾ ശിവൻ വാക്ക് തെറ്റിച്ചല്ലോ....

പക്ഷേ ഏട്ടന് അവിടേം ഒരു തെറ്റ് പറ്റി എഗ്രീമെന്റിൽ സിതാരയുടെ പേര് ഉണ്ടായിരുന്നില്ല.. സ്വത്തുക്കൾ എല്ലാം ശിവന്റെയും ഭാവിയിൽ ശിവന്റെ ഭാര്യ ആയി വരുന്ന കുട്ടിക്കും എന്നായിരുന്നു......അവിടെ ശിവന് ഒരു വഴി തെളിഞ്ഞു. സിതാരയെ കെട്ടാൻ പിന്നെ അവൻ തയ്യാറല്ലായിരുന്നു.. ഭാവിയിൽ അവൻ കല്യാണം കഴിക്കുന്ന പെണ്ണിനും കൂടി ആണല്ലോ സ്വത്തുക്കൾ അതുകൊണ്ട് തന്നെ അവൻ മറ്റൊരു കല്യാണം കഴിക്കാൻ തീരുമാനിച്ചു... എല്ലാം എഴുതി കൊടുത്താൽ ഒരു മാസത്തിനകം കല്യാണം നടത്തണം എന്നാ ഏട്ടൻ പറഞ്ഞത്...അതിനുള്ളിൽ വേറെ ഒരു കല്യാണം കഴിക്കാൻ ശിവൻ തീരുമാനിച്ചു... അങ്ങനെ ആണ് ഇന്നലെ അങ്ങനെ നടന്നത്...പക്ഷേ ഒരിക്കലും മോളെ ഇതിലേക്ക് വലിച്ചിടണം എന്ന് കരുതിയതല്ല... ഹരിയും ശിവനും കൂടി വേറെ ഒരു കുട്ടിയെയാണ് ഏർപ്പാടാക്കിയത് പക്ഷേ ഇന്നലെ ആ കുട്ടി വരില്ലെന്ന് പറഞ്ഞു.. എന്ത് ചെയ്യും എന്ന് കരുതി നിന്നപ്പോൾ ആണ് മോളെ ബസ്സ്റ്റോപ്പിൽ കണ്ടത്....വേറെ വഴിയില്ലാത്തതു കൊണ്ട് ആണ് മോളെ അങ്ങനെ ചെയ്തത്... മോള് പൊറുക്കണം......

ഞങ്ങളുടെ ആവശ്യത്തിന് മോളെ ഉപയോഗിച്ചതാണെന്നു അറിയാം... എന്തൊക്കെ പറഞ്ഞാലും ചെയ്തത് തെറ്റ് തന്നെയാ അത് ന്യായികരിക്കുകയല്ല... ഞങ്ങളുടെ അവസ്ഥ അതായിരുന്നു... മാധവട്ടൻ ഒരായുസ്സ് മുഴുവൻ ചോര നീരാക്കി ഉണ്ടാക്കിയതാണ് എല്ലാം അത് നഷ്ടപ്പെടുത്താൻ തോന്നിയില്ല.... ഇന്നലെ തന്നെ ഏട്ടനെ വിളിച്ചു കല്യാണത്തിൽ നിന്നും ഒഴിഞ്ഞു... പക്ഷേ ഏട്ടൻ വെറുതെ ഇരിക്കും എന്ന് തോന്നുന്നില്ല... ശിവന്റെ കല്യാണം കഴിഞ്ഞെങ്കിലും അത് ആരാണെന്നു ഇതുവരെ ഏട്ടനറിയില്ല..... മോളെ... അഞ്ജു.. എന്റെ മോനും ഞാനും ചെയ്തത് തെറ്റ് തന്നെയാ... ഇതിന്റെ പേരിൽ മോൾക്ക് ഒരു പ്രശ്നവും ഉണ്ടാകില്ല... മോള് അവനെ കുറ്റപ്പെടുത്തരുത്..... അതും പറഞ്ഞു ആ അമ്മ എന്റെ മുന്നിൽ കൈ കൂപ്പി നിന്നു.... അയ്യോ..... അമ്മേ... ഇത് എന്താ ഈ കാണിക്കുന്നേ.... എനിക്ക് ശിവേട്ടനോട് ദേഷ്യം ഉണ്ടായിരുന്നു... അത് എന്നെ കൊണ്ട് പോയി പെട്ടന്ന് അങ്ങനെ ചെയ്തെപ്പോൾ..... അതുകൊണ്ടാണ് ഞാൻ ശിവേട്ടനെ കുറ്റപ്പെടുത്തിയത്..... അല്ലാതെ..... അത് പോട്ടെ.... അമ്മ ഇനി.. അതും പറഞ്ഞു കരയണ്ട.... അനു... എനിക്ക് കുറച്ചു വെള്ളം കിട്ടുമോ.....

അയ്യോ... ഞാൻ അത് മറന്നു... മോളിരിക്ക് ഞാൻ കുടിക്കാൻ എന്തെങ്കിലും എടുത്തിട്ട് വരാം.....അതും പറഞ്ഞു സാരി തലപ്പ് കൊണ്ട് കണ്ണും തുടച്ചു അമ്മ അടുക്കളയിലേക്ക് പോയി...... അഞ്ജു..... വിളി കെട്ടാപ്പോൾ തന്നെ മാസ്സിലായി അത് ശിവേട്ടനാണെന്നു..... ആ നിങ്ങള് സംസാരിക്കു എനിക്ക് കുറച്ചു പണിയുണ്ട്... അതും പറഞ്ഞു അനു അകത്തേക്ക് പോയി..... അഞ്ജു..... എടൊ.. തനിക്ക് വേറൊന്നും തോന്നരുത്...അമ്മ പറഞ്ഞല്ലോ എല്ലാം.... വേറെ വഴിയൊന്നും അപ്പൊ കണ്ടില്ല... അതാ.. ഞാൻ..തന്നെ..... Iam.. Sorry.... Anju..... അത് സാരില്ല.... ശിവേട്ടാ..... എനിക്ക് ദേഷ്യം ഉണ്ടായിരുന്നു ഇപ്പൊ അത് ഇല്ല...... പിന്നെ ഈ കാണുന്ന സ്വത്തുക്കൾ എല്ലാം എന്റെ കൂടി പേരിൽ ആണല്ലോ....... ഞാൻ അത് പറഞ്ഞത്തും ശിവേട്ടൻ പൊട്ടിച്ചിരിക്കാൻ തുടങ്ങി...... മ്മ്.... എന്താ ഇത്ര ചിരിക്കാൻ..... ഏയ്.... ഒന്നുല്ല.... നീ പറഞ്ഞത് നേരാ... എല്ലാം നിന്റെ കുടി പേരിൽ ആയിരുന്നു..... എന്ന് വെച്ച ഇപ്പൊ അല്ലെ...... അല്ല... നീ ഇന്നലെ രണ്ട് ഒപ്പിട്ടത് ഓർമ്മയുണ്ടോ..... രണ്ടാമത്തെ ഒപ്പിട്ട പേപ്പറിൽ എഴുതിയത് നീ വാഴിച്ചില്ല..... എന്റേം എന്റെ ഭർത്താവിന്റേം പേരിലുള്ള സ്വത്തുക്കൾ എന്റെ ഭർത്താവിന്റെ പേരിലേക്ക് മാത്രം എഴുതാൻ എനിക്ക് സമ്മതമാണ്.... ഇങ്ങനെ ആണ് അതിൽ എഴുതിയിരിക്കുന്നത്.... ഛെ..... കഷ്ടായി....പോയി.... എന്നാലും അങ്ങനെ ചെയ്യാണ്ടായിരുന്നു..... എന്റേം കൂടി പേരിൽ ആയിരുന്നെ എനിക്ക് ഇടയ്ക്കൊക്കെ വരായിരുന്നു......

അതിനെന്താ... മോൾക്ക് എപ്പോ വേണമെങ്കിലും ഇവിടെ വരാം....കുറച്ചു ദിവസം ഇവിടെ താമസിച്ചാലും ഞങ്ങൾക്ക് സന്തോഷമേ ഉള്ളൂ...... അമ്മയായിരുന്നു അത് പറഞ്ഞത്..... മോളെ... ദാ.... ചായ കുടിക്ക്..... ശിവാ... നീ വേഗം മോളെ കോളേജിൽ കൊണ്ട് ചെന്ന് ആക്ക്..... അത് വേണ്ട അമ്മേ.... ഏതായാലും ഇപ്പൊ വൈകി... ഞാൻ എന്തായലും ഇന്ന് ഇവിടെ തന്നെ നിൽക്കാൻ പോക... വൈകിട്ട് പൊക്കൊള്ളൂ... എന്താ ആർക്കെങ്കിലും എന്തെങ്കിലും എത്തിരഭിപ്രായം ഉണ്ടോ.... അഞ്ചു.... അത്... വേണ്ട... നീ.. ഇന്നലെ ക്ലാസ്സിൽ പോയിട്ടില്ല... ഇന്നും പോകാതിരുന്നാൽ..... അത് കുഴപ്പം ഒന്നുമില്ല... അത് ഞാൻ നോക്കി കൊള്ളാം... തത്കാലം ഞാൻ ഇപ്പൊ പോകാൻ ഉദ്ദേശിക്കുന്നില്ല.... അതും പറഞ്ഞു ഞാൻ അകത്തേക്ക് പോയി...... മോനെ.... ശിവാ....നീ ഇവളെ ഡിവോഴ്സ് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അത് വേണ്ടടാ.... എനിക്ക് മരുമോളായിട്ട് ഇവളെ മതി.....നല്ല കുട്ടിയ...... മ്മ്.... പിന്നെ..... നല്ല കുട്ടിയ...അവള് ഡിഗ്രിക്ക് ആണ് പഠിക്കുന്നത് എങ്കിൽ നാക്ക് വക്കീലിന്റെയാണ്...... വെറുതെ കിടന്നു ചിലച്ചോണ്ടിരിക്കും....... ഒന്ന് പോയെ... അമ്മേ..... വേറെ ആരേം കണ്ടില്ല..... അത് പറഞ്ഞു തിരിഞ്ഞു നടന്നപ്പോളും അമ്മ പറഞ്ഞതോർത്തു എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു........................... തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story