ശിവാഞ്ജലി: ഭാഗം 7

shivanjali

എഴുത്തുകാരി: സുൽഫിയ നൗഫൽ

 ഒരാഴ്ചത്തെ ആശുപത്രിവാസത്തിനു ശേഷം ഇന്ന് ഡിസ്ചാർജ് ആവുകയാണ്.... രാവിലെ തന്നെ ഡോക്ടർ ഡിസ്ചാർജ് എഴുതി... വീട്ടിലേക്ക് പോകാല്ലോ എന്നുള്ള സമാധാനത്തിലാണ് ഞാൻ... പക്ഷേ ഏട്ടനെ ഇവിടെങ്ങും കാണുന്നില്ല ഹോസ്പിറ്റൽ ബില്ലടച്ചതും എന്റെ ബാഗ് പാക്ക് ചെയ്തതെല്ലാം ശിവേട്ടനാണ്... ഏട്ടൻ എവിടെ പോയെന്നു ചോദിക്കണം എന്നുണ്ട് പക്ഷേ ആ കടുവയോട് സംസാരിക്കുന്നതിലും നല്ലത് മിണ്ടാതിരിക്കുന്നതാ... പക്ഷേ ഏട്ടൻ എന്താ വരാത്തെ..... ശി.... ശിവേട്ടാ.... ഏട്ടൻ... എവിടെ.... ഒടുവിൽ രണ്ടും കല്പിച്ചു ചോദിച്ചു.... ആ കടുവ അത് കേട്ട ഭാവം നടിച്ചില്ല... ശിവേട്ടാ.... അച്ചുവേട്ടൻ എവിടെ.... ഡിസ്ചാർജ് ആയി എന്നിട്ടും ഏട്ടൻ എന്താ...... അവൻ ഇന്നലെ തന്നെ വീട്ടിലേക്ക് പോയി...നിന്നെ കൊണ്ട് പോകാൻ അവൻ വരില്ല.... ഞാൻ പറഞ്ഞു തീരും മുന്നേ ശിവേട്ടൻ ഇടയ്ക്ക് കയറി പറഞ്ഞു.... അതെന്താ... ഏട്ടൻ പോയത്..... ഏട്ടൻ വരില്ലെങ്കിൽ പിന്നെ ഞാൻ എങ്ങനെ വീട്ടിൽ പോകും....ഏട്ടൻ എന്താ എന്നോട് ഒന്നും പറയാതെ പോയത്..... നിന്റെ ചോദ്യങ്ങൾ എല്ലാം കഴിഞ്ഞെങ്കിൽ നമുക്ക് പോകാം....

പോകാനോ എങ്ങോട്ട്... ഏട്ടൻ വരതെ ഞാൻ എങ്ങോട്ടും ഇല്ല.... എങ്ങോട്ടും അല്ല... എന്റെ വീട്ടിലേക്കാണ് പോകുന്നത്..... എന്തെ...നിനക്കെന്തെങ്കിലും കുഴപ്പം ഉണ്ടോ.... എന്റെ ഭാര്യ എന്റെ വീട്ടിൽ അല്ലെ ജീവിക്കേണ്ടത്.... ശിവേട്ടന്റെ വീട്ടിലേക്കോ... ഇല്ല.. ഞാൻ അങ്ങോട്ട് ഇല്ല....എനിക്ക് എന്റെ വീട്ടിലേക്ക് പോണം.... ശിവേട്ടൻ ഇപ്പൊ ചെയ്യുന്നത് ചതിയാണ്.... എന്നോട് ഒരു വർഷത്തേക്ക് എന്ന് പറഞ്ഞത് കൊണ്ട് മാത്രമാണ് ഞാൻ അന്ന് ആ സാഹചര്യത്തിൽ ഈ കല്യാണത്തിന് സമ്മതിച്ചത്... എന്നിട്ടിപ്പോ നിങ്ങളും എന്റെ ഏട്ടനും ഒക്കെ വേറെ എന്തെക്കെയോ ആണ് പറയുന്നത്.... ഇല്ല.. ഞാൻ... അതിനു... സമ്മതിക്കില്ല.... അഞ്ജു.. നീ വെറുതെ വാശി പിടിക്കാൻ നിൽക്കണ്ട.. മിണ്ടാണ്ട് വരാൻ നോക്ക്... എന്ത് വേണമെന്ന് എനിക്കറിയാം.... ഇല്ല... ഞാൻ വരില്ലെന്ന് പറഞ്ഞില്ലേ..... എല്ലാവരും കൂടി എന്നെ ചതിക്കായിരുന്നു.... ഞാൻ വരില്ല.... ഡീ... നിനക്ക് പറഞ്ഞാൽ മനസ്സിലാകില്ലേ.... ഇപ്പൊ ഒരു കൈ മാത്രെ ഒടിഞ്ഞട്ടുള്ളു.. അധികം സംസാരിച്ചാൽ നിന്റെ രണ്ടു കാലും ഞാൻ തല്ലിയൊടിക്കും......

നിനക്ക് കുറച്ചു ബുദ്ധി ഉണ്ടായിരുന്നെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കായിരുന്നു.. ഇതിപ്പോ അതും ഇല്ലല്ലോ.... ഇനി എന്തെങ്കിലും പറഞ്ഞാൽ അങ്ങേര് പറഞ്ഞത് പോലെ ചെയ്യും എന്ന് തോന്നിയത് കൊണ്ട് ഞാൻ കൂടുതൽ ഒന്നും മിണ്ടാൻ നിന്നില്ല.... എന്തായാലും ഇനി ഇത് അനുവദിച്ചു കൊടുക്കാൻ പറ്റില്ല...വീടെത്തട്ടെ എന്നിട്ട് എന്ത് വേണമെന്ന് തീരുമാനിക്കാം...... യാത്രയിലുടനീളം എന്റെ മനസ്സിൽ ഈ ഒരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു... ആ കടുവയ്ക്ക് മുഖം കൊടുക്കാതെ ഞാൻ കണ്ണടച്ചിരുന്നു... ഇടയ്ക്കെപ്പോഴോ ഉറങ്ങി പോയി.... അഞ്ജു.... മോളെ..... പരിജയം ഉള്ള ആ ശബ്ദം കേട്ടാണ് ഞാൻ കണ്ണ് തുറന്നത്.... അമ്മ..... അമ്മേ....... ഞാൻ...ഇത് എവിടാ.... കാറിൽ നിന്നും പതിയെ ഇറങ്ങി ചുറ്റും നോക്കിയപ്പോൾ ആണ് എനിക്ക് മനസ്സിലായത് ഞാൻ വന്നത് എന്റെ വീട്ടിലേക്ക് തന്നെ ആണെന്ന്... വെറുതെ ആവശ്യം ഇല്ലാതെ ശിവേട്ടനുമായി വഴക്കുണ്ടാക്കി.... അഞ്ജു.. മോളെ.... എങ്ങനുണ്ട് നിനക്ക്.... അതും ചോദിച്ചു അമ്മ ഒരു കരച്ചിൽ തുടങ്ങി..... അമ്മേ..... എനിക്ക്.. കുഴപ്പം ഒന്നുമില്ല.... അമ്മ വെറുതെ കരയാതെ... എന്റെ അമ്മക്കുട്ടി അല്ലെ ഈ കരച്ചിൽ നിർത്തിക്കെ.... അമ്മേ... ഏട്ടൻ എവിടെ... ഏട്ടൻ എന്താ എന്നെ അവിടെ ഒറ്റയ്ക്ക് ആക്കിയിട്ട് ഒന്നും പറയാതെ ഇങ്ങോട്ട് പോന്നത്...

എന്നെ വിളിക്കാനും വന്നില്ല..... അതിനു നീ അവിടെ ഒറ്റക്യ്ക്ക് അല്ലായിരുന്നല്ലോ.... ഏറ്റവും വേണ്ടപ്പെട്ട ആൾ അവിടെ ഉണ്ടായിരുന്നല്ലോ.... അതും പറഞ്ഞു ഏട്ടൻ പുറത്തേക്ക് വന്നു.... ഏട്ടാ.....ഏട്ടനിട്ട് ഞാൻ വെച്ചിട്ടുണ്ട്.... ഞാൻ ഒന്ന് റെഡി ആയിക്കോട്ടെ....എല്ലാത്തിനും ചേർത്ത് തരുന്നുണ്ട്.... മ്മ്... വന്നു കേറിയില്ല... തുടങ്ങി രണ്ടും കൂടി... അച്ചു നീ മിണ്ടാതിരിക്കുന്നുണ്ടോ... അഞ്ജു... വാ... പുറത്തു നിന്ന് സംസാരിച്ചത് മതി അകത്തോട്ടു കേറാൻ നോക്ക്..... അച്ചു... ദേ... അഞ്ചുന്റെ ബാഗ്.... അതിൽ മരുന്നും വെച്ചിട്ടുണ്ട്.... എന്നാൽ പിന്നെ ഞാൻ പൊക്കോട്ടെ... ഒരാഴ്ച ആയിട്ട് വീട്ടിലേക്ക് പോയിട്ടില്ലല്ലോ.. എന്തെങ്കിലും ഉണ്ടേൽ നീ വിളിച്ചാൽ മതി.... എന്നാൽ ശരി...... മോനെ... ശിവാ....ഒന്ന് നിന്നെ.....എനിക്ക് മോനോട് കുറച്ചു സംസാരിക്കാനുണ്ട്... മോൻ അകത്തേക്ക് വാ..... പോകാനൊരുങ്ങിയ ശിവേട്ടനെ അച്ഛൻ പിടിച്ചു നിർത്തി..... അച്ഛൻ വിളിച്ചത് കൊണ്ട് ശിവേട്ടൻ അകത്തേക്ക് വന്നു.... എന്തോ ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങിയത് തൊട്ട് ശിവേട്ടൻ എന്നെ ഒന്ന് നോക്കുക പോലും ചെയ്യുന്നില്ല....

ഒരു പക്ഷേ ഞാൻ അങ്ങനെ പറഞ്ഞത് കൊണ്ടാകും..... എന്താ... മാഷേ...... മോനെ.... എന്നോട്... അച്ചു... എല്ലാം പറഞ്ഞു..... അതുകൊട്ടപ്പോൾ ഞാനും ശിവേട്ടനും ഏട്ടനെ തുറുപ്പിച്ചു നോക്കി..... അത്... ശിവാ... ഞാൻ അത് ഇപ്പൊ പറയണം എന്ന് കരുതിയതല്ല.... പിന്നെ എന്നായാലും പറയണം... അത് കൊണ്ട്....... ഞാൻ എല്ലാം പറഞ്ഞു... മോനെ... ശിവാ.... ഞങ്ങൾക്ക് നിന്നോട് ദേഷ്യം ഒന്നുമില്ല... എന്നായാലും ഇങ്ങനെ ഒന്ന് നടക്കേണ്ടത് തന്നെ ആയിരുന്നു... അഞ്ജു... അവൾ നിനക്ക് ഉള്ളത് തന്നെ ആയിരുന്നു.... അത് ഞാൻ നിന്റെ അച്ഛന് കൊടുത്ത വാക്ക് ആണ്.... നിന്റെ അച്ഛൻ മരിച്ചപ്പോളും ആ വാക്ക് ഞാൻ തെറ്റിച്ചില്ല... നിന്നോടും ഞാൻ ആ വാക്ക് പറഞ്ഞിട്ടുള്ളതാണ്.... പിന്നെ പെട്ടന്നു ഇങ്ങനെ ഒന്ന് കേട്ടപ്പോൾ..... ഞങ്ങളുടെ മോളുടെ കഴുത്തിൽ നീ താലി കെട്ടുന്നത് കാണാൻ ഒരുപാട് ആഗ്രഹിച്ചതാണ്.... എന്തായാലും നടക്കാൻ ഉള്ളത് നടന്നു..... അഞ്ജു ഒന്ന് ഒക്കെ ആവട്ടെ എന്നിട്ട് ഒരു ദിവസം നീ അമ്മയെയും അനിയത്തിയെയും കൂട്ടി വാ... നമുക്ക് ബാക്കി കാര്യങ്ങൾ തീരുമാനിക്കാം... അച്ഛൻ പറഞ്ഞത് എല്ലാം കേട്ട് ഒന്നും മനസ്സിലാകാതെ കിളി പോയ അവസ്ഥയിൽ ആയിരുന്നു എന്റെ നിൽപ്..... മാഷേ.... എനിക്ക് പറയാനുള്ളത് കേട്ടിട്ട് ദേഷ്യം ഒന്നും തോന്നരുത്....

ഞാൻ അഞ്ജുനെ കെട്ടി എന്നുള്ളത് നേരാ... ഇങ്ങനെ ഒരു കല്യാണം നടക്കണം എന്ന് ഞാൻ ഒരിക്കലും വിചാരിച്ചതല്ല... മാഷ് പറഞ്ഞത് പോലെ എല്ലാവരുടെയും അനുഗ്രത്തോടെ അഞ്ജുനെ സ്വന്തം ആക്കണം എന്നായിരുന്നു... പെട്ടന്നു എന്റെ ആ അവസ്ഥയിൽ വെറുതെ ആണെങ്കിൽ പോലും വേറെ ഒരാളെ എന്റെ ഭാര്യ ആയിട്ട് കാണാൻ പറ്റാത്തത് കൊണ്ടാണ് ഞാൻ അന്ന് അങ്ങനെ ചെയ്തത്.... അഞ്ജുനോട് ഒരു വർഷം എന്നാ ഞാൻ പറഞ്ഞത്... അത് കഴിഞ്ഞു ഡിവോഴ്സ് തരാം എന്നാ പറഞ്ഞത്... അവൾ അതും മനസ്സിലിട്ട നടക്കുന്നത്.... ഞാൻ അന്ന് താലി കെട്ടിയത് ഒരു വർഷം കഴിഞ്ഞു ഒഴിവാക്കാൻ അല്ല... അവളെ പതിയെ പറഞ്ഞു മനസിലാക്കാം എന്ന് കരുതി.... പക്ഷേ...... അവളുടെ മനസ്സിൽ ഞാൻ അവളെ പറഞ്ഞു ചതിച്ചവനാണ്..... അവളുടെ ജീവിതം ഇല്ലാതാക്കിയവൻ ആണ്.... ഇന്ന് വെറുതെ ഒന്ന് അവളുടെ മനസ്സറിയാൻ എന്റെ വീട്ടിലേക്കാണെന്നു പറഞ്ഞപ്പോൾ അത് പോലും അംഗീകരിക്കാൻ അവൾ തയ്യാറായില്ല... അങ്ങനെ ഉള്ളപ്പോൾ ഇനി എന്റെ കൂടെ ജീവിക്കാൻ അവൾ സമ്മതിക്കും എന്ന് മാഷിന് തോന്നുന്നുണ്ടോ..... ശിവേട്ടൻ പറഞ്ഞത് കേട്ടപ്പോൾ എല്ലാവരുടെയും നോട്ടം എന്റെ നേർക്കായി.... ശരിയാണ് ഞാൻ പറഞ്ഞത് കുറച്ചു കൂടി പോയി എന്നറിയാം...

പക്ഷേ..... അത്... ശിവേട്ടന് ഇത്രയും വേദനിക്കുമെന്ന് ഞാൻ കരുതിയില്ല..... മോനെ... ശിവാ.... എനിക്ക് എന്താ പറയേണ്ടത് എന്ന് അറിയില്ല.... എന്തായലും ഒന്ന് ഞാൻ പറയാം നീ എന്റെ മോളുടെ കഴുത്തിൽ കെട്ടിയ താലി അത് എന്നും അവിടെ തന്നെ ഉണ്ടാകും..... അങ്ങനെ അവളെ തല്ലി പഴുപ്പിക്കുന്നത് കൊണ്ട് എന്താ മാഷേ ഗുണം.... എന്നോട് ഒരു തരത്തിലും അവൾക്ക് യോജിക്കാൻ കഴിയില്ലെൽ അതുകൊണ്ട് എന്ത് കാര്യം..... ഞാൻ ഒരുപാട് ആലോചിച്ചു ഒരു തീരുമാനം എടുത്തിട്ടുണ്ട്..... ന്തായാലും ഒരു വർഷം കഴിഞ്ഞു അഞ്ജു ഡിവോഴ്സ് വേണം എന്ന് പറഞ്ഞു നിൽക്കുവല്ലേ.... ഈ ഒരു വർഷത്തിനുള്ളിൽ ഇവൾക്ക് എന്റെ കൂടെ ജീവിക്കാൻ താല്പര്യം ഉണ്ടെങ്കിൽ ആ ഡിവോഴ്സ് നടക്കില്ല... മറിച് അവളുടെ തീരുമാനത്തിന് മാറ്റം ഒന്നും ഇല്ല എങ്കിൽ അവളുടെ ആഗ്രഹം പോലെ ഞാൻ ഡിവോഴ്സ് കൊടുക്കാൻ തയ്യാറായിക്കൊള്ളാം..... ശിവാ....... എടാ... നീ ഇത് എന്തൊക്കെയാ പറയുന്നേ....അവളുടെ തലക്ക് വട്ടാണ്.. നീ അതിനൊപ്പം തുള്ളാൻ നിൽക്കല്ലേ..... ഇല്ല.. അച്ചു.... ഇത് എന്റെ ഉറച്ച തീരുമാനം ആണ്....

പിന്നെ ഈ ഒരു വർഷം ഒരു കാരണവശാലും ഞാൻ അവളുടെ മുന്നിൽ ചെല്ലില്ല..... അത്രയും പറഞ്ഞു എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ ശിവേട്ടൻ ഇറങ്ങി പോയി.... അച്ഛനും ഏട്ടനും എനിക്ക് നേരെ തിരിഞ്ഞു.... രണ്ടുപേരും കൂടി എന്തെക്കെയോ പറഞ്ഞു ഒപ്പം അമ്മയും....... ഞാൻ ഒന്നും മിണ്ടാതെ മുറിയിലേക്ക് പോയി..... ഞാൻ പോലും അറിയാതെ എന്റെ കണ്ണുകൾ നിറയാൻ തുടങ്ങി...... ••••••••••••••••••••••••••••••••••• ദിവസങ്ങൾ കടന്നുപോയി ശിവേട്ടൻ പറഞ്ഞത് പോലെ ചെയ്തു...അതിനു ശേഷം ശിവേട്ടനെ ഞാൻ കണ്ടിട്ടില്ല... ഇടയ്ക്ക് വീട്ടിൽ വരുമായിരുന്നു ഇപ്പൊ അതും ഇല്ല എന്നെ കാണാതിരിക്കാൻ ആയിരിക്കും....ഏട്ടനെ കാണാറുണ്ട് പക്ഷേ വീട്ടിലേക്ക് വരില്ലെന്ന് തീർത്തു പറഞ്ഞു...... അഞ്ജു.... നീ ഇത് എന്ത്... ആലോചിച്ചു ഇരിക്ക.... ഭക്ഷണം കഴിക്കാൻ നോക്ക്..... അന്നത്തിന്റെ മുന്നിൽ ഇരുന്നാണ് അവളുടെ സ്വപനം കാണൽ.....

മര്യാദക്ക് കഴിച്ചിട്ട് എണീറ്റ് പോകാൻ നോക്ക്...... ആ..... അമ്മ അറിഞ്ഞ...... ശിവൻ അമേരിക്കയിലേക്ക് പോകുവന്നു..... ഏട്ടൻ പറഞ്ഞത് കേട്ടപ്പോൾ എന്റെ നെഞ്ചോന്ന് പിടഞ്ഞു.... അതെന്താ മോനെ പെട്ടന്ന് അങ്ങനെ ഒരു പോക്ക്..... അവനു അവിടെ ഒരു ജോലി ശരിയായിട്ടുണ്ട്..... ഒന്നുല്ലെങ്കിലും അവൻ ഒരു MBA കാരൻ അല്ലെ... ഒരുപാട് നല്ല ഓഫർ വന്നിട്ടും എല്ലാം അവൻ വേണ്ടെന്നു വെച്ചതാ..... അത് അവനെ വേണ്ടാത്തവർക്ക് വേണ്ടി.... ഇപ്പോ അവനായിട്ട് പോണമെന്നു തീരുമാനിച്ചു.... അവൻ നാളെ പോകും.... എനിക്ക് നാളെ അവനെ യാത്രയാക്കാൻ പോണം എന്നെ നേരത്തെ വിളിക്കണം.... അതും പറഞ്ഞു ഏട്ടൻ എണീറ്റുപോയി.... ആ സംഭവത്തിന്‌ ശേഷം ഏട്ടൻ എന്നോട് മിണ്ടാറില്ല...... ഞാൻ കഴിക്കുന്നത് നിർത്തി എണീറ്റ് മുറിയിലേക്ക് പോയി.... ഏട്ടൻ പറഞ്ഞത് എന്റെ മനസ്സിൽ കിടന്നു പുകയാൻ തുടങ്ങി............................. തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story