ശിവാഞ്ജലി: ഭാഗം 8

shivanjali

എഴുത്തുകാരി: സുൽഫിയ നൗഫൽ

  അച്ചുവേട്ടൻ അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ എനിക്ക് നല്ല വിഷമം ആയി...... ഞാൻ ശിവേട്ടനോട് അങ്ങനെ പറഞ്ഞതിന്റെ ദേഷ്യം ആണ് ഇപ്പൊ ഏട്ടൻ എന്നോട് കാണിക്കുന്നത്.. ഞാൻ അങ്ങനെ ഒക്കെ പറഞ്ഞതിന്റെ പേരിൽ ആണല്ലോ ഇപ്പൊ ശിവേട്ടൻ അമേരിക്കയിലേക്ക് പോകാൻ തീരുമാനിച്ചത് അതെല്ലാം കൂടി ഉള്ള ദേഷ്യം ആണ് അച്ചുവേട്ടൻ എന്നോട് ഇപ്പൊ കാണിക്കുന്നത്.....ഏട്ടനോട് ഒന്ന് സംസാരിച്ചു നോക്കിയാലോ.. ചിലപ്പോൾ അങ്ങോട്ട് ചെന്നാൽ ദേഷ്യം കാണിക്കും അത് സാരില്ല ശിവേട്ടന് എന്നെ ഇഷ്ടന്നു ഏട്ടൻ പറഞ്ഞു അതിന്റെ സത്യാവസ്ഥ ഒന്ന് അറിയണം.... ഞാൻ ഏട്ടന്റെ മുറി ലക്ഷ്യമാക്കി നടന്നു.. ഡോർ ലോക് ചെയ്തിട്ടില്ല ഞാൻ മുറിയിൽ മുഴുവൻ ഏട്ടനെ നോക്കി... ഏട്ടനെ അവിടെങ്ങും കണ്ടില്ല... ഏട്ടന്റെ മുറിയോട് ചേർന്ന് ചെറിയ ഒരു ബാൽക്കണി ഉണ്ട് ഏട്ടൻ അവിടെ കാണും എന്ന് കരുതി ഞാൻ അങ്ങോട്ട് ചെന്നു നോക്കിയെങ്കിലും നിരാശ ആയിരുന്നു ഫലം.... ഞാൻ തിരിച്ചു നടന്നപ്പോൾ ആണ് താഴെ കുളപ്പടവിൽ ഇരിക്കുന്ന ഏട്ടനെ കണ്ടത്... ഞാൻ അങ്ങോട്ട് നടന്നു... ഏട്ടൻ ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്നു... ഞാൻ ഏട്ടന്റെ അടുത്തു ചെന്നു നിന്നു....എന്നെ കണ്ടതും ഏട്ടൻ എണീറ്റ്‌ പോകാൻ ഒരുങ്ങി..... ഏട്ടാ.... പോകല്ലേ.... എനിക്ക് ഏട്ടനോട് സംസാരിക്കാൻ ഉണ്ട്.....

അഞ്ജു.... നീ നിന്റെ കാര്യം നോക്കി പോകാൻ നോക്ക് എനിക്ക് ഇപ്പൊ ഒന്നും കേൾക്കാൻ താല്പര്യം ഇല്ല..... അച്ചുവേട്ടാ... പ്ലീസ്... എനിക്ക് പറയാനുള്ളത് ഒന്ന് കേൾക്ക്... ഞാൻ എന്ത് ചെയ്തിട്ട എല്ലാവരും ഇങ്ങനെ പെരുമാറുന്നത്... ഏട്ടന് എന്നെക്കാളും വലുത് ശിവേട്ടൻ ആണോ..... ശരിയാണ് ഞാൻ ശിവേട്ടനോട് അങ്ങനെ സംസാരിച്ചത് തെറ്റാണു..... പക്ഷേ.... ആരും എന്താ എന്റെ ഭാഗത്തു നിന്ന് ചിന്തിക്കാത്തത്... ശിവേട്ടന് എന്നെ ഇഷ്ടാണെന്നു എനിക്കറിയില്ലായിരുന്നു അച്ഛന്റെ മനസ്സിൽ അങ്ങനെ ഒരാഗ്രഹം ഉള്ളത് അന്ന് പറയുമ്പോൾ ആണ് ഞാൻ അറിഞ്ഞത്.. ഏട്ടനും അത് അറിയായിരുന്നു ആരും തന്നെ എന്നോട് അത് പറഞ്ഞില്ല... അത് കൊണ്ടല്ലേ ഞാൻ ശിവേട്ടനോട് അങ്ങനെ പെരുമാറിയത് ഹോസ്പിറ്റലിൽ നിന്ന് വന്നപ്പോൾ ആണ് അച്ഛന്റെ മനസ്സിൽ ഉള്ളത് ഞാൻ അറിഞ്ഞത്.. ശിവേട്ടൻ ഒരു വർഷത്തിനുള്ളിൽ ഡിവോഴ്സ് തരും എന്ന് അന്ന് പറഞ്ഞു അപ്പൊ പോലും ശിവേട്ടൻ പറഞ്ഞില്ല എന്നെ ഇഷ്ടന്നു.. എല്ലാവരും മനസ്സിൽ വെച്ച് നടന്നാൽ ഞാൻ എങ്ങനെ ആണ് ഇത് അറിയുന്നത്.....എനിക്ക് ശിവേട്ടനോട് ദേഷ്യം ഒന്നും ഉണ്ടായിട്ടല്ല ഡിവോഴ്സ് തരാം എന്ന് പറഞ്ഞ ആള് പെട്ടന്നു ഒരു ദിവസം ഭർത്താവിന്റെ അധികാരം എടുക്കാൻ തുടങ്ങിയത് കൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്.....

ഏട്ടന് അറിയാമായിരുന്നല്ലോ എല്ലാം ഒരു പ്രാവശ്യം എങ്കിലും എന്നോട് അത് പറയായിരുന്നല്ലോ... ഏട്ടൻ പറയുന്നത് എന്തെങ്കിലും ഞാൻ ഇത്വരെ അനുസരിക്കാതിരുന്നിട്ടുണ്ടോ... ഏട്ടനെ എന്തെങ്കിലും കാര്യത്തിൽ എതിർത്തിട്ടുണ്ടോ എന്തും പറയാനുള്ള അവകാശം ഏട്ടൻ ഉണ്ട് എന്നിട്ടും ഏട്ടൻ അത് പറഞ്ഞില്ല...ഇപ്പോ എല്ലാവരും എന്നെ എന്തിനാ ഇങ്ങനെ കുറ്റപ്പെടുത്തുന്നത്.... ഞാൻ എന്ത് ചെയ്തിട്ട..... അത്രയും പറഞ്ഞപ്പോഴേക്കും എനിക്ക് എന്റെ കണ്ണുകളെ തടയാൻ ആയില്ല..... അഞ്ജു..... മോളെ... നീ കരയാതെ..... ഏട്ടൻ.... ഏട്ടൻ... അപ്പോഴത്തെ ദേഷ്യത്തിൽ...... മോളത് വിട്ടേക്ക്... അവൻ ഏട്ടന് ഒരു സുഹൃത്ത് എന്നതിലുരി എന്റെ കൂടെപ്പിറപ്പായാണ് ഞാൻ കാണുന്നത് അതുകൊണ്ടാ നീ അവനെ വേദനിപ്പോയിച്ചപ്പോ ഞാൻ അങ്ങനെ...... സാരില്ല..... എന്റെ കുട്ടി അത് വിട്ടേക്ക്...... മോളോട് സ്നേഹമില്ലാത്തോണ്ട് അല്ല നിന്നെ ഒത്തിരി ഇഷ്ടാ ഈ ഏട്ടന്... നിന്റെ ജീവിതം എന്നും ഭദ്രമായി ഇരിക്കണം... നിനക്ക് ഒരു വിഷമവും ഉണ്ടാകാൻ പാടില്ല.... അവന്റെ കൈയിൽ നീ എന്നും സുരക്ഷിതയായിരിക്കും അത് ഈ ഏട്ടന് ഉറപ്പുള്ളത് കൊണ്ടാണ് അവനു നിന്നെ ഇഷ്ടന്നു അറിഞ്ഞപ്പോൾ ഞാൻ അതിനെ എതിർക്കാഞ്ഞത്..... അഞ്ജു.....നിനക്ക് ഓർമ്മയുണ്ടോ.....

നീ ഫസ്റ്റ് ഇയർ പഠിക്കുന്ന സമയത്ത് ഒരു വിനയൻ നിന്റെ പുറകെ നടന്നു ശല്യം ചെയ്തത് ഓർമ്മയുണ്ടോ..... ആ..... വിനയൻ.... ക്ലാസ്സ്‌ തുടങ്ങി പകുതി ആയ സമയത്ത് ആയിരുന്നു അത്.. ആദ്യമൊക്കെ നല്ല ഒരു സുഹൃത്ത് എന്ന രീതിയിൽ ആയിരുന്നു അവന്റ പെരുമാറ്റം പിന്നെ എപ്പോഴോ ഇഷ്ടാണെന്നു പറഞ്ഞു........ പിന്നെ പിന്നെ അവന്റ ശല്യം കൂടി കൂടി വന്നു...ഒരിക്കൽ അവൻ വളരെ മോശമായിട്ട് പെരുമാറി അപ്പോഴത്തെ ദേഷ്യത്തിൽ ഞാൻ അവനെ തല്ലി... കോളേജിൽ എല്ലാവരും അത് കണ്ടു.... ആ ദേഷ്യത്തിൽ അവൻ എന്റെ കൈ പിടിച്ചു തിരിച്ചു എനിക്ക് നല്ല പോലെ വേദനിച്ചു.... എന്റെ കരച്ചിൽ കേട്ട് എല്ലാവരും കൂടി അവനെ പിടിച്ചു മാറ്റി.... പിറ്റേ ദിവസം ഞാൻ കോളേജിലേക്ക് പേടിച്ചാണ് പോയത് അവൻ എന്തെങ്കിലും ചെയ്താൽ..... പക്ഷേ... ചെന്നപ്പോൾ ഞാൻ അറിഞ്ഞത് അവനെന്തോ ആക്‌സിഡന്റ് പറ്റി എന്ന് ആണ് പിന്നെ അവനെ ആ കോളേജിൽ കണ്ടിട്ടുമില്ല..... പക്ഷേ അവന്റെ കാര്യം ഏട്ടൻ എങ്ങനെ അറിഞ്ഞു.. ഞാൻ അത് ഏട്ടനോട് പറഞ്ഞിട്ടില്ലല്ലോ.... നീ... പറഞ്ഞത് ശരിയാണ്... എല്ലാ കാര്യങ്ങളും എന്നോട് പറയുന്ന നീ അത് എന്നോട് പറഞ്ഞില്ല ഞാൻ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കും എന്ന് കരുതി ആവും നീ അത് പറയാതെ ഇരുന്നത്.....

പിന്നെ നീ പറഞ്ഞത് പോലെ വിനയന് ആക്‌സിഡന്റ് ഉണ്ടായതല്ല അതിനു പിന്നിൽ ശിവനാണ്..... ശിവേട്ടനോ..... ഏട്ടൻ എന്താ പറയുന്നേ..... അതുമായി ശിവേട്ടന് എന്താ ബന്ധം....... അഞ്ജു.... നീ ഇങ്ങനെ തോക്കിൽ കേറി വെടി വെക്കല്ലേ നീ ഞാൻ പറയുന്നത് കേൾക്ക്..... വിനയൻ നിന്റെ പുറകെ നടക്കുന്നത് ശിവന് അറിയായിരുന്നു അവൻ നിന്നോട് അങ്ങനെ ചെയ്തതൊക്കെ അവൻ കണ്ടിരുന്നു.... നിന്നോട് മോശമായി പെരുമാറിയ അവനെ കൊല്ലാതെ വിട്ടത് എന്തോ ഭാഗ്യം.... ശിവൻ അവന്റെ കൈയും കാലും തല്ലിയൊടിച്ചു... ഇനി മേലിൽ നിന്നെ ശല്യം ചെയ്യരുത് എന്ന് അവനു താകീത് നൽകി അതുകൊണ്ട് ആണ് അവൻ ഇവിടുന്നു പോയത്.... പക്ഷേ അപ്പോഴൊന്നും എനിക്കറിയില്ലായിരുന്നു ശിവന് നിന്നെ ഇഷ്ടന്നുള്ളത്... വിനയനെ ശിവൻ കൈകാര്യം ചെയ്ത കാര്യം ഹരി പറഞ്ഞാണ് ഞാൻ അറിഞ്ഞത്.... അങ്ങനെ അവനോട് സംസാരിച്ചപ്പോൾ ആണ് അവനു നിന്നെ ഇഷ്ടന്നുള്ളത് ഞാൻ അറിഞ്ഞത്.... ശിവൻ എന്നും നിന്റെ പുറകിൽ ഒരു ബോഡിഗാർഡിനെ പോലെ ഉണ്ടായിരുന്നു... വിനയന്റെ കാര്യം മാത്രമല്ല നിന്നെ അതുപോലെ ശല്യം ചെയ്‌തവർക്ക് ഒക്കെ ശിവന്റെ കൈയിൽ നിന്നു കണക്കിന് കിട്ടിയിട്ടുണ്ട്.....

വേറൊന്നും അല്ല എങ്ങാനും നിനക്ക് ആരോടെങ്കിലും തിരിച്ചു ഇഷ്ടം തോന്നിയാൽ പിന്നെ അവൻ എന്ത് ചെയ്യും ആ കാര്യത്തിൽ അവൻ കുറച്ചു സ്വാർത്ഥൻ ആയിരുന്നു.... ഇതൊക്കെ കഴിഞ്ഞു പിന്നെ ആണ് ശിവന്റെ അച്ഛൻ നിന്നെ അവനു വേണ്ടി പറഞ്ഞു വെച്ചതാണെന്ന് അറിഞ്ഞത് അത് നമ്മുട അച്ഛൻ തന്നെയാ പറഞ്ഞത്.... ശിവൻ നിന്നെ ഇഷ്ടന്നുള്ളത് ഞാൻ അച്ഛനോട് പറഞ്ഞിരുന്നു... അന്ന് ആദിടെ കല്യാണത്തിന് നീ അവന്റ കൂടെ പോയത് ഓർക്കുന്നില്ലേ അന്ന് അവൻ നിന്നോട് എല്ലം പറയണം എന്ന് കരുതിയതാണ്.... പക്ഷേ... അവനു.... നിന്നോട് എങ്ങനെ... പറയും എന്ന് ഓർത്തു അന്ന് പറഞ്ഞില്ല...... പിന്നെ അവൻ പോലും പ്രതീക്ഷിക്കാതെ ആണ് അവന്റെ അമ്മാവൻ അങ്ങനെ ഒരു പണി കൊടുത്തത്... അതിൽ നിന്ന് രക്ഷപെടേം വേണം അവനു നിന്നെ സ്വന്തമാക്കുകയും വേണം അതുകൊണ്ടാണ് അവൻ അങ്ങന ഒരു കല്യാണത്തിന് തയ്യാറായത്.... നീ എന്ത് പറഞ്ഞാലും അവനു കുഴപ്പം ഉണ്ടാവില്ലായിരുന്നു.... അവൻ നിന്നെ ചതിച്ചു എന്ന് പറഞ്ഞത് അവനു വേദനിച്ചു... എന്ത് സംഭവിച്ചാലും നിന്നെ വിട്ട് കളയാൻ അവനു കഴിയില്ല അത് കൊണ്ടാണ് ഒരു വർഷം കഴിഞ്ഞു ഡിവോഴ്സ് എന്ന് അവൻ പറഞ്ഞത്.....

പക്ഷേ അവൻ എന്തൊക്കെ പറഞ്ഞിട്ടും നീ ഡിവോഴ്സ് എന്ന് പറഞ്ഞോണ്ടിരുന്നതും അവൻ നിന്നെ ചതിച്ചു എന്നൊക്കെ പറഞ്ഞത് അവനു സഹിക്കാൻ കഴിഞ്ഞിട്ടില്ല... അതുകൊണ്ടാണ് നിനക്ക് അവനെ അംഗീകരിക്കാൻ പറ്റില്ലെങ്കിൽ ഡിവോഴ്സ് തരാം എന്ന് പറഞ്ഞത്... ഇവിടെ നിന്നാൽ ശരിയാകില്ല എന്നുള്ളത് കൊണ്ടാണ് അവൻ അമേരിക്കയിലേക്ക് പോകാൻ തയ്യാറാത്..... അഞ്ജു..... മോളെ..... അവനു നിന്നെ ഒത്തിരി ഇഷ്ടാ... നീ... അവനെ ഇനിയും വേദനിപ്പിക്കരുത്..... അവൻ അമേരിക്കയിൽ പോണെങ്കിൽ പൊക്കോട്ടെ പക്ഷേ ഒരു വർഷം കഴിഞ്ഞു ഡിവോഴ്സ് എന്ന തീരുമാനം അത് മാത്രം എന്റെ മോള് എടുക്കരുത്.... അത്രയും പറഞ്ഞു ഏട്ടൻ അവിടെ നിന്ന് പോയി..... ഏട്ടൻ പറഞ്ഞത് കേട്ട് എനിക്ക് ആകെ ഒരു തരിപ്പ് മാത്രമായിരുന്നു...... ഞാൻ എത്ര നേരം അവിടെ ഇരുന്നു എന്ന് എനിക്കറിയില്ല... ഏട്ടൻ പറഞ്ഞത് പോലെ എനിക്ക് ശിവേട്ടനോട് ദേഷ്യം ഒന്നും ഇല്ല...അന്ന് ശിവേട്ടന്റെ വീട്ടിൽ പോയപ്പോൾ അമ്മ പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ എനിക്ക് ഉണ്ടായിരുന്ന ദേഷ്യമൊക്കെ ഇല്ലാതായതാണ്..... പക്ഷേ പെട്ടന്ന് എന്നോട് അധികാരം കാണിക്കാൻ വന്നത് കൊണ്ട്....... അഞ്ജു.... വേണ്ടായിരുന്നു.... എന്ത് തന്നെ ആണെങ്കിലും നീ അന്ന് പറഞ്ഞത് കുറച്ചു കൂടി പോയി......

എന്റെ മനസ്സ് എന്നോട് തന്നെ അത് പറഞ്ഞോണ്ടിരുന്നു..... ഞാൻ പതിയെ മുറിയിലേക്ക് നടന്നു.... അലമാര തുറന്നു അതിൽ നിന്ന് ഒരു ചെപ്പെടുത്തു അതിൽ നിന്ന് ശിവേട്ടൻ എന്റെ കഴുത്തിൽ കെട്ടിയ താലി എടുത്തു.... കുറെ നേരം അതിലേക്ക് തന്നെ നോക്കി നിന്നു............ ശിവേട്ടന്റെ പേര് കൊതിയ താലി ആണ്... കുറച്ചു കഴിഞ്ഞു ഞാൻ അത് തിരിച്ചു വെക്കാൻ ഒരുങ്ങി പക്ഷേ എന്തോ അത് വേണ്ടെന്നു തോന്നി... ഞാൻ ആ ചെപ്പ് തുറന്നു താലി എടുത്ത് എന്റെ കഴുത്തിൽ ഇട്ടു..... കുറെ നേരം എന്തെക്കെയോ ആലോചിച്ചു ഇരുന്നു.. .. ഫോണെടുത്തു ശിവേട്ടനെ വിളിച്ചല്ലോ.. പോകണ്ടാന്നു പറഞ്ഞല്ലോ..... അല്ലെങ്കിൽ വേണ്ട ശിവേട്ടൻ പൊയ്ക്കോട്ടേ..... എനിക്ക് ആലോചിക്കാൻ കുറച്ചു സമയം വേണം.......... _________❤❤ ശിവേട്ടൻ പോയിട്ട് ഇപ്പോൾ ഒന്നര വർഷം ആയി.... ഇതിനിടയിൽ ഒരിക്കൽ പോലും ഞങ്ങൾ പരസ്പരം വിളിച്ചിട്ടില്ല.... ഒരു വർഷം കഴിഞ്ഞു വരുമെന്നാണ് പറഞ്ഞത് പക്ഷേ ശിവേട്ടന് ലീവ് കിട്ടിയില്ല..... എന്റെ പഠിപ്പു ഒക്കെ കഴിഞ്ഞു ഞാൻ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലിക്ക് കയറി...... ശിവേട്ടൻ അച്ചുവേട്ടനെ വിളിക്കാറുണ്ട്.... എന്റെ കാര്യങ്ങൾ ഒന്നും ചോദിക്കാറില്ലെന്നാണ് ഏട്ടൻ പറഞ്ഞത് ........... ചിലപ്പോൾ അത് എന്നെ പറ്റിക്കാൻ പറയുന്നത് ആയിരിക്കും.....

ഈ ഒന്നര വർഷം ശിവേട്ടൻ എന്താണെന്ന് എനിക്ക് മനസ്സിലാക്കാൻ പറ്റി.... ശിവേട്ടൻ പറഞ്ഞ വാക്ക് ഒരിക്കൽ പോലും തെറ്റിക്കാൻ തയ്യാറായില്ല...... അഞ്ജു........ ഏട്ടൻ വിളിച്ചപ്പോൾ ആണ് ചിന്തയിൽ നിന്നുണർന്നത്....... എന്താ...... ഏട്ടാ....... അഞ്ജു... ഇത്രയും നാൾ ഞാൻ നിന്നോട് ഇതേ പറ്റി ചോദിച്ചിട്ടില്ല... ഇനിയും ചോദിക്കാതിരിക്കാൻ ആവില്ല...... എന്താ... ഏട്ടാ..... ഏട്ടൻ കാര്യം പറ..... അഞ്ജു... നിനക്ക് ശിവനെ ഇഷ്ടാണോ..... നിനക്ക് അവനെ വേണോ വേണ്ടയോ...... അത്...... ഏട്ടാ.... ഞാൻ....... അഞ്ജു... നിന്നെ... ഞാൻ നിർബന്ധിക്കില്ല... നിന്റെ തീരുമാനം അത് എന്ത് തന്നെ ആയാലും കൊള്ളാം... നിനക്ക് ആലോചിക്കാൻ ഇന്ന് ഒരു ദിവസം കൂടി ഉള്ളൂ....... ശിവൻ വിളിച്ചിരുന്നു... അവൻ നാളെ വരുന്നുണ്ട്...... എന്നോട് അവൻ പറഞ്ഞത് ഡിവോഴ്സ് ഫോർമാലിറ്റീസ് തീർക്കാൻ ആണ് വരുന്നത് എന്നാണ്....... ശിവേട്ടൻ വരുന്നു എന്ന് കേട്ടപ്പോൾ എനിക്ക് സന്തോഷം തോന്നി പക്ഷേ ഡിവോഴ്സ്........ ഏട്ടാ.... ഞാൻ........ അഞ്ജു.... ഈ കഴിഞ്ഞ ഒന്നര വർഷത്തിൽ നീ അവനെ വിളിക്കുകയോ നിന്റെ തീരുമാനം അവനെ അറിയിക്കനോ ശ്രെമിച്ചിട്ടില്ല... അപ്പൊ നിന്റെ തീരുമാനം മാറിയിട്ടില്ലെന്നാണ് അവൻ പറയുന്നത്....അതുകൊണ്ട് അവൻ നിനക്ക് ഡിവോഴ്സ് തരാൻ തീരുമാനിച്ചു..... നിനക്ക് അവനെ ഇഷ്ടമാണെന്നു എനിക്കറിയാം അതിനു തെളിവാണ് നീ അവൻ കെട്ടിയ താലി എടുത്ത് കഴുത്തിൽ ഇട്ടേക്കുന്നത്..... പക്ഷേ ഞാൻ അവനോട് എന്ത് പറഞ്ഞിട്ടും കാര്യം ഇല്ല.... നിന്റെ തീരുമാനം അത് നീ തന്നെ പറയണം...... അതും പറഞ്ഞു ഏട്ടൻ പോയി...... എന്തായാലും ശിവേട്ടൻ വരട്ടെ..... എന്ത് വേണം എന്ന് എനിക്കറിയാം............................... തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story