ശിവാഞ്ജലി: ഭാഗം 9

shivanjali

എഴുത്തുകാരി: സുൽഫിയ നൗഫൽ

 അച്ചു..... അഞ്ജുനെ.... അവൾക് ഡിവോഴ്സ് കൊടുക്കാൻ തന്നെ ആണ് എന്റെ തീരുമാനം... ഞാൻ ഒരുപാട് ആലോചിച്ചിട്ടാണ് ഈ തീരുമാനം എടുത്തത്..... അവൾക്ക് ഒരു തരത്തിലും എന്നോട് യോജിച്ചു പോകാൻ കഴിയില്ല...... ശിവാ.... എടാ... നീ... ഇത് എന്തൊക്കെയാ പറയുന്നേ... അങ്ങനെ ഡിവോഴ്സ് കൊടുത്തു അവളെ നിന്റെ ജീവിതത്തിൽ നിന്ന് ഒഴിവാക്കാൻ നിനക്ക് കഴിയുമോ.... എനിക്കറിയുന്ന ശിവന് അതിനു കഴിയില്ല..... നീ പറഞ്ഞത് ശരിയാണ്.. പക്ഷേ ഇനി ഇത് ഇങ്ങനെ നീട്ടി കൊണ്ടുപ്പോകുന്നതിൽ ഒരർത്ഥവും ഇല്ല.... അന്ന് ഞാൻ അവൾക്ക് ഒരുവർഷത്തെ സാവകാശം കൊടുത്തു... അവൾക്ക് എന്നെ അംഗീകരിക്കാൻ കഴിയും എന്ന് ഞാൻ വിചാരിച്ചു... പക്ഷേ..... നിനക്കറിയോ എനിക്ക് ലീവ് കിട്ടാനിട്ടൊന്നും അല്ല ഞാൻ ഇത്രയും നാൾ വരാഞ്ഞത്... അവൾക്ക് അത്രയും സമയം കിട്ടട്ടെ എന്ന് കരുതി... പക്ഷേ.... ഇത് വരെ അവളുടെ മനസ് മാറിയിട്ടില്ല..... എടാ ഞാൻ സമ്മതിക്കുന്നു.... അവളുടെ ഭാഗത്തു നിന്ന് ആലോചിക്കുമ്പോൾ ഞാൻ ചെയ്തത് തെറ്റാണു...

അവളുടെ എതിർപ്പിനെ അവഗണിച്ചാണ് അന്ന് അങ്ങനെ ഒരു കല്യാണം നടത്തിയത്... പക്ഷേ അത് കഴിഞ്ഞു അവളോട് എല്ലാം പറഞ്ഞതല്ലേ.... എന്നിട്ടും അവളുടെ മനസ്സിൽ എന്നോട് ഒരു കണിക പോലും ഇഷ്ടം ഇല്ലെങ്കിൽ പിന്നെ ഇത് എന്തിനാ ഇങ്ങനെ തുടരുന്നത്..... എന്റെ തീരുമാനം ഉറച്ചതാണ്.... നീ അഞ്ജുനോട് പറഞ്ഞേക്ക് ഡിവോഴ്സ് തരാൻ ഞാൻ തയ്യാറാണെന്നു... ഞാൻ എന്തായാലും നാളെ അഡ്വകേറ്റിനെ കാണാൻ പോകുന്നുണ്ട്..... ശിവാ.... നീ.. ഇങ്ങനെ.. എടുത്ത് ചാടി ഒരു തീരുമാനം എടുക്കരുത്.... ഞാൻ.... പറയുന്നത്...... പെട്ടന്ന് അശ്വിന്റെ ഫോൺ ബെല്ലടിച്ചു.... ഹലോ..... എന്താ... അമ്മേ....... അമ്മ ഇത്.. എന്തൊക്കെയാ... പറയുന്നേ..... എന്നിട്ട് അച്ഛനോട് പറഞ്ഞോ..... അമ്മ ടെൻഷൻ ആവണ്ട.... ഞാൻ ഇപ്പൊ വരാം...... ഡാ... ശിവാ.... നീ എന്നെ ഒന്ന് വീടിനടുത്തു ഇറക്ക്... ഒരത്യാവശ്യം ഉണ്ട്..... എന്താ.. അച്ചു.... എന്ത് പറ്റി... നിനക്ക് നല്ല ടെൻഷൻ ഉണ്ടല്ലോ.... അത് ഞാൻ പിന്നെ പറയം..... തത്കാലം ഞാൻ ഇവിടെ ഇറങ്ങാ... നീ വീട്ടിലേക്ക് ചെല്ല്... ഞാൻ നിന്നെ വിളിച്ചോളം..... അച്ചു... എടാ... ഞാൻ വരാം.... അത് വേണ്ട.... അമ്മ നിന്നെ കാത്തിരിക്കുന്നുണ്ടാകും.... നീ ചെല്ല് ഞാൻ വിളിക്കാം.... അതും പറഞ്ഞു അച്ചു വീട്ടിലേക്ക് നടന്നു.....

 മോനെ...... അഞ്ജു......അവൾ എങ്ങോട്ട് പോയി.. എന്നറിയില്ല....എന്നും രാവിലെ അടുക്കളയിലേക്ക് വരുന്നതാ... ഇന്ന് കണ്ടില്ല... ഉറങ്ങുവാന് കരുതി ഞാൻ അങ്ങോട്ട് പോയില്ല.. സമയം ഒരുപാടായിട്ടും കാണാത്തത് കൊണ്ടാണ് ചെന്നു നോക്കിയത്... അവൾ മുറിയിൽ ഒന്നും ഇല്ലായിരുന്നു ഞാൻ ബാത്‌റൂമിൽ കാണും എന്ന് കരുതി നോക്കിയെങ്കിലും അവൾ അവിടേം ഇല്ല... ഈ വീട് മുഴുവൻ നോക്കി... ഇവിടൊന്നും അവളില്ല..... അമ്മേ.... അവളെവിടെ പോകാൻ ആണ്... അമ്മ ടെൻഷൻ ആവല്ലേ... ഇനി അമ്പലത്തിൽ പൊയ്ക്കണോ ..... ഇല്ല... മോനെ.. അച്ഛൻ അമ്പലത്തിൽ പോയി നോക്കി..അഞ്ജു ഇന്ന് അങ്ങോട്ട് ചെന്നിട്ടില്ല..... പിന്നെ മോനെ.... അഞ്ജു..... അവള് ഡ്രസ്സ്‌ ഒക്കെ എടുത്തിട്ട പോയേക്കുന്നത്..... അമ്മ... എന്താ.... പറയുന്നേ.... ഡ്രസ്സ്‌ ഒക്കെ എടുത്തിട്ട് അവൾ എവിടെ പോകാൻ ആണ്..... എനിക്കറിയില്ല.... ഞാൻ.. അവളുടെ അലമാര നോക്കിയപ്പോൾ അതിൽ അവളുടെ ഡ്രസ്സ്‌ ഒന്നുമില്ല..... അച്ചു..... എനിക്ക്... പേടി... ആവുന്നു.... എന്റെ മോള്...... ശിവനോട്... നമ്മൾ ഇത്.. എങ്ങനെ പറയും.........

ഞാൻ അവളുടെ ഫ്രണ്ട്സിനെ ഒന്ന് വിളിച്ചു നോക്കട്ടെ.... അമ്മ വിഷമിക്കാതെ.... അവൾ എവിടേം പോകില്ല..... അമ്മേ..... ദേ... ഏട്ടൻ വന്നു.... അമ്മേ... വേഗം... വാ...... നീ.. എന്തിനാ... അനു ഇങ്ങനെ... വിളിച്ചു കൂവുന്നത്.... അവൻ ഇങ്ങോട്ട് തന്നെ അല്ലെ വരുന്നത്...... ഓ... ഇത്രയും... നേരം..എന്റെ മോൻ.. വന്നില്ലല്ലോ എന്നും പറഞ്ഞിരുന്ന ആളാ എന്നെ വഴക്ക് പറയുന്നത്..... ഈ.... അമ്മയ്ക്ക്.. വേറെ... പണിയൊന്നും ഇല്ലേ... വെറുതെ എന്തിനാ... അവളോട്. ഇങ്ങനെ തല്ലു പിടിക്കാൻ ചെല്ലുന്നത്....... കാറിൽ നിന്നും സാധനങ്ങൾ ഇറക്കുന്നതിനിടയിൽ ശിവൻ ചോദിച്ചു..... അത്..... എന്നും ഇവിടെ ഉള്ളതാ... ഏട്ടാ... ഞാനും അമ്മേം.. എപ്പോഴും എന്തെങ്കിലും പറഞ്ഞു തല്ലു പിടിക്കുകയും ചെയ്യും ഇണങ്ങുകയും ചെയ്യും.... ഏട്ടൻ അത് നോക്കണ്ട.... ശിവേട്ടൻ ചെന്നു ഫ്രഷ് ആയിട്ട് വാ..... അമ്മ ഏട്ടന് ഇഷ്ടമുള്ളതൊക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ട്..... വാ.. മോനെ... ചെല്ല്.. ചെന്ന് ഫ്രഷ് ആയിട്ട് വാ.... നിന്റെ മുറി വൃത്തി ആക്കി വെച്ചിട്ടുണ്ട്.... ശരി.... അമ്മക്കുട്ടി..... അമ്മ ഭക്ഷണം എടുത്ത് വെക്ക്... ഞാൻ ഓടി പോയി കുളിച്ചിട്ട് വരാം...... അനു കുട്ടി നീ എന്റെ ലഗേജ് ഒക്കെ മുറിയിലേക്ക് കൊണ്ട് വാ..... അയ്യടാ...... അതിനു എന്നെ കിട്ടൂല്ല.....

പിന്നെ ഈ പെട്ടി എല്ലാം എടുത്ത് ഏട്ടന്റെ മുറിയിൽ കൊണ്ട് വെക്കുമ്പോയേക്കും എന്റെ നടു ഒടിയും.... പിന്നെ എനിക്ക് വയ്യാ...... ഏട്ടന്റെ പൊന്നു മോളല്ലേ..... ഒന്ന് ഇതെല്ലാം കൊണ്ട് വെക്ക്‌...... വേണ്ട... മോനെ.... എന്നെ സോപ്പിടാൻ നോക്കണ്ട... ഏട്ടൻ ഒരു കാര്യം ചെയ്യ്.... ഏട്ടന്റെ ഭാര്യയെ പോയി വിളിക്ക്.... അഞ്ജു ചേച്ചി... ഇതെല്ലാം എടുത്തോളും....... അനു... വേണ്ട... ഇപ്പൊ അവളുടെ കാര്യം ഇവിടെ പറയണ്ട ആവശ്യം ഇല്ല... നീ ഇതൊന്നും ചുമക്കേണ്ട ഞാൻ തന്ന എടുത്തോളം...... വേറെ ആരേം കണ്ടില്ല അവൾക്ക് പറയാൻ..... ശിവൻ അതും പറഞ്ഞു അകത്തേക്ക് പോയി........... ________ അമ്മേ... ഞാൻ.. അവളുടെ ഫ്രണ്ട്സിനെ ഒക്കെ വിളിച്ചു.. അവർക്ക് ആർക്കും അറിയില്ലെന്ന പറയുന്നത്..... ഞാൻ അവളുടെ ഓഫീസിലും അന്വേഷിച്ചു... അവൾ അങ്ങോട്ടും പോയിട്ടില്ല...... അച്ചു..... ഇനി... എന്താ... ചെയ്യാ.... എന്റെ കുട്ടി... ഇത് എങ്ങോട്ടാ... പോയതാ..... അച്ഛൻ അറിയാവുന്നിടത്തൊക്കെ നോക്കി... എവിടെയും അവളില്ല..... ഇനി എന്ത് ചെയ്യും...... മോനെ.. നീ... ഒന്ന് ശിവനെ...വിളിക്ക്......

അമ്മേ..... അത്.... വേണ്ട..... ശരിയാകില്ല.... ഞാൻ ഹരിയോട് വരാൻ പറഞ്ഞിട്ടുണ്ട്... ഞങ്ങൾ ഒന്ന് കൂടി നോക്കിയിട്ട് വരാം........ ശിവനോട് ഇപ്പൊ പറയണ്ട....... ••••••••••••••••••••••••••••••••••••••••••• ശിവേട്ടാ...... എനിക്ക് ഒരു കാര്യം പറയാനുണ്ട്...... ഏട്ടൻ ചൂടാവരുത്...... ശിവൻ എന്തെന്ന് രീതിയിൽ അനുവിനെ നോക്കി....... അത്..... അത്... ഏട്ടാ...... ഞാൻ.... അനു...... അവൻ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുവല്ലേ...... കഴിച്ചു കഴിയട്ടെ.... എന്നിട്ട് പറയാം....... ഓ..... അപ്പൊ.... എന്തോ..... സീരിയസ് ആയിട്ടുള്ള കാര്യം ആണല്ലോ....... എന്താ.... അമ്മേ....... ഞാൻ.... പറയാം....... മോൻ... ഭക്ഷണം കഴിക്ക്...... കുറച്ചു സീരിയസ് തന്നെ ആണ്...... അമ്മ പറയാം...നീ... അത് സമാധാനത്തോടെ കേൾക്കണം............................... തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story