ശിവരുദ്ര്: ഭാഗം 12

shivarudhr

എഴുത്തുകാരി: NISHANA

മുറിയിൽ എത്തിയ രുദ്രൻ താഴെ വീണു കിടക്കുന്ന ശിവയെ കണ്ട് ദേഷ്യത്തോടെ അവളുടെ അടുത്തേക്ക് പാഞ്ഞ് ചെന്നതും സ്ലിപ്പായി ശിവയുടെ മേലേക്ക് വീണു, അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിൽ പതിച്ചു, ശിവയുടെ കണ്ണുകൾ പുറത്തേക്ക് തുറിച്ചു, രുദ്രന്റെയും അവസ്ഥ അത് തന്നെ ആയിരുന്നു, അവൻ തറയിൽ കൈ കുത്തി എഴുനേൽക്കാൻ ശ്രമിച്ചതും വീണ്ടും സ്ലിപ്പായി അവളുടെ മേലേക്ക് തന്നെ വീണു, വാതിലിന് മറവിൽ നിന്ന് ഉണ്ണിയും മീനുവും ആ കാഴ്ച കണ്ട് പരസ്പരം ഹൈ ഫൈ കൊടുത്തു, "നിങ്ങൾ രണ്ടും എന്തിനാ ദേവന്റെ മുറിയിലേക്ക് ഒളിഞ്ഞ് നോക്കുന്നത്, "

പിറകിൽ നിന്ന് ഗൗരവത്തോടെയുളള അഭിയുടെ ശബ്ദം കേട്ടതും ഉണ്ണിയും മീനുവും ഞെട്ടി തിരിഞ്ഞ് നോക്കി, അഭിയെ കണ്ട് അവരൊന്ന് ഇളിച്ച് കാണിച്ചു, അഭി സംശയത്തോടെ രണ്ടാനേയും നോക്കി മുറിയിലേക്ക് നോക്കിയതും തറയിൽ കിടക്കുന്ന രുദ്രനെയും ശിവയേയും കണ്ട് വായും പൊളിച്ച് ഉണ്ണിയേയും മീനുവിനേയും നോക്കി, അഭി എന്തോ ചോദിക്കാൻ വേണ്ടി വാ തുറന്നതും ഉണ്ണി അഭിയുടെ വാ പൊത്തി പിടിച്ച് അവനെ അവിടുന്ന് വലിച്ചോണ്ട് കുറച്ച് മാറി നിന്നു, അഭി ഉണ്ണിയുടെ കൈ തട്ടിമാറ്റി അവനെ നോക്കി കണ്ണുരുട്ടി, "അവിടെ നടന്ന സംഭവത്തിൽ നിങ്ങളുടെ റോൾ എന്താ,,,?" ഗൗരവത്തോടെ അഭി ചോദിച്ചതും ഉണ്ണിയും മീനുവും തലതാഴ്ത്തി എല്ലാം വിവരിച്ചു,

"ലക്ഷ്മിയമ്മ എന്നോട് എല്ലാം പറഞ്ഞു അഭിയേട്ടാ,, ഏട്ടൻ ഏട്ടത്തിയോട് ചെയ്ത ഉപദ്രവം ഒക്കെ,, എന്ത് ശത്രുതയുടെ പേരിലാണെങ്കിലും എന്റെ ഏട്ടൻ ഒരു തെറ്റ് ചെയ്യാൻ ഞാൻ സമ്മതിക്കില്ല അഭിയേട്ടാ,, ഏട്ടത്തീടെ കണ്ണീര് എന്റെ ഏട്ടന്റെ മേൽ വന്ന് പതിക്കാൻ ഞാൻ സമ്മതിക്കില്ല, പിന്നെ ഏട്ടത്തി,, ആരെങ്കിലും ചെയ്ത തെറ്റിന് ആ പാവത്തിനെ വേദനിപ്പിക്കുനനതെന്തിനാ,,, അത് കൊണ്ട് ഞാനും മീനുവും കൂടി ഏട്ടനെയും ഏട്ടത്തിയേയും അടുപ്പിക്കാൻ നോക്കായിരുന്നു,," നിറഞ്ഞ കണ്ണുകൾ തുടച്ച് തലതാഴ്ത്തി ഉണ്ണി പറഞ്ഞു, "ഇങ്ങനെ ഒക്കെ ചെയ്താലൊന്നും അവര് തമ്മിലുളള പ്രശ്ണം അവസാനിക്കില്ല ഉണ്ണീ,, അവന്റെ നെഞ്ചിൽ ഒരു അഗ്നി ഉണ്ട്, ആ അഗ്നി കെടുത്തുക്കയാണ് ആദ്യം ചെയ്യേണ്ടത്,

നീ അറിയാത്ത ഒരുപാട് കാര്യങ്ങളുണ്ട് ദേവനിൽ, സമയമാവുമ്പോൾ അവൻ തന്നെ നിന്നോട് എല്ലാം പറയഞ്ഞോളും,, ഇപ്പൊ നിങ്ങൾ ചെന്ന് പഠിക്കാൻ നോക്ക്, സ്റ്റഡി ലീവ് എന്നും പറഞ്ഞ് വന്നിട്ട് ഇമ്മാതിരി കോപ്രായം കാണിച്ചാൽ രണ്ടിനേയും ഞാൻ തിരിച്ച് ഹോസ്പിറ്റലിലേക്ക് തന്നെ വിടും" ഗൗരവത്തോടെ അഭി പറഞ്ഞതും ഉണ്ണിയും മീനുവും തലയാട്ടി അവരുടെ മുറിയിലേക്ക് പോയി, അവർ പോയ വഴിയെ നോക്കി ഒന്ന് നിശ്വസിച്ച് അഭി അവന്റെ മുറിയിലേക്ക് നടന്നു, ••••••• കണ്ണുകൾ ഇറുകെ അടച്ച് വർധിച്ച ഹൃദയമിടിപ്പോടെ ശ്വാസമെടുക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു ശിവ, രുദ്രൻ അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി,

അവന്റെ മിഴികൾ അവളുടെ അധരങ്ങളിൽ പതിഞ്ഞതും അവൻ പോലുമറിയാതെ അവന്റെ മുഖം താഴ്ന്ന് വന്നു, രുദ്രന്റെ ചുടു നിശ്വാസം അവളുടെ മുഖത്ത് പതിച്ചതും ഞെട്ടലോടെ അവൾ കണ്ണുകൾ തുറന്നു, രുദ്രന്റെ മുഖം തന്റെ മുഖത്തോട് അടുത്തതും അവൾ അവന്റെ നെഞ്ചിൽ കൈ വെച്ച് അവനെ തളളിമാറ്റാൻ ശ്രമിച്ചു, അപ്പോഴാണ് രുദ്രൻ പരിസരബോധം വന്നത്, അവൻ ഞെട്ടി അവളിൽ നിന്ന് അകന്ന് മാറാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല, അപ്പോഴാണ് നിലത്ത് പരന്ന് കിടക്കുന്ന എണ്ണ അവൻ കാണുന്നത്, രുദ്രൻ ശിവയുടെ മറു സൈഡിലേക്ക് മാറി ടേബിളിൽ പിടിച്ച് പതിയെ എണീറ്റ് മുറിയാകെ ഒന്ന് കണ്ണോടിച്ചു,

"കൊളളാം,, എന്നെ എണ്ണ ഒഴിച്ച് വീഴ്ത്തി കയ്യും കാലും ഒടിച്ച് കിടത്താനുളള പരിപാടി ആയിരുന്നു അല്ലെ,, എന്നിട്ട് എന്തെ,, നീ കുഴിച്ച കുഴിയിൽ നീ തന്നെ വീണോ,,?" രുദ്രൻ പരിഹാസത്തോടെ ചോദിച്ചതും ശിവ പതിയെ എണീറ്റു,, "ഞ,, ഞാൻ അല്ല,, എനിക്ക് ഒന്നും അറിയില്ല" "പിന്നെ കുറച്ച് മുമ്പാ ഞാനിവിടുന്ന് പോയത്,, അപ്പോ ഇവിടെ എണ്ണ ഉണ്ടായിരുന്നില്ലല്ലോ,, " "സത്യായിട്ടും എനിക്ക് അറിയില്ല, ഞാൻ ഉണ്ണിക്ക് മസ്സാജ് ചെയ്ത് കൊടുക്കാനുളള എണ്ണ എടുക്കാൻ വന്നതാ,,," തലതാഴ്ത്തി പതിയെ ശിവ പറഞ്ഞതും രുദ്രൻ ദേഷ്യത്തോടെ പാഞ്ഞ് വന്ന് അവളുടെ കൈകളിൽ പിടിമുറുക്കി, "നിന്നോട് ഞാൻ പറഞ്ഞതല്ലേ,, ഉണ്ണിയെ വെച്ച് കളിക്കണ്ടെന്ന്,,

ഞാൻ വീണ്ടു പറയാ,, ഇനിയും ഉണ്ണിക്ക് വെറുതെ മോഹങ്ങൾ കൊടുത്താലുണ്ടല്ലോ വിവരമറിയും നീ,, എന്റെ ലക്ഷ്യം പൂർത്തിയാകുന്നത് വരെ മാത്രമേ നീ ഇവിടെ ഉണ്ടാവൂ,, അതിന് ശേഷം നീ പോയാൽ അത് അവനെ ഭാതിക്കാൻ ഞാൻ അനുവദിക്കില്ല, ," ദേഷ്യത്തോടെ പറഞ്ഞ് രുദ്രൻ അവളെ തളളിമാറ്റി പുറത്തേക്ക് പോയി, ശിവയുടെ കണ്ണുകൾ നിറഞ്ഞു, 'എന്റെ ലക്ഷ്യം പൂർത്തിയാകുന്നത് വരെ മാത്രമേ നീ ഇവിടെ ഉണ്ടാവൂ,,' ആ വാക്ക് തന്റെ ചെവിയിലേക്ക് കുത്തിക്കയറുന്നത് പോലെ അവൾക്ക് തോന്നി, അവൾ രണ്ട് ചെവിയും പൊത്തിപ്പിടിച്ച് നിലത്തേക്ക് ഇരുന്നു, ഇങ്ങനെ ദ്രോഹിക്കാൻ എന്ത് തെറ്റാ ഞാൻ ചെയ്തത്,, ഓർമ്മവെച്ച നാൾ മുതൽ അനുഭവിക്കുന്നതാ ഓരോ കുത്ത് വാക്കും ഉപദ്രവവും,,

ഇനിയും മതിയായില്ലെ ഈശ്വരാ നിനക്ക്,, ഈ ജീവിതമൊന്ന് അവസാനിപ്പിച്ച് തന്നൂടെ നിനക്ക്, ഏങ്ങലോടെ കാലുകൾക്കിടയിൽ മുഖം പൂഴ്ത്തി അവൾ കരഞ്ഞു, •••••••• രാത്രി എല്ലാവരും ഭക്ഷണം കഴിക്കാനിരുന്നപ്പോൾ രുദ്രന്റെ കണ്ണുകൾ ശിവയെ തിരിഞ്ഞ് കൊണ്ടിരുന്നു, അവള് അല്ലാത്ത എല്ലാവരും ടേബിളിലുണ്ട്, ശിവയെ മാത്രം കാണുന്നില്ല, "അമ്മേ,, ശിവക്ക് കുറവുണ്ടോ,,?" മീനു കഴിക്കുന്നതിനിടയിൽ ലക്ഷ്മിയമ്മയോട് ചോദിച്ചതും അവൾക്ക് എന്ത് പറ്റി എന്ന ഭാവത്തോടെ അവൻ എല്ലാവരെയും നോക്കി, പക്ഷേ ആരും അവനെ മൈന്റ് ചെയ്തില്ല, "ഹാ,, ഇപ്പൊ കുറവ് ഉണ്ട്, രാത്രിയിൽ ഇനി കൂടുമോ എന്ന് അറിയില്ല, ഞാൻ ഇന്ന് അവളുടെ കൂടെ കിടന്നോളാം,,

എന്തെങ്കിലും ആവശ്യം വന്നാലോ,,?" കഴിക്കുന്നതിൽ ശ്രദ്ധ കൊടുത്ത് അവർ പറഞ്ഞതും രുദ്രൻ ശിവക്ക് എന്ത് പറ്റി എന്നും ചിന്തിച്ച് പ്ലേറ്റിൽ വിരലിട്ട് ഇരുന്നു, "നീ എന്താ ദേവാ ഒന്നും കഴിക്കാത്തത്," അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി അഭി ചോദിച്ചതും ഒന്നും മിണ്ടാതെ അവൻ കുറച്ച് കഴിച്ചെന്ന് വരുത്തി എണീറ്റു, രുദ്രന്റെ പോക്ക് കണ്ട് അഭിയും ലക്ഷ്മിയമ്മയും മീനുവും ഉണണിയും പരസ്പരം നോക്കി ചിരിച്ചു, •••••• രാത്രി ഉറക്കം വരാതെ മുറിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നു രുദ്രൻ, കണ്ണടച്ചാൻ ശിവയുടെ കരഞ്ഞ മുഖമാണ് മനസ്സിലേക്ക് ഓടി എത്തുന്നത്,,

എന്തോ വല്ലാത്ത അസ്വസ്ഥത പോലെ,, ശിവക്ക് എന്തായിരിക്കും പറ്റിയതെന്ന് അറിയാതെ അവന് വല്ലാത്ത പരവേശം തോന്നി, രണും കൽപിച്ച് അവൻ ശബ്ദം ഉണ്ടാക്കാതെ ശിവയുടെ മുറിയിലേക്ക് നടന്നു, പതിയെ വാതിൽ തുറന്ന് അകത്തേക്ക് കയറി നോക്കിയപ്പോ ബെഡ് ലാമ്പിന്റെ വെളിച്ചത്തിൽ കണ്ടു ലക്ഷ്മിയമ്മയെ കെട്ടിപ്പിടിച്ച് കിടക്കുന്ന ശിവയെ,, അവളുടെ മുഖം ആകെ ക്ഷീണിച്ചിരുന്നു,, അവളെ കണ്ടതും ഇത് വരെ അസ്വസ്ഥമായിരുന്ന തന്റെ മനസ്സ് ശാന്തമായത് പോലെ അവനൊന്ന് തോന്നി,,

അവൻ കുറച്ച് സമയം അവളെ നോക്കി നിന്ന് പുറത്തേക്ക് നടന്നു, സ്റ്റയർ കയറാൻ തുനിഞ്ഞപ്പോഴാണ് അവിടെ കൈ കെട്ടി ഗൗരവത്തോടെ നിൽക്കുന്ന അഭിയെ കണ്ടത്, രുദ്രൻ ഒരു പരുങ്ങലോടെ അവനെ നോക്കി, "നീ ഈ സമയത്ത് എവിടെ പോയതായിരുന്നു ദേവാ,," "ഞ,, ഞാൻ ആഹ്,, വെളളം കുടിക്കാൻ.. വെളളം കുടിക്കാൻ പോയതാ,," രുദ്രൻ പതർച്ചയോടെ പറഞ്ഞതും അഭി ഒന്ന് അമർത്തി മൂളി,, രുദ്രൻ അവന്റെ മുറിയിലേക്ക് പോയതും അഭി അവൻ പോയ വഴിയെ നോക്കി തലയാട്ടി ചിരിയോടെ തന്റെ മുറിയിലേക്ക് നടന്നു, ..........തുടരും………

ശിവരുദ്ര് : ഭാഗം 11

Share this story