ശിവരുദ്ര്: ഭാഗം 41

shivarudhr

എഴുത്തുകാരി: NISHANA

രാവിലെ ഓഫിസിലേക്ക് പോകാൻ റെഡി ആവുകയാണ് രുദ്രൻ, അപ്പോഴാണ് അവനുള്ള കോഫിയുമായി ശിവ അങ്ങോട്ട് വന്നത്, അവളെ കണ്ടതും അവന്റെ മുഖത്ത് കുസൃതി വിരിഞ്ഞു, അവൻ അവളെ കാണാതെ ഷെൽഫിനടുത്തേക്ക് മാറി നിന്നു, അകത്ത് കയറിയ ശിവ രുദ്രനെ കാണാതെ ചുറ്റും നോക്കുന്നതിനിടയിൽ രുദ്രൻ അവൾക്ക് പിറകിൽ വന്ന് നിന്ന് അവളുടെ കാതിൽ ഊതി, ശിവ ഞെട്ടലോടെ തിരിഞ്ഞതും അവളുടെ കയ്യിലെ കോഫി തുളുമ്പി രുദ്രന്റെ മേലേക്ക് വീണു, "ആഹ്,,,, " ചൂടുള്ള കോഫി ആയത് കൊണ്ട് തന്നെ നല്ല വേദന ഉണ്ടായിരുന്നു എങ്കിലും ശിവയുടെ നിറഞ്ഞ മിഴികൾ കണ്ട് ചിരി വന്നു, "ഇതാ ഇപ്പൊ നന്നായാത്, പൊള്ളിയത് എനിക്കും വേദനിച്ചത് നിനക്കും ആണല്ലോ,,"

അവളുടെ കവിളിൽ ചുണ്ടു വിരൽ കൊണ്ട് കുറ്റി രുദ്രൻ ചോദിച്ചു, ശിവ കണ്ണീരോടെ അവനെ നോക്കി ഒന്നും മിണ്ടാതെ പുറത്തേക്ക് നടന്നതും രുദ്രൻ അവളുടെ കയ്യിൽ പിടിച്ച് വലിച്ച് അവന്റെ നെഞ്ചിലേക്കിട്ടു, ശിവ ഞെട്ടലോടെ അവനെ നോക്കി, അവന്റെ മുഖത്ത് വിരിയുന്ന കുസൃതി കണ്ട് അവൾ പിടച്ചിലോടെ അവനിൽ നിന്ന് അകന്ന് മാറാൻ ശ്രമിച്ചു, അത് മനസ്സിലായതും രുദ്രൻ അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് ഒന്നുടെ അവനോട് ചേർത്തു, ഒന്ന് അനങ്ങാൻ പോലും കഴിയാതെ അവൻ അവളെ ലോക്ക് ചെയ്‌തു, അവളുടെ ശരീരം വിറച്ചു, അവൾ മിഴികൾ ഇറുക്കി അടച്ച് രുദ്രന്റെ ഷർട്ടിൽ പിടി മുറുക്കി,അവളുടെ ഇറുക്കി അടച്ച മിഴികൾ കണ്ട് രുദ്രൻ കുസൃതിയോടെ മിഴികളിൽ മൃതുവായി ചുംബിച്ചു,

ശിവക്ക് തന്റെ ശരീരം തളരുന്നത് പോലെ തോന്നി, ഇത് വരെ അനുഭവിച്ച് അറിയാതൊരു അനുഭൂതിയിലായിരുന്നു അവൾ, ശരീരം മുഴുവൻ തണുത്ത് മരവിക്കുന്നത് പോലെ,,, അടിവയറ്റിലാണെങ്കിൽ തണുപ്പ് വീണത് പോലെ ഒരു സുഖം, അവളുടെ മുഖഭാവം ശ്രദ്ധിക്കുകയായിരുന്നു രുദ്രനും, അവളുടെ ശരീരത്തിലെ തണുപ്പ് തന്റെ ശരീരത്തിലേക്ക് പടരുന്നുണ്ട്, അവന് തന്റെ നിയന്ത്രണം നഷ്ടമാവുന്നത് പോലെ തോന്നി, അവളിലുള്ള പിടിവിട്ട് അവൻ അവളുടെ മുഖം കൈക്കുമ്പിളില് എടുത്ത് അവളുടെ നെറ്റിയിൽ അരുമയായി ഒന്നു മുത്തി, അവിടുന്ന് അവന്റെ ചുണ്ടുകൾ അവളുടെ മുഖത്താകെ ഒഴുകി നടന്നു, അവസാനം അവളുടെ ചുണ്ടുകളിൽ അവ വിശ്രമിച്ചു,

പതിയെ വളരെ ആവേശത്തോടെ അവൻ അവളുടെ ചുണ്ടുകളെ കടിച്ചെടുത്ത് നിനഞ്ഞു, ആദ്യ ചുംബനം,,!!! ശിവ അവന്റെ ശർട്ടിലുള്ള പിടി ഒന്നുടെ മുറുക്കി, രുദ്രൻ ഒരു കയ്യാൽ അവളെ തന്നോട് ചേർത്ത് മറു കൈ അവളുടെ ദാവണിക്കിടയിലൂടെ നഗ്നമായ ഇടുപ്പിൽ മുറുക്കി, ശിവ ഒന്ന് ഉയർന്ന് പൊങ്ങി, ദീർഗ നേരത്തെ ചുമ്പനത്തിന് ശേഷം കിതപ്പോടെ രണ്ട് പേരും അകന്ന് മാറി, ശിവ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു കൊണ്ട് കിതപ്പടക്കി, രുദ്രനവളെ വരിഞ്ഞു മുറുക്കി പിടിച്ചു, മുറിക്ക് പുറത്ത് നിന്ന് അഭിയുടെ ശബ്ദം കേട്ടപ്പോഴാണ് രണ്ട് പേരും അകന്ന് മാറിയത്, ശിവക്ക് രുദ്രന്റെ മുഖത്തേക്ക് നോക്കാൻ ചമ്മല് തോന്നി, അവൾ പരിഭ്രമത്തോടെ തിരിഞ്ഞ് നിന്നു, രുദ്രന് അവളുടെ ഭാവം കണ്ട് ചിരി വന്നു,

"നാണമാണോ,,," അവളുടെ കാതിനരികിലേക്ക് മുഖം ചേർത്ത് അവൻ ചോദിച്ചതും ശിവ അല്ലെന്നും ആണെന്നും തലയാട്ടി, രുദ്രനത് കണ്ട് പൊട്ടി ചിരിച്ചു, അവന്റെ ചിരി കണ്ട് ശിവ ചുണ്ട് കൂർപ്പിച്ച് അവനെ നോക്കി, "ഇങ്ങനെ നോക്കല്ലേ പെണ്ണേ കടിച്ച് എടുക്കാൻ തോന്നുന്നു" പറഞ്ഞു കൊണ്ട് അവൻ അവളെ വലിച്ച് നെഞ്ചിലെക്കിട്ടു, "ദേവാ,, " പുറത്തുനിന്ന് വീണ്ടും അഭിയുടെ ശബ്ദം കേട്ടതും അവളുടെ നെറ്റിയിൽ അരുമയായി ഒന്നു മുത്തി അവൻ പുറത്തേക്ക് നടന്നു, "എന്താടാ,, നീ എങ്ങോട്ടാ പോകുന്നത് ഓഫീസിലേക്ക് വരുന്നില്ലേ,," എങ്ങോട്ട് പോവാൻ വേണ്ടി റെഡി ആയി നിൽക്കുന്ന അഭിയെ കണ്ട് രുദ്രൻ ചോദിച്ചു, "ഞാൻ ഇന്ന് ഇല്ലെടാ മീനു വിളിച്ചിരുന്നു, അവരുടെ എക്സാം ഇന്ന് കഴിയും,

അവരെ കൂട്ടികൊണ്ട് വരണം, അല്ല നിന്റെ ഫോൺ എന്തെ,, ഉണ്ണി വിളിച്ചിട്ട് കിട്ടിയില്ലെന്ന് പറഞ്ഞു" അപ്പോഴാണ് രുദ്രനും അതിനെ കുറിച്ച് ആലോചിക്കുന്നത്, "ഓഹ് അത് സൈലന്റിലാവും, ഇന്നലെ ചാർജിലിട്ടതാ,,, മറന്ന് പോയി, " രുദ്രൻ നെറ്റിയിൽ തടവിക്കൊണ്ട് പറഞ്ഞു, "മറന്നില്ലെങ്കിലേ അത്ഭുതമൊള്ളൂ,, രണ്ട് ദിവസമായിട്ട് ഈ ലോകത്തെ അല്ലല്ലോ?? " അവന്റെ തലക്കിട്ട് കൊട്ടി ചിരിയോടെ അഭി പറഞ്ഞതും രുദ്രൻ ചമ്മിയ ചിരിയോടെ അവനെ നോക്കി, "ഹ്മ്മ് ഞാൻ ഇറങ്ങാ,, ഇനിയും നിന്നാൽ വൈകും, " പറഞ്ഞു കൊണ്ട് അവൻ പുറത്തേക്ക് നടന്നു, അവന് പിറകെ രുദ്രനും, അഭിയെ പറഞ്ഞ് വിട്ട് മുറിയിലേക്ക് വന്ന് ഫോൺ എടുത്ത് ഓൺ ചെയ്തപ്പോഴാണ് അതിൽ പവിയുടെയും സഞ്ജുവിന്റെയും കുറെ മിസ്സഡ് കാൾ കാണുന്നത്, 'ഇത്ര അതികം മിസ്സ്ഡ് കാൾ, എന്തെങ്കിലും പ്രശ്ണം ഉണ്ടാകുമോ,

രുദ്ര വിറക്കുന്ന കൈകളോടെ സഞ്ജുവിന്റെ നമ്പർ ഡയൽ ചെയ്തു, മറുവശത്തുനിന്ന് കേട്ട് വാക്കുകളുടെ ഫലമായി അവന്റെ മുഖം വലിഞ്ഞു മുറുകി, അവൻ ഫോൺ കട്ട് ചെയ്തു താഴേക്ക് ഓടി, ഹാളിൽ ശിവയും ലക്ഷ്മിയമ്മയും സംസാരിച്ചിരിക്കുന്നത് കണ്ട് അവൻ അവർക്ക് അടുത്തേക്ക് ചെന്നു, "ശിവ,,, " രുദ്രന്റെ വിളി കേട്ട് രണ്ട് പേരും അവനെ നോക്കി, ടെൻഷനോടെ ഉള്ള അവന്റെ മുഖം കണ്ട് ശിവ എന്ത് പറ്റി എന്ന ഭാവത്തിൽ അവനെ നോക്കി, "ഞാൻ ഓഫീസിലേക്ക് പോകുകയാണ്, ഒരു ക്ലയിന്റ് മീറ്റിംഗ് ഉണ്ട്, പെട്ടന്ന് തന്നെ വരാൻ ശ്രമിക്കാം, പിന്നെ വാതിലടച്ച് ഇരുന്നോളു,, ആര് വന്നാലും തുറക്കരുത്, പിന്നെ,,, ആഹ് എന്തെകിലും പ്രോബ്ലം ഉണ്ടെങ്കിൽ എന്നെ വിളിക്കണം, "

ഗൗരവത്തോടെയുള്ള അവന്റെ സംസാരത്തിന് രണ്ട് പേരും തലയാട്ടി സമ്മതിച്ചു, അവന്റെ മുഖഭാവത്തിൽ നിന്ന് തന്നെ മനസ്സിലാവുന്നുണ്ട് എന്തോ വലിയ പ്രശ്നമാണെന്ന്, രുദ്രൻ ഇറങ്ങിയതും ശിവ വാതിലടച്ച് അകത്തേക്ക് പോയി. ****** ഓഫീസിൽ ഇരിക്കുമ്പോഴും രുദ്രന് മനസ്സമാധാനം ഉണ്ടായിരുന്നില്ല, അവൻ ഇടക്കിടെ അവൾക്ക് വിളിച്ച് പ്രശ്നമൊന്നും ഇല്ലെന്ന് ഉറപ്പ് വരുത്തി, മീറ്റിംഗ് കഴിയാൻ കുറച്ച് വൈകിയിരുന്നു, കഴിഞ്ഞതും അവൻ പെട്ടന്ന് തന്നെ പാർക്കിങ്ങിലേക്ക് ചെന്ന് വണ്ടി എടുത്ത് മാക്സിമം സ്പീഡിൽ വണ്ടി ഓടിച്ചു, ആളൊഴിഞ്ഞ ഒരു പ്രദേശത്ത് അവന്റെ വണ്ടി എത്തിയതും oru ബ്ലാക് വാൻ അവനെ ഓവർട്ടേക്ക് ചെയ്ത് മുന്നിലേക്ക് കയറ്റി നിർത്തി,

രുദ്രൻ ഒന്ന് ഞെട്ടി എങ്കിലും അതിൽ നിന്ന് ഇറങ്ങുന്നവരെ കണ്ട് വിഷ്ണുവിന്റെ പണിയാണെന്ന് മനസ്സിലായി, അവൻ ദേഷ്യത്തോടെ ഷർട്ടിന്റെ സ്ലീവ് മടക്കി ഡോർ വലിച്ച് തുറന്ന് പുറത്തേക്ക് ഇറങ്ങി, അവന് നേരെ ആയുധമായി പഞ്ഞു വന്ന ഗുണ്ടയുടെ നെഞ്ചിലേക്ക് ചവിട്ടി അയാളുടെ കയ്യിലെ വാൾ പിടിച്ചെടുത്ത് അവന് പിറകിൽ വന്നവന് നേരെ എറിഞ്ഞ് മറ്റുള്ളവർക്ക് നേരെ തിരിഞ്ഞു, നിമിഷ നേരം കൊണ്ട് തന്നെ അവരെ ഒതുക്കി അവൻ വണ്ടി എടുത്ത് വീട്ടിലേക്ക് തിരിച്ചു, എന്നാൽ ഒട്ടും പ്രതീക്ഷിക്കാതെ പിറകിലൂടെ വന്ന ലോറി അവന്റെ കാറിൽ ശക്തിയിൽ ഇടിച്ചു, ഇടിയുടെ ശക്തിയിൽ കാർ അടുത്തുള്ള മരത്തിലിടിച്ച് നിന്ന്, തല എവിടെയോ ചെറുതായി ഇടിച്ചതല്ലാതെ മറ്റ് പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു,

ലോറി റിവേഴ്‌സ് എടുത്ത് വീണ്ടും അവന്റെ കാറിന് നേരെ വരുന്നത് കണ്ടതും രുദ്രൻ പെട്ടന്ന് തന്നെ ഡോർ തുറന്ന് പുറത്തേക്ക് ചാടി, അതേ നിമിഷം തന്നെ അവന്റെ കാർ തകർന്ന് തരിപ്പണമായി, ലോറിയിലുണ്ടായിരുന്ന ആൾ പുറത്തേക്ക് തലയിട്ട് നോക്കി ലോറിയുമായി പോയി, രുദ്രൻ വേച്ചു വേച്ച് എങ്ങനെ ഒക്കെയോ റോഡിലേക്ക് കയറി തളർന്ന് കിടക്കുന്ന ഗുണ്ടകളെ ഒന്ന് നോക്കി അവരുടെ വാനുമായി അവന്റെ വീട്ടിലേക്ക് തിരിച്ചു. വീട്ടിലെത്തിയതും തുറന്ന് കിടക്കുന്ന വാതിലിലൂടെ അകത്ത് കയറിയതും അവിടുത്തെ അവസ്ഥ കണ്ട് അവന് തന്റെ ശരീരം തളരുന്നത് പോലെ തോന്നി, ഹാളിൽ സകല സാധനങ്ങളും തല്ലി തകർത്തിരിക്കുന്നു.

"ശിവാ,,, ലക്ഷ്മി അമ്മേ..." അവൻ ഉച്ചത്തിൽ വിളിച്ചു, അവന്റെ മിഴികൾ നിറഞ്ഞ് തുളുമ്പിയിരുന്നു, 'അവർക്ക് എന്തെങ്കിലും,,,' അവൻ തളർച്ചയോടെ ചുറ്റും നോക്കി, പെട്ടന്ന് അടുക്കളയിൽ നിന്ന് എന്തോ ശബ്ദം കേട്ട് അവൻ അങ്ങോട്ട്‌ ഓടി, അവിടെ രക്തത്തിൽ കുളിച്ച് കിടക്കുന്ന ലക്ഷ്മി അമ്മയെ കണ്ട് അവൻ അലറികരഞ്ഞ് അവർക്ക് അടുത്തേക്ക് ഓടി, അവർക്ക് അടുത്ത് മുട്ട് കുത്തിയിരുന്ന് അവരെ പിടിച്ച് നെഞ്ചിലേക്ക് ചേർത്ത് അവൻ പൊട്ടി കരഞ്ഞു, അതെ സമയം തന്നെ അവന്റെ ഫോൺ റിങ് ചെയ്തു, കാൾ കണക്റ്റ് ചെയ്ത് ചെവിയിൽ വെച്ചതും മറു വശത്ത് നിന്ന് കേട്ട വാർത്തയിൽ അവൻ കൂടുതൽ തളർന്നു,...............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story