ശിവരുദ്ര്: ഭാഗം 46

shivarudhr

എഴുത്തുകാരി: NISHANA

"നീ,,,, നീ എന്താ,,, ഇവിടെ,,,? " രുദ്രൻ അവനെ നോക്കി കോട്ടി ചിരിച്ച് അവിടെയുള്ള ടേബിളിൽ ചാരി നിന്നു, "നിന്റെ പാപത്തിനുള്ള പ്രതിഫലം തരാൻ വന്നതാ,, " പറഞ്ഞപ്പോഴേക്ക് രുദ്രന്റെ മുഖം വലിഞ്ഞു മുറുകിയിരുന്നു, ആ നിമിഷം അവന്റെ മനസ്സിലേക്ക് ചോരയിൽ കുളിച്ച് കിടക്കുന്ന അച്ഛന്റെയും അമ്മയുടെയും രൂപം തെളിഞ്ഞു വന്നു, "നീ എന്താ, എന്നെ കൊല്ലും എന്നാണോ?? " ഉള്ളിലുള്ള പേടി പുറത്ത് കാണിക്കാതെ ധൈര്യം സംഭരിച്ച് അവൻ ചോദിച്ചു, "ഹേയ്,, നിന്നെ ഞാൻ അത്ര പെട്ടന്ന് അങ്ങ് കൊല്ലുമോ,,? " പുച്ഛത്തോടെ രുദ്രൻ തിരിച്ചു ചോദിച്ചതും വിഷ്ണു ദേഷ്യത്തോടെ അവന് നേരെ പാഞ്ഞ് ചെന്നു,

എന്നാൽ അവൻ തൊട്ടടുത്ത് എത്തുന്നതിന് മുൻപ് രുദ്രൻ ഒഴിഞ്ഞു മാറി വിഷ്ണുവിന്റെ കാലിൽ ആഞ്ഞു തൊഴിച്ചു, വിഷ്ണു വേദനയോടെ അലറി നിലത്തേക്ക് ഇരുന്നു, രുദ്രൻ ഷർട്ട് കുടഞ്ഞ് പുച്ഛത്തോടെ അവനെ നോക്കി, അവന്റെ മുഖത്തെ പുച്ഛഭാവം കണ്ട് വിഷ്ണുവിന് കൂടുതൽ ദേഷ്യം വന്നു,. കാലൊന്ന് കുടഞ്ഞ് വീണ്ടും അവൻ രുദ്രാന് നേരെ ചെന്നു, വിഷ്ണു കാലുയർത്തി രുദ്രന്റെ നെഞ്ചിലേക്ക് അഞ്ഞു ചവിട്ടി, രുദ്രൻ പിറകിലേക്ക് മലർന്ന് വീണു എങ്കിലും പെട്ടന്ന് തന്നെ ചാടി എണീറ്റു, രണ്ട് പേരും പോരുകോഴിയെ പോലെ ദേഷ്യത്തോടെ നോക്കി നിന്നു, പിന്നെ ദേഷ്യത്തോടെ അലറി വിളിച്ച് രണ്ടുപേരും അടി തുടങ്ങി,

വിഷ്ണു ടേബിളിലുള്ള വേസെടുത്ത് രുദ്രന്റെ തലയിലേക്ക് അടിച്ചെങ്കിലും അവൻ ഒഴിഞ്ഞു മാറി കുനിഞ്ഞ് തല കൊണ്ട് വിഷ്ണുവിന്റെ വയറിൽ ശക്തിയിൽ ഇടിച്ചു, വിഷ്ണു വേച്ചു പോയെങ്കിലും വേസ് കൊണ്ട് രുദ്രന്റെ പുറത്ത് അടിച്ചു, രുദ്രൻ അവനെ തള്ളി മാറ്റി നിന്ന് കിതച്ചു, അവന് നല്ല വേദന തോന്നി എങ്കിലും അച്ഛന്റെയും അമ്മയുടെയും മുഖം ഓർത്തതും അവന്റെ വേദനകളെ പോലും മറന്ന് അവൻ ദേഷ്യത്തോടെ അലറി അവനടുത്തേക്ക് പാഞ്ഞു ചെന്ന് അവന്റെ നെഞ്ചിലേക്ക് അഞ്ഞു ചവിട്ടി, ഒരു അലർച്ചയോടെ അവൻ വാതിൽ തകർത്ത് പുറത്തേക്ക് തെറിച്ചു വീണു, (വാതിലൊക്കെ അങ്ങനെ പൊളിഞ്ഞു വീഴോന്നൊന്നും എനിക്ക് അറിയില്ല,

ഇതൊക്കെ സിനിമയിൽ കണ്ടുള്ള അറിവേ ഒള്ളൂ,, 😌) ***** ഈ സമയം ഹാളിൽ, പവി കൊടുത്ത കോഫി ആസ്വദിച്ച് കുടിച്ച് സെറ്റിൽ ഇടത് കാലിൽ വലത് കാൽ കയറ്റി വെച്ച് ഇരിക്കുകയാണ് അഭി, അവന്റെ വലത് വശത്തായി പേടിയോടെ ഇടക്കിടെ മുകളിലേക്കും അഭിയുടെകയ്യിലെ തോക്കിലേക്കും മാറി മാറി നോക്കി നിൽക്കുകയാണ് സുഭദ്ര, അവന്റെ ഇടതുഭാഗത്ത് അവനോട് എന്തൊക്കെയോ സംസാരിച്ച് കൊണ്ട് പവിയും, സുഭദ്ര ഇടക്കിടെ പവിയെ ദേഷ്യത്തോടെ നോക്കുന്നുണ്ട്, പവി അത് കാര്യമാക്കാതെ അഭിയോട് കത്തിയടിച്ച് നിക്കുകയാണ്, "നിന്റെ ഏട്ടനെ കൊല്ലാനാണ് ഇവർ ഇടിടെ വന്നിരിക്കുന്നത്,

എന്നിട്ട്അവരെ തടയുകയോ പോലീസിനെ വിളിക്കുകയോ ചെയ്യാതെ നീ ഇവരെ പിടിച്ച് ഇരുത്തി ചായയും കൊടുത്ത് സൽക്കരിക്കുകയാണോ?? " സുഭദ്ര ദേഷ്യത്തോടെ പവിയെ നോക്കി ചോദിച്ചു, "ഞാൻ എന്തിന് ഇവരെ തടയണം, പണത്തിനു വേണ്ടി സ്വന്തബന്ധങ്ങളോർക്കതെ കൊന്ന് തള്ളിയപ്പോൾ ഓർത്ത് കാണില്ലായിരിക്കും പകരം വീട്ടാൻ നട്ടെല്ലുള്ള ആൺപിള്ളേർ വരുമെന്ന്," പവി പുച്ഛത്തോടെ പറഞ്ഞു, "പവി,, നീ എന്താ പറയുന്നതെന്ന് അറിയോ നിനക്ക്, നിന്റെ ഏട്ടനെ കുറിച്ചാണ് വേണ്ടാത്തതൊക്കെ പറയുന്നത്,," സുഭദ്ര ദേഷ്യത്തോടെ പറഞ്ഞു, " ഞാൻ പറഞ്ഞതെല്ലാം സത്യമാണ്, ഒന്നും രണ്ടും കൊലപാതകമല്ല അമ്മയുടെ പുന്നാര മകനും ഭർത്താവും സഹോദരനും കൂടി ചെയ്ത് കൂട്ടിയത്,

മുത്തച്ഛൻ, സുമിത്ര ചിറ്റമ്മ, ചെറിയച്ഛൻ, അമ്മായി (ശിവയുടെ അമ്മ ) അങ്ങനെ പലരെയും സ്വത്തിന് വേണ്ടി കൊന്നു കളഞ്ഞവര അവർ മൂന്ന് പേരും, നാളെ ഇതേ സ്വത്തിന് വേണ്ടി എന്നെയും അമ്മയെയും കൊല്ലാൻ പോലും ഇവരൊന്നും മടിക്കില്ല, അവർക്കൊക്കെയുള്ള ശിക്ഷ ദേവേട്ടന്റെ രൂപത്തിലാണ് ഈശ്വരൻ വിധിച്ചതെങ്കിലും അതിൽ എനിക്ക് സന്തോഷം മാത്രമേ ഒള്ളൂ,," പറഞ്ഞ് തീർന്നപ്പോഴേക്ക് പവി കരഞ്ഞു പോയിരുന്നു, സുഭദ്ര ശ്വാസമെടുക്കാൻ പോലും മറന്ന് വിറങ്ങലിച്ച് നിന്നു, "നീ,, നീ,, എന്തൊക്കെയാ മോളെ പറയുന്നത്,,, ഇത്,, ഇതൊന്നും സത്യമല്ല, നീ വെറുതെ,,, ഇവരുടെ വാക്ക് കേട്ട് അവരെ ഒക്കെ തെറ്റി ധരിച്ചതാ,,, ഇതൊന്നും സത്യമല്ല,, "

അവർ താൻ കേട്ടത് സത്യമല്ലെന്ന ഭാവത്തിൽ തലയാട്ടി നിലത്തേക്കിരുന്ന് പുലമ്പിക്കൊണ്ടിരുന്നു, പവി അമ്മക്ക് അരികിലേക്ക് ചെന്ന് അവരെ ചേർത്ത് പിടിച്ചു, "മറ്റുള്ളവർ പറഞ്ഞാലൊന്നും വിശ്വസിക്കുമായിരുന്നില്ല അമ്മേ ഞാൻ ഒന്നും, പക്ഷേ ഞാനിതെല്ലാം അറിഞ്ഞത് ഏട്ടന്റെ നാവിൻ തുമ്പിൽ നിന്നാണ്, " പവി അവർക്ക് കാര്യങ്ങളൊക്കെ വിവരിച്ചു കൊടുത്തു, കൂട്ടത്തിൽ ശിവയെ കുറിച്ചും രുദ്രനെ കുറിച്ചും അഭിയെ കുറിച്ചും എല്ലാം, അവർ കരയാൻ മറന്ന് വിങ്ങിപ്പൊട്ടി ഇരുന്നു, പ്ടെ,,, "ആഹ്,, അമ്മേ,," മുകളിൽ നിന്ന് എന്തോ തകർന്ന് വീഴുന്ന ശബ്ദവും വിഷ്ണുവിന്റെ അലർച്ചയും അവിടെ മുഴങ്ങി, സുഭദ്ര പെട്ടന്ന് തന്നെ പവിയെ തള്ളി മാറ്റി മുകളിലേക്ക് ഓടി,

അവർക്ക് പിറകെ അഭിയും പവിയും സുഭദ്ര മുകളിലേക്ക് കയറിയപ്പോൾ കണ്ടു അവിടെ വേദന കൊണ്ട് പുളയുന്ന വിഷ്ണുവിനെ,, അവർ പേടിയോടെ രുദ്രനെ നോക്കി, രുദ്രൻ വാതിലിൽ പൊളിയുടെ ഒരുകഷ്ണം പലക വലിച്ച് എടുത്ത് വിഷ്ണുവിന് നേരെ നടന്നു, അവന്റെ വലിഞ്ഞു മുറുകിയ മുഖഭാവം കണ്ടാൽ തന്നെ പേടി തോന്നും, ആ പലക കഷ്ണം വെച്ച് അവൻ വിഷ്ണുവിന്റെ കാലിൽ ശക്തിയിൽ അടിച്ചു, "ആഹ്,,, വേണ്ടാ,,, " അവൻ വേദനയോടെ അലറി വിളിച്ചു, സുഭദ്ര അത് കാണാൻ കഴിയാതെ പവിയെ കെട്ടിപ്പിടിച്ച് കരഞ്ഞു, "പവി അമ്മയെ മുറിയിലേക്ക് കൊണ്ട് പോ,, " അവർക്ക് മുമ്പിൽ കയറി നിന്ന് അഭി പറഞ്ഞതും പവി തലയാട്ടി സുഭദ്രയെയും കൊണ്ട് മുറിയിലേക്ക് പോയി,

"ആാാ,,,, " "ഇനിയും ഉച്ചത്തിൽ കരയ്,, " രുദ്രൻ വീണ്ടും വീണ്ടും അവന്റെ കാലിൽ ആ പലക വെച്ച് അടിച്ചു, വിഷ്ണുവിന്റെ ഉച്ചത്തിലുള്ള കരച്ചിൽ ആ വീടിൽ മുഴങ്ങിക്കൊണ്ടിരുന്നു, "നിനക്ക് വേദന തോന്നുന്നുണ്ടോ,,? സഹിക്കാൻ കഴിയുന്നില്ലേ,, നിന്റെ ഈ കൈ കൊണ്ട് എത്ര പേരുടെ ജീവൻ നീ എടുത്തിട്ടുണ്ട്, അവർക്കും ഇത് പോലെ വേദനിച്ചിട്ടുണ്ടാവില്ലേ,, " അവന്റെ കാലിൽ പിടിച്ച് വലിച്ച് രുദ്രനവനെ ചുവരിലേക്ക് എറിഞ്ഞു, വിഷ്ണുവിന് തന്റെ തല പൊട്ടിപ്പിളരുന്നത് പോലെ തോന്നി, അവന്റെ ശരീരം മുഴുവൻ രക്തത്തിൽ കുളിച്ചിരുന്നു, ഒന്ന് എഴുനേൽക്കാൻ പോലും കഴിയാതെ അവൻ തളർന്ന് കിടന്നു, കണ്ണുകൾ അടയുന്നത് പോലെ,,

അഭി കുറച്ച് വെള്ളം കൊണ്ട് വന്ന് അവന്റെ മുഖത്തേക്ക് ശക്തിയിൽ ഒഴിച്ചു, അവനിൽ നിന്ന് ഒരു ഞരക്കം മാത്രമേ ഒള്ളൂ,, രുദ്രൻ ദേഷ്യം അടങ്ങാതെ വീണ്ടും വീണ്ടും അവനെ ചവിട്ടി കൂട്ടി,, പെട്ടന്ന് പുറത്ത് നിന്ന് ഒരു വണ്ടിയുടെ ശബ്ദം കേട്ട് രുദ്രനും അഭിയും പരസ്പരം നോക്കി, വാതിൽ തുറന്ന് അകത്തേക്ക് വന്ന ഗോവിന്ദനെയും രാജനെയും കണ്ട് അവരുടെ ചുണ്ടിൽ വന്യമായ ഒരു ചിരി വിടർന്നു, ഇരയെ കിട്ടിയ വേട്ട മൃഗതിന്റെ ഭാവമായിരുന്നു അപ്പോൾ അവനിൽ, "ഇത് എന്താ അളിയാ ഈ വാതിലൊക്കെ തുറന്നിട്ടിരിക്കുന്നത്,, " രാജൻ ചുറ്റും നോക്കിക്കൊണ്ട് ഗോവിന്ദിനോട് ചോദിച്ചു, അയാൾ സംശയത്തോടെ ചുറ്റും വീക്ഷിച്ചു കൊണ്ടിരുന്നു, പെട്ടന്ന് മുകളിൽ നിന്ന് എന്തോ ശബ്ദം കേട്ടതും രണ്ട് പേരും പരസ്പരം മുകളിലേക്ക് ഓടി, അവിടെ കണ്ട കാഴ്ച്ചയിൽ രണ്ട് പേരും ഒന്ന് അനങ്ങാൻ പോലും കഴിയാതെ വിറങ്ങലിച്ച് നിന്നു,............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story