❣️ശിവതീർത്ഥം❣️: ഭാഗം 10

shivatheertham

എഴുത്തുകാരി: സ്‌നേഹാ സാജു

"വീട്ടിൽ എത്തിയിട്ടും ശ്രേയ മോൾക്ക് മാത്രം ഒരു സന്തോഷവും ഇല്ലായിരുന്നു. അതെ പറ്റി ഞങ്ങൾ ചോദിച്ചെങ്കിലും ഒന്നും തന്നെ പറഞ്ഞിരുന്നില്ല. ദേവൻ നാട്ടിലെത്തിയതോടെ ഇവിടുത്തെ ഓഫീസിൽ ജോയിൻ ചെയ്തു. "എന്നാൽ രാജശേഖരന് അതൊന്നും ഇഷ്ടമാകുന്നില്ലായിരുന്നു ദേവനെ ബാംഗ്ലൂരിലേക്ക് വിട്ടിട്ട് അയാൾ ഇവിടത്തെ കമ്പനിയിൽ പല തിരിമറികളും നടത്തുന്നുണ്ടായിരുന്നു അത് പിടിക്കപെട്ടാലോന്ന് കരുതിയായിരുന്നു ദേവൻ വരുന്നതിന് എതിർപ്പ് കാട്ടിയിരുന്നത്. "അങ്ങനെ ഇരികെ ഒരു ദിവസം ദേവൻ ഓഫീസിൽ കണക്കുകൾ ചെക്ക് ചെയുമ്പോൾ അതിലൊക്കെ പൊരുത്തക്കേട് തോന്നി ആദ്യ കാര്യമാക്കിയില്ലെങ്കിലും പിന്നെ പിന്നെ വലിയ വലിയ പണത്തിന്റെ മിസ്സിങ് കണ്ടതോടെ കാര്യമായ അന്നേഷണം തന്നെ നടത്തി അത് ചെന്നുനിന്നത് രാജശേഖരനിൽ ആയിരുന്നു. "

എന്നാൽ അപ്പോളേക്കും ഒരുപാട് വൈകി പോയിരുന്നു. രാജശേഖരൻ ഇതൊക്കെ മുൻകൂട്ടി കണ്ടിരുന്നത് കൊണ്ട് ദേവൻ അനേഷിച്ച് എത്തുന്നതിന് മുൻപ് തന്നെ കമ്പനിയിൽ നിന്നും വലിയൊരു തുകയുമായി അയാൾ കടന്നു കളഞ്ഞിരുന്നു. "എല്ലാ തിരിമറിക്കും പിന്നിൽ അയാൾ ആണെന്ന് അറിയാമെങ്കിലും മതിയായ തെളിവുകൾ ഒന്നും ഇല്ലാതത്തും എങ്ങോട്ടേക്കാണ് കടന്നതെന്ന് അറിയാത്തതുകൊണ്ടും അയാളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അത് മാത്രമല്ല ഉറ്റ സുഹൃത്തിന്റെ ചതി ചന്ദ്രേട്ടനെ ഒരുപാട് തളർത്തിയിരുന്നു. ബിസിനസ്‌ തീരെ ശ്രദ്ധിക്കാതെയായി പെരുമാറ്റത്തിലും മാറ്റം കണ്ടു തുടങ്ങി മദ്യമില്ലാതെ പറ്റില്ലാന്ന് ആയിരുന്നു. "അച്ഛന്റെ മാറ്റവും തകർച്ചയിലേക്ക് പോകുന്ന കമ്പനിയും കണ്ടതോടെ ദേവൻ കമ്പനികാര്യത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കാൻ തുടങ്ങി. ഈ പ്രശ്നത്തിന്റെ പേരിൽ ആരും ശ്രേയ മോളെ കുറ്റപ്പെടുത്തുകയോ മാറ്റിനിർത്തുകയോ ചെയ്തിരുന്നില്ല. അങ്ങനെ പ്രശ്നങ്ങൾ ഓക്കേ ദേവൻ തന്നെ ഒരു വിധം പരിഹരിച്ചു. "

പിന്നീട് വല്ല്യ കുഴപ്പങ്ങൾ ഒന്നുമില്ലാതെ ദിവസങ്ങൾ കടന്നു പോയി. ശ്രേയ മോളുടെ രണ്ടാമത്തെ മാസം മോൾക്ക് ഒരു കാൾ വന്നു അഭിനയിച്ചോണ്ടിരുന്ന പരസ്യ കമ്പനിയിൽ നിന്നായിരുന്നു. അതിന് ശേഷം മോൾക്ക് എല്ലാവരോടും ദേഷ്യായിരുന്നു. അന്ന് മോള് ദേവനെ വഴക്ക് പറയുന്നതിനോട് ഒപ്പം അബോഷന്റെ കാര്യവും പറയണ കെട്ടിട്ടാ ഞങ്ങൾ ദേവനോട് എല്ലാം തിരക്കിയത് . അതോടെ നിവർത്തിയില്ലാതെ അന്ന് ഹോസ്പിറ്റലിൽ നടന്ന കാര്യങ്ങൾ ഓക്കേ അവനു ഞങ്ങളോട് പറയേണ്ടി വന്നു. എല്ലാം കേട്ട ശേഷം മരവിച്ച ഒരു അവസ്ഥയായിരുന്നു ഞങ്ങൾക്ക്. തീർത്ഥക്ക് ദേവകിയമ്മ പറയുന്ന ഓരോ കാര്യം കേൾക്കുമ്പോളും ശ്രേയയോട് നല്ല ദേഷ്യം തോന്നുന്നുണ്ടായിരുന്നു. " ഇങ്ങനെയും ആളുകൾക്ക് പെരുമാറാൻ കഴിയോ തീർത്ഥ ദേവകിയമ്മയോട് ചോദിച്ചു. " ഇങ്ങനത്തെ ആളുകളും ഉണ്ട് മോളെ സ്വന്തം സ്വർത്ഥതക്ക് വേണ്ടി ജീവിക്കുന്നവരും. മോൾക്ക് ഒരു കാര്യം അറിയോ ഇതിനെക്കാളുമൊക്ക എന്നെ വേദനിപ്പിച്ചത് എന്താന്ന് അറിയില്ല എന്ന അർത്ഥത്തിൽ തീർത്ഥ തല ചലിപ്പിച്ചു. ദേവകിയമ്മ പറഞ്ഞു തുടങ്ങി. "മോൾക്ക് അറിയോ ഏതൊരു ഭർത്താവും തന്റെ ഭാര്യയെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് എപ്പോളാണെന്ന് തന്റെ ജീവന്റെ തുടിപ്പ് അവരുടെ ഉള്ളിൽ വളരുന്നു എന്നറിയുമ്പോൾ.

അവരെ കൂടുതൽ കെയർ ചെയ്യാനും ആ സമയം അവരുടെ കൊച്ചുകൊച്ചു ആഗ്രഹങ്ങൾ നടത്തികൊടുക്കാനും ആയിരിക്കും അവർ ശ്രമിക്കുന്നത് ഭാര്യമാർക്കും അങ്ങനെ തന്നെയാ തന്റെ ഭർത്താവ് തന്നോട് ഒപ്പം എപ്പോളും കൂടെ വേണോന്ന് ആയിരിക്കും. "ഓരോ സ്കാനിങ്ങിലും തന്റെ കുഞ്ഞിന്റെ രൂപം കാണാനും, കുഞ്ഞിന്റെ ആദ്യ ചലനം അറിയാനും, ഭാര്യയുടെ വീർത്തുവരുന്ന വയറിൽ നോക്കി തന്റെ കുഞ്ഞിനോട് കിന്നാരം പറയാനും ഏത് ഭർത്താവും കൊതിക്കും അതുപോലെ തന്നെ എന്റെ ദേവനും ഒത്തിരി കൊതിച്ചിരുന്നു എന്നാൽ അതെല്ലാം അവനിൽ നിന്നും നിഷേധിച്ചു കൊണ്ടാ ശ്രേയ അവളുടെ ദേഷ്യം അവനോട് തീർത്തിരുന്നത്. അവൾ തന്റെ കുഞ്ഞിനെ എന്തെങ്കിലും ചെയ്താലോ എന്ന് കരുതി ദേവൻ അതിന് ശ്രമിച്ചിരുന്നില്ല എന്നാൽ അവളുടെ വീർത്ത വയറിൽ തന്റെ കുഞ്ഞിന്റെ ഓരോ ചലനവും ദേവൻ ദൂരെ നിന്ന് നോക്കി കാണുവായിരുന്നു എന്നും. ഇതൊക്കെ നിസ്സഹായതയോടെ നോക്കിനിൽക്കാനേ ഞങ്ങൾക്ക് ആയുള്ളൂ.

"ശ്രേയ മോൾക്ക് പ്രസവവേദന തുടങ്ങിയപ്പോ ദേവൻ ഉണ്ടായിരുന്നില്ല വീട്ടിൽ പിന്നെ വിശ്വയെ കുട്ടി മോളെ ഹോസ്പിറ്റലിലേക്ക് കൊണ്ടു വന്നു അന്ന് ഈ ഹോസ്പിറ്റൽ ഒന്നും ഉണ്ടായിരുന്നില്ലാട്ടോ. മോളെ ഓപ്പറേഷൻ തിയേറ്ററിലേക്ക് കേറ്റുമ്പോളേക്കും ദേവൻ വന്നു ഒരു കുഴപ്പവും ഇല്ലാതെ പ്രസവം നടന്നു. വെള്ള ടർകിയിൽ പൊതിഞ്ഞ കുഞ്ഞിനെ ദേവന്റെ കൈയിലേക്ക് നേഴ്സ് വച്ചുകൊടുക്കുമ്പോൾ അവൻ അക്ഷരർത്ഥത്തിൽ കരയുവായിരുന്നു. "സുഖപ്രസവം ആയത് കൊണ്ട് 2,3 ദിവസം കഴിഞ്ഞപ്പോൾ വീട്ടിലേക്ക് വന്നു.കുഞ്ഞിനെ കാണുമ്പോളെങ്കിലും അവളുടെ സ്വഭാവത്തിന് മാറ്റം വരുമെന്ന് കരുതിയ ദേവന് തെറ്റി. ദേവനോടും കുഞ്ഞിനൊടുമുള്ള ദേഷ്യം കുടുകയല്ലാതെ അല്പം പോലും കുറഞ്ഞിരുന്നില്ല അവൾക്ക്. പ്രസവ രക്ഷ ചെയ്യാനും കുഞ്ഞിനെ നോക്കാനും യാതൊരു താല്പര്യവും അവൾക്കില്ലായിരുന്നു ആ സമയങ്ങളിൽ എല്ലാം തന്നെ ജിമ്മിൽ പോകാനും ഡയറ് ചെയ്ത് ശരീരം പഴയ പോലെ ആക്കാനായിരുന്നു അവളുടെ ശ്രമം. എന്തിന് ഏറെ പറയുന്നു വിശന്ന് കരയുന്ന കുഞ്ഞിനെ മുലയൂട്ടാൻ പോലും അവൾ തയ്യാറായിരുന്നില്ല.

"ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയി വന്ന് രണ്ട് ദിവസം കഴിഞ്ഞ് ഒരു വൈകുന്നേരം ശ്രേയ മോളോട് പറഞ്ഞ് കുഞ്ഞിനെ അവരുടെ മുറിയിലെ കട്ടിലിൽ കിടത്തിയിട്ട് ഞാൻ കുളിക്കാൻ പോയി. ദേവൻ ഓഫീസിൽ നിന്ന് വന്നിരുന്നില്ല. "ബെഡിൽ കിടക്കുന്ന കുഞ്ഞിനെ ഒന്നു നോക്കുക കൂടി ചെയ്യാതെ ഫോണിൽ നോക്കിയിരിക്കുവായിരുന്നു ശ്രേയ പെട്ടെന്ന് തന്നെ ഒരു കാൾ വന്ന് അത് എടുത്ത് സംസാരിച്ചോണ്ട് അവൾ ബല്ക്കെണിയിലേക്ക് പോയി നിന്നു. കുറച്ച് സമയം കഴിഞ്ഞ് ഉറക്കം എണീറ്റ് കുഞ്ഞ് വിശന്ന് കരയാൻ തുടങ്ങി അത് കേട്ടിട്ട് പോലും കുഞ്ഞിനെ ഒന്നു നോക്കാനോ പാലൂട്ടാനോ അവൾ തയ്യാറായില്ല ഫോണിൽ ആരോടോ സംസാരിച്ചോണ്ട് നിന്നു. "ദേവൻ മുറിയിലേക്ക് വരുമ്പോൾ കാണുന്നത് കട്ടിലിൽ നിന്ന് താഴേക്ക് വീഴാൻ ഒരുങ്ങുന്ന കുഞ്ഞിനെ ആയിരുന്നു കരഞ്ഞു കരഞ്ഞ് മുഖം ഓക്കേ ചുവന്നിട്ടുണ്ടായിരുന്നു കുഞ്ഞിന്റെ. കുളിച്ച് ഇറങ്ങിയ ഞാൻ കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഓടി അവരുടെ മുറിയിൽ എത്തിയപ്പോളേക്കും കണ്ടു കലികയറി മുഖം ഓക്കേ വലിഞ്ഞു മുറുകി നിൽക്കുന്ന ദേവനെ കുഞ്ഞിനെ എന്റെ കൈയിൽ തന്നിട്ട് ദേഷ്യത്തിൽ അലാറുവായിരുന്നു അവൻ. ദേവകിയമ്മയുടെ ഓർമയിലേക്ക് അന്നത്തെ ദിവസം കടന്നു വന്നു.

" ശ്രേയ... ദേവൻ ദേഷ്യത്തിൽ അലറി അവന്റെ വിളിക്കേട്ട് അവൾ മുറിയിലേക്ക് വന്നു. അവളെ കണ്ട് നുരഞ്ഞു പൊങ്ങുന്ന ദേഷ്യത്തെ അടക്കി നിർത്തി ദേവൻ പറഞ്ഞു. " നീ ഓക്കേ എന്ത് അമ്മയാടി. നീ പ്രസവിച്ച കുഞ്ഞു തന്നെ അല്ലെ ഇത് അതിനെ ഒന്നു നോക്കാനോ മുലയൂട്ടാനോ തയാറാകാത്ത നീ ഓക്കേ ഒരു പെണ്ണ് തന്നെ ആണോടി. " നോക്ക് ദേവൻ ഞാൻ നേരത്തെ പറഞ്ഞത് തന്നെ എനിക്ക് ഇപ്പോളും പറയാൻ ഒള്ളു ഈ കുഞ്ഞിനോട്‌ എനിക്ക് യാതൊരു സ്നേഹവും തോന്നുന്നില്ല മറിച്ച് വെറുപ്പ് മാത്രമേ ഒള്ളു എന്റെ ക്യാരിയറും ജീവിതവും നശിപ്പിക്കാൻ ജനിച്ച ഈ നാശത്തിനോട്. ഇതുപോലുള്ള ചീപ് സെന്റിമെൻസ് കേൾക്കാൻ എനിക്ക് സമയവും ഇല്ല. " ചീപ് സെന്റിമെൻസ് പോലും ഞാൻ ഇപ്പൊ അല്പം വൈകിയിരുന്നെങ്കിൽ എന്റെ കുഞ്ഞ് ഈ കട്ടിലിൽ നിന്ന് താഴേക്ക് വീണേനെ. ഒരു അമ്മയായി ചിന്തിക്കണ്ട ഒരു പെണ്ണായെങ്കിലും നിനക്ക് ചിന്തിച്ചുടെ. " വീണിരുന്നെങ്കിൽ എന്താ ഈ ശല്യം ഇതോടെ അവസാനിച്ചേനെ. ഒരു കുശാലുമില്ലാത്ത അവളുടെ നിൽപ്പും സംസാരവും കേട്ട് ആദ്യമായി ദേവന്റെ കൈ അവളുടെ കവിളിൽ പതിഞ്ഞു. " താൻ എന്നെ തല്ലിയല്ലേ എന്റെ കഴുത്തിൽ കിടക്കുന്ന ഈ താലിയുടെ ബലത്തിലല്ലേ താൻ എന്നെ തല്ലിയത്.

എന്നാലേ ഇനി അത് വേണ്ട കഴുത്തിൽ കിടന്ന താലി വലിച്ചു പൊട്ടിച്ച് ദേവന്റെ മുഖത്തേക്ക് എറിഞ്ഞു കൊണ്ട് ശ്രേയ പറഞ്ഞു. " ഇതോടെ തീർന്നു എല്ലാം. നിങ്ങളോട് ഒപ്പം ഇനി ജീവിക്കാൻ എനിക്ക് താല്പര്യം ഇല്ല ഞാൻ പോകുന്നു അത്രയും പറഞ്ഞ് അവൾ ആ വീടിന്റെ പടി ഇറങ്ങി. പെട്ടെന്ന് ചിന്തയിൽ നിന്ന് തിരികെ വന്ന ദേവകിയമ്മ തീർത്ഥയെ ഒന്നു നോക്കി അപ്പോളും ആകാംഷയോടെ താൻ പറയുന്നത് കെട്ടിരിക്കുന്ന അവളെ കണ്ട് അവർ പിന്നെയും പറഞ്ഞു തുടങ്ങി. "ദേവന് എന്ത് ചെയ്യണമെന്ന് അറിയാതെ തകർന്ന് പോയിരുന്നു. വിശന്ന് കരയുന്ന കുഞ്ഞിനെ സങ്കടത്തോടെ നോക്കാനേ അവനായുള്ളൂ. പിന്നീട് ഉള്ള ഓരോ ദിവസവും ഉറക്കം ഒഴിഞ്ഞ് രാപകൽ കുഞ്ഞിനു വേണ്ടി മാത്രം അവൻ ജീവിച്ചു. ആ സമയങ്ങളിൽ ബിസിനസ്‌ ഒന്നും നോക്കാൻ കഴിഞ്ഞിരുന്നില്ല. "കുഞ്ഞിന്റെ വാശി ഓരോ ദിവസോം കൂടി കൊണ്ടിരുന്നു ഗദ്യന്തരമില്ലാതെ എന്റെ മോൻ അവളെ തേടി ഇറങ്ങി അങ്ങനെയാ അവൾ അമേരിക്കയിൽ ഉണ്ടെന്ന് അറിഞ്ഞത് പിന്നെ ഒന്നും നോക്കാതെ അവൻ അവിടേക്ക് പോയി അപ്പോളും അവന്റെ മനസ്സിൽ വിശന്നു കരയുന്ന കുഞ്ഞു മാത്രെ ഉണ്ടായിരുന്നുള്ളു.

"അമേരിക്കയിൽ ചെന്ന ദേവന് വരേണ്ടിയിരുന്നില്ലെന്ന് തോന്നി പോയി കാരണം നൊന്തു പെറ്റ കുഞ്ഞിനെ ഉപേക്ഷിച്ചു പോയിട്ടും അതിന്റെ യാതൊരു വിഷമവുമില്ലാതെ കുടിച്ച് കുത്താടുന്നവളെയാ അവൻ അവിടെ കണ്ടത്. അന്ന് അവിടെ വെച്ച് അവൾ തീർത്തു പറഞ്ഞു ഈ ബന്ധത്തിന് താല്പര്യം ഇല്ലെന്നും, ആ കുഞ്ഞിനെ അവൾക്ക് വെറുപ്പാണെന്നും അവളുടെ ക്യാരിയറും ലൈഫും നശിപ്പിച്ച അതിനെ ഇനി ഒരിക്കലും കാണുക പോലും ചെയ്യണ്ടന്നും, ഇനി അവളുടെ ജീവിതത്തിൽ ഒരു ശല്യമായി വരരുതെന്നും. "അന്ന് അവിടെ നിന്നും പോരുമ്പോൾ ഒരു താങ്ങിനായി എന്റെ ദേവൻ ഒരുപാട് കഷ്ട്ടപ്പെട്ടു. ദേവൻ നാട്ടിലെത്തി രണ്ടു മൂന്നു ദിവസത്തിന് ശേഷം ഡിവോഴ്സ് നോട്ടീസും എത്തി ഒരു മടിയും കൂടാതെ അവൻ അത് ഒപ്പിട്ട് കൊടുത്തു. " അപ്പൊ, പിന്നെ അവളെ ദേവൻ കണ്ടിട്ടില്ലേ തീർത്ഥ ആകാംഷയോടെ ഇടയിൽ കയറി ചോദിച്ചു. അവളുടെ ആകാംഷ കണ്ട് ചിരിയോടെ ദേവകിയമ്മ പറഞ്ഞു. " കണ്ടു എന്നെന്നേക്കുമായി ഒരിക്കൽ കൂടി കോടതിയിൽ ഡിവോഴ്സിന്റെ വിധി വന്ന ദിവസം. അന്ന് എന്റെ മോൻ ഒന്നേ ആവശ്യപ്പെട്ടുള്ളു ഇനി ഒരിക്കലും മോളെ അനേഷിച്ച് വരികയോ അവകാശം പറഞ്ഞു വരികയോ ചെയ്യരുതെന്ന്.

ഒരു മടിയും കൂടാതെ അവൾ എഴുതി ഒപ്പിട്ടുകൊടുത്തു. അതോടു കൂടി ദേവന്റെ ഉള്ളിൽ അവൾ മരിച്ചിരുന്നു. "അന്ന് അവളോടൊപ്പം രാജശേഖരനും ഉണ്ടായിരുന്നു അയാളെ കണ്ടപ്പോൾ ദേവന്റെ സകല നിയന്ത്രണവും നശിച്ച അവസ്ഥയായിരുന്നു എന്നാലും അവൻ ക്ഷമിച്ച് നിന്നു. അവിടെ വെച്ച് അവൾ ഒരു കാര്യം പറഞ്ഞിരുന്നു അവളുടെ അച്ഛൻ കമ്പനിയെ പറ്റിച്ച് കൊണ്ടുപോയതെല്ലാം നഷ്ടപരിഹാരമായി കണ്ടാൽ മതിയെന്ന്. അത് കുടിയായപ്പോൾ ദേവന്റെ വെറുപ്പ് കൂട്ടിയതെ ഉള്ളു. "എന്നാൽ ദേവന്റെ ഈ അവസ്ഥ കൂടി കണ്ടതോടെ ചന്ദ്രേട്ടന്റെ അവസ്ഥ വളരെ മോശമായിരുന്നു ഒരു ദിവസം അല്പം വിഷം കഴിച്ച് അദ്ദേഹം ഞങ്ങളെ വിട്ടു പോയി. അദ്ദേഹത്തിന്റെ മരണവും കുഞ്ഞിന്റെ പ്രശ്നവും ദേവനെ വല്ലാതെ തളർത്തി. മുറിക്ക് പുറത്ത് പോലും ഇറങ്ങാൻ കുട്ടാക്കാതെ കുഞ്ഞുമായി ആ നാലു ചുവരുകൾക്കുള്ളിൽ അവൻ കഴിച്ച് കൂട്ടി. "ഒന്നും നോക്കാതെ വന്നപ്പോൾ കമ്പനി കടം കൊണ്ട് നിറയാൻ തുടങ്ങി. പ്രധാനപെട്ട രണ്ട് മൂന്ന് പ്രൊജക്റ്റുകൾ രാജശേഖരൻ പോകുന്നതിന് മുന്നേ മറ്റു കമ്പനികൾക്ക് ചോർത്തി കൊടുത്തിരുന്നു. അങ്ങനെ ഈശ്വരമഠം കടത്തിൽ മുങ്ങി താഴാൻ തുടങ്ങി അപ്പോളും അതൊന്നും ശ്രദ്ധിക്കാതെ വിശന്നു കരയുന്ന കുഞ്ഞിനെ ആശ്വസിപ്പിക്കാൻ പെടാപാട് പെടുവായിരുന്നു എന്റെ മോൻ.

"അദ്ദേഹത്തിന് ഒരു സഹോദരിയായിരുന്നു നമ്മുടെ വിശ്വടെ അമ്മ തീർത്ഥയെ നോക്കി കൊണ്ട് അവർ പറഞ്ഞു അതിന് അവൾ ഒന്നു തല ആട്ടി കാണിച്ചു. അവർ ഫാമിലിയായിട്ട് ചെന്നൈയിൽ ആയിരുന്നു ദേവന്റെ അവസ്ഥ അറിഞ്ഞ് അവർ നാട്ടിലേക്ക് വന്നു. ബിസിനസ്സിൽ താല്പര്യം ഇല്ലാത്ത ദേവനാരായണൻ ബാങ്കിലെ ജോലിയിൽ നിന്നും ഒരു ഇടവേള എടുത്ത് ദേവനെ സഹായിക്കാൻ ഇറങ്ങി കൂടെ വിശ്വ കൂടി ഉണ്ടായിരുന്നു.അവരുടെ ഒരു പാട് നാളത്തെ പരിശ്രമവും നീലിമ മോളുടെ പഠനം മുടങ്ങുമെന്ന ഒരു ഘട്ടവും വന്നപ്പോൾ ദേവൻ ബിസിനസ്സിലേക്ക് തിരിച്ചു വന്നു. "പൂനെയിൽ നിന്ന് പഠിക്കുന്നത് കൊണ്ട് നീലിമ മോൾക്ക് ഒന്നും അറിയില്ലായിരുന്നു. വിശ്വയും, ദേവനാരായണനും ദേവന് ബലമായി വന്നതോടെ രാപകലില്ലാതെ അധ്വാനിച്ച് ഈശ്വരമടത്തെ ഇന്നുകാണുന്ന ഈ നിലയിൽ എത്തിച്ചു അവൻ. "അവന്റെ ജീവിതത്തിൽ പ്രശ്നങ്ങൾ ഓക്കേ ഉണ്ടായപ്പോളും ആരൂട്ടിയെ അകറ്റി നിർത്താനോ പഴിക്കാനോ കുറ്റപ്പെടുത്താനോ അവൻ ശ്രമിച്ചിട്ടില്ല അവൻ എത്ര തിരക്കിലാണെങ്കിലും കുഞ്ഞിനുവേണ്ടി സമയം കണ്ടെത്തുവായിരുന്നു. ആ കുഞ്ഞിനെ ഒരു ഉറുമ്പ് കടിക്കുന്നത് പോലും അവന് സഹിക്കുവായിരുന്നില്ല അതൊക്കെ കാണുമ്പോൾ എല്ലാരും അവനോട് ചോദിക്കും ദേവാ നിനക്ക് എങ്ങനെ ആരൂട്ടിയെ ഇത്രത്തോളും സ്നേഹിക്കാൻ കഴിയുന്നതെന്ന് "അപ്പോളൊക്കെ പുഞ്ചിരിച്ചോണ്ട് അവൻ പറയും എന്റെ ആരൂട്ടിയെ ഞാൻ ഈ ഹൃദയത്തിലാ ചുമക്കുന്നത് അത് കൊണ്ട് അവളു കഴിഞ്ഞേ മറ്റെന്തും എനിക്ക് ഉള്ളുന്ന്. ഒഴുകി ഇറങ്ങുന്ന കണ്ണുനീർ തുള്ളികളെ തുടച്ചു നീക്കികൊണ്ട് ദേവകിയമ്മ പറഞ്ഞവസാനിപ്പിച്ചു.......... (തുടരും )...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story