❣️ശിവതീർത്ഥം❣️: ഭാഗം 11

shivatheertham

എഴുത്തുകാരി: സ്‌നേഹാ സാജു

എല്ലാം പറഞ്ഞവസാനിപ്പിക്കുമ്പോൾ ദേവകിയമ്മയുടെ കണ്ണുകൾ നിറഞ്ഞ് തുളുമ്പിയിരുന്നു അതോടൊപ്പം തന്നെ മനസ്സിൽ നിന്നും ഒരു ഭാരം ഇറക്കിവെച്ചത് പോലെ തോന്നി. തീർത്ഥയും കരയുകയായിരുന്നു നിറഞ്ഞു തുളുമ്പുന്ന കണ്ണുകൾ തുടച്ചുകൊണ്ട് തീർത്ഥ അവരോട് ചോദിച്ചു. " എങ്ങനെ കഴിഞ്ഞു അമ്മേ അവൾക്ക്, നൊന്തു പ്രസവിച്ച കുഞ്ഞിനെ ഉപേക്ഷിച്ച് പോകാനും വിശന്ന് കരയുന്ന കുഞ്ഞിന് പാലൂട്ടാതിരിക്കാനും. ഒരു കുഞ്ഞിനുവേണ്ടി കൊതിക്കുന്ന എത്രയോ പേർ ഒണ്ട്. " അങ്ങനെയും ചിലരുണ്ട് മോളെ അവൾ ഒരു കുഞ്ഞിനുവേണ്ടി ആഗ്രഹിച്ചിട്ടില്ലായിരുന്നു അതുമല്ല ഈ കുഞ്ഞാണ് അവളുടെ ജീവിതം നശിപ്പിച്ചതെന്ന് അവൾ ചിന്തിച്ച് കൂട്ടിവെച്ചിട്ടുണ്ട് " സാരമില്ലമ്മേ എല്ലാം അറിയുന്ന ഈശ്വരൻ സങ്കടം കാണാതിരിക്കില്ല. ദേവേട്ടൻ പറഞ്ഞപോലെ ആരൂട്ടി അച്ഛൻ മോളായി വളർന്നാൽ മതി ചിരിയോടെ പറഞ്ഞു അവൾ. ദേവകിയമ്മ അവൾ ദേവേട്ടൻ എന്ന് പറഞ്ഞതിൽ തറഞ്ഞു നിൽക്കുവായിരുന്നു തീർത്ഥ ഒന്നു തോണ്ടിയപ്പോളാണ് അവർ സ്വബോധത്തിലേക്ക് വന്നത്. എന്നിട്ട് തീർത്ഥയോട് അവർ ചോദിച്ചു

"ഞാൻ എന്റെ കാര്യം പറഞ്ഞ് മോളെ കൂടി വിഷമിപ്പിച്ചു അതൊക്കെ പോട്ടെ മോളെ കുറിച്ച് ഒന്നും പറഞ്ഞില്ലലോ. എന്ത് പറയണമെന്ന് അറിയാതെ തീർത്ഥ അവരുടെ മുഖത്തേക്ക് മാറിമാറി നോക്കി നിന്നു ഒരു നിമിഷം അവളുടെ ഉള്ള് പിടയുന്ന പോലെ തോന്നി അവൾക്ക്. " ആഹാ കുറുമ്പി ഉറങ്ങിയോ വാതിൽക്കൽ നിന്നുള്ള ശബ്ദം കെട്ടാണ് രണ്ടുപേരും തിരിഞ്ഞു നോക്കിയത് വാതിൽക്കൽ നിൽക്കുന്ന വിശ്വയെ കണ്ടപ്പോൾ ദേവകിയമ്മ ഒന്നു പുഞ്ചിരിച്ചു. തീർത്ഥ അവനെ ഒന്നു നോക്കി പിന്നെ എന്തോ ആലോചിച്ച് നിന്നു. ദേവകിയമ്മയുടെ ശബ്ദമാണ് അവളെ ഓർമയിൽ നിന്ന് ഉണർത്തിയത്. " ഒന്നും പറയണ്ട വിശ്വ ഇത് വരെ കരച്ചിലായിരുന്നു പിന്നെ തീർത്ഥ മോള് വന്നത് കൊണ്ടാ രക്ഷ പെട്ടത്. അപ്പോളാണ് ദേവകിയമ്മയുടെ അടുത്ത് നിൽക്കുന്ന തീർത്ഥയിൽ വിശ്വയുടെ നോട്ടം ചെന്നെത്തിയത്. ഞെട്ടലോടെ അവൻ പിന്നെയും നോക്കി അപ്പോളേക്കും ദേവകിയമ്മ പറഞ്ഞു തുടങ്ങി. "വിശ്വ ഇത് തീർത്ഥ പരമേശ്വരൻ നമ്മുടെ കോളേജിലാ പഠിപ്പിക്കുന്നത്. പിന്നെ തീർത്ഥയോടെ പറഞ്ഞു

"മോളെ ഇത് വിശ്വജിത്ത് ചന്ദ്രേട്ടന്റെ പെങ്ങൾ മാലതിയുടെയും ദേവനാരായണന്റെയും മോൻ എന്റെ ദേവന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്ന് വേണേൽ പറയാം. " മ്മ് അറിയാം അമ്മേ തീർത്ഥ അവരോട് പറഞ്ഞു. വിശ്വ എന്ത് ചെയ്യണമെന്ന് അറിയാതെ തീർത്ഥയേയും ദേവകിയമ്മയെയും മാറി മാറി നോക്കി നിന്നു. " വിശ്വ നിങ്ങൾക്ക് നേരത്തെ അറിയോ ദേവകിയമ്മയുടെ ചോദ്യമാണ് വിശ്വയെ സ്വബോധത്തിലേക്ക് കൊണ്ടുവന്നത്. തീർത്ഥയെ ഒന്നു നോക്കിയിട്ട് വിശ്വ പറഞ്ഞു. " അമ്മേ അത്.. " എന്താ വിശ്വ എന്താ കാര്യം പറ.. " അമ്മേ അന്ന് കോളേജിൽ വെച്ച് ദേവൻ വഴക്കൊണ്ടാക്കിയ കാര്യം പറഞ്ഞില്ലേ അത് ഈ കുട്ടിയായിട്ടാ. വിശ്വ പറഞ്ഞത് കേട്ടപ്പോൾ ദേവകിയമ്മ ഞെട്ടലോടെ തീർത്ഥയെ നോക്കി അവൾ തല താഴ്ത്തി നിൽക്കുവായിരുന്നു. പതിയെ അവളുടെ അടുത്തേക്ക് നടന്ന് ചെന്ന് അവളുടെ തോളിൽ കൈ ഉയർത്തി തൊട്ടു. ഞെട്ടലോടെ തീർത്ഥ തല ഉയർത്തി നോക്കിയപ്പോൾ കണ്ടു തന്നെ സംശയത്തോടെ നോക്കുന്ന ആ കണ്ണുകളെ അത് മനസിലാക്കിയെന്നോണം അവൾ പറഞ്ഞു തുടങ്ങി.

"അത് ഞാൻ അറിയാതെ, അന്ന് റോഡിൽ വെച്ച് ഒരാളെ തല്ലിച്ചതക്കണത് കണ്ടപ്പോൾ അറിയാതെ തല്ലി പോയതാ. കോളേജിൽ വെച്ച് കണ്ടപ്പോൾ അതിന് സോറിയും പറഞ്ഞു. അവളുടെ നിൽപ്പും ഭാവവും കണ്ടപ്പോൾ ദേവകിയമ്മ അറിയാതെ ചിരിച്ചുപോയി അത് കണ്ട് വിശ്വയും ചിരിച്ചോണ്ട് അവളോട് പറഞ്ഞു. " അയ്യേ ആ നിൽപ്പ് കണ്ടോ എന്തൊരു പാവം ഈ നില്കുന്നവളാ ദേവന്റെ മുന്നിൽ പുലിയായതെന്ന് പറഞ്ഞാൽ ആരേലും വിശ്വസിക്കോ. വിശ്വയെ കൂർപ്പിച്ച നോക്കി മുഖം തിരിച്ചു നിന്നു അവൾ അത് കണ്ട് ചിരിയോടെ ദേവകിയമ്മ പറഞ്ഞു. " അത് സാരമില്ലമോളെ അറിയാതെ സംഭവിച്ചതല്ലേ എന്റെ ദേവന് അല്പം ദേഷ്യം ഉണ്ടെന്നേ ഉള്ളു പാവമാ അവൻ അവന്റെ ജീവിതമാ അവനെ ഇങ്ങനെ അകിമാറ്റിയത്. "അതെ അതെ അവന് കുറച്ചേ ദേഷ്യം വരു വിശ്വ ആക്കി ചിരിച്ചോണ്ട് പറഞ്ഞു. വിശ്വയെ കണ്ണു കൂർപ്പിച്ച് നോക്കിയിട്ട് ദേവകിയമ്മ അവനോട് ചോദിച്ചു. " മോനെ ദേവനെ വിളിച്ചോ നീ, എന്ത് പറഞ്ഞു അവൻ. " ആ ഞാൻ വിളിച്ചമ്മേ അവൻ ആകെ ടെൻഷനിലാ. രണ്ട് മൂന്ന് ദിവസം കഴിഞ്ഞേ എത്താൻ പറ്റുവൊള്ളുന്ന്.

മോൾക്ക് വയ്യാന്ന് അറിഞ്ഞപ്പോൾ എല്ലാം അവസാനിപ്പിച്ച് വരാനിരുന്നതാ പിന്നെ ഞാൻ ഒരു വിധം പറഞ്ഞു സമാധാനിപ്പിച്ചിട്ടുണ്ട് എന്നാലും അമ്മ ഒന്നു സംസാരിക്ക് അവനോട്. വിശ്വ ഫോണിൽ ദേവനെ വിളിച്ച് കൊണ്ട് പറഞ്ഞു. " തീർത്ഥ മോളെ നിങ്ങൾ സംസാരിക്ക് അമ്മ ഫോൺ വിളിച്ചിട്ട് വരാട്ടോ അത്രയും പറഞ്ഞ് ഫോണും ആയി ദേവകിയമ്മ പുറത്തേക്ക് പോയി. തീർത്ഥക്കും വിശ്വക്കും ആദ്യം ഓക്കേ പരസ്പരം സംസാരിക്കാൻ ബുദ്ധിമുട്ടായിരുന്നു എന്നാൽ പതിയെ പതിയെ അവരുടെ ബുദ്ധിമുട്ടുമാറി അവർക്കിടയിൽ ഒരു സൗഹൃദം രൂപം കൊണ്ടു. ഒരുപാട് കാര്യങ്ങൾ അവർ സംസാരിച്ചിരുന്നു. സമയം പിന്നെയും നീങ്ങിക്കൊണ്ടിരുന്നു പെട്ടെന്ന് തന്നെ കട്ടിലിൽ കിടന്ന ആരൂട്ടി ഒന്നു കണ്ണു ചിമ്മി തുറന്നു. കുറച്ചുനേരം അവൾ ചുറ്റും നോക്കി അപ്പോളാണ് അടുത്ത് ഇരിക്കുന്ന വിശ്വ കണ്ടത് " വിചച്ചേ " ആഹാ വിശ്വച്ചേടെ കാന്താരി എണീറ്റോ, എവിടെ നോക്കട്ടെ പനി ഓക്കേ മാറിയോന്ന്. വിശ്വ ആരൂട്ടിയെ മടിയിൽ ഇരുത്തികൊണ്ട് പറഞ്ഞു.

ആരൂട്ടി അവളുടെ കുഞ്ഞരി പല്ലു കാട്ടി ചിരിച്ചുകൊണ്ട് ചുറ്റും കണ്ണുകൊണ്ട് നോക്കി ജനലിക്കൽ നിൽക്കുന്ന തീർത്ഥയെ കണ്ടപ്പോൾ അവളുടെ കണ്ണുകൾ പ്രകാശിച്ചു. " മ്മേ ആരൂട്ടിടെ വിളികേട്ടാണ് തീർത്ഥ തിരിഞ്ഞു നോക്കിയത് തന്നെ നോക്കി ചിരിക്കുന്ന ആരൂട്ടിയെ കണ്ടതും മറ്റൊന്നും നോക്കാതെ അവൾ കുഞ്ഞിനടുത്തേക്ക് ഓടിച്ചെന്നു. അവളെ കണ്ടതും ആരൂട്ടി വിശ്വയുടെ കൈയിൽ നിന്നും അവളുടെ കൈയിലേക്ക് ചാഞ്ഞു. " അമ്മേടെ കണ്ണൻ എണീറ്റോ. " എനിച്ചല്ലോ. തീർത്ഥയുടെ മുഖത്ത് തഴുകി കൊണ്ട് അവളുടെ കവിളിൽ മാറിമാറി മുത്തികൊണ്ടിരുന്നു ആരൂട്ടി. " മ്മേ. " എന്നാടാ കണ്ണാ. " നാൻ പേച്ചു പോയി " എന്തിനാ അമ്മേടെ കുട്ടി പേടിച്ചത് " മ്മേ ന്നേ ഇത്തിട്ട് പോയിന്ന് പേച്ച് പോയി " അമ്മേടെ കുട്ടി പേടിക്കണ്ടാട്ടൊ അമ്മ എങ്ങും പോകുല്ലാട്ടോ. " മ്മേ എനിച്ച് വിച്ചക്കുന്നു " ആണോ അമ്മേടെ കണ്ണന് വിച്ചക്കുന്നുണ്ടോ അമ്മ ഇപ്പൊ പാലുതരാട്ടോ മേശയുടെ മോളിൽ നിന്ന് പാലു കുപ്പി എടുത്ത് കാട്ടിലിലേക്കിരുന്ന് ആരൂട്ടിയെ മടിയിൽ കിടത്തിൽ പാലുകുപ്പി അവളുടെ വായിലേക്ക് അടുപ്പിച്ച് കൊടുത്തു ആരൂട്ടി പതിയെ പാലു കുടിക്കാൻ തുടങ്ങി. വിശ്വക്ക് അവിടെ നടക്കുന്നത് ഒന്നും മനസിലാകുന്നില്ലായിരുന്നു,

തീർത്ഥ കട്ടിലിൽ നിന്നും തല പൊക്കി നോക്കുമ്പോളാണ് തന്നെ സംശയത്തോടെ നോക്കുന്ന വിശ്വയെ കണ്ടത് അവൾ പതിയെ പറഞ്ഞു തുടങ്ങി. " സോറി അത് ഞാൻ, മോള് അമ്മയാണോന്ന് ചോദിച്ചു ഞാൻ പറഞ്ഞതാ അല്ലാന്ന് പക്ഷെ കരയുന്നകണ്ടപ്പോ മാറ്റി പറയേണ്ടി വന്നു. " ഹേ സാരമില്ലടോ " നാളെ ആകുമ്പോൾ മോള് ഓക്കേ ആയിക്കോളും അപ്പൊ ഞാൻ തന്നെ മാറ്റി പറഞ്ഞോല്ലാം " വേണ്ടടോ ഇനി മാറ്റിപറയാനൊന്നും നിൽക്കണ്ട ആരൂട്ടി അമ്മയുടെ സ്നേഹവും വാത്സല്യവും കൊതിക്കുന്നുണ്ടാകും അതാ തന്നെ കണ്ടപ്പോൾ അവൾ അങ്ങനെ ഒക്കെ പറഞ്ഞത്. " മ്മ്. തീർത്ഥ ഒന്നു മൂളിയിട്ട് ആരൂട്ടിടെ തലയിൽ തഴുകി കൊണ്ടിരുന്നു. വിശ്വക്ക് നൈറ്റ്‌ ഡ്യൂട്ടി ആയിരുന്നതിനാൽ അവൻ തിരിച്ച് ക്യാബിനിലേക്ക് പോയി. തീർത്ഥ ഇന്ന് പോകുന്നില്ലാന്ന് പറഞ്ഞത് കൊണ്ട് അവളെ അവരോടൊപ്പം ആ റൂമിൽ നിർത്തി. തീർത്ഥയെ ആരൂട്ടിടെ ഒപ്പം കിടത്തിയിട്ട് ദേവകിയമ്മ അടുത്തുള്ള മറ്റൊരു കട്ടിലിലേക്ക് കിടന്നു. തീർത്ഥക്ക് ഉറങ്ങാൻ കഴിയുന്നില്ലായിരുന്നു. അവൾ പതിയെ എഴുന്നേറ്റ് ജനലിന് അടുത്ത് പോയി പുറത്തേക്ക് നോക്കി നിന്നു

എന്തെല്ലാമോ ചിന്തകളും ഓർമകളും അവളെ കീറി മുറിക്കാൻ തുടങ്ങിയിരുന്നു കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു. പെട്ടെന്ന് തന്നെ അവളുടെ ഉള്ളിലേക്കു ആരൂട്ടിടെ അമ്മേ എന്ന വിളി ഓടിയെത്തി. പതിയെ നടന്നു ആരൂട്ടിടെ അടുത്ത് വന്ന് അവളുടെ നെറ്റിയിൽ ഒന്നു മുത്തി ചേർത്ത് പിടിച്ച് കിടന്നു. രാവിലെ ആദ്യം എഴുന്നേറ്റത്ത് ദേവകിയമ്മയായിരുന്നു. എഴുന്നേറ്റ് ആരൂട്ടിയെ നോക്കിയപ്പോൾ കണ്ടു തീർത്ഥയുടെ മാറി മുഖം പുഴ്ത്തി കിടന്നുറങ്ങുന്ന കുഞ്ഞിനെ. ഒരിക്കലും കൈവിടില്ല എന്ന രീതിയിൽ തീർത്ഥ അവളെ ചേർത്ത് പിടിച്ചിരുന്നു. അത് കൂടി കണ്ടപ്പോൾ ദേവകിയമ്മയുടെ ഉള്ളം നിറഞ്ഞു അതോടൊപ്പം കണ്ണുകളും. രാവിലെ തന്നെ ഡിസ്ചാർജിന്റെ കാര്യം പറയാനെത്തിയ വിശ്വയെ വരവേറ്റത്തും ഈ കാഴ്ച തന്നെ ആയിരുന്നു. അവന്റെ മനസിനും എന്തെനില്ലാത്ത സന്തോഷം തോന്നി. അവരെ ഉണർത്താതെ ദേവകിയമ്മയോട് കാര്യങ്ങൾ പറഞ്ഞ് ഡിസ്റ്റർജിന്റെ കാര്യം അറേൻജ് ചെയ്യാൻ വിശ്വ പുറത്തേക്ക് പോയി.വിശ്വ പോയതിനു പിന്നാലെ ദേവകിയമ്മ അവരെ വിളിക്കാൻ തുടങ്ങി.

" അതെ അമ്മയും മോളും മതി ഉറങ്ങിയത് എഴുന്നേൽക്ക്. ദേവകിയമ്മയുടെ വിളിക്കേട്ട് തീർത്ഥ പതിയെ കണ്ണുചിമ്മി തുറന്നു പെട്ടെന്ന് അവളുടെ നോട്ടം പോയത് ആരൂട്ടിയിലേക്ക് ആയിരുന്നു അവളെ ഒന്നു തഴുകി നെറ്റിയിൽ ഉമ്മ വെച്ച് തീർത്ഥ എഴുന്നേറ്റു. അപ്പോളാണ് മുന്നിൽ നിൽക്കുന്ന ദേവകിയമ്മയെ കണ്ടത് എന്ത് പറയണമെന്ന് അറിയാതെ വാക്കുകൾക്കായി അവൾ പരതി " അത് ഞാൻ. " ഒന്നും പറയണ്ട മോളെ അമ്മക്ക് എല്ലാം മനസിലാകും ഈ കുറച്ച് സമയം കൊണ്ട് എന്റെ കുഞ്ഞിന് ഒരു അമ്മടെ സ്നേഹം മോള് ആവോളം കൊടുത്തു എങ്ങനെയാ അതിന് ഞാൻ നന്ദിപറയേണ്ടത്. " അയ്യോ അമ്മേ അങ്ങനെ ഒന്നും പറയല്ലേ ആരൂട്ടിയെ ഞാൻ എന്റെ മോളായി തന്നെയാ കാണുന്നത്. അമ്മ നന്ദി ഒന്നു പറഞ്ഞ് എന്നെ വിഷമിപ്പിക്കല്ലേ എല്ലാം ശരിയാകും. " മ്മ് മോളെ ആരൂട്ടിയെ ഒന്നു വിളിച്ചേരെ ഡിസ്ചാർജിന്റെ കാര്യങ്ങൾ ശരിയാക്കാൻ വിശ്വ പോയിട്ടുണ്ട്.തീർത്ഥയെ നോക്കി പറഞ്ഞിട്ട് ദേവകിയമ്മ ബാത്‌റൂമിലേക്ക് കയറി " ശരി അമ്മേ. ഒന്നു മൂളിയിട്ട് തീർത്ഥ ആരൂട്ടിടെ അടുത്തേക്ക് ചെന്ന് വിളിക്കാൻ തുടങ്ങി.

" ആരൂട്ടാ എഴുന്നേൽക്ക്. ദേ ഇനിയും എഴുന്നേറ്റില്ലെങ്കിൽ അമ്മ കണ്ണനോട് പിണങ്ങുട്ടോ. " മ്മേ മോക്ക് ഒക്കം മായില്ല ഇച്ചികൂടി ഒങ്ങട്ടെ " ആണോ അമ്മേടെ കണ്ണന് ഒക്കം മാറിയില്ലേ നമ്മുക്ക് ഈ പല്ലൊക്കെ തേച്ച് പാലൊക്കെ കുച്ചട്ട് ഒങ്ങാട്ടോ " ഇച്ചി കൂടി മ്മേ " ദേ നമ്മുക്ക് വീട്ടിൽ പോകണ്ടേ വിശ്വച്ച ഇപ്പൊ വരും കൊണ്ടുപോകാൻ ആരൂട്ടൻ വന്നില്ലെങ്കിൽ ഇവിടെ കിടന്നോ മ്മേ പോകുവാട്ടോ തീർത്ഥ പതിയെ പോകാൻ തുങ്ങിയപ്പോളേക്കും ആരൂട്ടി കണ്ണുചിമ്മി തുറന്ന് തീർത്ഥയുടെ മേത്തേക്ക് ചാഞ്ഞു. തീർത്ഥ പുഞ്ചിരിയോടെ അവളെ വാരിയെടുത്ത് ബാത്‌റൂമിലേക്ക് നടന്നു. പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു ഡിസ്ചാർജ് ആയി പുറത്തേക്ക് വന്നപ്പോൾ തീർത്ഥയെ കൂടെ കൂട്ടാൻ ആരൂട്ടി വാശിപിടിച്ച് കരയാൻ തുടങ്ങി അവളുടെ വാശിക്ക് മുന്നിൽ പിടിച്ച് നിൽക്കാൻ കഴിയാതെ തീർത്ഥയും അവരോടൊപ്പം പോയി. പിന്നെയും ദിവസങ്ങൾ കടന്നു പോയി ആരൂട്ടി ഹോസ്പിറ്റലിൽ നിന്ന് വന്നിട്ട് ഒരാഴ്ച കഴിഞ്ഞു. ഈ ദിവസങ്ങളിൽ ഒന്നും തന്നെ ദേവന് നാട്ടിൽ എത്താൻ കഴിഞ്ഞിരുന്നില്ല.

ഈ ഒരാഴ്ച കൊണ്ടുതന്നെ തീർത്ഥയും ആരൂട്ടിയും ഒരുപാട് അടുത്തു എല്ലാ ദിവസവും കോളേജ് കഴിഞ്ഞ് കുറച്ച് സമയം ആരൂട്ടിയോടൊപ്പം ചെലവാഴിച്ചിട്ടേ തീർത്ഥ വീട്ടിലേക്ക് പോകുവായിരുന്നുള്ളു അത് പോലെ തന്നെ ഒന്നു രണ്ടു ദിവസം ദേവകിയമ്മയും ആരൂട്ടിയും തീർത്ഥയുടെ വീട്ടിലും വരുമായിരുന്നു. അങ്ങനെ രണ്ട് വീടുകളും തമ്മിൽ ഒരു ആത്മബന്ധം രൂപപ്പെട്ടിരുന്നു. ഇന്ന് കോളേജ് അവധി ആയതുകൊണ്ട് തീർത്ഥ രാവിലെ തന്നെ ഈശ്വരമഠത്തിലേക്ക് വന്നു. അവൾ വരുമ്പോൾ കാണുന്നത് പാലുമായി ആരൂട്ടിടെ പിറക്കെ ഓടുന്ന ദേവകിയമ്മയെ ആയിരുന്നു. ഓടുന്നതിനിടക്ക് അവൾ വിളിച്ച് പറയുന്നുണ്ടായിരുന്നു " എനിച്ച് മേണ്ട അത്തമ്മേ മോക്ക് ഇത്തല്ലാ അതും പറഞ്ഞ് അവൾ നേരെ നോക്കിയത് വാതിൽ പടിയിൽ നിൽക്കുന്ന തീർത്ഥയുടെ മുഖത്തേക്ക് ആണ്. പെട്ടെന്ന് തന്നെ ആ കുഞ്ഞി കാലുകൾ നിന്നു അത് ശ്രദ്ധിച്ചെന്നോണം ദേവകിയമ്മയും അവൾ നോക്കുന്നിടത്തേക്ക് നോക്കി അവിടെ നിൽക്കുന്ന തീർത്ഥയെ കണ്ട് പുഞ്ചിരിച്ചോണ്ട് ആരൂട്ടിയോട് പറഞ്ഞു.

" ഇപ്പൊ കിട്ടിക്കൊള്ളും ഞാൻ പറഞ്ഞതല്ലേ പാലു കുടിക്കാൻ. അമ്മ പിണങ്ങിന്ന് തോന്നുന്നു. " അത്തമ്മ ഒഞ്ഞു മിന്താത്തെ നിച്ചോ " ഞാൻ ഒന്നും മിണ്ടുന്നില്ലേ ആരൂട്ടി പതിയെ തല ഉയർത്തി നോക്കി എന്നാൽ അവൾ നോക്കുന്നത് കാണുന്നുണ്ടെങ്കിലും മൈൻഡ് ചെയ്യാതെ തീർത്ഥ അകത്തേക്ക് കടന്ന് സോഫയിൽ പോയിരുന്നു. ആരൂട്ടിയും അവളുടെ അടുത്ത് പോയിരുന്നു അതൊക്കെ കാണുമ്പോൾ തീർത്ഥക്ക് ചിരിവരുന്നുണ്ടെങ്കിലും അത് നിയന്ത്രിച്ച് ഗൗരവത്തിൽ തന്നെ ഇരുന്നു അവൾ. ആരൂട്ടി പതിയെ അവളെ തോണ്ടാൻ തുടങ്ങി എന്നാൽ അത് കാര്യമാക്കാതെ തീർത്ഥ മുഖം ഒരു വശത്തേക്ക് തിരിച്ചിരുന്നു. ദേവകിയമ്മ ഇതൊക്കെ കണ്ട് ചിരി അടക്കി നിന്നു. ആരൂട്ടിക്ക് സങ്കടം വരാൻ തുടങ്ങിയിരുന്നു. "ചൊറിമ്മേ, ചൊറിമ്മേ, ചൊറി ഇരുകൈകളും ചെവിക്ക് പുറകിൽ പിടിച്ച് തെറ്റ് ചെയത കുട്ടിയെ പോലെ തല കുനിച്ച് നിന്ന് പറയുന്ന ആരൂട്ടിയോട് അവൾക്ക് അതിയായ വാത്സല്യം തോന്നി. ആ ഒരു സോറി മതിയായിരുന്നു അത്രയും നേരം അഭിനയിച്ചതെല്ലാം തീർത്ഥക്ക് മറക്കാൻ തീർത്ഥ അവളെ വാരിയെടുത്ത് ഉമ്മ കൊണ്ട് മൂടി. ഏത് കാര്യത്തിനും പിടിവാശി കാണിക്കുന്ന ആരൂട്ടിടെ ഈ മാറ്റം ദേവകിയമ്മയെയും അത്ഭുതപെടുത്തി. " ഡി... പുറകിൽ നിന്നും ദേഷ്യത്തോടെയുള്ള വിളികേട്ടാണ് കളിചിരികൾ നിർത്തി അവർ തിരിഞ്ഞു നോക്കിയത് വാതിൽ പടിയിൽ ദേഷ്യത്തിൽ കണ്ണുകൾ ചുവന്ന് മുഖമെല്ലാം വലിഞ്ഞു മുറുകി നിൽക്കുന്ന ആളെ കണ്ട് എന്ത് ചെയ്യണമെന്ന് അറിയാതെ തീർത്ഥയും ദേവകിയമ്മയും മുഖത്തോട് മുഖം നോക്കി നിന്ന് പോയി.............. (തുടരും )...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story