❣️ശിവതീർത്ഥം❣️: ഭാഗം 12

shivatheertham

എഴുത്തുകാരി: സ്‌നേഹാ സാജു

വാതിൽ പടിയിൽ നിന്നിരുന്ന ദേവന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി പാഞ്ഞു ചെന്നവൻ തീർത്ഥയുടെ കൈയിൽ നിന്നും കുഞ്ഞിനെ പറിച്ചെടുത്തു. എന്താണ് നടന്നതെന്ന് തീർത്ഥക്കും ദേവകിയമ്മക്കും മനസിലാക്കാൻ കുറച്ച് സമയം വേണ്ടിവന്നു. തനിക്ക് മുന്നിൽ സംഹാര രുദ്രനായി നിൽക്കുന്ന ദേവനെ കണ്ട് തീർത്ഥയുടെ കൈകൾ വിറക്കാൻ തുടങ്ങിയിരുന്നു. പുറകെ നടന്നു വരുന്ന വിശ്വയെ തീർത്ഥ മുഖം ഉയർത്തി നോക്കി. കാര്യം മനസിലായത് പോലെ വിശ്വ ദേവന്റെ അടുത്തേക്ക് വന്ന് പറയാൻ തുടങ്ങിയപ്പോളേക്കും അവനെ കൈകൾ ഉയർത്തി തടഞ്ഞു കൊണ്ട് ദേവൻ ദേഷ്യത്തിൽ തീർത്ഥയെ നോക്കി. അവന്റെ നോട്ടം തന്നിലാണെന്ന് മനസിലായിട്ടും തല താഴ്ത്തി തന്നെ നിന്നു അവൾ അപ്പോളും അവളുടെ കൈകൾ വിറച്ചുകൊണ്ടിരുന്നു. അല്പം കഴിഞ്ഞപ്പോളേക്കും പുറത്തുനിന്ന് കയറിവരുന്ന ആളെ കണ്ട് ദേവകിയമ്മ മോളെന്ന് വിളിച്ച് അവളുടെ അടുത്തേക്ക് ചെന്ന് ചേർത്ത് പിടിച്ച് തലയിൽ തഴുകി.

തീർത്ഥയെ കണ്ടെങ്കിലും വലിയ മൈൻഡ് ഒന്നും കൊടുക്കാതെ ദേവന്റെ കൈയിൽ നിന്നും ആരൂട്ടിയെ വാങ്ങി കൊഞ്ചിക്കാൻ തുടങ്ങി അവൾ. അപ്പോളെ തീർത്ഥക്ക് മനസിലായി അത് ദേവന്റെ അനിയത്തി നീലിമയാണെന്ന്. അപ്പോളും ദേവന്റെ ദേഷ്യം മാറിയിരുന്നില്ല കുഞ്ഞ് കൈയിൽ നിന്ന് മാറിയതും അത്രയും സമയം സ്വയം നിയന്ത്രിച്ചിരുന്ന ദേവൻ തീർത്ഥയോട് പൊട്ടിത്തെറിക്കാൻ തുടങ്ങിയിരുന്നു. " നീ എന്താ ഇവിടെ, പറയടി പുല്ലെ നിന്റെ നാവിറങ്ങി പോയോ. തീർത്ഥക്ക് ഒന്നും പറയാൻ കഴിയുന്നുണ്ടായിരുന്നില്ല. അവളുടെ മൗനം അവന്റെ ദേഷ്യം ഒന്നു കൂടി കൂട്ടി. കൈകൾ ചുരുട്ടി അത് അല്പം നിയന്ത്രിച്ച് അവൻ പിന്നെയും അവളോട് ചോദിച്ചു. " നീ പകരം വീട്ടാൻ വന്നതാണോടി, അങ്ങനെ ആണെങ്കിൽ ഈശ്വരമഠത്തിന്റെ മുന്നിൽ വരാൻ എന്ത് യോഗ്യതയാടി നിനക്കുള്ളത്. പുച്ഛത്തോടെ അവളെ നോക്കി അവൻ പറഞ്ഞു. തീർത്ഥയുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു. അത് കണ്ട് ഇടയിൽ കയറി എന്തോ പറയാൻ വന്ന വിശ്വയെ നീലു തടഞ്ഞു.

" ജിത്തേട്ടൻ ഇതിൽ ഇടപെടണ്ടാ ഏട്ടന് എന്താ അറിയാൻ ഉള്ളതെന്ന് വെച്ചാൽ ഏട്ടൻ തന്നെ ചോദിക്കട്ടെ ഇവളോട്. " നീലു നീ ഒന്നു മിണ്ടാതിരിക്കുന്നുണ്ടോ എനിക്ക് പറയാനുള്ളത് ഞാൻ പറയും നീ എന്നെ പഠിപ്പിക്കാൻ വരണ്ട, കേട്ടല്ലോ. വിശ്വ ദേഷ്യത്തിൽ അവളോട് പറഞ്ഞു. വിശ്വയുടെ മുഖത്ത് പെട്ടെന്ന് വന്ന ഈ മാറ്റം കണ്ട് വിശ്വയും തീർത്ഥയും തമ്മിൽ എന്തോ റിലേഷൻ ഉണ്ടെന്ന് വരെ കണകുക്കൂട്ടാൻ തുടങ്ങിയിരുന്നു അവൾ അതുകൊണ്ട് തന്നെ തീർത്ഥയോടെ അവൾക്ക് നല്ല ദേഷ്യം തോന്നി തുടങ്ങിയിരുന്നു. " ദേവാ ഞാൻ ഒന്ന് പറയുന്നത് കേൾക്ക് നീ ദേവകിയമ്മ അവനോട് പറഞ്ഞു. " വേണ്ട ഒന്നും കേൾക്കണ്ട എനിക്ക്, അറിയാനുള്ളതെല്ലാം ഇവൾ പറഞ്ഞാൽ മതി മറ്റാരും ഇതിൽ ഇടപെടണ്ടാ ദേവൻ തീർത്ഥയെ നോക്കി അവരോട് പറഞ്ഞു. " ഞാൻ ചോദിച്ചത് കേട്ടില്ലേടി എന്തിനാ നീ ഇങ്ങോട്ടേക്ക് കേട്ടിയെടുത്തതെന്ന്. ഇനിയും മിണ്ടാതിരുന്നിട്ട് കാര്യമില്ലെന്ന് മനസിലായ തീർത്ഥ വിറച്ച് വിറച്ച് അവനോട് പറഞ്ഞു തുടങ്ങി. " ഞാ....ൻ ആ..... രൂ... ട്ടി... യെ... കാ... ണാ.. ൻ.. വന്ന... താ " എന്തിനാടി എന്റെ മോളെ കണ്ടിട്ട് എന്നോടുള്ള ദേഷ്യത്തിന് മോളെ വെച്ച് പ്രതികാരം ചെയ്യാനാണോടി. നിറഞ്ഞൊഴുകുന്ന കണ്ണുകളെ ഒഴുകാൻ വിട്ടുകൊണ്ട് അല്ല എന്ന് തല ചലിപ്പിച്ചു കൊണ്ട് തീർത്ഥ പറഞ്ഞു. " പ്രതികാരത്തിനല്ലെങ്കിൽ പിന്നെ പണമുള്ള വീട്ടിലെ ചെക്കന്മാരെ മയക്കിയെടുക്കാൻ നിന്റെ വീട്ടുകാർ പറഞ്ഞ് വിട്ടതായിരിക്കുമല്ലേ.

ഇവിടെ ആകുമ്പോൾ എളുപ്പമാണല്ലോ കുഞ്ഞിന്റെ മനസ്സിൽ കയറിക്കൂടിയാൽ പോരെ. ദേഷ്യം ദേവനിൽ നിറഞ്ഞു നില്കുന്നതിനാൽ വായിൽവന്നതെല്ലാം വിളിച്ച് പറയുവായിരുന്നു അവൻ. വീട്ടുകാരെ പറഞ്ഞത് തീർത്ഥയിൽ ദേഷ്യം നിറച്ചു കണ്ണുകൾ അമർത്തി തുടച്ച് ദേഷ്യത്തോടെ അവൾ പറഞ്ഞു. " എടൊ താൻ എന്താ കരുതിയെ എന്തു പറഞ്ഞാലും ഞാൻ കേട്ടോണ്ട് നിൽക്കുമെന്നോ, എന്റെ വീട്ടുകാരെ പറയാൻ തനിക്ക് എന്ത് യോഗ്യതയാടോ ഉള്ളത്. താൻ പറഞ്ഞതിൽ ഒരു കാര്യം ശരിയാ ഈശ്വരമഠത്തിന്റെ അത്രയും സ്വത്തു പണവും ഒന്നും ഞങ്ങൾക്കില്ല പക്ഷെ നല്ല ആത്മഭിമാനത്തോടെ അന്തസായി ജോലി ചെയ്താ ഞങ്ങൾ ജീവിക്കുന്നെ ആരെയും പറ്റിച്ചു ജീവിക്കേണ്ടാ കാര്യം ഒന്നുമില്ല. പിന്നെ താൻ ചോദിച്ചില്ലേ ഞാൻ എന്താ ഇവിടെന്ന് മനസാക്ഷി എന്ന് ഒന്ന് ഉള്ളത് കൊണ്ടാടോ. അത്രയും പറഞ്ഞവസാനിപ്പിച്ചപ്പോളേക്കും തീർത്ഥ കിതച്ച് പോയിരുന്നു. വിശ്വക്ക് ആദ്യമായി ദേവനോട് ദേഷ്യം തോന്നി പോയി. തീർത്ഥ കരയുന്നത് കണ്ടപ്പോളേക്കും നീലുവിന്റെ കൈയിലിരുന്ന് അമ്മേന്ന് പറഞ്ഞ് ആരൂട്ടി കരയാൻ തുടങ്ങിയിരുന്നു. എല്ലാം കുടിയായപ്പോൾ ദേവന് പിന്നെയും ദേഷ്യം വരാൻ തുടങ്ങിയിരുന്നു. " എന്റെ വീട്ടിൽ നിന്നുകൊണ്ട് എന്നെ പഠിപ്പിക്കാൻ വരുന്നോടി ഇറങ്ങി പോടീ.

ദേവൻ ദേഷ്യത്തിൽ അലറുകയായിരുന്നു അത് കേട്ട് ആരൂട്ടി പേടിച്ച് കരയാൻ തുടങ്ങിയിരുന്നു. ദേവൻ തീർത്ഥയുടെ കൈയിൽ പിടിച്ച് വലിച്ച് പുറത്തേക്ക് കൊണ്ടുപോകാൻ തുടങ്ങി അത് തടഞ്ഞുകൊണ്ട് ദേവകിയമ്മ അവന്റെ കൈയിൽ നിന്നും അവളുടെ കൈ വേർപെടുത്തി എന്നിട്ട് അവളുടെ മുഖത്ത് നോക്കി പറഞ്ഞു. " ക്ഷമിക്കണം മോളെ ഇവന് കാര്യങ്ങൾ ഒന്നും മനസിലാകാഞ്ഞിട്ടാ മോള് വിഷമിക്കണ്ടാ അമ്മ പറഞ്ഞു മനസിലാക്കിക്കൊള്ളാം മോള് ഇപ്പൊ പൊക്കോ. വിശ്വ മോളെ വീട്ടിൽ ആക്കിട്ട് വാ. ദേവനെ ഒന്നു നോക്കിയിട്ട് അവളെയും വിളിച്ചോണ്ട് വിശ്വ പുറത്തേക്ക് പോയി. അവർ പോകുന്നത് ദേഷ്യത്തോടെ നോക്കിയിട്ട് ആരൂട്ടിയെ അമ്മയുടെ കൈയിലേക്ക് കൊടുത്ത് നീലു ചവിട്ടിതുള്ളി മുകളിലേക്ക് കയറിപ്പോയി. അപ്പോളും ആരൂട്ടി വാതിക്കലേക്ക് ചൂണ്ടി വിതുമ്പി കരഞ്ഞുകൊണ്ടിരുന്നു ദേവൻ അവളെ എടുത്ത് സെറ്റിയിലേക്കിരുന്ന് ഓരോന്ന് കാണിച്ച് കരച്ചിൽ മാറ്റാൻ ശ്രമിച്ചുക്കൊണ്ടിരുന്നു. ദേവകിയമ്മ അവന്റെ അടുത്തേക്ക് ഇരുന്നുകൊണ്ട് പറഞ്ഞു. " ദേവാ വളരെ മോശായി പോയി, എന്തിനാ നീ ആ കുട്ടിയോട് അങ്ങനെയെല്ലാം പറഞ്ഞത്. ഈ ദിവസങ്ങളിൽ ഓക്കേ നിന്റെ മകളെ സ്വന്തം പോലെ തന്നെയാ അവൾ നോക്കിയത്.

എന്നിട്ട് നീ അവളോട് എന്താ ചെയ്തത്. " ഇത്രയും ദിവസം എന്റെ കുഞ്ഞിനെ നോകിയെങ്കിൽ അതിന്റെ കൂലി വന്ന് വാങ്ങിക്കൊള്ളാൻ അമ്മ തന്നെ പറഞ്ഞേരെ അവളോട്. പിന്നെ ഒന്നുകൂടി പറഞ്ഞേരെ അവളോട് കുഞ്ഞിനെ വശത്താക്കി ഈ ദേവന്റെ മനസിലും ഈശ്വരമഠത്തിലും കേറിക്കൂടാന്ന് വല്ലോ മോഹോം ഒണ്ടെങ്കിൽ മറന്നേക്കാൻ. അത്രയും പറഞ്ഞ് എഴുന്നേറ്റ് പോകാൻ തുടങ്ങിയ ദേവനെ തടഞ്ഞു കൊണ്ട് ദേവകിയമ്മ ദേഷ്യത്തിൽ പറഞ്ഞു. " ച്ചേ, ഇത്രയും തരം താഴാൻ എങ്ങനെ കഴിയുന്നു ദേവാ നിനക്ക്. പണത്തിന് വിലയിടാൻ കഴിയാത്ത ബന്ധങ്ങളും ഉണ്ട് ദേവാ. ഒരാൾ അങ്ങനെ ആയിരുന്നു എന്ന് കരുതി എല്ലാവരും അങ്ങനെ ആകണമെന്ന് ഉണ്ടോ. " ഇതിനപ്പുറം എനിക്ക് ഒന്നും പറയാനില്ല ആ പെണ്ണ് നിങ്ങളെയെല്ലാം മയക്കിയിരിക്കുവാ അവളുടെ ഉദ്ദേശവും അത് തന്നെയാ അല്ലെങ്കിൽ നൊന്തു പ്രസവിച്ച അമ്മക്ക് എന്റെ കുഞ്ഞിനെ ഉപേക്ഷിക്കാൻ യാതൊരു മടിയും ഇല്ലായിരുന്നു അവൾ ഉപേക്ഷിച്ചെങ്കിൽ ഇവളെ പോലെ ഒരാൾ കുഞ്ഞിനു വേണ്ടിയൊന്നും വരില്ല പണം കണ്ടിട്ട് തന്നെയാ.

അത്രയും പറഞ്ഞ് ആരൂട്ടിയെയും എടുത്ത് ദേവൻ മുകളിലേക്ക് കയറി പോയി ദേവകിയമ്മ ഒരു തളർച്ചയോടെ അവിടെ തന്നെ ഇരുന്നു. തീർത്ഥക്ക് വീട്ടിലെത്തിയിട്ടും സങ്കടം അടക്കാൻ കഴിയുന്നില്ലായിരുന്നു. മുറിയിൽ കയറി സങ്കടം തീരുവോളം കരഞ്ഞു അവൾ അപ്പോളും അവളുടെ മനസ്സിൽ അമ്മേന്ന് പറഞ്ഞു വാവിട്ട് കരയുന്ന ആരൂട്ടിയായിരുന്നു. ആരൂട്ടിടെ അടുത്തെത്താൻ വെമ്പൽ കൊള്ളുന്ന മനസിനെ അടക്കി നിർത്താൻ പാടുപെടുകയായിരുന്നു അവൾ. ആരൂട്ടിടെ കരച്ചിൽ ദേവന് നിയന്ത്രിക്കാൻ കഴിയുന്നതിനുമപ്പുറമായിരുന്നു ഇനിയും കരഞ്ഞാൽ എന്തേലും അസുഖം വരുമെന്ന് മനസിലാക്കിയ കൊണ്ടാണ് ദേവൻ വിശ്വയെ തിരക്കി ഹോസ്പിറ്റലിലേക്ക് വന്നത്. റിസെപ്ഷനിൽ തിരക്കി അവൻ ഉണ്ടെന്ന് ഉറപ്പ് വരുത്തിയാണ് ദേവൻ ക്യാബിനിലേക്ക് നടന്നു. അപ്പോളാണ് തനിക്ക് നേരെ നടന്നു വരുന്ന ഡോക്ടർ ആരതിയെ അവൻ കണ്ടത് അവനു മുന്നിലായി വന്നു നിന്നുകൊണ്ട് അവർ പറഞ്ഞു. " ഗുഡ് ഈവെനിംഗ് സാർ, ഭാര്യയെ കണ്ടു സുന്ദരിയാട്ടോ നിങ്ങൾ നല്ല ചേർച്ചയാ. ഇത് എല്ലാം കേട്ടപ്പോൾ തീർത്ഥയെ കുറിച്ചാണ് അവർ പറയുന്നതെന്ന് അവന് മനസിലായി. അവന് അവളോട് നല്ല ദേഷ്യം തോന്നി

അതെല്ലാം ഉള്ളിലൊതുക്കി അവരെ നോക്കി ഒന്നു പുഞ്ചിരിച്ച് മറി കടന്ന് പോയി അപ്പോളേക്കും പുറകിൽ നിന്നും അവർ വിളിച്ച് പറഞ്ഞു " ആരൂട്ടി ശരിക്കും അമ്മയെ പോലെയാട്ടോ. അത് കൂടിയായപ്പോളേക്കും ദേവന്റെ ക്ഷമ നശിച്ചിരുന്നു. വിശ്വയുടെ ക്യാബിനിലേക്ക് കയറി മേശമേലിരുന്ന ഫ്ലവർവൈസ് എടുത്ത് നിലത്തേക്ക് വലിച്ചെറിഞ്ഞു വലിയ ശബ്ദത്തോടെ അത് നിലത്ത് വീണ് ചിന്നി ചിതറി. ശബ്ദം കെട്ടാണ് വിശ്വ ഫയൽ നോക്കുന്നതിൽ നിന്നും തല ഉയർത്തിനോക്കിയത്. മുന്നിൽ ദേഷ്യത്തോടെ നിൽക്കുന്ന ദേവനെ കണ്ട് വിശ്വ അവന്റെ അടുത്തേക്ക് വന്ന് കസേരയിലേക്ക് പിടിച്ചിരുത്തി ഒരു ഗ്ലാസ്‌ വെള്ളം എടുത്ത് അവന് കൊടുത്തു. അവൻ ഒന്നു ശാന്തന്നായെന്ന് മനസിലായപ്പോൾ വിശ്വ പതുക്കെ ചോദിച്ചു. " എന്താ ദേവാ എന്താ പറ്റിയെ ഇത്രമാത്രം ദേഷ്യപ്പെടാൻ ഇപ്പോൾ ഇവിടെ എന്താ ഉണ്ടായേ. വിശ്വയെ ദേഷ്യത്തോടെ നോക്കിയിട്ട് ദേവൻ പറഞ്ഞു " ഭാര്യ ആണുപോലും ഭാര്യ. ആരാ വിശ്വ ഇവിടെ ഉള്ളവരോട് അങ്ങനെ ഓക്കേ പറഞ്ഞു പിടിപ്പിച്ചത്. " എടാ അത് ആരും പറഞ്ഞു പിടിപ്പിച്ചതല്ലാ, ആരൂട്ടി ഹോസ്പിറ്റലിൽ കിടന്നപ്പോൾ അവളും ഉണ്ടായിരുന്നു ഞങ്ങളോടൊപ്പം അതുമല്ല എല്ലാവരുടേം മുന്നിൽ വെച്ച് ആരൂട്ടി അമ്മേന്ന് വിളിക്കുകയും ചെയ്തു അതാ സ്റ്റാഫ് എല്ലാം തെറ്റിധരിച്ചത്. "

ഓക്കേ എല്ലാം സമ്മതിക്കുന്നു എന്നാൽ അത് തിരുത്തായിരുന്നില്ലേ അവൾക്ക് എന്തുകൊണ്ട് ചെയ്തില്ല അപ്പൊ അവളുടെ ഉദ്ദേശവും അത് തന്നെയാ. എന്റെ കുഞ്ഞിന്റെ മനസ്സിൽ കയറിക്കൂടി ഈശ്വരമഠത്തിലെ കെട്ടില്ലമ്മയാകാൻ. ദേവന്റെ മറുപടി കേട്ടപ്പോൾ വിശ്വക്ക് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു അത് നിയന്ത്രിച്ചുകൊണ്ട് അവൻ പറഞ്ഞു " കെട്ടില്ലമ്മ ആകാനല്ലടാ അവൾക്ക് മനസാക്ഷി ഉള്ളതുകൊണ്ട് നിന്റെ മോൾക്ക് സങ്കടം ആകാതിരിക്കാൻ " എന്റെ വിശ്വ നീ ഒരു മണ്ടനായി പോയല്ലോ അവൾ അതൊക്കെ നിങ്ങളോട് പറഞ്ഞതല്ലേ അങ്ങനെ ആകണമെന്നില്ലലോ. അതൊക്കെ പോട്ടെ വിശ്വ ആരൂട്ടി കരച്ചിൽ നിർത്തുന്നില്ലടാ വാശിപിടിച്ച് കരഞ്ഞോണ്ടിരിക്കുവാ ഇനിയും കരഞ്ഞാൽ എതേലും അസുഖം വരൂടാ എന്താ ഇപ്പൊ ചെയ്യാ " ദേവാ ഇപ്പൊ ഒരു വഴിയേ ഉള്ളു തീർത്ഥയെ ഒന്നു വിളിച്ചു കൊടുക്ക് അവളോട് സംസാരിക്കുമ്പോൾ എല്ലാം ശരിയായിക്കൊള്ളും. " വേണ്ടെടാ ഇനിയും അവരെ അടുപ്പിക്കണ്ടാ, ഈ പ്രശ്നത്തിനൊക്കെ കാരണം അവളാ. ഇനിയും അവർ അടുത്താൽ അടർത്തി മാറ്റാൻ പാടാകും. " അതല്ലാതെ വേറെ വഴി ഇല്ലടാ, നീ ഒന്നു വിളിച്ച് കൊടുക്ക് അല്ലെങ്കിൽ കരഞ്ഞ് വല്ലോം വരുത്തിവെക്കും കൊച്ച്.

" ശരി വിളിക്കാം, എന്നിട്ട് എനിക്കും പറയാനുണ്ട് കുറച്ച് പുതിയ ബന്ധം തുടങ്ങിയവളെകൊണ്ട് തന്നെ അത് മുറിച്ചു മാറ്റണം. അവളെക്കൊണ്ട് തന്നെ പറയിക്കണം അമ്മയല്ലന്നും ഇന്നത്തോടെ ഇതിനൊരു തീരുമാനം ഉണ്ടാക്കണം. നീയും വാ വിശ്വ വീട്ടിൽ പോയിട്ട് വിളിക്കാം. അവർ നേരെ വീട്ടിലേക്ക് പോയി അവിടെ എത്തിയപ്പോളെ കേട്ടു ആരൂട്ടിടെ കരച്ചിൽ ദേവന് അത് സഹിക്കുന്നില്ലായിരുന്നു. പുറത്ത് വണ്ടിയുടെ ശബ്ദം കേട്ട് ദേവകിയമ്മ ആരൂട്ടിയേം കൊണ്ട് പുറത്തേക്ക് വന്നു അവരുടെ കൂടെ നീലിമയും ഉണ്ടായിരുന്നു. പുറത്ത് നിൽക്കുന്ന വിശ്വയെ കണ്ട് അവളുടെ കണ്ണുകൾ തിളങ്ങി. ദേവകിയമ്മയുടെ കൈയിലിരുന്ന ആരൂട്ടി ദേവനെ കണ്ട് അവന്റെ ദേഹത്തേക്ക് ചാഞ്ഞു അവൻ അവളെ ചേർത്തു പിടിച്ച് തലയിൽ തഴുകി. " ആരൂട്ടാ എന്തിനാ അച്ചേടെ കുട്ടി കരയണേ ഇങ്ങനെ കരഞ്ഞാൽ ഉവ്വാവു വരില്ലേ കുഞ്ഞാ. " അച്ചേ മ്മേ ആരൂട്ടി അത് മാത്രം പറഞ്ഞു കൊണ്ടിരുന്നു അത് കേൾക്കെ ദേവന് സങ്കടവും ദേഷ്യവും ഒരുപോലെ വന്നു. ആരൂട്ടിയെ അമ്മയെ ഏൽപിച്ച് അവൻ പെട്ടന്ന് തന്നെ ഗാർഡനിലേക്ക് പോയി അവന്റെ പിന്നാലെ വിശ്വയും. ദേവകിയമ്മയും നീലിമയും ആരൂട്ടിയേം കൊണ്ട് അകത്തേക്കും. " വിശ്വ നീ അവളെ ഒന്നു വിളിച്ചു തന്നെ എന്തിനാ എന്നെ ഇങ്ങനെ ഉപദ്രവിച്ചതെന്ന് ചോദിക്കട്ടെ ഞാൻ. വിശ്വക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു അവൻ ഫോൺ എടുത്ത് തീർത്ഥയുടെ നമ്പറിൽ കാൾ ചെയ്ത് ദേവനു നേരെ നീട്ടി അവൻ അത് വാങ്ങി ചെവിയോട് ചേർത്തു............. (തുടരും )...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story