❣️ശിവതീർത്ഥം❣️: ഭാഗം 13

shivatheertham

എഴുത്തുകാരി: സ്‌നേഹാ സാജു

ഫോൺ ബെല്ലടിക്കുന്നത് കെട്ടാണ് കട്ടിലിൽ കരഞ്ഞു തളർന്നുറങ്ങുന്ന തീർത്ഥ പതിയെ എഴുന്നേറ്റിരുന്നത്. കൈ നീട്ടി മേശമേൽ നിന്ന് ഫോൺ എടുത്തപ്പോൾ കണ്ടു സ്ക്രീനിംഗ് വിശ്വയുടെ പേര്. അവളുടെ മനസ്സിൽ എന്തോ ഒരു പേടിവന്നു നിറയുന്നത് പോലെ തോന്നി ആരൂട്ടിക്ക് ഇനി എന്തേലും പറ്റിയോ ഭയത്തോടെ അവൾ കാൾ അറ്റന്റ് ചെയ്ത് ചെവിയോട് ചേർത്തു. എന്നാൽ അങ്ങോട്ടേക്ക് എന്തേലും പറയുന്നതിന് മുന്നേ തന്നെ ചെവിപൊട്ടുന്ന ചീത്തയാണ് കേട്ടത്. തീർത്ഥ ഫോൺ ചെവിയിൽ നിന്നുമെടുത്ത് ഒന്നുകൂടി നോക്കി വിശ്വ തന്നെയാണെന്ന് ഉറപ്പുവരുത്തി ചെവിയിലേക്ക് തിരികെ വെച്ചപ്പോളെ മനസിലായി ദേവനാണെന്ന്. ദേവൻ നല്ല ദേഷ്യത്തിലായിരുന്നു ഫോൺ എടുത്ത് തീർത്തയോട് അവൻ പറഞ്ഞു. " മതിയായില്ലെടി നിനക്ക്, ഞാനും എന്റെ കുഞ്ഞും എന്താ നിന്നോട് ചെയ്തത്. എന്തിനാടി അമ്മേന്ന് പറഞ്ഞ് എന്റെ കുഞ്ഞിനെ പഠിപ്പിച്ചത്. എന്നോടുള്ള ദേഷ്യം അത് എന്നോട് തീർത്താൽ പോരാഞ്ഞോ എന്തിനാ അതിനിടയിലേക്ക് എന്റെ കുഞ്ഞിനെ വലിച്ചിട്ടത് നിനക്കറിയോ ഈ നിമിഷം വരെ എന്റെ കുഞ്ഞ് കരച്ചിൽ നിർത്തിട്ടില്ല.

തീർത്ഥക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു എന്നാലും മിണ്ടാതിരുന്നിട്ട് കാര്യമില്ലാന്ന് മനസിലാക്കിയയവൾ പതിയെ പറഞ്ഞു തുടങ്ങി. " ഞാൻ.. കുഞ്ഞിനെ മോഹിപ്പിക്കാൻ വേണ്ടിയല്ല ഹോസ്പിറ്റലിൽ വെച്ച് കരയുന്നത് കണ്ടപ്പോൾ അത് നോക്കി നിൽക്കാൻ തോന്നിയില്ല. പക്ഷെ ആരൂട്ടിയെ ഓരോ പ്രാവശ്യവും തഴുകുമ്പോളും ഉമ്മവെക്കുമ്പോളും പ്രതീക്ഷയോടെ അമ്മയാണോന്ന് ചോദിച്ച മോളോട് അല്ലാന്ന് പറയാൻ തോന്നിയില്ല പതറിയ ശബ്ദത്തോടെ തീർത്ഥ പറഞ്ഞു നിർത്തി. " എല്ലാം ഞാൻ സമ്മതിക്കുന്നു പക്ഷെ പിന്നെയും പിന്നെയും പറഞ്ഞ് കുഞ്ഞിനെ മോഹിപ്പിച്ചത് എന്തിനാ അമ്മയില്ലാത്ത കുഞ്ഞാണെന്ന് അറിയുന്നതല്ലേ അപ്പൊ തിരുത്തി പറഞ്ഞു കൊടുക്കായിരുന്നില്ലേ നിനക്ക്. " അത് ഞാൻ " ഹോ അങ്ങനെ പറഞ്ഞു കൊടുത്താൽ നിന്റെ ഉദ്ദേശം ഒന്നും നടക്കില്ലലോ കുഞ്ഞിനെ മയക്കി എന്റെ ജീവിതത്തിലേക്ക് വരാനായിരുന്നോ അതോ പണത്തിന് വേണ്ടിയായിരുന്നോ. ദേവന്റെ ഓരോ വാക്കും തീർത്ഥയിൽ ദേഷ്യം നിറച്ചുകൊണ്ടിരുന്നു എന്നാലും അവയെ എല്ലാം നിയന്ത്രിച്ച് നിർത്തി അവൾ അവൻ പറയുന്നത് കേട്ടുകൊണ്ട് നിന്നു. ദേവൻ പിന്നെയും പറഞ്ഞു തുടങ്ങി.

" ഇങ്ങനെ വലിയവീട്ടിലെ ചെറുക്കൻ മാരെ വലവീശി പിടിച്ചാൽ എല്ലാം നടക്കുന്ന് മോൾക്ക് ആരാ പറഞ്ഞു തന്നത് നിന്റെ അച്ഛനും അമ്മയും ആയിരിക്കുലെ അല്ലെങ്കിലും നിന്നെ പോലുള്ള പെണ്ണുങ്ങൾ പണത്തിന് വേണ്ടി എന്ത് കൊള്ളരുതായ്മയും ചെയ്യാൻ മടിക്കില്ല. അത്രയും സമയം എല്ലാം ക്ഷമിച്ചിരുന്ന തീർത്ഥക്ക് അതുടെ കേട്ടപ്പോൾ സകല നിയന്ത്രണവും നശിച്ചു. ദേഷ്യത്തോടെ അവൾ അവനോട് പറഞ്ഞു. " പണത്തിനു വേണ്ടി വലിയവീട്ടിലെ ചെറുപ്പക്കാരെ വലവീശി പിടിക്കലല്ല എന്റെ ജോലി. എന്റെ അച്ഛനും അമ്മയും നല്ല രീതിയിൽ തന്നെയാ എന്നെ വളർത്തിയത്, പിന്നെ മനുഷ്യത്വത്തിന്റെ പേരിലാ സാറിന്റെ കുഞ്ഞിനെ കാണാൻ ഞാൻ വന്നിരുന്നത്. അമ്മയുടെ സ്നേഹവും വാത്സല്യവും കൊതിക്കുന്ന ആ കുഞ്ഞ് ചോദിക്കുന്നത് ഒന്നും നിഷേധിക്കാൻ തോന്നിയില്ല. ഞാനായിട്ട് തുടങ്ങിയതെല്ലാം ഞാൻ ആയിട്ട് അവസാനിപ്പിച്ചോളം. ഇനി ആരൂട്ടിടെ മുന്നിൽ പോലും വരില്ല ഞാൻ. " നീയായിട്ട് തുടങ്ങിയതെല്ലാം നീ തന്നെ അവസാനിപ്പിക്കണം അതിനു വേണ്ടിയാ ഞാൻ നിന്നെ വിളിച്ചത് തന്നെ. പിന്നെ ഇപ്പോളത്തെ കരച്ചിൽ അത് നീ തന്നെ മാറ്റണം കരഞ്ഞു കരഞ്ഞ് എന്റെ കുഞ്ഞിന് എന്തേലും സംഭവിച്ചാൽ ഈ ദേവൻ ആരെന്ന് നീ അറിയും.

" ശരി ഇപ്പോളത്തെ പ്രശ്നം മോളുടെ കരച്ചിലല്ലേ അത് ഞാൻ മാറ്റിത്തരാം. ഈ കാൾ കട്ട്‌ ചെയ്തിട്ട് ഒന്ന് വീഡിയോ കാളിൽ വരാമോ, അവസാനമായി ഞാൻ ഒന്നു കൂടി മോളെ കണ്ടോട്ടെ ഇനി ഉണ്ടാകില്ല. പേടിച്ച് പേടിച്ച് തീർത്ഥ അവനോട് പറഞ്ഞു തിരിച്ച് മറുപടി ഒന്നും കൊടുക്കാതെ തന്നെ ദേവൻ ഫോൺ കട്ട് ചെയ്തു. തീർത്ഥക്ക് വല്ലാത്തൊരു നിരാശ തോന്നി എന്നാൽ അടുത്ത സെക്കൻഡിൽ തന്നെ തീർത്ഥയുടെ ഫോണിലേക്ക് വീഡിയോ കാൾ വന്നിരുന്നു. കാൾ എടുത്തപ്പോളെ കണ്ടു ദേവകിയമ്മയുടെ കൈയിലിരുന്ന് തന്നെ നോക്കുന്ന ആരൂട്ടിയെ. കരഞ്ഞു വിങ്ങിയ കണ്ണുകളും ചുവന്നുതുടുത്ത അവളുടെ മുഖവും തീർത്ഥയിൽ വേദനനിറച്ചു. എന്നാലും പതിയെ ചിരിച്ചുകൊണ്ട് അവൾ ആരൂട്ടിയെ നോക്കി. അവൾ നോക്കിയപ്പോളേക്കും ആരൂട്ടി മ്മേന്ന് വിളിച്ച് ഫോണിൽ ഉമ്മ വെക്കാൻ തുടങ്ങിയിരുന്നു. തീർത്ഥയുടെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു. " അമ്മേടെ കണ്ണാ... തീർത്ഥയുടെ ശബ്ദം വിറക്കുന്നുണ്ടായിരുന്നു അവരെ നോക്കിയിരുന്ന ദേവകിയമ്മയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. വിശ്വയും വല്ലാത്തോരു മാനസികാവസ്ഥയിൽ ആയിരുന്നു. "മ്മേ.. " എന്നാ കണ്ണാ എന്തിനാ അമ്മേടെ കുട്ടി കരഞ്ഞത് " മ്മേനോട്‌ നാൻ പിണച്ചാ, എന്നെ കാനാൻ ബന്നില്ലലോ. "

അയ്യോ അമ്മേടെ കണ്ണൻ പിണക്കാണോ, ആരൂട്ടി തീർത്ഥയെ നോക്കാതെ മുഖം തിരിച്ചുനിന്നു എന്നാലും ആ കുഞ്ഞു ചുണ്ടുകളിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു അത് തീർത്ഥ കാണുകയും ചെയ്തു. " അപ്പൊ അമ്മേടെ കണ്ണൻ അമ്മേനോട് ഇനി മിണ്ടില്ലലെ ദേ എനിക്ക് സങ്കടം വരുട്ടോ തീർത്ഥ മുഖം വീർപ്പിച്ച് ആരൂട്ടിയെ നോക്കി അത് കണ്ട് ആരൂട്ടി പൊട്ടിച്ചിരിക്കാൻ തുടങ്ങി. കുഞ്ഞരി പല്ലുകാണിച്ച് കുലുങ്ങി ചിരിക്കുന്ന ആരൂട്ടിയെ തീർത്ഥ കണ്ണിമ ചിമ്മാതെ നോക്കി നിന്നു. അകത്തെ ചിരികേട്ടാണ് ദേവനും വിശ്വയും അങ്ങോട്ട് വന്നത് ഇത്രയും സമയം കരഞ്ഞു കൊണ്ടിരുന്ന ആരൂട്ടിയിൽ വന്ന ഈ മാറ്റം ദേവൻ അത്ഭുധത്തോടെ നോക്കി നിന്നു. " ചൊറി മ്മേ, കാനാതിരുന്നപ്പോ എനിച്ച് ചങ്കടം ബന്നു, അതോതാ മോള് കഞ്ഞേ. " അമ്മേടെ കുട്ടിക്ക് സങ്കടം വന്നോ, ദേ നോക്കിയേ അമ്മ പറയട്ടെ. അമ്മ വാവയെ കാണാൻ വേഗം വരാട്ടോ. " എനിച്ച് ഇപ്പൊ കാനാനം ചുണ്ടുകൾ വിതുമ്പി കൊണ്ട് ആരൂട്ടി പറഞ്ഞു. "അയ്യേ അമ്മേടെ കുട്ടി കരയുവാണോ. ഇപ്പൊ അമ്മ കുറച്ച് ദുരെയായോണ്ടല്ലേ. കണ്ണൻ ഗുഡ് ഗേൾ അല്ലെ അപ്പൊ ഇങ്ങനെ കരയാൻ പാടില്ല അമ്മ വേഗം വരാട്ടോ. വരുമ്പോൾ നിറച്ച് മിട്ടായും പാവയും ഓക്കേ കൊണ്ടുവരാം. " നാൻ ഗുദ് ഗേലാ. "

അത് അമ്മക്ക് അറിയാല്ലോ, പിന്നെ അച്ചയോടും അച്ഛമ്മയോടും വഴക്കൊണ്ടാക്കല്ലട്ടോ, നല്ല കുട്ടി ആയിട്ട് ഇരിക്കണം. " മ്മേ വേം ബന്നം മോള് കാത്തിച്ചും ഉമ്മ ഉമ്മ ഉമ്മ. തീർത്ഥയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു തിരിച്ചും ഉമ്മ കൊടുത്ത് പെട്ടെന്ന് തന്നെ അവൾ ഫോൺ കട്ട് ചെയ്തു. തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു പുറകിലായി നിൽക്കുന്ന അച്ഛനെയും അമ്മയെയും അവരുടെ കണ്ണുകളിലെ നീർതിളകം കണ്ടപ്പോൾ തന്നെ അവർ എല്ലാം കേട്ടു എന്ന് അവൾക്ക് മനസിലായി. തീർത്ഥ ഓടിച്ചെന്ന് അച്ഛന്റെ നെഞ്ചിൽ വീണു പൊട്ടികരഞ്ഞു അദ്ദേഹം അവളുടെ തലയിൽ തഴുകുകയല്ലാതെ ഒന്നും മിണ്ടിയില്ല. " പോട്ടെ തീർത്തു, അമ്മേടെ കുട്ടി ഇങ്ങനെ കരയാതെ, എല്ലാം മറന്നേരെ അല്ലെങ്കിലും വലിയ വീട്ടിൽ ഉള്ളവരൊക്കെ ഇങ്ങനെ തന്നെയാ. നിർമല അവളെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു. " അയ്യേ അച്ചേടെ കുട്ടി കരയുവാണോ, തീർത്തു മോളെ നോക്കിക്കെ എല്ലാവരുടെയും സ്വഭാവം ഒരുപോലെ ആകണമെന്ന് പറഞ്ഞാൽ നടക്കുവോ ഇല്ല ദേവന്റെ സ്വഭാവം അങ്ങനെ ആയിപോയി അതിന് അവനെ കുറ്റം പറയാൻ പറ്റില്ല അവൻ പറയുന്നതിനും കാര്യം ഉണ്ട്. തീർത്ഥ കണ്ണുകൾ അമർത്തി തുടച്ചുകൊണ്ട് തല ഉയർത്തി പരമേശ്വരനെ ഒന്നുനോക്കി.

അവളുടെ കണ്ണുകളിലെ സംശയം മനസിലാക്കിയ പോലെ നിർമല അയാളോട് ചോദിച്ചു. " അത് എന്താ ഏട്ടാ അങ്ങനെ പറഞ്ഞത്. " നിർമലെ ദേവൻ പറഞ്ഞപോലെ തീർത്തുവും ആരൂട്ടിയും ഇനിയും അടുത്തുപോയാൽ അവരെ അടർത്തി മാറ്റാൻ പാടാകും അത്കൊണ്ട് തന്നെ ഇപ്പൊ ഇങ്ങനെ ഓക്കേ സംഭവിച്ചത് നല്ലതിനാണെന്ന് കരുതിയാൽ മതി. ദേ നോക്കിയേ ഇന്ന് നേരം ഇരുട്ടി വെളുക്കുന്നത്തോടെ എന്റെ കുട്ടിയുടെ സങ്കടങ്ങൾ എല്ലാം തീർത്തോളണം ഇതിലും വലിയ പ്രശ്നങ്ങൾ എന്റെ കുട്ടി മറന്നിട്ടുണ്ട്. നാളെ ഞങ്ങളുടെ ആ പഴയ തീർത്തു ആയിരിക്കണം. അത്രയും പറഞ്ഞ് പരമേശ്വരനും നിർമലയും അവരുടെ മുറിയിലേക്ക് പോയി. അവർ പോയെന്ന് മനസിലായതോടെ വാതിലടച്ച് അതിലുടെ ഉർന്ന് താഴെക്കിരുന്ന് തീർത്ഥ പൊട്ടി കരഞ്ഞു അവളുടെ കണ്ണുനീർ ആ മുറിയിൽ ചാലിട്ട് ഒഴുകി. രാത്രിയിലെ നിലാവ് പോലും അവളുടെ സങ്കടത്തിൽ കണ്ണുനീർ വാർത്തുകൊണ്ടിരുന്നു. തീർത്ഥ ഫോൺ വിളിച്ച ശേഷം അത്രയും നേരം കരഞ്ഞു കൊണ്ടിരുന്ന ആരൂട്ടിടെ മുഖം പതിവിലും തെളിഞ്ഞു. അവളുടെ ഓരോ ചലനവും ദേവൻ അത്ഭുധത്തോടെ നോക്കി നിന്നു. ദേവകിയമ്മയുടെ കൈയിൽ നിന്നും ആരൂട്ടി പതിയെ ദേവന്റെ കൈയിലേക്ക് ചാഞ്ഞു കൊണ്ട് പറഞ്ഞു.

" അച്ചേ മോക്ക് പാലു മേണം. ദേവൻ അവളെ ചേർത്ത് പിടിച്ച് തലയിൽ തഴുകി നെറ്റിയിൽ ഉമ്മ കൊടുത്തുകൊണ്ട് പറഞ്ഞു. " അച്ചേടെ കുട്ടിക്ക് പാലുവേണോ തരാലോ. മേശയിലിരുന്ന പാലുകുപ്പിയെടുത്ത് അവളുടെ വായിൽ വെച്ച് കൊടുത്തോണ്ട് സെറ്റിയിലേക്ക് ഇരുന്നു. ആരൂട്ടി അത് മുഴുവനും കുടിച്ച് തീർത്ത് ദേവനുമായി കളിക്കാൻ തുടങ്ങിയിരുന്നു. ഇതെല്ലാം കണ്ട് വിശ്വ ദേഷ്യത്തിൽ പുറത്തേക്കിറങ്ങി പോയി. നീലു അവൻ പോകുന്നത് പുച്ഛത്തോടെ നോക്കിനിന്നു. ദേവകിയമ്മ വിശ്വ ഇറങ്ങി പോകുന്നത് കണ്ട് പതിയെ ദേവന്റെ അടുത്തേക്ക് ചെന്നു നിന്നു. അവരെ കണ്ട് ദേവൻ എന്താണെന്ന് പുരികമുയർത്തി ചോദിച്ചു. " ദേവാ വളരെ മോശായി പോയി, ആ കുട്ടി നമ്മുടെ കുഞ്ഞിനോട് സംസാരിച്ചെന്നോ കണ്ടെന്നോ കരുതി ഒന്നും സംഭവിക്കില്ല മോനെ. ആരൂട്ടിക്ക് അല്പമെങ്കിലും അമ്മേടെ വാത്സല്യവും സ്നേഹവും കിട്ടിയത് അവളിൽ നിന്നുമാ. ആ കുട്ടിയെ ഇങ്ങനെ വേദനിപ്പിക്കേണ്ടിയിരുന്നില്ല ദേവാ. " അമ്മേ ഇതിന് ഞാൻ മറുപടി ഒന്നും പറയുന്നില്ല കാരണം അവൾ നിങ്ങളെ എല്ലാം മയക്കിയെടുത്തിരിക്കുവാ അതുകൊണ്ട് തന്നെ നിങ്ങൾ അവളുടെ പക്ഷത്തെ നില്ക്കു. " മോനെ അത് " വേണ്ടമ്മേ ഒന്നും പറയണ്ട അവളെ നായികരിക്കാൻ ആണെങ്കിൽ അമ്മ ഒന്നും പറയണ്ട.

അവളെ പോലുള്ളവർ സ്വന്തം കാര്യം നടത്തിയെടുക്കാൻ എന്തും ചെയ്യും. ഏതായാലും വന്നപോലെ തന്നെ അവൾ പോയല്ലോ. " ദേവാ എല്ലാവരും ഒരുപ്പോലെ അല്ല മോനെ ആത്മാതമായി സ്നേഹിക്കുന്നവരും ഒണ്ട് മോനെ. " അമ്മ എത്ര തന്നെ അവളെ പൊക്കി പറഞ്ഞാലും അതൊന്നും എനിക്ക് അംഗീകരിക്കാൻ പറ്റില്ല. പിന്നെ അവൾക്ക് കുറച്ച് സങ്കടം ആയിക്കാണും കാരണം അവൾ വിചാരിച്ചപോലെ ഒന്നും നടന്നില്ലലോ. അമ്മ ഒരു കാര്യം ചെയ്യ് അവളെ എങ്ങാനും കണ്ടാൽ ഈ ചെക്ക് അവൾക്ക് കൊടുത്തേക്ക് ബ്ലാങ്ക് ചെക്കാ എത്ര വേണേലും എഴുതി എടുത്തോളാൻ പറഞ്ഞേരെ എന്റെ മോളെ ഇത്രയും ദിവസം നോക്കിയതിന്റെ കൂലി ആയി, ചുമ്മാതെ ഒന്നും ആരുടേം സഹായം എനിക്ക് വേണ്ട. ദേവന്റെ മറുപടി കേട്ടത്തോടെ ദേവകിയമ്മയുടെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി ഒരുവേള ദേഷ്യം കൊണ്ട് അവർ നിന്ന് വിറക്കുവായിരുന്നു നിമിഷ നേരം കൊണ്ട് ദേവകിയമ്മയുടെ കൈ ഉയർന്നു പൊങ്ങി. ഇവിടെ ഇപ്പൊ എന്താ നടന്നതെന്ന് നീലുവിന് മനസിലായത് അടുത്ത് നിൽക്കുന്ന ദേവൻ കവിളിൽ കൈ വെച്ച് നില്കുന്നത് കണ്ടപ്പോളാണ്. അവൾ ഞെട്ടലോടെ ദേവകിയമ്മയെ നോക്കി. ദേവൻ ദേഷ്യത്തോടെ ആരൂട്ടിയെയും എടുത്ത് മുകളിലേക്ക് കയറി പോകാൻ തുടങ്ങിയപ്പോളേക്കും ദേവകിയമ്മ അവനെ വിളിച്ചു.

" ഒന്നു നിന്നെ, നിനക്ക് എന്നോട് ദേഷ്യം തോന്നിയാലും കുഴപ്പമില്ല, ഞാൻ നിന്നെ തല്ലുന്നത് ആദ്യമായ ഇതിനു മുന്നേ ഒരിക്കൽ പോലും തല്ലാൻ ഉള്ള ഒരു അവസരവും നീ ഉണ്ടകിട്ടില്ല. മോനെ പണത്തിന് വില ഇടാൻ പറ്റാത്ത ചില ബന്ധങ്ങൾ ഉണ്ട്. അതൊക്കെ എന്നെങ്കിലും നിനക്ക് മനസിലാകും അന്ന് ഈ പറഞ്ഞതിനെ ഓർത്ത് വിഷമിക്കേണ്ടി വരും ഓർത്തോ. ദേവൻ അമ്മയെ ഒന്നു ദേഷ്യത്തിൽ നോക്കി ഒന്നും മിണ്ടാതെ പടി കയറി മുകളിലേക്ക് പോയി. അത് നോക്കി കൊണ്ട് നീലു അമ്മയോട് ചോദിച്ചു. " അമ്മ എന്തിനാ ഏട്ടനെ തല്ലിയത്, അതിനും മാത്രം എന്ത് ബന്ധമാ അവളും നിങ്ങളും തമ്മിൽ. ഏട്ടൻ പറഞ്ഞപോലെ അമ്മയെയും ജിത്തേട്ടനെയും അവൾ മയക്കി വെച്ചിരിക്കുവാ അവളെ ദേഷ്യത്തിൽ ഒന്നു നോക്കിയിട്ട് ദേവകിയമ്മ പറഞ്ഞു. " ദേവന് കൊടുത്തത് പോലെ ഒന്നു നിനക്ക് തരാനും എനിക്ക് ഒരു മടിയുമില്ല അത് വേണ്ടെങ്കിൽ കയറി പോടീ അകത്ത്. അത് കേട്ടതും നീലു ചവിട്ടി തുള്ളി മുറിയിലേക്ക് പോയി. അവൾ പോയ വഴിയേ ഒന്നു നോക്കി നിറഞ്ഞു തുളുമ്പിയ കണ്ണുകൾ തുടച്ചുകൊണ്ട് ഒരു തളർച്ചയോടെ ദേവകിയമ്മ സെറ്റിയിലേക്കിരുന്നു........... (തുടരും )...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story