❣️ശിവതീർത്ഥം❣️: ഭാഗം 14

shivatheertham

എഴുത്തുകാരി: സ്‌നേഹാ സാജു

കണ്ണടച്ച് തുറക്കും പോലെ ഒരു മാസം കടന്നു പോയി, ഈ ഒരു മാസം കൊണ്ടു തന്നെ തീർത്ഥ വല്ലാത്തൊരു മാനസികാവസ്ഥയിൽ എത്തിയിരുന്നു. ആരൂട്ടി തന്റെ ജീവിതത്തിൽ എന്തുമാത്രം സ്വാധീനം ചെലുത്തിയിരുന്നെന്ന് ഈ ഒരു മാസം കൊണ്ടുതന്നെ തീർത്ഥക്ക് മനസിലാക്കി കൊടുത്തിരുന്നു എന്നാലും ദേവന് കൊടുത്ത വാക്ക് ഒരിക്കൽ പോലും തെറ്റിച്ചിരുന്നില്ല അവൾ. ഒരു മാസത്തേക്ക് കോളേജിൽ നിന്നും മെഡിക്കൽ ലീവ് എടുത്ത് അവൾ ആ വീട്ടിൽ തന്നെ ഒതുങ്ങിക്കൂടിയിരുന്നു. ആരോടും ഒന്നും മിണ്ടാതെ മറ്റുള്ളവർ ചോദിക്കുന്നതിനെല്ലാം മങ്ങിയ ഒരു ചിരി മാത്രം സമ്മാനിക്കും. ഹോസ്പിറ്റലിൽ വിശ്വയുടെ ക്യാബിന്റെ ഡോർ തള്ളി തുറന്ന് നീലു അകത്തേക്ക് കയറി. ശബ്ദം കേട്ട് വാതിൽക്കലേക്ക് നോക്കിയ വിശ്വ കാണുന്നത് ദേഷ്യത്തിൽ കയറിവരുന്ന നീലുവിനെയായിരുന്നു. ദേഷ്യത്തിൽ അവന് എതിരെയുള്ള ചെയർ വലിച്ചിട്ട് അതിലേക്ക് ഇരുന്ന് കൊണ്ട് അവൾ പറഞ്ഞു. " ജിത്തേട്ടാ എനിക്ക് സംസാരിക്കണം, ഇതും പറഞ്ഞ് നിങ്ങളുടെ പുറകെ നടക്കാൻ തുടങ്ങിട്ട് മാസം ഒന്നായി.

" നീലു നീ ഇപ്പൊ പോ ഞാൻ കുറച്ച് തിരക്കിലാ ജോലികഴിഞ്ഞ് ഞാൻ വീട്ടിലേക്ക് വരാം എന്നിട്ട് സംസാരിക്കാം. " പറ്റില്ല എനിക്ക് ഇപ്പൊ സംസാരിക്കണം, എനിക്ക് സംസാരിക്കണോന്ന് പറയുമ്പോൾ മാത്രമാണല്ലോ ഈ തിരക്ക്. ആ തീർത്ഥയുടെ അടുത്ത് സമയം കണ്ടെത്തി എപ്പോളും പോകുന്നുണ്ടല്ലോ. വിശ്വക്ക് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു എന്നാലും അത് അടക്കി നിർത്തി അവൻ ഒന്നും മിണ്ടാതെ നിന്നു. " എന്താ ഒന്നും മിണ്ടാത്തേ , ഓ അവളെ പറഞ്ഞത് ഇഷ്ടപെട്ട് കാണില്ല, നിങ്ങൾ തമ്മിൽ എന്താ ബന്ധം കൂടെ കൂടെ അവളെ പോയി കാണാൻ. ഏട്ടന്റെ പുറകെ പോയിട്ട് കാര്യമില്ലെന്ന് മനസിലായത് കൊണ്ട് ഇപ്പൊ നിങ്ങടെ പുറകെ ആയിരികുല്ലേ. നിങ്ങളെയും വശികരിച്ചോ അവൾ. അതൂടെ കേട്ടത്തോടെ വിശ്വയുടെ സർവ്വ നിയന്ത്രണവും വിട്ട് ഒറ്റ അടിയായിരുന്നു നീലിമക്കുള്ള മറുപടി. " ഓഹോ നിങ്ങൾ അവൾക്ക് വേണ്ടി എന്നെ അടിച്ചല്ലേ അവളെ ഇത്രയുമതികം കരുതാനും മാത്രം അവൾ നിങ്ങളുടെ ആരാ. നിങ്ങൾക്ക് അവളെ ഇഷ്ടാണോ കണ്ണുനിറച്ചു കൊണ്ട് നീലു പറഞ്ഞു.

" അതേടി ഇഷ്ടാ എനിക്ക് അവളെ ഒത്തിരി, അത് നീ കരുതുന്ന പോലൊരു ഇഷ്ടമല്ല. ഒരു ഏട്ടന് അനിയത്തിയോട് തോന്നുന്നൊരു വാത്സല്യം. നിനക്ക് എങ്ങനെ കഴിയുന്നു നീലു ഇങ്ങനെ ഒക്കേ ചിന്തിച്ചു കൂട്ടാൻ ഒന്നില്ലേലും നീയും ഒരു പെണ്ണല്ലേ. നീലുവിന് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു അറിയാതെ പറഞ്ഞു പോയ ഓരോ വാക്കും അവളെ തന്നെ നോവിച്ചു കൊണ്ടിരുന്നു. ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു അവൾ. അത് കണ്ടുകൊണ്ട് വിശ്വ പിന്നെയും പറഞ്ഞു തുടങ്ങി. " നിന്റെ ഏട്ടൻ ഒരു തെറ്റും ചെയ്യാത്ത ആ പാവത്തെ ഒരുപാട് വേദനിപ്പിച്ചു അപ്പോൾ ഒരു താങ്ങായി ഞാൻ കൂടെ നിന്നു അത്രേ ഉള്ളു. അതിന് നീ കണ്ടെത്തിയ പേരു കൊള്ളാം വശീകരണം. നിന്നെ ഇങ്ങനെ ഒന്നുമല്ല നീലു ഞാൻ കരുതിയത് കല്യാണത്തിന് മുന്നേ ഇങ്ങനെ ആണെങ്കിൽ അതിന് ശേഷം എന്തായിരിക്കും. അതുകൊണ്ട് തന്നെ ഒന്നിച്ചുള്ള ഒരു ജീവിതം ഒന്നൂടെ ആലോചിച്ചെടുക്കാം. അത്രയും പറഞ്ഞ് വിശ്വ ക്യാബിനിൽ നിന്ന് ഇറങ്ങി പോയി എല്ലാം തകർന്നവളെ പോലെ നീലു കരഞ്ഞു കൊണ്ട് അവിടെ തന്നെ നിന്നു പോയി.

രാത്രിയിൽ വീട്ടിലേക്കെത്തിയ ദേവൻ ഒച്ചയും ബഹളവും കേൾക്കാത്തത് കൊണ്ട് സംശയത്തോടെ അകത്തേക്ക് കയറിയത് . ആരൂട്ടി താഴെ ഇരുന്ന് കളിക്കുന്നുണ്ടായിരുന്നു അവൾക്കടുത്ത് മറ്റേതോ ലോകത്തെന്നപോലെ ഇരിക്കുകയായിരുന്നു നീലു. ദേവകിയമ്മ ടീവി കണ്ടിരിക്കുന്നു. ദേവനെ കണ്ട ആരൂട്ടി പതിയെ പിച്ച വെച്ച് അവന്റെ അടുത്തേക്ക് ചെന്നു കൈ ഉയർത്തി എടുക്കാൻ കാണിച്ചോണ്ടിരുന്നു എന്നാൽ നീലു ഇതൊന്നും അറിയാതെ മറ്റേതോ ലോകത്തായിരുന്നു അവളുടെ തലയിൽ ഒരു കൊട്ടുകൊടുത്തുകൊണ്ട് ദേവൻ ആരൂട്ടിയെ കൈയിൽ എടുത്തു. " അച്ചേ.. " എന്തോ, അച്ചേടെ ആരൂട്ടൻ എന്ത് എടുക്കായിരുന്നു. " നാൻ കച്ചു വായിരുന്നു " ആഹാ അച്ചേടെ കുട്ടി കച്ചുവായിരുന്നോ " ബാ അച്ചേ ന്റെ കുത്തേ കച്ചാൻ " അച്ച ആകെ ക്ഷിണിച്ച് ഇരിക്കുവാടാ നമ്മുക്ക് പിന്നെ കച്ചട്ടോ. അത്രയും സമയമായിട്ടും നീലുവിന്റെ ഭാഗത്ത്‌ നിന്നും ഒര് അനക്കം പോലും കാണാതെ അവൻ ഒന്നുകൂടി അവളുടെ തലയിൽ കൊട്ടി. അപ്പോളാണ് നീലു സ്വബോധത്തിലേക്ക് വന്നത് വേഗം ചാടിയെഴുന്നേറ്റ് അവൾ ചുറ്റും നോക്കി അപ്പോളാണ് മുന്നിൽ നിൽക്കുന്ന ദേവനെ അവൾ കണ്ടത്. " അല്ല ഏട്ടൻ എപ്പോ എത്തി. " ആഹാ അപ്പൊ ഞാൻ വന്നതൊന്നും മോള് ഇത് വരെ അറിഞ്ഞില്ലേ,

നീ ഇവിടെ എന്ത് ഓർത്തിരിക്കുവായിരുന്നെടി കള്ളച്ചിരിയോടെ അവളെ നോക്കി ദേവൻ പറഞ്ഞു. " ഒന്നുല്ലേട്ടാ ഞാൻ ചുമ്മാതെ ഓരോന്ന് ഓർത്തിരുന്ന് പോയി. " മ്മ്.. അവളെ നോക്കി ഒന്ന് അമർത്തി മൂളി ദേവൻ " ദേവാ കുളിച്ചിട്ട് വാ അമ്മ അത്താഴം എടുത്ത് വെക്കാം. ദേവകിയമ്മ അവനോട് പറഞ്ഞ് അടുക്കളയിലേക്ക് പോയി. ദേവൻ കൈയിലിരിക്കുന്ന ആരൂട്ടിയെ നീലുവിന്റെ കൈയിൽ കൊടുത്ത് കൊണ്ട് കുഞ്ഞിനോട് പറഞ്ഞു. " നിനക്ക് ഉറക്കമില്ലേ വാവേ. അത് കേട്ട് ഒരു ചിരിയോടെ നീലു അവനെ നോക്കി പറഞ്ഞു " അവളുടെ ഉറക്കം ഓക്കേ കഴിഞ്ഞേട്ടാ, ഇനി ഉറങ്ങാൻ താമസിക്കും " അച്ച കുളിച്ചിട്ട് വരാട്ടോ അത് വരെ വാവ അപ്പച്ചിടെ അടുത്ത് ഇരുന്നോട്ടോ അതും പറഞ്ഞ് ദേവൻ മുറിയിലേക്ക് പോയി. ദേവൻ താഴേക്ക് വന്നപ്പോളേക്കും കഴിക്കാൻ ഉള്ളതെല്ലാം ഊണുമേശയിൽ എടുത്ത് വെച്ചിരുന്നു ദേവകിയമ്മ. അവൻ കസേര വലിച്ച് അവിടെ ഇരുന്നു ദേവകിയമ്മ അവന് ഭക്ഷണം വിളമ്പി കൊടുത്തു. " അമ്മേ നിങ്ങള് കഴിച്ചോ.. " ഹാ ദേവാ ഞങ്ങൾ നേരത്തെ കഴിച്ചു. നീലുവും ആരൂട്ടിയും നല്ല കളിയിലായിരുന്നു.

ദേവകിയമ്മ ദേവനടുത്തായി കസേര വലിച്ചിട്ടിരുന്നു അവർ കളിക്കുന്നതും നോക്കിയിരുന്നു. ദേവൻ കഴിച്ചുകൊണ്ട് അമ്മയോട് സംസാരിച്ചു തുടങ്ങി. " അമ്മേ, അമ്മാവനോടും അമ്മായിയോടും ചോദിച്ച് വിശ്വയുടെയും നീലുവിന്റെയും കാര്യത്തിൽ ഉടനെ ഒരു തീരുമാനം എടുക്കണം. അവളുടെ പഠിപ്പൊക്കെ ഏകദേശം കഴിഞ്ഞല്ലോ ഇനി ട്രെയിങ് പോരെ അത് നമ്മുടെ ഹോസ്പിറ്റലിൽ നോക്കാല്ലോ അവിടെയാകുമ്പോൾ വിശ്വയും ഉണ്ടാകും. കല്യാണം കഴിഞ്ഞാൽ രണ്ടാൾക്കും ഒപ്പം പോകാലോ. " മ്മ് ഞാനും അത് പറയാനിരിക്കുവായിരുന്നു. അവൾക്കും വയസ് കൂടി വരുവല്ലേ. " എന്നാൽ നാളെ തന്നെ അമ്മാവനോട് അതെ പറ്റി ഒന്നു ഞാൻ സൂചിപ്പിക്കാം. " ദേവാ അമ്മ ഒരു കാര്യം പറഞ്ഞാൽ നീ ദേഷ്യപ്പെടുവോ അവർ അവനോട് ദയനീയതയോടെ ചോദിച്ചു. " അമ്മ പറഞ്ഞോ കേൾക്കട്ടെ. " മോനെ നിനക്കും വേണ്ടേ ഒരു കൂട്ട്. ഒരാള് ഉപേക്ഷിച്ചു പോയെന്ന് കരുതി നിന്റെ ജീവിതം ഇങ്ങനെ നശിപ്പിക്കേണ്ടത് ഉണ്ടോ. ഇനി ഇപ്പൊ നിനക്ക് വേണ്ടെങ്കിൽ വേണ്ട ആരൂട്ടിക്ക് ഒരു അമ്മയുടെ സ്നേഹവും കരുതലും ആഗ്രഹിക്കുന്നുണ്ടാകില്ലേ. അത്രയും കേട്ടപ്പോളേക്കും ദേവൻ ദേഷ്യത്തിൽ ഭക്ഷണം കഴിപ്പ് നിർത്തി എഴുന്നേറ്റോണ്ട് അമ്മേനോട്‌ പറഞ്ഞു.

" ഇനി ഈ ദേവന് ഒരു കൂട്ടിന്റെ ആവശ്യമില്ല എനിക്ക് കൂട്ടായി എന്റെ ആരൂട്ടിയുണ്ട് ഇനിയുള്ള എന്റെ ജീവിതം അവൾക്ക് വേണ്ടി മാത്രാ. " അത് മോനെ. എന്തോ പറയാൻ വന്ന അമ്മയെ തടഞ്ഞു കൊണ്ട് അവൻ അവരോട് പറഞ്ഞു " വേണ്ട ഇനി ഇതെക്കുറിച്ച് ഒന്നും പറയണ്ട. കൈ കഴുകി ആരൂട്ടിടേം നീലുവിന്റേം അടുത്തേക്ക് നടന്നുകൊണ്ട് അവൻ പറഞ്ഞു. നീലു ഇതെല്ലാം കേൾക്കുന്നുണ്ടായിരുന്നു. അവളുടെ നോട്ടം ഉണുമേശയുടെ അവിടെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ചുകൊണ്ട് പാത്രങ്ങൾ എടുത്ത് വെക്കുന്ന അമ്മയിൽ എത്തി നിന്നു. നീലുവിന്റെ അടുത്തെത്തി കുഞ്ഞിനേയും എടുത്ത് കൊണ്ട് പോകാൻ തുടങ്ങിയ ദേവനെ അവൾ പുറകിൽ നിന്നു വിളിച്ചു. " ഏട്ടാ ഒന്നു നിന്നെ.. " എന്താ നീലു " അമ്മ പറഞ്ഞ കാര്യത്തിൽ ഏട്ടന്റെ തീരുമാനം എന്താ, ഇനിയും ജീവിതം നശിപ്പിക്കാനാണോ. " നീലു നീ ആവശ്യമില്ലാത്ത കാര്യത്തിൽ ഇടപെടണ്ട, അമ്മ ചോദിച്ചതിനുള്ള മറുപടി ഞാൻ കൊടുത്തിട്ടുണ്ട്. അതും പറഞ്ഞ് പടികൾ കയറാൻ തുടങ്ങിയ ദേവനെ അവൾ ഒന്നു കൂടി വിളിച്ചു. ഇവരുടെ ഈ സംസാരം എല്ലാം കേട്ട് ദേവകിയമ്മ വാതിലിനടുത്ത് നില്കുന്നുണ്ടായിരുന്നു. " ഏട്ടാ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്, നിങ്ങളെ വേണ്ടാന്ന് പറഞ്ഞ് ഉപേക്ഷിച്ച് പോയവൾ ഇന്ന് മറ്റൊരാളുടെ കൂടെ സുഖമായി ജീവിക്കുന്നു.

ആ അവൾക്ക് വേണ്ടിയാണോ ഏട്ടൻ ഇങ്ങനെ ജീവിതം നശിപ്പിക്കുന്നത്. ആരൂട്ടിയെ എങ്കിലും ഓർത്തുകുടെ ഏട്ടന്. " നിർത്ത്.. അത് ഒരു അലറലായിരുന്നു നീലു പേടിച്ച് പതിയെ പുറകോട്ട് നീങ്ങി നിന്നു. ആരൂട്ടി പേടിച്ച് കരയാൻ തുടങ്ങി കുഞ്ഞിന്റെ കരച്ചിൽ കേട്ടപ്പോളേക്കും ദേവൻ പതിയെ ശാന്തനായി അവളെ തന്നിലേക്ക് ഒന്നുകൂടി ചേർത്ത് നിർത്തി തഴുകി കൊണ്ട് നീലുനോട് പറഞ്ഞു. " നീ പറഞ്ഞ് പറഞ്ഞ് എങ്ങോട്ടാ ഈ പോകുന്നെ ഞാൻ ആർക്കും വേണ്ടി എന്റെ ജീവിതം നശിപ്പിച്ചോന്നുമില്ല. മറ്റൊരു വിവാഹത്തിന് ഇപ്പൊ എനിക്ക് താല്പര്യവും ഇല്ല. വന്നു കേറുന്നവൾക്ക് എന്റെ കുഞ്ഞ് ഒരു ബാധ്യത ആയാലോ. എന്റെ ആരൂട്ടിയെ ഈ അച്ഛൻ വളർത്തികൊള്ളാം അവൾക്ക് അമ്മ വേണ്ട. നീലു എന്നിട്ടും നിർത്താൻ തയാറല്ലായിരുന്നു അവൾ പിന്നെയും അവനോട് പറഞ്ഞു. " ഏട്ടാ ഇപ്പൊ ഏട്ടൻ ഇങ്ങനെ പറയും ആരൂട്ടി വളർന്നുകൊണ്ടിരിക്കുവാ ഇപ്പൊ അവളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഏട്ടനു കഴിയും എന്നാൽ എന്നെ ഉടൻ മറ്റൊരിടത്തേക്ക് കെട്ടിച്ചയക്കും പിന്നെ അമ്മക്ക് പ്രായമായി വരികയാ വീട്ടുജോലിയും ആരൂട്ടിയെ നോക്കലും അമ്മക്ക് ഒറ്റക്ക് പറ്റാതെ വരും അതിനെല്ലാം ഉപരി വളർന്നു വരുന്ന ആരൂട്ടിക്ക് ഒരു അമ്മയുടെ സ്നേഹവും കരുതലും വേണ്ട സമയത്ത് ഏട്ടൻ എന്ത് ചെയ്യും. "

എന്റെ കുട്ടിക്ക് വേണ്ടതൊക്കെ ഞാൻ ചെയ്ത് കൊടുത്തോള്ളാം അതിന് വേറെ ആരും വേണ്ട. " തിരിച്ചറിവില്ലാത്ത ഈ പ്രായത്തിൽ ഏട്ടന് എല്ലാം ചെയ്ത് കൊടുക്കാൻ പറ്റും എന്നാൽ അവളൊരു പെൺകുട്ടിയാ അമ്മ കൂടെ വേണമെന്ന് തോന്നുന്ന സമയങ്ങളിൽ ഏട്ടൻ എന്ത് ചെയ്യും.ഇനിയെങ്കിലും ഏട്ടൻ മാറ്റി ചിന്തിക്ക് ഇല്ലെങ്കിൽ വളരുമ്പോൾ ആരൂട്ടി തന്നെ ഏട്ടനോട് ചോദിക്കും അവൾക്ക് ഒരു അമ്മയെ തന്നുടായിരുന്നൊന്ന് അത്രയും അവന്റെ മുഖത്ത് നോക്കി പറഞ്ഞ് നീലു മുറിയിലേക്ക് പോയി. " ദേവാ അമ്മക്ക് പറയാനുള്ളതും ഇതൊക്കെ തന്നെയാ നീ ഒന്ന് നന്നായിട്ട് ആലോചിക്ക്. അതും പറഞ്ഞ് ദേവകിയമ്മ നീലുവിന് പിന്നാലെ മുറിയിലേക്ക് പോയി. ദേവൻ തന്റെ തോളിൽ കിടന്നുറങ്ങുന്ന ആരൂട്ടിയെ ഒന്നു നോക്കി കഴിഞ്ഞു പോയ ഓരോന്നും അവന്റെ മനസിലൂടെ കടന്നുപോയി കുറച്ച് സമയത്തെ ആലോചനക്ക് ശേഷം ആരൂട്ടിടെ കവിളിൽ ഒന്നു മുത്തിയിട്ട് എന്തോ തീരുമാനിച്ചുറപ്പിച്ചപോലെ പടികൾ കയറി മുറിയിലേക്ക് പോയി......... (തുടരും )...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story