❣️ശിവതീർത്ഥം❣️: ഭാഗം 15

shivatheertham

എഴുത്തുകാരി: സ്‌നേഹാ സാജു

രാവിലെ നേരത്തെ ഉണർന്ന് ദേവൻ ഓഫീസിൽ പോകാൻ തയ്യാറായി ആരൂട്ടിയെ വിളിച്ച് ഉണർത്തി താഴേക്ക് വന്നു അപ്പോളെ കണ്ടു സെറ്റിയിലിരിക്കുന്ന നീലുവിനെ. ആരൂട്ടിയെ അവളുടെ കൈയിലേക്ക് കൊടുത്ത് കൊണ്ട് ദേവൻ ചോദിച്ചു. " നീലു അമ്മ എവിടെ. " അമ്മ അടുക്കളയിൽ ഒണ്ട് ഏട്ടാ. " മ്മ് ഒന്നു മുളിക്കൊണ്ട് ദേവൻ അടുക്കളയിലേക്ക് നടന്നു വാതിൽക്കൽ എത്തിയപ്പോളെ കണ്ടു രാവിലത്തെ ഭക്ഷണം തയ്യാറാക്കുന്ന അമ്മയെ. ദേവൻ വാതിൽക്കൽ നിന്നു അവരെ വിളിച്ചു. " അമ്മേ തിരിഞ്ഞു നോക്കിയ ദേവകിയമ്മ കാണുന്നത് പോകാൻ തയ്യാറായി നിൽക്കുന്ന ദേവനെ ആയിരുന്നു. " ദേവാ നീ ഇന്ന് നേരത്തെയാലോ മോൻ ഇരിക്ക് അമ്മ കഴിക്കാൻ എടുക്കാം. " വേണ്ടമ്മേ ഞാൻ ഓഫീസിൽ ചെന്നിട്ട് കഴിച്ചോള്ളാം ഇന്ന് ഒരു പ്രധാനപെട്ട മീറ്റിംഗ് ഉണ്ട്. " ശരി മോനെ എന്നാ നീ ഇറങ്ങിക്കോ. എന്നിട്ടും പോകാതെ നിൽക്കുന്ന ദേവനെ നോക്കി അവർ പുരികമുയർത്തി എന്താണെന്ന് അവനോട് ചോദിച്ചു. അല്പസമയത്തെ മൗനത്തിനു ശേഷം അവൻ പറഞ്ഞു തുടങ്ങി.

" എനിക്ക് സമ്മതമാ ആരെയാന്ന് വെച്ചാൽ അമ്മ തന്നെ കണ്ടെത്തിക്കോ എനിക്ക് ഒരു കണ്ടിഷൻ മാത്രമേ ഒള്ളു ഈ ദേവന് ഒരു ഭാര്യയെ അല്ല വേണ്ടത് അത് ഞാൻ ആഗ്രഹിക്കുന്നുമില്ല എന്റെ കുഞ്ഞിനെ പൊന്നുപോലെ നോക്കുന്ന ഒരാൾ അത്രേ ഒള്ളു. ദേവകിയമ്മക്ക് സന്തോഷം അടക്കാൻ കഴിയുന്നില്ലായിരുന്നു ദേവനെ ചേർത്ത് നിർത്തി തലയിൽ തഴുകികൊണ്ട് പറഞ്ഞു " സത്യമാണോ മോനെ. " മ്മ് " ദേവാ പെൺകുട്ടിയെ നീ കണ്ട് സംസാരിച്ചിട്ട് തീരുമാനിച്ചാൽ മതി. " വേണ്ടമ്മേ ഒരു പെണ്ണുകാണലിനൊന്നും എനിക്ക് താല്പര്യം ഇല്ല. " മോനെ അത്. " എന്റെ കുഞ്ഞിനെ നന്നായി നോക്കുമെന്ന് ഉറപ്പുള്ള ഒരാളെ അമ്മ കണ്ടെത്തിയാൽ മതി. ഞാൻ താലി കെട്ടിക്കൊള്ളാം മറ്റൊന്നും എനിക്ക് അറിയുകയും വേണ്ട. അത്രയും പറഞ്ഞ് തിരിഞ്ഞോന്ന് നോക്കുക കൂടി ചെയ്യാതെ ദേവൻ പുറത്തേക്ക് നടന്നു അവന്റെ പിന്നാലെ ദേവകിയമ്മയും. പുറത്തെത്തി ദേവൻ വണ്ടിയെടുത്ത് പറപ്പിച്ച് പോയി. അവൻ പോയതും നീലുവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചു ദേവകിയമ്മ അവളെ ചേർത്തു പിടിച്ച് നെറ്റിയിൽ ചുംബിച്ചു.

പെട്ടെന്ന് തന്നെ ഫോണെടുത്ത് ദേവനാരായണനെയും മാലതിയെയും വിളിച്ചു പറഞ്ഞു അവർക്കും ഈ വാർത്ത സന്തോഷം തന്നെയായിരുന്നു. ഇപ്പൊ തന്നെ അങ്ങോട്ട് വരാന്നും പറഞ്ഞു ഫോൺ വെച്ചു. കുറച്ചു സമയത്തിന് ശേഷം അവർ അവിടേക്ക് വന്നു വന്നപാടെ ദേവനാരായണൻ ചോദിച്ചു " അല്ല ദേവകി കേട്ടത് നേരാണോ ദേവൻ സമ്മതിച്ചോ. " മ്മ് സമ്മതിച്ചു. " എന്നാലും ചേച്ചി ഇത് ഒരു അത്ഭുതം തന്നെ ദേവന് പെട്ടെന്ന് എന്താ പറ്റിയെ മാലതി പറഞ്ഞു. " ഇന്നലെ ഞാനും നീലും നല്ലതുപോലെ പറഞ്ഞു അത് നന്നായിട്ട് കൊണ്ടെന്ന് തോന്നുന്നു. " എന്നാൽ പെട്ടെന്ന് തന്നെ നോക്കി തുടങ്ങാം വിശ്വ ഇതിലൊന്നും ഇടപെടാതെ ആരൂട്ടിയുമായി കളിയിലായിരുന്നു. തന്നെ ഒന്നു നോക്കുക കൂടി ചെയ്യാതെ ഇരിക്കുന്ന വിശ്വയെ കണ്ടപ്പോൾ നീലുവിന് നല്ല സങ്കടം വരുന്നുണ്ടായിരുന്നു എന്നാലും അതൊന്നും കാര്യമാക്കാതെ അവൾ ദേവകിയമ്മയോട് പറഞ്ഞു " അമ്മേ നമ്മുക്ക് ഏട്ടന് വേണ്ടി തീർത്ഥയെ ആലോചിച്ചാലോ വേറെ ഒന്നും കൊണ്ടല്ല ആരൂട്ടി അവളെ അമ്മയായി കണ്ടു കഴിഞ്ഞു ഇനി ആ സ്ഥാനത്ത് വേറെ ആരെങ്കിലും വന്നാൽ അവളുടെ മനസിന് അത് ഉൾക്കൊള്ളാൻ പാടായിരിക്കും. മാത്രവുമല്ല തീർത്ഥക്കും അവളെ വലിയ കാര്യമാ പൊന്നുപോലെ നോക്കിക്കോളും. "

കാര്യം ഓക്കേ ശരിയാ പക്ഷെ ദേവൻ സമ്മതിക്കണ്ടേ " ഏട്ടന് പെണ്ണിനെ കാണണ്ടന്ന് അല്ലെ പറഞ്ഞത് അപ്പൊ തീർത്ഥയാണ് പെണ്ണെന്ന് കല്യാണത്തിന്റെ അന്ന് അറിഞ്ഞാൽ മതി. അറിയുമ്പോൾ ദേഷ്യപ്പെടും അത് സാരമില്ല പതിയെ പതിയെ ശരിയായോകൊള്ളും. നീലു പറഞ്ഞത് എല്ലാവർക്കും ഇഷ്ടപ്പെട്ടിരുന്നു അതുകൊണ്ട് തന്നെ അവർ അത് പോലെ തന്നെ ചെയ്യാന്ന് തീരുമാനിച്ചു. താൻ മനസ്സിൽ കണ്ട കാര്യം നീലു പറഞ്ഞപ്പോൾ ദേവകിയമ്മക്ക് അവളോട് അതിയായ സ്നേഹം തോന്നി. വിശ്വയുടെ ചുണ്ടിൽ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചു എന്നാൽ അത് പുറത്ത് കാണിക്കാതെ നീലുവിനെ അവൻ ഗൗരവത്തോടെ നോക്കി കൊണ്ടിരുന്നു. " എന്തായാലും ഇനി എന്തേലും കഴിച്ചിട്ട് പോയാൽ മതി നിങ്ങൾ ഞാൻ എടുത്ത് വെക്കാം അതും പറഞ്ഞ് ദേവകിയമ്മ അടുക്കളയിലേക്ക് നടന്നു അവർക്ക് പിന്നാലെയായി മാലതിയും ഉണ്ടായിരുന്നു. " വിശ്വ അങ്ങനെ ആണെങ്കിൽ ഉടനെ തന്നെ തീർത്ഥ മോളുടെ വീട്ടിലേക്ക് പോയി കാര്യങ്ങൾ തീരുമാനിക്കാം. " മ്മ് അത് വേണം അച്ഛാ അവന്റെ സ്വഭാവം എപ്പോളാ മാറുന്നെന്ന് അറിയില്ല അതിന് മുൻപേ തീരുമാനിക്കാം.

ഇത്രയൊക്കെ ആയിട്ടും വിശ്വ തന്നെ നോക്കാത്തത്തിൽ നീലുവിന് സങ്കടം സഹിക്കാൻ കഴിയുന്നില്ലായിരുന്നു നിറഞ്ഞൊഴുകുന്ന കണ്ണുകളെ വാശിയോട് തുടച്ച് മുഖത്ത് ഒരു പുഞ്ചിരി വരുത്തി നിന്നു അവൾ എന്നാൽ അവൾ കാണാതെ അവളെ നോക്കുന്നുണ്ടായിരുന്നു വിശ്വ അവളുടെ ഓരോ ഭാവകളും അവൻ നോക്കികാണുകയായിരുന്നു. " അമ്മേ ഞാൻ ഇറങ്ങുവാ. " വിശ്വ കഴിച്ചിട്ട് പോകാം മോനെ. " വേണ്ട ദേവുമ്മേ അല്ലെങ്കിൽ തന്നെ താമസിച്ചു ഇനി ദേവനെ ഒന്നു കണ്ടിട്ട് വേണം ഹോസ്പിറ്റലിലേക്ക് പോകാൻ ഞാൻ പുറത്ത് നിന്ന് കഴിച്ചോള്ളാം. അത്രയും പറഞ്ഞ് വിശ്വ പുറത്തേക്ക് പോയി. " എന്റെ ചേച്ചി അല്ലെങ്കിലും അവൻ രാവിലെ കഴിച്ചിട്ട് പോകൽ ചുരുക്കമാ മിക്കപ്പോളും ഹോസ്പിറ്റലിൽ ചെന്നിട്ടാവും കഴിക്കുക്കാ. അതും പറഞ്ഞ് മാലതി ദേവകിയെയും കൂട്ടി ഡൈനിങ് ടേബിളിലേക്ക് വന്നു. അവർ എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ച്. കുറച്ച് സമയം സംസാരിച്ചിരുന്നിട്ട് അവർ വീട്ടിലേക്ക് മടങ്ങി. വിശ്വക്ക് അവന്റെ സന്തോഷം അടക്കാൻ കഴിയുന്നില്ലായിരുന്നു അവൻ നേരെ ഓഫീസിലേക്കാണ് പോയത് പാർക്കിങ്ങിൽ വണ്ടി നിർത്തി ദേവന്റെ ക്യാബിനിലേക്ക് നടന്നു. ക്യാബിനിൽ എത്തിയത്തും വിശ്വ ദേവനെ എടുത്ത് വട്ടം കറക്കി.

പെട്ടെന്നുള്ള പ്രവർത്തിയായതിനാൽ ദേവൻ പേടിച്ച് പോയിരുന്നു അവൻ പതിയെ താഴേക്ക് നോക്കിയപ്പോളെ കണ്ടു വിശ്വയെ. " ഡാ, താഴെ നിർത്തടാ പുല്ലെ നിനക്ക് എന്താ ഭ്രാന്തയോ. " നീ ഇങ്ങനെ ദേഷ്യപ്പെടല്ലേ അളിയാ സന്തോഷം കൊണ്ടല്ലേ. " സാറിന് സന്തോഷം ഉണ്ടാകാനും മാത്രം ഇപ്പൊ ഇവിടെ എന്താണാവോ ഉണ്ടായേ. " അളിയൻ കല്യാണത്തിന് സമ്മതിച്ചില്ലേ ഇനി എനിക്ക് ചത്താലും വേണ്ടില്ല. അവനോട് പറയാൻ ദേവന്റെ കൈയിൽ മറുപടി ഒന്നും ഇല്ലായിരുന്നു അവൻ വിശ്വയുടെ മുഖത്തേക്ക് നോക്കി എന്നത്തേക്കാളും സന്തോഷവാൻ ആണ് അവൻ ഇന്നെന്നെ തോന്നി. " ഡാ താഴെ ഇറക്കടാ വിശ്വ അവനെ പതിയെ താഴെ നിർത്തി എന്നിട്ട് കെട്ടിപിടിച്ചോണ്ട് പറഞ്ഞു " നീ ഈ എടുത്തത് നല്ല തീരുമാനം ആടാ ആരൂട്ടി ഒരു പെൺകുഞ്ഞാ അവൾ വളർന്നു വരുന്നതിനനുസരിച് അച്ഛന്റെ കരുതൽ മാത്രം പോരാതെ വരും അത് പരിഹരിക്കാൻ ഒരു അമ്മക്ക് മാത്രെ കഴിയു. എന്നാൽ ദേവൻ അവന് ഒരു മങ്ങിയ ചിരി മാത്രമേ സമ്മാനിച്ചൊള്ളു. " ഞാൻ എന്നാൽ ഇറങ്ങുവാടാ ഹോസ്പിറ്റലിലേക്ക് ഇറങ്ങിയതാ ഇത് അറിഞ്ഞപ്പോൾ നിന്നെ കണ്ടിട്ട് പോകാന്ന് കരുതി അത്രയും പറഞ്ഞ് വിശ്വ പുറത്തേക്ക് പോയി. ദേവന് കല്യാണം നോക്കാൻ തുടങ്ങിയതോടെ അകന്നു മാറിനിന്നിരുന്ന ദേവകിയമ്മയുടെ ബന്ധുക്കൾ ( സഹോദരൻ മഹേന്ദ്രനും, ഭാര്യ അമ്പിക, മകൾ നിവേദ്യ ) ഒട്ടിച്ചേരൻ വന്നു തുടങ്ങിയിരുന്നു.

" ഇവിടെ ആരുമില്ലേ പുറത്തുനിന്നുമുള്ള ശബ്ദം കെട്ടാണ് ദേവകിയമ്മ അങ്ങോട്ടേക്ക് വന്നത് അവർക്ക് പിന്നാലെ ആരൂട്ടിയെ എടുത്ത് കൊണ്ട് നീലുവും ഉണ്ടായിരുന്നു. " അല്ല ആരാ ഇത് അമ്പികയോ ഹാ മോളെ നിവി നീയും ഉണ്ടായിരുന്നോ അകത്തേക്ക് വാ. ദേവകിയമ്മയോടൊപ്പം അകത്തേക്ക് വന്ന് സെറ്റിയിൽ ഇരുന്നുകൊണ്ട് പറഞ്ഞു. "എന്റെ നാത്തൂനേ എപ്പോളും കരുതും ഇങ്ങോട്ട് ഒന്നു വന്നൊന്ന് മഹിയേട്ടന്റെ തിരക്ക് കാരണം പറ്റാത്തതാ. " അല്ല അമ്മായി ഇപ്പൊ തിരക്കൊക്കെ മാറിയോ. അനിഷ്ടത്തോടെ നീലു ചോദിച്ചു. " എവിടെ മാറാൻ ഇവിടെ അടുത്തുവരെ വരേണ്ട ഒരു ആവശ്യം ഉണ്ടായിരുന്നു ഞങ്ങൾക്ക്, ഇത്രയും അടുത്ത് വന്നിട്ട് ഇവിടെ കേറാതെ പോകുന്നത് എങ്ങനെയാ അതാ വന്നത്. " മ്മ് " നീലു നീ പോയി ചായ എടുക്ക്. " ശരിയമ്മേ ആരൂട്ടിയെ ദേവകിയമ്മയുടെ കൈയിലേക്ക് കൊടുത്ത് അവൾ ചവിട്ടി തുള്ളി അടുക്കളയിലേക്ക് പോയി. " എന്താ പെണ്ണിന്റെ ഒരു അഹങ്കാരം " നിനക്ക് തോന്നിതാ അമ്പികെ അല്ല നിവി മോള് എന്താ മിണ്ടാതെ നിന്റെ പഠിപ്പൊക്കെ കഴിഞ്ഞോ. " അതൊക്കെ കഴിഞ്ഞു അപ്പച്ചി ഇപ്പൊ ഞാൻ ഒരു കമ്പനിയിൽ ജോലിക്ക് കയറി. "മ്മ് നല്ല കാര്യം " അല്ല നാത്തൂനേ ഇവിടെ എന്നാ ഒണ്ട് വിശേഷം, ദേവൻ മോൻ വന്നില്ലേ.

അവരുടെ ചോദ്യം കെട്ടാണ് നീലു ചായയുമായി വന്നത് ദേവകിയമ്മയെ ഒന്നു നോക്കി കണ്ണിറുക്കി കാണിച്ചിട്ട് അവൾ പറഞ്ഞു. " അല്ല അപ്പൊ അമ്മായി ഒന്നും അറിഞ്ഞില്ലേ " ഇല്ലലോ എന്താ നീലു മോള് " ഏട്ടൻ രണ്ടാമത് ഒരു കല്യാണം കഴിക്കാൻ സമ്മതിച്ചു അത് കേട്ടത്തോടെ നിവിയുടെ കണ്ണുകൾ വിടർന്നു എന്താണ് പറയുന്നതെന്ന് അറിയാൻ അവൾ ആകാംഷയോടെ ചെവിയോർത്തിരുന്നു ഇതെല്ലാം നീലു നോക്കി കാണുന്നുണ്ടായിരുന്നു. " എന്റെ ഭഗവാനെ ഈ കേട്ടത് നേരാണോ നാത്തൂനേ. എപ്പോ അമ്പലത്തിൽ പോയാലും ആ ഒരു പ്രാർത്ഥനയെ എനിക്ക് ഉണ്ടായിരുന്നുള്ളു പോടി കുഞ്ഞായ ആരൂട്ടിയേം വെച്ച് എന്റെ മോൻ ഒരുപാട് കഷ്ട്ടപെട്ടു ഇപ്പോളെങ്കിലും അവൻ ഒന്ന് മാറ്റിചിന്തിച്ചുല്ലോ " അതെ അമ്പികെ ദേവന് ഇപ്പൊ നല്ല മാറ്റം ഒണ്ട്. " എന്നിട്ട് എവിടെ വരെ ആയി കാര്യങ്ങൾ " എന്താകാൻ ഇന്നാ അവൻ കല്യാണം നോക്കിക്കൊള്ളാൻ പറഞ്ഞത് ഇനി ഒരു പെൺകുട്ടിയെ കണ്ടെത്തണം. " അത് എന്താ നാത്തൂനേ അങ്ങനെ ദേവന് മുറപ്പെണ്ണായി എന്റെ മോളുള്ളപ്പോൾ പുറത്തൂന്ന് വേറെ പെണ്ണിനെ നോക്കുന്നത് എന്തിനാ. കുട്ടികാലം മുതൽ ദേവനെ എന്റെ കുട്ടിക്ക് ജീവനാ ഇപ്പൊ ആരൂട്ടിയെയും.

" അമ്പികെ നിന്റെ മോളെ മരുമകൾ ആകുന്നതിൽ എനിക്ക് ഏതിർപ്പൊന്നുല്ല എന്നാലേ ദേവന്റെ ഇഷ്ടം പോലെയാ ഈ കല്യാണം നോക്കുന്നത് അത് കൊണ്ട് അവനോട് ചോദിക്ക് നീ . " ഞാൻ ചോതിച്ചോള്ളാം എന്റെ ദേവൻ മോൻ സമ്മതിക്കും. അപ്പോളേക്കും ദേവൻ ഓഫീസിൽ നിന്നും എത്തിയിരുന്നു അകത്തെ സംസാരം കെട്ടാണ് അവൻ പുറത്തുനിന്ന് കയറി വന്നത്. " അല്ല അമ്മായിയോക്ക് എപ്പോളാ വന്നേ. വാതിൽ പടിയിൽ നിന്നുമുള്ള ശബ്ദം കെട്ടാണ് അവർ തിരിഞ്ഞു നോക്കോയത് അവിടെ നിൽക്കുന്ന ദേവനെ കണ്ട് അവർ അങ്ങോട്ടേക്ക് ഓടി ചെന്നുകൊണ്ട് പറഞ്ഞു. " മോനെ ദേവാ നീ ആകെ ക്ഷീണിച്ച് പോയല്ലോ നേരാവണ്ണം ഒന്നും കഴിക്കാറില്ലേ നീ. " അമ്മായിക്ക് തോന്നുന്നതാ, എല്ലാരും പറയുന്നത് ഞാൻ ഒന്നു നന്നായിട്ടുണ്ടെന്നാ കുറെ നാളായില്ലേ നമ്മൾ കണ്ടിട്ട് അതാകും. അത്രയും പറഞ്ഞു കൊണ്ട് അവൻ ഒന്നു ചിരിച്ചു. ദേവനെ കണ്ടതോടെ നിവിയുടെ മുഖം ഒന്നുകൂടി തെളിഞ്ഞു നീലു അത് കാണുന്നുണ്ടായിരുന്നു. " ദേവാ നിനക്ക് കല്യാണം നോക്കുന്നെന്ന് കേട്ടല്ലോ നിന്റെ മുറപ്പെണ്ണായ നിവി മോൾ ഉള്ളപ്പോൾ വേറെ ഒരു പെണ്ണിനെ നോക്കുന്നത് എന്തിനാ. എന്റെ മോൾക്കാണെങ്കിൽ നീ എന്ന് പറഞ്ഞാൽ ജീവനാ നിങ്ങളുടെ കല്യാണം നടത്തിക്കൂടെ നമുക്ക്‌. ദേവന് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു എന്നിട്ടും അത് നിയന്ത്രിച്ച് അവൻ ചോദിച്ചു.

" അമ്മായി എന്താ ഈ പറയുന്നേ നിവിയെ ഞാൻ എന്റെ നീലുവിനെ പോലെത്തന്നെയാ കാണുന്നെ. പിന്നെ ദേവൻ ഈ കല്യാണതിന് സമ്മാതിച്ചത് ഒരു ഭാര്യക്ക് വേണ്ടി ഞാൻ കൊതിക്കുന്നത് കൊണ്ടല്ല എന്റെ കുഞ്ഞിനെ പൊന്നുപോലെ നോക്കുന്ന ഒരു അമ്മയെയാ എനിക്ക് വേണ്ടത്. " ദേവേട്ടാ ഞാൻ ആരൂട്ടിയെ പൊന്നുപോലെ നോക്കിക്കൊള്ളാം എന്നെ ഭാര്യയായി കണ്ടില്ലേലും വേണ്ട ആ കൈകൊണ്ട് ഒരു താലി ചാർത്തിയാൽ മതി ഈ കഴുത്തിൽ. നിവി ദേവനോടായി പറഞ്ഞു. " നിവി നീ എന്തൊക്കെയാ ഈ പറയുന്നേ ഞാൻ നിന്നെ അങ്ങനെ ഒന്നും കണ്ടിട്ടില്ല. എന്റെ നീലുവിനെ പോലെ നീയും എനിക്ക് പെങ്ങൾ തന്നെയാ. " എന്താ പറഞ്ഞെ ദേവട്ടന് എന്നെ ഇഷ്ടല്ലാന്നോ നിവി ഒരു ഭ്രാന്തിയെ പോലെ ദേവന്റെ ഷർട്ടിൽ കുത്തി പിടിച്ചു കൊണ്ട് അലറി. ഒരു നിമിഷം എല്ലാവരും പകച്ചു പോയി. കുറച്ചു നേരത്തിനുശേഷം നിവി പതിയെ സ്വബോധത്തിലേക്ക് വന്നു. " അയ്യോ സോറി ദേവേട്ടാ പെട്ടെന്ന് കേട്ടപ്പോൾ ഞാൻ അറിയാതെ. സാരമില്ല ദേവേട്ടാ ഞാൻ മറന്നുള്ളാം. കുഞ്ഞുനാളിൽ ദേവട്ടൻ എനിക്കുള്ളതാണെന്ന് അമ്മ പറയുവായിരുന്നു അങ്ങനെ ആഗ്രഹിച്ച് പോയതാ ഞാൻ മറന്നൊള്ളം. " സാരമില്ല മോളെ നിന്നെ ഞാൻ ഒരു അനിയത്തിയായേ കണ്ടിട്ടുള്ളു അതുകൊണ്ടാ. "

ദേവാ എന്നാ ഞങ്ങൾ ഇറങ്ങുവാ കല്യാണം തീരുമാനിച്ചിട്ട് അറിയിച്ചേരെ ഞങ്ങൾ വരാട്ടോ അത്രയും പറഞ്ഞ് അവർ പോകാനിറങ്ങി. ദേവൻ ഒരു ദീർഘ നിശ്വാസം വിട്ട് ആരൂട്ടിയെയും എടുത്ത് മുറിയിലേക്ക് പോയി. പുറത്തേക്കിറങ്ങി വന്ന നിവിയെ തടഞ്ഞു നിർത്തികൊണ്ട് നീലു ചോദിച്ചു " ഇപ്പൊ എങ്ങനെ ഉണ്ടെടി നീ എന്താ കരുതിയെ ഇങ്ങനെ ഒരു നാടകം കളിച്ചാൽ എല്ലാം നടക്കുമെന്നോ. നീ ഒരിക്കലും എന്റെ ഏട്ടന്റെ ഭാര്യയായി ഈ പാടി ചവിട്ടില്ല. " ഓഹോ, എന്നാ നീ നോക്കിക്കോ ഞാനെ ഈ വീട്ടിലെ മരുമകൾ ആകു. "എടി നിനക്ക് എന്റെ ഏട്ടനെ ഇഷ്ടായിട്ടൊന്നുമല്ലെന്ന് എല്ലാർക്കും അറിയാം. നിനക്ക് വേണ്ടത് ഏട്ടന്റെ കോടികണക്കിനുള്ള സ്വത്തുക്കളല്ലേ. നീ എന്താ കരുതിയെ എല്ലാരും പൊട്ടൻ മാരാന്നോ എന്നാലേ നിനക്ക് തെറ്റി. " ഡി. നീ കൂടുതൽ നെഗളിക്കണ്ട നീ പറഞ്ഞത് ശരിയാ എനിക്ക് വേണ്ടത് നിന്റെ ഏട്ടന്റെ സ്വത്തുക്കൾ തന്നെയാ പിന്നെ നീ ഒരു കാര്യം ഓർത്തുവെച്ചോ ഞാനല്ലാതെ മറ്റാരെങ്കിലും നിന്റെ ഏട്ടന്റെ ഭാര്യയായി ഈശ്വരമഠത്തിന്റെ മരുമകളായി വന്നാൽ കൊല്ലും ഞാൻ അവളെ. അത്രയും പറഞ്ഞ് നീലുവിനെ ഒന്നുനോക്കി നിവി പുറത്തേക്ക് ഇറങ്ങി പോയി. അവളെ ദേഷ്യത്തിൽ ഒന്നു നോക്കിട്ട് നീലു അകത്തേക്കും കയറി പോയി......... (തുടരും )...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story