❣️ശിവതീർത്ഥം❣️: ഭാഗം 16

shivatheertham

എഴുത്തുകാരി: സ്‌നേഹാ സാജു

വീട്ടുമുറ്റത്ത് ഒരു വണ്ടി വന്നുനിൽക്കുന്ന ശബ്ദം കെട്ടാണ് പരമേശ്വരൻ പുറത്തേക്ക് വന്നത് അപ്പോളെ കണ്ടു വണ്ടിയിൽ നിന്നും ഇറങ്ങി വരുന്ന ദേവകിയമ്മയെയും മറ്റുള്ളവരെയും. പുറത്തേക്ക് പോയ പരമേശ്വരനെ കാണാതെ അന്വേഷിച്ചു വന്ന നിർമല കാണുന്നത് മുറ്റത്തുനിൽക്കുന്ന ദേവകിയമ്മയെയും മറ്റുള്ളവരെ ആണ്. നിർമലക്ക് ദേഷ്യം അടക്കാൻ കഴിയുന്നില്ലായിരുന്നു തിടുക്കത്തിൽ മുറ്റത്തേക്ക് ഇറങ്ങി ദേവകിയമ്മയോട് ചോദിച്ചു. " എന്തിനാ ഇനിയും വന്നേ മതിയായില്ലേ നിങ്ങൾക്ക് എന്റെ കുട്ടി നിങ്ങളോടൊക്കെ എന്താ ചെയ്തേ ഇങ്ങനെ ദ്രോഹിക്കാനും മാത്രം. അത്രയും പറഞ്ഞപ്പോളേക്കും കരഞ്ഞു പോയിരുന്നു അവർ. ദേവകിയമ്മക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു അവരുടെ മുഖം കുറ്റബോധത്താൽ താണു പോയി അത് മനസിലാക്കിയെന്നോണം പരമേശ്വരൻ ഇടയിൽ കയറി പറഞ്ഞു.

" നിമ്മി വീട്ടിൽ വരുന്നവരോട് ഇങ്ങനെയാണോ പെരുമാറുന്നെ കയറിപ്പോ അകത്ത് എന്നിട്ട് ഇവർക്ക് കുടിക്കാനെടുക്ക്. മറുതൊന്നും പറയാതെ അവരെ ഒന്നുകൂടി നോക്കിയിട്ട് നിർമല അകത്തേക്ക് കയറി പോയി. " ക്ഷമിക്കണം ഓരോന്ന് ഓർത്തപ്പോൾ സങ്കടം കൊണ്ട് പറഞ്ഞതാ അവൾ. " അത് കുഴപ്പമില്ലാ, അവരുടെ അവസ്ഥ എനിക്ക് മനസിലാകും ഞാനും ഒരു അമ്മയാ. "അവിടെ തന്നെ നിൽക്കാതെ അകത്തേക്ക് കയറിവാ എല്ലാവരും. അത് കേൾക്കെ എല്ലാവരും അകത്തേക്ക് കയറി ഇരുന്നു. പതിയെ പരമേശ്വരൻ തന്നെ സംസാരിച്ച് തുടങ്ങി. " എന്താ എല്ലാവരും കൂടി വന്നത്. " പരമേശ്വരാ ഞങ്ങൾ ഒരു പ്രധാനപെട്ട കാര്യം പറയാനായിട്ട് വന്നതാ ദേവനാരായണൻ അദ്ദേഹത്തോട് പറഞ്ഞു. " എന്ത് കാര്യമാ സാർ പറഞ്ഞോ. അപ്പോളാണ് നിർമല എല്ലാവർക്കും കുടിക്കാനുള്ള വെള്ളവുമായി വന്നത് അത് അവർക്ക് കൊടുത്ത് പരമേശ്വരന്റെ അടുത്തേക്ക് നീങ്ങി നിന്നു അവർ. നിർമല കൂടി വന്നത്തോടെ ദേവകിയമ്മ പറയാൻ തുടങ്ങി.

" ദേവൻ കല്യാണത്തിന് സമ്മതിച്ചു അത് സമ്മതിക്കുമ്പോളും അവൻ ഒരു കണ്ടീഷൻ മാത്രമേ പറഞ്ഞുള്ളു ആരൂട്ടിയെ പൊന്നുപോലെ നോക്കുന്ന ഒരാൾ മതിയെന്ന്. അവൻ അങ്ങനെ പറഞ്ഞപ്പോൾ ഞങ്ങളുടെ എല്ലാവരുടെയും മനസ്സിൽ ഒരുപോലെ വന്നത് ഒരാളുടെ മുഖമാ തീർത്ഥ മോളുടെ അത് കൊണ്ട് നേരിട്ട് ചോദിക്കാന്ന് കരുതി വന്നതാ. " ദേവന്റെ സമ്മതത്തോടെ ആണോ നിങ്ങൾ വന്നത് പരമേശ്വരൻ അവരോട് ചോദിച്ചു. "ദേവന് പെൺകുട്ടിയെ കാണണ്ടാന്ന് ഞങ്ങളോട് ആരെയാന്ന് വെച്ചാൽ കണ്ട് തീരുമാനിച്ചാൽ മതിയെന്ന് പറഞ്ഞു. ആരൂട്ടിക്ക് തീർത്ഥയെകാൾ നല്ലത് തിരഞ്ഞെടുക്കാൻ ഞങ്ങൾക്ക് കഴിയില്ല മാലതി പറഞ്ഞു. " ഓഹോ അപ്പൊ എല്ലാരും കൂടി അതിനാണോ ഇങ്ങോട്ട് വന്നത് എന്നാലേ അത് ഇവിടെ വെച്ച് നിർത്തിക്കോ നിർമല ദേഷ്യത്തോടെ പറഞ്ഞു. " നിർമലെ അത് ദേവകിയമ്മ അവരോട് പറയാൻ തുടങ്ങിയപ്പോളേക്കും അത് തടഞ്ഞു കൊണ്ട് നിർമല പറഞ്ഞു. " വേണ്ട ചേച്ചി ദേവന് ഞങ്ങടെ മോളോട് എന്തുകൊണ്ടാണ് ദേഷ്യം എന്ന് അറിയില്ല എന്തായാലും അവന് തീർത്ഥ മോളെ കാണുന്നത് തന്നെ ഇഷ്ടമല്ല അപ്പോൾ ദേവൻ ഇതുകൂടി അറിഞ്ഞാൽ മൊത്തം പ്രശ്നമാകും.

ഇനിയും ഓരോന്നൊക്കെ പ്രതീക്ഷിച്ച് കരഞ്ഞു തീർക്കാൻ അവൾക്ക് കണ്ണുനീര് ബാക്കി ഇല്ല ചേച്ചി. " നിമ്മി പറഞ്ഞത് നേരാ, എന്റെ കുട്ടിക്ക് ഇത് വരെ സങ്കടങ്ങൾ മാത്രെ ഉണ്ടായിട്ടുള്ളൂ, ഇനിയും അവളു കരയുന്നത് കാണാൻ കഴിയില്ല ഞങ്ങൾക്ക്. അത് കൊണ്ട് ഇത് വേണ്ട. " പരമേശ്വരാ അങ്ങനെ പറയല്ലേ ദാ ആരൂട്ടിയെ കണ്ടോ അവൾ തീർത്ഥയെ കാണാൻ പോകുന്ന സന്തോഷതിലാ, അവൾക്ക് അമ്മയുടെ സ്നേഹം കിട്ടിയത് തീർത്ഥയിൽ നിന്നാ. നീലുവിന്റെ കൈയിൽ ഇരിക്കുന്ന ആരൂട്ടിയെ ചൂണ്ടി കാണിച്ചുകൊണ്ട് ദേവനാരായണൻ പറഞ്ഞു. പരമേശ്വരനും നിർമലയും ഒരേ സമയം തന്നെ ആരൂട്ടിയെ നോക്കി ആ കുഞ്ഞു മുഖം സന്തോഷത്തിലാണ്, കണ്ണുകളിൽ നല്ല തെളിച്ചവും ആരെയോ തിരയുന്നപോലെ അവ വാതിൽക്കലേക്ക് നോട്ടം പായിച്ചിരിക്കുവാണ്. ഒരുവേള അവളുടെ മുഖത്തെ സന്തോഷം അവരിലേക്കും എത്തി അതിന്റെ പ്രതിഫലം എന്നോണം ആ ചൊടികളിൽ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചു. "പരമേശ്വരാ തീർത്ഥ മോളെ ഒന്നു വിളിക്കാമോ ദേവകിയമ്മയുടെ ചോദ്യമാണ് അവരെ ചിന്തയിനിന്നും ഉണർത്തിയത്.

അതിന് മറുപടിയെന്നോണം പരമേശ്വരൻ നിർമലയെ ഒന്നു നോക്കി. നിർമല പതിയെ അകത്തേക്ക് പോയി. കുറച്ച് സമയത്തിന് ശേഷം നിർമല തിരിച്ചു വന്നു എല്ലാവരുടെയും നോട്ടം അവരുടെ പുറകിലേക്ക് പോയി അത് നിർമലയുടെ പുറകെ തല താഴ്ത്തി വരുന്ന തീർത്ഥയിൽ എത്തി നിന്നു. അവളെ കണ്ടത്തും ഞെട്ടലോടെ എല്ലാവരും ഒന്നുകൂടി നോക്കി പഴയ തീർത്ഥയുടെ നിഴൽ രൂപം മാത്രമായിരുന്നു അത്. അവളെ കാൺക്കെ എല്ലാവരിലും വേദന നിഴലിക്കാൻ തുടങ്ങി. " തീർത്ഥ മോളെ എന്തൊരു കോലമാ ഇത്. ദേവകിയമ്മ അവളോട് ചോദിച്ചു അതിന് മങ്ങിയ ഒരു ചിരിയായിരുന്നു അവളുടെ മറുപടി.അവളുടെ തലയിൽ തഴുകികൊണ്ട് അവർ പിന്നെയും പറഞ്ഞു. " മോളെ അമ്മ വന്നത് ഒരു കാര്യം പറയാനാ, ഇന്ന് മോളുടെ ഈ അവസ്ഥക്ക് ഞങ്ങൾ കൂടി കാരണമാ അതിന് ഒരു പരിഹാരവുമായ ഞങ്ങൾ വന്നത് തീർത്ഥ മോൾക്ക് ഞങ്ങളുടെ മരുമകളായി ആരൂട്ടിടെ അമ്മയായി വന്നൂടെ ഈശ്വരമഠത്തിലേക്ക്. അതിന് മറുപടി ഒന്നും പറഞ്ഞില്ല അവൾ. തല ഒന്നു ഉയർത്തി നോക്കുക കൂടി ചെയ്യാതെ തല താഴ്ത്തി തന്നെ നിന്നു.

ദേവൻ കല്യാണത്തിന് സമ്മതമാണെന്ന് പറഞ്ഞപ്പോൾ ഞങ്ങൾക്ക് നിന്നെയാ ഓർമവന്നത് അതുമല്ല ആരൂട്ടി നിന്നെ അമ്മയായി കരുതി കഴിഞ്ഞു. ഇനി ആ സ്ഥാനത്തേക്ക് ആരേലും പുതിയതായി വന്നാൽ ആ മനസ്സിൽ അത് ഉൾകൊള്ളാൻ കഴിയില്ല വിശ്വ അവളോട് പറഞ്ഞു. എന്നിട്ടും അവൾ ഒന്നും പറയുന്നില്ലെന്ന് കണ്ട് ദേഷ്യത്തിൽ നീലു പറഞ്ഞു. " എന്താ ഒന്നും മിണ്ടാതെ. അത്രയും ആയപ്പോളേക്കും മൗനത്തെ ബേദ്ധിച്ചുകൊണ്ട് തീർത്ഥ പറഞ്ഞു തുടങ്ങി. "എന്നെ കുറിച്ച് എന്ത് അറിഞ്ഞിട്ടാ നിങ്ങൾ മരുമകൾ ആകണോന്ന് പറയുന്നത്. " ഇനി എന്താടോ തന്നെ കുറിച്ച് അറിയാനുള്ളത്. ഇവരൊക്കെ പറയുന്നത് കേട്ട് മാത്രമാ എനിക്ക് തന്നെ അറിയുള്ളു അതൊക്കെ കേൾക്കുമ്പോൾ തന്നോട് എനിക്ക് അസൂയ തോന്നിട്ടുണ്ട് ഇപ്പൊ മനസിലായി എന്ത് കൊണ്ടാ തന്നെ ഇവർ ഇത്ര അതികം സ്നേഹിക്കുന്നതെന്ന്. " ഇല്ല നിങ്ങൾക്ക് ഒന്നും അറിയില്ല. തീർത്ഥ പറയുന്നത് എന്താണെന്ന് മനസിലാകാതെ എല്ലാവരും സംശയത്തോടെ അവരെ നോക്കിക്കൊണ്ടിരുന്നു. അത് മനസിലാക്കി എന്നോണം അവൾ പിന്നെയും പറഞ്ഞു .

" എന്നെ പോലെ ഒരു രണ്ടാം കെട്ടുകാരിയും ഭ്രാന്തിയുമായ ഒരാളെ മാത്രമാണോ ഈശ്വരമഠത്തിന്റെ മരുമകൾ ആക്കാൻ കിട്ടിയത്. ഞെട്ടലോടെ എല്ലാവരും അവളെ നോക്കി അവൾ അപ്പോളും മുഖം ഉയർത്തി ആരെയും നോക്കാൻ തയ്യാറായില്ല. സ്വബോധത്തിലേക്ക് തിരിച്ചുവന്ന മാലതി പെട്ടെന്ന് തന്നെ ചോദിച്ചു. " എന്താ എന്താ പറഞ്ഞെ, മോൾക്ക് കല്യാണം ഇഷ്ടമല്ലങ്കിൽ വേണ്ട അതിന് ഇങ്ങനൊക്കെ പറയേണ്ട കാര്യം ഉണ്ടോ. " മാലതി പറഞ്ഞത് ശരിയാ എന്തിനാ മോളെ ഇങ്ങനെ ഓക്കേ പറയുന്നത് കല്യാണം വേണ്ടെങ്കിൽ വേണ്ട ദേവകിയമ്മ ഒരു മങ്ങിയ ചിരിയോടെ പറഞ്ഞു. പരമേശ്വരനും നിർമലയും എന്ത് പറയണമെന്ന് അറിയാതെ കുറച്ചു നേരം മൗനമായി ഇരുന്നു കുറച്ച് കഴിഞ്ഞ് നിർമല പറഞ്ഞു. " അവൾ പറഞ്ഞത് ശരിയാ ചേച്ചി. വിശ്വാസം വരാതെ എല്ലാവരും തീർത്ഥയെ നോക്കി അപ്പോളേക്കും അവൾ പതിയെ തല ഉയർത്തി നോക്കി എന്നിട്ട് പതിയെ അവളുടെ ജീവിതത്തിൽ സംഭവിച്ച ഓരോന്നും പറഞ്ഞു തുടങ്ങി എല്ലാം പറഞ്ഞവസാനിപ്പിച്ചപ്പോളേക്കും ഏങ്ങി കരഞ്ഞു പോയിരുന്നു അവൾ.

മറ്റുള്ളവരുടെ അവസ്ഥയും മറിച്ചായിരുന്നില്ല. എല്ലാം കേട്ടതിനു ശേഷം ദേവകിയമ്മ ഇരുന്നിടത്തുനിന്ന് എഴുന്നേറ്റ് തീർത്ഥയുടെ അടുത്തേക്ക് ചെന്ന് അവളുടെ തലയിലൂടെ തഴുകി കൊണ്ട് പറഞ്ഞു. " എല്ലാം കഴിഞ്ഞു പോയതല്ലേ മോളെ, അതൊന്നും ഓർത്ത് നീ ഇനിയും വിഷമിക്കണ്ടാ. എന്തൊക്കെ ആണെങ്കിലും ഞങ്ങടെ ആരൂട്ടി ഒരു അമ്മേടെ സ്നേഹം അറിഞ്ഞത് നിന്നിൽ നിന്നാ മോളെ അതുകൊണ്ട് തന്നെ നീ അവളെ പൊന്നുപോലെ നോക്കുമെന്നും എനിക്ക് അറിയാം അത് മാത്രം മതി ഞങ്ങൾക്ക്. " അതെ, ചേച്ചി പറഞ്ഞത് ശരിയാ ഇനിയെങ്കിലും വന്നൂടെ മോൾക്ക് ഈശ്വരമഠത്തിലേക്ക് ആരൂട്ടിടെ അമ്മയായി. ദേ നോക്ക് അവള് നോക്കുന്ന കണ്ടോ മോളെ കാണാതെ എന്തുമാത്രം സങ്കടപെട്ടെന്ന് അറിയോ പിന്നെ അന്ന് വിളിച്ച് സംസാരിച്ച ശേഷമാ അവളൊന്ന് ഓക്കേ ആയത്. തീർത്ഥ കണ്ണുകൾ തുടച്ച് കൊണ്ട് മാലതി ചുണ്ടിയ ഭാഗത്തേക്ക് നോക്കി അപ്പോളെ കണ്ടു നീലുവിന്റെ കൈയിലിരുന്നു തന്റെ അടുത്തേക്ക് വരാൻ ഞെളിപിരി കൊള്ളുന്ന ആരൂട്ടിയെ. അത് കണ്ടതോടെ അവളുടെ ഉള്ളിലെ സങ്കടങ്ങൾ എങ്ങോ പോയി ഒളിക്കുന്ന പോലെ തോന്നി. നീലുവിന്റെ കൈയിൽ നിന്നും താഴേക്കിറങ്ങി പതിയെ പിച്ച വെച്ച് ആരൂട്ടി അപ്പോളേക്കും അവളുടെ അടുത്ത് എത്തിയിരുന്നു.

ഉടൻ തന്നെ കൈകൾ ഉയർത്തി എടുക്കാൻ കാണിച്ചു കൊണ്ടിരുന്നു തീർത്ഥ ഒരു നിമിഷം ആലോചിച്ച് എന്നിട്ട് അവളെ കൈകളിൽ വാരിയെടുത്ത് ഉമ്മ കൊണ്ട് മൂടി. " മ്മേ. " എന്തോ.. " മിച്ചു മ്മേ... " അമ്മേടെ കണ്ണൻ അമ്മയെ മിസ്സ്‌ ചെയ്തോ. " മ്മ് തോറെ തോറെ മിച്ചേയ്ത്തമ്മേ, എത്തക്ക് ചങ്കടം ബന്നു കനാനും തോന്നി.. " അമ്മേടെ കുട്ടിക്ക് സങ്കടം വന്നോ എന്നാ അച്ഛമ്മയോട് പറഞ്ഞ് വിളിക്കായിരുന്നില്ലേ. " മ്മ വിച്ചപ്പോ പഴഞ്ഞില്ലേ ഗുദ് ഗേൽ ആയി ഇച്ചണോന്ന് ആയാ മോള് വിച്ചാത്തെ. ആരൂട്ടിടെ ഓരോ വാക്കും കേൾക്കുമ്പോളും തീർത്ഥയുടെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു. നീലു അവരെ അത്ഭുധത്തോടെ നോക്കി നിന്നു. മറ്റുള്ളവരും നോക്കി കാണുകയായിരുന്നു ആ അമ്മയുടെയും മകളുടെയും സ്നേഹം. "എഞ്ചിനാ മ്മേ കയണേ.. തീർത്ഥയുടെ കണ്ണുനീർ കൈയിലേക്ക് വീണപ്പോൾ വിതുമ്പി കൊണ്ട് ആരൂട്ടി ചോദിച്ചു. " അയ്യേ അമ്മേടെ കണ്ണൻ കരയുവാണോ, അമ്മ കരഞ്ഞതല്ല കണ്ണിൽ പൊടിപോയതല്ലേ. ആരൂട്ടിടെ നെറ്റിയിൽ ഉമ്മ വെച്ചുകൊണ്ട് അവൾ പറഞ്ഞു. "

തീർത്ഥ മോളെ കണ്ടോ, ആരൂട്ടിക്ക് നീ എത്ര പ്രിയപ്പെട്ടതാണെന്ന്. അവളുടെ അമ്മയുടെ സ്ഥാനത്ത് അവൾ ഉറപ്പിച്ച് വെച്ചിരിക്കുന്നത് നിന്നെയാ മോളെ അവിടെ ഒരു തിരുത്തൽ വന്നാൽ ഈ കുഞ്ഞിനെ അത് ഒരുപാട് വേദനിപ്പിക്കും. ദേവനാരായണൻ അവളുടെ അടുത്തേക്ക് വന്നു കൊണ്ട് പറഞ്ഞു. " സോറി അങ്കിൾ, എന്റെ രാഹുലേട്ടന്റെ സ്ഥാനത്ത് മറ്റൊരാളെ കാണാൻ എനിക്ക് കഴിയില്ല, ആരൂട്ടിയെ എനിക്ക് ഇഷ്ടമാ കുഞ്ഞിന്റെ അമ്മയെന്ന വിളിയും ഞാൻ ആസ്വദിക്കുന്നുണ്ട് പക്ഷെ വേണ്ട അങ്കിൾ എന്നെ കാളും നല്ല ഒരാളെ ദേവട്ടന് കിട്ടും. " മോളെ നിന്റെ ഈ കാത്തിരിപ്പിന് എന്തേലും പ്രയോജനം ഉണ്ടോ ഇല്ലലോ വിധി രാഹുലിനെ കൊണ്ടുപോയില്ലേ ഇനിയും എന്തിനാ ഈ കാത്തിരിപ്പ് ദേവകിയമ്മ അവളോട് ചോദിച്ചു. " എനിക്ക് അറിയാം അമ്മേ എന്റെ ഈ കാത്തിരിപ്പിന് ഒരു അർത്ഥവും ഇല്ലെന്ന് എന്നാലും ആ സ്ഥാനത്ത് മറ്റൊരാളെ കാണാൻ കഴിയില്ലെനിക്ക് തേങ്ങി കരഞ്ഞു കൊണ്ട് ആരൂട്ടിയെയും എടുത്ത് തീർത്ഥ പുറത്തെ ഗാർഡനിലേക്ക് പോയി. അവൾ പോകുന്നതും നോക്കി നിന്നു എല്ലാവരും അവരുടെ ഇടയിൽ മൗനം സ്ഥാനം പിടിച്ചു. അടുത്ത് നിൽക്കുന്ന പരമേശ്വരനെ ഒന്നു നോക്കിയിട്ട് നിർമല ദേവകിയമ്മയോട് പറഞ്ഞു.

" ക്ഷമിക്കണം ചേച്ചി എന്റെ കുട്ടി ഈ പ്രായം വരെ ഒരുപാട് വിഷമങ്ങൾ അനുഭവിച്ചതാ അതാ അവൾ സമ്മതിക്കാതെ അവൾക്ക് ഒത്തിരി ഇഷ്ടായിരുന്നു രാഹുൽ മോനെ അതുകൊണ്ട് തന്നെ മനസ്സിൽ നിന്നും പറിച്ചുമാറ്റിയിട്ടില്ല അവൾ, അതിന് അവൾക്ക് ആകില്ല എന്നിട്ടും ഞങ്ങളെ സന്തോഷിപ്പിക്കാൻ സങ്കടങ്ങൾ ഉള്ളിൽ ഒതുക്കി നടക്കുന്നു. ഇതൊക്കെ കേട്ടപ്പോളേക്കും നീലുന് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു അവൾ പരമേശ്വരനെയും നിർമലയെയും നോക്കി കൊണ്ട് പറഞ്ഞു. " അച്ചാ, തീർത്ഥ പറഞ്ഞത് ഒക്കെ ശരിതന്നെയാ രാഹുലിനെ മറക്കാൻ പറ്റില്ല പക്ഷെ ആ പേരും പറഞ്ഞ് ഇനിയും അവളുടെ ജീവിതം നശിപ്പിക്കാൻ വിട്ടുകൊടുക്കണോ പുതിയൊരു ജീവിതത്തിലേക്ക് വരുമ്പോൾ അവൾ അതുമായിട്ട് പൊരുത്ത പെടും. " നീലു പറഞ്ഞത് ശരിയാ അച്ചാ. പതിയെ പതിയെ പുതിയ ജീവിതത്തെ ഇഷ്ടപ്പെടാൻ തുടങ്ങും അവൾ. വിശ്വയും അവരോട് പറഞ്ഞു. " അച്ഛന് അറിയോ ഇവൾ എല്ലാവരെയും വാശികരിച്ചു വെച്ചേക്കുവാന്ന് വരെ ഞാൻ പറഞ്ഞിട്ടുണ്ട് അതിന്റെ പേരിൽ ഞാനും ജിത്തേട്ടനും തമ്മിൽ വഴക്കിട്ടിട്ടും ഉണ്ട്.

എന്നാൽ ഇന്ന് എനിക്ക് ബോധ്യമായി എന്തുകൊണ്ട തീർത്ഥയെ എല്ലാവരും ഇഷ്ടപെടുന്നതെന്ന്. പിന്നെ എന്റെ ഏട്ടൻ നിങ്ങൾ കരുതുന്ന പോലെ ഒരു ദുഷ്ട്ടൻ ഒന്നുമല്ലാട്ടോ ഏട്ടന്റെ ജീവിതം അങ്ങനെ ആക്കിയതാ തീർത്ഥ ആ ജീവിതത്തിലേക്ക് കടന്നുവന്നാൽ ഉറപ്പായും ഏട്ടന്റെ ഈ സ്വഭാവം ഒക്കെ മാറി സ്നേഹിച്ചു തുടങ്ങും. നിങ്ങൾ പറഞ്ഞാൽ അവൾ കേൾക്കും പ്ലീസ് ഒന്നു പറയാമോ അച്ചാ. നീലു പറഞ്ഞത് അവർക്ക് നിരസിക്കാൻ തോന്നിയില്ല. വിശ്വ അടക്കം മറ്റെല്ലാവരും അവളെ അത്ഭുതത്തോടെ നോക്കി നിന്നു പോയി. പെട്ടെന്ന് തന്നെ പരമേശ്വരൻ തീർത്ഥയെ വിളിച്ചു. " തീർത്തു മോളെ ഇങ്ങോട്ട് വന്നേ. " എന്താച്ചാ, ഇവർ പറഞ്ഞത് തന്നെയാ പറയാൻ ഉള്ളതെങ്കിലും കേൾക്കണ്ട എനിക്ക്. " മോളെ അച്ഛൻ പറയുന്നത് നീ ഒന്നു കേൾക്ക് " പറഞ്ഞോ " ഇനിയും എത്ര നാൾ എന്റെ കുട്ടി ഇങ്ങനെ ജീവിക്കും എനിക്കും നിന്റെ അമ്മക്കും പ്രായമായി വരുവാ ഞങ്ങൾക്ക് എന്തേലും സംഭവിച്ചാൽ നീ തനിച്ചായി പോകില്ലേ മോളെ. ഇനിയും പഴേത് എല്ലാം ഓർത്തിരിക്കാതെ പുതിയ ഒരു ജീവിതത്തെ കുറിച്ച് ചിന്തിച്ചൂടെ നിനക്ക്.

തീർത്ഥ ഒന്നും മിണ്ടിയില്ല അവളുടെ കണ്ണുകൾ നിർത്താതെ പെയ്തു കൊണ്ടിരുന്നു അത് കണ്ടുകൊണ്ട് നിർമല പറഞ്ഞു. " നീ എപ്പോളും പറയാറില്ലേ നിന്നെ മാത്രം തനിച്ചാക്കി എന്തിനാ അവർ പോയതെന്ന്. ദാ ഈ കുഞ്ഞിനെ നോക്കാൻ നീ ഇവിടെ ഉണ്ടാകണമെന്ന് ഉള്ളത് കൊണ്ടാ മോളെ. ഒരുപക്ഷെ രാഹുലും ആഗ്രഹിക്കുന്നുണ്ടായിരിക്കില്ലേ നീ സന്തോഷമായി ജീവിക്കുന്നത് കാണാൻ. മോളെ നിനക്ക് ഈ കുഞ്ഞിന്റെ അമ്മയായിക്കൂടെ അവളും അത് ആഗ്രഹിക്കുന്നുണ്ട്. ദേവകിയമ്മ അവളുടെ അടുത്തേക്ക് വന്നുകൊണ്ട് തലയിൽ തഴുകി അവർ അവളോട് പറഞ്ഞു " എത്ര സമയം വേണമെങ്കിലും എടുത്തോ എന്റെ ആരൂട്ടിയെ നീ പൊന്നുപോലെ നോക്കുന്ന് എനിക്ക് ഉറപ്പുണ്ട് അത് മാത്രം മതി. വന്നൂടെ ഞങ്ങളുടെ മരുമകളായി ആരൂട്ടിടെ അമ്മയായി ഈശ്വരമഠത്തിലേക്ക്.

തീർത്ഥ പെട്ടെന്ന് തന്നെ ദേവകിയമ്മയെ കെട്ടിപിടിച്ച് പൊട്ടി കരഞ്ഞു അതിലുണ്ടായിരുന്നു അവളുടെ മറുപടി. എല്ലാർക്കും സന്തോഷമായി ഒരു ഡേറ്റ് തീരുമാനിച്ചിട്ട് അറിയിക്കാന്നും പറഞ്ഞ് അവർ അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങി. പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു ദേവനും കൂടി ഒക്കുന്ന ഒരു തിയതിക്ക് കല്യാണം നടത്താൻ തീരുമാനിച്ചു. ആർഭാടങ്ങൾ ഒന്നും തന്നെ രണ്ടുകുട്ടരും ആഗ്രഹിച്ചിരുന്നില്ല അതുകൊണ്ട് തന്നെ അമ്പലത്തിൽ വെച്ച് താലി കേട്ട് നടത്താന്ന് തീരുമാനിച്ചു. ഈശ്വരമഠം അങ്ങനെ നഷ്ടമായ സന്തോഷങ്ങൾ തിരിച്ചു പിടിക്കാൻ ഒരുങ്ങി അവിടത്തെ ഒരു പുല്ല് നാമ്പു പോലും തീർത്ഥയുടെ വരവിനായി കാത്തിരിക്കുവാണ്. അതെ സമയം തന്നെ തീർത്ഥയുടെ അച്ഛനും അമ്മയും തന്റെ മകളുടെ പുതിയ ജീവിതത്തിനു വേണ്ടി പ്രാർത്ഥനയോടെ കാത്തിരിക്കുന്നു. അങ്ങനെ ഇന്നാണ് എല്ലാവരും കാത്തിരുന്ന ആ ദിവസം. ശിവദേവ് weds തീർത്ഥ ❤...... (തുടരും )...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story