❣️ശിവതീർത്ഥം❣️: ഭാഗം 17

shivatheertham

എഴുത്തുകാരി: സ്‌നേഹാ സാജു

ഇന്ന് ദേവന്റെയും തീർത്ഥയുടെയും കല്യാണമാണ്. അമ്പലത്തിലേക്ക് ആദ്യം എത്തിയത് ഈശ്വരമഠത്തിൽ ഉള്ളവരായിരുന്നു. ദേവനെയും ആരൂട്ടിയെയും തൊഴാൻ പറഞ്ഞയച്ചിട്ട് ബാക്കിയുള്ളവർ അവരവരുടെ തിരക്കുകളിലേക്ക് പോയി. വിശ്വ അകത്തേക്ക് വരുമ്പോൾ കാണുന്നത് ടെൻഷനോടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന നീലുവിനെ ആയിരുന്നു. അവൻ ഒരു കള്ളച്ചിരിയോടെ അവളുടെ അടുത്തേക്ക് ചെന്നൊണ്ട് ചോദിച്ചു. " എന്റെ നീലുവെ നിനക്ക് ഇരിക്കാൻ എന്തേലും ബുദ്ധിമുട്ടുണ്ടോ. " ദേ ജിത്തേട്ടാ എന്നെകൊണ്ട് ഒന്നും പറയിപ്പിക്കരുത്. " നീ പറഞ്ഞോടി പെണ്ണെ, അല്ല കുഴപ്പൊന്നും ഇല്ലെങ്കിൽ എന്നാത്തിനാ ഇങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുന്നെ. " ജിത്തേട്ടാ എനിക്ക് പേടിയാകുന്നു. ഏട്ടൻ എന്തേലും പ്രശ്നം ഉണ്ടാക്കിയാലോ. " എന്റെ പെണ്ണെ നീ ഇങ്ങനെ വെപ്രാളപെടാതെ, അവൻ ഒന്നും ചെയ്യാൻ പോകുന്നില്ല. അല്ലെങ്കിൽ തന്നെ ഇത്രയും പേരുടെ മുന്നിൽ വെച്ച് അവൻ എന്ത് പ്രശ്നം ഉണ്ടാക്കാനാ. " എന്നാലും. "ഒരു എന്നാലുമില്ല നീ വാ നമ്മുക്ക് അങ്ങോട്ടേക്ക് പോകാം.

ശ്രീകോവിലിനു മുൻപിൽ തൊഴുകൈയ്യാൽ ദേവൻ നിന്നു അടുത്തു തന്നെയായി ആരൂട്ടിയെയും എടുത്തുകൊണ്ട് ദേവകിയമ്മയും ഉണ്ടായിരുന്നു. " സമയമായി പെൺകുട്ടിയെ വിളിച്ചോളൂ പൂജാരി ദേവകിയമ്മയെ നോക്കി പറഞ്ഞു. ദേവകിയമ്മ തിരിഞ്ഞ് നീലുവിനെ നോക്കി വിളിച്ചോണ്ട് വരാൻ പറഞ്ഞു അവൾ പതിയെ അവിടെ നിന്നും പോയി കുറച്ചു സമയത്തിനു ശേഷം അവൾ അവിടേക്ക് വന്നു. അവൾക്ക് പിന്നാലെ അച്ഛന്റെയും അമ്മയുടെയും കൈ പിടിച്ച് തീർത്ഥയും ഉണ്ടായിരുന്നു. തീർത്ഥക്ക് കൈകൾ നന്നായി വിറക്കുന്നുണ്ടായിരുന്നു അത് മനസിലാക്കിയെന്നോണം പരമേശ്വരൻ അവളെ ഒന്നുകൂടി തന്നിലേക്ക് ചേർത്ത് നിർത്തി. തൊഴുത് കഴിഞ്ഞ് നേരെ നോക്കിയ ദേവൻ കാണുന്നത് തനിക്ക് അടുത്തേക്ക് വിവാഹ വേഷത്തിൽ നടന്നു വരുന്ന തീർത്ഥയെ ആയിരുന്നു. " ഇവളെന്താ ഇവിടെ ദേവൻ തലച്ചേരിച്ച് അമ്മയോട് ചോദിച്ചു. " മോനെ അത് തീർത്ഥ മോളെയാ നീ താലികെട്ടാൻ പോകുന്നത്. അത് കേൾക്കെ ദേവന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി.

" ഓഹോ അപ്പൊ എല്ലാവരും കൂടി എന്നെ പൊട്ടനാക്കുവായിരുന്നല്ലേ. " മോനെ അമ്മ ഒന്നു പറയട്ടെ. " വേണ്ടാ എനിക്ക് ഒന്നും കേൾക്കണ്ടാ ദേവൻ കൈ ഉയർത്തി തടഞ്ഞു. ദേവന് അവന്റെ ദേഷ്യം അടക്കാൻ കഴിയുന്നില്ലായിരുന്നു അവൻ ദേഷ്യത്തോടെ തീർത്ഥയെ നോക്കി ദേവന്റെ നോട്ടം തന്നിലാണെന്ന് അറിഞ്ഞിട്ടു പോലും തീർത്ഥ തലഉയർത്തി നോക്കിയിരുന്നില്ല. " സമ്മതിച്ചെടി നിന്നെ എത്ര പെട്ടന്നാ നീ എല്ലാവരെയും മയക്കിയത്. ഇന്ന് ഈ ദേവൻ പോലും അവർക്ക് രണ്ടാം സ്ഥാനത്തായി. തീർത്ഥ ഒന്നും മിണ്ടാതെ അങ്ങനെ തന്നെ തലതാഴ്ത്തി നിന്നു. കണ്ണുകൾ കണ്ണുനീർ പൊഴിക്കുന്നുണ്ടായിരുന്നു. ഇതെല്ലാം കണ്ട് ഉള്ളിൽ ചിരിച്ചു കൊണ്ട് നിവിയും അവിടെ തന്നെ ഉണ്ടായിരുന്നു. "ദേവാ ദേവനാരായണൻ അവനെ വിളിച്ചു. " വേണ്ടാ അമ്മാവാ, അമ്മാവൻ ഒന്നും പറഞ്ഞു വരണ്ടാ. " ദേവാ നീ ഞാൻ പറയുന്നത് കേൾക്ക്, ആരൂട്ടി തീർത്ഥയെ അമ്മയായി കണ്ടു കഴിഞ്ഞു. ഇനി മറ്റൊരാളെ കുഞ്ഞിന് ആ സ്ഥാനത്ത് കാണാൻ കഴിയില്ല. അതുകൊണ്ടാ ദേവാ. നിന്റെ കുഞ്ഞിനെ പൊന്നുപോലെ നോക്കാൻ ഇവളെക്കാൾ നല്ല ഒരാളെ കണ്ടെത്താൻ ആകില്ല.

" ഹും, അമ്മാവാ അതിന് വേണ്ടി തന്നെയല്ലേ ഇവൾ എന്റെ കുട്ടിയുടെ പുറകെ നടന്നത്. ഇപ്പൊ അവൾ ആഗ്രഹിച്ചത് അതുപോലെ തന്നെ നടന്നില്ലേ. " ഏട്ടാ ഏട്ടനല്ലേ പറഞ്ഞത് പെണ്ണിനെ കാണണ്ടാ സംസാരിക്കണ്ടാന്ന്. ഞങ്ങൾ പറഞ്ഞതല്ലേ ഏട്ടൻ പോയി കണ്ട് സംസാരിച്ചിട്ട് മതി എല്ലാമെന്ന് നീലു ദേവനെ നോക്കി പറഞ്ഞു. " ഓഹോ അപ്പൊ എല്ലാവരും ഒത്തൊണ്ടാണല്ലേ നന്നായി. ഇനി അമ്മക്ക് എന്തേലും പറയാനുണ്ടോ ഉണ്ടെങ്കിൽ വേഗം ആകട്ടെ. " മോനെ അമ്മാവൻ പറഞ്ഞത് തന്നെയേ എനിക്കും പറയാനുള്ളു. ഞങ്ങൾ ഇന്ന് ഈ ചെയുന്നതെല്ലാം നല്ലതിനായിരുന്നെന്ന് നീയും തിരിച്ചറിയും ദേവാ എന്നെങ്കിലും. " ഇനിയിപ്പോ ഞാൻ ആയിട്ട് ഒന്നും പറയുന്നില്ല ഈ ദേവൻ എന്നും ഇങ്ങനെ തന്നെ ആണല്ലോ നിങ്ങളൊക്കെ പറയുന്നത് അനുസരിച്ചല്ലേ എന്റെ ജീവിതം. നടക്കട്ടെ നടക്കട്ടെ. അതും പറഞ്ഞ് പൂജാരി നീട്ടിയ താലി അവൻ അവളുടെ കഴുത്തിൽ അണിയിച്ചു. സിന്തുര ചുവപ്പിനാൽ അവളുടെ സീമന്തരേഖയെ ചുവപ്പിച്ചു. തീർത്ഥ അപ്പോളും കരയുകയായിരുന്നു. സിന്തുരം ചാർത്തി കഴിഞ്ഞ് അവൻ അവളോട് ചേർന്നു നിന്ന് ചെവിയിലായി പറഞ്ഞു.

" ജയിച്ചു എന്ന് നീ കരുതണ്ടാ, ഈ ദേവൻ ആരാന്ന് നീ അറിയാൻ പോകുന്നെ ഒള്ളു. അതികം നാൾ ഈശ്വരമഠത്തിലെ കെട്ടിലമ്മയായി കഴിയാന്ന് കരുതണ്ടാ നീ. കല്യാണം കഴിഞ്ഞപ്പോളെ ദേവകിയമ്മ ആരൂട്ടിയെ തീർത്ഥയുടെ കൈയിലേക്ക് ഏൽപിച്ചു. തീർത്ഥ കുഞ്ഞിനെ ചേർത്ത് നിർത്തി നെറ്റിയിൽ ഉമ്മ വെച്ചു. ദേവന് നന്നായി ദേഷ്യം വരുന്നുണ്ടായിരുന്നു. എന്നാൽ ചുറ്റും ആളുകൾ ഉള്ളത് കൊണ്ട് മാത്രം അവൻ നിയന്ത്രിച്ചു നിന്നു. ആരൂട്ടി അമ്മയെ തൊട്ടുനോക്കുന്ന തിരക്കിലായിരുന്നു. ഇടക്ക് ഉമ്മ വെക്കും, മുഖത്ത് തലോടും ഇത്രയും ദിവസം കാണാതിരുന്നതിന്റെ പരിഭവം തീർക്കുവായിരുന്നു അവൾ. ഇതൊക്കെ കാണുമ്പോൾ ദേവൻ ഒരു പുച്ഛത്തോടെ തീർത്ഥയെ നോക്കും. " ദേവാ ഒന്നു ചേർന്ന് നിന്നെ വിശ്വയുടെ സംസാരം കെട്ടാണ് ദേവൻ തീർത്ഥയിൽ നിന്നും നോട്ടം മാറ്റിയത്. മുന്നോട്ട് നോക്കിയപ്പോളെ കണ്ടു ഇളിച്ചോണ്ട് നിൽക്കുന്ന വിശ്വയെ അവനെ ദേഷ്യത്തിൽ ഒന്നു നോക്കി ദേവൻ അത് കണ്ട് വിശ്വ പറഞ്ഞു. "

അളിയാ മതിടാ അവളെ നോക്കിയത് നിങ്ങൾ ഒന്നൂടെ ചേർന്ന് നില്ലെടാ അവള് നിന്നെ പിടിച്ച് തിന്നതൊന്നുമില്ല വിശ്വയുടെ സംസാരം കേട്ട് ചുറ്റും കൂടിനിന്നവർ ചിരിക്കാൻ തുടങ്ങി അതുടെ ആയപ്പോൾ ദേവന്റെ സർവ്വ നിയന്ത്രണവും നശിച്ചിരുന്നു കഴുത്തിൽ കിടന്ന പൂമാല വിശ്വയുടെ നേരെ എറിഞ്ഞു കൊണ്ട് ദേവൻ ദേഷ്യത്തിൽ പുറത്തേക്കിറങ്ങി കാറിൽ കയറി പറപ്പിച്ചു പോയി. " വല്ല ആവശ്യവും ഉണ്ടായിരുന്നോ ജിത്തേട്ടന് ഏട്ടനെ കളിപ്പിക്കാൻ നീലു അവന്റെ അടുത്തേക്ക് വന്നുകൊണ്ട് പറഞ്ഞു. " പോടീ പോടീ ഈ വിശ്വയെ തോടാനെ അവനു പേടിയാ അതല്ലേ ഒന്നും മിണ്ടാതെ പോയത്. വിശ്വ ഷിർട്ടിന്റെ കോളർ പൊക്കികൊണ്ട് പറഞ്ഞു. അത് കണ്ട് ഒരു കള്ളച്ചിരിയോട് ദേവൻ പോയ വഴിയേ നോക്കി നീലു വിളിച്ചു പറഞ്ഞു. "ദേ ജിത്തേട്ടാ ഏട്ടൻ വരുന്നു. " അയ്യോ എടി നിന്റെ ചേട്ടൻ എന്നെ പഞ്ഞിക്കിടാൻ വന്നതാകും ഞാൻ ഇവിടെ ഇല്ലെന്ന് പറഞ്ഞേരെ അതും പറഞ്ഞ് വിശ്വ ഓടിച്ചെന്ന് തീർത്ഥയുടെ പുറകിൽ ഒളിച്ചു. തീർത്ഥ അതൊന്നും അറിയാതെ ദേവൻ പോയവഴിയേ നോക്കി നിൽക്കുവായിരുന്നു ഇടക്കിടെ ആരൂട്ടി പറയുന്നതിനെല്ലാം മൂളുന്നു മാത്രമേ ഒണ്ടായിരുന്നുള്ളു. നീലുവിന്റെ നിർത്താതെ ഉള്ള ചിരി കെട്ടാണ് വിശ്വ തീർത്ഥയുടെ പുറകിൽ നിന്നും എത്തിനോക്കിയത്.

തന്നെ അവള് കളിയാക്കിയതാണെന്ന് മനസിലായ അവൻ അവളുടെ അടുത്തേക്ക് വന്നൊണ്ട് പറഞ്ഞു. " ഇപ്പൊ ഞാൻ നിന്നെ ഒന്നും ചെയ്യുന്നില്ല കാരണം ഞാൻ എന്തേലും ചെയ്താൽ എന്റെ അഞ്ചു കുട്ടികൾക്ക് തള്ള ഇല്ലാതായിപ്പോകും. " അഞ്ചോ.. നീലു ഞെട്ടലോടെ അവനെ നോക്കി " എന്തെ കുറഞ്ഞു പോയോ എന്നാ നമ്മുക്ക് കൂട്ടാലോ. അതുടെ കേട്ടത്തോടെ അവള് തലയിൽ കൈവെച്ച് ഇരുന്ന് പോയി. കുറച്ചു സമയത്തിനു ശേഷം തിരിഞ്ഞു നോക്കിയപ്പോളാണ് തീർത്ഥ ഇപ്പോളും ദേവൻ പോയ വഴിയേ നോക്കി നില്കുവാണെന്ന് അവർ കണ്ടത്. അവളുടെ അടുത്തേക്ക് വന്നിട്ട് നീലു ആരൂട്ടിയെ എടുത്തു കളിപ്പിക്കാൻ തുടങ്ങി അത് ഒന്നു നോക്കിക്കൊണ്ട് വിശ്വ പറഞ്ഞു. " എന്താണ് മോളെ അങ്ങോട്ട് തന്നെ നോക്കി നിൽക്കുന്നത്, അവൻ ഇനി ഇപ്പൊൾ ഒന്നും വരില്ല അവന്റെ ദേഷ്യം എപ്പോളാണോ മാറുന്നെ അപ്പൊ വീട്ടിലേക്ക് എത്തിക്കോളും. " അതെ ഏട്ടത്തി ഏട്ടൻ വന്നോളും അതോർത്ത് ടെൻഷൻ ആകണ്ട, ദേ നോക്കിയേ ആരൂട്ടിടെ സന്തോഷം കണ്ടോ അത് പോരെ ഏട്ടത്തിക്ക്. " നീ ഒന്നുകൊണ്ടും പേടിക്കണ്ട ആ വെട്ടുപോത്തിനെ തളക്കാനുള്ള വഴി നമ്മുക്ക് കണ്ടു പിടിക്കാം. എന്തിനും ഈ വിശ്വട്ടൻ ഉണ്ട് കൂടെ.

എന്നാലേ ദാ ആരൂട്ടിയെ പിടിച്ചോ അമ്മയും മോളും എന്താന്ന് വെച്ചാൽ ആയിക്കോ. അപ്പൊ ശരി ഇനിയെങ്കിലും ഞാനും എന്റെ പെണ്ണും ഒന്നു പ്രണയിക്കട്ടെ. ഒരു ചിരിയോടെ പറഞ്ഞ് വിശ്വ നീലുവിനെയും കൂട്ടി അവിടെ നിന്നും പോയി. ആരൂട്ടിയെ ചേർത്ത് പിടിച്ച് ഒരു പുഞ്ചിരിയോടെ അവർ പോകുന്നതും നോക്കി നിന്നു തീർത്ഥ. ആരോ തലയിൽ തഴുകുന്ന പോലെ തോന്നിയിട്ടാണ് തീർത്ഥ തല ഉയർത്തി നോക്കിയത് മുന്നിൽ നിൽക്കുന്ന ദേവകിയമ്മയെ അവളൊന്നും ചിരിച്ചു കാണിച്ചു തിരിച്ചു അവൾക്ക് ഒരു പുഞ്ചിരി സമ്മാനിച്ച് അവർ പറഞ്ഞു. " മോൾക്ക് സങ്കടായോ. " സാരമില്ലമ്മേ എനിക്ക് കുഴപ്പമൊന്നുമില്ല. " മോളെ വെറുക്കരുത് അവനെ, എന്റെ കുഞ്ഞ് ഒരു പാവമാ അവന്റെ കഴിഞ്ഞുപോയ ജീവിതമാ അവനെ ഇങ്ങനെ ഓക്കേ ആക്കിയത്. അവനെ കൊണ്ട് മോളെ വിവാഹം കഴിപ്പിച്ചത് തെറ്റായി എനിക്ക് തോന്നുന്നില്ല. ഇനിയുള്ള അവന്റെ ജീവിതത്തിന് വേണ്ടേ ഈ അമ്മക്ക് ചെയ്തു കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ കാര്യം മോളു തന്നെയാ. അത്രയും പറഞ്ഞ് തിരിഞ്ഞ് പരമേശ്വരനെയും നിർമലയെയും നോക്കി പറഞ്ഞു.

" നിങ്ങൾ ഒന്നു കൊണ്ടും പേടിക്കണ്ട ധൈര്യമായി പൊക്കോ തീർത്ഥ മോള് എനിക്ക് മരുമകൾ അല്ല എന്റെ നീലുനെ പോലെ തന്നെ മകളാ അതുകൊണ്ട് ഒന്നും വരാതെ ഞാൻ നോക്കിക്കൊള്ളാം. ദേവകിയമ്മയുടെ വാക്കുകൾ അവർക്ക് നല്ല ആശ്വാസം തന്നെയായിരുന്നു എല്ലാവരോടും യാത്ര പറഞ്ഞ് അവർ വീട്ടിലേക്ക് മടങ്ങി പുറകെ തന്നെ അവളെ ചേർത്തു പിടിച്ചു കൊണ്ട് ദേവകിയമ്മയും. ഇതെല്ലാം കണ്ടുകൊണ്ട് നിന്ന നിവിക്ക് അവളുടെ ദേഷ്യം അടക്കാൻ കഴിയുനുണ്ടായിരുന്നില്ല വീട്ടിലേക്ക് എത്തിയ അവൾ മുറിയിൽ കയറി ഒരു ഭ്രാന്തിയെ പോലെ എല്ലാം എറിഞ്ഞുടച്ചു. ശബ്ദം കേട്ട് ഓടിയെത്തിയ അമ്പിക കാണുന്നത് അലങ്കോലമായി കിടക്കുന്ന മുറിയായിരുന്നു. അവർ പേടിയോടെ ഉള്ളിലേക്ക് കയറി അപ്പോളേക്കും കണ്ടു ഒരു മൂലയിൽ ചുരുണ്ടുകുടി ഇരിക്കുന്ന നിവിയെ അവർ പതിയെ അവളെ വിളിച്ചു. " മോളെ നിവി. വിളിക്കുന്നത് ഒന്നും അറിയാതെ മറ്റെന്തോ സ്വയമേ പുലമ്പുകയായിരുന്നു അവൾ അവർ ഒന്നുകൂടി ചെവി അടുപ്പിച്ച് വെച്ചു പറയുന്നത് കേൾക്കാൻ. " ഇല്ല സമ്മതിക്കില്ല

ദേവനും അവന്റെ സ്വത്തുകളും ഈ നിവേദ്യക്ക് മാത്രം ഉള്ളതാ, അത് സ്വന്തമാക്കാൻ മറ്റാരെയും അനുവദിക്കില്ല ഞാൻ. കൊല്ലും അവളെ. അമ്പിക പേടിയോടെ അവളെ ഒന്നുകൂടി വിളിച്ചു അപ്പോളാണ് നിവി സ്വബോധത്തിലേക്ക് വന്നത്. മുന്നിൽ നിനക്കുന്ന അമ്മയെ നോക്കി ചിരിച്ചോണ്ട് അവൾ പറഞ്ഞു. " ഒന്നുമില്ലമ്മേ ഞാൻ ആഗ്രഹിച്ചത് മറ്റൊരാൾ സ്വന്തമാക്കിയത് കണ്ടപ്പോൾ തൊറ്റുപോയത് പോലെ തോന്നി. അത് കേട്ട അമ്പികക്കും സങ്കടമായി. നിവി ചോദിച്ചതെല്ലാം അവർ നേടി കൊടുത്തിട്ടുണ്ട് എന്നാൽ ഇതിനുമാത്രം കഴിയാതെ വന്നത് അവരുടെ ദേഷ്യം കൂട്ടിയിരുന്നു. അത് ഉള്ളിലൊതുക്കി അവർ അവളോട് പറഞ്ഞു. "മോള് ഒന്നുകൊണ്ടും പേടിക്കണ്ട ദേവനെ നിനക്ക് തന്നെ ഈ അമ്മ നേടി തരും. ഇപ്പൊ അവർ ഒന്നിച്ച് ജീവിക്കാതിരിക്കാനുള്ള വഴി നോകാം നമ്മുക്ക്.

എത്രയും പെട്ടെന്ന് തന്നെ അവനെ കൊണ്ട് അവളെ അടിച്ചിറക്കാം നമ്മുക്ക്. നിവിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി അവൾ അമ്മയെ കെട്ടിപിടിച്ച് കവിളിൽ അമർത്തി ചുംബിച്ചു. അത് കണ്ട് പുഞ്ചിരിയോടെ മഹേന്ദ്രൻ പറഞ്ഞു. " ദേവന് എന്തായാലും അവളെ കാണുന്നതേ ഇഷ്ടമല്ല അതുകൊണ്ട് പുറത്താക്കാൻ എളുപ്പം കഴിയും. " മ്മ് നമുക്ക്‌ നോകാം. എന്നാ ശരി നല്ല തലവേദന ഞാൻ ഒന്നു കിടക്കട്ടെ. നിവിയോട് വിശ്രമിച്ചോളാൻ പറഞ്ഞു കൊണ്ട് അവർ താഴേക്ക് പോയി. അവർ പോയി എന്ന് ഉറപ്പു വരുത്തിയിട്ട് വാതിലടച്ച് നിവി അവളുടെ പോക്കറ്റിൽ നിന്നും ഡ്രെക്സ് ബോട്ടിൽ എടുത്ത് അതിലെ മരുന്ന് സിറിഞ്ചിലേടുത്ത് കൈയിലേക്ക് ഇൻജെക്ട് ചെയ്തു. അത് ശരീരത്തിൽ എത്തിയതോടെ ഒരു ഭ്രാന്തിയെപ്പോലെ അവൾ അലറി. " എന്റെ വഴിക്ക് തടസമായി ആരൂവന്നാലും കൊല്ലും ഞാൻ, Mrs തീർത്ഥ ശിവദേവ് നിന്റെ തകർച്ച തുടങ്ങി കഴിഞ്ഞു ഈ നിവി മോഹിച്ചതൊന്നും ആരും സ്വന്തമാക്കാൻ അനുവദിക്കില്ല ഞാൻ....... (തുടരും )...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story