❣️ശിവതീർത്ഥം❣️: ഭാഗം 18

shivatheertham

എഴുത്തുകാരി: സ്‌നേഹാ സാജു

ദേവൻ നേരെ പോയത് അവരുടെ തന്നെ ഗസ്റ്ഹൗസിലേക്ക് ആയിരുന്നു. അവന് ദേഷ്യം അടക്കാൻ കഴിയുന്നില്ലായിരുന്നു കാറിൽ നിന്ന് പുറത്തിറങ്ങി ഗസ്റ്ഹൗസിന്റെ വാതിൽ വലിച്ചു തുറന്ന് അകത്തേക്ക് കയറി അവിടെ കണ്ടതെല്ലാം ദേഷ്യം തീരുവോളും എറിഞ്ഞുടച്ചു അവൻ. ദേഷ്യം അല്പം ഒന്നു ശമിച്ചപ്പോൾ സ്റ്റെപ് കയറി അവന്റെ റൂമിൽ കയറി വാതിൽ വലിച്ചടച്ച് അലമാരയിൽ നിന്നും ഒരു ബോട്ടിൽ വിസ്കി എടുത്ത് വായിലേക്ക് കമഴ്ത്തി. ആ ബോട്ടിൽ തീരുവോള്ളം അവൻ അത് കുടിച്ചു എന്നിട്ട് ആടിയാടി ബല്കാണിയിലേക്ക് നടന്നു അവിടത്തെ ചെയറിലേക്ക് ഇരുന്നുകൊണ്ട് പുലമ്പി. "അവൾക്ക് എന്നെ ശരിക്കും അറിയില്ല, ഈ ദേവൻ ആരെന്ന് അവൾ അറിയാൻ പോകുന്നെ ഒള്ളു. സൂര്യരശ്മികൾ കണ്ണിലേക്ക് തുളച്ചു കയറിയപ്പോളാണ് ദേവൻ ഉറക്കമുണർന്നത് പതിയെ കണ്ണുകൾ ചിമ്മി തുറന്ന് മുന്നോട്ടേക്ക് നോക്കി പെട്ടെന്ന് തന്നെ കൈകൾ തലയിൽ അമർത്തി മുഖം ചുളിച്ചു അവൻ. കുറച്ച് സമയത്തിന് ശേഷം നല്ല എലക്ക ഇട്ട കോഫിയുടെ മണം മൂക്കിലേക്ക് കയറിയപ്പോളാണ് അവൻ തല ഉയർത്തി നോക്കിയത്

പെട്ടന്ന് തന്നെ അവന്റെ മുന്നിലേക്ക് ആവി പറക്കുന്ന ഒരു കപ്പ് നീണ്ടുവന്നു അത് കണ്ട് നോക്കിയപ്പോളാണ് കാണുന്നത് തനിക്ക് മുന്നിൽ നിൽക്കുന്ന വിശ്വയെ. സംശയത്തോടെ ഉറ്റുനോക്കുന്ന ദേവനോട് അവൻ പറഞ്ഞു. " വാങ്ങി കുടിക്കടാ ഇന്നലെത്തെ കെട്ടിറങ്ങട്ടെ. അവനെ ഒന്നു നോക്കി പതിയെ എഴുന്നേറ്റ് മുഖം കഴുകി വന്ന ദേവൻ വിശ്വയുടെ കൈയിൽ നിന്ന് കോഫി കപ്പ് വാങ്ങി അവനടുത്തേക്കിരുന്നു. " ദേവാ നീ ഇന്നലെ ഇവിടെ ആണോ കിടന്നത്. " മ്മ്, ഒന്നു മുളുക മാത്രമേ അവൻ ചെയ്തുള്ളു. " ദേവാ നീ എനിക്ക് തന്ന വാക്ക് തെറ്റിച്ച് ഇന്നലെ കുടിച്ചല്ലേ ദേവൻ അതിന് മറുപടി ഒന്നും പറഞ്ഞിരുന്നില്ല വിശ്വക്ക് നല്ല ദേഷ്യം വന്നിരുന്നു സ്വയമേ നിയന്ത്രിച്ച് അവൻ പിന്നെയും ചോദിച്ചു. " ഞാൻ ചോദിച്ചത് കെട്ടില്ലെന്ന് ഉണ്ടോ ദേവാ. " വിശ്വ സോറിടാ, ഇന്നലെ എനിക്ക് ഒട്ടും കൺട്രോൾ ചെയ്യാൻ കഴിഞ്ഞില്ലടാ നീ ഒന്നു ക്ഷമിക്ക്. പിന്നെയും അവരുടെ ഇടയിൽ മൗനം സ്ഥാനം പിടിച്ചു കുറച്ച് സമയത്തിനു ശേഷം അതിനെ ബേദ്ധിച്ചോണ്ട് വിശ്വ സംസാരിച്ച് തുടങ്ങി. " എന്താ ദേവാ നിനക്ക് പറ്റിയത്. അതിന് മറുപടിയൊന്നും പറയാതെ ആവി പറക്കുന്ന കോഫി ഊതി ഊതി കുടിക്കുകയായിരുന്നു ദേവൻ.അത് കണ്ട് പല്ലുകടിച്ചു കൊണ്ട് ദേഷ്യത്തിൽ വിശ്വ പിന്നെയും അവനോട് ചോദിച്ചു.

" എടാ നീ എന്തിനാ തീർത്ഥയോട് ഇത്രമാത്രം ദേഷ്യം കാണിക്കുന്നത്. നീ എല്ലാവരെയും ശ്രേയയെ വെച്ച് കമ്പയർ ചെയുന്നത് എന്തിനാ. ഒരാൾ അങ്ങനെ ആയിരുന്നെന്ന് കരുതി മറ്റെല്ലാവരും അങ്ങനെ ആകണമെന്ന് ഉണ്ടോ ദേവാ. വിശ്വയെ ദേഷ്യത്തിൽ ഒന്നു നോക്കി കോഫി ഒന്നുകൂടി സിപ് ചെയ്ത ശേഷം ദേവൻ പറഞ്ഞു. "വിശ്വ നമ്മുക്ക് ഈ സംസാരം ഇവിടെ വെച്ച് നിർത്താം. നിങ്ങളെ ഓക്കേ അവൾ പറഞ്ഞു മയക്കിയിരിക്കുവാ നോക്കിക്കോ അതികം വൈകാതെ അവളുടെ തനി നിറം നിങ്ങൾക്ക് കാണാൻ പറ്റും. " അവനെ ഒന്നു പുച്ഛിച്ചോണ്ട് വിശ്വ പറഞ്ഞു. ദേവാ നീ നോക്കിക്കോ ഈ പറഞ്ഞതെല്ലാം ഒരിക്കൽ നീ തിരുത്തി പറയും. അതൊക്കെ പോട്ടെ നീ പോയി ഫ്രഷ് ആയിവാ നമ്മുക്ക് വീട്ടിലേക്ക് പോകാം. ഒന്നു മൂളിയിട്ട് ദേവൻ ഫ്രഷ് ആകാൻ അകത്തേക്ക് കയറി പോയി വിശ്വ ഒരു ദീർഘ നിശ്വാസത്തോടെ അവൻ പോകുന്നതും നോക്കി നിന്നു. ആരൂട്ടിടെ ഉച്ചത്തിലുള്ള കരച്ചിൽ കെട്ടാണ് ദേവനും വിശ്വയും ഈശ്വരമഠത്തിലേക്ക് കയറി വരുന്നത്. ആരൂട്ടിടെ കരിച്ചിൽ കേൾകുന്തോറും ദേവന് അവന്റെ ഹൃദയം നിന്നത് പോലെ തോന്നി.

മറ്റൊന്നും നോക്കാതെ ഓടിപിണഞ്ഞവൻ അകത്തേക്ക് കയറി. അകത്തേക്ക് എത്തിയപ്പോളെ കണ്ടു അമ്മാവന്റെ മടിയിലിരുന്ന് ഏങ്ങി ഏങ്ങി കരയുന്ന ആരൂട്ടിയെ. ഒന്നൂടെ സൂക്ഷിച്ച് നോക്കപ്പോൾ കണ്ടു തലയിൽ ഒരു കേട്ടുമായാണ് അവളുടെ ഇരുപ്പ് അത് കാണുന്തോറും ദേവന് ഹൃദയം വിങ്ങുന്നപോലെ തോന്നി . അമ്മാവന്റെ മടിയിലിരുന്ന് എന്തോ പറഞ്ഞ് തിരിഞ്ഞു നോക്കിയ ആരൂട്ടി അപ്പോളാണ് പുറകിൽ നിൽക്കുന്ന ദേവനെ കാണുന്നത്. അവനെ കണ്ടപ്പോളേക്കും വിതുമ്പി കരഞ്ഞു പോയിരുന്നു അവൾ. ആ കുഞ്ഞി കണ്ണുകളിൽ നിന്നും നീർമുത്തുകൾ താഴേക്ക് ചാടികൊണ്ടിരുന്നു. " അച്ചേ... ആരൂട്ടി വിതുമ്പി കൊണ്ട് അവനെ വിളിച്ചു അത് കേൾക്കേണ്ട താമസം ദേവൻ ഓടിവന്ന് കുഞ്ഞിനെ മാറോട് ചേർത്ത് തുരുതുരെ ഉമ്മ വെച്ചു അവനും കരയുകയായിരുന്നു. " കരയാതെ കുഞ്ഞാ, അച്ചേടെ കുഞ്ഞിക്ക് എന്താടാ പറ്റിയത് വാത്സല്യത്തോടെ അവൻ ചോദിച്ചു. " അച്ചേ നാൻ വീനു ദേ ഇബിടെ പൊത്തി എനിച്ച് ഉവ്വാവുണ്ട് ച്ചേ. " എവിടെ അച്ച നോക്കട്ടെ. " തോടെന്താ അച്ചേ മോക്ക് വെനീച്ചും..

വേദന കൊണ്ട് മുഖം ചുളിക്കുന്ന ആരൂട്ടിയെ കണ്ടതോടെ ദേവന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി. അവൻ തിരിഞ്ഞ് വിശ്വയെ ഒന്നു നോക്കി അവന്റെ കണ്ണുകളും നിറഞ്ഞിട്ടുണ്ടായിരുന്നു. ദേവന്റെ സർവ്വ നിയന്ത്രണവും അപ്പോളേക്കും നശിച്ചിരുന്നു. ആരൂട്ടിയെ അമ്മാവനെ ഏൽപിച്ച് അവൻ അകത്തേക്ക് ഒന്നു നോക്കി. " തീർത്ഥ..... അവൻ ഉച്ചത്തിൽ അലറുകയായിരുന്നു, ആരൂട്ടി പേടിച്ച് ദേവനാരായണന്റെ നെഞ്ചിൽ പറ്റിച്ചേർന്നിരുന്ന് ഉച്ചത്തിൽ കരയാൻ തുടങ്ങിയിരുന്നു. താഴത്തെ ബഹളം കെട്ടാണ് നീലു അവിടേക്ക് വന്നത് അവൾക്ക് പിന്നാലെ നിവിയും ഉണ്ടായിരുന്നു. താഴെ എത്തിയ അവർ കാണുന്നത് ദേഷ്യത്താൽ വലിഞ്ഞു മുറുകിയ മുഖവുമായി നിൽക്കുന്ന ദേവനെ ആയിരുന്നു. അവന്റെ കണ്ണുകളിലെ അഗ്നി കണ്ട് നീലു പേടിയോടെ വിശ്വക്ക് അടുത്തേക്ക് നീങ്ങി നിന്നു. എന്നാൽ നിവിയുടെ ചുണ്ടിൽ മാത്രം ഒരു പുഞ്ചിരി തത്തി കളിച്ചു. " എന്താ ദേവാ എന്തിനാ നീ ഇങ്ങനെ ഒച്ചവെക്കുന്നത്. ദേവകിയമ്മയും മാലതി അമ്മായിയും അത് ചോദിച്ചു കൊണ്ടാണ് മുറിയിൽ നിന്ന് പുറത്തേക്ക് വന്നത്. എന്നാൽ അവർക്ക് മറുപടി ഒന്നും കൊടുക്കാതെ അവൻ ഒന്നുകൂടി അകത്തേക്ക് നോക്കി അലറി. " തീർത്ഥ വിളിച്ചത് കെട്ടില്ലേടി നീ ഇറങ്ങി വാടി.

അടുക്കളയിൽ ആരൂട്ടിക്കുള്ള പാല് ഫീഡിങ് ബോട്ടിലിൽ ആകുമ്പോളായിരുന്നു ദേവന്റെ വിളി അവൾ കേട്ടത്. എന്തോ ആ വിളി കേട്ടപ്പോൾ അവളുടെ കൈകൾ വിറക്കാൻ തുടങ്ങിയിരുന്നു. പാല് അടുക്കളയിൽ തന്നെ വെച്ച് പുറത്തേക്ക് ഓടിവന്നു അവൾ.അപ്പോളെ കണ്ടു ദേഷ്യത്തിൽ നിൽക്കുന്ന ദേവനെ. വിറച്ച് വിറച്ച് അവൾ അവനോട് ചോദിച്ചു. " എ... ന്താ.... വി.... ളി.... ച്ചേ... " ഹോ കെട്ടില്ലമ്മ ഇവിടെ ഉണ്ടായിരുന്നോ. അതിന് അവൾ ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു. എന്നാൽ അതുകൂടി കണ്ടതോടെ ദേവന്റെ നിയന്ത്രണം വിട്ട് കൈ ഉയർത്തി ഒറ്റ അടിയായിരുന്നു. പുറകിലേക്ക് വേച്ച് വീഴാൻ പോയ തീർത്ഥയെ വിശ്വ താങ്ങി നിർത്തി. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു അതോടൊപ്പം ചുണ്ടുപൊട്ടി ചോര ഒഴുകി ഇറങ്ങി. വിശ്വ ദേഷ്യം കൊണ്ട് വിറക്കാൻ തുടങ്ങി തീർത്ഥയെ നേരെ നിർത്തി ദേവനോട് ദേഷ്യത്തിൽ അവൻ ചോദിച്ചു. " നിനക്ക് എന്താ ദേവാ ഭ്രാന്താണോ, എന്തിനാടാ നീ ഇവളെ അടിച്ചത് പറയടാ പുല്ലെ. " നീയൊക്കെ അല്ലേടാ പറഞ്ഞെ ഇവള് എന്റെ കുഞ്ഞിനെ പൊന്നുപോലെ നോക്കുമെന്ന്. ഇപ്പൊ കണ്ടോ ഇത്രയേ ഉള്ളു. ഇവളുടെ കാലെടുത്തു കുത്തിയില്ല അതിന് മുമ്പ് എന്റെ കുഞ്ഞിന്റെ കരച്ചിലുയരാൻ തുടങ്ങി.

ദേവനാരായണൻ കുഞ്ഞിനെ നീലുവിന്റെ കൈയിൽ ഏല്പിച്ച് ദേവനടുത്തേക്ക് വന്നുകൊണ്ട് പറഞ്ഞു. " ദേവാ എന്താ സംഭവിച്ചതെന്ന് ചോദിച്ചറിയാതെ തീർത്ഥ മോളെ തല്ലിയത് മോശായിപ്പോയി. നീ എവിടെ ആയിരുന്നു ഇത്രയും നേരം ഈ കുഞ്ഞിനെ നീ ഓർത്തോ ഇല്ലലോ ദാ നിന്റെ ഈ കുഞ്ഞ് ഒന്നു വീണപ്പോൾ നെഞ്ച് പിടഞ്ഞത് ഇവൾക്കാ പാവം ഇത്രയും നേരം കുഞ്ഞിനെ ആശ്വസിപ്പിക്കാൻ പെടാപാട് പെടുവായിരുന്നു. തല്ലേണ്ടിയിരുന്നില്ല ദേവാ ഒന്നില്ലേലും നിങ്ങളുടെ വിവാഹം ഇന്നലെയല്ലേ കഴിഞ്ഞത്. " അതൊക്കെ ഇവളുടെ വെറും അഭിനയമല്ലേ. അമ്മാവാ ഞാൻ വിവാഹത്തിന് സമ്മതിച്ചത് തന്നെ എന്റെ ആരൂട്ടിക്ക് വേണ്ടി മാത്ര ഇപ്പൊ ദേ ഇവളായി തന്നെ എനിക്ക് ഒരു കാര്യം മനസിലാക്കി തന്നു എന്റെ ഭാര്യ എന്നല്ലാ ആരൂട്ടിടെ അമ്മ ആയിരിക്കാൻ പോലും യാതൊരു യോഗ്യതയുമില്ല ഇവൾക്ക്. അതുകൊണ്ട് തന്നെ എന്റെ കുട്ടിയെ ഇവളിനി തൊട്ടുപോകരുത് എന്റെ കുഞ്ഞ് ഇത്രയും നാൾ എങ്ങനെയാണോ വളർന്നത് അതുപോലെ മതി ഇനിയും. " ദേവാ നീ ഇത് എന്തൊക്കെയാ പറയുന്നേ വിശ്വ ദേഷ്യത്തോടെ അവനോട് ചോദിച്ചു.

" വേണ്ടാ വിശ്വ ഒന്നും പറയണ്ട നീ, ഇനി ഇവളെ എന്റെ കുഞ്ഞിന്റെ നിഴൽ വെട്ടത്ത് പോലും കണ്ടുപോകരുത്. കാലുകുത്തിയപ്പോൾ ഇങ്ങനെയാണെങ്കിൽ കൂടെ നടന്നാൽ എന്റെ കുഞ്ഞിന് വേദനിക്കാനെ നേരം കാണു. അത്രയും പറഞ്ഞ് ആരൂട്ടിയെയും എടുത്ത് മുകളിലേക്ക് കയറി പോയി ദേവൻ. ദേവന്റെ ഓരോ വാക്കും തീർത്ഥയെ കീറിമുറിച്ചുകൊണ്ടിരുന്നു ഉള്ളിലെ മുറിവിന്റെ വേദന കണ്ണുനീരായി പുറത്തേക്ക് വന്നുകൊണ്ടിരുന്നു എന്നാലും എല്ലാവർക്കും ഒരു മങ്ങിയ ചിരി സമ്മാനിച്ച് മുകളിലേക്ക് കയറിപ്പോയി അവൾ. അവൾ പോകുന്നതും നോക്കി വേദനയോടെ ദേവകിയമ്മ പറഞ്ഞു. " വേണ്ടിയിരുന്നില്ല, തീർത്ഥ മോളെ ഒരിക്കലും ദേവന്റെ ജീവിതത്തിലേക്ക് കൊണ്ടുവരണ്ടായിരുന്നു വേദനയോടെ മറ്റുള്ളവരും അകത്തേക്ക് പോയി. എന്നാൽ നിവിയുടെ മുഖത്ത് മാത്രം ആഹ്ലാദമായിരുന്നു ചുണ്ടിൽ പുഞ്ചിരിയും അത് കറക്റ്റ് ആയി നീലു കാണുകയും ചെയ്തു. മുറിയിലേക്ക് വന്ന നിവിക്ക് അവളുടെ സന്തോഷം അടക്കാൻ കഴിയുന്നില്ലായിരുന്നു അവൾ ഫോൺ എടുത്ത് അമ്മയെ വിളിച്ചു അത് പ്രതീക്ഷിച്ചെന്നപോലെ ആദ്യ റിങ്ങിൽ തന്നെ അമ്പിക ഫോൺ എടുത്തു. " ഹലോ അമ്മേ. " നിവി മോളെ എന്താ വലിയ സന്തോഷത്തിലാണെന്ന് തോന്നുന്നല്ലോ "

അതെ അമ്മേ എന്റെ സന്തോഷം അടക്കാൻ കഴിയുന്നില്ല എനിക്ക്. " എന്താ മോളെ എന്താ കാര്യം. " ഇന്ന് ഇവിടെ ഒരു സംഭവം ഉണ്ടായി ദേവൻ തീർത്ഥയെ അടിച്ചു. "ആണോ, ച്ചേ എനിക്ക് അതൊന്ന് നേരിട്ട് കാണാൻ പറ്റിയില്ലലോ. അതൊക്കെ പോട്ടെ ദേവൻ എന്തിനാ അവളെ അടിച്ചത്. " അതെ നമ്മുടെ ആ ആരൂട്ടിമോളില്ലേ അവളൊന്ന് വീണു. " ഓഹോ, അല്ല ആ നാശം എങ്ങനെയാ വീണേ. " ഹാ ഹാ ഹാ ഹാ... അതിന് മറുപ്പുറത്തുനിന്ന് നിവിയുടെ ചിരിയാണ് അമ്പിക കേട്ടത്. " എന്താ മോളെ ചിരിക്കൂന്നേ നീയാണോ അത് ചെയ്തത് അവർ അവളോട് ചോദിച്ചു, എങ്ങനെയാ ചെയ്തേ പറ. " എന്റെ അമ്മേ ഇങ്ങനെ തിടുക്കം കാട്ടാതെ ഞാൻ പറയാം. ഞാൻ രാവിലെ താഴേക്ക് ചെല്ലുമ്പോൾ അമ്മയും മോളും ഭയങ്കര സ്നേഹ പ്രകടനത്തിലായിരുന്നു. നിവി പതിയെ ആ ഓർമകളിലേക്ക് പോയി. ആരൂട്ടി ഊഞ്ഞാലിൽ ഇരിക്കാൻ തീർത്തയോട് വാശി പിടിക്കുവായിരുന്നു . അവളുടെ വാശികാരണം തീർത്ഥ അവളെ ഊഞ്ഞാലിലിരുത്തി പതിയെ ആട്ടി കൊടുക്കാൻ തുടങ്ങി. അപ്പോളാണ് അതിലെ നീലു പോയത് അവളെ അവിടെ നിർത്തിട്ട് തീർത്ഥ കൊച്ചിന് പാലെടുക്കാൻ അടുക്കളയിലേക്ക് പോയി കുറച്ച് കഴിഞ്ഞപ്പോ നീലുന് ഒരു കാൾ വന്നു. "

എന്നിട്ട് എന്താ മോളെ ഉണ്ടായേ. അമ്പികയുടെ ശബ്ദമാണ് നിവിയെ ഓർമയിൽ നിന്ന് തിരികെ കൊണ്ടുവന്നത് എന്നിട്ട് ഒരു ചിരിയോടെ അവൾ പറഞ്ഞു. " എന്നിട്ട് എന്ത് ഉണ്ടാകാൻ നീലുവിന്റെ ശ്രദ്ധ ഒന്നു മാറിയപ്പോ ഞാൻ ആ സാധനത്തിനെ പുറകിന്ന് ഉന്തി കറക്റ്റായി ഉർന്ന് താഴേക്ക് തന്നെ വീണു ആ വീഴ്ചയിൽ നെറ്റി കാര്യമായി തന്നെ പൊട്ടി. എന്ത് കരച്ചിലായിരുന്നെന്നോ ആ നാശം. അത്രയും പറഞ്ഞ് ഫോണുമായി തിരിഞ്ഞ നിവി കാണുന്നത് വാതിൽക്കൽ കൈ കെട്ടി തന്നെ നോക്കി നിൽക്കുന്ന വിശ്വയെയും നീലുവിനെയും ആയിരുന്നു. അവരുടെ മുഖം കണ്ടപ്പോളെ മനസിലായി എല്ലാം കേട്ടുന്ന് അമ്മയോട് പിന്നെ വിളിക്കാന്ന് പറഞ്ഞ് പെട്ടെന്ന് തന്നെ അവൾ ഫോൺ വെച്ചു. അവൾ ഫോൺ വെച്ചതു കണ്ട് വിശ്വ പാഞ്ഞു ചെന്ന് അവളുടെ കരണത്ത് ആഞ്ഞടിച്ചു നിവി തെറിച്ച് കട്ടിലിലേക്ക് വീണു. ഊക്കൊടെ അവിടെ നിന്ന് ചാടിയെഴുന്നേറ്റ് അവൾ വിശ്വയെ പിന്നിലേക്ക് തള്ളി വിശ്വ നീലുവിന്റെ മേത്തേക്ക് വീണു എന്നാൽ താഴേക്ക് വീഴാതെ അവൾ ബാലൻസ് ചെയ്തു നിന്നു. പതിയെ വിശ്വയെ നേരെ നിർത്തി അവൾ പറഞ്ഞു. "എങ്ങനെ തോന്നിയെടി നിനക്ക് ആ പിഞ്ചു കുഞ്ഞിനെ നോവിക്കാൻ നീയൊക്കെ ഒരു പെണ്ണാണോ. " നീലു നീ ഇവളോട് ഒന്നും പറയണ്ട, നീ വാ നമ്മുക്ക് ഇപ്പൊ തന്നെ ദേവനോട് പോയി കാര്യം പറയാം. വിശ്വ നീലുവിന്റെ കൈ പിടിച്ച് പുറത്തേക്ക് നടന്നു. " ഒന്നു നിന്നെ. അപ്പോളേക്കും പുറകിൽ നിന്നും നിവി അവരെ വിളിച്ചിരുന്നു.

തിരിഞ്ഞു നോക്കി എന്താണെന്ന് അവർ പുരികമുയർത്തി അവളോട് ചോദിച്ചു. അവൾ പതിയെ പറഞ്ഞു തുടങ്ങി. " ദേവനോട് ഇത് പറയുമ്പോൾ ഒന്നോർത്താൽ നന്ന്. നിങ്ങളെ ഇപ്പൊ അങ്ങേർക്ക് വല്യ വിശ്വാസം ഒന്നുമില്ല. തീർത്ഥയുടെ കൂട്ടുകൂടി നിങ്ങളും ചേർന്നാ ആരൂട്ടിയെ വീഴ്ത്തിയതെന്ന് ഞാൻ വരുത്തി തീർക്കും പിന്നെ എന്താ സംഭവിക്കാന്ന് അറിയാലോ. അവർ അവളെ ദേഷ്യത്തോടെ നോക്കി. അവരെ നോക്കി പുച്ഛിച്ചോണ്ട് അവൾ പറഞ്ഞു " വെറുതെ എന്റെ വഴിക്ക് തടസം നിന്ന് പണി വാങ്ങിക്കൂട്ടേണ്ട. ഞാൻ തുടങ്ങിയിട്ടേ ഉള്ളു. ദേവനെ കിട്ടാൻ എന്ത് വൃത്തികെട്ട കളിയും കളിക്കും ഞാൻ അത് ഇഷ്ടം കൊണ്ടല്ല ഈശ്വരമഠത്തിലെ സ്വത്തുക്കൾ കണ്ടുകൊണ്ട് തന്നെയാ അത്രയും പറഞ്ഞ് വാതിൽ വലിച്ചടച്ചു അവൾ. " എന്താ ജിത്തേട്ടാ അവൾ ഒന്നു വിരട്ടിയപ്പോളേക്കും നിന്നു പോയത്. " ടി അവൾ പറഞ്ഞതിലും കാര്യമുണ്ട് ദേവന് ഇപ്പൊ നമ്മളെ വലിയ വിശ്വാസം ഒന്നുമില്ല തീർത്ഥയോടുള്ള നമ്മുടെ അടുപ്പവും അവന് ഇഷ്ടമല്ല അപ്പൊ ഇങ്ങനെ ഒന്നുണ്ടായാൽ അവനത് അല്പം എങ്കിലും വിശ്വസിക്കും. " ഇനി നമ്മൾ എന്ത് ചെയ്യും അവൾ രണ്ടും കൽപ്പിച്ച ഏട്ടന്റെ ജീവിതം അവൾ നശിപ്പിക്കും. " നീ ഇങ്ങനെ ടെൻഷൻ ആകാതെ നീലു നമ്മുക്ക് കുറച്ചൂടെ ക്ഷമിക്കാം ഒരു സന്ദർഭം കിട്ടിയാൽ ഒരു മുട്ടൻ പണി തന്നെ കൊടുക്കാം നമുക്ക്‌. എന്നാൽ നീ താഴേക്ക് പൊക്കോ ഞാൻ ദേവനെ ഒന്നു കണ്ടിട്ട് വരാം. നീലു പതിയെ താഴേക്ക് പോയി വിശ്വ അവൾ പോകുന്നത് ഒന്നു നോക്കിയിട്ട് ദേവന്റെ മുറിയിലേക്കും........ (തുടരും )...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story