❣️ശിവതീർത്ഥം❣️: ഭാഗം 19

shivatheertham

എഴുത്തുകാരി: സ്‌നേഹാ സാജു

വിശ്വ നേരെ പോയത് ദേവന്റെ അടുത്തേക്കായിരുന്നു ചാരിയിട്ടിരുന്ന മുറിയുടെ വാതിൽ പതിയെ തുറന്നവൻ അകത്തേക്ക് കയറി അപ്പോളെ കണ്ടു ബേബി ബെഡിൽ കിടന്നുറങ്ങുന്ന ആരൂട്ടിയെ. കുഞ്ഞിന്റെ നെറ്റിയിലെ മുറിവ് പിന്നെയും അവനെ സങ്കടത്തിലാക്കി. പതിയെ കുഞ്ഞിനടുത്തേക്ക് ചെന്ന് നെറ്റിയിലെ മുറിവിൽ അവൻ ചുണ്ടുകൾ ചേർത്തു. ആരൂട്ടി നെറ്റി ചുളിക്കുന്നത് കണ്ടപ്പോൾ മനസിലായി കുഞ്ഞിന് വേദന എടുക്കുന്നുണ്ടെന്ന് അവൻ പതിയെ അവളെ തട്ടി ഉറക്കി. അവിടന്ന് തല ഉയർത്തി ചുറ്റും ഒന്നവൻ നോക്കി ദേവനെ അവിടെ ഒന്നും കാണുന്നില്ലായിരുന്നു പെട്ടെന്ന് തന്നെ അവന്റെ ശ്രദ്ധ തുറന്നുകിടക്കുന്ന ബല്കാണിയിൽ എത്തി നിന്നു അവൻ പതിയെ അങ്ങോട്ടേക്ക് നടന്നു. വിശ്വ അങ്ങോട്ട് ചെല്ലുമ്പോൾ കാണുന്നത് തലതാഴ്ത്തി ചെയറിൽ ഇരിക്കുന്ന ദേവനെ ആയിരുന്നു. വിശ്വ പതിയെ അവന്റെ അടുത്തേക്കിരുന്ന് തോളിൽ ഒന്നു കൈകൊണ്ട് തൊട്ടു. " എന്താ ദേവാ ഇതൊക്കെ നിനക്ക് എന്താ പറ്റിയെ. ദേവൻ ഒന്നും മറുപടി പറയാതെ അവനെ തല ഉയർത്തി ഒന്നു നോക്കി,

എന്ത് പറയണമെന്ന് അവന് അറിയില്ലായിരുന്നു. " ടാ ഞാൻ ചോദിച്ചത് കേട്ടില്ലേ നീ, എന്ന് മുതലാ നീ പെൺകുട്ടികളെ ഉപദ്രവിക്കാൻ തുടങ്ങിയത്. " അതിന് ഞാൻ എന്താ വിശ്വ ചെയ്തേ. " ഓഹോ നീ ഇത്രപെട്ടെന്ന് മറന്നുപോയോ, നീ എന്തിനാടാ തീർത്ഥയെ തല്ലിയത് പറയടാ പുല്ലെ. " ദേ വിശ്വ അവളെ കുറിച്ച് പറയാനാണെങ്കിൽ ഇറങ്ങി പോടാ ഇവിടന്ന് എനിക്ക് ഒന്നും കേൾക്കണ്ട. ഞാൻ കല്യാണത്തിന് സമ്മതിച്ചത് എന്തുകൊണ്ടാന്ന് നിനക്ക് അറിയാലോ ഇപ്പൊ തോന്നുവാ ഒന്നും വേണ്ടിയിരുന്നില്ലെന്ന്. " ദേവാ ഞാൻ ഒന്നു ചോദിച്ചോട്ടെ, നീ തീർത്ഥയോട് മാത്രം എന്താ ഇങ്ങനെ ഓക്കേ. ഇതിന് മുന്നേ ആരോടും ഇങ്ങനെ ഒന്നും പെരുമാറിയിട്ടില്ലലോ നീ എന്ത് പറ്റി നിനക്ക്. ഇനി തീർത്ഥയെ നിനക്ക് നേരത്തെ എങ്ങാനും അറിയോ. അവനെ നോക്കി ഒന്നു പുച്ഛിച്ച് ചിരിച്ചുകൊണ്ട് ദേവൻ പറഞ്ഞു. " മ്മ്, അറിയാം അവളെ മാത്രമല്ല അവളുടെ യഥാർത്ഥ സ്വഭാവം. " നീ എന്തൊക്കെയാ ദേവാ പറയുന്നേ. എങ്ങനെയാ അവളെ അറിയുന്നേ. " പറയാം. ദേവൻ പതിയെ പറഞ്ഞു തുടങ്ങി

" വിശ്വ ഞാൻ ശ്രേയയെ കാണാൻ അമേരിക്കയിൽ പോയത് ഓർമയില്ലേ അന്ന് അവിടെ വെച്ചാ ഞാൻ നിങ്ങളുടെ ഓക്കേ തീർത്ഥയെ കണ്ടത്. " ദേവാ അവിടെ വെച്ചോ. വിശ്വാസം വരാതെ അവൻ ചോദിച്ചു. " അതെ വിശ്വ. ഞാൻ ശ്രേയയെ കണ്ട് അവള് പറഞ്ഞത് കേട്ട് ആകെ തകർന്നാ താഴേക്ക് ഇറങ്ങിയത് അപ്പോളൊക്കെ ആകെ ഭ്രാന്ത് എടുത്ത അവസ്ഥ ആയിരുന്നു. താഴെ എത്തിയപ്പോൾ ഞാൻ ലിഫ്റ്റിൽ നിന്ന് ഇറങ്ങിയതും ആരോ വന്നെന്നെ ഇടിച്ചിട്ടു ഇടിയുടെ ശക്തിയിൽ ഞങ്ങൾ രണ്ടാളും കൂടി താഴേക്ക് വീഴാൻ പോയി പെട്ടെന്ന് തന്നെ ഞാൻ ബാലൻസ് ചെയ്തു. എന്നെ ഇടിച്ച ആളെ നേരെ നിർത്തി ഞാനും നേരെ നിന്നു അപ്പോളാ അത് ഒരു പെണ്ണാന്ന് അറിയുന്നത്.ഞാൻ കുറച്ച് നേരം ആ മുഖത്തേക്ക് നോക്കി നിന്നു എന്നാൽ എന്നെ ഒന്നു നോക്കുക കൂടി ചെയ്യാതെ ഒരു സോറി പറഞ്ഞ് അവള് പുറത്തേക്ക് തിടുക്കത്തിൽ പോയി. എനിക്ക് എന്താന്ന് പോലും മനസിലായില്ല പിന്നെ ഞാൻ പുറത്തേക്ക് നടന്നു. " ടാ അപ്പൊ നീ കണ്ടത് തീർത്ഥയെ ആയിരുന്നല്ലേ. അവളെ ഒന്നു കണ്ടത് കൊണ്ട് മാത്രം നീ തീരുമാനിച്ചോ പണത്തിന് വേണ്ടി എന്തും ചെയ്യാൻ മടിയില്ലെന്ന്. "

അല്ല ഞാൻ അത് പറയാൻ വേറെ ഒരു കാരണം കൂടി ഉണ്ട്. " എന്നാ അത് പറയടാ, വേഗം. " ഇങ്ങനെ ഇടക്ക് കേറി പറയാനാണെങ്കിൽ ഞാൻ പറയുന്നത് നിർത്തി. പറയണോങ്കിൽ മിണ്ടാതിരിയടാ ശവമേ. " ഞാൻ ഇനി മിണ്ടുന്നില്ല, നീ പറഞ്ഞോ. ദേവൻ അതിന് ഒന്നു മൂളിയിട്ട് പിന്നെയും പറഞ്ഞു തുടങ്ങി. " ഞാൻ അവിടന്ന് പതിയെ നടന്നു അപ്പോളേക്കും ഒരാൾ വന്ന് എന്നോട് ചോദിച്ചു ഒരു പെണ്ണ് ഇതിലെ പോകുന്ന കണ്ടോന്ന് ദേവൻ പതിയെ ആ ഓർമയിലേക്ക് പോയി. " ഹലോ സാറെ ഒന്നു നിന്നെ, ഇതിലെ ഒരു പെണ്ണ് പോകുന്ന കണ്ടോ. " ആ കണ്ടു എന്താടോ എന്താ കാര്യം. " എന്റെ സാറെ എന്നാ പറയാനാ ഫോണിൽ വിളിച്ച് എല്ലാം പറഞ്ഞുറപ്പിച്ചിട്ടാ അവളെ വിളിച്ച് വരുത്തിയത് ഇവിടെ വന്നപ്പോ ക്യാഷ് പോരാന്ന് പറഞ്ഞ് ഇറങ്ങി പോയതാ. " താൻ എന്താടോ ഈ പറയുന്നേ ആ കുട്ടിയെ കണ്ടാൽ അങ്ങനെ ഒന്നും പറയില്ലലോ. " എന്റെ സാറെ കുറച്ച് സൗന്ദര്യം ഉണ്ടന്നേ ഉള്ളു. ഇവളെ പോലുള്ളവർ പണത്തിനു വേണ്ടി എന്തും ചെയ്യും അത് ഇപ്പൊ സ്വന്തം ശരീരം വിൽക്കാൻ ആണെങ്കിൽ പോലും. അതും പറഞ്ഞ് അയാൾ നടന്നു പോയി,

ദേവൻ അവൻ പോകുന്നത് നോക്കി നിന്നു. " ദേവാ ഇതൊക്കെ വെറുതെ ആടാ നിന്നെ ആരോ പറ്റിക്കാൻ വേണ്ടിയാടാ. വിശ്വയുടെ ചോദ്യമാണ് ദേവനെ ഓർമയിൽ നിന്ന് ഉണർത്തിയത്. അവൻ വിശ്വയെ ദേഷ്യത്തിൽ നോക്കിട്ട് പറഞ്ഞു. " പറ്റിച്ചതല്ല വിശ്വ, അവർ പറഞ്ഞത് ഒന്നും ഞാനും വിശ്വസിച്ചില്ലായിരുന്നു പക്ഷെ ഞാൻ പുറത്തേക്ക് വന്നപ്പോളേക്കും അവളുടെ തോളിലൂടെ കൈയിട്ട് കെട്ടിപിടിച്ച് അകത്തേക്ക് കയറി വരുന്നത് കണ്ടു അവർ. ശരിക്കും പുച്ഛമാ എനിക്ക് തോന്നിയത്. ആ അവളാ വിശ്വ ഇവിടെ നല്ലവളായി നടക്കുന്നത്. നിങ്ങൾ വിശ്വസിക്കുവായിരിക്കും പക്ഷെ എന്നെ കിട്ടില്ല അതിന്. " ദേവാ ഞാൻ ഉറപ്പിച്ച് പറയാം തീർത്ഥ ഒരിക്കലും അങ്ങനെ ഒരു കുട്ടിയല്ല ഇതിൽ എന്തോ ഒരു തെറ്റിധാരണ ഒണ്ട്. " ഇതിന് ഞാൻ മറുപടി ഒന്നും പറയുന്നില്ല അത് പറയാൻ അറിയാഞ്ഞിട്ടല്ല നിന്നെ ഒക്കെ അവൾ മയക്കിയിരിക്കുവാ. ഇറങ്ങി പോടാ പുറത്ത്. വിശ്വ ദേവനെ ദേഷ്യത്തിൽ നോക്കി പുറത്തേക്ക് ഇറങ്ങി പോയി. ❣ ❣ ❣ ❣️

നീലു താഴെക്കിറങ്ങി ഫ്രിഡ്ജ് തുറന്ന് ഐസ് എടുത്ത് നേരെ തീർത്ഥയുടെ മുറിയിലേക്ക് പോയി. അവിടെ ചെന്നപ്പോളെ കണ്ടു കട്ടിലിൽ കിടന്ന് കരയുന്ന അവളെ. നീലുന് വല്ലാതെ സങ്കടം വരുന്നുണ്ടായിരുന്നു അവൾ പതിയെ കട്ടിലിലേക്ക് ഇരുന്ന് അവളെ വിളിച്ചു. " ഏട്ടത്തി ഇങ്ങനെ കരയല്ലേ ദേ എഴുന്നേറ്റെ ഈ ഐസ് കവിളിൽ വെക്ക് അല്ലെങ്കിൽ നീരുവെക്കും. തീർത്ഥ പതിയെ എഴുന്നേറ്റിരുന്നു. അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകളും വിങ്ങിയ കവിളും കണ്ടപ്പോൾ നീലുവിന് ദേവനോട് വല്ലാത്ത ദേഷ്യം തോന്നി. അവൾ ഐസ് എടുത്ത് തീർത്ഥയുടെ കവിളിൽ പതിയെ വെച്ചുകൊടുത്തു തീർത്ഥ വേദനകൊണ്ട് മുഖം ചുളിച്ചു കൊണ്ടിരുന്നു. " ഏട്ടത്തി എന്റെ ഏട്ടനോട് ദേഷ്യം ഉണ്ടോ. അതിന് തീർത്ഥ മറുപടി ഒന്നും പറഞ്ഞില്ല. അത് മനസിലാക്കിയപോലെ നീലു പിന്നെയും പറഞ്ഞു തുടങ്ങി. " ഒരിക്കലും ദേഷ്യം തോന്നരുതട്ടോ, ആരൂട്ടിയെ ഒരു ഉറുമ്പ് കടിച്ച് നോവിക്കുന്നത് പോലും ഏട്ടന് സഹിക്കില്ല അത് കൊണ്ടാ ഏട്ടത്തിയെ അടിച്ചത്. അറിയാതെ സംഭവിച്ചതായിരിക്കും ക്ഷമിക്കണോട്ടോ ഏട്ടന് വേണ്ടി ഞാൻ മാപ്പ് ചോദിക്കുവാ.

" ഹേ, നീലു നീ ഇത് എന്തൊക്കെയാ പറയുന്നത് എനിക്ക് ദേവേട്ടനോട് ദേഷ്യം ഒന്നുമില്ല. എല്ലാം എന്റെ തെറ്റാ മോളെ കുഞ്ഞിനെ ഞാൻ നോക്കുമെന്ന ഉറപ്പിലായിരിക്കില്ലേ ദേവേട്ടൻ ഇന്നലെ പോയത് പക്ഷെ സംഭവിച്ചത് മറിച്ചല്ലേ. ഇനി ഇപ്പൊ എന്റെ കുഞ്ഞിനെ എനിക്ക് ഒന്നു കാണാൻ പോലും കിട്ടില്ലലോ. " ഏട്ടത്തി അത് നമ്മൾ ആരും മനപ്പൂർവം ചെയ്തതല്ലലോ അങ്ങനെ ഓക്കേ സംഭവിച്ചുപോയതല്ലേ. ഏട്ടൻ ആ ദേഷ്യത്തിൽ പറഞ്ഞതാകും അല്ലെങ്കിലും ഇനി ഏട്ടൻ കാണിക്കാതിരുന്നിട്ടും കര്യമില്ലലോ ആരൂട്ടിക്ക് ഇപ്പൊ ഏട്ടത്തി ഇല്ലാതെ പറ്റില്ലാന്ന് ആയിട്ടുണ്ട് അതുകൊണ്ട് ഏട്ടന്റെ വാക്കൊക്കെ താനെ മാറിക്കൊള്ളും. " മ്മ്. അല്ല മോളെ ഞാൻ ഒന്നു ചോദിക്കട്ടെ നിന്നെ അവിടെ നിർത്തിയിട്ടല്ലേ ഞാൻ പോയത് പിന്നെ എങ്ങനെയാ കുഞ്ഞു വീണത്. " ഏട്ടത്തി അത് നമ്മുടെ നിവിയില്ലേ അവൾ കുഞ്ഞിനെ മനപ്പൂർവം ഉന്തിയിട്ടതാ. " എന്താ എന്താപറഞ്ഞെ നിവിയോ, അവൾ എന്തിനാ അങ്ങനെ ഓക്കേ ചെയ്യുന്നേ. "

കാര്യമുണ്ട്. ഏട്ടത്തിക്ക് അറിയോ അമ്മക്ക് ഒരേ ഒരു ആങ്ങളയെ ഒള്ളു മഹേന്ദ്രൻ മാമ. മഹി മാമേടേം അമ്പിക അപ്പച്ചീടേം പ്രണയ വിവാഹം ആയിരുന്നു. അപ്പച്ചിടെ വീട്ടുകാർക്ക് ഇഷ്ടമല്ലാത്തോണ്ട് മാമൻ വിളിച്ചിറകികൊണ്ട് വന്നതാ. അവരുടെ കല്യാണം കഴിഞ്ഞിട്ടു കുറച്ച് കാത്തിരുന്നാ നിവി ഉണ്ടാകുന്നത് അതുകൊണ്ട് തന്നെ ഒരുപാട് കൊഞ്ചിച്ചു തന്നെയാ അവർ അവളെ വളർത്തിയിരുന്നത് അവൾ എന്ത് ചോദിച്ചാലും അവർ അത് നേടി കൊടുക്കുവായിരുന്നു. " എന്നിട്ട്. തീർത്ഥ കഥ കേൾക്കാനുള്ള ആകാംഷയോടെ അവളോട് ചോദിച്ചു അവളുടെ തിടുക്കം കണ്ട് ചിരിയോടെ നീലു പിന്നെയും പറഞ്ഞു തുടങ്ങി. " മാമൻ ഒരു കമ്പനിയിൽ അസിസ്റ്റന്റ് മാനേജർ ആയിരുന്നു ആയിടക്കാണ് കമ്പനിയിൽ ലോസ് ഉണ്ടായി അത് പൂട്ടി പോയത്. അങ്ങനെ മാമന്റെ പണി പോയി അവരുടെ കഷ്ടപ്പാട് കണ്ട് അച്ഛൻ മാമന് നമ്മുടെ കമ്പനിയിൽ ജോലി കൊടുത്ത് അവരെ വീട്ടിലേക്ക് കുട്ടികൊണ്ട് വന്നു പിന്നെ അവർ ഇവിടെ ആയിരുന്നു. വല്ല്യ കുഴപ്പം ഒന്നുല്ലാതെ പോയികൊണ്ടിരിക്കുമ്പോളാ അച്ഛന്റെ ബിസിനസ്‌ തകരുന്നത് മൊത്തം കടായിരുന്നു.

ആ അവസ്ഥയിൽ ഒന്നു തിരിഞ്ഞു നോക്കുക കൂടി ചെയ്യാതെ മാമനും അപ്പച്ചിയും കൂടി ബാംഗ്ലൂർക്ക് പോയി അവിടെ ആയിരുന്നു നിവി പഠിച്ചതൊക്കെ അച്ഛനെ പറ്റിച്ച് സ്വരുകുട്ടിയതെല്ലാം വെച്ച് അവർ അവിടെ ഒരു വീട് വാങ്ങി സുഖമായി ജീവിതം തുടങ്ങി. " ആഹാ അവര് കൊള്ളാലോ. ഇന്നലെ മിണ്ടാൻ ഓക്കേ വന്നപ്പോൾ ഞാൻ കരുതി ഒരു പാവമാണെന്ന്. " ദേ ഏട്ടത്തി ഇങ്ങനെ ആണെങ്കിൽ ഞാൻ ഇനി പറയുന്നില്ല. ഇങ്ങനെ ഇടക്ക് കയറിയാൽ ആ ഫ്ലോ അങ്ങു പോകില്ലേ. " ആയോ ഞാൻ ഇനി കയറില്ല മോള് പറഞ്ഞോ. " അങ്ങനെ വഴിക്ക് വാ. ഏതായാലും ആ സങ്കടം ഓക്കേ ഒന്നു മാറിലോ. ഏട്ടത്തി പേടിക്കണ്ട ഇതൊന്ന് പറഞ്ഞു കഴിഞ്ഞോട്ടെ എന്റെ ആരൂട്ടിയെ കരയിച്ചേന് ഒരു പണി ഞാൻ കൊടുക്കുന്നുണ്ട്. " ഒന്നും വേണ്ട മോളെ, ഇനി കുറച്ചൂടെ ശ്രദ്ധിച്ചാൽ പോരെ. " എന്റെ ഏട്ടത്തി നിങ്ങൾ ഇങ്ങനെ ഒരു പാവമാവല്ലേ. അവൾക്ക് പറ്റിക്കാൻ എളുപ്പമാകും. അതുമല്ല എന്റെ ഏട്ടൻ ആ വെട്ടുപോത്തിന്റെ മുന്നിൽ പിടിച്ച് നിൽക്കണേൽ കുറച്ച് തന്റേടം ഓക്കേ വേണം. " ഓ ഉത്തരവ്, ബാക്കി പറ നീ. "

പിന്നെ ഈശ്വരമഠം ഇന്ന് കാണുന്ന ഈ നിലയിലെത്തിക്കാൻ എന്റെ ഏട്ടനും ജിത്തൂവേട്ടനും അമ്മാവനും ഒരുപാട് കഷ്ടപെട്ടു. എന്താണെന്ന് അറിയില്ല ഇവിടെ നടക്കുന്നത് ഓക്കേ ബാംഗ്ലൂരിൽ അവര് അറിയുന്നുണ്ടായിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ അവര് നാട്ടിൽ തന്നെ താമസമായി എന്നാലും ഇങ്ങോട്ട് വരുവൊന്നും ഇല്ലായിരുന്നു. എന്നാൽ നിവിയെ കൊണ്ട് ഇടക്കിടക്ക് ഏട്ടനെ വിളിപ്പിക്കുവായിരുന്നു. അങ്ങനെ ഇരികെ ആരോ പറഞ്ഞാ ഏട്ടൻ രണ്ടാമത് കല്യാണം കഴിക്കാൻ പോകുവാന്ന് അറിഞ്ഞത്. അന്ന് അമ്മയും മോളും കൂടി വന്നായിരുന്നു ഏട്ടനെ നിവിയെ കൊണ്ട് കെട്ടിക്കാന്ന് പറഞ്ഞ്. പക്ഷെ ഏട്ടൻ അത് നിഷ്കരുണം തള്ളി. ആ വഴി നടക്കില്ലാന്ന് അറിഞ്ഞപ്പോൾ ഏട്ടന്റെ മുന്നിൽ അഭിനയം നടത്തി കയറി കുടിയതാ. ഏട്ടന് അറിയില്ലലോ ഉള്ളി വിഷം നിറച്ച് പുറമെ അഭിനയിച്ച് ഒളിച്ചിരുന്ന് പണിയുവാന്ന്. അത്രയും പറഞ്ഞ് നീലു തീർത്ഥയെ നോക്കി. " അല്ല മോളെ ഇനി അവൾക്ക് ദേവേട്ടനെ ശരിക്കും ഇഷ്ടമായിട്ടാണോ. " എന്റെ ഏട്ടത്തി നിങ്ങൾ എന്ത് മണ്ടിയാ ഇത്രയും പറഞ്ഞിട്ടും മനസിലായില്ലേ. ഏട്ടനോടുള്ള പ്രണയം കൊണ്ടൊന്നുമല്ല അവൾക്ക് വേണ്ടത് ഏട്ടന്റെ കോടികണകിനുള്ള സ്വത്തുകൾ മാത്രമാ.

അതിന് വേണ്ടി അവളുടെ തന്തയും തള്ളയും കണ്ടെത്തിയ ഒരു വഴി മാത്രമാ ഇത്. " മ്മ്, തീർത്ഥ തടിക്ക് കൈയും കൊടുത്തൊന്ന് മൂളി. നീലുവിന്റെ ഉള്ളു നിറഞ്ഞിരുന്നു തീർത്ഥയുടെ മൂഡ് ഒന്നു ചേഞ്ച്‌ ആവാൻ വേണ്ടിയായിരുന്നു അവൾ ഇപ്പോൾ ഇതൊക്കെ പറഞ്ഞത്. പെട്ടന്ന് തന്നെ തീർത്ഥ അവളെ കെട്ടിപിടിച്ച് നെറ്റിയിൽ ഉമ്മ വെച്ചു. " എന്നെ ആശ്വസിപ്പിക്കാൻ വേണ്ടിയാ നീ ഇതൊക്കെ പറഞ്ഞത് എന്ന് എനിക്ക് മനസിലായി. കണ്ണു നിറച്ചുകൊണ്ട് തീർത്ഥ പറഞ്ഞു. " അയ്യേ, ഇനിയും കണ്ണു നിറക്കാതെ ഏട്ടത്തി. വാ നമുക്ക്‌ നിവിക്ക് ഒരു പണി കൊടുക്കാം. തീർത്ഥയുടെ കൈയും പിടിച്ച് നീലു താഴേക്ക് പോയി. കുറച്ച് മുന്നേ ദേവനാരായണനും മാലതിയും അവരുടെ വീട്ടിലേക്ക് മടങ്ങി പോയിരുന്നു. തീർത്ഥയെ ഹോളിലുള്ള സോഫയിൽ ഇരുത്തി നീലു പതിയെ അടുക്കളയിലേക്ക് പോയി. അവിടെ എത്തിയപ്പോളെ കണ്ടു തകൃത്തിയായി പണി ചെയുന്ന അമ്മയെ. ശബ്ദം ഉണ്ടാക്കാതെ കബോഡിൽ നിന്നും എണ്ണയുടെ ബോട്ടിലും എടുത്ത് അവൾ ഹോളിലേക്ക് ചെന്നു. എണ്ണയുടെ ബോട്ടിലുമായി വരുന്ന നീലുനെ കണ്ട് തീർത്ഥ അവളോട് ചോദിച്ചു.

" ഇത് എന്തിനുള്ള മുറപ്പാടാ നീ. " ഒന്നുല്ല ഏട്ടത്തിയെ. ഇങ്ങനെ ഒരു ഡോസ് കൊടുത്താലാ ഇനി കുഞ്ഞിനെ നോവിക്കാൻ തോന്നുമ്പോൾ അവൾ ഓർക്കുവൊള്ളൂ. അതും പറഞ്ഞ് നീലു മുകളിലെ സ്റ്റെപ്പിലേക്ക് അല്പം എണ്ണ ഉഴിച്ചു എന്നിട്ട് പതിയെ സ്റ്റെപ് ഇറങ്ങി താഴെ വന്നിട്ട് ഉറക്കെ വിളിച്ച് പറഞ്ഞു. " നിവി നിനക്ക് ഒരു പാഴ്സൽ വന്നിട്ടുണ്ട് ഒപ്പിട്ട് വാങ്ങിച്ചോ. റൂമിലിരുന്ന നിവി താഴെ നിന്നും നീലു വിളിച്ചു പറഞ്ഞത് കെട്ടാണ് ഓടി സ്റ്റെപ്പിനടുത്തേക്ക് വന്നത് ഇറങ്ങാനായി ആദ്യത്തെ സ്റ്റെപ്പിലേക്ക് കാലെടുത്തു വെച്ചത് മാത്രമേ അവൾക്ക് ഓർമ ഉണ്ടായിരുന്നുള്ളു ഒറ്റപ്പൊക്കായിരുന്നു നേരെ മൂടും കുത്തി താഴേക്ക്. അടുത്തുള്ള മുറിയുടെ വാതിൽക്കൽ നിന്ന് അവൾ വീണത് കണ്ട് കൈകൊട്ടി ചിരിക്കുവായിരുന്നു നീലു. ശബ്ദം കേട്ട് അടുക്കളയിൽ നിന്നും വരാൻ തുടങ്ങി ദേവകിയമ്മയെ ഒന്നുമില്ലെന്ന് പറഞ്ഞ് തിരിച്ചയച്ച് പിന്നെയും അവൾ ചിരിക്കാൻ തുടങ്ങി. താഴെ ചക്ക വെട്ടിയിട്ട പോലുള്ള ഒച്ച കെട്ടാണ് വിശ്വ ദേവന്റെ മുറിയിൽ നിന്നും പുറത്തേക്ക് ഓടിയത് അവന്റെ പിന്നാലെ ദേവനും ഉണ്ടായിരുന്നു. സ്റ്റെപ്പിന് മുകളിൽ നിന്നും നോക്കിയപ്പോളെ കണ്ടു

അവർ പാണ്ടിലൊറിയുടെ അടിയിൽ പെട്ട തവളയെ പോലെ താഴെ പേസ്റ്റായി കിടക്കുന്ന നിവിയെ. അത് കണ്ടതും വിശ്വ വയറുപൊത്തി ചിരിക്കാൻ തുടങ്ങി. ഒരുവിധം കൺട്രോൾ ചെയ്തുനിന്ന ദേവനും വിശ്വയുടെ ചിരികണ്ട് പൊട്ടിച്ചിരിച്ചു പോയി. ചിരി ഒന്നു അടങ്ങിയപ്പോൾ ദേവൻ വിശ്വയോട് പറഞ്ഞു. " ടാ ഞാൻ ഇപ്പൊ താഴേക്ക് വന്നാൽ ശരിയാകില്ല നീ പോയൊന്ന് പിടിച്ചെഴുന്നേൽപ്പിക്ക് അവളെ.അതും പറഞ്ഞ് അവൻ മുറിയിലേക്ക് പോയി. തീർത്ഥ നീലുനെ ദേഷ്യത്തിൽ നോക്കിയിട്ട് നിവിയെ പിടിച്ചെഴുന്നേൽപ്പിക്കാൻ പോയി. വിശ്വ പിടിക്കാൻ വന്നപ്പോളേക്കും തീർത്ഥ അവളെ എഴുന്നേൽപ്പിച്ച് സോഫയിലേക്ക് ഇരുത്തി വേഗം ഒരു ഗ്ലാസ്‌ വെള്ളം എടുത്ത് അവൾക്ക് നേരെ നീട്ടി. നിവി അത് ഊക്കൊടെ തട്ടി തെറിപ്പിച്ച് അവൾക്ക് നേരെ ചീറി. " ച്ചി മാറടി അങ്ങോട്ട് എന്നെ താഴേക്ക് വീഴ്ത്തിയിട്ട് ഒന്നും അറിയാത്തപോലെ വെള്ളവുമായി വരുന്നോടി. തീർത്ഥ അല്പം പുറകൊട്ട് മാറിനിന്നു അപ്പോളേക്കും നീലു അങ്ങോട്ട് വന്നൊണ്ട് പറഞ്ഞു. "ഏട്ടത്തിക്ക് കിട്ടിലോ ഇനി ഇങ്ങോട്ട് മാറി നിക്ക് തീർത്ഥ അവൾക്ക് ഒരു ഇളി കൊടുത്തോണ്ട് മാറി നിന്നു.

നീലു പിന്നെയും പറഞ്ഞു തുടങ്ങി. " അതേടി ഞങ്ങൾ തന്നെയാ നിന്നെ വീഴ്ത്തിയത് രാവിലെ കുഞ്ഞിനെ വേദനിപ്പിച്ചപ്പോൾ നീ ഓർത്തില്ലേ ഇങ്ങനെ ഒന്നു ഉണ്ടായാൽ നിനക്കും വേദനിക്കുന്ന്. " ടി. ഇവളെ എന്തായാലും ഞാൻ പുറത്താക്കും അതുകൊണ്ട് ഈ പെഴച്ചവളുടെ കൂടെ നിന്ന് വെറുതെ നീ പണി വാങ്ങി കൂട്ടണ്ട. നീലു എന്തേലും പറയുന്നതിന് മുന്നേ തീർത്തയുടെ കൈ അവളുടെ കാരണത് പതിഞ്ഞിരുന്നു അടിയുടെ ഫോഴ്‌സിൽ അവൾ സോഫയിലേക്ക് ഒന്നു കൂടി വീണു. അപ്പോളത്തെ തീർത്തയുടെ മുഖം കണ്ട് നീലുവും വിശ്വയും ചെറുതായി പേടിച്ചിരുന്നു . " ടി കണ്ടവൻമാരുടെ കൂടെ അഴിഞ്ഞാടി നടക്കുന്ന നിനക്കാടി പെഴച്ചവൾ എന്ന പേരു ചെരു. ആരൂട്ടിയെ വീഴ്തിയത് നീ അന്ന് അറിഞ്ഞിട്ടും പ്രശ്നം ഒന്നും വേണ്ടാന്ന് കരുതിയാ ഞാൻ മിണ്ടാതിരുന്നത്. എന്നാലേ മോള് ശ്രദ്ധിച്ച് കേട്ടോ ഇനി എന്റെ കുഞ്ഞിന്റെ മേലിൽ ഒരുതുള്ളി മണ്ണു നീ വീഴ്ത്തിയാൽ പിന്നെ ഈ തീർത്ഥ ആരാന്ന് നീ അറിയും അറിയിക്കും ഞാൻ കേറി പോടീ അകത്ത് തീർത്ഥ ഉച്ചത്തിൽ അലറി. നിവി ദേഷ്യത്തോടെ ഞൊണ്ടി ഞൊണ്ടി മുറിയിലേക്ക് പോയി അവളുടെ പോക്ക് കണ്ട് വിശ്വ വയറു പൊത്തി ചിരിക്കാൻ തുടങ്ങി. പുറകിൽ നിന്നുമുള്ള ചിരിക്കെട്ട് തിരിഞ്ഞു നോക്കിയ അവർ കാണുന്നത് നിലത്ത് ഇരുന്ന് ചിരിച്ചു മറിയുന്ന വിശ്വയെ ആയിരുന്നു. ആ അന്തരീക്ഷത്തിന് അയവ് വരുത്തിയ പോലെ അവന്റെ ചിരികണ്ട് അവരും ചിരിച്ച് പോയിയിരുന്നു......... (തുടരും )...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story