❣️ശിവതീർത്ഥം❣️: ഭാഗം 21

shivatheertham

എഴുത്തുകാരി: സ്‌നേഹാ സാജു

പരമേശ്വരനും നിർമലയും ഉമ്മറത്ത് സംസാരിച്ചോണ്ടിരിക്കുമ്പോലായിരുന്നു ദേവന്റെ കാർ മുറ്റത്തേക്ക് വന്നത്. അത് കണ്ടപ്പോൾ തന്നെ അവരുടെ മുഖം ഒന്നുകൂടി തെളിഞ്ഞു. ദേവൻ കാറു നിർത്തിയ ഉടനെ തന്നെ തീർത്ഥ ഡോർ തുറന്ന് കരഞ്ഞു കൊണ്ട് അകത്തേക്ക് ഓടിപോയി. പുറകെ കയറി വന്ന ദേവനെ കണ്ട് ആതിയോടെ പരമേശ്വരൻ ചോദിച്ചു. " എന്താ മോനെ എന്താ എന്റെ കുട്ടിക്ക് പറ്റിയത്. അവരോട് ദേവന് വല്ലാത്ത ദേഷ്യം തോന്നുന്നുണ്ടായിരുന്നു. അവരെ ഒന്നു പുച്ഛിച്ചോണ്ട് ദേവൻ പറഞ്ഞു. " നിങ്ങൾ എന്താ കരുതിയെ ഞാൻ ഒരു പൊട്ടനാണെന്നോ. " മോനെ നീ ഇത് എന്തൊക്കെയാ പറയുന്നേ നിർമല അവനോട് ചോദിച്ചു. " ഭ്രാന്തിയായ മകളെ എന്റെ തലയിൽ കെട്ടിവെച്ച് ഒഴിവാക്കാൻ നോക്കിയാൽ ഞാൻ ഒന്നും അറിയില്ലെന്നോ. ഞാൻ രണ്ടാമത്‌ ഒരു വിവാഹത്തിന് സമ്മതിച്ചത് തന്നെ എന്റെ കുഞ്ഞിനു വേണ്ടിയാ. ഇവളെ പോലുള്ളവളുടെ കൈയിൽ എങ്ങനെ എന്റെ കുഞ്ഞിനെ ഏൽപിക്കും. " എന്താ മോനെ നീ ഈ പറയുന്നേ, അങ്ങനെ ഒന്നുമില്ല മോനെ നിന്നെ ആരോ തെറ്റിദ്ധരിപ്പിച്ചതാ യഥാർത്ഥത്തിൽ എന്താ കാര്യമെന്ന് ഞാൻ പറയാം.

" ഹോ വേണ്ടായേ. ഇത്രയും ദിവസമായി പറയാത്തതൊന്നും എനിക്ക് കേൾക്കണോന്നില്ല പുച്ഛിച്ചോണ്ട് അവൻ പറഞ്ഞു. " ദേവാ മോനെ നീ തെറ്റിദ്ധരിച്ചാ സംസാരിക്കുന്നെ. എല്ലാം നിന്നോട് പറഞ്ഞിട്ട് മതി കല്യാണം എന്ന് തീർത്ഥ മോൾ പറഞ്ഞതാ അതിനു വേണ്ടി തന്നെയാ നിന്നെ കാണണോന്ന് പറഞ്ഞത് പക്ഷെ നീ അത് വേണ്ടെന്ന് പറഞ്ഞില്ലേ. എന്നിട്ടും പിന്നെയും മോള് നിന്നെ കാണാൻ ശ്രമിച്ചിരുന്നു നടന്നില്ല. പിന്നെ ദേവകി ചേച്ചിയാ വേണ്ടാ പിന്നെ പറയാന്ന് പറഞ്ഞത്. പരമേശ്വരൻ സങ്കടത്തോടെ പറഞ്ഞു. അത് കണ്ട് നിർമലക്കും സങ്കടായി അവർ അവനോട് പറഞ്ഞു. " മോനെ ഞാൻ എല്ലാം പറയാം മോൻ ഒന്നു കേൾക്ക്. " അയ്യോ വേണ്ടായേ അറിഞ്ഞിടത്തോളം തന്നെ മതി. എന്തായാലും അവളെ ഇനി തിരിക്കെ കൊണ്ടുപോകുന്നില്ല ഇവിടെ നിൽക്കട്ടെ എപ്പോളാ സ്വഭാവം മാറുന്നെന്ന് അറിയില്ലലോ. " മോനെ എന്റെ കുട്ടിക്ക് ഇപ്പോ കുഴപ്പൊന്നുമില്ല എല്ലാം മാറിയതാ പരമേശ്വരൻ പറഞ്ഞു.

" മാറിന്ന് വെറുതെ പറയുന്നതാണെങ്കിലോ. ഭ്രാന്തല്ലേ എന്റെ കുഞ്ഞിനെ എങ്ങാൻ കൊല്ലാൻ തോന്നിയാലോ. മോള് ബാധ്യതയാണേൽ എവിടേലും കൊണ്ടുപോയി കളയ്. " മതി നിർത്ത്. അതുടെ കേട്ടത്തോടെ സർവ്വ നിയന്ത്രണവും തെറ്റി പരമേശ്വരൻ അലറി. നിർമല ദയനീയതയോടെ അദ്ദേഹത്തെ നോക്കി. ദേവനു യാതൊരു ഭാവം വ്യത്യസവും ഇല്ലായിരുന്നു. " എന്റെ കുട്ടിയുടെ കഴുത്തിൽ താലികെട്ടിയത് നീയായത് കൊണ്ട് മാത്ര ഇത്രയും ഞാൻ ക്ഷമിച്ചത്. എന്റെ മോള് ഒരിക്കലും എനിക്ക് ഒരു ബാധ്യതയല്ല. ഈ പരമേശ്വരന് ആരോഗ്യം ഉള്ളിടത്തോളം കാലം ഞാൻ നോക്കിക്കൊള്ളാം അവളെ. ദേവന് താൻ അവരുടെ മുന്നിൽ ചെറുതായ പോലെ തോന്നി. ദേഷ്യത്താൽ അവരെ നോക്കി അവൻ പറഞ്ഞു. " ഓർത്തുവെച്ചോ എന്നെ പറ്റിച്ച നിങ്ങളെ ഞാൻ ഒരു പാടം പഠിപ്പിക്കുന്നുണ്ട്. അത്രയും പറഞ്ഞ് അവൻ അവിടന്ന് ചവിട്ടി തുള്ളി പോയി. പരമേശ്വരനും നിർമലയും അവൻ പോകുന്നത് വേദനയോടെ നോക്കി നിന്ന്. കുറച്ച് കഴിഞ്ഞ് അവർ പതിയെ അകത്തേക്ക് കയറി തീർത്ഥയുടെ മുറിയിലേക്ക് പോയി അപ്പോളെ കണ്ടു കട്ടിലിൽ കിടന്നു കരയുന്ന തീർത്ഥയെ പരമേശ്വരൻ പതിയെ അകത്തേക്ക് കയറി

അവളുടെ അടുത്തായി ഇരുന്ന് അദ്ദേഹം അവളുടെ തലയിലൂടെ തലോടി കൊണ്ടിരുന്നു. അവൾ പതിയെ എഴുന്നേറ്റിരുന്ന് തല ഉയർത്തി അദ്ദേഹത്തേ നോക്കി. അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകളും വിങ്ങിയ കവിൾ തടങ്ങളും കൺകെ അദ്ദേഹത്തിന്റെ കണ്ണുകളും നിറഞ്ഞു. " ഒന്നും വേണ്ടിയിരുന്നില്ലലെ മോളെ, അല്ലെങ്കിൽ വലിയവീട്ടിലെ ആളുകൾ ഒക്കെ ഇങ്ങനെയാ. "അച്ഛാ അങ്ങനെ ഒന്നുമല്ല ദേവേട്ടന് ഒന്നും അറിയില്ലലോ. ആരൊക്കെയോ എന്തോ പറയുന്നത് മാത്രമല്ലേ അറിയൂ. ഒന്നാമത്തെ അദ്ദേഹത്തിന് എന്നെ ഇഷ്ടമല്ല അമ്മയുടെ നിർബദ്ധം കൊണ്ടു മാത്രം ഒരു വിവാഹത്തിന് സമ്മതിച്ചു അത്രെ ഒള്ളു. " മോള് വിഷമിക്കാതെ അച്ഛൻ ദേവനെ കണ്ട് സംസാരിക്കാം. " വേണ്ടച്ചാ, ഇനി ഞാൻ അവിടേക്ക് പോകുന്നില്ല. ദേവേട്ടന് എന്നെ പോലെ ഒരാൾ ചേരില്ലച്ചാ അദ്ദേഹം പറഞ്ഞപോലെ ഭ്രാന്തിയല്ലേ ഞാൻ എപ്പോളാ സ്വഭാവം മാറുന്നെന്ന് പറയാനാകില്ലലോ. നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് ഏങ്ങലടക്കാൻ പാടുപെടുന്ന തീർത്ഥയെ അവർ വേദനയോടെ നോക്കി. അവരുടെ കണ്ണുകളും നിറഞ്ഞു. ആ അന്തരീക്ഷം ഒന്നുമാറാനായി നിർമല പറഞ്ഞു. " ദേവകി ചേച്ചിയുടെ എന്ത് നല്ല സ്വഭാവമാ അവർക്കെങ്ങനെ ഇങ്ങനെ ഒരു മകൻ ഉണ്ടായോ എന്തോ. "

അത് ദേവകിയമ്മ നമ്മളോട് പറഞ്ഞതല്ലേ അമ്മേ ദേവേട്ടന്റെ കഴിഞ്ഞുപോയ ജീവിതമാ ഇങ്ങനെ ആക്കിയതെന്ന്. അദ്ദേഹത്തിന് ആരൂട്ടിയെ വലിയ ഇഷ്ടമാ അതുകൊണ്ടൊക്കെ ആകാം. " കണ്ടോ ഏട്ടാ ഭർത്താവിനെ പറഞ്ഞപ്പോ നമ്മുടെ മോക്ക്‌ കൊണ്ടു. എന്താ തീർത്തു ദേവൻ മോനോട് പ്രണയം തോന്നി തുടങ്ങിയോ. കുസൃതിയോടെ നിർമല പറഞ്ഞു. പരമേശ്വരൻ അടക്കിപിടിച്ചു ചിരിക്കാൻ തുടങ്ങി. തീർത്ഥ രണ്ടുപേരെയും കുർപ്പിച്ചോന്നുനോക്കി. അത് കണ്ടതോടെ രണ്ടുപേരുടെയും ചിരി സ്വിച്ചിട്ടപ്പോലെ നിന്നു. " തീർത്തു മോള് ഇനി അങ്ങോട്ട് പോകുന്നില്ലെന്ന് ഉറപ്പിച്ചോ. അപ്പൊ ആരൂട്ടിയെ കാണാതെ ഇരിക്കാൻ നിനക്ക് ആകുമോ മോളെ പരമേശ്വരൻ അവളോട് ചോദിച്ചു. " ഞാൻ തീരുമാനിച്ചു അച്ഛാ ഇനി ഞാൻ അങ്ങോട്ടില്ല. ആരൂട്ടിയെ കാണാതെ പറ്റുന്ന് തോന്നുന്നില്ല എന്നാലും ഞാൻ ശ്രമിച്ചോളാം. കാണണോന്ന് തോന്നുമ്പോൾ പോയി കാണാം. അല്ലാതെ ആരുടെയും ജീവിതത്തിൽ ഒരു ശല്യമായി ഞാൻ പോകുന്നില്ല. ദേവേട്ടൻ സന്തോഷത്തോടെ ജീവിച്ചോട്ടെ. എനിക്ക് നല്ല തലവേദന ഞാൻ ഒന്നു കിടക്കട്ടെ.

" എല്ലാം മോളുടെ ഇഷ്ടം പോലെ ആകട്ടെ അച്ഛൻ ഒന്നിനും മോളെ നിർബന്ധിക്കില്ല. എന്നാ മോള് കിടന്നോ. അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്ത് വാതിൽക്കൽ നിൽക്കുന്ന നിർമലയെയും കൂട്ടി അദ്ദേഹം പുറത്തേക്ക് പോയി. അവർ പോയെന്ന് മനസിലായതോടെ വാതിലടച്ച് താഴേക്ക് ഉറന്നിറങ്ങി തീർത്ഥ പൊട്ടി കരഞ്ഞു. അതു വരെ പിടിച്ചു നിന്നിരുന്ന സങ്കടങ്ങൾ മുഴുവനും അവൾ ഒഴുക്കി കളഞ്ഞു. പിറ്റേ ദിവസം ദേവൻ ഓഫീസിൽ ക്യാബിനിൽ ഇരിക്കുമ്പോളാണ് PA വന്നു പറഞ്ഞത് ഒരു വിസിറ്റർ ഉണ്ടെന്ന്. കയറി വന്ന ആളെ കണ്ട് പുച്ഛ ചിരിയോടെ ദേവൻ ചോദിച്ചു. " എന്തു പറ്റി ഇന്നലെ വലിയ ഡയലോഗ് ഒക്കെ പറയുന്നത് കേട്ടല്ലോ എന്നിട്ട് ഇന്ന് മോളെ തിരിക്കെ കൊണ്ടു പോകണോന്ന് യാചിക്കാൻ വന്നതായിരികുല്ലേ. " അല്ല, പറഞ്ഞതൊന്നും ഞാൻ ഇപ്പോളും മാറ്റാൻ പോകുന്നില്ല എന്റെ മോള് ഒരിക്കലും എനിക്ക് ഒരു ബാധ്യത ഒന്നുമല്ല. അവൾ ഇത്രയും നാളും ഞങ്ങളോടൊപ്പം തന്നെ ആയിരുന്നു ഇനിയും അങ്ങനെ ആയാലും ഒരു കുറവും കൂടാതെ ഞാൻ അവളെ നോക്കും. " പിന്നെ എന്തിനാണാവോ ഇപ്പൊ ഇങ്ങോട്ടേക്ക് കെട്ടിയെടുത്തത്.

പരമേശ്വരൻ പറഞ്ഞതിനോടുള്ള അനിഷ്ടം ദേഷ്യമായി പുറത്തേക്ക് വരാൻ തുടങ്ങിയിരുന്നു അവന് അതുകൊണ്ട് തന്നെ അവന്റെ സംസാരത്തിലും പെരുമാറ്റത്തിലും പുച്ഛം നിറഞ്ഞു നിന്നിരുന്നു. അത് മനസിലാക്കിയത് പോലെ പരമേശ്വരൻ പറഞ്ഞു. " എനിക്ക് ദേവനോട് ഒന്നു സംസാരിക്കണം. " എനിക്ക് പറയാനുള്ളതെല്ലാം ഞാൻ ഇന്നലെ തന്നെ പറഞ്ഞു. ഇനി ഒന്നും കേൾക്കാനോ പറയാനോ ഇല്ല. " എന്നാൽ എനിക്ക് പറയാനുണ്ട് അത് നീ കേട്ടെ പറ്റു. " എനിക്ക് കേൾക്കണ്ടന്ന് പറഞ്ഞില്ലേ. ഒന്നു പോകാമോ കുറച്ച് തിരക്കുണ്ട്. " അത് എങ്ങനെ ശരിയാകും എന്റെ കുഞ്ഞിനെ ഇന്നലെ നീ ഭ്രാന്തിയെന്ന് ഒരുപാട് വിളിച്ചില്ലേ അപ്പോൾ എങ്ങനെയാ ഭ്രാന്തിയായെന്ന് കൂടി അറിഞ്ഞിരിക്കുന്നത് നല്ലതാ. എനിക്ക് ചിലത് പറയാനുണ്ട് ഇവിടെ വെച്ച് വേണ്ടാ. ഞാൻ പുറത്തൊണ്ടാകും തിരക്കൊഴിഞ്ഞിട്ട് വന്നാൽ മതി. അത്രയും പറഞ്ഞ് പരമേശ്വരൻ പുറത്തേക്ക് നടന്നു. ഒഴിവാക്കിയാലും പോകില്ലെന്ന് മനസിലായത്തോടെ ദേവനും അദ്ദേഹത്തിന് പുറകെ പോയി. അവർ നേരെ പോയത് ബീച്ച്ലേക്ക് ആയിരുന്നു. കരയിലേക്ക് അടിച്ച് കയറുന്ന തിരമാലയെ കുറച്ച് നേരം നോക്കിനിന്നു രണ്ടുപേരും. അവരുടെ ഇടയിലെ മൗനത്തെ ബേതിച്ചുകൊണ്ട് ദേവൻ തന്നെ സംസാരത്തിന് തുടക്കം കുറച്ചു.

" എന്തോ പറയാനുണ്ടെന്ന് പറഞ്ഞ് കൊണ്ടുവന്നിട്ട് ഒന്നും മിണ്ടാതെ തിരയിൽ നോക്കി നിൽക്കാനാണോ വന്നേ. ഒരു ദീർഘ നിശ്വാസം എടുത്ത് ദേവനെ ഒന്നു നോക്കിയിട്ട് പരമേശ്വരൻ പറയാൻ തുടങ്ങി. " ദേവന് എന്തുകൊണ്ടാണ് എന്റെ മോളോട് ഇത്രയധികം ദേഷ്യം എന്ന് എനിക്കറിയില്ല. ദേവകിയേച്ചിയിലൂടെ ഞങ്ങൾ അറിഞ്ഞ ദേവൻ ഇങ്ങനെ ഒന്നുമല്ല. ജീവിതത്തിൽ ഉണ്ടായ പ്രശ്നങ്ങൾ ആകുമല്ലേ ഇങ്ങനെ മാറ്റിയത്. മകളോടുള്ള സ്നേഹവും കരുതലും കൊണ്ടാണ് ഇന്നലെ എന്റെ മോളെ വീട്ടിൽ കൊണ്ടാക്കാൻ കാരണമെന്ന് എനിക്ക് മനസിലായി. അതിന് എനിക്ക് പരാതിയും ഇല്ല. ദേവൻ അയാളെ അല്പസമയം നോക്കി നിന്നു പരമേശ്വരൻ നോക്കുന്നു എന്ന് തോന്നിയപ്പോളേക്കും അവന് നോട്ടം മാറ്റിയിരുന്നു. " മകളെ ഇത്രയധികം സ്നേഹിക്കുന്ന ദേവന് എന്നിലെ അച്ഛന്റെ വേദനയും തിരിച്ചറിയാൻ കഴിയുമെന്ന് ഞാൻ കരുതുന്നു. കാര്യങ്ങൾ ഒന്നും അറിയാതെ ദേവൻ എന്റെ കുട്ടിയെ കുറ്റപ്പെടുത്തുമ്പോൾ നീറുന്നത് ഞങ്ങളുടെ മനസു കൂടിയാ. അതുകൊണ്ട് തന്നെ അവളെ കുറിച്ച് എല്ലാം ദേവൻ അറിയണമെന്ന് തോന്നി അതാ വന്നത്.

ദേവന് ഒരുവേള സങ്കടം തോന്നിപ്പായി. ഇത്രയും മോശമായി പെരുമാറിയിട്ടും തന്നെ ഒരു വാക്കു പോലും മോശമായി പറയാത്ത അദ്ദേഹത്തോട് അവന് വല്ലാത്ത ഒരു ബഹുമാനം തോന്നി. പരമേശ്വരൻ അവനെ നോക്കിയപ്പോൾ തന്നെ ഉറ്റുനോക്കിയിരിക്കുന്നതാണ് കണ്ടത്. താൻ പറയാൻ പോകുന്നത് ആകാംഷയോടെ നോക്കിയിരിക്കുന്ന ദേവനെ ഒന്നു നോക്കിയിട്ട് അയാൾ പറഞ്ഞു തുടങ്ങി. "ദേവന് അറിയോ തീർത്ഥ മോള് ഇങ്ങനെ ഒന്നുമല്ലായിരുന്നു ഒരു കുഞ്ഞു വായാടി ആയിരുന്നു അവൾ. എന്റെയും നിർമലയുടേം കിലുക്കാം പെട്ടി. ദേവൻ അയാളെ നോക്കുകയായിരുന്നു പഴയ കാര്യങ്ങൾ പറയുമ്പോൾ അയാളുടെ മുഖത്ത് പുഞ്ചിരി വിരിയുന്നത്തും കണ്ണുകൾ തിളങ്ങുന്നതും അവൻ നോക്കി നിന്നു. ദേവൻ നോക്കുന്നത് കണ്ട് പരമേശ്വരൻ ചോദിച്ചു. " എന്താ ദേവാ ഞാൻ പറഞ്ഞത് വിശ്വാസം ആയില്ലേ. " ഇല്ല വിശ്വാസം വരുന്നില്ല എനിക്ക്. അവൾ ഒരു വായാടി ആയിരുന്നെങ്കിൽ ഇപ്പൊ എന്താ ഇങ്ങനെ. "അതൊക്കെ പറയാൻ വേണ്ടി തന്നെയാ ഞാൻ മോനെ കാണാൻ വന്നത്.

എല്ലാം അറിയുമ്പോളെങ്കിലും എന്റെ മോളെ അല്പമെങ്കിലും മനസിലാക്കുവല്ലോ ദേവന്. " മ്മ് എനിക്കും അറിയണം അവളെ കുറിച്ചെല്ലാം. എല്ലാം എന്റെ തെറ്റിദ്ധാരണ ആണെങ്കിൽ തിരുത്താൻ ഞാൻ തയ്യാറാ. "പറയാം. ഇനിയും ഒളിച്ചുവെച്ചിട്ട് എന്തിനാ. ഇന്നലെ എല്ലാം പറയാൻ വേണ്ടിത്തന്നെയാ ദേവകിയേച്ചി നിങ്ങളെ ഒന്നിച്ച് അമ്പലത്തിലേക്ക് വിട്ടത് എന്നാൽ അത് ഇങ്ങനെയും ആയി. ഇനിയെങ്കിലും മോൻ എല്ലാം അറിഞ്ഞില്ലെങ്കിൽ ഇതുപോലെ കഥ അറിയാതെ ആട്ടം കാണേണ്ടി വരും. ചെയ്തതെല്ലാം വലിയ തെറ്റായിരുന്നെന്നും. പറഞ്ഞു പോയതിനെ ഓർത്ത് വേദനിക്കേണ്ടി വരുമെന്നുമെല്ലാം ദേവന്റെ മനസ് അവനോട് പറയുന്ന പോലെ തോന്നി അവന്. ദേവനെ ഒന്നു നോക്കി പരമേശ്വരൻ പറയാൻ തുടങ്ങി. കടിഞ്ഞാൺ ഇല്ലാത്ത പട്ടം പോലെ പാറി നടക്കുന്ന മനസിനെ പിടിച്ചു കെട്ടി ദേവൻ അദേഹത്തിന്റെ വാക്കുകൾക്കായി കാതോർത്തു........ (തുടരും )...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story