❣️ശിവതീർത്ഥം❣️: ഭാഗം 22

shivatheertham

എഴുത്തുകാരി: സ്‌നേഹാ സാജു

" എന്റെയും നിമ്മിയുടെയും പ്രണയ വിവാഹം ആയിരുന്നു. നിമ്മി ഒരു അനാഥ ആയത് കൊണ്ട് എന്റെ അച്ഛൻ ഞങ്ങളുടെ വിവാഹത്തിന് സമ്മതിച്ചിരുന്നില്ല. അതുകൊണ്ട് രജിസ്റ്റർ മാര്യേജ് ആയിരുന്നു, വിവാഹ ശേഷം അവളേം കുട്ടി വീട്ടിലേക്ക് വന്നപ്പോളാ എല്ലാവരും അറിയുന്നത് തന്നെ. അച്ഛന്റെ വാശിക്ക് അപ്പോളും മാറ്റം ഒന്നുമില്ലായിരുന്നു നിമ്മിയെ ഉപേക്ഷിച്ച് വന്നിട്ട് മാത്രം വീട്ടിലേക്ക് കയറിയാൽ മതിയെന്ന് പറഞ്ഞു. എന്നെ വിശ്വസിച്ച് എന്റെ കൂടെ വന്ന പെണ്ണ് അതുമല്ല ഞാൻ താലികെട്ടി എന്റെ പാതിയാക്കിയവൾ ഉപേക്ഷിച്ചില്ല ഞാൻ ചേർത്തു പിടിച്ച് അവളോടൊപ്പം ആ വീടിന്റെ പടിയിറങ്ങി. "അന്ന് എന്ത് ചെയ്യണോന്ന് പോലും അറിയില്ലായിരുന്നു അവളേം കൂട്ടി നിസ്സഹായതയോടെ പെരുവഴിയിൽ നിൽകുമ്പോൾ അവൾ പറയുമായിരുന്നു ഞാൻ തിരിക്കെ പൊക്കോള്ളാം നിങ്ങൾ അച്ഛനും മകനും അവളുടെ പേരിൽ പിരിയരുതെന്ന്. എന്നാൽ വാശിയായിരുന്നു എനിക്ക് ഇറക്കി വിട്ട അച്ഛന്റെ മുന്നിൽ ജീവിച്ച് കാണിക്കാനുള്ള. അന്ന് ഞങ്ങൾ നിമ്മി വളർന്ന ഓർഫണെജിൽ ആയിരുന്നു തങ്ങിയത്.

പിറ്റേന്ന് തന്നെ എന്തേലും വഴികണ്ടെത്താൻ ഇരിക്കുവായിരുന്നു അപ്പോളാണ് എനിക്ക് ജോബ് കിട്ടിയെന്ന വാർത്ത എത്തിയത് ബാംഗ്ലൂർ ആയിരുന്നു ജോലി അതുകൊണ്ട് തന്നെ ഞങ്ങൾ പിറ്റേന്ന് തന്നെ ബാംഗ്ലൂരിലേക്ക് വണ്ടി കേറി. " ബാംഗ്ലൂരിൽ എത്തിയതോടെ ജീവിതം മാറുകയായിരുന്നു. അവിടെ എത്തിയതോടെ നിമ്മിയും ജോലിക്ക് പോയി തുടങ്ങി അവൾ ഒരു ടീച്ചർ ആയിരുന്നു. അങ്ങനെ ജീവിതം സന്തോഷകരമായി പോയികൊണ്ടിരിക്കുമ്പോളാണ് ഞങ്ങളുടെ ഇടയിലേക്ക് തീർത്തു മോളും എത്തുന്നത്. കുഞ്ഞിലേ തന്നെ ഒരു വായാടിയായിരുന്നു തീർത്തു മോള് വന്നത്തോടെ നിമ്മി ജോലിക്ക് പോകുന്നത് നിർത്തി എന്നാൽ വീട്ടിൽ കുട്ടികൾക്ക് ട്യൂഷൻ ഓക്കേ എടുക്കുമായിരുന്നു അത് കണ്ട് അമ്മയെ പോലെ കുഞ്ഞു തീർത്തും ചെയ്യും കുട്ടികളുടെ സ്ഥാനത്ത് ചെടികളും പൂക്കളും ആയിരുന്നെന്ന് മാത്രം. അവൾ വളർന്നപ്പോൾ ഒരു ടീച്ചർ ആകണമെന്ന ആഗ്രഹവും ഒപ്പം വളർന്നു.

" തീർത്തു BA ചെയ്തതൊക്കെ ബാംഗ്ലൂർ ആയിരുന്നു. അങ്ങനെ ഇരിക്കെ ഒരിക്കൽ നാട്ടിൽ നിന്നും അച്ഛൻ വിളിച്ചു ചെയ്തുപോയ തെറ്റുകൾക്ക് മാപ്പു ചോദിച്ചു കൊണ്ട് ഞങ്ങളെ അങ്ങോട്ടേക്ക് ക്ഷണിക്കാൻ. പോകാതിരിക്കാൻ തോന്നിയില്ല അതുകൊണ്ട് നാട്ടിലേക്ക് പൊന്നു. അച്ഛന് വയ്യായ്ക ഉള്ളതുകൊണ്ട് ഇവിടെ നിന്ന് തിരിച്ച് പോകാൻ അച്ഛൻ സമ്മതിച്ചില്ല കാരണം അച്ഛൻ മരിച്ചാൽ തറവാട് നോക്കാൻ ആരുമില്ലാതെ നാശമായി പോകുവെന്ന് കരുതി. അച്ഛന്റെ ആഗ്രഹം ആയതിനാൽ ബാംഗ്ലൂർ നഗരത്തോട് വിടപറഞ്ഞ് ഇവിടേക്ക് വന്നു. ഇവിടെ വില്ലേജ് ഓഫീസർ ആയിരുന്നു ഞാൻ ജോലിക്ക് കയറി. "തീർത്ഥ മോള് MA ജോയിൻ ചെയ്യാൻ ഇരിക്കുമ്പോളായിരുന്നു ഈ മാറ്റം അതുകൊണ്ട് തന്നെ ഏറ്റവും സങ്കടപ്പെട്ടത് അവളായിരുന്നു. കാരണം അവൾ ആ നഗരത്തിന്റെ ഒരു ഭാഗമായി കഴിഞ്ഞിരുന്നു മാത്രവുമല്ല കൂട്ടുകാർ ഓക്കേ പിരിയേണ്ടി വരുമെന്നും ഓർത്ത്. എന്നാലും ഇവിടെ എത്തി എല്ലാത്തിനോടും അവൾ പെട്ടെന്ന് തന്നെ പൊരുത്തപെട്ടു. ഞങ്ങൾ വന്ന് ഒരാഴ്ച കഴിഞ്ഞപ്പോളേക്കും അച്ഛൻ ഞങ്ങളെ വിട്ടു പോയി.

ചടങ്ങുകൾ എല്ലാം കഴിഞ്ഞ് ഇവിടുത്തെ മികച്ച കോളേജിൽ തന്നെ മോള് MA ചെയ്യാൻ ജോയിൻ ചെയ്തു. ആദ്യമായി കോളേജിലേക്ക് പോയപ്പോൾ മോൾക്ക് ഒരു പേടിയും ഇല്ലായിരുന്നു. കോളേജ് ഗെയ്റ്റ് കടന്ന് ഉള്ളിലേക്ക് കടന്നപ്പോൾ പുറകിൽ നിന്നും വിളി വന്നു. എല്ലാ കോളേജുകളിലെയും പോലെ റാഗിംഗ്. ബാംഗ്ലൂർ വളർന്ന മോൾക്ക് അതൊക്കെ നിസാരം ആയിരുന്നു. പതിയെ പരമേശ്വരന്റെ ഓർമകൾ പുറകിലേക്ക് സഞ്ചരിച്ചുകൊണ്ടിരുന്നു. " അതെ ഒന്നവിടെ നിന്നെ. എങ്ങോട്ടാടി ഓടിപ്പോകുന്നെ. ഇങ്ങോട്ട് വന്നേ ചേട്ടൻ മാര് ഒന്നു പരിചയപ്പെടട്ടെ. തീർത്ഥ കുറച്ചു നേരം അവിടെ തന്നെ നിന്നു എന്നിട്ട് പതിയെ തിരിഞ്ഞ് അവരുടെ മുന്നിലേക്ക് പോയി നിന്നു. അവരുടെ അടുത്ത് എത്തിയപ്പോളെ കണ്ടു അടുത്ത് പേടിയോടെ അവരെ നോക്കി നിൽക്കുന്ന മറ്റു കുട്ടികളെ. " എന്താടി നിനക്ക് വിളിച്ചാൽ വരാൻ ഒരു മാടി. " ഒന്നുല്ല ചേട്ടാ എന്നെയാണെന്ന് മനസിലായില്ല അതുകൊണ്ടാ. " മ്മ്. എന്താ നിന്റെ പേര്. " തീർത്ഥ പരമേശ്വരൻ. " അപ്പൊ തീർത്ഥ മോൾക്ക് എന്ത് പണിയാ കൊടുക്കുക,

താൻ ഞങ്ങൾ പറയുന്ന ഒരു ടാസ്ക് ചെയ്തിട്ട് ക്ലാസ്സിലേക്ക് പൊക്കോ. തീർത്ഥ എന്താന്ന് അറിയാനായി അവരെ ഉറ്റു നോക്കി നിന്നു. അവർ അവൾക്ക് ഒരു ആളെ ചൂണ്ടി കാണിച്ചിട്ട് അവനെ പ്രൊപോസ് ചെയ്യാൻ പറഞ്ഞു. അവരു ചൂണ്ടി കാണിച്ചതോ കോളേജ് ഹീറോ രാഹുൽ ഈശ്വറിനെ അവനാണെങ്കിലോ പെണ്ണെന്നോ പ്രേമമെന്നോ കേൾക്കുന്നത് കലിയും. ഇതൊന്നും അറിയാതെ തീർത്ഥ അവന്റെ മുന്നിലേക്ക് പോയി. ബാക്കി ഉള്ളവർ ഇനി എന്താണ് നടക്കാൻ പോകുന്നെന്ന് നോക്കി അവൾക്ക് പിന്നാലെയും. തീർത്ഥ അവന്റെ മുന്നിലേക്ക് ചെന്നു നിന്നുകൊണ്ട് പറഞ്ഞു. " ഹലോ ചേട്ടാ. " ഹായ് എന്താ കൂട്ടി, കുട്ടിയെതാ രാഹുലിന്റെ ഫ്രണ്ട് സിദ്ധാർഥ് അവളോട് ചോദിച്ചു. " അത് ചേട്ടാ ഞാൻ ഇവിടെ ഫസ്റ്റ് ഇയർ MA സ്റ്റുഡന്റസ് ആണേ. ഞാൻ ഇപ്പൊ വന്നതേ ഒരു കാര്യം പറയാനാ. അവൾ പതിയെ രാഹുലിന്റെ നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു. " അതെ ചേട്ടാ എനിക്ക് ചേട്ടനെ ഇഷ്ടാ I Love You. അത് പറഞ്ഞത് മാത്രെ അവൾക്ക് ഓർമ്മയുള്ളൂ ഒറ്റ അടിയായിരുന്നു അവന്റെ മറുപടി. എന്നിട്ട് അവൻ അവളോട് പറഞ്ഞു.

" വന്നു കേറില്ല അതിനു മുന്നേ അവളുടെ ഒരു I Love You. നീ എന്താടി കരുതിയെ ഇത് കേട്ടാൽ ഞാൻ മയങ്ങുമെന്നോ. ഈ രാഹുൽ ഈശ്വറിനെ വളക്കാനും മാത്രം നീ ആയിട്ടില്ല. ഇനി ഇങ്ങനെ വല്ലോം തോന്നുമ്പോൾ ഈ അടി ഓർമയിൽ ഉണ്ടായിരിക്കണം. അത്രയും മറഞ്ഞവൻ നടന്നുപോയി. ആദ്യത്തെ ദിവസം തന്നെ എല്ലാവരുടെയും മുന്നിൽ നാണം കെട്ടത് അവൾക്ക് നന്നായി തന്നെ കൊണ്ടു അതുമാത്രമല്ല അതിനു ശേഷം അവളെ കാണുന്ന എല്ലാവരും അടക്കി പിടിച്ച് ചിരിക്കാൻ തുടങ്ങി എല്ലാംകൂടെ ആയപ്പോൾ അവനോടുള്ള അവളുടെ ദേഷ്യം കൂടി. അവൾ അവനു കൊടുക്കുന്ന പണികളെല്ലാം ഇരട്ടിയായി അവൻ തിരിച്ച് കൊടുത്തു കൊണ്ടിരുന്നു. അങ്ങനെ അടിയും വഴക്കുമായി ദിവസങ്ങൾ കടന്നു പോയി കൊണ്ടിരുന്നു ഈ ദിവസങ്ങളിലൊക്കെ തീർത്ഥ രാഹുലിന് കൊടുക്കാനുള്ള പണികൾ നോക്കി കൊണ്ടിരുന്നു. അങ്ങനെ ഇരിക്കുമ്പോളാണ് രാഹുലിന്റെ ക്ലാസ്സിൽ തന്നെയുള്ള വിനോദ് എന്ന കുട്ടി അവളെ കാണാൻ വന്നത്. " ഹലോ തീർത്ഥയല്ലേ. " അതേലോ. നിങ്ങളാരാ മനസിലായില്ലലോ.

" ഞാൻ വിനോദ്. രാഹുലിന്റെ ക്ലാസ്സിൽ ഉള്ളതാ. തീർത്ഥയും രാഹുലും തമ്മിലുള്ള പ്രശ്നം ഓക്കേ എനിക്ക് അറിയാം. ഇത് വരെ അവന് തിരിച്ച് ഒരു പണി കൊടുക്കാൻ പറ്റിയില്ലലെ. " ഇല്ല ചേട്ടാ ഞാൻ പ്ലാൻ ചെയുന്നത് എങ്ങനാവോ അയാൾ അറിയുന്നത്. കറക്റ്റ് ആയിട്ട് കണ്ടെത്തി അത് എനിക്ക് തന്നെ തിരിച്ച് തരുന്നുണ്ട്. " മ്മ് അതെ കുറിച്ച് പറയാനാ ഞാൻ വന്നേ. രാഹുലിന് പണി കൊടുക്കാൻ ഞാൻ സഹായിക്കട്ടെ തന്നെ. തീർത്ഥ ഒരു സംശയത്തോടെ അവനെ നോക്കി അത് മനസിലാക്കിയെന്നോണം അവൻ പറഞ്ഞു. " എടൊ താൻ എന്നെ ഇങ്ങനെ നോക്കണ്ട. അവൻ എന്റെ ക്ലാസ്സിൽ തന്നെയാ പക്ഷെ എന്ത് പറയാനാ വല്ലാത്ത അഹങ്കാരമാ അപ്പന് പണമുള്ളതിന്റെ. പെൺകുട്ടികളോടൊക്കെ ഇങ്ങനെ തന്നെയാ പെരുമാറ്റം. ഞങ്ങളും കുറെ നാളായി അവന് ഒരു പണി കൊടുക്കണോന്ന് കരുതുന്നു അതാ തന്നെ ഹെല്പ് ചെയ്യാന്ന് കരുതിയത്. " മ്മ് എന്ത് പണിയാ ചേട്ടാ കൊടുക്കണ്ടേ എനിക്ക് ഒരു ഐഡിയയും കിട്ടുന്നില്ല. " കോളേജിൽ വെച്ച് ഒന്നും ചെയ്യണ്ടാ അത് പ്രശ്നമായാലോ അതുകൊണ്ട് പുറത്ത് വെച്ച് അവന്റെ കൈ തല്ലിയോടിക്കാൻ കൊട്ടേഷൻ കൊടുത്താലോ. "

അത് വേണോ ചേട്ടാ. അതൊക്കെ വലിയ പ്രശ്നമാകില്ലേ. " ഇല്ലടോ ആരും അറിയാതിരുന്നാൽ പോരെ. അവൻ ആ കൈ കൊണ്ടല്ലേ തന്നെ തല്ലിയത്. അപ്പൊ കുറച്ച് വേദനിക്കട്ടെ ഇനി ഒരിക്കലും കൈ പോക്കില്ല ആവൻ. എങ്ങനെ എങ്കിലും അവന് ഒരു പണി കൊടുക്കണോന്ന് കരുതിയിരുന്ന തീർത്ഥക്ക് ശരിയും തെറ്റും തിരിച്ചറിയാൻ കഴിയുന്നില്ലായിരുന്നു അത് കൊണ്ട് തന്നെ വിനോദിനോട് അവൾ ഓക്കേ പറഞ്ഞു. വിനോദ് എല്ലാം നോക്കിക്കൊള്ളാം എന്നും പറഞ്ഞു പോയി. എന്നാൽ വിനോദിന്റെ ഉദ്ദേശം വേറെയായിരുന്നു. രാഹുലിനോട് അവന് മുൻവൈരാഗ്യം ഉണ്ടായിരുന്നു. രാഹുലിന് എന്തെങ്കിലും സംഭവിച്ചാൽ അവന്റെ മേലെ കുറ്റം വരുമെന്ന് അറിയാവുന്നത് കൊണ്ടു മാത്രമായിരുന്നു ഇത്രയും നാൾ നേരിട്ട് ഒന്നിനും ഇറങ്ങാതിരുന്നത്. അതുകൊണ്ട് തന്നെ തീർത്ഥയെ മുന്നിൽ നിർത്തി കളിക്കാനായിരുന്നു അവന്റെ ഉദ്ദേശം. അതൊന്നും തീർത്ഥക്ക് അറിയില്ലായിരുന്നു.

അവളോട് കൈ ഒടിക്കാന്ന് പറഞ്ഞെങ്കിലും കൊല്ലനായിരുന്നു അവൻ കൊട്ടേഷൻ കൊടുത്തത്. " എന്നിട്ട് എന്നിട്ട് എന്താ ഉണ്ടായേ വളരെ ആകാംഷയോടെ ദേവൻ അദ്ദേഹത്തോട് ചോദിച്ചു. അവന്റെ ശബ്ദമാണ് പരമേശ്വരനെ ഓർമയിൽ നിന്നും ഉണർത്തിയത്. അവന്റെ ആകാംഷ കണ്ട് ഒന്നു പുഞ്ചിരിച്ചോണ്ട് അദ്ദേഹം പിന്നെയും പറഞ്ഞു തുടങ്ങി. പിറ്റേന്ന് ആകാംഷയോടെയാ തീർത്ഥ മോള് കോളേജിലേക്ക് പോയത്. ചെല്ലുമ്പോൾ തന്നെ മുന്നിൽ വിനോദ് നില്കുന്നത് കണ്ടു. അവളെ കണ്ടപ്പോൾ തന്നെ അവൻ പറഞ്ഞു. " എല്ലാം പറഞ്ഞ് ശരിയാക്കിട്ടുണ്ട്. രാഹുൽ ഇന്ന് നേരത്തെ കോളേജിലേക്ക് വന്നു അല്ലെങ്കിൽ രാവിലെ തന്നെ സന്തോഷ വാർത്ത അറിയായിരുന്നു. എന്നാലും കുഴപ്പമില്ല അവൻ ഒന്നു പുറത്തിറങ്ങിയാൽ എല്ലാം നമ്മൾ പറഞ്ഞത് പോലെ നടന്നോളും. എന്തോ അവൾക്ക് വല്ലാതെ പേടിയാകുന്നുണ്ടായിരുന്നു. ഒന്നും വേണ്ടിയിരുന്നില്ലെന്ന് തോന്നി പോയി അവൾക്ക്. ക്ലാസ്സിൽ ഇരുന്നിട്ട് ശ്രദ്ധിക്കാൻ കഴിയാതത്തിനാൽ അവൾ ലൈബ്രറിലേക്ക് പോയി.

ബുക്കുമെടുത്ത് തുറന്നിട്ട ജനൽ സൈഡിലുള്ള ബഞ്ചിൽ ഇരുന്നപ്പോളാണ് പുറത്ത് നിന്ന് വിനോദിന്റെ ശബ്ദം കെട്ടത്. രാഹുലിന്റെ പേരൊക്കെ കേട്ടതു കൊണ്ടാണ് അവൾ ശ്രദ്ധിച്ചത് അപ്പോളാണ് അവൻ ഫോണിലാണ് സംസാരിക്കുന്നതെന്ന് . അവൻ പറയുന്ന ഓരോ വാക്കും കേൾക്കുമ്പോൾ അവൾക്ക് മനസിലായി വിനോദ് ചതിക്കുവായിരുന്നെന്ന്. ഓടി വരാന്തയിൽ എത്തിയപ്പോളേക്കും കോളേജ് ഗെയ്റ്റ് കടന്ന് രാഹുലിന്റെ വണ്ടി പോയിരുന്നു പിന്നെ അവൾക്ക് അവിടെ നിൽക്കാൻ തോന്നിയില്ല നേരെ വീട്ടിലേക്ക് പൊന്നു. പിറ്റേന്ന് കോളേജിൽ എത്തിയപ്പോൾ എല്ലാവരുടെയും സംസാര വിഷയം രാഹുലിന്റെ ആക്സിഡന്റ് ആയിരുന്നു. അത് കേൾക്കെ തീർത്ഥക്ക് വല്ലാതെ സങ്കടം ആകുന്നുണ്ടായിരുന്നു. എങ്ങനെ എങ്കിലും രാഹുലിനെ ഒന്നു കണ്ടാ മതിയെന്നായി അവൾക്ക്. അന്നത്തെ ക്ലാസ്സ്‌ കട്ട് ചെയ്ത് അവൾ ഹോസ്പിറ്റലിലേക്ക് പോയി. റിസെപ്ഷനിൽ ചോദിച്ച് റൂം മനസിലാക്കി അങ്ങോട്ടേക്ക് വെച്ചു പിടിച്ചു അവൾ. റൂമിന് മുന്നിൽ എത്തിയപ്പോൾ അവൾ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു. പിന്നെ എന്തും വരട്ടെന്ന് കരുതി അവൾ ഉള്ളിലേക്ക് കയറി.

ഉള്ളിൽ കയറിയപ്പോളെ കണ്ടു കട്ടിലിൽ കിടക്കുന്ന രാഹുലിനെ. അവൻ നല്ല ഉറക്കത്തിലായിരുന്നു. അകത്തേക്ക് കയറിയാ തീർത്ഥ രാഹുലിനെ മൊത്തത്തിൽ ഒന്നു നോക്കി. നെറ്റിയിൽ ഒരു വലിയ കേട്ടുണ്ട്, വലത്തേ കൈ ഒടിഞ്ഞിട്ടുമുണ്ട് അതു കൂടാതെ മറ്റു മുറിവുകളും. അവളുടെ ഉള്ള് കുറ്റബോധം കൊണ്ട് നീറാൻ തുടങ്ങി അതിന്റെ പ്രതിഫലം എന്നോണം അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. അവൾ പതിയെ അവനടുത്തേക്ക് ഇരുന്ന് കൽക്കൽ മുട്ടുകുത്തിയിരുന്ന് കാലു പിടിച്ച് കരയാൻ തുടങ്ങി . കാലിൽ നനവ് തോന്നിയ രാഹുൽ കണ്ണുതുറന്ന് നോക്കുമ്പോൾ കാണുന്നത് കൽക്കൽ ഇരുന്ന് കരയുന്ന തീർത്തയെ ആയിരുന്നു. രാഹുൽ അവളെ വിളിച്ച് അവനടുത്തേക്ക് ഇരിക്കാൻ പറഞ്ഞു. അവൾ അവിടെ ഇരുന്ന് നടന്നത് എല്ലാം അവനോട് പറഞ്ഞു. അവളുടെ കണ്ണുനീർ കണ്ട് ക്ഷമിക്കാതിരിക്കാനായില്ല അവന്. പിന്നെ അങ്ങോട്ട്‌ അവനോട് ചെയ്തതിനെല്ലാം പ്രായശ്ചിതമായി ഹോസ്പിറ്റലിൽ കൂടെ നിന്നവൾ പരിചരിച്ചു അങ്ങനെ അവരുടെ ഇടയിൽ ഒരു സൗഹൃദം രൂപം കൊണ്ടു.

രാഹുലിന്റെയും തീർത്ഥയുടെയും സൗഹൃദം എല്ലാവരും അസൂയയോടെ നോക്കി നിന്നു. അവരുടെ സൗഹൃദത്തേ പലരും പലരീതിയിൽ കാണാൻ തുടങ്ങി എന്നാലും അവർക്ക് ഒരു മാറ്റവും ഇല്ലായിരുന്നു. പിന്നീട് എപ്പോളോ തീർത്ഥയുടെ ഉള്ളിൽ രാഹുലിനോട് സൗഹൃദത്തിൽ നിന്നും മറ്റൊരു ബന്ധം രൂപം കൊള്ളാൻ തുടങ്ങി. പക്ഷെ സൗഹൃദം നഷ്ട്ടമാകുമെന്ന് കരുതി അവൾ അത് പുറത്ത് പറഞ്ഞിരുന്നില്ല. എന്നാൽ രാഹുലിന്റെ ഉള്ളിൽ അങ്ങനെ ഒരു ആഗ്രഹം തോന്നിയപ്പോൾ തന്നെ അവൻ ഞങ്ങളോട് വന്ന് അനുവാദം ചോദിച്ചിരുന്നു. ജോലിയൊക്കെ ശരിയാക്കി വരുമ്പോൾ തീർത്തയെ അവനു കൊടുത്തേക്കമൊന്ന്. അവന്റെ പെരുമാറ്റം ഓക്കേ ഞങ്ങൾക്കും ഇഷ്ടായി അതുകൊണ്ട് സമ്മതം അറിയിച്ചു. തീർത്തക്ക് ഇതൊന്നും അറിയില്ലായിരുന്നു. രാഹുൽ ഓക്കേ MBA ലാസ്റ്റ് ഇയർ ആയത് കൊണ്ട് കോളേജ് കാലം തീരാറായിരുന്നു. അവരുടെ ഫെയർ വെൽലിന്റെ അന്ന് തീർത്ഥ മോളെ ഞെട്ടിച്ചു കൊണ്ട് രാഹുൽ ഓഡിറ്റോറിയത്തിൽ എല്ലാവരുടെയും മുന്നിൽ വെച്ച് അവളെ പ്രൊപോസ് ചെയ്തു. അവൾ തിരിച്ചും അവളുടെ ഇഷ്ടം പറഞ്ഞു.

പിന്നെ അവൻ ഞങ്ങളെ വന്നുകണ്ടതൊക്കെ പറഞ്ഞു. ഞങ്ങളോട് എല്ലാം പറയുന്ന മോള് ഇത് മറച്ചുവെച്ചതിന് ഞങ്ങളോട് സോറി ഓക്കേ പറഞ്ഞു. പിന്നീട് അവരുടെ പ്രണയ കാലമായിരുന്നു. കോളേജിലൂടെ പ്രണയിക്കാനുള്ള അവസരം അവർക്ക് കിട്ടിയിരുന്നില്ല. കോളേജിൽ നിന്നും ഇറങ്ങി ക്യാമ്പസ് ഇന്റർവ്യൂ വഴി രാഹുലിന് ഒരു കമ്പനിയിൽ ജോലി കിട്ടി. അപ്പോളും തീർത്തയുടെ പഠനം നടന്നു കൊണ്ടിരുന്നു. തിരക്കുകൾക്കിടയിലും ഇടക്കുള്ള കാണാനിലൂടെയും ഫോൺ വിളിയിലുടെയും അവർ ഒരുപാട് അടുത്തു. മോൻ ഇടക്കൊക്കെ വീട്ടിൽ വരുമായിരുന്നു. അങ്ങനെ അവർ മൂന്നു വർഷം പ്രണയിച്ചു. അപ്പോളേക്കും രാഹുൽ നല്ല ഒരു പൊസിഷനിൽ എത്തിയിരിക്കുന്നു. മോളുടെ B. ed പഠനം പുറത്തിയായി എക്സാം എഴുതി റിസൾട്ടിന് വെയിറ്റ് ചെയുമ്പോളാണ് രാഹുലും ഫാമിലിയും വിവാഹലോചനയുമായി വരുന്നത്. രാഹുലിന്റെ അച്ഛൻ ഒരു പാവം മനുഷ്യനായിരുന്നു ഞങ്ങളെക്കാൾ പണവും പ്രതാപവും ഉണ്ടെങ്കിലും അതിന്റെതായ യാതൊരു അഹങ്കാരവും ഇല്ലായിരുന്നു.

രാഹുലിന് അച്ഛന്റെ ബിസിനസ്സിൽ ജോയിൻ ചെയ്യാൻ താല്പര്യം ഉണ്ടായിരുന്നില്ല അച്ഛന്റെ പേരിൽ അറിയപ്പെടാനും. രാഹുലിന് അവന്റെതായ കാഴ്ചപ്പാടുകൾ ഉണ്ടായിരുന്നു അതുകൊണ്ടായിരുന്നു മറ്റൊരു സ്ഥലത്ത് ജോലി ചെയ്തിരുന്നത്. രാഹുലിനും അവന്റെ അച്ഛനും ഇല്ലാത്ത അഹങ്കാരവും പൊങ്ങച്ചം ഓക്കേ കിട്ടിയിരുന്നത് രാഹുലിന്റെ അമ്മ മഹേശ്വരിക്കും അനിയത്തി റാണിക്കുമായിരുന്നു അതുകൊണ്ട് തന്നെ അവർക്ക് ഈ വിവാഹത്തോട് എതിർപ്പായിരുന്നു. എന്നാൽ രാഹുലിനോടുള്ള അവരുടെ ഇഷ്ടവും അവന്റെ പിടിവാശിയും കാരണം അവർക്ക് ഈ വിവാഹത്തിന് സമ്മതിക്കേണ്ടി വന്നു. ആർഭാടം ഒട്ടും കുറക്കാതെ തന്നെ ആയിരുന്നു വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ വലിയ കുഴപ്പമൊന്നുമില്ലായിരുന്നു എന്നാൽ പിന്നീട് രാഹുലിന്റെ അമ്മയും അനിയത്തിയും ചേർന്ന് എന്റെ കുട്ടിയെ ഉപദ്രവിക്കാൻ തുടങ്ങിയിരുന്നു.

രാഹുലിന്റെ സ്നേഹവും കരുതലും കാണുമ്പോൾ അവൾ അവരുടെ ഉപദ്രവങ്ങൾ ഓക്കേ സഹിക്കുവായിരുന്നു മാത്രവുമല്ല അവനെ ഒന്നും അവൾ അറിയിച്ചിരുന്നില്ല. രാഹുലിന്റെ മുന്നിൽ മരുമകളെ സ്നേഹം കൊണ്ട് മൂടുന്ന അമ്മായമ്മയും, ഏട്ടത്തിയെ കെയർ ചെയുന്ന ഒരു അനിയത്തികുട്ടിയുമായി രാഹുലിന്റെ അമ്മയും അനിയത്തിയും വേഷം കെട്ടിയാടി എന്നാൽ അവൻ ഇല്ലാത്തപ്പോൾ ഒരു ജോലിക്കാരിയുടെ സ്ഥാനം പോലും അവൾക്ക് കൊടുത്തിരുന്നില്ല അവർ അങ്ങനെ ഇരിക്കെ ഒരു ദിവസം തീർത്ഥ മോളെ അവർ ഉപദ്രവിക്കുമ്പോളാണ് വാതിക്കൽ നിന്നും ഒരു ശബ്ദം കെട്ടത്. തിരിഞ്ഞു നോക്കിയ മഹേശ്വരിയും റാണിയും അവിടെ നിൽക്കുന്ന ആളുകളെ കണ്ട് ഞെട്ടി വിറച്ചു പോയിരുന്നു....... (തുടരും )...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story