❣️ശിവതീർത്ഥം❣️: ഭാഗം 23

shivatheertham

എഴുത്തുകാരി: സ്‌നേഹാ സാജു

മഹേശ്വരി പേടിയോടെ വാതിൽക്കലേക്ക് നോക്കി നിന്നു. എന്നാൽ ആദ്യത്തെ ഞെട്ടലിനു ശേഷം റാണി ഒരു പുച്ഛത്തോടെ തിരിഞ്ഞ് തീർത്ഥയെ ഒരൊറ്റ ഉന്തങ്ങോട്ട് വെച്ചു കൊടുത്തു. രാഹുൽ ഓടിയെത്തുന്നതിനു മുമ്പ് ബാലൻസ് തെറ്റിയ തീർത്ഥ സൈഡിലിരുന്ന ടേബിളിലേക്ക് തല ഇടിച്ചു വീണു. നെറ്റിയുടെ സൈഡ് ചെറുതായി മുറിഞ്ഞു ചോര വരാൻ തുടങ്ങി. അവളെ താഴെ നിന്ന് പിടിച്ചെഴുന്നേൽപ്പിച്ച് അടുത്തുള്ള ചെയറിലേക്ക് ഇരുത്തി രാഹുൽ. അവൻ ദേഷ്യം കൊണ്ട് വിറക്കുവായിരുന്നു പാഞ്ഞു ചെന്ന് റാണിയുടെ മുഖമടച്ച് ഒറ്റ അടിയായിരുന്നു ബാലൻസ് തെറ്റി അവൾ താഴേക്ക് വീണു. ഈശ്വർ ഇതൊന്നും ശ്രദ്ധിക്കാതെ അവിടെ നിന്നു അത് കണ്ട് മഹേശ്വരി പറഞ്ഞു. " എന്താ നിങ്ങൾ ഒന്നും മിണ്ടാതെ, രാഹുൽ മോളെ തല്ലിയത് കണ്ടില്ലേ അതും വന്നുകേറിയ ഇവൾക്ക് വേണ്ടി. " മഹേശ്വരി രാഹുൽ അവളുടെ ചേട്ടനാ അവൾ തെറ്റുചെയ്താൽ ശിക്ഷിക്കാനും തിരുത്തനും അവന് അധികാരം ഒണ്ട്. " ഒരു ചേട്ടന്നാണു പോലും. വന്നുകേറിയ ഇവൾക്ക് വേണ്ടി പെങ്ങളെ വേദനിപ്പിക്കാൻ നിനക്ക് നാണമില്ലേ. താഴെ വീണു കിടക്കുന്ന റാണിയെ പിടിച്ചെഴുന്നേൽ പിച്ചുകൊണ്ട് മഹേശ്വരി പറഞ്ഞു.

" മഹേശ്വരി നമ്മൾ ഇതിൽ ഇടപെടണ്ട അവർ തമ്മിലുള്ളത് അവർ തീർക്കട്ടെ. " നിങ്ങൾക്ക് കുഴപ്പമില്ലായിരിക്കും കാരണം നിങ്ങൾക്കും ഇവനും വന്നുകേറിയ ഇവളാ വലുത് പക്ഷെ എനിക്ക് എന്റെ കുഞ്ഞാ വലുത്. രാഹുലിന് അവന്റെ ദേഷ്യം അപ്പോളും അടക്കാൻ ആകുന്നില്ലായിരുന്നു. അവൻ മഹേശ്വരിയെ നോക്കി അലറി. " മാറി നിന്നോ അങ്ങോട്ട് നിങ്ങളെ ഞാൻ തല്ലാത്തത് എന്നെ പെറ്റ തള്ളയായത് കൊണ്ട് മാത്ര. നിങ്ങൾ ഒരു അമ്മയല്ലേ എന്നിട്ടും എങ്ങനെ ഇവളെ ദ്രോഹിക്കാൻ കഴിയുന്നു. " മോനെ അത്. " വേണ്ടാ ഒന്നും കേൾക്കണ്ട എനിക്ക്. ഇത്രയും ദിവസത്തെ അഭിനയം വീഡിയോ ആയിട്ട് അയച്ചുകൊണ്ടുത്താൽ ചിലപ്പോൾ അവാർഡ് കിട്ടിയേക്കാം. ഒരു പുച്ഛത്തോടെ അവൻ പറഞ്ഞു. " രാഹുൽ വേണ്ടാ അമ്മയാ അങ്ങനെ ഒന്നും പറയരുത്. " എങ്ങനെയാ അച്ഛാ പറയാതിരിക്കുന്നെ. ഇവർക്ക് എന്ത് ദ്രോഹമാ ഇവൾ ചെയ്ത്തത്. എന്റെ ഭാര്യയായി ഈ വീട്ടിലെ മരുമകളായി അല്ലെ തീർത്ഥ ഇവിടേക്ക് വന്നത്. വലിഞ്ഞുക്കേറിയത് ഒന്നുമല്ലലോ. " ഞാൻ ഇവളെ എന്റെ മരുമകളായി കണ്ടിട്ടില്ല ഇനി കണാനും പോകുന്നില്ല.

അങ്ങനെ പറഞ്ഞു പറഞ്ഞ് അന്ന് അത് വലിയ ഒരു പ്രശ്നമായി മാറി. സഹികെട്ടപ്പോൾ രാഹുൽ തീർത്ഥയെ കൂട്ടി ആ വീടിന്റെ പടിയിറങ്ങി. അതോടെ അവന്റെ അമ്മ പറഞ്ഞു നടക്കാൻ തുടങ്ങി അമ്മയെയും മകനെയും ഞങ്ങടെ കൂട്ടി അകറ്റിന്നും മകൻ മരുമകളുടെ തലയണ മന്ത്രത്തിൽ മയങ്ങി പോയെന്നും. എന്നാൽ അവർ അതൊന്നും കാര്യമാക്കിയില്ല. അവർ നേരെ പോയത് രാഹുൽ സ്വന്തമായി വാങ്ങിയ അവരുടെ ഫ്ലാറ്റിലേക്ക് ആയിരിന്നു. വീട്ടിൽ നിന്നും മാറിയത്തിന്റെ സങ്കടം മാറാൻ കുറച്ച് സമയം എടുത്തെങ്കിലും പിന്നീട് അതൊക്കെ മറന്ന് അവർ ജീവിച്ച് തുടങ്ങിയിരുന്നു. അങ്ങനെ ആ ഫ്ലാറ്റ് അവരുടെ സ്വർഗമായി മാറി. ഫ്ലാറ്റിലേക്ക് മാറിയതോടെ അടുത്തുള്ള സ്കൂളിൽ തീർത്ഥ മോള് പഠിപ്പിക്കാൻ പോയി തുടങ്ങി. അങ്ങനെ ദിവസങ്ങൾ പോയികൊണ്ടിരുന്നു. രാഹുലിന്റെ സഹോദരി റാണിയുടെ ഹസ്ബൻഡ് കിരൺ വിദേശത്ത് ആയിരുന്നു. ഒരു ദിവസം അയാൾ അവരുടെ ഫ്ലാറ്റിൽ എത്തി ഭാര്യ ചെയ്തതിനെല്ലാം സോറി ഓക്കേ പറഞ്ഞു രാഹുലിനോട് അങ്ങനെ അയാളുമായി ഒരു ബന്ധം രൂപപെട്ടു പക്ഷെ അത് ഒരു അഭിനയമായിരുന്നു അത് മനസിലാക്കാൻ കുറച്ച് കഷ്ടപ്പെടേണ്ടി വന്നു.

" എന്താ അച്ഛാ എന്താ ഉണ്ടായേ ദേവൻ കൗതുകത്തോടെ ചോദിച്ചു. അവനെ ഒന്നു നോക്കി ചിരിച്ചോണ്ട് അദ്ദേഹം പറഞ്ഞു. " രാഹുലിന് അമേരിക്കയിൽ ഒരു മീറ്റിംഗ് വന്നു രണ്ടു ദിവസത്തെ മീറ്റിംഗ് ആയിരുന്നു തീർത്ഥ മോളെ ഒറ്റക്കാക്കി പോകാൻ അവന് മനസിലായിരുന്നു അതുകൊണ്ട് തന്നെ രണ്ടുപേരും കൂടി പോകാനാണ് തീരുമാനിച്ചത്. അങ്ങനെ അമേരിക്കയിൽ എത്തി ആദ്യദിവസം ഒരു കുഴപ്പോം ഇല്ലായിരുന്നു. എന്നാൽ രണ്ടാമത്തെ ദിവസം രാഹുലിന് മീറ്റിംഗ് തീരണ ദിവസായിരുന്നു അന്ന് മോളോട് റെഡി ആയി നിൽക്കണോന്നും വന്നിട്ട് പുറത്തു പോകാന്നും പറഞ്ഞ് മോൻ പോയി. " അവിടെ രാഹുലിന്റെ ഫ്രണ്ടിന്റെ ഒരു ഫ്ലാറ്റിൽ ആയിരുന്നു അവർ താമസിച്ചിരുന്നത്. വൈകിട്ട് ആയപ്പോളേക്കും കാളിങ് ബെൽ അടിച്ചു രാഹുൽ ആകുന്ന് കരുതിയാ വാതിൽ തുറന്നത് എന്നാൽ അത് രാഹുലിന്റെ സഹോദരിയുടെ ഭർത്താവ് കിരണായിരുന്നു. അവനെ സന്തോഷത്തോടെ തന്നെയാ എന്റെ കുട്ടി അകത്തേക്ക് ക്ഷണിച്ചത്. എന്നാൽ അവനു കുടിക്കാൻ വെള്ളം എടുക്കാൻ പോയ എന്റെ കുട്ടിയെ പുറകെ ചെന്നവൻ കെട്ടിപിടിച്ചു കുതറി മാറാൻ നോകിയെങ്കിലും അവൻ ഒന്നുകൂടി ബലമായി അവളെ പിടിച്ചു വലിച്ച് സെറ്റിയിലേക്കിട്ട് അവളുടെ മേലേക്ക് അമരാൻ ശ്രമിച്ചപ്പോൾ അവൾ സർവ്വ ശക്തിയും എടുത്ത് അവനെ പുറകിലേക്ക് തള്ളിമാറ്റി പുറത്തേക്ക് ഓടി.

ആ ഓട്ടത്തിൽ ആരുമായോ കൂട്ടിയിടിച്ച് താഴേക്ക് വീണിരുന്നു എന്നാൽ അയാളോട് സംസാരിച്ചോണ്ട് നിന്നാൽ അവൻ പിടിക്കുമെന്ന് ചിന്തിച്ച് അയാളോട് ഒരു സോറി പറഞ്ഞ് അവൾ പുറത്തേക്ക് ഓടി പക്ഷെ അവൻ അവളെ പുറത്ത് വെച്ചു പിടിച്ചു. രാഹുലിനെ കൊല്ലുന്ന് പാഞ്ഞത് കൊണ്ട് അവൾക്ക് അവന്റെ കൂടെ അകത്തേക്ക് പോകേണ്ടി വന്നു. എന്നാലും മോള് അവന്റെ മുന്നിൽ കീഴടങ്ങാൻ തയാറല്ലായിരുന്നു. എല്ലാ ദൈവങ്ങളെയും വിളിച്ചു കാണും എന്റെ കുട്ടി അതുകൊണ്ട് തക്ക സമയത്ത് രാഹുൽ വന്നു. കിരണിനെ അവൻ കലി തീരെ തല്ലി. പിന്നെ അവർക്ക് അവിടെ തുടരാൻ തോന്നിയില്ല അതുകൊണ്ട് അന്ന് വൈകിട്ടത്തെ ഫ്‌ളൈറ്റിൽ തന്നെ നാട്ടിലേക്ക് തിരിച്ചു. " ദേവൻ ഒരു ഞെട്ടലോടെ അദ്ദേഹത്തെ നോക്കി എന്നിട്ട് പറഞ്ഞു. ഞാൻ അവളോട് ഇത്രയധികം ദേഷ്യം കാണിക്കുന്നത് എന്തുകൊണ്ടന്ന് എല്ലാരും ചോദിച്ചില്ലേ അത് ഈ സംഭവം കൊണ്ടാ. പരമേശ്വരൻ മനസിലാകാതെ അവനെ നോക്കി അത് അറിഞ്ഞെന്നപോലെ അവൻ പറഞ്ഞു. " അന്ന് അമേരിക്കയിൽ വെച്ച് അവൾ ഇടിച്ചിട്ടത് എന്നെയ. അന്ന് അവളുടെ പുറകെ വന്നവൻ പറഞ്ഞത് ഇങ്ങനെ ഒന്നുമല്ല. അന്ന് അവൻ പറഞ്ഞ കാര്യങ്ങൾ ദേവൻ അദ്ദേഹത്തോട് പറഞ്ഞു. " അവൻ ഒരു ദുഷ്ടനാ മോനെ. "

മ്മ് ഞാൻ അവളെ തെറ്റിദ്ധരിച്ചു പോയി അച്ഛാ. അതൊക്കെ പോട്ടെ അതിന് ശേഷം എന്താ ഉണ്ടായേ. പതിയെ പരമേശ്വരൻ പറഞ്ഞു തുടങ്ങി. " നാട്ടിലെത്തി ഒന്നു രണ്ടു ദിവസം കഴിഞ്ഞപ്പോൾ നടന്നതെല്ലാം അവർ മറന്നു. പിന്നെയും ദിവസങ്ങൾ കടന്നുപോയി ഒരിക്കെ തീർത്തു ജോലിക്ക് പോകുന്ന വഴി തല ചുറ്റി വീണു. കൂടെ ഉണ്ടായിരുന്ന മറ്റൊരു ടീച്ചറാണ് ഹോസ്പിറ്റലിൽ കൊണ്ടുപോയത് രാഹുലിനെ വിളിച്ചു പറഞ്ഞതും അവരു തന്നെയായിരുന്നു. ആധിയോടെ ഹോസ്പിറ്റലിൽ എത്തിയ അവനോട് ഡോക്ടർ പറഞ്ഞത് അവൻ ഒരു അച്ഛനാകാൻ പോകുവാണെന്ന്. അവന് അവന്റെ സന്തോഷം അടക്കാൻ ആകുന്നില്ലായിരുന്നു. പിന്നെ അങ്ങോട്ട് കാത്തിരിപ്പായിരുന്നു അവരുടെ ഇടയിലേക്ക് വരുന്ന പുതിയ അതിഥിയെ സ്വീകരിക്കാൻ. രാഹുൽ മോൾക്ക് നല്ല കെയറിംഗ് കൊടുക്കുവായിരുന്നു. അവളുടെ ഏതൊരു ആഗ്രഹവും അത് എത്ര ചെറുതാണെങ്കിൽ പോലും അവൻ നടത്തികൊടുക്കുവായിരുന്നു. മകന്റെ ചോരയിൽ ഒരു കുഞ്ഞ് വരുന്നെന്ന് അറിഞ്ഞിട്ടുപോലും മഹേശ്വരിക്ക് ഒരു മാറ്റവും ഇല്ലായിരുന്നു. "എന്റെ കുട്ടിയുടെ സന്തോഷം ഈശ്വരന് ഇഷ്ടപെട്ടുകാണില്ല അതുകൊണ്ടാകും പിന്നീട് അങ്ങോട്ടേക്ക് സങ്കടങ്ങൾ എല്ലാം ഒന്നിച്ച് കൊടുത്തത്. നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.

" എന്താ ഉണ്ടായേ രാഹുലിനും കുഞ്ഞിനും എന്താ സംഭവിച്ചേ. ദേവൻ മടിച്ച് മടിച്ച് അദ്ദേഹത്തോട് ചോദിച്ചു. ദേവന് തെളിച്ചമില്ലാത്ത ഒരു ചിരി സമ്മാനിച്ച് കൊണ്ട് അന്നത്തെ ആ ദിവസം എല്ലാം തകർത്തെറിഞ്ഞ ആ ദിവസം ഓർക്കാൻ തുടങ്ങി. "അന്ന് ഒരു ശനിയാഴ്ച ആയിരുന്നു പതിവ് പോലെ തന്നെ രാഹുൽ തീർത്തയോട് യാത്ര പറഞ്ഞ് ഓഫീസിലേക്ക് ഇറങ്ങി. ശനിയാഴ്ച ആയതുകൊണ്ട് വൈകുമെന്ന് പറഞ്ഞിട്ടാ പോയെ. വൈകിട്ട് മോൻ ഞങ്ങളെ വിളിച്ചു പറഞ്ഞു അച്ഛാ ഞാൻ വരാൻ വൈകും തീർത്തു ഒറ്റക്കല്ലേ ഉള്ളു അച്ഛനും അമ്മയും ഫ്ലാറ്റിലേക്ക് ചെല്ലമോന്ന്. ഞങ്ങൾ ചെല്ലാന്ന് പറഞ്ഞ് പെട്ടെന്ന് തന്നെ ഫ്ലാറ്റിലേക്ക് പോയി. ഞങ്ങൾ അവിടെ ചെന്നപ്പോൾ മോള് പറഞ്ഞു ഈ രാഹുലേട്ടന്റെ കാര്യം ഞാൻ എന്താ കൊച്ചു കുട്ടിയാണോ വെറുതെ അച്ഛനേം അമ്മയേം ബുദ്ധിമുട്ടിച്ചത് എന്തിനാന്ന്,ഞങ്ങൾ ഒന്നും മിണ്ടിയില്ല. അന്ന് അബദ്ധതിലാണേലും മോള് ഒരു കാര്യം കൂടി പറഞ്ഞു. രാഹുലേട്ടന്റെ പ്രവർത്തി കണ്ടാൽ തോന്നും എന്നെ അച്ഛനേം അമ്മയേം ഏൽപിച്ചിട്ട് ദൂരെ എങ്ങോ പോകുവാണോന്ന്. അവളുടെ ആ വാക്ക് അതുപോലെ ആകുമെന്ന് ഞങ്ങൾ ഓർത്തു പോലുമില്ല. ഒരുപാട് വൈകിയിട്ടും രാഹുലിനെ കാണാതെ വന്നപ്പോൾ തീർത്ഥ മോൾക്ക് പേടി തോന്നിയിരുന്നു.

നെഞ്ച് ഓക്കേ വിങ്ങുന്നപോലെ. മോൾക്ക് അപ്പൊ നാലുമാസം കഴിഞ്ഞത്തേ ഒള്ളു. ചെക്കപ്പിന് ചെന്നപ്പോൾ കുറച്ച് പ്രശ്നമാന്ന് ഡോക്ടർ പറഞ്ഞിരുന്നു. അതുകൂടാതെ അബോഷന്റെ ഒരു ചാൻസ് കൂടി ഉണ്ടായിരുന്നു. മോള് വിഷമിക്കാതിരിക്കാൻ ഒന്നും അവളെ അറിയിച്ചിരുന്നില്ല പക്ഷെ രാഹുലിന് നല്ല പേടി ഉണ്ടായിരുന്നു. അവൾ ടെൻഷൻ അടിക്കുന്ന കണ്ടപ്പോൾ ഞങ്ങൾക്കും പേടിയായി തുടങ്ങിയിരുന്നു എന്നാൽ അപ്പോളേക്കും രാഹുലിന്റെ കാൾ വന്നു മോളോട് നോക്കിയിരിക്കണ്ട ഭക്ഷണം കഴിച്ചു കിടന്നോളാൻ പറഞ്ഞു. കുറച്ചൂടെ ലേറ്റ് അയെ വരു വർക്ക്‌ തീർന്നിട്ടില്ലെന്ന്. രാഹുൽ വിളിച്ചു കഴിഞ്ഞാണ് മോള് എന്തേലും കഴിക്കുന്നത് തന്നെ.എന്നാലും ഉറങ്ങാൻ കൂട്ടാക്കിയില്ല ഹോളിലെ സെറ്റിയിൽ പോയിരുന്നു പറഞ്ഞിട്ട് കാര്യമില്ലന്ന് മനസിലാക്കിയത് കൊണ്ട് ഞങ്ങളും അവളുടെ അടുത്തിരുന്നു. പുറത്ത് നല്ല മഴ ഉണ്ടായിരുന്നു. മോള് എപ്പോളോ നിമ്മിയുടെ മടിയിൽ കിടന്ന് ഒന്നു മയങ്ങി. നിർത്താതെ ഉള്ള ഫോൺ വിളിയാണ് അവളെ ഉണർത്തിയത്. ഫോണിൽ രാഹുലിന്റെ പേരുകണ്ട് സന്തോഷത്തോടെയാ അവൾ ഫോൺ എടുത്തത് എന്നാൽ മറുവശത്ത് നിന്നും കേട്ട വാർത്ത മോള് തളർത്തിയിരുന്നു. ഫോൺ കൈയിൽ നിന്നും ഊർന്ന് താഴേക്ക് വീണു.

തീർത്ഥ ആണെങ്കിൽ ഒരു മരവിച്ച അവസ്ഥയിൽ ആയിരുന്നു ഒന്നും ചോദിച്ചിട്ട് മിണ്ടുന്ന് പോലുമില്ലായിരുന്നു. പെട്ടന്ന് തന്നെ ഞാൻ താഴെകിടന്ന ഫോൺ എടുത്തു സംസാരിച്ചു. അപ്പോളാ രാഹുലിന് ആക്സിഡന്റ് ആയെന്ന് കെട്ടത് ഫോൺ കട്ടാക്കി തീർത്ഥ മോളെ വിളിച്ചപ്പോൾ അത്രയും നേരം അടക്കി പിടിച്ച കണ്ണുനീർ ഒരുപൊട്ടികരച്ചിലായി പുറത്തേക്ക് വന്നു. എന്ത് പറഞ്ഞ് അവളെ ആശ്വസിപ്പിക്കണമെന്ന് അറിയില്ലായിരുന്നു ഞങ്ങൾക്ക് രണ്ടാൾക്കും. ഞങ്ങൾ നേരെ ഹോസ്പിറ്റലിലേക്ക് പോയി. " ഉള്ളിലേക്ക് നടക്കുമ്പോളെ ആളുകൾ പറയുന്നത് കേട്ടിരുന്നു. ആ പയ്യന് എന്താകുമോ. എതിരെ വന്ന വണ്ടി ഇടിച്ച് തെറിപ്പിക്കുവായിരുന്നെന്ന് മഴ കാരണം ആരും അറിഞ്ഞില്ലെന്നും ബ്ലഡ്‌ ഒരുപാട് പോയെന്നും കേൾക്കുന്നുണ്ടായിരുന്നു എല്ലാം കേട്ട് ചങ്ക് നീറിയാ എന്റെ കുഞ്ഞ് ICU വിന്റെ മുന്നിലേക്ക് ചെന്നത്. താലിയിൽ പിടിച്ച് ഏറെ പ്രതീക്ഷയോടെയാ എന്റെ കുഞ്ഞ് അങ്ങോട്ട്‌ നോക്കി നോക്കിനിന്നത്. " കുറച്ച് കഴിഞ്ഞപ്പോൾ ഡോക്ടർ ഇറങ്ങി വന്നു എല്ലാവരുടെയും എല്ലാ പ്രതീക്ഷയും നശിപ്പിച്ച ആ വാക്ക്. രാഹുൽ എന്നന്നേക്കുമായി ഞങ്ങളെ വിട്ടുപോയെന്ന് എന്റെ കുട്ടി തകർന്ന് പോയിരുന്നു. എഴുന്നേറ്റ് ഡോക്ടറുടെ അടുത്തേക്ക് നടന്നപ്പോളെ ബോധമറ്റ് താഴേക്ക് വീണു അവൾ.

വയറിടിച്ചാ മോള് വീണത് അവളെ കാണിക്കുന്ന ഹോസ്പിറ്റൽ ആയത് കൊണ്ട് ഡോക്ടറെ പെട്ടെന്ന് വിളിച്ച് വരുത്തി. അപ്പോളേക്കും ഏറെ വേദന സമ്മാനിച്ച് ആ കുഞ്ഞും പോയിരുന്നു. ഉണർന്ന മോളോട് എന്ത് പറയണമെന്ന് അറിയാതെ നിൽക്കുന്ന ഞങ്ങളെ കണ്ടത് കൊണ്ടാകും ഡോക്ടർ അവളോട് എല്ലാം പറഞ്ഞത്. കുഞ്ഞും കൂടി പോയെന്ന് അറിഞ്ഞതോടെ വാവിട്ട് കരയുവായിരുന്നു എന്റെ കുട്ടി. അത് കണ്ട് നിൽക്കാൻ ഞങ്ങൾക്കും ആകുമായിരുന്നില്ല. അതിനേക്കാൾ വലിയ വേദന കൊടുത്തത് ഇനി ഒരു കുഞ്ഞിന് ജന്മം നൽകാൻ വെറും 10% മാത്രമേ ചാൻസ് ഉള്ളു എന്നതായിരുന്നു. അതുടെ ആയപ്പോൾ മോള് ആകെ തകർന്നിരുന്നു. ആകെ തകർന്നിരിക്കുന്ന ആ സമയത്താ രാഹുലിന്റെ കാര്യം ഓർത്തത് ഒന്നും ഓർക്കാതെ അവൾ പുറത്തേക്ക് ഓടിയത്. പുറത്ത് എത്തിയപ്പോളെ കണ്ടു മോർച്ചറിയുടെ മുന്നിൽ തുണിയിൽ പൊതിഞ്ഞ ഒരു രൂപം രാഹുൽ ആകരുതെന്ന് എല്ലാം ദൈവങ്ങളെയും വിളിച്ചുകൊണ്ടാ മുഖത്തെ മുടിയേടുത്ത് മാറ്റിയത് എന്നാൽ അവിടെയും അവൾ തോറ്റു പോയി. തുണിക്കെട്ടിൽ പൊതിഞ്ഞ രാഹുലിന്റെ രൂപം കണ്ട് അലറി കരയാനെ അവൾക്കായുള്ളൂ.കണ്ണുകൾ തുടച്ച് ഏങ്ങലടിയോടെ ദേവനെ നോക്കി അദ്ദേഹം പിന്നെയും പറഞ്ഞു.

" മോന് അറിയോ അപ്പോളും രാഹുലിന്റെ അമ്മ മഹേശ്വരി എന്റെ കുട്ടിയോടുള്ള ദേഷ്യം തീർക്കാനാ നോക്കിയത്. ഒരു ദിവസം കൊണ്ട് രണ്ട് വേദനകൾ ഒന്നിച്ചനുഭവിക്കേണ്ടി വന്ന എന്റെ കുട്ടിയുടെ സങ്കടം പോലും കണ്ടില്ല അവർ. ആ ഹോസ്പിറ്റൽ വരാന്തയിൽ വെച്ച് വായിൽതോന്നിയതൊക്കെ വിളിച്ച് പറഞ്ഞ് എന്റെ കുഞ്ഞിനെ പിന്നെയും വേദനിപ്പിച്ചുകൊണ്ടിരുന്നു. ഒരക്ഷരം പോലും തിരിച്ചു പറയാതെ എല്ലാം അവൾ കേട്ടുനിന്നു എന്തിനേറെ പറയണം രാഹുലിന്റെ ചിത എരിയുന്നത് പോലും കാണിച്ചില്ല അവർ. എല്ലാം കുടിയായപ്പോൾ സമനില തെറ്റി ഒരു ഭ്രാന്തിയെ പോലെ ആയിരുന്നു അവൾ. അപ്പോളും അവളുടെ ശരീരത്തെ നോട്ടം വെച്ചുകൊണ്ട് കിരണിന്റെ കഴുകൻ കണ്ണുകൾ ഉണ്ടായിരുന്നു. അതുടെ ആയപ്പോൾ അവൾ പൂർണമായും ഒരു ഭ്രാന്തി ആയിരുന്നു. പിന്നെ ഒരു വർഷം ഭ്രാന്താശുപത്രിയിൽ ആ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങി കൂടി അവൾ. എല്ലാം ബേധമായി വന്നപ്പോൾ ഒന്നേ എന്നോട് അവൾ അവശ്യ പെട്ടൊള്ളു ഇനിയും ഇവിടെ നിൽക്കാൻ പറ്റില്ല മറ്റെവിടേക്കെങ്കിലും പോകണമെന്ന്. ഞങ്ങൾക്കും തോന്നി അവൾക്ക് ഒരു മാറ്റം ആവശ്യമാണെന്ന്. അതുകൊണ്ടു മുംബൈയിൽ ഒരു ജോലി ശരിയാക്കി അങ്ങോട്ടേക്ക് പോയി അവൾ.

പിന്നെ മൂന്നു വർഷം എല്ലാം ഉപേക്ഷിച്ച് അവിടെ ജീവിച്ചു അവൾ. ഞങ്ങൾ തനിച്ചാണെന്ന് കരുതിയാകും മൂന്നു വർഷത്തിനു ശേഷം അവൾ തിരിച്ചു വന്നത്. ഇവിടെ നിങ്ങളുടെ കോളേജിൽ ജോലിക്ക് കേറി അപ്പോളും ഞങ്ങളെ കാണിക്കാൻ ചിരിച്ചു നടക്കുന്നുന്ന് അല്ലാതെ അവളുടെ സങ്കടങ്ങൾ ഒന്നും മാറിയിരുന്നില്ല. എന്നാൽ ആരൂട്ടിയെ അമ്പലത്തിൽ വെച്ച് കണ്ടതോടെ അവളിൽ ചെറിയ മാറ്റങ്ങൾ കണ്ടുതുടങ്ങി. ആരൂട്ടി ആദ്യമായി അമ്മെന്ന് വിളിച്ച ദിവസം മുതൽ അവൾ ഞങ്ങളുടെ പഴയ തീർത്ഥയായി മാറിയിരുന്നു. അപ്പോളൊക്കെ ദേവകിയേച്ചി പറയുവായിരുന്നു തീർത്ഥ മോളെ ദേവനെ കൊണ്ട് കെട്ടിക്കാം അപ്പൊ ആരൂട്ടിക്ക് അമ്മയെയും തീർത്ഥക്ക് മോളെയും കിട്ടുമല്ലോന്ന്. എന്നാൽ നിങ്ങൾ തമ്മിൽ പ്രശ്നം ഉണ്ടായി ആരൂട്ടിയെ കാണാൻ പറ്റാത്തിരുന്ന സമയത്ത് അവൾ പിന്നെയും പഴയപോലെ ആകുമൊന്ന് പേടിച്ചിരുന്നു ഞങ്ങൾ അതിന് ഒരു പരിഹാരമായിയാ ദേവകിയേച്ചി കല്യാണലോചനയുമായി വന്നത്. തീർത്തുന് സമ്മതമല്ലായിരുന്നു എല്ലാവരും ഒരുപാട് നിർബന്ധിച്ചു പിന്നെ ആരൂട്ടിക്ക് വേണ്ടിയുമാ ഈ കല്യാണത്തിന് സമ്മതിച്ചത് പോലും. എന്നാൽ അത് ഇപ്പൊ ഇങ്ങനെയുമായി ആരൂട്ടിയെ ഒന്നു കാണാതെ ഉരുകുവാ അവൾ ആരോടും പറയുന്നില്ലെന്ന് മാത്രം. പിന്നെ മോൻ പറഞ്ഞില്ലേ പണത്തിനു വേണ്ടി വലിയ വീട്ടിലെ ചെറുക്കൻ മാരെ വളച്ചെടുക്കാൻ നോക്കുന്നതെന്ന്. ഒരിക്കലുമല്ല ആരൂട്ടിയെ കാണുമ്പോൾ അവളിലെ അമ്മ ഉണരുന്നത് കൊണ്ടാ.

പലപ്പോളായി അവൾ പറയാറുണ്ട് എന്നെ തനിച്ചാക്കി പോയതെന്തിനാന്ന് അതിനുള്ള ഉത്തരവും അവൾ ഇപ്പോൾ കണ്ടെത്തി ആരൂട്ടിക്ക് വേണ്ടിയാണെന്ന്. നിറഞ്ഞ കണ്ണുകളെ തുടച്ചുകൊണ്ട് അദ്ദേഹം പറഞ്ഞവസാനിപ്പിച്ചു. ദേവനും കരയുവായിരുന്നു എന്ത് പറയണമെന്ന് അറിയില്ലായിരുന്നു അവന് കുറ്റബോധം അവനെ കർന്ന് തിന്നാൻ തുടങ്ങിയിരുന്നു. ഒന്നും മിണ്ടാതെ തലതാഴ്ത്തി നിൽക്കാനേ അവനായുള്ളു. ദേവന്റെ ബുദ്ധിമുട്ട് മനസിലാക്കി പരമേശ്വരൻ പറഞ്ഞു. " ദേവാ മോൻ ഇങ്ങനെ സങ്കട പെടുവൊന്നും വേണ്ടാ ഒന്നും മോന് അറിയില്ലായിരുന്നല്ലോ, മോന്റെ ഭാഗതൂന്ന് നോക്കുമ്പോൾ ശരിയാ എല്ലാം. മോന്റെ ഓരോ വാക്കിലും ഒരു അച്ഛന്റെ കരുതലായിരുന്നു. " എന്നാലും അച്ഛാ ഞാൻ എന്തൊക്കെയാ തീർത്ഥയോട് പറഞ്ഞത്. കല്യാണത്തിന് മുന്നേ പറയായിരുന്നില്ലേ എല്ലാം എന്നോട്. " പറയായിരുന്നു അതിനു ശ്രമിച്ചതുമാ നടന്നില്ല.

പിന്നെ ദേവകിയേച്ചിക്ക് ചെറിയ പേടി ഉണ്ടായിരുന്നു എല്ലാം അറിഞ്ഞാൽ മോൻ കല്യാണത്തിന് സമ്മതിച്ചില്ലെങ്കിലൊന്ന് അതുകൊണ്ട് കല്യാണം കഴിഞ്ഞു പറയാന്ന് തീരുമാനിച്ചത്. പിന്നെ ഇന്നലെ എല്ലാം പറയാൻ വേണ്ടി തന്നെയാ നിങ്ങളെ ഒറ്റക്ക് വിട്ടത് അത് നടന്നില്ലലോ. " മ്മ്. അച്ഛാ ഞാൻ ഒന്നും മനപ്പൂർവം ചെയ്തതല്ല ഒന്നാമത് എന്റെ കഴിഞ്ഞ ജീവിതം അത് ആരെയും സ്നേഹിക്കാൻ എന്നെ അനുവദിക്കുന്നില്ല. പിന്നെ ആരൂട്ടി തീർത്ഥയെ ഇഷ്ടപെട്ട് തുടങ്ങിയാൽ അകലുമ്പോൾ സങ്കടപെടേണ്ടി വരുമെന്ന് കരുതി കാരണം ഇനിയും ഒരു കല്യാണത്തിന് ഞാൻ തയാറല്ലായിരുന്നു. അതുമല്ല തീർത്ഥയെ അന്ന് അമേരിക്കയിൽ വെച്ചു കണ്ടപ്പോൾ നടന്നതും എല്ലാം കൂടിയായപ്പോളാ ഇങ്ങനെ ഓക്കേ പറ്റി പോയത്. " അച്ഛന് എല്ലാം അറിയാം മോനെ. എനിക്ക് മോനോട് ഒന്നേ പറയാനുള്ളു ഒരുപാട് വിഷമങ്ങളിലൂടെ കടന്നു പോയതാ എന്റെ കുട്ടി. ഇനിയും അവൾ സങ്കടപെടാൻ അവസരം ഉണ്ടാക്കരുത്. " ഇല്ലച്ചാ ഞാൻ അച്ഛന് ഈ നിമിഷം വാക്കുതരുവാ ഈ ദേവൻ ഇനി ഒരു ചെറിയ വേദന പോലും അവൾക്ക് കൊടുക്കില്ല.

എന്റെ ജീവിതത്തിൽ ഇനി ഒരു പെണ്ണുണ്ടെങ്കിൽ അത് തീർത്ഥ മാത്രമായിരിക്കും. എന്റെ ആരൂട്ടിടെ അമ്മ. " മതിമോനെ അച്ഛന് അത്രയും കേട്ടാൽ മതി. എന്റെ തീർത്തുന് ആരെയും വേദനിപ്പിക്കാൻ ആകില്ല. മോൻ ഇനിയും വിഷമിക്കണ്ടാ ഒരു സോറി പറഞ്ഞാൽ അവൾ എല്ലാം മറന്നോളും. ഇത്രയും നാൾ വേദനിപ്പിച്ചതിന് ഇനി അങ്ങോട്ട് സ്നേഹിച്ചാൽ മതി. അദ്ദേഹത്തേ നോക്കി തലയാട്ടി ഒന്നു പുഞ്ചിരിച്ച് കാണിച്ചു ദേവൻ. " എന്നാ ശരി മോനെ അച്ഛൻ പോകുവാ. " അച്ഛാ ഞാൻ കൊണ്ടാക്കാം. " വേണ്ട മോനെ നമ്മൾ കണ്ടത് തീർത്ഥ അറിയണ്ടാ അതുമല്ല മോന് എല്ലാം അറിയാന്ന് ഉള്ള കാര്യം മോള് ഇപ്പൊ അറിയണ്ടാ. " ശരി അച്ഛാ ഞാൻ രാവിലെ അങ്ങോട്ട് വരാം എനിക്ക് തീർത്ഥയോട് സംസാരിക്കണം. ആരൂട്ടിയും അമ്മയെ കാണാതെ ആകെ സങ്കടത്തിലാ. അങ്ങനെ അവർ യാത്ര പറഞ്ഞു പോയി........ (തുടരും )...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story