❣️ശിവതീർത്ഥം❣️: ഭാഗം 24

shivatheertham

എഴുത്തുകാരി: സ്‌നേഹാ സാജു

രാവിലെ ഉറക്കമുണർന്ന് നീലു നേരെ അടുക്കളയിലേക്ക് പോയി. അടുക്കള വാതിൽക്കൽ എത്തിയപ്പോളെ കണ്ടു അകത്ത് താകൃത്തിയായി പണികൾ ചെയ്യുന്ന അമ്മയെ. പതിയെ അകത്തേക്ക് നടന്നു ചെന്ന് പുറകിലൂടെ ചുറ്റി പിടിച്ചു നിന്നു അവൾ. പ്രതീക്ഷിക്കാതെയുള്ള നീലുവിന്റെ ആ നീക്കത്തിൽ ദേവകിയമ്മ ഞെട്ടി പോയിരുന്നു. " അമ്മാ ചായ. " ദേ പെണ്ണെ ഒറ്റ വീക്ക് വെച്ചു തന്നാൽ ഉണ്ടല്ലോ മനുഷ്യന്റെ നല്ല ജീവൻ അങ്ങു പോയി. നീലു ചുറ്റി പിടിച്ച കൈ വിടുവിച്ചോണ്ട് ദേവകിയമ്മ പറഞ്ഞു. അതിന് അമ്മയെ നോക്കി ഇളിച്ച് കാണിച്ചോണ്ട് പിന്നെയും ചുറ്റി പിടിച്ച് നിന്നു അവൾ. " എന്റെ ദേവകി കൊച്ചേ ഇങ്ങനെ ചൂടാക്കാതെ ഒരു ചായ താന്നെ. " ഹും, മാറങ്ങോട്ട്.അവളുടെ കൈ വിടുവിച്ചോണ്ട് ചായ ചൂടാക്കാൻ തുടങ്ങി അവർ. " അമ്മാ. " നിന്ന് കൊഞ്ചാതെ മാറങ്ങോട്ട്. കെട്ടിച്ച് വിടാറായി എന്നിട്ട് എഴുന്നേറ്റ് വരുന്ന സമയം കണ്ടില്ലേ. " ദേ നോക്കിയേ ദേഷ്യപെടുമ്പോൾ എന്റെ ദേവകി കൊച്ചിന് എന്ത് ഭംഗിയാന്ന്. "

എന്റെ ദൈവമേ ഞാൻ ഇതൊക്കെ ആരോടു പറഞ്ഞതാ. ഹും അല്ലെങ്കിലും എന്നെ സഹായിക്കാൻ ആരുമില്ലലോ. എന്റെ തീർത്ഥ മോൾ ഉണ്ടായിരുന്നേൽ എന്നെ ഈ ആടുകളേൽ പോലും കേറ്റില്ലായിരുന്നു. അവൾക്കെ എന്നോട് സ്നേഹമുള്ളൂ. " ഓഹോ എന്നാ മോനോട് പോയി പറ മരുമോളെ വിളിച്ചോണ്ട് വരാൻ. ഒരു തീർത്ഥ മോള്. നീലു കുറുമ്പോടെ ദേവകിയമ്മയെ നോക്കി മുഖം വീർപ്പിച്ചു. ദേവകിയമ്മ അവളുടെ അടുത്തേക്ക് വന്ന് വീർപ്പിച്ച കവിളിൽ ഉമ്മ വെച്ചോണ്ട് പറഞ്ഞു. " അയ്യോ അമ്മേടെ കുട്ടി പിണങ്ങിയോ അമ്മ വെറുതെ പറഞ്ഞതാ. ദാ ചായ കുടിക്ക്. അവരെ നോക്കി ചിരിച്ചിട്ട് നീലു ചായ മേടിച് കുടിക്കാൻ തുടങ്ങി. പെട്ടെന്ന് തന്നെ ദേവകിയമ്മ എന്തോ ഓർത്തതുപോലെ നീലുനോട്‌ പറഞ്ഞു. " നീലു ആരൂട്ടി ഉണർന്നു കാണും പോയി കുഞ്ഞിനെ എടുത്തിട്ട് വാ. പിന്നെ പോകുമ്പോൾ ദേവനുള്ള ഈ ചായ കൂടി കൊണ്ടു പൊക്കോ. "

മ്മ് ഇങ്ങ് താ. ചായയും വാങ്ങി നീലു പടികൾ കയറി ദേവന്റെ മുറിയിലേക്ക് പോയി. 💫💫💫💫💫💫💫💫💫💫💫💫💫💫 തുറന്നിട്ട ജനാലയിലൂടെ കുളിരുള്ള ഒരു കുഞ്ഞു തെന്നൽ തൊട്ടുതലോടിയപ്പോളാണ് ദേവൻ പതിയെ കണ്ണു ചിമ്മി തുറന്നത്. അവന്റെ ആദ്യ നോട്ടം ചെന്നെത്തിയത് തന്റെ നെഞ്ചിലെ ചൂടെറ്റുറങ്ങുന്ന ആരൂയിലായിരുന്നു. ഒന്നു തലോടി ആ കുഞ്ഞി കവിളിൽ ഒരു മുത്തം കൊടുത്തു. പെട്ടെന്ന് തന്നെ അവന്റെ മനസിലേക്ക് ആരൂട്ടിയെ എടുത്ത് കൊണ്ട് നിൽക്കുന്ന തീർത്ഥയുടെ മുഖം തെളിഞ്ഞു വന്നു അത് കൺകെ എന്തെന്നില്ലാത്ത ഒരു ഉന്മേഷം വന്നു നിറയുന്നത് പോലെ തോന്നി അതിന്റെ പ്രതിഫലം എന്നോണം ചൊടികളിൽ ഒരു പുഞ്ചിരി തെളിഞ്ഞു. കുറച്ചു സമയത്തേ ആലോചനക്ക് ശേഷം പതിയെ എഴുന്നേറ്റ് ആരൂട്ടിയെ ബേബി ബെഡിലേക്ക് കിടത്തി ടവലും എടുത്തവൻ കുളിക്കാൻ കയറി. കുളിച്ചിറങ്ങിയപ്പോളെ കണ്ടു കണ്ണുകൾ തിരുമ്മി ബേബി ബെഡിൽ എഴുന്നേറ്റിരിക്കുന്ന കുഞ്ഞിനെ. " അച്ചേടെ കുഞ്ഞി എഴുന്നേറ്റോ. "

അച്ചേ എക്ക്. കൈകൾ നീട്ടി പിടിച്ചുകൊണ്ട് ആരൂട്ടി പറഞ്ഞു. ദേവൻ പതിയെ അവൾക്കടുത്തേക്ക് വന്ന് കൈകളിൽ കോരിയെടുത്തു. അപ്പോളും ഉറക്ക ചടവോടെ ആരൂട്ടി ദേവന്റെ മാറിലേക്ക് മുഖം പഴ്ത്തി. " അച്ചേടെ കുഞ്ഞിക്ക് ഒക്കം മാറില്ലേ. " മ്മ്. ഒന്നു മുളിക്കൊണ്ട് പിന്നെയും അവനെ പറ്റിച്ചേർന്നിരുന്നു കുഞ്ഞ്. അത് കൺകെ ദേവന് അതിയായ വത്സല്യം തോന്നി. കുഞ്ഞിനെ എടുത്ത് ബാത്‌റൂമിലേക്ക് കയറി ഫ്രഷ് ആക്കി ബെഡിലേക്കിരുതി. എന്നിട്ട് ദേവൻ റെഡി ആകാൻ തുടങ്ങി. ആരൂട്ടി നോക്കിയപ്പോൾ ദേവൻ റെഡിയാകുന്നത് കണ്ട് കുഞ്ഞി കണ്ണുകൾ ചുളിച്ചു കൊണ്ട് അവൾ ദേവനോട് ചോദിച്ചു. " അച്ച എത്തെ പോവാ. " അച്ച ഒന്നു പുറത്ത് പോയിട്ട് വേഗം വരാട്ടോ. " എഞ്ചിനാ പോയത് പോണേ. " അതുണ്ടല്ലോ അച്ച പോയി അമ്മയെ കുട്ടികൊണ്ട് വരാട്ടോ. " ചത്യായിട്ടും. " മ്മ്. അച്ചേടെ കുഞ്ഞി നല്ല കുട്ടിയായി ഇരിക്കണോട്ടോ. " നാനും ബയും. " അച്ച പോയിട്ട് വേഗം വരാം അപ്പോളേക്കും കുഞ്ഞി പാലൊക്കെ കുടിച്ച് ചുന്ദരിയായി ഇരിക്ക്. "

ഇയ്യാ നെന്നെ കൊന്തോ നാനും വയും. അപ്പോളേക്കും ആരൂട്ടി വിതുമ്പി കരയാൻ തുടങ്ങി. ദേവൻ കുഞ്ഞിന്റെ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു. " കരയണ്ട കൊണ്ടു പോകാം. " എന്താ ഇവിടെ, അല്ല ഏട്ടൻ ഇത് എങ്ങോട്ടാ രാവിലെ തന്നെ. വാതിൽക്കൽ നിന്നുള്ള ശബ്ദം കെട്ടാണ് ദേവൻ അങ്ങോട്ടേക്ക് നോക്കിയത് അപ്പോളെ കണ്ടു വാതിക്കൽ നിൽക്കുന്ന നീലുനെ. " നീലു നീയോ, സാധാരണ അമ്മയാലോ വരാറ് അമ്മ എന്തിയെ. " അമ്മ അടുക്കളേൽ രാവിലത്തേക്കുള്ളത് ഉണ്ടാകുന്ന തിരക്കിലാ. ചായ എന്റെ കൈയിൽ തന്നു വിട്ടു ഏട്ടനെ വിളിക്കാൻ. " നീ ഏതായാലും വന്നത് നന്നായി ഞാൻ വിളിക്കാനിരിക്കുവായിരുന്നു. " എന്താ ഏട്ടാ കാര്യം. " നീലു ആരൂട്ടിയെ ഒന്നു റെഡിയാകിക്കേ. ഞങ്ങൾക്കൊന്ന് പുറത്ത് പോണം. " എങ്ങോട്ടാ ഏട്ടാ. " പറയാം നീ കുഞ്ഞിനെ റെഡി ആക്ക്. " മ്മ്. നീലു വേഗം തന്നെ ആരൂട്ടിയെ റെഡിയാക്കാൻ തുടങ്ങി. കുഞ്ഞിനെ ഒരുക്കി കഴിഞ്ഞിട്ടു ദേവന്റെ അനക്കം ഒന്നും കേൾക്കാത്തത് കൊണ്ട് നീലു പതിയെ തല ഉയർത്തി നോക്കി.

മുന്നിലെ കാഴ്ച കണ്ട് അവൾ അറിയാതെ ചിരിച്ച് പോയി. കണ്ണാടിയുടെ മുന്നിൽ നിന്ന് ഓരോ ഷർട്ട്‌ മാറിമാറി വെച്ചു നോക്കുന്നുണ്ട് പിന്നെ അതിലൊരു ഷർട്ട്‌ എടുത്തിട്ട് തലമുടി ചീകി കണ്ണാടിയിൽ നോക്കി പുഞ്ചിരിച്ചോണ്ട് മീശ പിരിച്ച് വെക്കുന്നുണ്ട് ദേവൻ. നീലു കുറച്ചു നേരം അവനെ നോക്കിട്ട് ചോദിച്ചു. " അല്ല ഏട്ടാ വല്ലാത്ത ഒരുക്കമാണല്ലോ, എന്താ ഏട്ടൻ വല്ലോ പെണ്ണുകാണാനും പോകുവാണോ. " അതെ പെണ്ണുകാണാൻ പോകുവാ, എന്തെ നീയും കൂടി വരുന്നുണ്ടോ. " അയ്യേ ചുമ്മാ ചീഞ്ഞ കോമഡി അടിക്കാതെ മര്യാതക്ക് പറഞ്ഞോ എവിടെ പോകുവാന്ന്. " ഞാനെ എന്റെ ഭാര്യയെ കുട്ടികൊണ്ട് വരാൻ പോകുവാ. " എന്താ എന്താപറഞ്ഞെ. " നിനക്ക് എന്താ ചെവി കേൾക്കില്ല. ഞാൻ എന്റെ ഭാര്യയെ കൊണ്ടുവരാൻ പോകുവാന്ന്. " അയ്യോ അമ്മേ ഓടിവായോ . നീലു പെട്ടെന്ന് ഞെട്ടി വലിയ ഒച്ചയിൽ വിളിച്ച് കൂവി. ദേവൻ അവളുടെ അടുത്തേക്ക് ഓടിയെത്തി അവളുടെ വാ കൈ കൊണ്ട് പൊത്തി പിടിച്ചു. " എന്താടി ശവമേ. എന്തിനാ നീ ഒച്ചയെടുത്തത് " അത് പിന്നെ ഇങ്ങനെ ഓക്കേ കേട്ടാൽ ആരായാലും പേടിക്കില്ലേ.

നീലുവിന്റെ ശബ്ദം കേട്ട് അടുക്കളയിൽ നിന്നും ദേവകിയമ്മ ഓടി പിണഞ്ഞ് ദേവന്റെ മുറിയിലേക്ക് കയറി. " എന്താ മോളെ എന്താ പറ്റിയെ ആധിയുടെ അവർ ചോദിച്ചു. " എന്ത് എനിക്ക് ഒന്നുല്ല. " ഒന്നങ്ങു തന്നാലുണ്ടല്ലോ രാവിലെ മനുഷ്യനെ പേടിപ്പിക്കാൻ. നീലുനോട് ദേഷ്യപ്പെട്ട് പോകാൻ തുടങ്ങിയപ്പോളാണ് ദേവകിയമ്മ ദേവൻ അവിടെ റെഡി ആയി നില്കുന്നത് കണ്ടത്. " അല്ല ദേവാ നീ ഇതെങ്ങോട്ടാ ഈ രാവിലെ തന്നെ. " ഞാനും മോളും ഒന്നു പുറത്തേക്ക് പോകുവാ. " എവിടെക്കാ ദേവാ. ദേവൻ പറയാൻ തുടങ്ങിയപ്പോളേക്ക് നീലു ഇടക്ക് കയറി പറയാൻ തുടങ്ങി. " അമ്മേ ദേ അമ്മ ഇവിടെ ഇരിക്ക്. അല്ലെങ്കിൽ ഏട്ടൻ പറയുന്നത് കേട്ട് ബോധം പോയാലോ. " എന്താ നീലു ഇതൊക്കെ അവൻ പറയട്ടെ. " ഹും വേണ്ടേൽ വേണ്ട ഏട്ടൻ പറഞ്ഞത് കേട്ടപ്പോളാ ഞാൻ ഒച്ചയെടുത്തത്. " അതിനും മാത്രം എന്താ. ദേവാ മോൻ പോയിട്ട് വാ അല്ല എവിടെ പോകുവാന്ന് പറഞ്ഞില്ലലോ. " അമ്മേ എന്റെ ഭാര്യയെ കുട്ടികൊണ്ട് വരാൻ പോകുവാ ഞാനും എന്റെ മോളും കൂടി. ദേവൻ ഒരു ഭാവം വ്യത്യാസവും കൂടാതെ പറഞ്ഞു. ദേവകിയമ്മ പെട്ടെന്ന് ഞെട്ടിയിട്ട് ചോദിച്ചു.

" ദേവാ ഇത് നീ തന്നെയല്ലേ മാറീട്ടില്ലലോ. " അതാമ്മേ ഞാനും പറഞ്ഞെ ഇപ്പൊ അമ്മക്ക് മോധ്യമായല്ലോ. ഇത് എന്റെ ഏട്ടനല്ല എന്റെ ഏട്ടൻ ഇങ്ങനെ അല്ല. നീലു അതും പറഞ്ഞ് ദേവകിയമ്മയുടെ അടുത്തേക്ക് പോയി. അവളുടെ കൈയിൽ ഇരിക്കുന്ന ആരൂട്ടി ഒന്നും മനസിലാകാതെ എല്ലാവരുടേം മുഖത്തേക്ക് മാറിമാറി നോക്കിക്കൊണ്ടിരുന്നു. നീലും ദേവകിയമ്മയും ദേവനെ തന്നെ നോക്കിക്കൊണ്ടിരുന്നു അത് കണ്ടുകൊണ്ട് ദേവൻ ചോദിച്ചു. " എന്താ നിങ്ങൾ ഇങ്ങനെ നോക്കുന്നെ. " ഇന്നലെ വൈകിട്ട് വരുന്നത് വരെ കുഴപ്പമില്ലായിരുന്നു പിന്നെ എപ്പോളാ ഏട്ടാ ഏട്ടന്റെ തലക്കടി കിട്ടിയത്. " നീലു എന്റെ തലക്ക് ആരും അടിച്ചിട്ടില്ല ഞാൻ കാര്യമാ പറഞ്ഞത്. " ദേവാ അപ്പൊ നീ സീരിയസ് ആണോ, എന്നാൽ അമ്മ കൂടി വരാം മോനെ. " വേണ്ടമ്മ, ഞാനും മോളും പോയിട്ട് വരാം. എനിക്ക് അവളോട് ഒന്നു സംസാരിക്കണം ചെയ്തതിനൊക്കെ ക്ഷമ ചോദിക്കണം. ഇനി അവൾ ക്ഷമിച്ചില്ലെങ്കിലും ദേവന് ഈ ജീവിതത്തിൽ എന്റെ ഭാര്യയായി എന്റെ മോളുടെ അമ്മയായി അവൾ മാത്രമേ ഉണ്ടാകു.

നീലു ദേവന്റെ അടുത്തേക്ക് വന്ന് അവനെ കെട്ടി പിടിച്ചു അവൾക്ക് സന്തോഷം അടക്കാൻ കഴിയുന്നില്ലായിരുന്നു. എന്നിട്ട് പറഞ്ഞു. " ഏട്ടാ ഇപ്പോളെലും ഏട്ടന് ഏട്ടത്തിയെ മനസിലായല്ലോ. ഏട്ടന് നല്ലൊരു ഭാര്യ ആകാനും നമ്മുടെ ആരൂട്ടിക്ക് അമ്മയാകാനും ഏട്ടത്തിക്കെ കഴിയു. വേഗം പോയി കൊണ്ടുവാ ഏട്ടാ. നീലു സന്തോഷം കൊണ്ട് തുള്ളി ചാടുവായിരുന്നു എന്നിട്ട് വിശ്വയെ വിളിക്കട്ടെന്ന് പറഞ്ഞ് ദൃതിയിൽ അവളുടെ മുറിയിലേക്ക് പോയി. " അല്ല ദേവാ അമ്മ ഒന്നു ചോദിച്ചോട്ടെ നിനക്ക് പെട്ടെന്ന് ഇങ്ങനെ ഓക്കേ തോന്നാൻ എന്താ കാര്യം. " അത് അമ്മേ ഇന്നലെ അച്ഛൻ എന്നെ കാണാൻ വന്നിരുന്നു. എല്ലാം പറഞ്ഞു എന്നോട്. കേട്ടപ്പോൾ എന്റെ ഭാഗത്തെ തെറ്റ്‌ എനിക്ക് മനസിലായി. ഇനിയും അവളെ വേദനിപ്പിക്കില്ല ഞാൻ ഇത്രയും നാൾ ചെയ്തതിനൊക്കെ സ്നേഹം കൊണ്ട് പ്രായശ്ചിത്തം ചെയ്തോള്ളാം ഞാൻ. " നല്ല തീരുമാനമാ മോനെ തെറ്റ് പറ്റിയെന്ന് അറിഞ്ഞാൽ അത് തിരുത്താനുള്ള മനസുമതി. തീർത്ഥ മോൾക്ക് ആരെയും വെറുക്കാനും വേദനിപ്പിക്കാനും അറിയില്ല ക്ഷമിച്ചോളും അവൾ. പോയി വാ ദേവാ. ആരൂട്ടിയെ അവന്റെ കൈയിലേക്ക് കൊടുത്തു കൊണ്ട് ദേവകിയമ്മ പറഞ്ഞു. ദേവൻ എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി. 💫💫💫💫💫💫💫💫💫💫💫💫💫💫💫

പരമേശ്വരൻ ഉമ്മറത്ത് പത്രം വായിച്ചിരിക്കുമ്പോൾ ആണ് മുറ്റത്തേക്ക് ദേവന്റെ കാർ വന്നു നിന്നത്. വണ്ടി നിർത്തി ഡ്രൈവിംഗ് സീറ്റിൽ നിന്നും ദേവൻ ആരൂട്ടിയേം എടുത്ത് പുറത്തേക്കിറങ്ങി. ആരാ വന്നതെന്ന് അറിയാൻ അടുക്കളയിൽ നിന്നും എത്തിനോക്കിയ നിർമല ദേവനെ കണ്ട് പുറത്തേക്ക് വന്നു. അവരുടെ നോട്ടം ആരൂട്ടിയിൽ എത്തിയപ്പോളേക്കും ഓടിവന്ന് കുഞ്ഞിനെ എടുത്ത് കൊഞ്ചിക്കാൻ തുടങ്ങി. ദേവൻ നോക്കി കാണുവായിരുന്നു അവർക്ക് കുഞ്ഞിനോടുള്ള സ്നേഹം. " ദേവാ മോനെ കയറി വാ എന്താ അവിടെ നില്കുന്നത്. പരമേശ്വരന്റെ ശബ്ദമാണ് ദേവനെ അവരിൽ നിന്നുമുള്ള നോട്ടം മാറ്റിച്ചത്. അത് കേട്ടപ്പോൾ തന്നെയാണ് നിർമലയും ദേവന്റെ കാര്യം ഓർത്തത്. ഒന്നു നിന്ന് തിരിഞ്ഞു നോക്കി നിർമല പറഞ്ഞു. " സോറി മോനെ ആരൂട്ടിയെ കണ്ടപ്പോൾ ഞാൻ മറ്റൊന്നും ഓർത്തില്ല മോൻ കയറി വാ അമ്മ ചായ എടുക്കാം. ദേവൻ അവരെ നോക്കി ചിരിച്ചോണ്ട് അകത്തേക്ക് കയറി പരമേശ്വരന് അടുത്തായി ഇരുന്നു. നിർമല ആരൂട്ടിയെ പരമേശ്വരന്റെ കൈയിൽ കൊടുത്ത് ദേവന് ചായ എടുത്ത് കൊടുത്തു.

ദേവൻ ചായ പതിയെ സിപ് ചെയ്ത് കുടിക്കാൻ തുടങ്ങി. പരമേശ്വരനും നിർമലയും ആരൂട്ടിയെ കളിപ്പിക്കുന്ന തിരക്കിലായിരുന്നു. ദേവൻ അവരെ ഒന്നു നോക്കിയിട്ട് മടിച്ച് മടിച്ച് പരമേശ്വരനോട്‌ ചോദിച്ചു. " അച്ഛാ തീർത്ഥ. " അവൾ അകത്തുണ്ട് വിളിക്കാം, നിമ്മി മോളെ വിളിക്ക്. നിർമല അകത്തെക്ക് പോയി തീർത്ഥയെ വിളിച്ചു കൊണ്ട് വന്നു. നിർമലയുടെ പുറകെ നടന്നു വന്ന തീർത്ഥയുടെ നോട്ടം പെട്ടെന്ന് അച്ഛന്റെ മടിയിലിരുന്ന് കളിക്കുന്ന ആരൂട്ടിയിൽ എത്തി നിന്നു. പിന്നെ മറ്റൊന്നും നോക്കാതെ അവൾ ഓടിച്ചെന്ന് ആരൂട്ടിയെ എടുത്ത് മാറോട് ചേർത്ത് തുരു തുരെ ഉമ്മ വെക്കാൻ തുടങ്ങി അതിൽ ഉണ്ടായിരുന്നു ഇത്രയും ദിവസം കാണാതിരുന്നതിന്റെ പരിഭാവങ്ങൾ എല്ലാം. ആരൂട്ടിയും അമ്മയെ കെട്ടി പിടിക്കുകയും ഉമ്മ വെക്കുകയും ചെയുന്ന തിരക്കിലായിരുന്നു. അവളുടെ മാറിൽ നിന്ന് തല ഉയർത്തി ആരൂട്ടി അവളെ വിളിച്ചു. " മ്മേ. " എന്താ കണ്ണാ. " മ്മേന്നോട് നാൻ പിണച്ചാ. " എന്തിനാ അമ്മേടെ കണ്ണൻ അമ്മേനോട് പിണങ്ങുന്നേ. " മ്മേ ന്നെ കാനാൻ ബന്നില്ലലോ അതൊന്ത്. "

അമ്മ ദേ കണ്ണനെ കാണാൻ വരാൻ ഒരുങ്ങുവായിരുന്നു അപ്പോളേക്കും ഇങ്ങോട്ട് വന്നല്ലോ അമ്മേടെ കുട്ടി. " ചത്യായിട്ടും. " സത്യായിട്ടും. ആരൂട്ടിയെ മാറോട് ചേർത്ത് പിടിച്ച് അവിടെ തന്നെ നിന്നു ദേവൻ കാണുവായിരുന്നു അവരുടെ സ്നേഹം. അവന് വല്ലാതെ കുറ്റബോധം തോന്നാൻ തുടങ്ങി. " മോളെ തീർത്തു. പരമേശ്വരന്റെ വിളിയാണ് തീർത്ഥയെ ഉണർത്തിയത്. " എന്താ അച്ഛാ. " മോളെ ദേവന് നിന്നോട് സംസാരിക്കണോന്ന്. നിങ്ങള് സംസാരിക്ക്. അതും പറഞ്ഞ് അദ്ദേഹം എഴുന്നേറ്റു. തീർത്ഥയുടെ അടുത്ത് നിൽക്കുന്ന നിർമലയോട് കുഞ്ഞിനെ വാങ്ങി വരാൻ പറഞ്ഞ് അകത്തേക്ക് പോയി. പുറകെ തന്നെ ആരൂട്ടിയെ എടുത്തുകൊണ്ട് നിർമലയും. ദേവൻ തീർത്ഥയെ തന്നെ നോക്കിക്കൊണ്ടിരുന്നു. ദേവന്റെ നോട്ടം തന്നിലാണെന്ന് അറിഞ്ഞിട്ട് പോലും തല ഉയർത്തി നോക്കിയിരുന്നില്ല തീർത്ഥ. രണ്ടു പേരുടേം ഇടയിൽ മൗനം തളം കെട്ടി നിന്നു. ആ മൗനത്തെ ബേധിച്ചുകൊണ്ട് ദേവൻ പറഞ്ഞു തുടങ്ങി. " തീർത്ഥ സോറി ഡോ. എല്ലാം എന്റെ തെറ്റാ ഞാൻ തന്നെ മനസിലാക്കാൻ ശ്രമിച്ചില്ല.

" അല്ല ദേവേട്ടാ ഏട്ടന്റെ ഭാഗത്ത്‌ ഒരു തെറ്റുമില്ല ഞാനാ എല്ലാത്തിനും കാരണം. ആരൂട്ടിയെ ഞാൻ കാണാനോ മിണ്ടാനോ പാടില്ലായിരുന്നു. ആ കുഞ്ഞു മനസ്സിൽ പ്രതീക്ഷ കൊടുക്കാൻ പാടില്ലായിരുന്നു. ഏട്ടൻ എന്നോട് ക്ഷമിക്ക് ഇനി അങ്ങനെ ഒന്നും ഉണ്ടാകില്ല. " എടൊ താൻ എന്തൊക്കെയാ ഈ പറയുന്നത് തന്നെ തിരിക്കെ കൊണ്ടുപോകാനാ ഞാൻ വന്നത്. എന്റെ കുഞ്ഞ് ഒരു അമ്മയുടെ സ്നേഹം കൊതിക്കുന്നുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു. പിന്നെ ഞാൻ തന്നോട് കുറച്ചൂടെ ക്ഷമയോടെ പെരുമാറനായിരുന്നു. തെറ്റ് എല്ലാവർക്കും പറ്റില്ലേ. അത് തിരുത്തി തന്നെ ഒപ്പം കൂട്ടാനാ ഞാൻ വന്നത്. " ഇനി ഞാൻ അങ്ങോട്ടേക്ക് ഇല്ല ദേവേട്ടാ. അത് ഏട്ടനോട് ക്ഷമിക്കാത്തത് കൊണ്ടല്ല മറിച്ച് ഏട്ടൻ പറഞ്ഞത് പോലെ ഈശ്വരമത്തിന് മുൻപിൽ വരാൻ പോലുമുള്ള യോഗ്യത ഇല്ല എനിക്ക്. പിന്നെ ഒരു ഭ്രാന്തിയായ എനിക്ക് എപ്പോ വേണേലും സ്വഭാവം മാറാം. കുറച്ചു നാൾ കഴിയുമ്പോൾ ആരൂട്ടി എല്ലാം മറന്നോളും. ദേവന് ദേഷ്യം വരുന്നുണ്ടായിരുന്നു അത് നിയന്ത്രിച്ചോണ്ട് അവൻ പിന്നെയും പറഞ്ഞു. "

അപ്പോൾ ഞാൻ അങ്ങനെ ഒക്കെ പറഞ്ഞു പോയതാടോ. താൻ ഒന്നൂടെ ഒന്നു ആലോചിക്കടോ. മോൾക്ക് താനില്ലാതെ പറ്റില്ല. തന്നെ അമ്മയായി കണ്ടു കഴിഞ്ഞു അവൾ. " വേണ്ട ദേവേട്ടാ ഒരിക്കൽ വാക്കുകളാൽ പൊട്ടി പോയതാ നമ്മുടെ ബന്ധം ഇനിയും അത് വേളക്കി ചേർക്കാൻ നോക്കിയാൽ പ്രശ്നങ്ങൾ ഉണ്ടാവുകയെ ഉള്ളു. ഇനി ഡിവോഴ്സ് ആകണമെങ്കിൽ അതിനും ഞാൻ എതിരല്ല. പക്ഷെ ഒന്നേ ഉള്ളു ആരൂട്ടിയെ ഇടക്കൊക്കെ കാണാൻ അനുവദിച്ചാൽ മതി. പിന്നെ ഈ താലി അത് ഊരി തരാൻ മാത്രം പറയരുത്. ഇത് കഴുത്തിൽ വീണപ്പോളാ ഈ എനിക്ക് മുന്നോട്ടേക്ക് ജീവിക്കണോന്ന് തോന്നിത്തുടങ്ങിയത്. ദേവന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി. അവൻ തീർത്ഥയോട് അലറി. " എടി പുല്ലെ, ഈ ദേവൻ ഒരു തെറ്റ് ചെയ്തു അത് മനസിലാക്കിയപ്പോൾ സോറിയും പറഞ്ഞു മാത്രവുമല്ല കൂടെ കൂട്ടാനും വന്നു. ഇനി ഇതിന്റെ പേരിൽ കാലു പിടിക്കാൻ ഒന്നും എന്നെ കിട്ടില്ല. പക്ഷെ ഒരു കാര്യം ഞാൻ പറയാം ഇനിയുള്ള എന്റെ ജീവിതത്തിൽ എന്റെ ഭാര്യയായി ആരൂട്ടിടെ അമ്മയായി നീയേ ഉണ്ടാകു.

അത് ഇല്ലാതാകണമെങ്കിൽ ദേവൻ ഈ ഭൂമിയിൽ നിന്ന് എന്നെന്നേക്കുമായി പോണം. ദേഷ്യത്തിൽ അത്രയും പറഞ്ഞ് വണ്ടിയുമെടുത്ത് പുറത്തേക്ക് പോയി അവൻ. തീർത്ഥ ഞെട്ടി അവൻ പോയ വഴിയേ നോക്കി നിന്നു. 💫💫💫💫💫💫💫💫💫💫💫💫💫💫💫 ദേവൻ നേരെ പോയത് വിശ്വയുടെ അടുത്തേക്കായിരുന്നു. വണ്ടിയിൽ നിന്നുമിറങ്ങി വിശ്വയുടെ ക്യാബിനിലേക്ക് നടന്നു. ക്യാബിനു മുന്നിലെത്തിയപ്പോളെ അകത്തു നിന്ന് നീലുവിന്റെയും വിശ്വയുടെയും സംസാരം കേട്ടു. ദേവൻ അകത്തേക്ക് പോകാതെ വാതിൽക്കൽ തന്നെ നിന്നു. " ജിത്തേട്ടാ ഏട്ടൻ ഏട്ടത്തിയെ കൂട്ടാൻ പോയേക്കുവാ ഇനി ഏട്ടത്തി വരാതിരിക്കോ. " നീലു ആ കാര്യത്തിൽ എനിക്ക് നല്ല സംശയം ഉണ്ട് അതു പോലെ അല്ലെ നിന്റെ ചേട്ടൻ അവളെ ദ്രോഹിച്ചത്‌. " ജിത്തേട്ടാ അത്. " വേണ്ട നീലു നീ അവനെ ന്യായികരിക്കണ്ട തീർത്ഥ അവനോട് എന്താ ചെയ്തേ ഒന്നും ചെയ്തില്ല. അവന്റെ കുഞ്ഞിന് കിട്ടാതെ പോയ അമ്മയുടെ സ്നേഹവും വാത്സല്യവും കൊടുത്തു. എന്നാൽ അവനോ. " അതൊക്കെ ശരിയാ ജിത്തേട്ടാ പക്ഷെ ഏട്ടൻ ചെയ്തതിലും ശരിയുണ്ട്. അന്നൊന്നും ഏട്ടൻ തീർത്ഥയെ വിവാഹം ചെയ്യുമെന്ന് ഉറപ്പില്ലലോ.

ആരൂട്ടിയും തീർത്ഥയും ഒരുപാട് അടുത്തിട്ട് പിരിയേണ്ടി വന്നാൽ ആരൂട്ടിടെ മനസ് എത്ര അധികം വേദനിക്കും. അപ്പോൾ ഏട്ടൻ അവളുടെ അച്ഛനായ ജിത്തേട്ടാ ചിന്തിച്ചത്. " അതും ശരിയാ നീലു പക്ഷെ വിവാഹ ശേഷം അവൻ എന്തൊക്കെയാ കാണിച്ച് കൂട്ടിയത്. തീർത്ഥ ഒരിക്കലും ഈശ്വരമഠത്തിന്റെ പണവും പ്രതാപവും കണ്ട് വന്നതല്ല അത് ആരൂട്ടി ഹോസ്പിറ്റലിൽ കിടന്നപ്പോൾ എനിക്ക് മനസിലായതാ. പിന്നെ ഒന്നൂടെ എനിക്ക് മനസിലായി ആരൂട്ടി ഒരു അമ്മയുടെ സ്നേഹവും വത്സല്യവും ഒരുപാട് ആഗ്രഹിച്ചിരുന്നെന്ന്. " അത് എനിക്കും മനസിലായതാ ജിത്തേട്ടാ അവളുടെ ഏട്ടത്തിയോടുള്ള പെരുമാറ്റത്തിൽ ഉണ്ട്. " നിനക്ക് അറിയോ നീലു അന്ന് ഹോസ്പിറ്റലിൽ കരഞ്ഞു കുവികൊണ്ടിരുന്ന പെണ്ണ് തീർത്ഥയെ ഒന്നു കണ്ടത്തെ കരച്ചിൽ നിന്നു. അതുപോലെ തന്നെ ആരൂട്ടി അമ്മേന്ന് വിളിച്ചപ്പോൾ തീർത്ഥയുടെ കണ്ണിലെ സന്തോഷവും ഞാൻ കണ്ടതാ. എന്തായാലും ആരൂട്ടിടെ അമ്മയാകാൻ മറ്റാരേക്കാളും യോഗ്യത ഉള്ളത് തീർത്ഥക്ക് തന്നെയാ. "

എന്തായാലും ഏട്ടൻ ഏട്ടത്തിയെ മനസിലാക്കി കഴിഞ്ഞു. ഈ വേദനിപ്പിച്ചത്തിനോക്കെ ഇനി എങ്കിലും സ്നേഹിച്ചാൽ മതി. അത്രയും കേട്ടപ്പോളേക്കും ദേവൻ വല്ലാത്തൊരു അവസ്ഥയിൽ എത്തിയിരുന്നു. അകത്തേക്ക് കയറാതെ അവൻ പുറത്തേക്ക് തന്നെ നടന്നു. കണ്ണുകൾ നിർത്താതെ പെയ്യുന്നുണ്ടായിരുന്നു. കാറിൽ കയറി ഓടിച്ചു പോകുമ്പോളും ചെയ്തു പോയ തെറ്റുകളെ ഓർത്തുള്ള കുറ്റബോധം മനസ്സിൽ അഗ്നിയായ് എരിഞ്ഞു കൊണ്ടിരുന്നു. കണ്ണുകൾ ഒഴുകാൻ വിട്ടുകൊണ്ട് തീർത്തയെ കണ്ടത് മുതലുള്ള കാര്യങ്ങൾ ഓർക്കാൻ തുടങ്ങി അവൻ. എല്ലാം ഒരു ചിത്രം പോലെ മുന്നിലൂടെ പോയി കൊണ്ടിരുന്നു. കണ്ണുനീർ കാഴ്ചയെ മറച്ചു. അതുകൊണ്ട് തന്നെ മുന്നിലേക്ക് പാഞ്ഞു വരുന്ന ടിപ്പർ അവൻ കണ്ടിരുന്നില്ല. പാഞ്ഞു വന്ന ടിപ്പർ ദേവന്റെ കാർ ഇടിച്ചു തെറിപ്പിച്ചു. നിയന്ത്രണം വിട്ട കാർ അടുത്തു നിന്ന മരത്തിലിടിച്ചു മറിഞ്ഞു. ദേവൻ തെറിച്ച് റോഡിലേക്ക് വീണു. അവന്റെ കാഴ്ച മറയുമ്പോളും മിഴിവോടെ തീർത്ഥയുടെയും ആരൂട്ടിയുടെയും മുഖം തെളിഞ്ഞു നിന്നിരുന്നു....... (തുടരും )...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story