❣️ശിവതീർത്ഥം❣️: ഭാഗം 25

shivatheertham

എഴുത്തുകാരി: സ്‌നേഹാ സാജു

ജോലി കഴിഞ്ഞ് നീലുവിനേം കൂട്ടി പോകാൻ ഇറങ്ങിയ വിശ്വ പുറകിൽ നിന്നും ആരോ വിളിക്കുന്നത് കെട്ടാണ് തിരിഞ്ഞു നോക്കിയത്. അപ്പോളെ കണ്ടു അടുത്തേക്ക് ഓടി വരുന്ന ഡോക്ടർ നിരഞ്ജനെ. വിശ്വയുടെ അടുത്തെത്തിയതും കിതച്ചു കൊണ്ട് നിരഞ്ജൻ പറഞ്ഞു. " വിശ്വ ഒരു ആക്‌സിഡന്റ് കേസ്. " രഞ്ജു സീരിയസ് അല്ലലോ ഡോക്ടർ ആരതി ക്യാബിനിൽ ഉണ്ട് തനിക്കും അവൾക്കുടെ അറ്റന്റ് ചെയ്യാവുന്നതല്ലേ ഉള്ളു. എന്തേലും കോപ്ലിക്കേഷൻ ഉണ്ടോ. " വിശ്വ അത്. " എന്താ രഞ്ജു ആർക്കാ ആക്‌സിഡന്റ് ആയത്. ആളെ തിരിച്ചറിഞ്ഞോ. " മ്മ് അറിഞ്ഞു. " ആരാ ആള്. " നമ്മുടെ ഹോസ്പിറ്റലിന്റെ MD ശിവദേവ് സാറാ. " എന്താ എന്താ പറഞ്ഞെ, വിശ്വ ഞെട്ടലോടെ നിരഞ്ജനെ നോക്കി. " അതെ വിശ്വ ഈ നീലിമയുടെ ചേട്ടൻ. അപ്പോളേക്കും നീലു കരയാൻ തുടങ്ങിയിരുന്നു. അവളുടെ ഉള്ളിൽ സങ്കടം വന്നു നിറയാൻ തുടങ്ങി. അവൾ പതിയെ വിശ്വയോ പറഞ്ഞു.

" ജിത്തേട്ടാ എന്റെ ഏട്ടൻ. " നീലു നീ ഇങ്ങനെ കരയാതെ ഞാൻ ഒന്നു നോക്കട്ടെ ഒന്നുമുണ്ടാകില്ല അവന്. അതും പറഞ്ഞ് വിശ്വ ICU വിലേക്ക് ഓടി പുറകെ ആയി നിരഞ്ജനും നീലുവും നീലു ICU മുന്നിൽ പ്രാർത്ഥനയോടെ ഇരുന്നു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ദേവന് ആക്‌സിഡന്റ് ആയതറിഞ്ഞ് ദേവനാരായണനും, മാലതിയും, ദേവകിയമ്മയും ഹോസ്പിറ്റലിലേക്ക് എത്തി. ICU മുന്നിൽ കരഞ്ഞു തളർന്നിരിക്കുന്ന നീലുവിനെ ദേവനാരായണൻ ആശ്വസിപ്പിച്ചു. ദേവകിയമ്മയും ആകെ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു. അവരെ മാലതി അടുത്തുള്ള കസേരയിലേക്ക് ഇരുത്തി. വിവരം അറിഞ്ഞ് പരമേശ്വരനും കുടുംബവും ഹോസ്പിറ്റലിലേക്ക് പാഞ്ഞു. ഹോസ്പിറ്റലിന് മുന്നിൽ വണ്ടി നിർത്തിയപ്പോളെ ആരെയും നോക്കാതെ ആരൂട്ടിയെ നെഞ്ചോട് ചേർത്ത് തീർത്ഥ ICU മുന്നിലേക്ക് ചെന്നു. നിറഞ്ഞൊഴുക്കുന്ന കണ്ണുകളെ വാശിയോട് തുടച്ചുകൊണ്ട് അവൾ അവിടെ തന്നെ നിന്നു. ദേവനാരായണൻ വേഗം വന്ന് ആരൂട്ടിയെ എടുത്തു. തീർത്ഥയെ കണ്ട നീലു ഓടിവന്ന് അവളെ കെട്ടി പിടിച്ച് കരയാൻ തുടങ്ങി.

അവളെ ചേർത്ത് നിർത്തികൊണ്ട് തീർത്ഥ പറഞ്ഞു. " നീലു ഇങ്ങനെ കരയല്ലേ മോളെ. " ഏട്ടത്തി ഏട്ടൻ. അതും പറഞ്ഞ് അവൾ പിന്നെയും കരയാൻ തുടങ്ങി. " അയ്യേ ഏട്ടൻ ഒന്നും ഉണ്ടാകില്ല മോളെ. നീ ഇങ്ങനെ കരയാതെ ദേ അമ്മയെ കണ്ടോ. നീ കരഞ്ഞാൽ അമ്മക്കും വിഷമമാകില്ലേ. തീർത്ഥ ഓരോന്നും പറഞ്ഞ് നീലുവിനെയും ദേവകിയമ്മയെയും അശ്വസിപ്പിച്ചു കൊണ്ടിരുന്നു. ഉള്ളിൽ അഗ്നിയുടെ നേരിപ്പൊട് കത്തുമ്പോളും മറ്റുള്ളവരെ അശ്വസിപ്പിക്കുന്ന തീർത്തയെ ബാക്കി ഉള്ളവർ വേദനയോടെ നോക്കി നിന്നു. പെട്ടെന്നാണ് ICU വിന്റെ ഡോർ തുറന്ന് വിശ്വ പുറത്തേക്ക് വന്നത്. അവനെ കണ്ടതോടെ അത്രയും നേരം നിയന്ത്രിച്ചു നിന്ന തീർത്ഥയുടെ സർവ്വ നിയന്ത്രണവും വിട്ട് വിശ്വയുടെ അടുത്തേക്ക് ഓടി " വിശ്വട്ടാ. എ... ന്റെ.... ദേ.. വേ... ട്ട.... ന്... എൻ.. താ... പ... റ്റി... യെ. മുറിഞ്ഞു പോകുന്ന വാക്കുകൾ കുട്ടിച്ചേർത്തുകൊണ്ട് ഒരു വിധം പറഞ്ഞൊപ്പിച്ചു തീർത്ഥ. എന്നിട്ടും ഒന്നും മിണ്ടാത്ത വിശ്വയെ നോക്കി അവൾ അവന്റെ ഷർട്ടിൽ പിടിച്ച് വലിച്ചു കൊണ്ട് പിന്നെയും ചോദിച്ചു.

" പറ ദേവേട്ടന് എന്താ പറ്റിയെ. തീർത്ഥയുടെ അവസ്ഥ കണ്ട് അവന് വല്ലാത്ത വേദന തോന്നി അവളെ ചേർത്തുനിർത്തി തലയിൽ തഴുകി കൊണ്ടിരുന്നു അവൻ. അപ്പോളേക്കും ആരൂട്ടിയെ മാലതിയെ ഏൽപിച്ച് ദേവനാരായണനും, പരമേശ്വരനും അവർക്കടുത്ത് എത്തിയിരുന്നു. " വിശ്വ ദേവന് എങ്ങനെ ഉണ്ട്. വേവലാതിയോടെ ദേവനാരായണൻ ചോദിച്ചു. അതിന് ഒരു മങ്ങിയ ചിരി അവർക്ക് സമ്മാനിച്ചോണ്ട് അവൻ പറഞ്ഞു. "അച്ഛാ ആക്‌സിഡന്റിൽ അവന്റെ വലത്തേ കാലിന് ഫാക്ചർ ഉണ്ട് പിന്നെ കൈക്ക് ചതവും. അതുമല്ല ഡീപ്പ്‌ ഹെഡ് ഇഞ്ചുറിയും കാണുന്നുണ്ട്. അതു കൊണ്ട് തന്നെ ധാരാളം ബ്ലഡ്‌ ലോസ്സും ഉണ്ടായിട്ടുണ്ട്. എത്രയും പെട്ടെന്ന് സർജറി നടത്തിയില്ലെങ്കിൽ സമയം പോവും തോറും ദേവന്റെ കണ്ടീഷൻ വഷളാവുകയാണ്. സൊ ഉടൻ തന്നെ അവനെ ഒ. ടി യിലേക്ക് ഷിഫ്റ്റ്‌ ചെയുകയാണ്. വിശ്വയിൽ നിന്നുമെത്തിയ വാക്കുകൾ ദേവനാരായണനെയും പരമേശ്വരനെയും വല്ലാത്തൊരു അവസ്ഥയിൽ എത്തിച്ചിരുന്നു. അതുടെ കേട്ടത്തോടെ തീർത്ഥ പൊട്ടികരഞ്ഞു കൊണ്ട് വിശ്വയുടെ കൈയിൽ നിന്ന് ഉർന്ന് താഴേക്ക് ഇരുന്നു പോയിരുന്നു.

പരമേശ്വരൻ പെട്ടെന്ന് തന്നെ അവളെ പിടിച്ചെഴുന്നേൽപ്പിച്ച് നെഞ്ചോട് ചേർത്തിരുന്നു അച്ഛന്റെ കരവാലയത്തിൽ ആ നെഞ്ചിൽ കിടന്നവൾ പോട്ടികരഞ്ഞു. ദേവനാരായണന് നിസ്സഹായതയോടെ നോക്കിനിൽക്കാനേ ആയുള്ളൂ. വിശ്വ തിരിഞ്ഞ് നിരഞ്ജനോട് ദേവനെ ഒ.ടിയിലേക്ക് ഷിഫ്റ്റ്‌ ചെയ്യാൻ പറഞ്ഞു കൊണ്ട് തീർത്ഥയുടെ അടുത്തേക്ക് വന്ന് പറഞ്ഞു. " തീർത്ഥ കൂൾ താൻ ഇങ്ങനെ ടെൻഷൻ ആകാതെ ദേവന് ഒന്നും ഉണ്ടാവില്ലടോ. " വിശ്വട്ടാ എന്നാലും ഞാൻ എന്തെല്ലാമാ ദേവേട്ടനോട് പറഞ്ഞത്. ചെയ്ത തെറ്റിന് മാപ്പു പറഞ്ഞ് എന്നെ കൂട്ടാൻ വന്നതല്ലേ എന്നിട്ടും ഞാൻ. " അങ്ങനെ ഒന്നുമില്ല തീർത്ഥ. ഇതൊന്നും ആരും മനപ്പൂർവം ചെയ്തതല്ലലോ യാത്രച്ഛികമായി സംഭവിച്ചതല്ലേ. അപ്പോളും അവളുടെ കണ്ണുകൾ പെയ്തുകൊണ്ടിരുന്നു. ആരൂട്ടിടെ കരച്ചിൽ കെട്ടാണ് അവൾ തല ഉയർത്തി നോക്കിയത്. തീർത്ഥ കരയുന്നത് കണ്ട് മാലതിയുടെ കൈയിലിരുന്ന് വിതുമ്പി കരയുകയായിരുന്നു അവൾ. മാലതി അവളെ ആശ്വസിപ്പിക്കാൻ എടുത്തുകൊണ്ട് നടക്കുന്നുണ്ടായിരുന്നു. വിശ്വ തീർത്തയെ അടുത്തുള്ള കസേരയിലേക്കിരുതി അവളുടെ അടുത്തായി ഇരുന്നുകൊണ്ട് പറഞ്ഞു.

" തീർത്ഥ താൻ ഇങ്ങനെ തളർന്ന് പോകല്ലേ. നീ ഇങ്ങനെ കരയാതെ നീ കരയുന്നത് കണ്ട് ദേ ആരൂട്ടിയും കരയുന്നത് കണ്ടോ. ദേവന് ഒന്നും സംഭവിക്കില്ല നീ പോയി മോളെ എടുത്തേ കുഞ്ഞ് കരയുന്നത് കണ്ടില്ലേ. " ഓപ്പറേഷൻ കഴിഞ്ഞ് അവൻ നമ്മുടെ പഴേ ദേവനായി തന്നെ തിരിച്ചുവരും. അവളോട് അത്രയും പറഞ്ഞ് വിശ്വ ഒ. ടി യിലേക്ക് പോയി. തീർത്ഥ ആരൂട്ടിയെയും എടുത്തുകൊണ്ട് ഒ. ടി യുടെ വാതിക്കലേക്ക് നോക്കി കൊണ്ടിരുന്നു. അപ്പോളും ഒരുകൈയാൽ ആരൂട്ടിയെ ചേർത്തു പിടിച്ച് മറുകൈയാൽ താലിയിലും പിടിച്ചിട്ടുണ്ടായിരുന്നു അവൾ. അവൾക്കടുത്തായി നീലുവും ഉണ്ടായിരുന്നു. സമയം ഓച്ചിനെ പോലെ നീങ്ങിക്കൊണ്ടിരുന്നു. കുറച്ച് സമയം കഴിഞ്ഞപ്പോളേക്കും വിശ്വ ഒ. ടി യിൽ നിന്ന് പുറത്തേക്ക് വന്നു. അവന്റെ മുഖത്തെ പ്രകാശം കൊണ്ടുത്തന്നെ എല്ലാവരിലും ഒരു ആശ്വാസം തോന്നിയിരുന്നു. അവൻ അടുത്തേക്ക് എത്തിയപ്പോളെ പരമേശ്വരൻ ചോദിച്ചു. " മോനെ ദേവന്. " നിറഞ്ഞ ചിരിയോടെ അവൻ പറഞ്ഞു. അങ്കിൾ കുഴപ്പമൊന്നുമില്ല സർജറി സക്സസ്സ് ആണ്. ഇന്ന് ഒരു ദിവസം ഒബ്സെർവഷനിൽ ആയിരിക്കും അതുകൊണ്ട് നാളെ രാവിലയെ റൂമിലേക്ക് മറ്റു. അവന്റെ വാക്കുകൾ എല്ലാവരിലും ആശ്വാസം നിറച്ചു.

തീർത്ഥ കണ്ണുകളടച്ചു താലി കൈയിലെടുത്ത് ഒന്നു മുത്തികൊണ്ട് ദൈവത്തോട് നന്ദി അറിയിച്ചോണ്ടിരുന്നു. വിശ്വ പറഞ്ഞതുപോലെ തന്നെ ദേവനെ പിറ്റേ ദിവസം റൂമിലേക്ക് മാറ്റി. എല്ലാവരും ദേവനെ കണ്ട് സംസാരിച്ചു. എന്നാൽ തീർത്ഥ ദേവനടുത്തേക്ക് പോകാതെ വാതിൽക്കൽ തന്നെ നിന്നും. ഹോസ്പിറ്റലിൽ ഒരാൾ നിന്നാൽ മതിയെന്ന വിശ്വയുടെ തീരുമാനത്തിൽ എല്ലാവരും ശരി വെച്ച് തീർത്ഥയെ അവിടെ നിർത്തിയിട്ടു ബാക്കി ഉള്ളവർ വീട്ടിലേക്ക് മടങ്ങി. എല്ലാവരും പോയ ശേഷം തീർത്ഥ ദേവന് കഞ്ഞി ഒരു പ്ലേറ്റിലാക്കി കോരി കൊടുക്കാൻ തുടങ്ങി അനുസരണ ഉള്ള കുട്ടിയെ പോലെ അവൾ നീട്ടുന്ന ഓരോ സ്പൂൺ കഞ്ഞിയും അവൻ കുടിച്ചു കൊണ്ടിരുന്നു.അപ്പോളും തീർത്ഥ അവനെ തല ഉയർത്തി നോക്കിയിരുന്നില്ല. പെട്ടെന്ന് ദേവന്റെ നോട്ടം തീർത്ഥയിലേക്ക് പാളി വീണു. ഈ ദിവസങ്ങൾ കൊണ്ടുതന്നെ അവൾ വല്ലാതായതു പോലെ തോന്നി ദേവന്. എന്നാൽ അവൾ ഇതൊന്നുമറിയാതെ അവന് കഞ്ഞി കൊടുക്കുന്ന തിരക്കിലായിരുന്നു.

" അതെ എന്റെ മുഖത്ത് ഒന്നു നോക്കിയെന്ന് കരുതി തന്റെ സൗന്ദര്യം കുറഞ്ഞു പോകില്ലാട്ടോ ദേവൻ കുസൃതിയോടെ പറഞ്ഞു. ദേവന്റെ സംസാരം കേട്ടപ്പോൾ തീർത്ഥക്ക് ചിരിവന്നു എങ്കിലും അത് അടക്കി നിർത്തി ദേഷ്യത്തോടെ അവൾ ദേവനെ നോക്കി. അവളുടെ നോട്ടം കണ്ടൊപ്പോൾ പെട്ടെന്ന് തന്നെ അവൻ പറഞ്ഞു. " അയ്യോ ഇങ്ങനെ നോക്കി കൊല്ലല്ലേ ഞാൻ ഒന്നും പറഞ്ഞില്ലേ. അപ്പോളേക്കും ഒരു നേഴ്സ് അകത്തേക്ക് വന്നു. തീർത്ഥ അവരെ ഒന്നു നോക്കി അവളുടെ നോട്ടത്തിന്റെ അർത്ഥം മനസിലായതു പോലെ അവർ പറഞ്ഞു. " മാഡം സാറിന് ഒരു ഇൻജെക്ഷൻ ഉണ്ടായിരുന്നു അത് എടുക്കാൻ വന്നതാ. അവർ ദേവന് ഇൻജെക്ഷൻ എടുത്തിട്ട് പുറത്തേക്ക് പോയി. ഇൻജെക്ഷൻ എടുത്ത ക്ഷീണത്തിൽ ദേവന്റെ കണ്ണുകളിൽ പതിയെ മയക്കത്തിലേക്ക് ആണ്ടു. തീർത്ഥ അരുകിൽ ഒരു ചെയർ വലിച്ചിട്ട് അവന്റെ മുഖത്തേക്ക് നോക്കിയിരുന്നു. 💫💫💫💫💫💫💫💫💫💫💫💫💫💫💫 രണ്ട് മൂന്നു ദിവസത്തെ ഹോസ്പിറ്റൽ വാസത്തിന് ശേഷം ദേവൻ വീട്ടിലേക്ക് തിരിച്ചെത്തി. വീട്ടിൽ എത്തിയ ദേവന് താഴത്തെ മുറിയായിരുന്നു ഒരുക്കിയിരുന്നത്. സ്വന്തം മുറിയിലേക്ക് പോകാൻ വാശി പിടിച്ചെങ്കിലും വയ്യാതെ ഇരിക്കുന്ന ഈ സമയത്ത് മുകളിലേക്കുള്ള കയറ്റം വേണ്ടെന്ന വിശ്വയുടെ വാക്ക് കേൾക്കേണ്ടി വന്നു അവന്.

വിശ്വ പോയ ശേഷം ബെഡിൽ കിടന്നുകൊണ്ട് ദേവൻ മനസ്സിൽ ആലോചിച്ചു " ച്ചേ ഈ വിശ്വ എന്ത് പണിയാ തന്നത്. ആരൂട്ടിയും തീർത്ഥയും ഇല്ലാതെ ഒറ്റക്ക് ഞാൻ എങ്ങനെ ഇവിടെ കഴിച്ചു കൂട്ടും. മ്മ് എന്തേലും വഴികണ്ടുപിടിക്കണം. അത്രയും ആലോചിച്ച് ഇരികെ യാത്ര ക്ഷീണം കാരണം ദേവൻ പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു. മുറിയിലെ അനക്കം കെട്ടാണ് ദേവൻ ഉറക്കം വിട്ടുണർന്നത്. പതിയെ കണ്ണു ചിമ്മി തുറന്ന് ചുറ്റും കണ്ണോടിച്ചപ്പോളാണ് കബോഡിൽ തുണി മടക്കി വെക്കുന്ന തീർത്ഥയെ കണ്ടത്. ഒന്നൂടെ സൂക്ഷിച്ചു നോക്കിയപ്പോളെ കണ്ടു ആരൂട്ടിടേം അവളുടേം തുണികളാണ് മടക്കി വെക്കുന്നതെന്ന്. ദേവൻ അത്ഭുധത്തോടെ അവളെ നോക്കി. താൻ മനസ്സിൽ ചിന്തിച്ചത് എങ്ങനെ അവൾ അറിഞ്ഞു എന്ന ചിന്തയിലായിരുന്നു അവൻ. " ആ മോൻ ഉണർന്നോ അമ്മ ഇപ്പൊ ചായ കൊണ്ടു വരാം. വാതിൽക്കൽ നിന്നും കേട്ട അമ്മയുടെ ശബ്ദമാണ് ദേവനെ ചിന്തയിൽ നിന്നും ഉണർത്തിയത്. അപ്പോളാണ് തീർത്ഥയും ദേവൻ എഴുന്നേറ്റത്ത് കണ്ടത്.

" ഇപ്പൊ വേണ്ടമ്മേ ഹോസ്പിറ്റലിൽ കിടന്ന് ശരീരം ഒക്കെ ആകെ മുഷിഞ്ഞിരിക്കുവാ ആദ്യം ഒന്നു കുളിക്കണം എനിക്ക് എന്നിട്ട് മതി. അപ്പോളേക്കും തീർത്ഥ വാതിൽക്കലേക്ക് വന്ന് ദേവകിയമ്മയോടായി പറഞ്ഞു. " അമ്മേ എന്നാ അല്പം ചൂടുവെള്ളം വെച്ചേക്ക് ഞാൻ ദാ വരുന്നു. " ശരി മോളെ തുണി ഒതുക്കി വെച്ചിട്ട് വന്നാമതി അപ്പോളേക്കും അമ്മ വെള്ളം ചൂടാക്കി വെക്കാം. അതും പറഞ്ഞ് അമ്മ അടുക്കളയിലേക്ക് പോയി. തീർത്ഥ പെട്ടെന്ന് തന്നെ തുണിയെല്ലാം കബോഡിലേക്ക് വെച്ച് അടുക്കളയിലേക്ക് പോയി. കുറച്ച് കഴിഞ്ഞ് അവൾ മുറിയിലേക്ക് വന്ന് ചൂടുവെള്ളം ബാത്‌റൂമിൽ കൊണ്ടുവെച്ച് ഒരു കസേരയും കൊണ്ടു വെച്ചിട്ട് തീർത്ഥ ദേവന്റെ അടുത്തേക്ക് ചെന്നു. " ദേവേട്ടാ വാ ഞാൻ പിടിക്കാം ബാത്‌റൂമിൽ വെള്ളം കൊണ്ടു വെച്ചിട്ടുണ്ട്. ദേവൻ പതിയെ തല ഉയർത്തി തീർത്ഥയെ നോക്കി ഇത്രയും ദിവസത്തിന് ശേഷം തീർത്ഥ തന്നോട് ഇപ്പോളാണ് ഒന്നു മിണ്ടുന്നത് എന്ന് ദേവൻ ഓർത്തു. അവന്റെ ഭാഗത്ത്‌ നിന്ന് യാതൊരു മറുപടിയും കേൾക്കാത്തത് കൊണ്ട് അവൾ പിന്നെയും വിളിച്ചു.

" ദേവേട്ടാ.. അവൻ പതിയെ ഞെട്ടിയിട്ട് നോട്ടം മാറ്റി എന്നിട്ട് തീർത്ഥക്ക് നേരെ കൈ നീട്ടി. തീർത്ഥ അവന്റെ കൈയിൽ പിടിച്ച് പതിയെ എഴുന്നേൽപ്പിച്ച് ബാത്‌റൂമിലേക്ക് നടന്നു. അകത്തേക്ക് കയറി ദേവനെ കസേരയിലേക്ക് ഇരുത്തി തിരിഞ്ഞ് വാതിലടച്ച് അവൾ അവന്റെ അടുത്തേക്ക് വന്നു. ദേവൻ സംശയത്തോടെ തീർത്ഥയെ നോക്കി അത് മനസിലാക്കിയ പോലെ അവൾ പറഞ്ഞു. " ദേവേട്ടാ ആ ഷർട്ട്‌ ഒന്ന് ഊരിയെ കാലു വയ്യാത്തത് കൊണ്ട് കുറച്ച് ദിവസത്തേക്ക് കുളിക്കണ്ടാന്നാ വിശ്വ പറഞ്ഞേക്കുന്നെ. അതു കൊണ്ട് തുണി നനച്ച് മേലു തുടക്കാം ദേവേട്ടൻ ആ ഷർട്ട്‌ മാറ്റിയെ. ദേവൻ ഞെട്ടലോടെ അവളെ നോക്കി. എന്നാൽ തീർത്ഥക്ക് യാതൊരു ഭാവമാറ്റവും ഉണ്ടായിരുന്നില്ല. " എന്താ ദേവേട്ടാ ഞാൻ പറഞ്ഞത് കേട്ടില്ലേ. പിന്നെയും അവളുടെ ശബ്ദം കേട്ടപ്പോളാണ് ദേവൻ സ്വബോധത്തിലേക്ക് വന്നത്. ഉടൻ തന്നെ അവൻ ഷർട്ട്‌ അഴിച്ചു മാറ്റി. തീർത്ഥ കരുതലോടെ അവന്റെ മുറിവുകൾക്ക് ഒന്നും അനക്കം തട്ടാതെ അവന്റെ ദേഹം തുണി നനച്ചു തുടച്ചു. അവൾ ചെയുന്ന ഓരോന്നും ദേവൻ അത്ഭുധത്തോടെ കണ്ണെടുക്കാതെ നോക്കി ഇരുന്നു.

" എത്ര പെട്ടെന്നാ ഇവളുടെ വഴക്കൊക്കെ മാറിയത്. ഞാൻ ചെയ്തതെല്ലാം മറന്നുകൊണ്ട് ഇവൾക്ക് എങ്ങനെ ഇത്ര കാര്യമായി എന്നെ നോക്കാൻ കഴിയുന്നത്. ഇതൊക്കെ കാണുമ്പോളാ പെണ്ണൊരു അത്ഭുധമായി തോന്നുന്നത്. അത്രയും മനസ്സിൽ ചിന്തിച്ച് തീർത്ഥയെ നോക്കിയപ്പോളേക്കും തുടപ്പിച്ച് കഴിഞ്ഞിരുന്നു. തീർത്ഥ ദേവനെ പതിയെ താങ്ങി പിടിച്ച് മുറിയിലേക്ക് കയറി കട്ടിലിലേക്ക് ഇരുത്തി. മാറാനുള്ള ഡ്രസ്സ്‌ എടുത്ത് അവനെ മാറ്റാൻ സഹായിച്ചു. എന്നിട്ട് ബാത്‌റൂമിൽ ക്ലീൻ ചെയ്ത് ഫ്രഷ് ആയി പുറത്തേക്ക് വന്നു. പുറത്തേക്ക് വന്നപ്പോളെ കണ്ടു കട്ടിലിൽ ചാരിയിരുന്നുകൊണ്ട് തലയിൽ കൈകൊണ്ട് അമർത്തി പിടിച്ചിരിക്കുന്ന ദേവനെ ആധിയോടെ അവൾ അവനടുത്തേക്ക് ഓടി വന്നു കൊണ്ട് ചോദിച്ചു. " എന്താ ദേവേട്ടാ എന്താ പറ്റിയെ. വേദന ഉണ്ടോ വിശ്വയെ വിളിക്കണോ. പേടിച്ചുള്ള അവളുടെ നിൽപ്പും കൈകൾ വിറക്കുന്നതും കണ്ട് അവൻ അവളോട് പറഞ്ഞു. " എനിക്ക് ഒന്നുമില്ലടോ താൻ ഇങ്ങനെ ടെൻഷൻ ആകാതെ. ചെറിയൊരു തലവേദന പോലെ.

അത് കേൾക്കെ അവൾ പെട്ടെന്ന് തന്നെ അവന്റെ നെറ്റിയിൽ തൊട്ടു നോക്കി. ചുട്ടു പൊള്ളുന്നുണ്ടായിരുന്നു അവൾ വേഗം ഡ്രോയിൽ നിന്നും വിക്സ് എടുത്ത് അവന്റെ നെറ്റിയിൽ പുരട്ടി കൊടുത്തു. അവൻ ഞെട്ടലോടെ അവളെ നോക്കി നിന്നു. " ഞാൻ ചായ എടുത്തിട്ട് വരാം ചൂടോടെ കുടിക്കുമ്പോൾ ഒരു ആശ്വാസം കിട്ടും. ദേവന്റെ മുഖത്തേക്ക് ഒന്നു നോക്കുക കൂടി ചെയ്യാതെ അത്രയും പറഞ്ഞ് പെട്ടെന്ന് തന്നെ അവൾ പുറത്തേക്ക് പോയി. ദേവൻ അവൾ പോയ വഴിയേ കണ്ണുചിമ്മാതെ നോക്കി നിന്നു. എന്നിട്ട് മനസ്സിൽ പറഞ്ഞു " പെണ്ണെ നീ എന്നെ വീണ്ടും വീണ്ടും അത്ഭുതപെടുത്തുവാണല്ലോ. അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തത്തി കളിച്ചു. തീർത്ഥ ചായയുമായി വരുമ്പോൾ അവളുടെ കൈയിൽ ആരൂട്ടിയും ഉണ്ടായിരുന്നു. ആരൂട്ടിയെ കണ്ടതോടെ ദേവന്റെ മുഖം ഒന്നുകൂടി തെളിഞ്ഞു. ചായ ദേവന്റെ കൈയിലേക്ക് കൊടുത്ത് ആരൂട്ടിയെ പതിയെ അവനടുത്തേക്ക് ഇരുത്തി. ദേവൻ ചായ പെട്ടെന്ന് കുടിച്ച് കപ്പ് തീർത്ഥയെ ഏല്പിച്ചു. ആരൂട്ടി അപ്പോളേക്കും ദേവന്റെ മുറിവിലെല്ലാം തൊട്ടു നോക്കാൻ തുടങ്ങിയിരുന്നു.

" അച്ചേടെ കുഞ്ഞിപ്പെണ്ണ് എവിടെ ആയിരുന്നു അച്ച എന്തോരും നോക്കി. ആരൂട്ടിടെ കവിളിൽ ഉമ്മ വെച്ച് കൊണ്ട് ദേവൻ അവളോട് ചോദിച്ചു. അവളുടെ കണ്ണുകൾ അപ്പോളും ദേവന്റെ മുറിവുകളിൽ ആയിരുന്നു. അത് നോക്കി സങ്കടത്തോടെ പറഞ്ഞു. " ച്ചേ വാവു.. " അച്ചക്ക് ഒന്നൂല്ലാ വാവേ. " വേന ഇന്തോ ച്ചേ. " ഇല്ലടാ വേദന ഇല്ലാട്ടോ. അച്ചേടെ ആരൂട്ടി ഒരു ഉമ്മ തന്നാ അച്ചേടെ വാവു മറുട്ടോ. അത് കേൾക്കെ ആരൂട്ടി ദേവന്റെ മുറിവിലെല്ലാം ഉമ്മ വെക്കാൻ തുടങ്ങി. ദേവന് അവളോട് അതിയായ വാത്സല്യം തോന്നി. തീർത്ഥ അവരുടെ രണ്ടു പേരുടെയും കളികൾ കണ്ട് കട്ടിലിന് ഒരു സൈഡിലായി ഇരുന്നു. 💫💫💫💫💫💫💫💫💫💫💫💫💫💫💫 തീർത്ഥയുടെ മടങ്ങി വരവും ദേവന്റെ കണ്ണുകളിൽ അവളോടുള്ള പ്രണയവും നിവിയെ വല്ലാത്തൊരു അവസ്ഥയിൽ എത്തിച്ചിരുന്നു. മയക്കുമരുന്നിന്റെ അഡിഷനിൽ ഇരിക്കുന്ന അവൾക്ക് തീർത്ഥയോടുള്ള പക കുടികൊണ്ടിരുന്നു. തീർത്ഥക്ക് എതിരെ അവൾ പ്രയോഗിക്കുന്ന ഓരോ പണികളും അവളിലേക്ക് എത്തുന്നതിന് മുന്നേ നീലു തടഞ്ഞു നിർത്തുവായിരുന്നു.

അതുകൊണ്ട് തന്നെ ഇനിയും ഇവിടെ നിന്നാൽ തന്റെ പ്ലാനുകൾ നടക്കില്ലെന്ന് മനസിലാക്കിയ നിവി അവളുടെ വീട്ടിലേക്ക് മടങ്ങി പോകാൻ തീരുമാനിച്ചു. " അമ്മായി ഞാൻ നാളെ വീട്ടിലേക്ക് പോയാലോന്ന് കരുതുവാ. എത്ര ദിവസോന്ന് കരുതിയാ ഇവിടെ നില്കുന്നെ. " അതെന്താ മോളെ നീ അങ്ങനെ പറഞ്ഞെ. ആരും നിന്നോട് ഇവിടെന്ന് പോണോന്ന് ആവശ്യപ്പെട്ടില്ലലോ. " അതല്ല അമ്മായി അച്ഛനും അമ്മക്കും ഇനിയും എന്നെ കാണാതെ പറ്റില്ലെന്ന്. ഇടക്കിടക്കുള്ള ഈ പോകുവരവ് നിർത്തി അവിടെ നിൽക്കാനാ അവരു പറയുന്നത്. അവിടെന്ന് ജോലിക്ക് പോകാലോന്ന്. " അവരു പറയുന്നതിനും കാര്യം ഒണ്ട്. അവർക്കും ആഗ്രഹം കാണില്ലേ. "മ്മ്. " പെണ്ണിനെ കെട്ടിച്ച് വിടാറായി ഞാൻ മഹിയേട്ടനോട് പറയുന്നുണ്ട് നല്ല ആലോചന എന്തേലും നോക്കി തുടങ്ങിക്കൊള്ളാൻ. നിവിക്ക് നല്ല ദേഷ്യം വരുന്നുണ്ടായി എന്നാലും ഇപ്പോൾ എന്തേലും പറഞ്ഞ് ദേവകിയെ ശത്രു ആക്കാൻ അവൾ തയാറല്ലായിരുന്നു അതുകൊണ്ട് നിയന്ത്രിച്ചു നിന്നു. " എന്നാൽ ഇന്ന് തന്നെ ഞാൻ പോകുവാ അമ്മായി ചെന്നിട്ട് വിളികാം. " മ്മ്. എല്ലാം നിന്റെ ഇഷ്ടം പോലെ ചെയ്യ് നിവി മോളെ ഞാൻ പറഞ്ഞാൽ കേൾക്കില്ലലോ നീ. ദേവകിയമ്മയോട് എങ്ങനെയൊക്കെയോ പറഞ്ഞ് നിവി ഈശ്വരമഠത്തിൽ നിന്നും പടിയിറങ്ങി. മനസ്സിൽ ദേവനും തീർത്ഥക്കും വേണ്ടിയുള്ള പുതിയ കണക്കുകുട്ടലുമായി....... (തുടരും )...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story