❣️ശിവതീർത്ഥം❣️: ഭാഗം 26

shivatheertham

എഴുത്തുകാരി: സ്‌നേഹാ സാജു

ദിവസങ്ങൾ പിന്നെയും കൊഴിഞ്ഞു വീണു. ദേവൻ ഹോസ്പിറ്റലിൽ നിന്ന് വന്നിട്ട് ഒരാഴ്ച്ച കഴിഞ്ഞു. കാലിലെ പ്ലാസ്റ്റർ വെട്ടി ചെറുതായി കാലുകുത്തി നടക്കാം എന്നായി. അപ്പോളേക്കും പഴയ റൂമിലേക്ക് തന്നെ അവർ താമസം മാറിയിരുന്നു. ഈ ദിവസങ്ങളിലെല്ലാം ദേവൻ പറയാതെ തന്നെ അവന്റെ കാര്യങ്ങളെല്ലാം തീർത്ഥ കണ്ടറിഞ്ഞ് ചെയ്യാൻ തുടങ്ങി അതുകൊണ്ട് തന്നെ ദേവന്റെ ഇഷ്ടങ്ങൾ ഒക്കെ അവൾ മനസിലാക്കി കഴിഞ്ഞിരുന്നു. എന്നാലും ദേവനോട് അവൾ ആവശ്യത്തിന് മാത്രമേ സംസാരിച്ചിരുന്നുള്ളു. തീർത്ഥടെ ഈ പ്രവർത്തിയിൽ അവന് നല്ല സങ്കടം ഉണ്ടായിരുന്നു. അങ്ങനെ തീർത്തയോട് എല്ലാം തുറന്നു സംസാരിക്കാൻ അവൻ തീരുമാനിച്ചുറപ്പിച്ചു. " ദേവുമ്മേ. " വിശ്വ മോനെ കേറിവാ എന്താ അവിടെ നില്കുന്നെ. " ഒന്നൂല്ലമ്മേ. ആരേം കാണാത്തോണ്ട് നിന്നതാ. " വാ വിശ്വ എല്ലാവരും ഡൈനിങ് ടേബിളിൽ ഉണ്ട്. "മ്മ് പതിയെ മൂളിക്കൊണ്ട് വിശ്വ ഡൈനിങ് ടേബിളിന്റെ അങ്ങോട്ട് നടന്നു പുറകെയായി ദേവകിയും. അവിടെ എത്തിയപ്പോളെ കണ്ടു ഭക്ഷണം കഴിച്ചോണ്ടിരിക്കുന്ന ദേവനെ.

" വന്നു ഞാൻ. പുറകിൽ നിന്നും ശബ്ദം കെട്ടാണ് എല്ലാരും തിരിഞ്ഞു നോക്കിയത് അപ്പോളെ കണ്ട് ഇളിച്ചോണ്ട് നിൽക്കുന്ന വിശ്വയെ. എല്ലാവരും അവനെ നോക്കി ചിരിച്ചോണ്ട് ഭക്ഷണം കഴിക്കാൻ തുടങ്ങി. ദേവൻ അവനെ നോക്കി പുച്ഛിച്ചോണ്ട് പറഞ്ഞു. " ഹോ നീയോ, നീയെന്താ ഈ സമയത്ത്. " അതെന്താ ഈ സമയത്ത് വന്നാൽ, അടിയന് ഇവിടെ വരണമെങ്കിൽ താങ്കളുടെ സമ്മതം വേണായിരുന്നോ. അറിഞ്ഞില്ല ഞാൻ ആരും പറഞ്ഞതും ഇല്ല. വിശ്വ ഇളിച്ചോണ്ട് പറഞ്ഞു. " നീയല്ലേ ചിലപ്പോൾ വേണ്ടിവരും ദേവൻ അവനെ പുച്ഛിച്ചു. " ഹോ, തന്നാലും മഹാരാജൻ അടിയന് ഇപ്പൊ ഇവിടെ വരാനുള്ള പെർമിഷൻ. കൈ രണ്ടും കൂപ്പി പിടിച്ചുകൊണ്ട് വിശ്വ പറഞ്ഞു. അവന്റെ ഓരോ കാട്ടിക്കൂട്ടലും കണ്ട് എല്ലാരും ചിരിക്കാൻ തുടങ്ങിയിരുന്നു. അവനെ കണ്ണുരുട്ടി നോക്കിക്കൊണ്ട് ദേവൻ പറഞ്ഞു. " മര്യാതക്ക് അവിടെ ഇരുന്ന് കഴിക്കടാ. അത് കേൾക്കെ വിശ്വ പതിയെ ദേവനടുത്തുള്ള സീറ്റിലേക്ക് ഇരുന്നു. എന്നിട്ട് മനസ്സിൽ ഓർത്തു. " എടാ ദേവാ നിനക്ക് ഈ ഇടയായി ഇത്തിരി അഹങ്കാരം കൂടുതലാ. നീ പേടിക്കേണ്ടടാ മോനെ ഈ വിശ്വ കുറച്ചു താരാടാ.

വിശ്വയുടെ അനക്കം ഒന്നും കേൾക്കാതെ തലച്ചേരിച്ച് നോക്കിയ ദേവൻ കാണുന്നത് എന്തോ ആലോചിച്ചിരിക്കുന്ന അവനെ ആയിരുന്നു. പതിയെ അവന്റെ തലയിലേക്ക് ഓരോ കൊട്ടുകൊടിതുകൊണ്ട് ദേവൻ ചോദിച്ചു. " എന്താടാ കാട്ടുകോഴി നീ ആരെ സ്വപ്നം കണ്ടിരിക്കുവാ. പെട്ടെന്ന് ഞെട്ടിയ വിശ്വ ദേവനെ കൂർപിച്ച് നോക്കി കൊണ്ട് പറഞ്ഞു. " കാട്ടുകോഴി നിന്റെ. ദേവനോട് എന്തോ പറയാൻ വന്ന വിശ്വയുടെ നോട്ടം പെട്ടെന്ന് അവിടേക്ക് വരുന്ന തീർത്ഥയിലേക്കും നീലുവിലേക്കും എത്തി. പറയാൻ വന്നത് വിഴുങ്ങിക്കൊണ്ട് അവരെ നോക്കി ഇളിച്ചു കാട്ടി. നീലു വിശ്വയുടെ അടുത്തേക്കിരുന്ന് കഴിക്കാൻ തുടങ്ങി. തീർത്ഥ വന്ന് വിശ്വക്ക് വിളമ്പികൊടുക്കാനും. " നിന്റെ അഹങ്കാരം ഇപ്പൊ ചേട്ടൻ മാറ്റിത്തരാട്ടോ.മനസ്സിൽ പറഞ്ഞു കൊണ്ട് വിശ്വ തീർത്ഥയോട് സംസാരിക്കാൻ തുടങ്ങി. " അല്ല തീർത്തു നീ എന്നാ തിരിച്ച് പോകുന്നെ.

ഒരു ഭാവം വ്യത്യാസവും ഇല്ലാതെ വിശ്വ അവളോട് ചോദിച്ചു. അത് കണ്ട് ഒന്നും മനസിലാകാതെ എല്ലാവരും അവനെ മിഴിച്ച് നോക്കി. അത് മനസിലാക്കിയപോലെ തീർത്ഥയെ നോക്കി കണ്ണടച്ചു കാണിച്ചു അവൻ അവന്റെ കട്ടായം കണ്ട് ചിരിയോടെ തീർത്ഥ ദേവനെ നോക്കി. ദേവൻ അവിടെ കാര്യമായ ആലോചനയിൽ ആയിരുന്നു. " അല്ല ഇവന് വയ്യാതായപ്പോൾ ഇവനെ നോക്കാൻ ഹോംനഴ്‌സ് ആയി വന്നതല്ലേ നീ അപ്പോൾ തിരിച്ച് വീട്ടിലേക്ക് എപ്പോളാ പോകുന്നെ. അതിന് വിശ്വയെ നോക്കി ഒന്നു പുഞ്ചിരിക്കുക മാത്രമേ അവൾ ചെയ്തുള്ളു. എന്നാൽ വിശ്വയുടെ ചോദ്യം കേട്ടത്തോടെ ദേവൻ കഴിച്ചോണ്ടിരുന്ന ഭക്ഷണം അവന്റെ തരിപ്പ് കയറി ചുമക്കാൻ തുടങ്ങി. വിശ്വ വേഗം തന്നെ അവന്റെ തലയിൽ കൊട്ടികൊടുത്തു. തീർത്ഥ അവനു നേരെ ഒരു ക്ലാസ്സ്‌ വെള്ളം നീട്ടി. " എന്റെ ദേവാ ഒന്നു പതിയെ കഴിക്ക്. വിശ്വയുടെ കൈ എടുത്ത് മാറ്റി ദേവൻ അവനെ ഒന്നു കൂർപിച്ച് നോക്കി കൊണ്ട് തീർത്ഥയുടെ കൈയിൽ നിന്നും വെള്ളം വാങ്ങി കുടിച്ചു അവൻ. " അതൊക്കെ പോട്ടെ നീ പറഞ്ഞില്ലലോ തീർത്തു.

പിന്നെയും അവൻ അവളുടെ അടുത്തേക്ക് തിരിഞ്ഞു കൊണ്ട് ചോദിച്ചു. ദേവകിയമ്മ ചിരി അടക്കി പിടിച്ച് അവരുടെ കാട്ടി കൂട്ടാൽ കണ്ടുകൊണ്ടിരുന്നു. നീലു ഒന്നും മനസിലാകാതെ അവനെ മിഴിച്ച് നോക്കിക്കൊണ്ട് പതുക്കെ ചെവിയിലായി പറഞ്ഞു. " എന്റെ ജിത്തേട്ടാ നിങ്ങൾക്ക് വട്ടാണോ, ഏട്ടനെയും ഏട്ടത്തിയെയും ഒന്നിപ്പിക്കുന്നതിന് പകരം നിങ്ങൾ എന്താ ഈ ചെയ്യുന്നേ. വിശ്വ അവളുടെ കാലിൽ പതിയെ ഒന്നു ചവിട്ടി. അവൾക്ക് ചെറുതായി വേദനിച്ചെങ്കിലും എല്ലാവരും ഉള്ളതുകൊണ്ട് ഒന്നും മിണ്ടാതെ അവനെ കൂർപിച്ച് നോക്കി. അപ്പോളേക്കും അവൻ അവളുടെ ചെവിയിലായി പറഞ്ഞു. " എടി പൊട്ടി നീ ഒന്നു ദേവനെ നോക്കിക്കെ. പെട്ടെന്ന് തന്നെ അവൾ തല പൊക്കി ദേവനെ നോക്കി അപ്പോളെ കണ്ടു മുഖം ഓക്കേ വലിഞ്ഞു മുറുകി പ്ലേറ്റിൽ കളം വരച്ചിരിക്കുന്ന ദേവനെ. കാര്യം മനസിലായത് പോലെ അവൾ വിശ്വയെ നോക്കി തമ്സ്ആപ് കാണിച്ചു. തീർത്ഥ അത് കണ്ട് അവരെ നോക്കി പുഞ്ചിരിച്ചു. നീലു അവളെ നോക്കി കണ്ണുചിമ്മികാണിച്ചോണ്ട് പറഞ്ഞു. " ഏട്ടത്തി അന്ന് പറഞ്ഞായിരുന്നല്ലോ ഏട്ടന് വയ്യാത്തത് കൊണ്ടാ ഇവിടെ നില്കുന്നത് സുഖയാൽ ഉടൻ പോകുമെന്ന് ഇപ്പോളും അങ്ങനെ തന്നെയാണോ. " മ്മ് പോണം മോളെ പക്ഷെ ഉടനെ ഇല്ല.

കള്ള ചിരിയോടെ ദേവനെ നോക്കി തീർത്ഥ പറഞ്ഞു. തീർത്ഥയുടെ വാക്കു കേട്ടപ്പോൾ ദേവൻ പെട്ടെന്ന് ഒന്നു ഞെട്ടി എന്നാൽ അത് മറച്ചു വെച്ചുകൊണ്ട് നീലുനേം വിശ്വയെം അവൻ ദേഷ്യത്തിൽ നോക്കാൻ തുടങ്ങി. എന്നാൽ അവൻ ഞെട്ടുന്നതെല്ലാം തീർത്ഥ കാണുന്നുണ്ടായിരുന്നു അത് കൺകെ അവളുടെ ചൊടികളിൽ ഒരു പുഞ്ചിരി മിന്നി.വിശ്വ അവനെ ദേഷ്യം പിടിപ്പിക്കാൻ പിന്നെയും പറഞ്ഞു തുടങ്ങി. " ദേവാ നീ എത്രയും പെട്ടെന്ന് തീർത്തുന് ഡിവോസ് ശരിയാക്കി കൊടുക്കണം കേട്ടോ. അതുടെ ആയപ്പോളേക്കും ദേവന്റെ സർവ്വ നിയന്ത്രണവും വിട്ടുപോയിരുന്നു അവൻ വിശ്വയെ ദേഷ്യത്തിൽ നോക്കിട്ട് പറഞ്ഞു. " ഡിവോസ് കൊടുക്കാൻ എനിക്ക് സൗകര്യമില്ല, അല്ല ഞാൻ അവൾക്ക് ഡിവോസ് കൊടുക്കണോന്ന് നിനക്ക് എന്താ ഇത്ര നിർബന്ധം. " അയ്യോ അളിയാ നീ അങ്ങനെ പറയല്ലേ ദേ നോക്കിയേ ഇവൾ ഇപ്പോളും ചെറുപ്പമല്ലേ. നീ അവൾക്ക് ഡിവോസ് കൊടുത്തിട്ട് വേണം അവളുടെ ചേട്ടന്റെ സ്ഥാനത്ത് നിന്ന് കൊണ്ട് നിന്നെകാൾ നല്ലൊരു പയ്യനെ കണ്ടെത്തി ഇവളെ കെട്ടിച്ചു കൊടുക്കാൻ. ചിരി കടിച്ച് പിടിച്ചുകൊണ്ട് വിശ്വ പറഞ്ഞു. ദേവൻ പെട്ടെന്ന് തന്നെ കഴിപ്പ് നിർത്തി കൈ കഴുകി ചവിട്ടി തുള്ളി സ്റ്റെപ് കയറാൻ തുടങ്ങി. അവൻ പോകുന്നത് കണ്ട് മറ്റുള്ളവർ ചിരിച്ചു പോയി.

ചിരി നിർത്തി ദേവകിയമ്മ വിശ്വയോട് ചോദിച്ചു. " എന്തിനാ വിശ്വ ചുമ്മാ അവനെ ദേഷ്യം പിടിപ്പിക്കുന്നെ. " ചുമ്മാ ഒരു മനസുഖം ഇളിച്ചുകൊണ്ട് അവൻ പറഞ്ഞു. " എന്നാലേ കിട്ടുന്നത് വാങ്ങിച്ചോട്ടെ. ദേവന് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു സ്റ്റെപ് കയറിക്കൊണ്ട് അവൻ മനസിലോർത്തു. " നിനക്ക് ഞങ്ങളെ ഡിവോസ് ചെയ്ക്കണോല്ലേ വിശ്വ. നിനക്ക് ഉള്ള പണി മോൻ ദാ പിടിച്ചോ. എന്നിട്ട് താഴേക്ക് നോക്കി അവൻ പറഞ്ഞു. " വിശ്വ. " എന്താടാ ദേവാ നീ എന്ത് തീരുമാനിച്ചു. " അതല്ലടാ എനിക്ക് ഒരു ഡൌട്ട്. " നീ ചോദിച്ചോടാ മുത്തേ അതിനല്ലേ ചേട്ടൻ ഇവിടെ ഇരിക്കുന്നത്. വല്ല്യ ഗമയിൽ അവൻ പറഞ്ഞു. " വിശ്വ ഇന്നലെ ഹോസ്പിറ്റലിൽ നിന്റെ കൂടെ ക്യാബിനിൽ ഏത് പെൺകൊച്ചാടാ ഉണ്ടായിരുന്നെ. അവനെ നോക്കി ഇളിച്ചോണ്ട് ദേവൻ പറഞ്ഞു. വിശ്വ പതിയെ തല ചേരിച്ച് അടുത്തിരിക്കുന്ന നീലുനെ നോക്കി അവളുടെ മുഖം കണ്ടപ്പോളെ മനസിലായി കുഴപ്പായെന്ന് അവൻ ദയനീയതയോടെ ദേവനെ നോക്കി എന്നാൽ നിർത്താൻ ഉദ്ദേശമില്ലാതെ അവൻ പിന്നെയും പറഞ്ഞു.

" അല്ല ഇന്നലെ നിന്നെ വിളിച്ചിട്ട് കിട്ടാത്തത് കൊണ്ട് ഞാൻ ഹോസ്പിറ്റലിൽ വിളിച്ചപ്പോൾ പറഞ്ഞതാ. അതും പറഞ്ഞ് ദേവൻ മുകളിലേക്ക് കയറി പോയി. വിശ്വ ഒരു സഹായത്തിനായി ചുറ്റും നോക്കി അപ്പോളേക്കും ഞങ്ങൾ ഈ നാട്ടുകാർ അല്ലെന്ന് പറഞ്ഞ് തീർത്ഥ ദേവകിയമ്മയും എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി. പിന്നീട് കുറച്ചു സമയത്തേക്ക് അവിടെ വിശ്വയുടെ രോദനം ആയിരുന്നു രോദനം 💫💫💫💫💫💫💫💫💫💫💫💫💫💫💫 വാതിലിൽ തുടരെ തുടരെ ഉള്ള മുട്ടു കെട്ടാണ് ദേവൻ പോയി വാതിൽ തുറന്നത്. തുറന്നത് മാത്രമേ അവന് ഓർമ്മയുള്ളൂ അപ്പോളേക്കും എന്തോ ഒന്ന് അവനെ തള്ളി മാറ്റികൊണ്ട് അകത്തേക്ക് പാഞ്ഞു പോയി. ഒന്നും മനസിലാകാതെ കുറച്ച് നേരം ആലോചിച്ച് നിന്നിട്ട് വാതിൽ ചാരി അകത്തേക്ക് കയറി. ദേവൻ അകത്തേക്ക് കയറി ചെന്നപ്പോളെ കണ്ടു കട്ടിലിൽ താടിക്ക് കൈയും കൊടുത്ത് കാര്യമായി എന്തോ ചിന്തിക്കുന്ന വിശ്വയെ. അവൻ പതിയെ അവനടുത്ത് ചെന്നിരുന്നു. എന്നിട്ടും വിശ്വയിൽ നിന്നും അനക്കം ഒന്നും കേൾക്കാത്തത് കൊണ്ട് ദേവൻ കൈ ഉയർത്തി അവന്റെ തോളിലൊന്ന് തൊട്ടു. " അയ്യോ. നീലു ഞാൻ ഇനി വേറെ ഒരു പെണ്ണിനേം നോക്കില്ല നീയാണ് സത്യം എന്നെ തല്ലലെടി. നമ്മുടെ പിറക്കാനിരിക്കുന്ന കുട്ടികൾക്ക് അച്ഛൻ ഇല്ലാതാവുടി.

പെട്ടെന്ന് തന്നെ ചാടിയെഴുന്നേറ്റ് കൊണ്ട് വിശ്വ അലരാൻ തുടങ്ങി. അവന്റെ കട്ടായം കണ്ട് ദേവൻ അറിയാതെ ചിരിച്ച് പോയിരുന്നു. " ഹ ഹ ഹ ഹ.. അടുത്ത് നിന്നുമുള്ള ചിരി കെട്ടാണ് വിശ്വ കണ്ണു തുറന്ന് നോക്കിയത് അപ്പോളെ കണ്ടു കട്ടിലിൽ കിടന്ന് ചിരിച്ച് മറിയുന്ന ദേവനെ. വിശ്വ പല്ലുകടിച്ച് അവനെ തുറിച്ച് നോക്കി അത് കണ്ടപ്പോളേക്കും സ്വിച്ചിട്ടപ്പോലെ ദേവന്റെ ചിരി നിന്നും. " ചിരിക്കടാ. എന്താ നിർത്തിയെ ചിരിക്കടാ അതിന് വേണ്ടാന്ന അർത്ഥത്തിൽ ദേവൻ ചുമലനക്കി കാണിച്ചു. പെട്ടെന്ന് തന്നെ വിശ്വ ദേവന്റെ ടീഷർട്ടിൽ പിടിച്ച് കുലുക്കി. " എടാ സാമദ്രോഹി നീ എനിക്ക് പണി തന്ന് ആ താടകയുടെ മുന്നിൽ എന്നെ ഇട്ടിട്ട് പോയല്ലേ. വിശ്വ പല്ലു കടിച്ചോണ്ട് പറഞ്ഞു. ദേവൻ അവനെ നോക്കി ഒന്നു പുച്ഛിച്ചു എന്നിട്ട് പറഞ്ഞു. " എനിക്കിട്ട് പണിഞ്ഞതല്ലേ.നിനക്ക് ഞങ്ങളെ തമ്മിൽ ഡിവോസ് ചെയ്ക്കണോല്ലേടാ. ദേവനെ നോക്കി മുഴുവൻ പല്ലും കാണിച്ച് ഒന്നു ഇളിച്ച് കാണിച്ചിട്ട് വിശ്വ അവനോട് പറഞ്ഞു. " ഞാൻ പറഞ്ഞത് കാര്യമല്ലേ അളിയാ, എന്റെ പെങ്ങൾ ഇപ്പോളും ചെറുപ്പാടാ.

നീ എന്തായാലും അവളെ ഭാര്യയായി കാണില്ലെന്ന് അല്ലെ പറഞ്ഞെ. അപ്പൊ പിന്നെ അവളുടെ ജീവിതം വെറുതെ കളയണോ. ഒരു അങ്ങളെടെ സ്ഥാനത്ത് നിന്നുകൊണ്ട് ഞാൻ തന്നെ ഒരു പയ്യനെ കണ്ടെത്തണം. ഞാൻ പറഞ്ഞത് തെറ്റാണോ ദേവാ നീ പറ. കുസൃതി ചിരിയോടെ വിശ്വ പറഞ്ഞു. " ടാ പുല്ലെ മിണ്ടാതെ ഇരുന്നോ ഇല്ലെങ്കിൽ ചവിട്ടി ഞാൻ വെളിയിൽ ഇടും. " എന്നാലും അളിയാ നിന്നെ പോലെ ഒരു കാട്ടുപോത്തിനെ അവൾ എങ്ങനെ സഹിക്കൂടാ. നീ ഒന്നൂടെ ആലോചിക്ക് നമ്മുക്ക് അവളെ നമ്മുടെ കോളേജിലെ ഹരി സാറിനെ കൊണ്ട് കെട്ടിക്കാടാ പുള്ളിയാകുമ്പോൾ അവൾക്ക് നന്നായി ചേരും. വിശ്വ ദേവനെ ഒളിക്കണ്ണിട്ട് നോക്കി കൊണ്ട് പറഞ്ഞു. അത് കേൾക്കേണ്ടേ താമസം ദേവൻ പാഞ്ഞു വന്ന് അവനെ കുനിച്ച് നിർത്തി ഇടിക്കാൻ തുടങ്ങി. വിശ്വ ഒരുവിധം അവനെ തള്ളി മാറ്റി നടുവിന് കൈകൊടുത്ത് നിവർന്ന് നിന്നോട് പറഞ്ഞു. " എടാ ശവമേ ഈ കണക്കിന്നാണേൽ കേട്ടണെന് മുന്നേ നിന്റെ പെങ്ങൾ വിധവയാകുലോ. ഡോട്ട് ഡു അളിയാ ഡോട്ട് ഡു. " ബാക്കിഒള്ളോർ എങ്ങനെനെലും അവളുടെ ഉള്ളിൽ കേറാൻ നോക്കുമ്പോളാ അവന്റെ ഒരു ഡിവോസ്. ദേ ഞാൻ ഒരു കാര്യം പറഞ്ഞേക്കാം എന്റെ ഭാര്യക്ക് കല്യാണമാലോചിച്ചോണ്ട് നിന്നെ ഇവിടെ കണ്ടാൽ മുട്ടുകാൽ ഞാൻ തല്ലി ഓടിക്കും.

അത്രയും പറഞ്ഞ് ദേവൻ മുഖം തിരിച്ചു. പിന്നിൽ നിന്നും വിശ്വയുടെ പൊട്ടി ചിരി കെട്ടാണ് അവൻ സ്വബോധത്തിലേക്ക് വന്നത് അവന് ഒരു ചമ്മിയ ചിരി കൊടുത്തോണ്ട് ദേവൻ മുഖം വെട്ടിച്ചു. അത് കൺകെ വിശ്വ ഓടിച്ചെന്ന് അവനെ കെട്ടിപിടിച്ചോണ്ട് ചോദിച്ചു. " ദേവാ നിനക്ക് അവളോട് പ്രണയമാണോ. വിശ്വയുടെ പെട്ടെന്ന് ഉള്ള ചോദ്യത്തിൽ ദേവൻ ഞെട്ടി പോയിരുന്നു. അത് പുറത്തുകാണിക്കാതെ ഒളിപ്പിച്ചു കൊണ്ട് എന്തോ ആലോചിച്ച് അവൻ നിന്നു. വിശ്വയുടെ ശബ്ദം പിന്നെയും കേട്ടപ്പോളാണ് അവൻ തിരിക്കെ വന്നത്. " ദേവാ ഞാൻ ചോദിച്ചത് കേട്ടില്ലേ നിനക്ക് തീർത്ഥയോട് പ്രണയമാണോന്ന്. " അതെ വിശ്വ എനിക്ക് അവളെ ഇഷ്ടമാ. നിനക്കറിയോ വിശ്വ അവൾ എന്റെ അടുത്തേക്ക് വരുമ്പോൾ എന്റെ ഈ ഹൃദയം വല്ലാതെ മിടിക്കും. ആ കണ്ണുകളിലേക്ക് നോക്കുംതോറും അവളിൽ അലിഞ്ഞു ചേരാൻ എന്റെ ഹൃദയം വെമ്പൽ കൊള്ളുന്നു. ശ്രേയയോട് പോലും എനിക്ക് ഇങ്ങനൊരു വികാരം തോന്നിയിട്ടില്ല വിശ്വ. " അസ്ഥിക്ക് പിടിച്ചോ മോനെ. അതിന് ഒരു പുഞ്ചിരിയായിരുന്നു അവന്റെ മറുപടി. വിശ്വയും ചിരിച്ചു കൊണ്ട് അവനെ ചേർത്തു പിടിച്ചു.

" ദേവാ നീ അവളോട് പറഞ്ഞോ. " പറയണം വിശ്വ ഇന്ന് തന്നെ എല്ലാം അവളോട് പറയണം. "മ്മ്. അല്പസമയത്തേ മൗനത്തിന് ശേഷം വിശ്വ പിന്നെയും പറഞ്ഞു തുടങ്ങി. " ദേവാ കാലിന് എങ്ങനെ ഉണ്ട്. " കുറവോണ്ടടാ. " നീ എവിടെ നോക്കിയാടാ വണ്ടി ഓടിക്കുന്നെ. എന്തേലും പറ്റിയിരുന്നെങ്കിലോ ദേവാ. ശ്രദ്ധയോടെ വണ്ടി ഓടിക്കണ്ടെടാ അങ്ങനെയെങ്കിൽ ഈ ആക്‌സിഡന്റ് ഒഴിവാക്കായിരുന്നല്ലോ. " വെറുമൊരെ ആക്‌സിഡന്റ് ആണെന്ന് ആരൂ പറഞ്ഞു വിശ്വ ഇതൊരു പ്ലാൻഡ് ആക്‌സിഡന്റ് ആ എന്നെ കൊല്ലാൻ വേണ്ടി തന്നെ ആരോ ഒരുക്കിയ കെണി. " വാട്ട്‌... എന്താ പറഞ്ഞെ " അതെ വിശ്വ അത് എനിക്ക് മനസിലായതാ അങ്ങനെ ഒന്നല്ലെങ്കിൽ ഒരു പ്രാവശ്യം ഇടിച്ചിട്ടും പിന്നെയും റിവേസ് ചെയ്ത് വന്ന് ഇടിക്കില്ലലോ. " അപ്പോൾ ആരോ ഒളിഞ്ഞിരുന്നു കരുക്കൾ നീക്കുന്നുണ്ടല്ലോ ദേവാ. ആരായിരിക്കും. " അറിയില്ല വിശ്വ. നമ്മുക്ക് കണ്ടെത്താം. " മ്മ്. എന്നാ ശരിടാ ഞാൻ ഇറങ്ങുവാ ഇപ്പൊ തന്നെ ലേറ്റ് ആയി. " ശരി വിശ്വ. വിശ്വ ദേവനോടും മറ്റുള്ളവരോടും യാത്ര പറഞ്ഞ് വീട്ടിലേക്ക് മടങ്ങി....... (തുടരും )...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story