❣️ശിവതീർത്ഥം❣️: ഭാഗം 27

shivatheertham

എഴുത്തുകാരി: സ്‌നേഹാ സാജു

പതിവ് പോലെ തന്നെ അടുക്കള പണിയെല്ലാം ഒതുക്കി ആരൂട്ടിയെയും എടുത്ത് തീർത്ഥ മുറിയിലേക്ക് വന്നു. കുഞ്ഞിന്റെ മേലു തുടച്ച് ഡ്രസ്സ്‌ മാറ്റി തോളിലേക്ക് കിടത്തി റൂമിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു കൊണ്ട് പതിയെ തട്ടി ഉറക്കാൻ തുടങ്ങി അവൾ. ദേവൻ അവളുടെ പ്രവർത്തി എല്ലാം നോക്കി കട്ടിലിൽ ചാരി ഇരുന്നു. എത്ര കരുതലോടെയാണ് തീർത്ഥ കുഞ്ഞിനെ നോക്കുന്നതെന്ന് അവൻ മനസിലോർത്തു. ആരൂട്ടി ഉറങ്ങി എന്ന് ഉറപ്പായപ്പോൾ തീർത്ഥ പതിയെ അവളെ ബേബി ബെഡിലേക്ക് കിടത്തി. കുഞ്ഞിനെ കിടത്തി തിരിഞ്ഞപ്പോളാണ് കട്ടിലിൽ ചാരി ഇരുന്നുകൊണ്ട് തന്നെ നോക്കുന്ന ദേവനെ അവൾ കണ്ടത്. " അല്ല ദേവേട്ടൻ ഉറങ്ങിയില്ലേ. തീർത്ഥയുടെ ശബ്ദമാണ് അവനെ ഉണർത്തിയത് പെട്ടെന്ന് തന്നെ അവൻ നോട്ടം മാറ്റി മറ്റെങ്ങോ നോക്കി കൊണ്ട് പറഞ്ഞു. " അത് എനിക്ക് ഉറക്കം വന്നില്ലടോ. " മ്മ്. " തീർത്ഥ എന്നെ ആ ബാല്കണിയിലേക്ക് ഒന്നു കൊണ്ടു പോകാമോ. കല് ഉഴിഞ്ഞുകൊണ്ട് ദേവൻ തീർത്തയോട് പറഞ്ഞു. " എന്താ ദേവേട്ടാ കാലിന് വേദന ഒണ്ടോ. " കാലു കുത്തി നടക്കുമ്പോൾ ചെറുതായിട്ട് ഉണ്ടടോ. " മരുന്ന് വല്ലോം പുരട്ടണോ. " വേണ്ടെടോ മാറിക്കൊള്ളും. ഉറക്കം വരുന്നില്ല താൻ എന്നെ ആ ബല്കാണിയിലേക്ക് ഒന്നു കൊണ്ടുപോ കുറച്ച് നേരം അവിടെ ഇരിക്കാം.

തീർത്ഥ ഒന്നു മൂളിയിട്ട് പതിയെ അവനെ പിടിച്ച് ബല്കാണിയിലേക്ക് കൊണ്ടുപോയി അവിടത്തെ ചെയറിലേക്ക് ഇരുത്തി. സൈഡിലേക്ക് മാറി നിന്നു, അവൾ മാറുന്നത് കണ്ട് ദേവൻ അവളുടെ കൈയിൽ പിടിച്ച് അടുത്തേക്ക് ഇരിക്കാൻ പറഞ്ഞു. അവൾ ഒരു മടിയോടെ അവനെ തലയുയർത്തി നോക്കി എന്നിട്ട് തല താഴ്ത്തി അവന്റെ അടുത്തേക്കിരുന്നു. അവരുടെ ഇടയിലെ മൗനത്തെ ബേധിച്ചു കൊണ്ട് ദേവൻ പറഞ്ഞു തുടങ്ങി. " തീർത്ഥ എന്താടോ ഇപ്പോളും തനിക്കെന്നോട് ക്ഷമിക്കാൻ കഴിഞ്ഞില്ലേ. ഈ മുഖമുയർത്തി ഒന്നു നോക്കാൻ പോലും വയ്യാതായോടോ തനിക്ക്. അത്രയും വെറുത്തോ എന്നെ.അവന്റെ വാക്കുകൾ ഇടറിയിരുന്നു. " എന്താ ദേവേട്ടാ ഈ പറയുന്നേ വെറുക്കാനോ അതിന് ഒരിക്കലും എനിക്ക് കഴിയില്ല. " പിന്നെ എന്താടോ താൻ എന്നെ മാത്രം ഒഴിവാക്കുന്നെ. മര്യാദക്ക് ഒന്നു മിണ്ടുന്നു കൂടി ഇല്ലലോ. അതിന് അവൾക്ക് മറുപടി ഇല്ലായിരുന്നു അവരുടെ ഇടയിൽ പിന്നെയും മൗനം തളം കെട്ടിനിന്നു. തീർത്ഥ പതിയെ തല ഉയർത്തി ദേവനെ ഒന്നു നോക്കി അവന്റെ കണ്ണുകളിൽ അറിയാനുള്ള ആഗ്രഹം കണ്ടതോടെ അവൾ പതിയെ പറഞ്ഞു തുടങ്ങി.

" ദേവേട്ടന് ഓർമ്മയുണ്ടോ അന്ന് അമ്പലത്തിൽ വെച്ചു നമ്മൾ കണ്ട ആ സ്ത്രീ അവരു പറഞ്ഞത് ശരിയാ ശാപം കിട്ടിയ ജന്മാ എന്റെ. ആദ്യ ഭർത്താവ് വണ്ടിയിടിച്ചു മരിച്ചു, ജനിക്കാനിരുന്ന കുഞ്ഞ് അതിനെയും നഷ്ട്ടായി. ദേ ഇപ്പൊ ഏട്ടനും ഇങ്ങനെയായി ഇനിയും ഏട്ടന് എന്തേലും സംഭവിച്ചാൽ എനിക്ക് അത് താങ്ങാനാകില്ല. അതുകൊണ്ട് നമ്മൾ ഒത്തിരി അടുക്കാതിരിക്കുന്നതാ നല്ലത്. പറഞ്ഞവസാനിപ്പിക്കുമ്പോളേക്കും തീർത്ഥ കരഞ്ഞു പോയിരുന്നു. അവളുടെ കണ്ണുനീർ ദേവന്റെ ഉള്ളിൽ നോവ് പടർത്തിയിരുന്നു. ദേവൻ പെട്ടെന്ന് തന്നെ തീർത്ഥയെ നെഞ്ചോട് ചേർത്തു അവന്റെ നെഞ്ചിൽ പറ്റിച്ചേർന്നിരുന്നവൾ തേങ്ങി കരഞ്ഞു. ദേവന്റെ കണ്ണുകളും നിറഞ്ഞു അത് തുടച്ച് കൊണ്ട് അവൻ പറഞ്ഞു. " അല്ലടോ താൻ ശാപം കിട്ടിയ ജന്മമൊന്നുമല്ല. എന്റെയും ആരൂട്ടിടേം പുണ്യമാടോ താൻ. പതിയെ അവളെ തന്നിൽ നിന്നും അടർത്തി മാറ്റി നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ച് കൊടുത്ത് കൊണ്ട് അവൻ പറഞ്ഞു. " തീർത്ഥ എന്നോട് ക്ഷമിക്കടോ ഞാൻ തന്നെ എങ്ങനെയെല്ലാം ദ്രോഹിച്ചു ഒന്നും മനപ്പൂർവം അല്ല.

എന്നെ കുറിച്ചെല്ലാം അമ്മ തനിക്ക് പറഞ്ഞു തന്നിട്ടുണ്ടാകാം എന്നാലും അമ്മക്ക് അറിയാത്തതായി കുറച്ച് കൂടി ഉണ്ടടോ. ആരോടും പറയാതെ എന്റെ ഉള്ളിൽ മാത്രം ഉള്ളത്. എന്തോ തന്നോട് എല്ലാം പറയണമെന്ന് തോന്നി. തീർത്ഥയുടെ മടിയിലേക്ക് കിടന്നു കൊണ്ട് ദേവൻ പറഞ്ഞു. പെട്ടെന്നുള്ള അവന്റെ ആ നീക്കത്തിൽ അവൾ ഒന്നു വിറച്ച് പോയി എന്നാലും അത് ഉള്ളിലൊതുക്കി അവന്റെ തലയിലൂടെ വിരലോടിച്ചു കൊണ്ട് അവൾ പറഞ്ഞു. " പറ ദേവേട്ടാ ആരോടേലും പറയുമ്പോൾ അല്പം ആശ്വാസം കിട്ടും. ദേവൻ അവളെ ഒന്നു നോക്കിയിട്ട് പതിയെ പറഞ്ഞു തുടങ്ങി. " ശ്രേയയെ ഞാൻ ഒരിക്കലും സ്നേഹിച്ചിട്ടില്ല. രാജശേഖരൻ അങ്കിൾ അച്ഛന്റെ കൂടെ ബിസിനസ്‌ തുടങ്ങിയപ്പോൾ മുതൽ അവർ ഞങ്ങളുടെ കുടുംബത്തിന്റെ ഒരു ഭാഗം തന്നെ ആയിരുന്നു. ശ്രേയ എനിക്ക് ഒരു നല്ല ഫ്രണ്ട് ആയിരുന്നു എന്നാൽ അവളിൽ നിന്ന് കല്യാണം എന്ന ഒരു നീക്കം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. എന്നാലും അച്ഛന്റെ മുന്നിൽ മറുത്ത് ഒന്നും പറയാതെ അവളെ എന്റെ ജീവിതത്തിലേക്ക് കൊണ്ടുവന്നു.

ഞങ്ങളുടെ കല്യാണം കഴിഞ്ഞത്തോടെ അവൾക്ക് ഏറ്റവും ദേഷ്യം അമ്മയോടായിരുന്നു. വിദേശത്ത് തന്നിഷ്ടത്തോടെ വളർന്നവൾക്ക് അമ്മയുടെ കരുതലും സ്നേഹവും എല്ലാം വീർപ്പുമുട്ടലായിരുന്നു. അവൾ അമ്മയായി മിക്കപ്പോളും വഴക്കായിരിക്കും എന്നാൽ അമ്മ അത് എന്നോട് പറയില്ല. അവളുടെ ഈ സ്വഭാവം കൊണ്ട് മനപ്പൂർവമാ ഞാൻ അവളെ കൂട്ടി ബാംഗ്ലൂരിലേക്ക് പോയത്. എന്നാൽ ഞാൻ എടുത്ത ഏറ്റവും വലിയ തെറ്റായ തീരുമാനം അതായിരുന്നു. അത് മനസിലാക്കാൻ അവിടെ എത്തേണ്ടി വന്നു. " എന്താ എന്താ ദേവേട്ടാ അവിടെ എത്തിയപ്പോൾ എന്താ പറ്റിയെ. തീർത്ഥ ദേവനെ തല ഉയർത്തി നോക്കിക്കൊണ്ട് പറഞ്ഞു അവളുടെ കണ്ണുകളിൽ അറിയാനുള്ള വ്യഗ്രത കണ്ടതോടെ ഒന്നു പുഞ്ചിരിച്ചോണ്ട് അവൻ പറഞ്ഞു തുടങ്ങി. ബാംഗ്ലൂരിൽ എത്തിയതോടെ ശ്രേയയുടെ സ്വഭാവം പാടെ മാറിയിരുന്നു. അവിടെ വെച്ച് പുതിയ പുതിയ സൗഹൃദങ്ങൾ കടന്നു വന്നു അവളിലേക്ക്. ഓഫീസിലെ തിരക്ക് കാരണം ഞാൻ രാവിലെ ഓഫീസിലേക്ക് ഇറങ്ങിയാൽ ഒരുപാട് വൈകിയായിരുന്നു മടങ്ങി എത്തിയിരുന്നത്.

അതുകൊണ്ട് തന്നെ ഞങ്ങൾ പരസ്പരം കാണുന്നത് കുറവായിരുന്നു. ഞാൻ പലപ്പോളും ഇതേ പറ്റി അവളോട് സംസാരിച്ചിട്ടുണ്ട് എന്നാൽ അന്നെല്ലാം അവൾ പറഞ്ഞിരുന്നത് ഏട്ടന്റെ തിരക്കൊക്കെ എനിക്ക് മനസിലാകും ജോലിക്ക് പോയാൽ അല്ലെ നമ്മുക്ക് ജീവിക്കാൻ ആകുന്ന്. അതൊക്കെ കേൾക്കുമ്പോൾ അവളോടുള്ള എന്റെ ഇഷ്ടം കൂടുവായിരുന്നു. എന്നാൽ എന്റെ ഈ തിരക്കുകൾ ഒക്കെ അവൾ മുതലാക്കുവായിരുന്നെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. ഒരിക്കൽ ഒരു പ്രൊജക്റ്റ്‌ കിട്ടിയതിന്റെ സന്തോഷത്തിൽ ഒരു പാർട്ടി കൊടുക്കാൻ വേണ്ടിയാ പബിലേക്ക് പോയത്. കൂടെ ഓഫീസിലെ കുറച്ച് സ്റ്റാഫും ഉണ്ടായിരുന്നു. അവിടെ ചെന്നപ്പോൾ കണ്ടത് അല്പ വസ്ത്ര ധാരിയായി കുടിച്ച് ഡാൻസ് ചെയുന്ന ശ്രേയയേയാ. ആദ്യം ഞെട്ടലോടെ ആയിരുന്നു നോക്കിയത് എന്നാൽ പിന്നീട് എനിക്ക് വെറുപ്പാണ് തോന്നിയത്ത്. ഇറുക്കിയ അവളുടെ ഡ്രെസ്സിനിടയിലൂടെ തെളിഞ്ഞു കാണുന്ന അവളുടെ ശരീര ഭാഗങ്ങളെ കൊത്തിവലിക്കുകയായിരുന്നു അവിടെ നിന്നിരുന്നവരെല്ലാം. അന്ന് ഞങ്ങളുടെ ഇടയിൽ ഒരു വഴക്ക് നടന്നു അന്ന് അവൾ പറഞ്ഞതൊക്കെ എന്നെ ഞെട്ടിച്ചു കളഞ്ഞു. അവൾ എന്നെ സ്നേഹിച്ചിട്ടില്ലെന്നും അച്ഛന്റെ നിർബന്ധത്തിന് വഴങ്ങി കെട്ടിയതാണെന്നും. എന്നെ പോലെ ഒരാളെ അവൾക്ക് വേണ്ടന്നും.

ഇനി അവളുടെ കാര്യത്തിൽ ഇടപെടരുതെന്നും. പിന്നീട് ഞാൻ അവളുടെ ഒരു കാര്യത്തിലും ഇടപെട്ടില്ല. എന്നാലും ഉള്ളിന്റെ ഉള്ളിൽ ഒരു സങ്കടം ഉണ്ടായിരുന്നു കാരണം ഞാൻ അവളെ സ്നേഹിച്ച് തുടങ്ങിയിരുന്നു. ദേവന്റെ വാക്കുകൾ തീർത്തയിൽ ഒരു നോവുണർത്തി. അവൾ പോലും അറിയാതെ കുശുമ്പ് എന്ന ഒരു വികാരം അവളെ പൊതിയുകയായിരുന്നു. വീർത്തു നിൽക്കുന്ന അവളുടെ മുഖം കണ്ടപ്പോൾ തന്നെ ദേവന് കാര്യം മനസിലായി അവന്റെ ചുണ്ടിന്റെ കോണിൽ ഒരു പുഞ്ചിരി തത്തി കളിച്ചു. ആ പുഞ്ചിരിയോടെ തന്നെ ദേവൻ പറഞ്ഞു. " എന്റെ തീർത്തുവെ നീ ഇങ്ങനെ മുഖം വീർപ്പിക്കാതെ ഇഷ്ടപ്പെട്ടിരുന്നു എന്നല്ലേ പറഞ്ഞത് അല്ലാതെ ഇപ്പൊ ഇഷ്ടമാണന്നല്ലാലോ. ഇങ്ങനെ ഒരു കുശുമ്പി. അത് കേൾക്കെ അവൾ അറിയാതെ പൊട്ടിച്ചിരിച്ച് പോയി അവളുടെ ചിരി കണ്ട് ദേവനും ചിരിക്കാൻ തുടങ്ങി. ഒന്നു ശാന്തമായപ്പോൾ ദേവൻ പതിയെ പറഞ്ഞു. " എന്റെ പെണ്ണെ ഇങ്ങനെ ഇടക്ക് കേറിയാ ഞാൻ ഇനി പറയില്ലാട്ടോ. " അയ്യോ ദേവേട്ടാ ഞാൻ ഇനി ഇടക്ക് കേറില്ല ഏട്ടൻ പറഞ്ഞോ.

ദേവൻ അവളെ നോക്കി ഒന്നു ചിരിച്ചിട്ട് പിന്നെയും പറയാൻ തുടങ്ങി. അവൾ അവന്റെ മുഖത്തേക്ക് നോക്കി ഇരുന്നു. " ശ്രേയ ഗർഭിണിയായപ്പോൾ എനിക്ക് എന്ത് സന്തോഷം ആയിരുന്നെന്നോ അപ്പൊ ഞാൻ കരുതി അവൾ എന്നെ സ്നേഹിക്കുമെന്ന് എന്നാൽ അതുടെ ആയപ്പോൾ എന്നോടുള്ള വെറുപ്പും ദേഷ്യവും കൂടുകയായിരുന്നു അവൾക്ക്. എന്നോടുള്ള ദേഷ്യത്തിൽ വയറ്റിൽ കിടക്കുന്ന എന്റെ കുഞ്ഞിനെ കൊല്ലാൻ നോക്കിയതാ അവൾ അതൊക്കെ ഒഴുവാക്കി എങ്ങനെയൊക്കെയോ ആണ് ഞാൻ അവളെ ഇങ്ങോട്ട് കൊണ്ടുവന്നത്. അത് പറയുമ്പോൾ ദേവൻ കരയുകയായിരുന്നു. മടിയിൽ നിന്ന് തല പൊക്കി ദേവൻ പതിയെ തീർത്ഥയെ നോക്കി എന്നിട്ട് പറഞ്ഞു. " നിനക്കറിയോ തീർത്ഥ എന്റെ ആരൂട്ടിക്ക് പാലു കൊടുക്കാൻ പോലും മടിയായിരുന്നു അവൾക്ക്. വിശന്ന് കരയുന്ന എന്റെ കുഞ്ഞിനെ തിരിഞ്ഞു പോലും നോക്കില്ലായിരുന്നു അവൾ. അന്ന് എനിക്ക് ഒരുപാട് ദേഷ്യം വന്നിട്ടാ അടിച്ചത് പക്ഷെ ഞാൻ കെട്ടിയ താലി വലിച്ചെറിഞ്ഞ് അവൾ പോകുമെന്ന് ഞാൻ കരുതിയില്ല. "

അവൾ പോയ ശേഷം പൊടി കുഞ്ഞിനെ വെച്ച് ഞാൻ അനുഭവിച്ചത് എന്താന്ന് അറിയോ. ആരൂട്ടി വിശന്ന് വാവിട്ട് കരഞ്ഞിട്ടുണ്ട് അത് നോക്കി നിൽക്കേണ്ടി വരുന്ന നിസ്സഹായനായ ഒരു അച്ഛനായിരുന്നു അന്ന് ഞാൻ. അത് കാണാൻ ശേഷി ഇല്ലാത്തത് കൊണ്ട് ഒരിക്കൽ കൂടി പോയി ഞാൻ അവളെ കാണാൻ. "എന്നാൽ അന്ന് ഞാൻ അവളെ കണ്ടത് ഒരു ഭർത്താവും ഒരിക്കലും കാണാൻ കഴിയാത്ത രീതിയിൽ ആയിരുന്നു. ആ കാഴ്ച കണ്ട് തറഞ്ഞു പോയി ഞാൻ. വിശന്ന് എന്റെ കുഞ്ഞ് കരഞ്ഞു തളരുമ്പോൾ ശ്രേയ അവൾ അവിടെ മറ്റൊരുത്തനോടൊപ്പം കിടക്ക പങ്കിടുന്നു. അന്ന് വെറുത്തതാ ഞാൻ എല്ലാ പെണ്ണുങ്ങളെയും. എല്ലാവരും അവളെ പോലെ സ്വന്തം സുഖത്തിന് വേണ്ടി എന്തും ചെയുന്നവരാണെന്ന് കരുതി ഞാൻ. എന്നാൽ നിന്നെ കണ്ടതോടെ അത് തെറ്റാണെന്ന് ഞാൻ മനസിലാക്കി. കുറച്ച് നേരത്തെ നിശബ്ദതക്ക് ശേഷം ദേവന്റെ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് തീർത്ഥ പറഞ്ഞു. " എന്നാലും എന്ത് പെണ്ണാ ദേവേട്ടാ. നൊന്തു പെറ്റ കുഞ്ഞിനെ ഉപേക്ഷിച്ച് ജീവിതം ആസ്വദിക്കാൻ പോയിരിക്കുന്നു. സമ്മതിക്കണം അവളെ.

" അങ്ങനെയും പെണ്ണുങ്ങൾ ഉണ്ട്. " അതൊക്കെ ശരിയാ എന്നാൽ ഒരു കുഞ്ഞിനു വേണ്ടി നേർച്ചയും വഴിപാടുമായി എത്രയോ പേർ ഇന്നും നടക്കുന്നുണ്ട്. ഒരു കുഞ്ഞിനെ തന്റെ ഉദരത്തിൽ പേറണമെന്നും നൊന്തു പ്രസവിക്കണമെന്നും ആഗ്രഹിക്കുന്ന എത്രയോ അമ്മമാർ ഉണ്ട് എന്നെ പോലെ. അത് പറയുമ്പോൾ തീർത്ഥയുടെ കണ്ണുകൾ പെയ്യുന്നുണ്ടായിരുന്നു. അത് കണ്ട് ദേവന്റെ ഉള്ളും നീറി. " തീർത്ഥ എന്താടോ ഇത് താൻ ഇങ്ങനെ കരയാതെ. " സോറി ദേവേട്ടാ ഞാൻ അറിയാതെ. അതൊക്കെ പോട്ടെ ശ്രെയക്ക് എന്ത് കുറവായിരുന്നു. കുഞ്ഞിനെ പിരിഞ്ഞപ്പോൾ അല്പമെങ്കിലും അവൾക്ക് സങ്കടം തോന്നിയില്ലേ. " തീർത്ഥ അവൾ ഞങ്ങളെ സ്നേഹിച്ചിരുന്നില്ല. എന്നെയും കുഞ്ഞിനേയും അവളുടെ ക്യാരിയറും ജീവിതവും നശിപ്പിക്കാൻ വന്നവരായാ അവൾ കണ്ടിരുന്നത്. " അതൊക്കെ പോട്ടെ ദേവേട്ടാ. കഴിഞ്ഞതൊക്കെ കഴിഞ്ഞു ഇനി അതോർത്ത് സങ്കടപെടേണ്ട. " തീർത്ഥ ഞാൻ ഒരു കാര്യം ചോദിക്കട്ടെ, നീ എന്നെയും മോളെയും തനിച്ചാക്കി പോകുവോ. നീ കൂടി പോയാൽ അത് കൂടി താങ്ങാൻ എനിക്കാവില്ല. മോളെ പോലെ ഞാനും നിന്നെ ഇന്ന് ഒരുപാട് സ്നേഹിക്കുന്നു.

" എന്തൊക്കയാ ദേവേട്ടാ ഈ പറയുന്നേ എനിക്ക് ഇന്ന് ഒരു ജീവിതം തന്നത് ഏട്ടനാ അതുമല്ല എന്റെ ആരൂട്ടിയെ കണ്ടത് മുതലാ ജീവിക്കണോന്ന് എനിക്ക് തോന്നി തുടങ്ങിയത്. ഇന്ന് ഞാനും നിങ്ങളോടൊപ്പം ജീവിക്കാൻ കൊതിക്കുന്നുണ്ട് ദേവേട്ടാ. ഒരു കാരണം കൊണ്ട് പോലും നിങ്ങളിൽ നിന്ന് വേർപിരിയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ആരൂട്ടിയെ പോലെ ദേവേട്ടനും എന്നോടൊപ്പം വേണം എന്ന് തോന്നുന്നു കാരണം ഞാൻ നിങ്ങളെ പ്രണയിക്കുന്നു ദേവേട്ടാ. ദേവന് സന്തോഷം അടക്കാൻ കഴിയുന്നില്ലായിരുന്നു. മുടിയിൽ തഴുകുന്ന തീർത്ഥയുടെ കൈയിൽ അവൻ അമർത്തി ചുംബിച്ചു. അവൾ പുഞ്ചിരിയോടെ അത് നോക്കി നിന്നു. അവളുടെ നോട്ടം കണ്ട് ദേവൻ പറഞ്ഞു. " മരണത്തിൽ പോലും നിന്നിൽ നിന്ന് ഒരു മോചനം ഞാൻ ആഗ്രഹിക്കുന്നില്ല തീർത്ഥ. നീ എന്നും ഞങ്ങളുടെ മാത്രമാ. എന്റെ ആരൂട്ടിടെ അമ്മ എന്റെ പ്രണയം. ദേവൻ അവളുടെ വയറിൽ മുഖം പൂഴ്ത്തി ചുറ്റി പിടിച്ച് കിടന്നു. അവന്റെ സ്പർശം അവളുടെ ഉടലാകെ വിറ കൊള്ളിച്ചു ബല്കാണിയിലെ തണുപ്പിലും അവൾ വെട്ടി വിയർത്തുകൊണ്ടിരുന്നു. പതിയെ രണ്ടുപേരും ഉറക്കത്തിലേക്ക് വീണു...... (തുടരും )...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story