❣️ശിവതീർത്ഥം❣️: ഭാഗം 28

shivatheertham

എഴുത്തുകാരി: സ്‌നേഹാ സാജു

പിന്നെയും ദിവസങ്ങൾ കോഴിഞ്ഞു വീണു. ഓരോ ദിവസവും കോഴിഞ്ഞു വീഴുമ്പോളും ദേവനും തീർത്ഥയുമായിട്ടുള്ള ബന്ധവും ദൃഢമായികൊണ്ടിരുന്നു. തീർത്ഥ അവളുടെ സങ്കടങ്ങൾ എല്ലാം മറന്ന് ആരൂട്ടിയും ദേവനുമായുള്ള ജീവിതം ആസ്വദിച്ച് തുടങ്ങിയിരുന്നു. " മ്മേ. " ദാ വരുന്നു കണ്ണാ. " ബേം ബാമ്മേ മോക്ക് വെച്ചക്കുന്നു. " ആണോടാ അമ്മേടെ കണ്ണന് വെശകുന്നുണ്ടോ. അടുക്കളയിൽ നിന്നും ഹോളിലേക്ക് വന്നുകൊണ്ട് തീർത്ഥ പറഞ്ഞു. ചുണ്ടിലൂറിയ ചിരിയോടെ ദേവകിയമ്മ അവരുടെ കളികൾ നോക്കിക്കൊണ്ട് ടീവി കണ്ടിരിക്കുന്നുണ്ടായിരുന്നു. തീർത്ഥ വന്ന് സോഫയിലേക്ക് ഇരുന്നു അപ്പോളേക്കും ആരൂട്ടി താഴെ നിന്നും അവളുടെ മടിയിലേക്ക് ഇരുന്നു. തീർത്ഥ അവളെ മടിയിലേക്ക് കിടത്തി പാലു കുപ്പി വായിൽ വെച്ചുകൊടുത്തു. ആരൂട്ടി അത് പതിയെ നുണഞ്ഞ് കുടിക്കാൻ തുടങ്ങി അപ്പോളും അവളുടെ കൈകൾ തീർത്ഥയുടെ മുടിയിൽ കളിച്ചു കൊണ്ടിരുന്നു. അത് കണ്ട് തീർത്ഥ ചിരിച്ച് കൊണ്ട് ആരൂട്ടിയെ പതിയെ തഴുകികൊണ്ടിരുന്നു.

"എന്റെ കൊച്ചേ അതിനെ ഒന്നു വെറുതെ ഇരുത്ത്. ഇങ്ങനെ അതിനെ ഓടിക്കല്ലേ. ദേവകിയമ്മ ആരൂട്ടിയെ നോക്കി പറഞ്ഞു. പാലു കുടി നിർത്തി തീർത്ഥയുടെ മടിയിൽ നിന്ന് ഇറങ്ങി ദേവകിയമ്മയുടെ അടുത്തേക്ക് ചെന്നുകൊണ്ട് ആരൂട്ടി പറഞ്ഞു. " അത്തമ്മ പൊ ഇച്ച് എഞ്ചേ മ്മേയാ. " നീ പൊടി ഇത് എന്റെ മോളാ. " അയ്യാ അയ്യാ ഇച്ച് എഞ്ചേ മ്മേയാ. തീർത്ഥയെ കെട്ടിപിടിച്ചു കൊണ്ട് ആരൂട്ടി പറഞ്ഞു രണ്ടു പേരുടെ കളികളും കണ്ട് പുഞ്ചിരിചിരിക്കുവായിരുന്നു തീർത്ഥ. " അയ്യേ മ്മേ പയ. ന്റെ അയ്യേ. " അതേലോ കണ്ണന്റെ ആ. അത് കേട്ടതും ആരൂട്ടി തീർത്ഥയെ കെട്ടി പിടിച്ച് ഉമ്മ വെക്കാൻ തുടങ്ങി എന്നിട്ട് ദേവകിയമ്മയെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു. " കന്താ, കന്താ. അവളെ നോക്കി പുച്ഛിച്ച് മുഖം കൊട്ടികൊണ്ട് ദേവകിയമ്മ പറഞ്ഞു. " ഹും അല്ലെങ്കിലും എനിക്ക് അറിയാം അമ്മ വന്നേപ്പിന്നെ നിനക്ക് എന്നെ വേണ്ടല്ലോ. ഒരു അമ്മേം മോളും വന്നേക്കുന്നു. അത്രയും പറഞ്ഞു കൊണ്ട് ദേവകിയമ്മ മുഖം വീർപ്പിച്ച് തിരിഞ്ഞിരുന്നു. അത് കണ്ട് ആരൂട്ടി തീർത്ഥയെ നോക്കിക്കൊണ്ട് പറഞ്ഞു.

" അയ്യോ മ്മേ കൊയപ്പയോ. " കൊയപ്പായന്നാ തോന്നുന്നേ. ആരൂട്ടിടെ അതെ രീതിയിൽ തന്നെ തീർത്ഥയും പറഞ്ഞു. ഇവരുടെ രണ്ടുപേരുടെയും ഈ കളികൾ കണ്ട് ചിരി പുറത്ത് വരാതിരിക്കാൻ പാടുപെടുവായിരുന്നു ദേവകിയമ്മ. " മ്മേ എഞ്ച് തെയ്യും. തീർത്ഥ എന്തോ ആലോചിക്കുന്നത് പോലെ കാണിച്ചിട്ട് ആരൂട്ടിയെ നോക്കി അത് മനസിലാക്കിയ പോലെ ആരൂട്ടിയും കണ്ണടച്ച് കാണിച്ചു. എന്നിട്ട് രണ്ടുപേരും കൂടി ദേവകിയമ്മയുടെ അടുത്തേക്ക് പോയി. അടുത്ത് ആളനക്കം കെട്ടാണ് ദേവകിയമ്മ തല ഉയർത്തി നോക്കിയത് അപ്പോളെ കണ്ടു തന്റെ രണ്ട് സൈഡിലായി ഇരിക്കുന്ന ആരൂട്ടിയെയും തീർത്ഥയേയും. ദേവകിയമ്മ സംശയത്തോടെ അവരെ രണ്ടുപേരെയും മാറി മാറി നോക്കി നോട്ടം മാറ്റുന്നതിന് മുന്നേ തന്നെ രണ്ട് കവിളിലും എന്തോ തണുപ്പ് അനുഭവപ്പെട്ടു അത് എന്താന്ന് നോക്കിയപ്പോളെ കണ്ടു തന്റെ രണ്ടു കവിളിലും ചേർന്ന് നിന്ന് ഉമ്മ വെക്കുന്ന ആരൂട്ടിയെയും തീർത്ഥയേയും. ദേവകിയമ്മ കണ്ണുകൾ തിളങ്ങി അവർ അവരെ രണ്ടുപേരെയും ചേർത്തു പിടിച്ച് ഉമ്മ വെച്ചു. പുറത്ത് കാളിങ്ബെൽ അടിക്കുന്ന ശബ്ദം കെട്ടാണ് അവർ അകന്ന് മാറിയത്.

" ദേവൻ ആയിരിക്കും മോളെ ചെന്ന് നോക്ക് " ശരിയമ്മേ. തീർത്ഥ പതിയെ എഴുന്നേറ്റ് വാതിൽ തുറക്കാനായി പോയി. വാതിൽ തുറന്ന് മുന്നിൽ നിൽക്കുന്ന ആളെ കണ്ട് അവൾ വിറച്ച് പോയിരുന്നു. തീർത്ഥയുടെ അനക്കം ഒന്നും കേൾക്കാതെ അനേഷിച്ചു വന്ന ദേവകിയമ്മയും ആരൂട്ടിയും അവൾ നോക്കുന്നിടത്തേക്ക് നോക്കി അവിടെ നിൽക്കുന്ന ചെറുപ്പക്കാരനെ കണ്ട് ഒന്നും മനസിലാകാതെ ദേവകിയമ്മ തീർത്ഥയുടെ തോളിൽ ഒന്നു തൊട്ടു പെട്ടെന്ന് അവൾ ഞെട്ടി അവരെ തിരിഞ്ഞു നോക്കി. അപ്പോളേക്കും പുറത്ത് നില്കുന്നവൻ അവളെ തള്ളി മാറ്റി അകത്തേക്ക് കയറി കൊണ്ട് ദേവകിയമ്മയോട് സംസാരിക്കാൻ തുടങ്ങി. " എന്താ തീർത്ഥ താൻ ഇങ്ങനെ നോക്കി നില്കുന്നത്. ദാ നിന്റെ അമ്മായമ്മ നോക്കുന്നത് കണ്ടോ പറഞ്ഞു കൊടുക്ക് ഞാൻ ആരാന്ന്. തീർത്ഥ അപ്പോളും ഒന്നും മിണ്ടാതെ നോക്കി നിൽക്കുവായിരുന്നു. എന്തോ ഭയം അവളിൽ വന്നു നിറയുന്നപോലെ തോന്നി അവൾക്ക്. " ഇവള് പറയുന്ന് തോന്നുന്നില്ല ആന്റി ഞാൻ തന്നെ എന്നെ പരിചയപെടുത്താം. ഞാൻ കിരൺ പ്രസാദ് . പേരും പറഞ്ഞവൻ അവിടെയുള്ള സോഫയിലേക്കിരുന്നു.

ആ പേരു കേട്ടത്തോടെ ദേവകിയമ്മയുടെ മുഖം വലിഞ്ഞു മുറക്കി. " മുഖം മാറിയല്ലോ അപ്പൊ ഇവള് എല്ലാം പറഞ്ഞിട്ടുണ്ടാകുവല്ലോ. " എന്താ നിനക്ക് വേണ്ടത്. ദേഷ്യം കടിച്ചു പിടിച്ച് ദേവകിയമ്മ അവനോട് ചോദിച്ചു. അവർക്ക് മറുപടി ഒന്നും കൊടുക്കാതെ അവരെ നോക്കി പുച്ഛിച്ച് ചിരിച്ചുകൊണ്ട് അവൻ പറഞ്ഞു. " കേറിപ്പോ തള്ളേ എനിക്ക് സംസാരിക്കണ്ടത് ഇവളോടാ. അവൻ അമ്മയോട് ദേഷ്യപെടുന്നത് കണ്ടപ്പോൾ തീർത്ഥക്ക് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു. അവളുടെ മനസിനുള്ളിൽ പേടി ഉടലെടുത്തെങ്കിലും അത് പുറത്ത് കാട്ടാതെ അവൾ അവനോട് ചോദിച്ചു. " അമ്മ ചോദിച്ചത് കേട്ടില്ലേ എന്തിനാ ഇങ്ങോട്ട് കെട്ടിയെടുത്തെന്ന്. " ഓഹോ അപ്പൊ നിനക്ക് നാവുണ്ടല്ലേ. " അതേടാ ഉണ്ട്. അതുടെ ആയതോടെ കിരൺ സോഫയിൽ നിന്ന് ചാടിയെഴുന്നേറ്റ് തീർത്ഥയെ ഒറ്റ അടിയായിരുന്നു വീഴാൻ പോയ അവൾ ഇങ്ങനൊക്കെയോ ബാലസ് ചെയ്ത് നിന്നു. കൈ കുടഞ്ഞു കൊണ്ട് അവൻ പറഞ്ഞു. " നീ എന്താടി കരുതിയെ ഞാൻ ഇനി വരില്ലെന്നോ. എന്നെ കേസിൽ കുടുക്കി മുംബൈയിലേക്ക് മുങ്ങിയാൽ നിന്നെ ഞാൻ കണ്ടു പിടിക്കില്ലെന്നോ.

ഇത്രയും നാൾ ഞാൻ വരാതിരുന്നപ്പോൾ ഞാൻ എല്ലാം മറന്നെന്ന് കരുതിയോ. ഇല്ലടി ഒരിക്കലുമില്ലെടി നിന്നെ എനിക്ക് ഇവിടെ കിട്ടണായിരുന്നു ഇവിടെ ഈ നാട്ടിൽ. മൂന്നു വർഷമായി അതിനുള്ള കാത്തിരിപ്പിലായിരുന്നു ഞാൻ. മൂടി കുത്തിൽ പിടിച്ച് തീർത്ഥയെ വലിച്ച് താഴെകിട്ടുകൊണ്ട് അവൻ പറഞ്ഞു അവൾക്ക് നന്നായി വേദനയിക്കുന്നുണ്ടായിരുന്നു അവൾ അവന്റെ കൈ വിടുവിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. അവൻ പതിയെ കൈയയച്ചു കൊണ്ട് അവളെ ഒന്നു ഉഴിഞ്ഞു നോക്കിക്കൊണ്ട് പറഞ്ഞു. " നീ ഇപ്പോളും ഒട്ടും ഉടഞ്ഞിട്ടില്ലലോടി. എന്തെ നിന്റെ കെട്ടിയോൻ നിന്നെ വേണ്ടേ. വേണ്ടെങ്കിൽ പോരെ ഞാൻ ഫ്രീയാടി. പറഞ്ഞു തീർന്നത് മാത്രമേ അവന് ഓർമ ഉള്ളു മുഖമടച്ചൊരു അടിയായിരുന്നു അവളുടെ മറുപടി. ദേഷ്യം കൊണ്ട് അവന്റെ കണ്ണുകൾ ചുവന്ന് തുടുത്തു. പാഞ്ഞു വന്നവൻ തീർത്തയെ പിടിച്ചെഴുന്നേൽപ്പിച്ച് തല്ലാൻ തുടങ്ങി. ദേവകിയമ്മ അവനെ പിടിച്ച് മാറ്റാൻ ശ്രമിച്ചു കൊണ്ടിരുന്നു എന്നാൽ അപ്പോളേക്കും അവൻ അവരെ സോഫയിലേക്ക് തള്ളിയിട്ടു.

തീർത്ഥ കരയുന്നത് കണ്ടതോടെ ആരൂട്ടി കിരണിന്റെ അടുത്തേക്ക് ചെന്ന് അവനെ ഉന്താനും കടിക്കാനും ഓക്കേ തുടങ്ങി. " വിത്തെടാ പത്തി ന്റെ മ്മേ. വിത്തെടാ. കിരണിന് കലിവന്ന് അവൻ ആരൂട്ടിയെ തൊഴിക്കാനായി കാലുയർത്തി. ആരൂട്ടിയെ അവൻ ഉപദ്രവിക്കാൻ നോക്കിയതോടെ തീർത്ഥ താഴെ നിന്നും എഴുന്നേറ്റ് അവന്റെ കാലേ പിടിച്ചു വലിച്ചു. വലിയുടെ ശക്തിയിൽ അവൻ താഴേക്ക് പതിച്ചു. ആ സമയംകൊണ്ട് തീർത്ഥ ആരൂട്ടിയെ എടുത്ത് ദേവകിയമ്മയുടെ കൈയിലേക്ക് കൊടുത്തു അപ്പോളേക്കും കിരൺ താഴെനിന്നും ചാടി എഴുന്നേറ്റുകൊണ്ട് പറഞ്ഞു. " നീ ആരെ കണ്ടിട്ടാടി ഈ നെഗളിക്കുന്നത് അത് പറഞ്ഞുകൊണ്ട് അവൻ അവളുടെ മുടിയിൽ കുത്തിപ്പിടിച്ചു അവൾക്ക് നന്നായി വേദനിക്കുന്നുണ്ടായിരുന്നു. ഇത് കണ്ട് സഹിക്കാതെ ദേവകിയമ്മ ആരൂട്ടിയേം കൊണ്ട് അടുക്കളയിലേക്ക് പോയി വാക്കത്തി എടുത്തോണ്ട് വന്നു അപ്പോളും അവൻ തീർത്തയെ തല്ലുവായിരുന്നു. പെട്ടെന്നാണ് തീർത്തയുടെ നോട്ടം ദേവകിയമ്മയുടെ കൈയിലിരിക്കുന്ന വാക്കത്തിയിൽ എത്തിയത്.

അത് പിടിച്ച് വാങ്ങി കിരണിനെ ഷർട്ടിൽ കുത്തി പിടിച്ച് എഴുന്നേൽപ്പിച്ച് പുറത്തേക്ക് ഉന്തിക്കൊണ്ട് പറഞ്ഞു. " ഫാ. ഇറങ്ങടാ പുല്ലെ പുറത്ത് നീ എന്താ കരുതിയെ നിന്റെ മുന്നിൽ മുട്ടുവിറച്ച് തലകുമ്പിട്ട് നിൽക്കുന്ന തീർത്ഥ ആണ് ഞാൻ എന്നോ. എന്നാലേ നിനക്ക് തെറ്റി. ഇത് പഴയ ആ തീർത്ഥ അല്ല. ഈ നിമിഷം നിന്നെ എനിക്ക് കൊല്ലാം എന്നാൽ പോലും എന്റെ കൈ വിറക്കില്ല. വാക്കത്തി അവനു നേരെ നീട്ടികൊണ്ട് ദേഷ്യത്തിൽ അവൾ അലറി. അവൻ ഒന്നു പകച്ചു പോയെങ്കിലും ഒന്നും മിണ്ടിയില്ല. " നീ ഒരുപാട് കിടന്ന് നെഗളിക്കല്ലേ. ഇത്രയും നാൾ സന്തോഷമായി ജീവിച്ചില്ലേ ഇനി നിനക്കുള്ള പണിയുമായി ഞാൻ പുറകെ തന്നെ ഒണ്ട്. ഈ കിരൺ കൊതിച്ചതാ നിന്നെ, കൊതിച്ചതൊന്നും ഇതുവരെ വേണ്ടാന്ന് വെച്ച ശീലമില്ലാ എനിക്ക്. ഒരു ദിവസം ഒരേ ഒരു ദിവസം എന്റെ കാൽചുവട്ടിൽ കൊണ്ടുവരും നിന്നെ. അത്രയും പാഞ്ഞവൻ ചവിട്ടി തുള്ളി അവിടന്ന് പോയി. തീർത്ഥ നിലത്തേക്കിരുന്നു പൊട്ടികരഞ്ഞുകൊണ്ടിരുന്നു ദേവകിയമ്മ അവളെ ചേർത്ത് നിർത്തി അശ്വസിപ്പിച്ചു. അവൾ വേഗം തന്നെ ആരൂട്ടിയെ എടുത്ത് റൂമിലേക്ക് പോയി ദേവകിയമ്മ അവർ പോകുന്നതും നോക്കി നിന്നിട്ട് പതിയെ അവരുടെ മുറിയിലേക്കും. 💫💫💫💫💫💫💫💫💫💫💫💫💫💫💫

ദേവൻ ഓഫീസിൽ നിന്നു വരുമ്പോൾ വീട് ഉറങ്ങിയപോലെ തോന്നി അവന്. പതിയെ അകത്തേക്ക് കയറി ചുറ്റുമോന്ന് നോക്കി ആരെയും കാണുന്നില്ലായിരുന്നു. എന്തോ ഓർത്ത് സംശയത്തോടെ നിന്നപ്പോളാണ് സ്റ്റെപ് ഇറങ്ങി വരുന്ന നീലുവിനെ കണ്ടത്. " നീലു മോളെ ഇവിടെ ഉള്ളോരൊക്കെ എവിടെ പോയി. ആരെയും കാണുന്നില്ലാലോ. " ഏട്ടാ എപ്പോ വന്നു. " ഞാൻ ദാ വന്നേ ഉള്ളു. നീ ഇത് പറ എല്ലാരും എന്തിയെ. " ഇവിടെ ഉണ്ട് ഏട്ടാ. " ആണോ എന്നിട്ട് ആരുടെയും അനക്കം ഒന്നും കേൾക്കുന്നില്ലലോ. " എന്ത് പറയാനാ ഏട്ടാ ഞാൻ ദാ നമ്മുടെ ഹോസ്പിറ്റലിൽ പോയി വന്നേ ഉള്ളു. വന്നപ്പോൾ ഇത് തന്നെയായിരുന്നു. അമ്മ അമ്മേടെ മുറിയിലും ഏട്ടത്തി നിങ്ങളുടെ മുറിയിലും. എന്താന്ന് ചോദിച്ചിട്ട് അമ്മ ഒന്നും പറയുന്നില്ല. " ഞാൻ ഒന്നു നോക്കട്ടെ അമ്മേനെ. നീ എനിക്ക് ഒരു കോഫി എടുക്ക്. " ശരി ഏട്ടാ. നീലു അടുക്കളയിലേക്ക് പോയി. ദേവൻ നേരെ അമ്മയുടെ മുറിയിലേക്ക് പോയി ചെന്നപ്പോൾ കണ്ടു എന്തോ ഓർത്തിരിക്കുന്ന അമ്മയെ. അവൻ പതിയെ അവരുടെ അടുത്തേക്കിരുന്ന് വിളിച്ചു. " അമ്മേ. ദേവന്റെ വിളി കേട്ട് ദേവകിയമ്മ ഞെട്ടലോടെ നോക്കി

അപ്പോളെ കണ്ടു തനിക്കടുത്തിരിക്കുന്ന ദേവനെ. അവനെ കണ്ടതോടെ അവർ പുഞ്ചിരിക്കാൻ ഒരു ശ്രമം നടത്തി എന്നാൽ അത് നന്നായി തന്നെ പരാജയപെട്ടു. " ദേവാ നീ എപ്പോ വന്നു. മോൻ ഇരിക്ക് അമ്മ ചായ എടുത്ത് തരാം. " അമ്മേ അമ്മ ദേ ഇവിടെ ഇരിക്ക് ചായ ഒക്കെ നീലു എടുക്കുന്നുണ്ട്. ദേവൻ അവരെ അവിടെ തന്നെ പിടിച്ചിരുത്തി. അവരുടെ ഇടയിൽ മൗനം തളം കെട്ടി നിന്നു അതിനെ ബേധിച്ചു കൊണ്ട് ദേവൻ പറഞ്ഞു തുടങ്ങി. " അമ്മേ എന്താ ഉണ്ടായേ. എന്താ ഇവിടെ ഒക്കെ സൈലന്റ് ആയ പോലെ . തീർത്ഥയും ആരൂട്ടിയും എവിടെ. " മോനെ അമ്മയോട് ഒന്നും ചോദിക്കല്ലേ തീർത്ഥ മോള് മുകളിലുണ്ട് മോൻ അങ്ങോട്ട് ചെല്ല്. ദേവൻ ഒരു സംശയത്തോടെ അമ്മയെ നോക്കി എന്നിട്ട് ഒന്നും പറയാതെ പുറത്തേക്കിറങ്ങി തിടുക്കത്തിൽ സ്റ്റെപ് കയറി റൂമിലേക്ക് പോയി. അടുക്കളയിൽ നിന്നും വന്ന നീലു കാണുന്നത് തിടുക്കത്തിൽ മുകളിലേക്ക് കയറി പോകുന്ന ദേവനെ ആയിരുന്നു പെട്ടെന്ന് തന്നെ അവളും അവന്റെ പുറക്കെ കയറി ചെന്നു.

ദേവൻ മുകളിലേക്ക് കയറുമ്പോൾ ആരോ പുറകെ വരുന്ന പോലെ തിരിഞ്ഞു നോക്കിയപ്പോളാണ് നീലുനെ കാണുന്നത് അവൻ അവിടെ തന്നെ നിന്നു. നീലു വേഗം അവന്റെ അടുത്തേക്ക് വന്നുകൊണ്ട് ചോദിച്ചു. " എന്താ ഏട്ടാ എന്താ പറ്റിയെ. അമ്മ എന്താ പറഞ്ഞെ. " അറിയില്ല മോളെ അമ്മ ഒന്നും വിട്ടു പറഞ്ഞില്ല. തീർത്ഥ മുകളിലുണ്ട് അവളോട് ചോദിക്കാൻ പറഞ്ഞു. " എന്താ ഏട്ടാ. " അറിയില്ല മോളെ വാ നമ്മുക്ക് നോക്കാം. ദേവനും നീലും മുകളിലേക്ക് പോയി അവിടെ ചെന്നപ്പോൾ കണ്ടു റൂമിന്റെ വാതിൽ ചാരിയിട്ടിട്ടെ ഉണ്ടായിരുന്നുള്ളൂ . ദേവൻ അത് പതിയെ തുറന്ന് അകത്തേക്ക് കയറി റൂമിൽ ഒന്നും ആരെയും കണ്ടില്ല ബേബി ബെഡിൽ നോക്കിയപ്പോൾ ആരൂട്ടിയെ കണ്ടു. അടുത്തേക്ക് ചെന്നപ്പോളെ കണ്ടു കണ്ണുകൾ ചിമ്മി ഉണരാൻ നോക്കുന്ന ആരൂട്ടിയെ. കണ്ണുകൾ തുറന്ന ആരൂട്ടി മുന്നിൽ നിൽക്കുന്ന ദേവനെ കണ്ട് വിതുമ്പാൻ തുടങ്ങി. " അച്ചേ. മ്മേ ബല്കാണിയിലേക്ക് ചൂണ്ടി ആരൂട്ടി പറഞ്ഞു. " അയ്യേ അച്ചേടെ കുഞ്ഞി കരയല്ലേ അച്ച നോക്കട്ടെ. " അച്ചേ മ്മേ അച്ചു ഒത് അങ്കിൽ. ദേവൻ മനസിലാക്കാതെ കുഞ്ഞിനെ നോക്കി

അപ്പോളും അവൾ വിതുമ്പികരയുവായിരുന്നു. ദേവൻ നീലുവിനോട് കുഞ്ഞിനേം കൊണ്ട് താഴേക്ക് പൊക്കൊള്ളാൻ പറഞ്ഞു.ദേവൻ നേരെ ബല്കാണിയിലേക്ക് പോയി. അവിടെ എത്തിയപ്പോളെ കണ്ടു ബല്കാണിയുടെ ഒരു മൂലയിൽ മുട്ടുകൾക്കിടയിൽ മുഖം പുഴ്ത്തി ഇരിക്കുന്ന തീർത്തയെ. അവൻ പതിയെ അങ്ങോട്ടേക്ക് ചെന്ന് അവളുടെ ചുമലിൽ കൈ വെച്ചു. പെട്ടെന്ന് ഞെട്ടിയ തീർത്ഥ ചതിയെഴുന്നേറ്റോൻഡ് അലറി. " തൊടരുതെന്നെ തൊടരുത് കൊല്ലും ഞാൻ. " തീർത്ഥ. ദേവന്റെ വിളിയാണ് അവളെ സ്വബോധത്തിലേക്ക് കൊണ്ടുവന്നത് അവൾ മുന്നോട്ട് നോക്കിയപ്പോളെ കണ്ടു തന്നെ നോക്കി നിൽക്കുന്ന ദേവനെ. " തീർത്ഥ എന്താടാ ഇതൊക്കെ. അത് കേൾക്കേണ്ട താമസം പൊട്ടികരഞ്ഞുകൊണ്ട് അവൾ അവന്റെ മാറിലേക്ക് വീണു. അവനവളെ ചേർത്തു നിർത്തി തലയിൽ തഴുകി കൊണ്ടിരുന്നു. അപ്പോളും അവളുടെ വിങ്ങിയ കവിൾ തടങ്ങളും പൊട്ടിയ ചുണ്ടും എല്ലാം അവൻ സംശയത്തോടെ നോക്കി. അവൾ ഒന്നു ശാന്തമായെന്ന് മനസിലായപ്പോൾ അവളെ അടർത്തി മാറ്റി ബല്കാണിയിലെ ചെയറിലേക്ക് ഇരുത്തി കൊണ്ട് അവനും അടുത്തേക്കിരുന്നു

. " തീർത്തു എന്താടാ എന്താ ഉണ്ടായേ. ദേവൻ ആധിയോടെ അവളോട് ചോദിച്ചു. കഴിഞ്ഞു പോയ ഓരോന്നും അവളുടെ മുന്നിലൂടെ കടന്നു പോയികൊണ്ടിരുന്നു കൈകൾ വിറക്കാൻ തുടങ്ങി. അത് മനസിലാക്കിയപോലെ ദേവൻ അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു. അവന്റെ നെഞ്ചിൽ ചേർന്നു കൊണ്ട് നടന്നതെല്ലാം അവൾ അവനോട് പറഞ്ഞു. അത് കേൾക്കെ അവന്റെ മുഖം വലിഞ്ഞു മുറുക്കി അവളെ അടർത്തി മാറ്റി ദേവൻ പെട്ടെന്ന് തന്നെ താഴേക്ക് ഇറങ്ങി. തീർത്ഥ അവന്റെ പുറകെ ചെന്ന് പിടിച്ചു നിർത്താൻ ശ്രമിച്ചു കൊണ്ടിരുന്നു. " ദേവേട്ടാ വേണ്ടാ പോവല്ലേ ഇനി ഒരു പ്രശ്നവും വേണ്ട കഴിഞ്ഞത് കഴിഞ്ഞു. " തീർത്ഥ നീ മാറിയേ ആണുങ്ങൾ ഇല്ലാത്തപ്പോൾ വീട്ടിൽ കേറിവന്ന അവനെ വെറുതെ വിടാൻ പാടില്ല മാറങ്ങോട്ട്. " ദേവേട്ടാ പോവല്ലേ അവൻ എന്തും ചെയ്യാൻ മടിക്കില്ല ദേവേട്ടന് എന്തേലും പറ്റിയാൽ ഞങ്ങൾക്ക് ആരാ ഉള്ളെ. താഴത്തെ ഒച്ച കെട്ടാണ് ദേവകിയമ്മയും നീലും അങ്ങോട്ട് വന്നത്. ദേവകിയമ്മക്ക് വന്നപ്പോളെ കാര്യം എന്താന്ന് മനസിലായി. നീലുന് ഒന്നും മനസിലാകാതെ എല്ലാരേം നോക്കി.

തീർത്ഥയെ തള്ളി മാറ്റി പോകാൻ തുനിഞ്ഞ ദേവനോട് ദേവകിയമ്മ പറഞ്ഞു. " ദേവാ നീ മോള് പറയുന്നത് കേൾക്ക്. എടുത്ത് ചാടി ഒന്നും ചെയ്യണ്ട. അവനൊക്കെ എന്തിനും മടിക്കാത്തവനാ അത്കൊണ്ട് നോക്കിയും കണ്ടും ചെയ്താൽ മതി. " അമ്മ അപ്പൊ എന്താ പറഞ്ഞു വരുന്നത് വീട്ടിൽ കേറി ഇത്രയും ഒക്കെ ചെയ്തിട്ട് അവനെ വെറുതെ വിടണോന്നോ. " അല്ല ദേവാ സമയമാകുമ്പോൾ വേണ്ടപോലെ ചെയ്യണം തിടുക്കത്തിൽ ഒന്നും ചെയ്യണ്ടന്ന്. അമ്മ പറഞ്ഞതിലും കാര്യം ഉണ്ടെന്ന് മനസിലാക്കിയ ദേവൻ മുകളിലേക്ക് കയറി പോയി പുറകെ ആരൂട്ടിയെ എടുത്ത് കൊണ്ട് തീർത്ഥയും. റൂമിലേക്ക് കയറിയപ്പോളെ കണ്ടു കണ്ണിനു കുറുകെ കൈ വെച്ചുകൊണ്ട് കട്ടിലിൽ കിടക്കുന്ന ദേവനെ തീർത്ഥ പതിയെ കട്ടിലിനു സൈഡിലേക്ക് ഇരുന്ന് ആരൂട്ടിയെ അവനടുത്തേക്ക് ഇരുത്തി. ആരൂട്ടി അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു. ദേവൻ തല ഉയർത്തി നോക്കുമ്പോൾ കാണുന്നത് ആരൂട്ടിടെ മുഖം ആയിരുന്നു അവന്റെ ദേഷ്യം എല്ലാം എങ്ങോ പോകുന്നപോലെ തോന്നി അവന്.

പെട്ടെന്ന് തന്നെ ആരൂട്ടിയെ ചേർത്ത് പിടിച്ചുകൊണ്ട് കട്ടിലിന് സൈഡിലിരിക്കുന്ന തീർത്ഥയുടെ മടിയിലേക്ക് കിടന്നു അവൻ. അത് കണ്ട് ആരൂട്ടി കൈ കൊട്ടി ചിരിക്കാൻ തുടങ്ങി. കുഞ്ഞരി പല്ലു കാട്ടിയുള്ള അവളുടെ ചിരി തീർത്ഥയുടെയും ദേവന്റെയും മനസിന് ഒരു ആശ്വാസം പകർന്നു. കുറച്ച് നേരത്തെ മൗനത്തിനു ശേഷം ദേവൻ തീർത്ഥയോട് പറഞ്ഞു തുടങ്ങി. " തീർത്തു വേദനിച്ചോ നിനക്ക്. " മ്മ്. അവൾ പതിയെ മൂളി ദേവൻ തല ഉയർത്തി അവളുടെ കവിളിൽ ഉമ്മ വെച്ചു അതുപോലെ തന്നെ ആരൂട്ടിയും ചെയ്തു. അത് കണ്ട് തീർത്ഥ പതിയെ പുഞ്ചിരിച്ചു. " ഇപ്പോയ്യ് മായില്ലേ. കൈകൊറ്റി ചിരിച്ചുകൊണ്ട് ആരൂട്ടി പറഞ്ഞു. അത് കേൾക്കെ ദേവനും തീർത്ഥയും അറിയാതെ പൊട്ടി ചിരിച്ച് പോയി. " തീർത്ഥ. " മ്മ്. " നാളെ നമ്മുക്ക് ഒരു യാത്ര ഉണ്ട് ഞാനും താനും മോളും മാത്രമുള്ള ഒരു യാത്ര. ഈ യാത്ര എന്റെ മോളുടെ അമ്മക്ക് ഉള്ള ഒരു സർപ്രൈസ് ആട്ടോ. " എവിടെക്കാ ദേവേട്ടാ. " പറഞ്ഞില്ലേ പെണ്ണെ സർപ്രൈസ്. " മ്മ്. അങ്ങനെ അന്നത്തെ ദിവസവും കൊഴിഞ്ഞു വീണു. 💫💫💫💫💫💫💫💫💫💫💫💫💫💫💫

രാവിലെ തന്നെ ദേവനും തീർത്ഥയും എല്ലാവരോടും യാത്ര പറഞ്ഞ് പോകാൻ ഇറങ്ങി. ദേവന്റെ കറിലായിരുന്നു അവർ പോയത്. ആരൂട്ടി നല്ല സന്തോഷത്തിലായിരുന്നു തീർത്ഥയുടെ മടിയിലിരുന്ന് അവൾ കൈകൊട്ടി സന്തോഷം കാണിച്ചു കൊണ്ടിരുന്നു. കുറച്ച് നേരത്തെ യാത്രക്ക് ശേഷം ദേവന്റെ കാർ ഒരു വളവ് തിരിഞ്ഞ് മുന്നോട്ടേക്ക് നീങ്ങി. തീർത്ഥ ഒരു സംശയത്തോടെ പുറത്തേക്ക് നോക്കി അത് കണ്ട് ദേവന്റെ ചൂണ്ടി ഒരു പുഞ്ചിരി മിന്നി. അല്പ സമയത്തിന് ശേഷം കാർ ഒരു ഇരുനില വീടിനു മുന്നിൽ ചെന്നു നിന്നു തീർത്ഥ ഞെട്ടലോടെ ദേവനെ നോക്കി. വണ്ടി നിർത്തി ദേവൻ പുറത്തേക്ക് ഇറങ്ങി കോഡ്രൈവിംഗ് സീറ്റിലെ ഡോർ തുറന്ന് ആരൂട്ടിയെ കൈയിലെടുത്തു . തന്നെ സംശയത്തോടെ നോക്കുന്ന തീർത്ഥയോട് പറഞ്ഞു. " നീ എന്താ ഇറങ്ങാതെ പുറത്തേക്ക് വാ. " ദേവേട്ടാ അത്. " പേടിക്കണ്ട ഞാൻ ഇല്ലേ താൻ വാടോ. തീർത്ഥ പതിയെ പുറത്തേക്ക് ഇറങ്ങി. അവളുടെ കണ്ണുകൾ ചുറ്റുപാടും ഒന്നു കണ്ണോടിച്ചു. അവൾ നോക്കുന്നത് എന്താന്ന് മനസിലായ പോലെ ദേവൻ അവളുടെ കൈ പിടിച്ച് സൈഡിലേക്ക് നീങ്ങി. അങ്ങോട്ടേക്ക് ചെന്നപ്പോളെ കണ്ടു ഒരിക്കൽ തന്റെ എല്ലാം ആയിരുന്നവൻ താൻ കാണാൻ ഏറെ കൊതിച്ച രാഹുൽ ഉറങ്ങുന്നിടം.

അവിടെ എത്തിയപ്പോളേക്കും ദേവൻ പതിയെ അവളുടെ കൈ വിട്ടു. തീർത്ഥ ഒരു പൊട്ടി കരച്ചിലോടെ അവിടെക്കിരുന്നു. ദേവന്റെ കണ്ണുകളും നിറഞ്ഞിരുന്നു തന്റെ കൈയിൽ കിടന്നുറങ്ങുന്ന ആരൂട്ടിയെ ചേർത്തു പിടിച്ചു കൊണ്ട് നിന്നു അവൻ. അപ്പോളും അവൻ മനസ്സിൽ പറഞ്ഞു കൊണ്ടിരുന്നു. " രാഹുൽ നീ എനിക്കും എന്റെ കുഞ്ഞിനും വേണ്ടിയാണ് തീർത്തയെ തനിച്ചാക്കി പോയതായി തോന്നുന്നു എനിക്ക്. ഒരിക്കലും വേദനിപ്പിക്കില്ല ഞാൻ അവളെ. നീ സ്നേഹിച്ചപോലെ എനിക്ക് സ്നേഹിക്കാൻ കഴിയില്ല കാരണം അതുപോലെ നിനക്ക് മാത്രമേ കഴിയു. ഇവൾ എനിക്ക് ഇന്ന് എന്റെ ജീവനാ ഞാൻ വാക്കുതരുവാ നിനക്ക് പൊന്നുപോലെ നോക്കിക്കൊള്ളാം. തീർത്ഥ പതിയെ അവിടെ നിന്നും എഴുന്നേറ്റ് ദേവനെ കെട്ടി പിടിച്ചു അത്തിൽ ഉണ്ടായിരുന്നു അവൾക്ക് അവനോട് പറയാനുള്ളത് എല്ലാം. " ആഹാ നിങ്ങൾ എത്തിയോ. പുറകിൽ നിന്നുമുള്ള ശബ്ദം കെട്ടാണ് അവർ അടർന്ന് മാറിയത് പതിയെ തിരിഞ്ഞു നോക്കിയപ്പോളെ കണ്ടു അവിടെ നിൽക്കുന്ന പ്രായമായ ഒരു മനുഷ്യനെ. അദ്ദേഹത്തേ കണ്ടപ്പോൾ തന്നെ തീർത്ഥയുടെ കണ്ണുകൾ നിറഞ്ഞു. ദേവൻ അവളേം കൂട്ടി അദ്ദേഹത്തിന് അടുത്തേക്ക് ചെന്നു. തീർത്ഥയുടെ കണ്ണു നിറഞ്ഞത് കണ്ട് അയാൾ പറഞ്ഞു.

" എന്താ മോളെ എന്തിനാ കരയണേ. അച്ഛനോട് ക്ഷമിക്ക് എല്ലാം എന്റെ തെറ്റാ അന്ന് ആ അവസ്ഥയിൽ എനിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല. " എന്താ അച്ഛാ ഇതൊക്കെ അച്ഛൻ ഒരു തെറ്റും ചെയ്തിട്ടില്ല. എല്ലാം എന്റെ വിധിയാണ്. " മോളുടെ കല്യാണം കഴിഞ്ഞേന്ന് അറിഞ്ഞു. ഞാനും ദേവനും ഒരു ബിസിനസ് മീറ്റിലാ പരിചയ പെടുന്നെ.ദേവൻ ഫോട്ടോസ് കാണിച്ചപ്പോളാ മോളാണ് ഇവന്റെ ഭാര്യ എന്ന് അറിയുന്നത്. പിന്നെയാ ഞങ്ങൾ എല്ലാം സംസാരിച്ചത്. അങ്ങനെ സംസാരിച്ചപ്പോളാ മോളുടെ മനസിലുള്ള ഈ ആഗ്രഹം ദേവൻ എന്നോട് പറഞ്ഞത്. അപ്പൊ ഞാൻ കരുതി മോൾക്ക് വേണ്ടി ഇതെങ്കിലും ചെയ്യാണോന്ന്. അത് കേൾക്കെ തീർത്ഥ അദ്ദേഹത്തെ നോക്കി പുഞ്ചിരിച്ചു അത് കൺകെ അയാളുടെ മനവും നിറഞ്ഞിരുന്നു. പോകാനായി കാറിനടുത്തേക്ക് വരുമ്പോളാണ് മുറ്റത്തേക്ക് മറ്റൊരു കാർ വന്നു നിന്നത്. പുറത്ത് നിൽക്കുന്നവരെ കണ്ട് കാറിൽ നിന്ന് മഹേശ്വരി ദേഷ്യത്തിൽ ഇറങ്ങി വന്നു കൊണ്ട് പറഞ്ഞു. " എടി ഒരുമ്പേട്ടല്ലേ നിന്നോടാരാടി ഇങ്ങോട്ടേക്ക് വരാൻ പറഞ്ഞത്. നിന്റെ നിഴൽ വെട്ടം കണ്ടാൽ ഈ വീട് മുടിയും.

" മഹേശ്വരി മിണ്ടാതെ ഇരിക്ക്. വെറുതെ എന്റെ കൈക്ക് പണി ഉണ്ടാക്കല്ല്. " ഓഹോ നിങ്ങള് വലിയ മഹാൻ എനിക്കറിയാം ഇവള് നിങ്ങളെ മയക്കിയിരിക്കുവാന്ന്. അപ്പോളേക്കും അങ്ങോട്ടേക്ക് റാണിയും കിരണും വന്നത്. കിരൺ തീർത്ഥയെ വല്ലാത്തൊരു ഭാവത്തോടെ ഉഴിഞ്ഞു നോക്കി അവന്റെ നോട്ടം അവൾക്ക് ആരോചകമായി തോന്നി. അവിടേക്ക് വന്ന് റാണി ചോദിച്ചു. " ഏതാടി ഈ കൊച്ച്. " എന്റെ മോളാ തീർത്ഥ അവളോട് പറഞ്ഞു. " നിന്റെ മോളോ എന്റെ ഏട്ടന്റെ ഒരു സന്തതി നിന്റെ വയറ്റിൽ കുരുത്തു എന്നത് അറിയാം അത് അപ്പോളെ ചത്ത് തൊലഞ്ഞതല്ലേ. " മോളെ നിനക്ക് മനസിലായില്ലേ ഇതിനെ നോക്കാനാ ഇവള് രണ്ടാമത് കെട്ടിയത്. " ഈശ്വരമഠത്തിൽ കേറിക്കൂടാൻ നീ കണ്ടെത്തിയ വഴി കൊള്ളാം. " അത് അങ്ങനെ അല്ലെ മോളെ പണ്ടേ ഇവൾ ആണുങ്ങളെ വശത്താക്കാൻ മിടുക്കിയല്ലേ. " മഹേശ്വരി വേണ്ട. ഈശ്വർ അവളോട് അലറി. ഒരു കാൾ വന്നത് കൊണ്ട് മാറി നിന്ന് സംസാരിക്കുന്ന ദേവൻ ഇതൊന്നും അറിഞ്ഞിരുന്നില്ല അവൻ ഉള്ളകാര്യം ഇവർക്കും അറിയില്ലായിരുന്നു. ഫോൺ ചെയ്ത് കഴിഞ്ഞ് അങ്ങോട്ട് വന്ന ദേവൻ കാണുന്നത് എല്ലാവരും കൂടി തീർത്ഥയെ കുറ്റം പറയുന്നതാണ് പെട്ടെന്ന് തന്നെ അവൻ അങ്ങോട്ടേക്ക് വന്നു. പ്രതീക്ഷിക്കാതെ അവനെ കണ്ടപ്പോൾ എല്ലാവരും ഒന്നു പതറിയിരുന്നു.

കിരൺ അവനെ തന്നെ നോക്കി നിന്നും. അവനെ കണ്ടതോടെ മഹേശ്വരി പറഞ്ഞു തുടങ്ങി. " മോനെ ഈ മൂദേവിയെ മാത്രമേ കിട്ടിയോള്ളും. ഇവളെ പോലുള്ളവർ കൂടെ ഉണ്ടെങ്കിൽ കുടുംബം മുടിയും. തീർത്ഥ വേദനയോടെ ദേവനെ നോക്കി. ഒന്നുമില്ല എന്ന അർത്ഥത്തിൽ അവൻ കണ്ണു ചിമ്മികാണിച്ചു പതിയെ അവളെ ചേർത്ത് നിർത്തികൊണ്ട് അവൻ പറഞ്ഞു. " എന്റെ അമ്മയുടെ പ്രായമായി പോയി ഇല്ലെങ്കിൽ കൈനീട്ടി ഒന്നു തന്നേനെ. പിന്നെ നിങ്ങൾ ഇവളെ കുറ്റം പറയാനും ആട്ടി ഓടിക്കാനും ഇവള് ഇപ്പൊ നിങ്ങളുടെ മരുമകൾ ഒന്നുമല്ല ഈശ്വരമഠത്തിൽ ശിവദേവിന്റെ ഭാര്യ തീർത്ഥ ശിവദേവാ അതുകൊണ്ട് തന്നെ ഇവളെ ഇപ്പൊ സ്നേഹിക്കാനും വേദനിപ്പിക്കാനും ഈ എനിക്ക് മാത്രമേ അവകാശം ഉള്ളു. നിങ്ങൾ എന്ത് കരുതി ഞാൻ ഒന്നും അറിയില്ലന്നോ എല്ലാം അറിയാം എനിക്ക് ഒരു നൂറ് ആവർത്തി നിങ്ങൾ എന്നോട് പറഞ്ഞിട്ടില്ലേ നിങ്ങളുടെ മകനെ കൊന്നത് ഇവൾ അന്ന് എന്നാൽ നിങ്ങളുടെ മനസാക്ഷിയോട് ഒന്നു ചോദിച്ചുനോക്ക് അങ്ങനെ തന്നെയാണോന്ന് അത് പറഞ്ഞു തരും എല്ലാത്തിനും കാരണം നിങ്ങളാണ്. പിന്നെ ഇനി ഒരിക്കൽ കൂടി ഇവളെ വേദനിപ്പിക്കാൻ തോന്നുമ്പോൾ എന്നെ കൂടി ഓർക്കണം കേട്ടോ. അത്രയും പറഞ്ഞവൻ അവളെ ചേർത്ത് പിടിച്ചുകൊണ്ട് മുന്നോട്ടേക്ക് നടന്നു.

മഹേശ്വരിക്കും റാണിക്കും അവർ ചെറുതായത് പോലെ തോന്നി. ഈശ്വറിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി മിന്നി. കുറച്ച് നടന്നിട്ട് തീർത്തയോട് ഒരുമിനിട്ടെന്ന് പറഞ്ഞ് ദേവൻ തിരിക്കെ അവരുടെ അടുത്തേക്ക് വന്നു. തീർത്ഥക്ക് കാര്യം മനസിലായ പോലെ അവൾ അവരെ നോക്കി നിന്നു. ദേവൻ നടന്നു ചെന്ന് കിരണിന്റെ അടുത്തായി നിന്നു. അവൻ നോക്കിയപ്പോളെ കണ്ടു മുന്നിൽ നിൽക്കുന്ന ദേവനെ ചെറുതായൊരു പേടി അവന്റെ ഉള്ളിൽ നിറഞ്ഞു. എല്ലാവരും അവനെ ഉറ്റുനോക്കി കൊണ്ടിരുന്നു. അടുത്ത സെക്കൻഡിൽ ദേവന്റെ കൈ ഉയർന്നു താണു. അടികൊണ്ട ശക്തിയിൽ കിരൺ റാണിയുടെ മേത്തേക്ക് വീണു. ഉടൻ തന്നെ അവളിൽ നിന്ന് അകന്ന് മാറി ചീറി കൊണ്ട് അവൻ ദേവന്റെ അടുത്തേക്ക് വന്നു. " ടാ നീ എന്നെ തല്ലി അല്ലെ. " നീ എന്താ കരുതിയെ ഇന്നാലേ എന്റെ വീട്ടിൽ വന്ന് നീ കാണിച്ചതൊക്കെ കണ്ടിട്ടും ഞാൻ ചോദിക്കാൻ വരാതിരുന്നത് പൊട്ടനായത് കൊണ്ടാണെന്നോ. നിനക്ക് എന്നെ ശരിക്ക് അറിയില്ല. ഇനി നിന്റെ നിഴൽ പോലും എന്റെ കുടുംബത്തിന്റെയോ എന്റെ ഭാര്യയുടെയോ നേരെ വീണാൽ അന്ത്യകർമം പോലും ചെയ്യാൻ ഇവർക്ക് നിന്നെ കിട്ടില്ല കൊത്തി നുറുക്കും ഞാൻ കേട്ടോടാ പുല്ലെ. അത്രയും പറഞ്ഞ് ഈശ്വറിനോട് യാത്രയും പറഞ്ഞ് ദേവൻ തീർത്ഥയേയും കൂട്ടി അവിടെ നിന്നും ഇറങ്ങി.... (തുടരും )...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story