❣️ശിവതീർത്ഥം❣️: ഭാഗം 29

shivatheertham

എഴുത്തുകാരി: സ്‌നേഹാ സാജു

ദേവനും തീർത്ഥയും നേരെ പോയത് ബീച്ചിലേക്ക് ആയിരുന്നു. കാർ നിർത്തി ദേവൻ പുറത്തേക്കിറങ്ങി എന്നിട്ട് കോഡ്രൈവിംഗ് സീറ്റ് തുറന്ന് ആരൂട്ടിയെ തീർത്ഥയുടെ കൈയിൽ നിന്നും എടുത്തു. ഉടൻ തന്നെ തീർത്ഥയും പുറത്തേക്കിറങ്ങി. രണ്ടുപേരും കടലിലേക്ക് നോട്ടം പായിച്ചു നിന്നു. അവരുടെ ഇടയിലെ മൗനത്തെ ബേധിച്ചുകൊണ്ട് തീർത്ഥ പറഞ്ഞു തുടങ്ങി. " എങ്ങനെ അറിഞ്ഞു. " എന്ത്. " എന്റെ മനസ്സിൽ ഇങ്ങനെ ഒരു ആഗ്രഹം ഉണ്ടെന്ന്. " എന്റെ ഭാര്യയെ കാര്യം ഞാൻ നിന്നെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട് എന്നാലും ഈ മനസ് ഇപ്പൊ എനിക്ക് നന്നായിട്ട് അറിയാട്ടോ. കള്ളച്ചിരിയോടെ ദേവൻ അവളോട് പറഞ്ഞു. അത് കേൾക്കെ അവളുടെ ചുണ്ടിലും ഒരു ചിരി മിന്നി. തീർത്ഥ പതിയെ ദേവന് നേരെ തിരിഞ്ഞുനിന്ന് അവന്റെ ചുമലിലൂടെ കൈയിട്ട് അവന്റെ കവിളിൽ ചുണ്ടുകൾ ചേർത്തു ദേവൻ ഒരു ഞെട്ടലോടെ അവളെ നോക്കി ആ ഞെട്ടൽ പതിയെ പുഞ്ചിരിയിലേക്ക് വഴിമാറി. " മ്മേ എനിച്ചും. കൈ കൊട്ടി ചിരിച്ചുകൊണ്ട് ആരൂട്ടി പറഞ്ഞു. അത് കേൾക്കെ ദേവനും തീർത്ഥയും ചിരിച്ച് പോയിരുന്നു.

പെട്ടെന്ന് തന്നെ തീർത്ഥ ആരൂട്ടിടെ കവിളിലും ചുണ്ടുകൾ ചേർത്തു. പിന്നീട് അവിടെ അവരുടെ നിമിഷങ്ങൾ ആയിരുന്നു. തീരത്തെ ചുംബിക്കാൻ വരുന്ന തിരമാലകൾ ആരൂട്ടിടെ കുഞ്ഞിളം കാലിലും തൊട്ടു തലോടി കടന്നുപോയികൊണ്ടിരുന്നു. അത് കാണുമ്പോൾ കുഞ്ഞരി പല്ലുകാട്ടി ചിരിക്കും ആ കുഞ്ഞിപ്പെണ്ണ് ദേവന്റെയും തീർത്ഥയുടെയും മനസ് ശാന്തമാകാൻ അത് മതിയായിരുന്നു. കുറച്ചു നിമിഷം അവിടെ ചിലവഴിച്ചിട്ട് അവർ വീട്ടിലേക്ക് മടങ്ങി. 💫💫💫💫💫💫💫💫💫💫💫💫💫💫💫 ദേവനും തീർത്ഥയും മടങ്ങി പോയശേഷം കിരണിന് അവന്റെ ദേഷ്യം അടക്കാൻ കഴിയുന്നില്ലായിരുന്നു. വീടിനകത്തേക്ക് കയറിയ പാടെ അവിടെ ഇരുന്ന ഫ്ലവർവൈസ് എറിഞ്ഞുടച്ചു അവൻ. മഹേശ്വരിക്കും റാണിക്കും അവന്റെ പ്രവർത്തികൾ കണ്ട് പേടിയാകുന്നുണ്ടായിരുന്നു. റൂമിലേക്ക് കയറി വാതിൽ കൊട്ടിയടച്ച് അവൻ ഫോൺ എടുത്ത് നിവിയെ വിളിച്ചു കാണണോന്ന് മാത്രം പറഞ്ഞ് ഫോൺ കട്ടാക്കി ഉടൻ തന്നെ കാർ എടുത്ത് പുറത്തേക്ക് പോയി. കിരൺ ചെല്ലുമ്പോൾ അവനെ കാതെന്നപോലെ നിവി അവിടെ ഉണ്ടായിരുന്നു. അവളെ കണ്ടതോടെ അവന്റെ മുഖം ഒന്നു ശാന്തമായി. അവൻ അവളെ മൊത്തത്തിലൊന്ന് ഉഴിഞ്ഞു നോക്കിക്കൊണ്ട് ഒരു വഷളൻ ചിരിയോടെ അവളുടെ അടുത്തേക്ക് ചെന്നു.

" കിരൺ ഇത് അത്ഭുതമായിരിക്കുന്നുനീ എപ്പോൾ നാട്ടിലെത്തി. " ഞാൻ വന്നിട്ട് കുറച്ചായി. നീ ഒന്നുകൂടി ഒന്ന് തടിച്ചല്ലോ. പിന്നെ യു ലുക്ക്‌ സൊ ഹോട്ട്. അതിന് അവൾ അവനെ നോക്കി വശ്യമായൊന്ന് പുഞ്ചിരിച്ച് അവന്റെ ദേഹത്തേക്ക് കുറച്ചുകൂടി ചേർന്നു നിന്നു. " കിരൺ നീ എന്തിനാ എന്നെ കാണണോന്ന് പറഞ്ഞത്. " നിവി നിന്റെ ശിവദേവ് ഇല്ലേ അയാളുടെ ഭാര്യയുമായി നീ എങ്ങനാ കമ്പനിയാണോ. " ഏത് തീർത്ഥയോ, നീ അറിയുമോ കിരൺ അവളെ. " മ്മ്. അവളാണ് എന്റെ അളിയന്റെ ഭാര്യ ആയിരുന്നവൾ ഞാൻ പറഞ്ഞിട്ടില്ലേ. " ഏത് മരിച്ചു പോയ രാഹുലിന്റെയോ. " യെസ് ഈ കിരണിനെ കൊതിപ്പിച്ചവൾ. നിനക്കറിയാലോ കൊതിച്ചതെല്ലാം നേടിയെടുത്തിട്ടേ ഉള്ളു ഞാൻ. ഒരു ദിവസം ഒരേ ഒരു ദിവസം അവളെ എനിക്ക് വേണം അത്രമേൽ കൊതിച്ചുപോയി ഞാൻ. നിവി നിനക്ക് ഇപ്പോളും ദേവനെ ഇഷ്ടമാണോ. " ഇഷ്ടമാണ് അത് അവനോടല്ല കോടികണക്കിന് വരുന്ന അവന്റെ സ്വത്തുക്കളോട്. " എന്നാൽ നമ്മുക്ക് ഒന്നിച്ച് നിന്ന് ഒന്നു കളിച്ച് നോക്കിയാലോ. " ഞാൻ റെഡിയാ. രണ്ടു പേരേം തമ്മിൽ തെറ്റിച്ചാൽ നമ്മുടെ കാര്യങ്ങൾ ഈസി ആയി നടക്കും അതിനുള്ള വഴിനോകാം നമ്മുക്ക്.

അതിന് മുന്നേ ഒരു പ്രശ്നം ഉണ്ട് നീലു ദേവന്റെ അനിയത്തി. അവൾ ഒരാൾ കാരണമാ എന്റെ പ്ലാനുകൾ എല്ലം തകർക്കുന്നത് അതുമല്ല അവരെ തമ്മിൽ തെറ്റിക്കണമെങ്കിൽ ദേവന്റെ പ്രിയപ്പെട്ട വീട്ടുകാർക്ക് എന്തേലും പറ്റണം. അപ്പോൾ ആദ്യ പണി അവൾക്ക് കൊടുക്കാം. " നീ നന്നായി പ്ലാൻ ചെയ്തിട്ടുണ്ടല്ലോ. എങ്കിൽ എത്രയും പെട്ടെന്ന് തന്നെ നടക്കണം. " മ്മ് അതൊക്കെ ഓക്കേ, അതിന് മുന്നേ നമ്മുക്ക് ഒന്നു കൂടണ്ടേ ഒരു രാത്രി എത്രനാൾ ആയി ഒന്നു കൂടിയിട്ട്. ഞാൻ നിനക്ക് വേണ്ടി കാത്തിരിക്കുവായിരുന്നു കിരൺ. വശ്യതയോടെ ചുണ്ടുകൾ കടിച്ചു കൊണ്ട് വല്ലാത്ത ഒരു ഭാവത്തോടെ അവൾ പറഞ്ഞു. അവളുടെ ഇടുപ്പിലൂടെ തന്നിലേക്ക് ചേർത്ത് നിർത്തി കൊണ്ട് കിരൺ പറഞ്ഞു. " ഇപ്പൊ വേണ്ട ഇന്ന് എനിക്ക് ഒന്നു ബാംഗ്ലൂരിലേക്ക് പോണം. നാളെ തന്നെ മടങ്ങി എത്തും എന്നിട്ട് നമ്മുക്ക് കൂടാം. " ഓക്കേ അപ്പോൾ നിന്നെ നാളെ ഞാൻ കാണാൻ എത്തുമ്പോൾ സന്തോഷം ഉണ്ടാക്കുന്ന ഒരു വാർത്തയും ഉണ്ടാകും. ദേവന്റെയും തീർത്ഥയുടെയും ബന്ധത്തിന് നാളെ തന്നെ ഒരു വിള്ളൽ വീഴ്ത്തിയിരിക്കും ഞാൻ. അത് കേൾക്കെ കിരൺ നിവിയുടെ ചുണ്ടിൽ ഒന്നു അമർത്തി ചുംബിച്ചു എന്നിട്ട് അവളോട് യാത്ര പറഞ്ഞു പോയി. " നീലു നിനക്കുള്ള പണിയുമായി നിവി ദേ അങ്ങോട്ടേക്ക് എത്തികഴിഞ്ഞു.

അത്രയും അവിടെ നിന്ന് ഉറക്കെ അലറിയിട്ട് അവൾ അവിടെന്ന് നടന്നു നീങ്ങി. എന്നാൽ അവൾ പോലും അറിയാതെ മറ്റൊരാൾ കൂടി ഇതെല്ലാം കേൾക്കുന്നുണ്ടായിരുന്നു. അയാളുടെ മുഖം ദേഷ്യതാൽ വലിഞ്ഞു മുറുകി. 💫💫💫💫💫💫💫💫💫💫💫💫💫💫💫 നീലുവിന്റെ നിർബന്ധത്തിന് വഴങ്ങി ഷോപ്പിംഗിന് ഇറങ്ങിയതാണ് തീർത്ഥയും നീലുവും. ഷോപ്പിംഗ് ഓക്കേ കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയപ്പോളാണ് റോഡിന് മറു സൈഡിൽ ഒരു ബലൂൺ വിൽക്കുന്ന ആളെ നീലു കണ്ടത് ആരൂട്ടിക്ക് ഒരെണ്ണം വാങ്ങാനായി നീലു റോഡ് ക്ലോസ് ചെയ്യാൻ നിൽക്കുവായിരുന്നു. അവളെ ഒന്നു നോക്കിയിട്ട് കൈയിലുള്ള കവറുകൾ കാറിലേക്ക് വെക്കുവായിരുന്നു തീർത്ഥ പെട്ടെന്ന് തിരിഞ്ഞു നോക്കിയ അവൾ കാണുന്നത് നീലുവിന് അടുത്തേക്ക് പാഞ്ഞു വരുന്ന ഒരു ടിപ്പർ ആയിരുന്നു. " നീലു നീലു മാറെഡി. ഉച്ചത്തിൽ അവളെ വിളിച്ചുകൊണ്ട് തീർത്ഥ അവൾക്കടുത്തേക്ക് ഓടി. പുറകിൽ നിന്നും ഉള്ള വിളി കെട്ടാണ് നീലു സൈഡിലേക്ക് നോക്കുന്നത് അപ്പോളെ കണ്ടു തനിക്കടുത്തേക്ക് പാഞ്ഞടുക്കുന്ന ടിപ്പർ. ഒന്നു അനങ്ങാൻ പോലുമാകാതെ അവളുടെ കാലുകൾ നിശല മായി.

ടിപ്പർ തൊട്ടു തൊട്ടില്ലെന്ന് ആയപ്പോളേക്കും തീർത്ഥ അവളെ സൈഡിലേക്ക് വലിച്ചു. ടിപ്പർ അവരെ മാറികടന്ന് പോയി എന്നാൽ വലിയുടെ ശക്തിയിൽ നീലുവിന്റെ തല സൈഡിൽ ഉണ്ടായിരുന്ന കല്ലിലിടിച്ചു ചോര വരാൻ തുടങ്ങി. പേടികൊണ്ട് അവളുടെ ബോധം മറഞ്ഞു. എന്ത് ചെയ്യണമെന്ന് അറിയാതെ നിന്ന തീർത്ഥ ആരുടെ ഓക്കേ സഹായത്തോടെ അവളെ കാറിലേക്ക് കയറ്റി ഹോസ്പിറ്റലിലേക്ക് പാഞ്ഞു. അവരുടെ തന്നെ ഹോസ്പിറ്റലിലേക്കാണ് പോയത് പോകുന്ന വഴി ദേവനെയും വിശ്വയെയും വിളിച്ച് പറയാനും അവൾ മറന്നില്ല. അവൾ എത്തി കുറച്ച് കഴിഞ്ഞപ്പോൾ തന്നെ ദേവനും വിശ്വയും അവിടേക്ക് എത്തിയിരുന്നു. " ഹേ പേടിക്കാൻ ഒന്നുമില്ല മേഡം. പേടിച്ചത് കൊണ്ടാണ് ആ കുട്ടിയുടെ ബോധം പോയത്. പിന്നെ നെറ്റിയിൽ ചെറിയൊരു മുറിവാണ്. ഇന്ന് ഒരു ദിവസം ഒബ്സെർവേഷനിൽ ഇരിക്കട്ടെ നാളെ ഡിസ്ചാർജ് ചെയാം. അത്രയും പറഞ്ഞ് ഡോക്ടർ അവിടെ നിന്നും പോയി. നീലുവിന് കുഴപ്പമൊന്നും ഇല്ലെന്ന് അറിഞ്ഞപ്പോളാണ് അവർക്ക് ശ്വാസം നേരെ വീണത്. നീലുവിന് ബോധം വീണപ്പോൾ തന്നെ അവളെ റൂമിലേക്ക് മാറ്റി.

എല്ലാവരും വിഷമിച്ച് നില്കുന്നത് കണ്ട് ഓരോരോ ചളികൾ വാരി വിതറി അന്താരീക്ഷം പഴയ പടിയാക്കി അവൾ . " തീർത്ഥ നീ വാ നിന്നെ ഞാൻ വീട്ടിൽ കൊണ്ടാക്കാം. " ദേവേട്ടാ ഞാൻ പോയാൽ എങ്ങനെയാ. " ഇവിടെ ഇപ്പൊ ഞാനും വിശ്വയും ഉണ്ടല്ലോ അതുമല്ല ആരൂട്ടി തന്നെ കണ്ടില്ലേൽ പ്രശ്നം ഉണ്ടാക്കും. ദേവന്റെ നിർബന്ധം കൊണ്ട് മനസില്ല മനസൊടെ തീർത്ഥ പോകാൻ ഇറങ്ങി. വിശ്വയെ നീലുവിനടുതിരുത്തി ദേവൻ തീർത്ഥയെ വീട്ടിലാക്കാൻ പോയി. ദേവൻ മടങ്ങി എത്തിയപ്പോളേക്കും നീലു മയങ്ങി ഇരുന്നു. വിശ്വ അവൾക്ക് അടുത്തിരുന്ന് തലയിൽ തഴുകി കൊണ്ടിരിക്കുന്നുണ്ടായിരുന്നു. ദേവനെ കണ്ടതോടെ അവൻ അവിടന്ന് എഴുന്നേക്കാൻ തുടങ്ങി അത് കണ്ട് ദേവൻ അവനെ അവിടെ തന്നെ പിടിച്ചിരുത്തി എന്നിട്ട് അടുത്തു കിടന്ന കസേരയിലേക്ക് അവനും ഇരുന്നു. അപ്പോളാണ് അവൻ വിശ്വയെ ശ്രദ്ധിക്കുന്നത് അത് കണ്ട് ദേവൻ ചോദിച്ചു. " വിശ്വ എന്താടാ എന്താ പറ്റിയെ. " ഹേ ഒന്നുമില്ല ദേവാ. " വേണ്ട വിശ്വ നുണ പറഞ്ഞു ബുദ്ധിമുട്ടണ്ട. ഞാൻ നിന്നെ ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ല. " ഒന്നൂല്ല ദേവാ നീലുവിന്റെ ആക്‌സിഡന്റ് ആയത് കൊണ്ടാ. " വിശ്വ വേണ്ട നീലുവിന്റെ ആക്‌സിഡന്റ് മാത്രമല്ല മറ്റെന്തോ നിന്നെ വല്ലാതെ അലട്ടുന്നുണ്ട്. പറയാൻ കഴിയുമെങ്കിൽ പറ.

വിശ്വ എന്തോ പറയാൻ വന്നപ്പോളേക്കും വാതിൽ തുറന്ന് നിവി അകത്തേക്ക് വന്നു. അവളെ കണ്ടതോടെ വിശ്വയുടെ മുഖം ദേഷ്യതാൽ വലിഞ്ഞു മുറുകി. " എന്താ എന്താ പറ്റിയെ ദേവേട്ടാ. " ഒന്നുമില്ല നീലു അവൾ ഒന്നു വീണതാ. " ഇവൾ കൊച്ചുകുട്ടിയാണോ ശ്രദ്ധിച്ച് നടക്കണ്ടേ അത് എങ്ങനെയാ വീട് മുടിയാൻ ഓരോന്നും വന്നു കേറീട്ടില്ലേ. അതുടെ കേട്ടത്തോടെ വിശ്വയുടെ നിയന്ത്രണം വിട്ട് കൈ വീശി നിവിക്ക് ഒന്നു കൊടുത്തു. ദേവൻ ഞെട്ടലോടെ അവനെ നോക്കി. അവന്റെ നോട്ടത്തെ അവഗണിച്ചു കൊണ്ട് വിശ്വ നിവിയോട് അലറി. " നിനക്ക് അറിയില്ലലെ ഇവൾക്ക് എന്നാ പറ്റിയതെന്ന്. അഭിനയം കലക്കിട്ടുണ്ട്. " എന്താ വിശ്വ ഈ പറയുന്നേ. നിന്നെ ആരോ തെറ്റിദ്ധരിപ്പിച്ചതാ എനിക്ക് ഒന്നും അറിയില്ല. " ടി നുണ പറഞ്ഞ് അടി ഇനിയും വാങ്ങിച്ച് കൂട്ടാതെ ഇറങ്ങി പൊടി. വിശ്വ അവളെ നോക്കി അലറുവായിരുന്നു. നിവി പെട്ടെന്ന് തന്നെ ജീവനും കൊണ്ട് ഓടി. ദേവൻ ഒന്നും മനസിലാകാതെ അവനെ നോക്കി എന്നിട്ട് പെട്ടെന്ന് തന്നെ അവനെ പിടിച്ച് കട്ടിലിലേക്ക് ഇരുത്തി. അവൻ ഒന്നു ശാന്തൻ ആയെന്ന് കണ്ടപ്പോൾ ദേവൻ ചോദിച്ചു. " വിശ്വ എന്താ നിനക്ക് ഭ്രാന്താണോ. നീ എന്തിനാ അവളെ തല്ലിയെ. " ദേവാ അവളാ അവളാ നീലുന് ആക്‌സിഡന്റ് ഉണ്ടാകാൻ കാരണം.

" നീ എന്തൊക്കെയാ വിശ്വ പറയുന്നത് അവൾ ഒരു പാവം ആടാ അങ്ങനെ ഒന്നും ചെയ്യില്ല. " കൊള്ളാം ദേവാ ഞാൻ പറഞ്ഞിട്ടും നിനക്ക് അവളെ ആണോ വിശ്വാസം എന്നാൽ ഇതൊന്ന് കണ്ട് നോക്ക്. വിശ്വ അവന്റെ ഫോണിൽ ഒരു വീഡിയോ പ്ലേ ചെയ്ത് ദേവനു നേരെ പിടിച്ചു. ഫോണിൽ കണ്ടതൊന്നും ദേവന് വിശ്വസിക്കാൻ ആകുന്നില്ലായിരുന്നു. " വിശ്വ ഇത്. " എന്താ ഇപ്പോളും വിശ്വാസം ആയില്ലേ. " വിശ്വ എന്നാലും. " ടാ ഇന്ന് എന്റെ ഒരു ഫ്രണ്ടിനെ കാണാൻ വേണ്ടിയാ ബീച്ചിലേക്ക് പോയത് അവിടെ വെച്ചാ ഞാൻ നിവിയെയും കിരണിനെയും കണ്ടത് സംശയം തോന്നിയ അവരുടെ സംസാരം ശ്രദ്ധിച്ചത് ഉടൻ തന്നെ അത് വിഡിയോയും എടുത്തു. " ടാ അപ്പോൾ അവൾ ചതിക്കുവായിരുന്നല്ലേ " അതെ ദേവാ അവൾ നമ്മൾ വിചാരിക്കുന്നപോലെ അല്ല. ബാംഗ്ലൂർ അഴിഞ്ഞാടിയുള്ള ജീവിതമായിരുന്നു അവളുടെ. ഇപ്പൊ ഇങ്ങോട്ടേക്ക് വന്നത് നിന്റെ സ്വത്തുക്കൾ കണ്ടുകൊണ്ട് മാത്രമാ. പിന്നെ അവരുടെ രണ്ടുപേരുടെയും ഉദ്ദേശം തീർത്ഥയാ. " ഓഹോ, എന്നാലേ വിശ്വ അവള് നമ്മക്കിട്ട് പണിത അതെ നാണയത്തിൽ തന്നെ തിരിച്ച് ഒരു പണി കൊടുക്കാം എന്താ വിശ്വ. " പണിയൊക്കെ കൊടുക്കാം എന്താ നിന്റെ പ്ലാൻ. ദേവൻ പതിയെ വിശ്വയുടെ ചെവിയിൽ അവൻ മനസ്സിൽ കരുതിയ പ്ലാൻ പറഞ്ഞു.

അത് കേൾക്കെ വിശ്വയുടെ മുഖം തെളിഞ്ഞു. " പ്ലാൻ ഒക്കെ സൂപ്പർ ആ പക്ഷെ തീർത്ഥയുടെ കൈയിൽ നിന്ന് കിട്ടാതെ നോക്കിക്കോ നീ. " അങ്ങനെ ഒന്നും ഉണ്ടാകില്ലലോലെ. ദേവന്റെ മറുപടി കേട്ട് വിശ്വ ചിരിച്ച് പോയിരുന്നു അവനെ നോക്കി ഒരു വളിച്ച ചിരി ചിരിച്ചു ദേവൻ. 💫💫💫💫💫💫💫💫💫💫💫💫💫💫💫 രാവിലെ തന്നെ നീലുവിനെ ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് കൊണ്ടുവന്നു. വീട്ടുമുറ്റത് വണ്ടി നിർത്തി പുറത്തേക്ക് ഇറങ്ങിയപ്പോളെ കണ്ടു മുന്നിൽ തന്നെ നിൽക്കുന്ന നിവിയെ. വിശ്വ പുറത്തേക്ക് ഇറങ്ങി നീലുവിനെ അപ്പോളേക്കും ദേവൻ പുറത്തേക്ക് ഇറക്കിയിരുന്നു പതിയെ അവളേം കൊണ്ട് അകത്തേക്ക് കയറി സോഫയിലേക്ക് ഇരുത്തി. ദേവനും വിശ്വയും അടുത്ത് തന്നെ ഇരുന്നു.അപ്പോളേക്കും ആരൂട്ടി വിശ്വയുടെ മടിയിൽ സ്ഥാനം പിടിച്ചിരുന്നു. വിശ്വ പെട്ടെന്ന് ആണ് നിവിയെ ശ്രദ്ധിക്കുന്നത് അവൻ അവളുടെ അടുത്തേക്ക് പെട്ടെന്ന് ചെന്നുകൊണ്ട് പറഞ്ഞു. " സോറി നിവി എനിക്ക് ആള് മാറിപോയതാ ഞാൻ നിന്നെ തല്ലാൻ പാടില്ലായിരുന്നു. " സാരമില്ല വിശ്വ എനിക്ക് എല്ലാം മനസിലാകും. അപ്പോളേക്കും ശബ്ദം കേട്ട് ദേവകിയമ്മയും തീർത്ഥയും അങ്ങോട്ടേക്ക് വന്നത്. " മോളെ നീലു എങ്ങനെ ഉണ്ട് അമ്മേടെ കുട്ടിക്ക്. നീലുവിന്റെ അടുത്തേക്ക് വന്നുകൊണ്ട് ദേവകിയമ്മ ചോദിച്ചു.

നിവി ഇതെല്ലാം പുച്ഛ ചിരിയോടെ നോക്കിനിന്നു. ദേവനും വിശ്വയും ഇതൊക്കെ കാണുന്നുണ്ടായിരുന്നു. " എനിക്ക് ഒന്നുമില്ലമ്മേ. " നീലു വാ നിന്നെ ഞാൻ റൂമിലേക്ക് ആക്കാം തീർത്ഥ അവളോട് പറഞ്ഞു. " വേണ്ടാ ഒറ്റക്ക് പോകാൻ ഒക്കെ അവൾക്ക് അറിയാം നീ അവളെ പിടിക്കേണ്ട. ദേവൻ ദേഷ്യത്തിൽ അലറുവായിരുന്നു തീർത്ഥ ഒരു പകപ്പോടെ അവനെ നോക്കി നിന്നു. അത് മനസിലായപോലെ അവൻ പറഞ്ഞു. " നീ ഒരുത്തി കാരണമാ ഇവൾ ഇപ്പൊ ഈ അവസ്ഥയിൽ ഇരിക്കുന്നത് ഇനിയും മതിയായില്ലേ നിനക്ക്. നീ ഇവിടെ വന്നുകേറിയത് മുതൽ ഓരോ പ്രശ്നങ്ങൾ ആ. ദേവന്റെ ഓരോ വാക്കും തീർത്ഥയെ വേദനിപ്പിച്ചു കൊണ്ടിരുന്നു എന്നാലും ഒന്നും മിണ്ടാതെ തലത്താതി നിന്നു അവള് കണ്ണുകൾ നിർത്താതെ പെയ്യുന്നുണ്ടായിരുന്നു. അത് കൺകെ ദേവനു വല്ലാത്ത ഒരു അവസ്ഥയിൽ എത്തിയിരുന്നു. എന്നാൽ നിവിയുടെ ചുണ്ടിൽ മാത്രം ഒരു പുഞ്ചിരി സ്ഥാനം പിടിച്ചു. ദേവൻ അത് വ്യക്തമായി കണ്ടിരുന്നു. " മോനെ ദേവാ നീ ഇത് എന്തൊക്കെയാ പറയുന്നത് ദേവകിയമ്മ അവനോട് ചോദിച്ചു

അതിന് മറുപടി പറയാൻ ദേവൻ വാ തുറന്നപ്പോളേക്കും നിവി മറുപടി പറഞ്ഞിരുന്നു. " എന്റെ അപ്പച്ചി ദേവേട്ടൻ പറഞ്ഞതാ ശരി ഇവൾ വന്നതിൽ പിന്നെ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായി ഇവിടെ. അതുമല്ല ഇവളുടെ ആദ്യ ഭർത്താവും വയറ്റിൽ കുരുത്ത സന്തത്തിയുംചത്തില്ലേ എല്ലാം ഇവളുടെ കുഴപ്പം കൊണ്ട് മാത്ര. നിവിയുടെ സംസാരം അവിടെ ഇരുന്ന എല്ലാവരിലും ദേഷ്യം നിറച്ചു. ദേവൻ അവന്റെ മുഷ്ടി ചുരുട്ടി ദേഷ്യം നിയന്ത്രിച്ചു. തീർത്ഥക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു നിവിയുടെ ഓരോ വാക്കുകളും പൊട്ടികരഞ്ഞു കൊണ്ട് അവള് റൂമിലേക്ക് ഓടി. ദേവകിയമ്മ ദേവനെ നോക്കി പേടിപ്പിച്ചു കൊണ്ട് അടുക്കളയിലേക്കും. പെട്ടെന്ന് നിവിയുടെ ഫോൺ റിങ്ചെയ്തു ദേവനോട് ഇപ്പൊ വരാന്നും പറഞ്ഞ് അവള് ഫോണുമായി അകത്തേക്ക് കയറി പോയി. അവൾ പോയതോടെ ദേവൻ അവൾ പോകുന്നിടത്തേക്ക് നോക്കി അടിക്കാനായി കൈയുയർത്തി കൊണ്ട് ദേഷ്യത്തിൽ പോകാൻ തുടങ്ങി. വിശ്വ വേഗം തന്നെ അവനെ പിടിച്ച് നിർത്തി പറഞ്ഞു. " ദേവാ നീ ഒന്ന് അടങ്ങടാ. "

എന്നെ വിട് വിശ്വ അവൾക്കിട്ട് ഇപ്പൊ തന്നെ ഒന്നു കൊടുക്കട്ടെ. " ദേവാ നീ ഒന്നു ക്ഷമിക്ക് അവൾക്ക് ഉള്ള പണി നമ്മുക്ക് കൊടുക്കാം എടുത്ത് ചാടി എന്തേലും ചെയ്താൽ അത് ആകെ പ്രശ്നം ആകും. " മ്മ്. വിശ്വ ദേവനെ അവന്റെ അടുത്തേക്ക് പിടിച്ചിരുത്തി. അവരുടെ ഇടയിൽ മൗനം സ്ഥാനം പിടിച്ചു കുറച്ച് കഴിഞ്ഞപ്പോൾ കൈയിൽ വേദന എടുക്കുന്നത് പോലെ തോന്നിയാണ് ദേവൻ തല താഴ്ത്തി നോക്കിയത്. " അയ്യോ. ദേവന്റെ കാറൽ കെട്ടാണ് വിശ്വയും നീലുവും അവനെ നോക്കുന്നത് അപ്പോളെ കണ്ടു വേദന കടിച്ചു പിടിച്ചു എങ്ങോട്ടോ നോക്കുന്ന ദേവനെ അവൻ നോക്കുന്ന ഭാഗത്തേക്ക് അവരും നോക്കി അവിടത്തെ കാഴ്ചക്കണ്ട് അവരും പകച്ചു പോയിരുന്നു. ദേവന്റെ കൈയിൽ കടിച്ച് പിടിച്ചിരിക്കുന്ന ആരൂട്ടിയെ. " ആരൂട്ടാ വിട് മോളെ അച്ചേടെ കുട്ടിയല്ലേ അച്ചക്ക് നോവുന്നു. " ഇയ്യ വിത്തില്ല. " വിട് ആരൂട്ടാ അച്ചക്ക് വേദനിക്കില്ലേ വിശ്വയും അവളോട് പറഞ്ഞു.

" ഇയ്യ. " എന്തിനാ ആരൂട്ടാ അച്ചയെ കടിക്കുന്നെ. " അച്ച തീത്തയാ, എഞ്ചിന മ്മേ തീത്ത പയഞ്ഞേ. ന്റെ മ്മേ കയിച്ചില്ലേ. അത് കേൾക്കെ വിശ്വയും നീലും ചിരിച്ച് പോയിരുന്നു. ദേവൻ കൈ കുടഞ്ഞു കൊണ്ട് അവരെ ഒന്നു ദേഷ്യത്തിൽ നോക്കി അതോടെ സ്വിച് ഇട്ടപോലെ അവരുടെ ചിരി നിന്നു. " കുഞ്ഞി അച്ച അമ്മയെ ചീത്ത പറഞ്ഞതല്ലടാ. അമ്മയെ ഒന്നു പറ്റിച്ചതല്ലേ. " നൊനയ അച്ച കയ്യം പയയ. " അല്ല സത്യമാടാ. " എഞ്ചിൽ മ്മേനോട് ചൊറി പയ എഞ്ചിട്ട് നെന്നോട് മിന്തിയാ മയി. അതും പറഞ്ഞ് ആരൂട്ടി നീലുവിന്റെ തോളിലേക്ക് തല ചായ്ച്ചു കിടന്നു. ദേവൻ ദേഷ്യത്തിൽ അവിടെ നിന്നും എഴുന്നേറ്റുകൊണ്ട് ചവിട്ടി തുള്ളി മുകളിലേക്ക് കയറി അതിനിടയിൽ വിളിച്ച് പറയുന്നുണ്ടായിരുന്നു. " ഹും, ഒരു അമ്മേം മോളും വന്നേക്കുന്നു. അവന്റെ പോക്ക് കണ്ട് അത്രയും നേരം ചിരി അടക്കി നിന്ന വിശ്വയും നീലുവും പൊട്ടിച്ചിരിച്ച് പോയിരുന്നു. ... (തുടരും )...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story