❣️ശിവതീർത്ഥം❣️: ഭാഗം 3

shivatheertham

എഴുത്തുകാരി: സ്‌നേഹാ സാജു

ഫ്ലൈറ്റ് ഇറങ്ങി പുറത്തേക്ക് വന്ന തീർത്ഥ ആദ്യം തിരഞ്ഞത് അച്ഛനെയായിരുന്നു. തിരഞ്ഞത് എന്തോ കിട്ടിയത് പോലെ അവളുടെ കണ്ണുകൾ പ്രകാശിച്ചു. ദൂരെ എൻട്രൻസിൽ തന്നെ നോക്കി നിൽക്കുന്ന അച്ഛനെ കണ്ടതും മറ്റൊന്നും നോക്കാതെ അവൾ അദ്ദേഹത്തിന് അടുത്തേക്ക് പായുകയായിരുന്നു. പാഞ്ഞു ചെന്ന് അദ്ദേഹത്തിന്റെ മാറിലേക്ക് പറ്റിച്ചേർന്നു നിന്നു അവൾ. എന്തിനെന്നില്ലാതെ കണ്ണുകൾ നിറഞ്ഞൊഴുകികൊണ്ടിരുന്നു. പരമേശ്വരൻ അവളെ ചേർത്ത് നിർത്തി അരുമയോടെ തലയിൽ തഴുകികൊണ്ടിരുന്നു. അല്പസമയത്തിനു ശേഷം അവളെ അടർത്തി മാറ്റി അദ്ദേഹം ചോദിച്ചു " തീർത്തു മോളെ എന്ത് കോലമാടാ ഇത്. നീ ഒന്നും കഴിക്കാറില്ലേ ഏറെ വാത്സല്യം നിറഞ്ഞതായിരുന്നു ആ ചോദ്യം. പതിയെ അദ്ദേഹത്തേ നോക്കി പുഞ്ചിരിച്ചോണ്ട് അവൾ പറഞ്ഞു " എന്റെ അച്ചേ എങ്ങനുണ്ട് സൂപ്പറല്ലേ, ഞാനെ ഒന്നു സ്ലിം ബ്യൂട്ടി ആയതാ കൊള്ളാമോ. അതിന് അവളെ മൊത്തത്തിൽ ഒന്നു നോക്കി ആക്കി ചിരിച്ചോണ്ട് അദ്ദേഹം പറഞ്ഞു " പിന്നെ പിന്നെ സൂപ്പറായിട്ടുണ്ട്, ഈ കൊലിന്മേൽ തുണിച്ചൂറ്റിയത് പോലെ പാടത്ത് കോലം ആയി വെക്കാം "

ഹും ഞാൻ മിണ്ടുല്ല അച്ചയോട്, കൂട്ടു വെട്ടി കുറുമ്പോടെ പറഞ്ഞ് മുഖം വീർപ്പിച്ചുനിന്നു അവൾ. വീർപ്പിച്ചു വെച്ച കവിളിൽ ഒരു കുത്ത് കൊടുത്തോണ്ട് അദ്ദേഹം പറഞ്ഞു. " അയ്യോടാ അച്ചേടെ കുട്ടി പിണങ്ങിയോ, അച്ച വെറുതെ പറഞ്ഞതല്ലേ. സുന്ദരിയല്ലേ എന്റെ മോള്. അത് കേൾക്കേണ്ട താമസം ഒന്നുകൂടി അച്ചയെ ഇറുക്കി പുണർന്നു അവൾ. രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞു തുളുമ്പി അത് പരസ്പരം മറക്കാൻ എന്നോണം മുഖം തിരിച്ചു നിന്നു രണ്ടുപേരും. കുറച്ച് നേരത്തിനു ശേഷം അവളെ അടർത്തി മാറ്റി അദ്ദേഹം പറഞ്ഞു " ഇങ്ങനെ നിന്നാ മതിയോ പോണ്ടേ, അവിടെ അമ്മ കാത്തിരിക്കുവാ എന്റെ മോളെ. പതിയെ അവർ പുറത്തേക്ക് നടന്നു വീടിന്റെ ഗെയ്റ്റ് കടന്നപ്പോളെ കണ്ടു മുന്നിൽ തന്നെ കാത്തു നിൽക്കുന്ന അമ്മയെ ആ നില്പ്പ് കണ്ടാലേ അറിയാം അത്രമാത്രം ആഗ്രഹം ഉണ്ടായിരുന്നു തന്നെ കാണാനെന്ന്.ആ അമ്മ തണലിൽ ഒതുങ്ങി കൂടാൻ അവളും ആഗ്രഹിച്ചു പോയി. വണ്ടിയിൽ നിന്നും ഇറങ്ങി പുറത്തേക്ക് വന്നപ്പോൾ തന്നെ അമ്മ അടുത്തേക്ക് വന്നിരുന്നു. അടുത്തെത്തി ഒരു നിമിഷം അവളെ നോക്കി നിന്നിട്ട് അവർ അവളെ കെട്ടിപിടിച്ച് കരയാൻ തുടങ്ങി. തീർത്ഥയും കരഞ്ഞു പോയിരുന്നു പിന്നീട് കുറച്ച് സമയം അമ്മയുടെയും മകളുടെയും ആയിരുന്നു.

ഇത്രയും നാൾ കാണാതിരുന്നതിന്റെ സങ്കടവും, സന്തോഷവും, വാത്സല്യവും നിറഞ്ഞതായിരുന്നു അവരുടെ ഒന്നു ചേരലിൽ. അവരോട് പറഞ്ഞ് അവൾ ഫ്രഷ് ആകാൻ മുറിയിലേക്ക് പോയി. ആ സമയം കൊണ്ടുതന്നെ അവൾക്ക് ഏറെ പ്രിയപ്പെട്ട വിഭവങ്ങൾ ഉണു മേശയിൽ നിറഞ്ഞിരുന്നു. അൽപ്പ സമയത്തിനു ശേഷം ഫ്രഷ് ആയി വന്ന തീർത്ഥ ഉണു മേശയിലെ വിഭവങ്ങൾ കണ്ട് ഞെട്ടി പോയിരുന്നു. അവൾ അറിയുകയായിരുന്നു തന്റെ അമ്മയുടെ സന്തോഷം. ഏറെ നാളുകൾക്ക് ശേഷം വളരെ ആസ്വദിച്ച് തീർത്ഥ അന്ന് ഭക്ഷണം കഴിച്ചു. പിന്നീട് അച്ഛനും അമ്മക്കും ഒപ്പം അവൾ അന്നത്തെ ദിവസം തള്ളി നീക്കി പരസ്പരം വിശേഷങ്ങൾ പറഞ്ഞും കളിയും ചിരിയും നിറഞ്ഞും അന്നത്തെ ദിവസം കടന്നു പോയി. ദിവസങ്ങൾ പിന്നെയും കടന്നു പോയി കൊണ്ടിരുന്നു. ഏറെ നാളുകൾക്ക് ശേഷം നിശബ്ദമായിരുന്ന ആ വീട് തീർത്ഥയുടെ വരവോടെ ഉണർന്ന് കഴിഞ്ഞിരുന്നു. പരമേശ്വരനും നിർമലയും വളരെ സന്തോഷവാൻ മാരായിരുന്നു. തങ്ങളുടെ മകളുടെ തിരിച്ച് വരവ് അവർ അത്രമേൽ ആഗ്രഹിക്കുന്നുണ്ടായിരുന്നു. തീർത്ഥയുടെ വേദനകൾക്ക് ഒരു ആശ്വാസം തന്നെയായിരുന്നു ഈ തിരിച്ച് വരവ്. പഴയ ഓർമ്മകൾ സ്വപ്ന രുപേണ അവളെ പൊള്ളികുന്നുണ്ടെങ്കിലും അത് ഒന്നും അവൾ പുറത്ത് കാട്ടിയിരുന്നില്ല.

അച്ഛനും അമ്മക്കും മുന്നിൽ സങ്കടങ്ങൾ എല്ലാം മറന്ന് അവരുടെ പഴയ തീർത്തു ആയി മാറുകയായിരുന്നു അവൾ. എന്നാൽ രാത്രിയുടെ ഏകാന്തതയിൽ അവളുടെ കണ്ണുനീരിനെ തുറന്നു വിട്ട് തലയണയിൽ മുഖം പൂഴ്ത്തി അവൾ ആശ്വാസം കണ്ടെത്തിയിരുന്നു. " ഇവിടെ ആരുമില്ലേ ആരുടെയോ ശബ്ദം കെട്ടാണ് നിർമ്മല അടുക്കളയിൽ നിന്നും വന്നത് അപ്പോളെ കണ്ടു കൈയിൽ ഒരു കവറുമായി നിൽക്കുന്ന പോസ്റ്മാൻ ദിവാകരനെ " അല്ല ആരിത് ദിവാകരനോ, എന്നാ പതിവില്ലാതെ ഈ വഴിക്കൊക്കെ. " നിർമലേച്ചിയെ തീർത്ഥ മോള് എന്തിയെ ആ കുട്ടിക്ക് ഒരു എഴുതുണ്ട് അത് തരാൻ വന്നതാ നിർമല സംശയത്തോടെ ദിവാകരനെ നോക്കി എന്നിട്ട് നോട്ടം മാറ്റി ഉറക്കെ വിളിച്ച് പറഞ്ഞു " തീർത്തു ദേ പോസ്റ്മാൻ വന്നിരിക്കുന്നു നിനക്ക് എന്തോ എഴുതുണ്ടെന്ന്. ദിവാകരൻ പിന്നെയും നിർമലയോട് സംസാരിച്ച് തുടങ്ങി " അല്ല ചേച്ചി മോൾക്ക്‌ ഇപ്പൊ എങ്ങനെ ഒണ്ട് അസുഖം ഓക്കേ മാറിയില്ലേ. "അതൊക്കെ മാറി ദിവാകരാ ഇപ്പൊ കുഴപ്പൊന്നുമില്ല. " എന്നാ പിന്നെ മോൾക്ക്‌ മറ്റൊരു വിവാഹം നോക്കി കൂടെ ചേച്ചി ഇനിയും ഓരോന്നും ഓർത്ത് വിഷമിക്കാതെ, പുതിയൊരു ജീവിതം തുടങ്ങുമ്പോൾ പഴയതെല്ലാം മറന്നോളും. " എല്ലാം മറന്നെന്ന് അവൾ പറയുന്നുണ്ട് എന്നാൽ ഞങ്ങടെ മുന്നിൽ സന്തോഷിക്കുമ്പോളും അവളുടെ ഉള്ളു പിടയുന്നത് അമ്മയായ എനിക്ക് കാണാൻ കഴിയുന്നുണ്ട്.

നാളെ എനിക്കും അദ്ദേഹത്തിനും എന്തെങ്കിലും പറ്റി പോയാൽ എന്റെ കുട്ടി തനിച്ചാകും അത് കൊണ്ട് മറ്റൊരു വിവാഹം നോക്കണം മോൾക്ക് ഇപ്പൊ വേണ്ട കുറച്ചൂടെ കഴിയട്ടെ. എന്തോ പറയാൻ തുടങ്ങിയ ദിവാകരൻ പെട്ടെന്നാണ് തീർത്ഥ വരുന്നത് കണ്ടത് ഉടൻ തന്നെ നിർമലയെ അത് കാണിച്ച് കൊടുതുകൊണ്ട് വിഷയം മാറ്റി. താഴേക്ക് വന്ന തീർത്ഥ കാണുന്നത് പോസ്റ്മാനോട് സംസാരിച്ച് നിൽക്കുന്ന അമ്മയെ ആയിരുന്നു അവൾ പതിയെ അവരുടെ അടുത്തേക്ക് നടന്നു. തീർത്ഥയെ കണ്ട ദിവാകരൻ വേഗം തന്നെ കവർ അവളെ ഏല്പിച്ച് ഒപ്പും വാങ്ങി യാത്ര പറഞ്ഞു പോയി. തീർത്ഥയും അമ്മയും പതിയെ മുഖത്തോട് മുഖം നോക്കി രണ്ടുപേരുടെയും മുഖത്ത് ആകാംഷ നിറഞ്ഞിരുന്നു കവറിൽ എന്താണെന്ന് അറിയാൻ. തീർത്ഥ കവർ തുറന്ന് വായിച്ച് നോക്കി പെട്ടെന്ന് തന്നെ അവളുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു അതിന്റെ പ്രതിഫലം എന്നോണം അവൾ അമ്മയുടെ കവിളിൽ അമർത്തി ചുംബിച്ചു. ഒന്നും മനസിലാകാതെ അമ്പരന്നു നില്കുകയായിരുന്നു നിർമല അത് മനസിലാക്കി എന്നോണം തീർത്ഥ പറഞ്ഞു. "എന്റെ നിമ്മിക്കുട്ടിയെ ഞാൻ കഴിഞ്ഞ ദിവസം ഒരു കോളേജിൽ ഇന്റർവ്യൂന് പോയിരുന്നില്ലേ. " ഹാ ഈശ്വര മഠം ഗ്രൂപ്പിന്റെ കോളേജോ മറ്റോ അല്ലാഞ്ഞോ. "ഹും അത് തന്നെ ഈശ്വര മഠം ഗ്രൂപ്പിന്റെ കിഴിൽ ഉള്ള കോളേജ് sri eshwar college of art and science, അവിടെ നാളെ മുതൽ ജോലിക്ക് വരാൻ പറഞ്ഞു കൊണ്ടുള്ള അപ്പോയ്ന്റ്മെന്റ് ലെറ്ററാ.

ഒറ്റ ശ്വാസത്തിൽ അത്രയും പറഞ്ഞപ്പോളേക്കും തീർത്ഥ കിതച്ച് പോയിരുന്നു. നിർമലക്കും അവരുടെ സന്തോഷം അടക്കാൻ ആകുന്നില്ലായിരുന്നു അവർ തീർത്ഥയെ ചേർത്തു പിടിച്ച് നെറ്റിയിൽ അമർത്തി ചുംബിച്ചു. പിറ്റേന്ന് തീർത്ഥ അതിരാവിലെ തന്നെ എഴുന്നേറ്റു, ജീവിതത്തിലെ പുതിയൊരു തുടക്കം അമ്പലത്തിൽ പോയി തുടങ്ങാമെന്ന് തീരുമാനിച്ചിരുന്നു അവൾ. കുളിച് ഒരു സെറ്റ് സാരിയും ചുറ്റി, ചമയങ്ങൾ ഒന്നും തന്നെ ഇഷ്ടമല്ലായിരുന്നു അവൾക്ക് അത്കൊണ്ട് തന്നെ മുടി ഒന്നു മാടി ഒതുക്കി കുളിപ്പിന്നൽ ഇട്ട് താഴേക്ക് ചെന്നു. സ്റ്റെപ് ഇറങ്ങി വരുന്ന തീർത്ഥയെ ഒരു നിമിഷം നോക്കി നിന്നു പോയി പരമേശ്വരനും നിർമലയും പെട്ടെന്ന് നോട്ടം മാറ്റി നിർമല ചോദിച്ചു. " തീർത്തു അതിരാവിലെ നീ ഇത് എങ്ങോട്ടാ മോളെ അവരെ നോക്കി പുഞ്ചരിച്ചോണ്ട് സ്റ്റെപ് ഇറങ്ങി കൊണ്ട് അവൾ പറഞ്ഞു. " എന്റെ നിമ്മിക്കുട്ടിയെ ഞാൻ ഒന്നു അമ്പലത്തിൽ പോയിട്ട് വരാം, ഇന്ന് മുതൽ ജോലിക്ക് പോയി തുടങ്ങുവല്ലേ. ഒന്നു ഭഗവാനെ കണ്ടിട്ട് പോകാമെന്ന് കരുതി. " ആണോ മോളെ എന്നാ നേരത്തെ പറയായിരുന്നില്ലേ അമ്മ കൂടി വരായിരുന്നു.

" അത് സാരമില്ലമ്മ കുറച്ച് ദുരമല്ലേ ഉള്ളു ഞാൻ പോയി തൊഴുതിട്ട് വരാം. " ശരി മോളെ സൂക്ഷിച്ച് പോണോട്ടോ പരമേശ്വരനും അവളോട് പറഞ്ഞു " ശരി അച്ചേ അവൾ യാത്ര പറഞ്ഞു പുറത്തേക്ക് നടന്നു. പുലർച്ചെ ആയിരുന്നതിനാൽ അമ്പലത്തിൽ തിരക്ക് കുറവായിരുന്നു തീർത്ഥ പതിയെ നടന്ന് ശ്രീകോവിലിന് മുന്നിൽ തൊഴുകൈയാലേ കണ്ണുകൾ അടച്ചു നിന്നു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു, കഴിഞ്ഞു പോയ ഓരോ കാര്യങ്ങളും അവളുടെ മനസിലൂടെ കടന്നു പോയി. " ഭഗവാനെ ഇന്ന് എന്റെ ജീവിത്തിലെ ഒരു പുതിയ അധ്യായം തുടങ്ങുവാ, സഹിക്കാൻ കഴിയാത്ത സങ്കടങ്ങൾ തന്നപ്പോളും ഒരു പരാതിയും നിന്നോട് ഞാൻ പറഞ്ഞിട്ടില്ല ഇനിയുള്ള ജീവിതം എങ്ങനെയാന്ന് പോലും എനിക്ക് അറിയില്ല. എന്ത് വന്നാലും കാവലും തുണയുമായി കൂടെ ഉണ്ടാകണേ ഭഗവാനെ. തന്റെ സങ്കടങ്ങളെല്ലാം അവൾ ആ തിരുനടയിൽ തുറന്നു പറഞ്ഞു.

മനസിന് ഒരു പുത്തൻ ഉണർവ് കിട്ടിയത് പോലെ തോന്നി അവൾക്ക്. ഒഴുകി ഇറങ്ങുന്ന കണ്ണുനീരിനെ തുടച്ച് നീക്കി തൊഴുത് പുറത്തേക്കിറങ്ങി. വീട്ടിൽ എത്തി എല്ലാവരോടും ഒപ്പമിരുന്ന പ്രാതൽ കഴിച്ച് അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞവൾ കോളേജിലേക്ക് ഇറങ്ങി. ആദ്യ ദിവസമായതിനാൽ വൈകണ്ടെന്നു കരുതി ഓട്ടോയിലായിരുന്നു കോളേജിലേക്ക് പോയത്. പോകുന്ന വഴിക്കാണ് റോഡിൽ ഒരാൾക്കൂട്ടം കണ്ടത് ദൈവമേ ഇന്ന് ആദ്യ ദിവസായിട്ട് വൈകുവോ മനസ്സിൽ ഓർത്ത് കൊണ്ട് അവൾ പുറത്തേക്ക് നോക്കി എന്നിട്ട് ഓട്ടോകാരനോട് ഇപ്പൊ വരാന്നും പറഞ്ഞ് ആൾക്കുട്ടത്തിനിടയിലൂടെ മുന്നിലേക്ക് നുഴഞ്ഞു കയറി. മുന്നിലെത്തിയപ്പോൾ കണ്ടു എല്ലാവരും പേടിയോടെ എങ്ങോട്ടേക്കൊ നോക്കി നില്കുന്നത് അവരുടെ നോട്ടത്തെ പിന്തുടർന്ന് നോക്കിയ അവൾ മുന്നിലെ കാഴ്ച കണ്ട് ഞെട്ടി വിറച്ചു പോയി ഒരേ സമയം ദേഷ്യവും പേടിയും അവളെ വന്നു മൂടാൻ തുടങ്ങി............ (തുടരും )...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story