❣️ശിവതീർത്ഥം❣️: ഭാഗം 30

shivatheertham

എഴുത്തുകാരി: സ്‌നേഹാ സാജു

ദേവൻ നേരെ റൂമിലേക്കാണ് പോയത്. ചാരിയിട്ട വാതിൽ തുറന്ന് അകത്ത് കയറിയപ്പോൾ അവിടെ ആരും ഉണ്ടായിരുന്നില്ല. പെട്ടെന്ന് തന്നെ അവന്റെ നോട്ടം ബല്കാണിയിലേക്ക് എത്തി അപ്പോളെ കണ്ടു അവിടെ നിൽക്കുന്ന തീർത്ഥയെ. ദേവൻ പതിയെ വാതിൽ തുറന്ന് അങ്ങോട്ടേക്ക് ചെന്നു. അവിടെ എത്തിയപ്പോളെ കണ്ടു ബല്കാണിയുടെ കൈവരിയിൽ പിടിച്ച് ദൂരേക്ക് നോക്കി നിൽക്കുന്ന തീർത്ഥയെ അവളുടെ കണ്ണുകൾ നിർത്താതെ പെയ്യുന്നുണ്ടായിരുന്നു. അത് കൺകെ ദേവന്റെ ഉള്ളും നീറുന്നുണ്ടായിരുന്നു. പതിയെ അവളുടെ അടുത്തേക്ക് ചെന്ന് പുറകിലൂടെ ചുറ്റി പിടിച്ചു അവൻ. എന്നാൽ അവളിൽ നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല അത് അവന് വല്ലാതെ സങ്കടത്തിലാക്കി. പെട്ടെന്ന് തന്നെ അവൻ അവളെ തനിക്ക് അഭിമുഖമായി തിരിച്ചു നിർത്തി. അപ്പോളും തല താഴ്ത്തി നിൽക്കുവല്ലാതെ മുഖമുയർത്തി അവനെ ഒന്നു നോക്കുക കൂടി ചെയ്തില്ല അവൾ. " തീർത്ഥ മുഖത്തേക്ക് നോക്ക്. അവന്റെ വാക്കുകൾ കേട്ടിട്ട് പോലും അവൾ തല ഉയർത്തി നോക്കിയില്ല അത് കണ്ടതോടെ അവൻ അവളോട് ദേഷ്യത്തിൽ പറഞ്ഞു.

" പറഞ്ഞത് കേട്ടില്ലേ മുഖത്തേക്ക് നോക്കെടി. അവന്റെ ശബ്ദം ഉയർന്നത്തോടെ അവൾ പതിയെ തല ഉയർത്തി അവന്റെ മുഖത്തേക്ക് നോക്കി. അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ കൺകെ അങ്ങനെ ഒന്നും പറയേണ്ടിയിരുന്നില്ല എന്ന് അവന് തോന്നി പോയി. " എന്താ എന്താ തീർത്തു ഇത് "എ...ന്റെ...കു... ഴ... പ്പം... കൊ... ണ്ടാണോ.... ദേ... വേ... ട്ടാ... നീ... ലു... ന്... ഇങ്ങനെ വ... ന്നെ... ഞാ... ൻ... സ.. ത്യ... മയി... ഒ... ന്നും... ചെ... യ്യ്.. ത്തി... ല്ല. ഏങ്ങലടികൾക്കിടയിൽ മുറിഞ്ഞു പോകുന്ന വാക്കുകൾ പെറുക്കി കൂട്ടി എങ്ങനൊക്കെയോ അവൾ പറഞ്ഞൊപ്പിച്ചു. അവളുടെ ഓരോ വാക്കുകളും ദേവനെ കുത്തി നോവിച്ചു കൊണ്ടിരുന്നു. ദേവൻ അവളെ തന്നിലേക്ക് ചേർത്ത് നിർത്തി. അവൾ ഒന്നു ശാന്തം ആയെന്ന് കണ്ടതോടെ അവൻ പറഞ്ഞു തുടങ്ങി. " സോറി മോളെ നിന്നെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല ദേവേട്ടൻ. " ദേവേട്ടാ നിവി പറഞ്ഞത് നേരാ ഞാൻ ഒരു ഭാഗ്യം കെട്ടവളാ അതുകൊണ്ടല്ലേ ഞാൻ സ്നേഹിക്കുന്നവരൊക്കെ എന്നെ വിട്ടു പോകുന്നത്. ഇപ്പൊ കണ്ടോ ഇവിടെയും ഇങ്ങനെ ആയി. ഇനി ഇങ്ങനെ ഒന്നും വരാൻ പാടില്ല ദേവേട്ടാ അത് കൊണ്ട് ഞാൻ എങ്ങോട്ടെങ്കിലും പൊക്കോള്ളാം. പറയുന്നതിനിടക്ക് അവളുടെ വാക്കുകൾ ഇടറിയിരുന്നു കണ്ണുകൾ നിറഞ്ഞിരുന്നു.

ദേവൻ അവളുടെ വാക്കുകൾകേട്ട് ഞെട്ടി പോയിരുന്നു. പെട്ടെന്ന് തന്നെ ആ ഞെട്ടൽ മാറ്റികൊണ്ട് അവൻ പറഞ്ഞു. " എന്താ എന്താ തീർത്ഥ നീ ഈ പറയുന്നത്. അങ്ങനെ എന്നെ വിട്ടിട്ട് പോകാൻ പറ്റുമോ നിനക്ക്. പറ പറ്റുമോ. സോറി മോളെ ഇന്ന് നിന്നെ ഞാൻ ഒരുപാട് വേദനിപ്പിച്ചുന്ന് അറിയാം അതിന് ഓക്കേ ഒരു കാരണം ഉണ്ട് അത് പറയാനാ ഞാൻ ഇപ്പൊ വന്നേ. " എന്താ ദേവേട്ടാ എന്താ കാര്യം. തീർത്ഥ ആകാംക്ഷയോടെ അവനോട് ചോദിച്ചു. ദേവൻ പതിയെ ഹോസ്പിറ്റലിൽ വെച്ച് വിശ്വ പറഞ്ഞ കാര്യങ്ങളും ഫോണിൽ ഷൂട്ട്‌ ചെയ്ത വീഡിയോയും അവളെ കാണിച്ചു കൊടുത്തു. തീർത്ഥ ഞെട്ടലോടെ എല്ലാം കേട്ടുന്നിന്നു. " ദേവേട്ടാ ഇവൾ ഇത്രകാരിയായിരുന്നോ എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. " വിശ്വസിക്കണം. ഇതൊക്കെ കണ്ടപ്പോൾ അവൾ ഇങ്ങോട്ട് പണിഞ്ഞ അതെ നാണയത്തിൽ തിരിച്ച് ഒരു പണി കൊടുക്കണോന്ന് തോന്നി പിന്നെ നല്ല പിള്ള എന്നാ അവളുടെ മുഖം മൂടി വലിച്ചു കീറണം എനിക്ക്. " അത് എന്ത് പണിയാ ദേവേട്ടാ. " നമ്മളെ തമ്മിൽ പിരിക്കാൻ വേണ്ടിയല്ലേ അവൾ ഓരോന്നും ചെയ്യുന്നേ അപ്പോൾ അങ്ങനെ തന്നെ ആയിക്കോട്ടെ. " മനുഷ്യന് മനസിലാകുന്ന ഭാഷയിൽ പറ മനുഷ്യ.

" ഹോ എന്റെ ബുദ്ധുസെ, നമ്മൾ തമ്മിൽ തെറ്റിയ പോലെ ഒന്നു അഭിനയിക്കാം അവൾക്ക് മുന്നിൽ അവൾ വിചാരിച്ചത് നടന്നതായി കരുതിക്കോട്ടെ. വിശ്വാസം തെറ്റായിരുന്നെന്ന് അറിയുമ്പോൾ നന്നായി വേദനിച്ചോളും. " അങ്ങനെ ചെയ്താൽ അവൾക്ക് പക കൂടില്ലേ. " അതിനു മുന്നേ അവളുടെ മുഖം മൂടി പറിച്ചെറിയും ഞാൻ. കളിച്ച് കളിച്ച് അവൾ വീട്ടിൽ ഉള്ളവരെ നോവിക്കാൻ തുടങ്ങി ഇനി മുന്നോട്ട് കൊണ്ടുപോകാൻ പറ്റില്ല. " മ്മ്. " അല്ല കുറച്ച് മുന്നേ എന്തോ പറഞ്ഞല്ലോ പോകുവാന്നോ മറ്റോ എന്നിട്ട് പോണില്ലേ. കുസൃതി ചിരിയോടെ ദേവൻ അവളോട് പറഞ്ഞു. അത് കണ്ട് അവനെ നോക്കി ഒന്നു ഇളിച്ച് കാണിച്ചോണ്ട് തീർത്ഥ പറഞ്ഞു. " ആരൂ പറഞ്ഞു അങ്ങനെ എന്നെ പറഞ്ഞു വിട്ടിട്ട് നിങ്ങള് സുഹിക്കണ്ട. എന്തായാലും എന്നെ കെട്ടിയില്ലേ ഇനി അങ്ങോട്ട് സഹിച്ചോട്ടോ. അവളുടെ കുറുമ്പോടെ ഉള്ള സംസാരം കേട്ട് ദേവൻ ചിരിച്ച് പോയിരുന്നു. പെട്ടെന്ന് തന്നെ ദേവൻ അവളെ ചേർത്ത് നിർത്തി നെറ്റിയിൽ ഒന്നു മുത്തി. കണ്ണുകൾ അടച്ച് അത് അവൾ സ്വീകരിച്ചു. കുറച്ച് നേരത്തെ മൗനത്തിന് ശേഷം ദേവൻ പറഞ്ഞു. " തീർത്തു നീ എങ്ങനെ ആടി ഇത്ര പെട്ടെന്ന് എന്റെ കൊച്ചിനെ വളച്ചത്. " അത് എന്താ ദേവേട്ടാ അങ്ങനെ പറഞ്ഞെ. അവൾ സംശയത്തോടെ അവനോട് ചോദിച്ചു.

ദേവൻ ഒരു നെടുവീർപ്പ് ഇട്ട് താഴെ നടന്നതെല്ലാം അവളോട് പറഞ്ഞു അത് കേൾക്കെ അവൾ പൊട്ടി ചിരിച്ച് പോയിരുന്നു. ചിരി ഒന്നു അടങ്ങിയപ്പോൾ അവൾ അവനോട് പറഞ്ഞു. " ഇപ്പൊ മനസിലായില്ലേ എനിക്കും ചോദിക്കാനും പറയാനും ആളുണ്ടെന്ന് അതുകൊണ്ടെ എന്നോട് ഇടപെടുമ്പോൾ സൂക്ഷിച്ച് ഇടപെട്ടോട്ടോ. " ഹും ഒരു അമ്മേം മോളും വന്നേക്കുന്നു. അവളെ നോക്കി മുഖം വീർപ്പിച്ച് കൊണ്ട് ദേവൻ പറഞ്ഞു. അത് കേൾക്കെ ഒരു ചിരിയോടെ തീർത്ഥ അവന്റെ കഴുത്തിലൂടെ ചുട്ടിപിടിച്ച് വീർപ്പിച്ച് വെച്ച കവിളിൽ ചുണ്ടുകൾ ചേർത്തു നിമിഷനേരം കൊണ്ട് അവളുടെ പല്ലുകൾ അവന്റെ കവിളിൽ ആഴ്നിറങ്ങി. വേദന കൊണ്ട് അവൻ മുഖം ചുളിച്ചു. വേഗം തന്നെ അവനിൽ നിന്നും വിട്ടുമാറി പുറത്തേക്ക് ഓടിയിരുന്നു അവൾ പോകുന്ന വഴി അവൾ വിളിച്ചു പറഞ്ഞു. " ഇനി എന്നെ വേദനിപ്പിക്കണോന്ന് തോന്നുമ്പോൾ ഓർത്ത് വെച്ചോട്ടാ . " ഡി നിന്നെ എന്റെ കൈയിൽ കിട്ടും അപ്പൊ എടുത്തോളാട്ടോ. " ഹോ ആയിക്കോട്ടെട്ടോ. അവൾ പുഞ്ചിരിചോണ്ട് പുറത്തേക്ക് ഓടി. ദേവൻ അവൾ പോയ വഴിയേ നോക്കി നിന്നു പതിയെ അവന്റെ ചുണ്ടിലും ഒരു ചിരി മിന്നി. 💫💫💫💫💫💫💫💫💫💫💫💫💫💫💫

പിന്നെ അങ്ങോട്ട് ദേവനും തീർത്ഥയും അഭിനയിച്ച് തകർക്കുവായിരുന്നു. അങ്ങനെ രണ്ട് ദിവസങ്ങൾ കണ്ണടച്ചു തുറക്കും പോലെ കടന്നു പോയി. " ചായ. ദേവൻ സ്റ്റെപ് ഇറങ്ങി താഴേക്ക് വന്നുകൊണ്ട് പറഞ്ഞു. അത് കേൾക്കെ ഉടനെ തന്നെ തീർത്ഥ അടുക്കളയിൽ നിന്നും ചായയുമായി വന്ന് അവനു നേരെ നീട്ടി. അവൻ പുഞ്ചിരിച്ചോണ്ട് അത് വാങ്ങി ചുണ്ടോട് ചേർക്കാൻ തുടങ്ങിയപ്പോളേക്കുമാണ് സ്റ്റെപ് ഇറങ്ങി വരുന്ന നിവിയെ കാണുന്നത്. പെട്ടെന്ന് തന്നെ ദേവന്റെ മുഖഭാവം മാറാൻ തുടങ്ങി അവൻ കപട ദേഷ്യത്തോടെ തീർത്തയോട് പറഞ്ഞു. " നിന്നോട് ആരാ എനിക്ക് ചായ കൊണ്ടുവരാൻ പറഞ്ഞത്. തീർത്ഥ ഒന്നും മനസിലാകാതെ അവനെ തുറിച്ച് നോക്കി. പെട്ടെന്ന് തന്നെ പുറകിൽ ഒരു കാൽപെരുമാറ്റം കേട്ട് അവൾ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു സ്റ്റെപ് ഇറങ്ങി വരുന്ന നിവിയെ കാര്യം മനസിയായപോലെ അവൾ ദേവനെ നോക്കി. എന്നിട്ട് തല താഴ്ത്തി നിന്നു. താഴത്തെ ബഹളം കെട്ടാണ് നിവി അങ്ങോട്ട് വന്നത്. " എന്താ എന്താ ഇവിടെ. " ഹേ ഒന്നൂല്ല നിവി. ഞാൻ ഒരു ചായ ചോദിച്ചപ്പോൾ കൊണ്ടുവന്നത് ഇവൾ. ഇവളെ കണ്ടു കൊണ്ട് ഓഫീസിലേക്ക് ഇറങ്ങിയാൽ അന്നത്തെ ദിവസം പോയി. തീർത്ഥ അവനെ മുഖം കുർപ്പിച്ച് നോക്കി അത് കൺകെ ദേവൻ അവളെ ഇളിച്ചു കാണിച്ചു.

ഇവരുടെ ഈ കളികൾ കണ്ട് സോഫയിൽ ഇരുന്ന് നീലുവും അവളുടെ മടിയിൽ ഇരുന്ന് കാര്യം എന്താണെന്ന് പോലും അറിയാതെ ആരൂട്ടിയും പൊട്ടിച്ചിരിക്കാൻ തുടങ്ങി. " ദേവേട്ടന് ചായ അല്ലെ വേണ്ടത് അത് ഞാൻ ഇപ്പൊ ഉണ്ടാക്കികൊണ്ട് വരാം. അത്രയും പറഞ്ഞ് നിവി അടുക്കളയിലേക്ക് നടന്നു. കുറച്ച് നടന്ന് തിരിഞ്ഞു നോക്കിയിട്ട് അവിടെ നിന്ന് തീർത്തയോട് പറഞ്ഞു. " അതെ നിന്നോട് ഞാൻ പറഞ്ഞു ദേവേട്ടന്റെ പുറകെ നടക്കരുതെന്ന്. ഏട്ടന് എന്താ വേണ്ടെന്ന് വെച്ചാൽ ഞാൻ ചെയ്ത് കൊടുത്തോള്ളാം കേട്ടല്ലോ. തീർത്ഥയോട് പറഞ്ഞു കൊണ്ട് അവൾ അടുക്കളയുലേക്ക് പോയി. തീർത്ഥ ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു. അവൾ പോയെന്ന് ഉറപ്പ് വരുത്തിയതും തീർത്ഥ ദേവന്റെ കൈയിൽ ഒരു നുള്ള് വെച്ച് കൊടുത്തു. " അയ്യോ, എന്തിനാടി പുല്ലെ എന്നെ നുള്ളി പറിച്ചത് " നിങ്ങൾക്ക് എന്റെ ചായ പിടിച്ചില്ലലെ കാണിച്ച് തരാം ഞാൻ. " എന്റെ ദൈവമേ അഭിനയിച്ച് അഭിനയിച്ച് അവസാനം ഇവളുടെ കൈ കൊണ്ടായിരിക്കോ എന്റെ മരണം. ദേവൻ മനസ്സിൽ പറഞ്ഞു കൊണ്ട് നേരെ നോക്കിയത് നിവിയുടെ മുഖത്തെക്കായിരുന്നു. അവൾക്ക് ഒരു വളിച്ച ചിരി കൊടുത്തു അവൻ. " ദാ ദേവേട്ടാ ചായ. ദേവൻ അവളുടെ കൈയിൽ നിന്നും ചായ വാങ്ങി ചുണ്ടോട് ചേർത്തത് മാത്രമേ ഓർമ്മയുള്ളൂ.

കൈയിച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയിൽ എത്തിയിരുന്നു അവൻ. ദേവന്റെ ഈ കാട്ടായമൊക്കെ കണ്ട് തീർത്ഥയും നീലുവും ചിരി കടിച്ചു പിടിച്ചു നിന്നു. " എങ്ങനെ ഉണ്ട് ദേവേട്ടാ ചായ. " പിന്നെ സൂപ്പറാ. എങ്ങനൊക്കെയോ അവൻ പറഞ്ഞൊപ്പിച്ചു. പെട്ടെന്ന് ആണ് നിവിക്ക് ഒരു ഫോൺ വന്നത് ഇപ്പൊ വരാന്നും പറഞ്ഞ് അവൾ മുകളിലേക്ക് കയറി പോയി. അവൾ പോയെന്ന് ഉറപ്പായതോടെ ദേവൻ വാഷ്ബേയിസന്റെ അടുത്തേക്ക് പോയി വായിലുണ്ടായിരുന്നു ചായ അതിലേക്ക് തുപ്പി. ഇത് കണ്ട് കൊണ്ടാണ് വിശ്വ അങ്ങോട്ട് വന്നത് അവനെ കണ്ടതോടെ തീർത്ഥ വേഗന്ന് അവൾ ഉണ്ടാക്കിയ ചായ അവനു നേരെ നീട്ടി. " ഹാ ആരിത് വിശ്വട്ടനോ, ദാ ചായ കുടി. വിശ്വ അവളുടെ കൈയിൽ നിന്ന് ചായ വാങ്ങി സോഫയിൽ പോയിരുന്നു. അപ്പോളേക്കും ദേവൻ അങ്ങോട്ട് പാഞ്ഞു വന്നുകൊണ്ട് തീർത്ഥയോട് ചോദിച്ചു. " എടി എടി നിന്നോട് ആരെടി ചായ അവനു കൊടുക്കാൻ പറഞ്ഞത്. " നിങ്ങൾക്ക് ഞാൻ ഉണ്ടാക്കിയ ചായ വേണ്ടെന്നല്ലേ പറഞ്ഞത് അത് കൊണ്ട് നിവി ഉണ്ടാക്കി കൊണ്ടുവന്നിട്ടില്ലേ അത് കുടിച്ചാൽ മതി നിങ്ങൾ.

നല്ലതാന്നല്ലേ പറഞ്ഞെ. വിശ്വ ഒന്നും മനസിലാകാതെ അവരെ രണ്ടുപേരെയും മാറി മാറി നോക്കി. അവന്റെ കാട്ടിക്കൂട്ടൽ കണ്ട് നീലു കുറച്ച് മുന്നേ നടന്നതെല്ലാം അവനോട് പറഞ്ഞു അത് കേൾക്കെ അവൻ വയറു പൊത്തി ചിരിക്കാൻ തുടങ്ങിയിരുന്നു. അവന്റെ ചിരി കേട്ട് ദേവൻ അവനെ കുർപ്പിച്ചു നോക്കി അത് കണ്ടതോടെ അവന്റെ ചിരി സ്വിച് ഇട്ടപോലെ നിന്നു. തീർത്ഥയെ നോക്കി ഒന്നു പുച്ഛിച്ചോണ്ട് അവൻ പറഞ്ഞു. " നിനക്ക് ഉള്ളത് ഞാൻ തരാടി. " ഓക്കേ ഞാൻ കാത്തിരിക്കുന്നു. ഇവരുടെ അടിയുടെ ഇടക്ക് വിശ്വ നോക്കുമ്പോളാണ് എവിടെയോ പോകാൻ തയ്യാറായി വരുന്ന നിവിയെ കണ്ടത്. അവൻ വേഗം തന്നെ ദേവനെ അവൾ വരുന്നത് കണ്ണുകൊണ്ട് കാണിച്ചു. പെട്ടെന്ന് തന്നെ തീർത്തയുമായുള്ള വഴക്ക് മാറ്റിയിട്ട് ദേവൻ വിശ്വയുടെ അടുത്തേക്ക് പോയിരുന്നു. അപ്പോളേക്കും നിവി താഴേക്ക് എത്തിയിരുന്നു. അവൾ ദേവനടുത്തേക്ക് വന്നിട്ട് പറഞ്ഞു. " ദേവേട്ടാ ഞാൻ ഒന്നു പുറത്ത് പോകുവാട്ടോ. " എങ്ങോട്ടാ നിവി നീ തിരക്ക് പിടിച്ച്. " അത് ഏട്ടാ ബാംഗ്ലൂരിൽ നിന്ന് എന്റെ ഒരു ഫ്രണ്ട് വന്നിട്ടുണ്ട് ഒന്നു കാണാൻ പോകുവാ. " മ്മ്. ഞങ്ങളും ഇപ്പൊ ഇറങ്ങും എവിടെയാന്ന് പറഞ്ഞാൽ ഞങ്ങൾ നിന്നെ ഡ്രോപ്പ് ചെയാം. " അയ്യോ വേണ്ടാ ദേവേട്ടാ നിങ്ങൾക്ക് ലേറ്റ് ആകും ഞാൻ ഒരു ഓട്ടോ വിളിച്ചിട്ടുണ്ട്.

" മ്മ്. എന്നാ ശരി. നിവി എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി. അവൾ പോയതും ദേവനും വിശ്വയും പരസ്പരം മുഖത്തോട് മുഖം നോക്കി എന്നിട്ട് ദേവൻ പറഞ്ഞു. " വിശ്വ ഒന്നു വേഗം വന്നേ എന്നെ ഒന്നു ഓഫീസിൽ ഡ്രോപ്പ് ചെയ് ഞാൻ മറന്നു ഇന്ന് എനിക്ക് അർജന്റ് ആയി ഒരു മീറ്റിംഗ് ഉണ്ട്. " എന്നിട്ട് ആണോ ദേവാ നീ ഇവിടെ തീർത്ഥയുമായി തല്ലുണ്ടാക്കി ഇരിക്കുന്നെ. വേഗം വാ. അതും പറഞ്ഞ് വിശ്വ പെട്ടെന്ന് തന്നെ പുറത്തേക്ക് ഇറങ്ങി. ദേവൻ തീർത്ഥയോടും നീലുവിനോടും യാത്ര പറഞ്ഞ് ആരൂട്ടിക്ക് ഒരു ഉമ്മയും കൊടുത്ത് പുറത്തേക്ക് പോയി. പുറത്തേക്ക് ഇറങ്ങുമ്പോളേക്ക് അകത്തേക്ക് നോക്കി വിളിച്ച് പറഞ്ഞു. " അമ്മേ ഞാൻ ഇറങ്ങുവാട്ടോ. " ശരി മോനെ. അപ്പോളേക്കും ദേവനെ യാത്രയാക്കാൻ ദേവകിയമ്മ ഉമ്മറത്തേക്ക് എത്തിയിരുന്നു. എല്ലാർക്കും കൈ വീശി കാണിച്ച് അവർ പുറത്തേക്ക് പോയി. 💫💫💫💫💫💫💫💫💫💫💫💫💫💫💫 നിവി നേരെ പോയത് Sky line എന്നാ അപ്പാർട് മെന്റിലേക്കായിരുന്നു. അതിന് മുന്നിൽ ഓട്ടോ നിർത്തി പൈസ കൊടുത്തവൾ പുറത്തേക്ക് ഇറങ്ങി. അവളുടെ പുറകെയായി ദേവനും വിശ്വയും അവരുടെ കറിലും ഉണ്ടായിരുന്നു. കാർ നിർത്തി അവർ ഉള്ളിലേക്ക് കയറി പോകുന്ന നിവിയെ ഫോളോ ചെയ്തു.

നിവി നേരെ ലിഫ്റ്റിലേക്ക് കയറി ലിഫ്റ്റിന്റെ ഡോർ അടയുന്നതിന് മുൻപ് തന്നെ വിശ്വയും ദേവനും കാർചിഫ് കൊണ്ട് മുഖം മറച്ചുകൊണ്ട് അതിലേക്ക് കയറി. നിവി ഫോണിൽ ആയത് കൊണ്ട് ഇതൊന്നും ശ്രദ്ധിക്കുനില്ലായിരുന്നു അത് തന്നെ അവർക്ക് വലിയ ആശ്വാസം നൽകി. 7 th ഫ്ലോറിൽ എത്തിയപ്പോളേക്കും ലിഫ്റ്റിന്റെ ഡോർ തുറന്ന് നിവി പുറത്തേക്ക് ഇറങ്ങി അവൾക്ക് പിന്നാലെ അവൾ പോലുമറിയാതെ ദേവനും വിശ്വയും. " ദേവാ ഇവളിത് എങ്ങോട്ടാ, ഇനി നമ്മളോട് പറഞ്ഞപോലെ ഫ്രണ്ടിനെ കാണാൻ എങ്ങാൻ വന്നതാണോ. " ടാ വിശ്വ അവൾ ഫ്രണ്ടിനെ കാണാൻ വന്നതാ പക്ഷെ ഈ കാണലിൽ എന്തോ പന്തി കേട് ഉണ്ട്. അല്ലങ്കിൽ അവൾ ഇങ്ങനെ ഇടക്ക് ഇടക്ക് പുറകോട്ട് നോക്കില്ലലോ. " ആ ആർക്കറിയാം, എന്റെ ദൈവമേ അവൾ തന്നെ അവൾക്കുള്ള പണി കൊടുക്കാൻ ഒരു വഴി കാണിച്ചു തരണേ. " അതൊക്കെ തരും വിശ്വ നീ വാ അവൾ എങ്ങോട്ടാണെന്ന് നോക്കാം. രണ്ടുപേരും സംസാരം നിർത്തി പതിയെ അവളുടെ പുറകെ നടന്നു. കുറച്ച് നേരത്തെ നടപ്പിനു ശേഷം 12B എന്ന ഫ്ലാറ്റിനു മുന്നിലെത്തി നിവി നിന്നു എന്നിട്ട് പതിയെ പുറകോട്ട് തിരിഞ്ഞു നോക്കി അപ്പോളേക്കും വിശ്വയും ദേവനും അവൾക്ക് കാണാൻ പറ്റാത്ത രീതിയിൽ ഭിത്തിയുടെ സൈഡിലേക്ക് നീങ്ങി നിന്നു .

ആരുമില്ലെന്ന് ഉറപ്പ് വരുത്തിയതോടെ നിവി ആ ഫ്ലാറ്റിന്റെ കാളിങ് ബെല്ലിൽ വിരലമർത്തി. കുറച്ച് സമയത്തിന് ശേഷം ഫ്ലാറ്റിന്റെ വാതിൽ തുറന്ന് ഒരു ചെറുപ്പക്കാരൻ പുറത്തേക്ക് വന്നു. പുറത്തേക്ക് വന്ന ആളെ കണ്ട് വിശ്വയും ദേവനും ഞെട്ടിയിരുന്നു. കിരൺ വാതിൽ തുറന്നപ്പോൾ കണ്ടു പുറത്ത് നിൽക്കുന്ന നിവിയെ ഒരു വഷളൻ ചിരിയോടെ അവൻ അവളെ ഇടുപ്പിലൂടെ ചുറ്റി പിടിച്ച് അവളുടെ ചുണ്ടുകളെ സ്വന്തമാക്കിയിരുന്നു. അത് കണ്ട വിശ്വയും ദേവനും വെറുപ്പോടെ മുഖം തിരിച്ചു.നിവി ഒന്നു ഞെട്ടിയിരുന്നെങ്കിലും പതിയെ അവനിൽ നിന്ന് ചുണ്ടുകളെ മോചിപ്പിച്ചുകൊണ്ട് വശ്യമായ ചിരിയോടെ പറഞ്ഞു. " കിരൺ അകത്തു കയറിയിട്ട് ആരേലും കണ്ടാലോ " മ്മ്. ഒന്നു മൂളിയിട്ട് അവളെ കൈയിൽ കോരിയെടുത്ത് കിരൺ അകത്തേക്ക് കയറി ഡോർ വലിച്ചടച്ചു. ഡോർ അടയുന്ന ശബ്ദം കെട്ടാണ് ദേവനും വിശ്വയും സ്വബോധത്തിലേക്ക് വന്നത്. " ചെയ്യ് എന്ത് പെണ്ണാടാ അവൾ, വിശ്വ ഇവളെയാണല്ലോ ഞാൻ എന്റെ വീട്ടിൽ കേറ്റി താമസിപ്പിച്ചത്. " എന്റെ ദേവാ ഇതൊക്കെ എന്ത്, ഇവളെ കുറിച്ച് ഞാൻ അനേഷിച്ചറിഞ്ഞ കാര്യങ്ങൾ കേട്ടാൽ നീ ഞെട്ടും. ഇവൾക്ക് ഇതൊന്നും പുത്തരിയല്ലടാ ബാംഗ്ലൂരിലും കിരണും ഇവളുമായിട്ട് അരുതാത്ത ബന്ധം ഉണ്ടായിരുന്നെടാ. രണ്ടുപേരും ഒരുമിച്ച് പ്ലാൻ ചെയ്താ ഇങ്ങോട്ട് എത്തിയിരിക്കുന്നത്. "

വിശ്വ. " അതെ ദേവാ അവർ ഇങ്ങോട്ടേക്ക് വന്നത് നിന്റെ സ്വത്തുക്കൾക്ക് വേണ്ടി തന്നെയാ ആ വരവിലാ തീർത്ഥ മുന്നിൽ ചാടിയത്. " മ്മ്. ഒരു പണി കൊടുത്തേ മതിയാകു വിശ്വ. " നീ ഓർമിപ്പിച്ചത് നന്നായി ഞാൻ അത് മറന്നു പോയി വാ നമ്മുക്ക് പുറത്തേക്ക് പോകാം. ദേവനും വിശ്വയും പതിയെ പുറത്തേക്ക് ഇറങ്ങി അവരുടെ കാറിനടുത്തേക്ക് പോയി നിന്നു. അപ്പോളെ കണ്ടു ആരൊക്കെയോ അവിടെ നിന്നു സംസാരിക്കുന്നത് വിശ്വ വേഗം തന്നെ ദേവനേം കൊണ്ട് അവരുടെ അടുത്തേക്ക് ചെന്നു. " എന്താ ചേട്ടാ എന്താ പ്രശ്നം. " എന്ത് പറയാനാ മോനെ ഞാൻ ഈ അപ്പാർട് മെന്റിന്റെ സെക്രട്ടറി ആ. മക്കൾക്ക് അറിയോ ആ 12B ഫ്ലാറ്റിൽ ഒരുത്തൻ താമസിക്കുന്നുണ്ട് കിരൺ എന്നോ മറ്റോ ആ അവന്റെ പേര്. അവൻ എങ്ങാണ്ട് ബാംഗ്ലൂരിൽ ആണെന്ന് തോന്നുന്നു വല്ലപ്പോളും വരും വന്നാലോ അവന്റെ കൂടെ ഒരു പെണ്ണും ഉണ്ടാകും ദാ ഇന്നും വന്നിട്ടുണ്ട്. ഞാൻ ഇങ്ങോട്ട് വരുമ്പോൾ രണ്ടും കൂടി അകത്ത് കയറി വാതിലടക്കുന്നത് കണ്ടു. " ചേട്ടാ നിങ്ങൾക്ക് പോലീസിൽ അറിയിക്കാൻ പാടില്ലേ വിശ്വ അവരോട് ചോദിച്ചു.

" അത് എങ്ങനെയാ മോനെ. ആ ചെറുക്കൻ എന്തോ കുഴപ്പകാരനാ ഞങ്ങൾ അങ്ങനെ എങ്ങാനും ചെയ്താൽ അവൻ ചിലപ്പോൾ കൊല്ലാനും മടിക്കില്ല. ഒരിക്കൽ ഒന്നു ചോദിച്ചതിന് നല്ലത് കിട്ടിയതാ ദാ ഈ നിൽക്കുന്ന സെക്യൂരിറ്റിക്ക്. " ചേട്ടാ ഇങ്ങനെ പേടിക്കാതെ ഇതിന് ഒരു പരിഹാരം ഇന്ന് തന്നെ ഞങ്ങൾ ഉണ്ടാക്കി തരാം. ദേവൻ അയാളോട് പറഞ്ഞു. " മോനെ വേണ്ടാ അവൻ എന്തും ചെയ്യാൻ മടിയില്ലാത്തവനാ. മക്കളെ അവൻ എന്തേലും ചെയ്യും. " എന്റെ ചേട്ടാ നിങ്ങൾ ഇങ്ങനെ പേടിക്കാതെ. ഇത് ആരാന്ന് ചേട്ടന് അറിയോ. ഈശ്വരമഠം എന്ന് കേട്ടിട്ടുണ്ടോ ചേട്ടാ. " പിന്നെ കേൾക്കാതെ ഈശ്വരമഠം കാരെ കുറിച്ച് അറിയാത്തതായി ആരെങ്കിലും ഉണ്ടോ. " എന്നാലേ ദാ ഈശ്വരമഠത്തിന്റെ കിരീടം വെക്കാത്ത രാജാവ് ശിവദേവ് ആ ഈ നില്കുന്നത്. വിശ്വ ദേവനെ ചൂണ്ടി കാണിച്ചുകൊണ്ട് അവരോട് പറഞ്ഞു അവരെല്ലാം ഒരു ഞെട്ടലോടെ അവനെ നോക്കി നിന്നു. " നിങ്ങൾ പേടിക്കണ്ട ഇന്നത്തോടെ ഇതിന് ഒരു പരിഹാരം ഉണ്ടാക്കാം ഇവിടത്തെ SI വരുൺ ശങ്കർ എന്റെ ഫ്രണ്ടാ ഞാൻ അവനെ ഒന്നു വിളിക്കട്ടെ ദേവൻ അവരോടായി പറഞ്ഞു. " ശരി മോനെ സൂക്ഷിക്കണം അത്രയും പറഞ്ഞ് അവർ നടന്നു പോയി.

ദേവൻ പതിയെ വിശ്വയെ ഒന്നു നോക്കി അവന്റെ നോട്ടത്തിന്റെ അർത്ഥം മനസിലായപോലെ വിശ്വ ഫോൺ എടുത്ത് വിളിച്ചു. കുറച്ച് സമയത്തിന് ശേഷം ആ അപ്പാർട്മെന്റിനു മുന്നിൽ ഒരു പോലീസ് ജീപ്പ് വന്നു നിന്നു അതിൽ നിന്നും പോലീസുകൾ ഇറങ്ങി അകത്തേക്ക് കയറി പോയി. ഏതാനും സമയത്തിന് ശേഷം അവർ പുറത്തേക്ക് വന്നു അപ്പോൾ അവരുടെ കൂടെ കിരണും നിവിയും ഉണ്ടായിരുന്നു. പോലീസ് ജീപ്പിലേക്ക് കയറാൻ തുടങ്ങുമ്പോളാണ് നിവി വിശ്വയേയും ദേവനെയും കണ്ടത്. അവരെ കണ്ടതോടെ അവൾ ഒന്നു ചൂളി പോയിരുന്നു തല പോലും ഉയർത്താതെ അവൾ ജീപ്പിലേക്ക് കയറി. കിരണിന് അപ്പോളും ഒരു കുസലും ഇല്ലായിരുന്നു. അവർ രണ്ടുപേരും കയറിയതോടെ പോലീസ് ജീപ്പ് അവിടന്ന് നീങ്ങി. അപ്പാർട്മെന്റിന്റെ സെക്രട്ടറിയും മറ്റും ദേവനെയും വിശ്വയെയും നന്ദിയോടെ നോക്കി. അവരോട് യാത്രയും പറഞ്ഞ് അവർ അവിടന്ന് പൊന്നു. 💫💫💫💫💫💫💫💫💫💫💫💫💫💫💫 ദേവനും വിശ്വയും നേരെ പോയത് പോലീസ് സ്റ്റേഷനിലേക്ക് ആയിരുന്നു. പോലീസ് സ്റ്റേഷനിൽ വരുണിന്റെ ക്യാബിനിൽ ഇരിക്കുവായിരുന്നു അവർ. " ഹാ ദേവാ വിശ്വ ഇരിക്കടാ. " ഹായ് ടാ " ദേവാ നിവി നിന്റെ മാമന്റെ മോള് അല്ലെ. അവൾ എന്താടാ ഇങ്ങനെ ആയിപോയത്.

" എന്ത് പറയാനാ വരുൺ മാമി ഒരാളാ അവളെ ഇങ്ങനെ ഒക്കെ ആക്കിയത്. അവൾ എന്ത് അവശ്യ പെട്ടാലും അതൊക്കെ അപ്പൊ തന്നെ നടത്തി കൊടുക്കും അതുകൊണ്ടു ഒക്കെയാ അവൾ ഇങ്ങനെ ഒക്കെ ആയത്. " എന്റെ വരുണേ ഇവന് ഇപ്പോളും ഇതൊന്നും ഉൾകൊള്ളാൻ ആയിട്ടില്ല അങ്ങനെ അല്ലെ അവൾ ഇവനെ പറ്റിച്ചത്. വിശ്വ അവനോട് പറഞ്ഞു. " ദേവാ ഇതൊക്കെ സത്യമായ കാര്യങ്ങളാ. ബാംഗ്ലൂരിൽ ഇവരെ കുറിച്ച് അന്നെഷിച്ചാൽ അതൊക്കെ വ്യക്തമാകും. " ടാ വരുണേ ഞങ്ങൾ ഇപ്പൊ വന്നത് അവരെ ഒന്നു കാണാനാ.വിശ്വ അവനോട് പറഞ്ഞു. " അതിന് എന്നാടാ പോയികണ്ടോ രണ്ടും ആ സെല്ലിൽ ഉണ്ട്. " ഓക്കേ ടാ. അതും പറഞ്ഞു കൊണ്ട് വരുണിന് കൈ കൊടുത്ത് രണ്ടു പേരും പുറത്തേക്ക് ഇറങ്ങി. ഇറങ്ങി ചെന്നപ്പോളെ കണ്ടു സെല്ലിൽ കിടക്കുന്ന നിവിയെയും കിരണിനെയും. ദേവൻ അവന്റെ ദേഷ്യം കൺട്രോൾ ചെയ്തു കൊണ്ട് പറഞ്ഞു. " എന്തിനാടി നീ ഇനിയും ജീവിക്കുന്നത് പോയി ചത്തൂടെടി. നിനക്ക് ഒക്കെ എന്തിന്റെ കുറവ് ഉണ്ടായിട്ടാടി എല്ലാം കൂടി പോയത് കൊണ്ടാ. " ദേവാ അങ്ങനെ പറയല്ലേടാ തിന്നിട്ട് എല്ലിന്റെ ഇടയിൽ കയറുന്നതു കൊണ്ടല്ലെടാ ഇവൾക്കൊക്കെ ഇത്ര വിഷമം. നിവി അവരെ ഒന്നു ദേഷ്യത്തിൽ നോക്കിയിട്ട് പറഞ്ഞു. " അതെ എന്റെ കാര്യം നോക്കാൻ എനിക്ക് അറിയാം കൂടുതൽ പഠിപ്പിക്കാൻ വരരുത് കേട്ടോ. "

കണ്ടോ വിശ്വ ഇവളുടെ അഹങ്കാരത്തിന് ഇപ്പോളും ഒരു കുറവ് വന്നിട്ടില്ല. " നിങ്ങക്കിട്ട് ഒരു പണി തന്നൊന്ന് കുറെ ആയി കരുതുന്നു സത്യം പറഞ്ഞാൽ അന്ന് നീലുന്റെ ആക്‌സിഡന്റ് ആയത് മുതൽ കരുതുന്നതാ ഇന്നാ എല്ലാം ഒന്നു ശരിയായത്.വിശ്വ അവളോട് പറഞ്ഞു. " എന്താ എന്താ പറഞ്ഞെ ആപ്പോ ഇത്രയും ദിവസം നിങ്ങൾ കാണിച്ചതൊക്കെ. അവളെ നോക്കി ഒന്നു പുച്ഛിച്ച് ചിരിച്ചു കൊണ്ട് ദേവൻ പറഞ്ഞു. " അഭിനയം വെറും അഭിനയം. അത് കേട്ടത്തോടെ നിവിയുടെയും കിരണിന്റെയും മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി. മുഷ്ടി ചുരുട്ടി ദേവന് നേരെ പാഞ്ഞു വന്നുകൊണ്ട് കിരൺ പറഞ്ഞു. " നിനക്ക് എന്നെ ശരിക്കും അറിയില്ല. " ഒന്നു പോടാ, പിന്നെ നിങ്ങൾ എന്താ കരുതിയെ ഈ ദേവൻ തീർത്ഥയെ കാര്യം അറിയാതെ കുറ്റപ്പെടുത്തുമെന്നോ. നീലു ഹോസ്പിറ്റലിൽ കിടന്നപ്പോളെ എല്ലാം ഞങ്ങൾ അറിഞ്ഞതാ. പിന്നെ ഇവൾ എന്റെ മുന്നിൽ കിടന്ന് ആടിയില്ലേ അതിന് ആ രീതിയിൽ ഒരു മറുപടി കൊടുത്തതാ. വിശ്വാസം തകരുമ്പോൾ ഉള്ള വേദന ഇവളും അറിയണം.

പിന്നെ ഒരു കാര്യം കൂടി ഈ ദേവന് ഒരു പെണ്ണെ ഒള്ളു അത് എന്റെ തീർത്ഥ ആയിരിക്കും ആരൊക്കെ വിചാരിച്ചാലും അത് മാറ്റാൻ പറ്റില്ല. " എടാ ദേവാ നീ എന്ത് സാധനം ആടാ എല്ലാം നീ പറഞ്ഞില്ലേ പിന്നെ എന്നെ എന്തിനാ കൊണ്ടു വന്നേ. " ഇല്ലടാ ഇപ്പോളത്തെ നീ തന്നെ പറഞ്ഞോ. " നിങ്ങളെ ഇപ്പൊ ഇവിടെ കിടക്കുന്നതും ഞങ്ങളുടെ പ്ലാനാ. നീ വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ തൊട്ട് പോലീസ് അറസ്റ്റ് ചെയുന്നത് വരെ ഞങ്ങൾ ഉണ്ടായിരുന്നു കേട്ടോ അവിടെ. പിന്നെ ദാണ്ടേ ഇവരെ വിളിച്ചു പറഞ്ഞതും ഞങ്ങളാട്ടോ. അതും പറഞ്ഞു കൊണ്ട് വിശ്വയും ദേവനും പരസ്പരം നോക്കി ചിരിച്ചു. കിരണും നിവിയും ഒരു പകപ്പോടെ അവരെ നോക്കി. അത് കണ്ട് ദേവൻ പറഞ്ഞു. " ഇനിയും ഇതുപോലെ ഞങ്ങളുടെ അടുത്ത് കളിക്കാൻ വരാനാണ് ഉദ്ദേശം എങ്കിൽ ഇങ്ങനൊന്നും ആകില്ല ഞങ്ങളുടെ പ്രതികരണം. തീർത്ത് കളയും ഓർത്തു വെച്ചോ. അതുകൂടി പറഞ്ഞു കൊണ്ട് വിശ്വയും ദേവനും പുറത്തേക്ക് നടന്നു. കിരണും നിവിയും അവർ പോകുന്നത് പക എരിയുന്ന കണ്ണുകളോടെ നോക്കി നിന്നു. ... (തുടരും )...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story